Tag: Kondotty

വാഹനാപകടത്തിൽ പരുക്കേറ്റ എ ആർ നഗർ സ്വദേശി മരിച്ചു
Accident

വാഹനാപകടത്തിൽ പരുക്കേറ്റ എ ആർ നഗർ സ്വദേശി മരിച്ചു

എ ആർ നഗർ: ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻമരിച്ചു. എ ആർ.നഗർ പാലമഠത്തിൽച്ചിന സ്വദേശി മണ്ണിൽതൊടിയിൽ പുതുക്കുളങ്ങര മാട്ടറ അബ്ദുല്ലക്കുട്ടി (62) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് നെടിയിരുപ്പ് എൻഎച്ച് കോളനി റോഡ് ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.ഭാര്യ: മൈമൂനത്ത്. മക്കൾ: ഹസനത്ത്, മുനീറ, സമീറ, അനസ്. ...
Malappuram

ടൈം വേള്‍ഡ് റെക്കോര്‍ഡ് ജേതാവായ വിദ്യാര്‍ത്ഥിയെ ആദരിച്ചു

കൊണ്ടോട്ടി : ടൈം വേള്‍ഡ് റെക്കോര്‍ഡ് ജേതാവായ കൊണ്ടോട്ടി ഇ. എം.ഇ. എ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി നവജ്യോതിനെ സ്‌കൂള്‍ അധികൃതര്‍ ആദരിച്ചു. 180 രാജ്യങ്ങളുടെ പതാകകള്‍ തിരിച്ചറിയാനുള്ള കഴിവ്, 50 രാജ്യങ്ങളുടെ ഔട്ട് ലൈന്‍ മാപ്പുകള്‍ നോക്കി രാജ്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ്, ഒരു മിനിട്ടില്‍ 72 രാജ്യത്തെ പതാക തിരിച്ചറിഞ്ഞു പറയാനുള്ള കഴിവുകള്‍ തുടങ്ങിയ വ്യത്യസ്ത കഴിവുകള്‍ സ്വന്തമാക്കിയാണ് നവജ്യോത് ടൈം വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് സംസ്ഥാന തലത്തില്‍ നല്‍കുന്ന ഉജ്ജ്വല ബാല്യ പുരസ്‌കാരം ജേതാവ് കൂടിയാണ് നവജ്യോത്. സ്‌കൂളിന്റെ ആദരവ് ഹെഡ്മാസ്റ്റര്‍ പി.ടി. ഇസ്മായില്‍ മാസ്റ്റര്‍ ,പി. ടി. എ പ്രസിഡന്റ്പി. ഡി. ഹനീഫ പുളിക്...
Malappuram

കൊറിയറില്‍ മയക്കുമരുന്ന് ; കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് വ്യാജേന യുവതിയില്‍ നിന്ന് പണംതട്ടിയ കേസില്‍ കൊണ്ടോട്ടി സ്വദേശിയായ മുഖ്യപ്രതി പിടിയില്‍

കൊണ്ടോട്ടി : കൊറിയറില്‍ മയക്കു മരുന്നുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെന്നും തെറ്റിദ്ധരിപ്പിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ കൊണ്ടോട്ടി സ്വദേശിയായ മുഖ്യപ്രതി പിടിയില്‍. കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി പുതിയടത്തുപറമ്പില്‍ അബ്ദുള്‍ നാസറിനെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഒലവക്കോട് സ്വദേശിയായ യുവതിയില്‍ നിന്നാണ് പണം തട്ടിയത്. ഇവര്‍ മുംബൈയില്‍ നിന്ന് ഫെഡ്എക്‌സ് എന്ന സ്ഥാപനം മുഖേന തായ്‌വാനിലേക്ക് അയച്ച കൊറിയറില്‍ മയക്കുമരുന്ന് ഉണ്ടെന്നും മുംബൈ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടന്നും പ്രതികള്‍ പറഞ്ഞുവിശ്വസിപ്പിച്ചു. കേസ് ഒതുക്കാനെന്ന പേരില്‍ ഗൂഗിള്‍പേ വഴി 98,000 രൂപയാണ് കൈക്കലാക്കിയത്. തട്ടിയെടുത്ത പണം അബ്ദുള്‍നാസര്‍ ആലപ്പുഴ വണ്ടാനം വൃക്ഷവിലാസം തോപ്പില്‍ അന്‍സില്‍ (36) എന്നയാള്‍ക്ക് കൈമാറി. അന്‍സില്‍ തുക പിന്‍വലിച്ച് മറ്റൊരു പ്രധാന പ്രതിക്ക് നല്‍കിയ...
Malappuram

