പള്ളിക്കുള്ളില്‍ വച്ച് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു ; മതപ്രഭാഷകന്‍ അറസ്റ്റില്‍
കര്‍ണാടകയില്‍ അഞ്ച് വയസ്സുകാരിയെ ഒരു മുസ്ലീം പള്ളിക്കുള്ളില്‍ ബലാത്സംഗം ചെയ്ത കേസില്‍ മതപ്രഭാഷകനെ പോലീസ് അറസ്റ്റു ചെയ്തു. മഹാലിംഗപൂരില്‍ നിന്നുള്ള തുഫൈല്‍ അഹമ്മദ് ദാദാഫീറിനെയാണ് അറസ്റ്റ് ചെയ്തത്. ബെലഗാവി ജില്ലയില്‍ 2023 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും സിസിടിവി ദൃശ്യങ്ങളിലൂടെയും കുറ്റകൃത്യം പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്.
സംഭവം നടന്നിട്ട് രണ്ട് വര്‍ഷത്തോളമായെങ്കിലും ഒരു ആക്ടിവിസ്റ്റ് സമൂഹ മാധ്യമത്തിലൂടെ വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് കേസ് പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരയെയും പ്രതിയെയും കുറ്റകൃത്യം നടന്ന സ്ഥലവും ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. പള്ളിക്കുള്ളിലെ സിസിടിവി ക്യാമറകളില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. എന്നാല്‍ വീഡിയോ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പെണ്‍കുട്ടിയുടെ കുടുംബം കുട്ടിയുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയും ഭയവും കാ...