Tag: kasargod

കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ നഴ്സായി ആൾമാറാട്ടം, യുവതി പിടിയിൽ
Crime

കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ നഴ്സായി ആൾമാറാട്ടം, യുവതി പിടിയിൽ

കോഴിക്കോട്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍. കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നഴ്‌സിന്റെ ഓവര്‍കോട്ടുമായി വാര്‍ഡിലെത്തിയ യുവതിക്കെതിരെ പോലീസ് ആള്‍മാറാട്ടത്തിന് കേസെടുത്തു.യുവതിയെ കസ്റ്റഡിയി്‌ലെടുത്തിട്ടുണ്ട്. റുബീന റംലത്ത് എന്ന പേരിലായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ 31-ാം വാര്‍ഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയെ കാണുകയായിരുന്നു. ഉടന്‍തന്നെ് ഇയാള്‍ ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്നും തെളിയുന്നത്....
Crime

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

കാസര്‍ഗോഡ് രാജപുരം ചാമുണ്ഡിക്കുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. വിമലകുമാരി (58), മകള്‍ രേഷ്മ (28) എന്നിവരാണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം കഴിഞ്ഞ ദിവസമാണ് ഇവര്‍ കൈപ്പറ്റിയത്. ഇവര്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. വിമലകുമാരിയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. പിന്നീട് മകളെ ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നതും അതിനുള്ള പണം കണ്ടെത്തിയിരുന്നതും വിമലകുമാരിയായിരുന്നു. മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ വിമലകുമാരിയെ പ്രേരിപ്പിച്ച കാരണം കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല....
Crime

മോഡലായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവ് കൊന്നതാണെന്ന് മാതാവ്

കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്വദേശിനി ഷഹാന (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിലായിരുന്നു സംഭവം. സംഭവത്തിൽ ഭർത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്തു.  ഷഹാന ജനൽ കമ്പിയിൽ തൂങ്ങി മരിച്ചെന്ന് സജാദ് മൊഴി നൽകിയിട്ടുണ്ടെന്ന് അസി. കമ്മീഷണർ പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. മരിച്ച സ്ഥലത്ത് സിഗററ്റ് കുറ്റികൾ ധാരാളമായി കണ്ടുവെന്നും പ്രദേശത്ത് രാസപരിശോധ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മകളെ സജാദ് കൊന്നതാണെന്ന് ഷഹാനയുടെ ഉമ്മ ഉമൈബ ആരോപിച്ചു. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച വരുമാനത്തിനായി നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം ഷഹാന പലതവണ തന്നോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ നൽകിയ സ്വർണ്ണം മുഴുവൻ ഭർത്താവ് സജാദ് വിറ്റു. നൽകിയ പണവും ദൂർത്തടിച്ചുവെന്നും ഇവർ പറയുന്നു...
Health,

എന്താണ് ഷിഗല്ല ? പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ ?

ഷിഗല്ല; അതീവശ്രദ്ധ പാലിക്കണം - ഡി.എം.ഒജില്ലയിൽ ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. രോഗം ബാധിച്ചാൽ വളരെ പെട്ടന്ന് നിർജലീകരണം സംഭവിച്ചു അപകടവസ്ഥയിൽ ആവാൻ സാധ്യത ഉള്ളതിനാൽ പ്രത്യേക ശ്രദ്ധവേണമെന്നും ഡി. എം.ഒ അറിയിച്ചു. ഐസ്, ഐസ്ക്രീം, സിപ്പ് - അപ്പ് എന്നിവ ഉണ്ടാക്കുന്നതിന്ന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനകള്‍ നടത്തുന്നതിനും നിയമ ലംഘനങ്ങൾക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ സ്ഥാപനങ്ങളില്‍ കര്‍ശനമായ പരിശോധന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക...
Other

കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാർത്ഥിനി മരിച്ചു, 14 പേർ ചികിത്സയിൽ

കാസർകോട്: കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാര്‍ത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചെറുവത്തൂരിലെ നാരായണന്‍ - പ്രസന്ന ദമ്പതികളുടെ മകള്‍ പതിനേഴ് വയസുള്ള ദേവനന്ദയാണ് മരിച്ചത്. കാസര്‍കോട് ചെറുവത്തൂര്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ച വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള 14 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവര്‍ കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചിട്ടുണ്ടെന്നാണ് വിവരം. വയറിളക്കത്തെ തുടര്‍ന്ന് ഇന്നലെയാണ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്ന് രാവിലെ 3 പേര്‍കൂടി പനിയും വയറിളക്കവും മൂലം ആശുപത്രിയില്‍ എത്തി.തുടര്‍ന്ന് ഇതേകാരണം പറഞ്ഞ് നിരവധി പേര്‍ ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഷവര്‍മ്മ കഴിച്ചവര...
Kerala

സിൽവർ ലൈൻ കേരളത്തെ വിഭജിക്കില്ല; പദ്ധതി 5 വർഷംകൊണ്ട് പൂർത്തീകരിക്കും: കെ- റെയിൽ എം.ഡി.