മകനെ ജയിലില്‍ നിന്ന് ഇറക്കാമെന്ന് പറഞ്ഞ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് പണം തട്ടി ; കൊണ്ടോട്ടി സ്വദേശി പിടിയില്‍

കോഴിക്കോട് : മകനെ ജയിലില്‍ നിന്ന് ഇറക്കാമെന്ന് പറഞ്ഞ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് പണം തട്ടിയ കൊണ്ടോട്ടി സ്വദേശി പിടിയില്‍. കൊട്ടോണ്ടി സ്വദേശി മുഹമ്മദ് ഷിബിലിയെ ആണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. മകനെ ജയിലില്‍ നിന്ന് ഇറക്കാന്‍ കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞാണ് പരാതിക്കാരിയില്‍ നിന്ന് പ്രതി പണം തട്ടിയത്. നേരത്തെയും ആള്‍മാറാട്ടം നടത്തിയതിന് നടക്കാവ്, കൊണ്ടോട്ടി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ...
Accident, Malappuram

ബൈക്ക് ബസുമായി കൂട്ടിയിടിച്ച് കൊണ്ടോട്ടി സ്വദേശികളായ ഉറ്റ സുഹൃത്തുക്കള്‍ മരിച്ചു

കോഴിക്കോട് : കല്ലായ് വട്ടാംപൊയില്‍ ഭാഗത്തു ബൈക്ക് ബസുമായി കൂട്ടിയിടിച്ച് കൊണ്ടോട്ടി സ്വദേശികളായ ഉറ്റ സുഹൃത്തുക്കള്‍ മരിച്ചു. കൊണ്ടോട്ടി കോടങ്ങാട് ഇളനീര്‍ക്കര കോച്ചാമ്പള്ളി അമീറലിയുടെയും ഖദീജയുടെയും മകന്‍ മുഹമ്മദ് സാബിത് (21), മഞ്ഞപ്പുലത്ത് മുഹമ്മദലിയുടെയും റസിയാബിയുടെയും മകന്‍ മുഹമ്മദ് സിയാദ് (18) എന്നിവരാണു മരിച്ചത്. സാബിത് ഓട്ടോമൊബൈല്‍ കോഴ്‌സ് വിദ്യാര്‍ഥിയും സിയാദ് വാഴക്കാട് ഐടിഐ വിദ്യാര്‍ഥിയുമാണ്. മുഹമ്മദ് സാബിതിന്റെ സഹോദരങ്ങള്‍: നിദ ഫാത്തിമ, ഷഹാന്‍. മുഹമ്മദ് സിയാദിന്റെ സഹോദരങ്ങള്‍: അഹമ്മദ് ഹാദി, ഫാത്തിമ റിഫ, മുനവ്വറലി ...
Malappuram

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭയെ ഇനി കോണ്‍ഗ്രസിലെ നിത ഷഹീര്‍ നയിക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായാണ് നിതാ ഷഹീര്‍ സ്ഥാനമേല്‍ക്കുന്നത്. യുഡിഎഫ് ധാരണ പ്രകാരം മുസ്‌ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിലെ നിത ഷഹീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. നീറാട് വാര്‍ഡ് കൗണ്‍സിലര്‍ ആയ നിത ഷഹീറിനെ അധ്യക്ഷയായി തിരഞ്ഞെടുത്തു. കെ.പി.നിമിഷ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആകെ 40 വോട്ടില്‍ 32 വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 6 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 2 വോട്ടുകള്‍ അസാധുവായി. നേരത്തെ യുഡിഎഫ് ധാരണ പ്രകാരമായിരുന്നു മുസ്‌ലിം ലീഗിലെ സി.ടി.ഫാത്തിമത്ത് സുഹ്‌റാബി സ്ഥാനം ഒഴിഞ്ഞത്. ...
Malappuram

50 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം, സ്‌കൂള്‍ അടച്ചു, പഞ്ചായത്തില്‍ 100 ലധികം പേര്‍ക്കും മഞ്ഞപ്പിത്തം

കൊണ്ടോട്ടി : പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ എ എം യു പി സ്‌കൂളിലെ 50 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. 59 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു. ജൂലൈ 29 വരെയാണ് സ്‌കൂള്‍ അടച്ചത്. അതേസമയം പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുകയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 102 പേര്‍ക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ വ​ള​രെ കു​റ​വാ​യ അ​രൂ​ര്‍ മേ​ഖ​ല​യി​ല്‍ ത​ദ്ദേ​ശീ​യ​രി​ല്‍ ത​ന്നെ​യാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. രോ​ഗം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​ളി​ക്ക​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​...
Malappuram

