ഇശൽ പെയ്തിറങ്ങി; ഇശൽ മൽഹാറിന് ഉജ്ജ്വല പരിസമാപ്തി
കൊടിഞ്ഞി: എം.എ ഹയർസെക്കണ്ടറി സ്കൂൾ അറബിക് ക്ലബ്ബ്സംഘടിപ്പിച്ച ഇശൽ മൽഹാർ മാപ്പിളപ്പാട്ട് മത്സരം സമാപിച്ചു. ഈണവും താളവും രാഗവും സ്വരവും വാശിയും ആവേശവും നിറഞ്ഞ ഒരു പകൽ നീണ്ടു നിന്ന മൽസരത്തിനാണ് പ്രോജ്ജ്വല പരിസമാപ്തിയായത്.തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ഇരുപതിൽ അധികംസ്കൂളിൽ നിന്നും അമ്പതോളം വിദ്യാർത്ഥികളാണ് മൽസരത്തിൽ മാറ്റുരച്ചത്.എൽ.പി, യുപി, എച്ച്.എസ് എന്നീ മൂന്ന് വിഭാഗങ്ങളായി ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്തിയ വിദ്യാർത്ഥികളെയാണ് മൽസരത്തിനായ് തെരഞ്ഞെടുത്തത്.
വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/EVUP6FE5e0eIIG8rsoyWK8
മാപ്പിളപ്പാട്ടിന്റെ തനിമയും സൗന്ദര്യവും ഒട്ടും ചോരാതെ വാശിയേറിയ മത്സരമാണ് വിദ്യാർത്ഥികൾ കാഴ്ച വെച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മൽസരം രാവിലെ പത്ത് മണിക്ക് ആരംഭിച്ചു വൈകിട്ട് നാലര മണിയോടെ സമാപിച്ചു. സമാപന സംഗമത്തിൽ കേരളത്തിലെ പ്രശസ്ത ഗായിക അസിൻ വ...