തിരുവനന്തപുരം: അർധ അതിവേഗതപാതയായ സിൽവർ ലൈൻ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ. സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തിന് എതിരാണെന്ന മെട്രോമാൻ ഇ. ശ്രീധരന്റെ പ്രതികരണംകൂടി പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കെ. റെയിൽ എം.ഡി. വി. അജിത്കുമാറിന്റെ പ്രതികരണം. തണ്ണീർത്തടങ്ങളെയും നീർച്ചോലകളെയും റെയിൽവേ ലൈൻ നഷ്ടമാക്കില്ല. ഇത്തരം സ്ഥലങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ തൂണുകളിലാണ് പാത നിർമിക്കുന്നത്. നിലവിലെ പാളങ്ങൾക്കുള്ള മൺതിട്ട മാത്രമാണ് സിൽവർലൈൻ പാതയ്ക്കുമുള്ളത്. ഇപ്പോഴുള്ള ബ്രോഡ് ഗേജ് സംവിധാനത്തിൽ 160 കിലോമീറ്ററിനു മുകളിൽ വേഗം കൈവരിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ടാണ് പുതിയ പാത വേണ്ടി വരുന്നത്. തിരക്കില്ലാത്ത സമയങ്ങളിലാണ് റോറോ സംവിധാനത്തിൽ ചരക്കു ലോറികൾ സിൽവർ ലൈൻ ഉപയോഗിക്കുക. ട്രാക്കിന്റെ അറ്റക്കുറ്റപ്പണികൾക്കു ശേഷമുള്ള സമയത്താകും ...
Crime

125 പവൻ സ്വർണവുമായി നവവധു കാമുകനൊപ്പം മുങ്ങി

ഇരുവരും ബേക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരായി കാസർകോട്: വിവാഹത്തിന് സമ്മാനമായി കിട്ടിയ സ്വർണ്ണാഭരണവുമായി നവവധു സഹപാഠിക്കൊപ്പം മുങ്ങി. ഉദുമ പള്ളിക്കര പൂച്ചക്കാട്ടാണ് സംഭവം. 125 പവന്റെ സ്വർണാഭരണങ്ങളുമായാണ് കളനാട് സ്വദേശിയായ യുവതി കൂട്ടുകാരനൊപ്പം കടന്നുകളഞ്ഞത്. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് കർണ്ണാടകയിൽ ഒളിവിൽ കഴിഞ്ഞ യുവതിയും സഹപാഠിയും പോലീസ് സ്റ്റേഷനിൽ ഹാജരായി. ബേക്കൽ പോലീസ് സ്റ്റേഷനിൽ ആണ് ഇരുവരും ഹാജരായത്. ഒരാഴ്ച്ച മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വളരെ സന്തോഷത്തോടെയാണ് പൂച്ചക്കാട്ട് സ്വദേശിയായ ഭാർത്താവിനൊപ്പം യുവതി കഴിഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഏകദേശം ഒരാഴ്ചയോളം യുവതി ഭർതൃവീട്ടിൽ താമസിച്ചുവെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ ഒരു ദിവസം അതിരാവിലെ തന്നെ യുവതിയെ കാണാതായത് സംശയം ഉണ്ടാക്കി. പിന്നീട് അന്വേഷിച്ചപ്പോഴാണ് സ്വർണ്ണാഭരണങ്ങ...
Malappuram

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട തിരൂരങ്ങാടി സ്വദേശി ആയ കാമുകനെ തേടി കാസർകോട് സ്വദേശിനി എത്തി. കാമുകന് ഭാര്യയും 3 മക്കളും.

ഭർതൃമതിയായിരുന്ന യുവതി വിവാഹ മോചനം നേടിയാണ് വന്നത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയാണ് കാസര്‍കോട് സ്വദേശിനി തിരൂരങ്ങാടിയിലെത്തിയത്. പന്താരങ്ങാടി സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായിരുന്നു. ഭര്‍തൃമതിയായ യുവതി ഇതിനിടെ വിവാഹ മോചനം നേടി. യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി തിരൂരങ്ങാടിയില്‍ വരികയായിരുന്നു. യുവാവിന് ഭാര്യയും 3 മക്കളുമുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കളും പിന്നാലെ എത്തി. യുവതിയെ പിന്തിരിപ്പിച്ച് പിന്നാലെ കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടിലാണ്. സാമ്പത്തിക ശേഷിയുള്ള യുവതിയില്‍ നിന്നും യുവാവ് ബിസിനസിനെന്ന പേരില്‍ പണം വാങ്ങിയതായും ബന്ധുക്കള്‍ പറയുന്നു.യുവതിയെ ഒടുവില്‍ പൊലീസ് മഹിള മന്ദിരത്തിലാക്കിയിരിക്കുകയാണ്. യുവാവ് വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതായും അറിയുന്നു....
error: Content is protected !!