കൊണ്ടോട്ടി നഗരസഭയെ നയിക്കാന്‍ 26കാരി ; പുതിയ നഗരസഭ അധ്യക്ഷയെ പ്രഖ്യാപിച്ച് വിഎസ് ജോയ്

കൊണ്ടോട്ടി നഗരസഭയെ നയിക്കാന്‍ 26 കാരി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ നിത ഷഹീറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് അറിയിച്ചു. നീറാട് വാര്‍ഡ് കൗണ്‍സിലര്‍ ആയ നിത നിലവില്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയാണ്. യുഡിഎഫ് ഭരിക്കുന്ന കൊണ്ടോട്ടി നഗരസഭയില്‍ മുസ്‌ലിം ലീഗിലെ സി.ടി.ഫാത്തിമത്ത് സുഹ്‌റാബി പാര്‍ട്ടി തീരുമാന പ്രകാരം രാജിവച്ചിരുന്നു. ഇനി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിനാണ്. ഇതോടെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിത ഷഹീറിനെ തീരുമാനിച്ചതായി വി.എസ് ജോയ് അറിയിച്ചത്. ...
Malappuram

വിമാനം വീടിന് മുകളിലൂടെ പറന്നിറങ്ങി ; മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നു

കൊണ്ടോട്ടി ; വിമാനം വീടിന് മുകളിലൂടെ പറന്നിറങ്ങിയപ്പോള്‍ മേല്‍ക്കൂരയിലെ നാല്‍പതോളം ഓടുകള്‍ മീറ്ററുകളോളം പറന്നു. കൊണ്ടോട്ടി നെടിയിരിപ്പില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. നെടിയിരുപ്പ് മേലേപ്പറമ്പില്‍ മഞ്ഞപ്പുലത്ത് പരേതനായ മൊയ്തീന്‍ ഹാജിയുടെ വീടിന്റെ മേല്‍ക്കൂരയിലെ ഓടുകളാണ് വിമാനം പറന്നിറങ്ങിയപ്പോള്‍ ഉണ്ടായ കാറ്റില്‍ പറന്ന് പോയത്. വീടിന്റെ മേല്‍ക്കൂരയിലെ നാല്‍പതോളം ഓടുകള്‍ മീറ്ററുകളോളം പറന്നു. ചില ഓടുകള്‍ അകത്തെ ഹാളിലേക്കു വീണു. വീടിനകത്തേക്ക് ഓടുകള്‍ വീണ ഭാഗത്ത് ആളുകള്‍ ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. വിമാനം റണ്‍വേയിലേക്കു പറന്നിറങ്ങിയതിനൊപ്പമായിരുന്നു ഓടുകള്‍ പറന്നും തകര്‍ന്നും വീണതെന്നു മൊയ്തീന്‍ ഹാജിയുടെ മകന്‍ യൂസുഫ് പറഞ്ഞു. ഉമ്മയോടൊപ്പം ആശുപത്രിയിലേക്കു പോയ സമയത്തായിരുന്നു സംഭവം. ശബ്ദം കേട്ട് സഹോദരി പുറത്തേക്കോടുകയായിരുന്നു. ഈ സമയം കാറ്റോ മഴയോ ഉണ്ടായിരുന്നില്ല. ലാന്‍ഡിങ്ങിനാ...
Malappuram

ഇ. എം. ഇ എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മോഡല്‍ ക്ലാസ് റൂം പദ്ധതിക്ക് തുടക്കം

കൊണ്ടോട്ടി: ഇ. എം. ഇ എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്ലാസ് റൂം പഠനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സാധ്യം പദ്ധതിക്ക് കീഴില്‍ നടപ്പാക്കുന്ന മോഡല്‍ ക്ലാസ് റൂം പദ്ധതിക്ക് തുടക്കം. ആദ്യത്തെ മോഡല്‍ ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ പി.ടി. ഇസ്മായില്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പുതിയ മോഡല്‍ ക്ലാസ്സ് മുറികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ പ്രയോജനകരമാകുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. ടി. ഇസ്മായില്‍ മാസ്റ്റര്‍ പറഞ്ഞു. ഓരോ ക്ലാസ് മുറിയും സ്വയം പര്യാപ്തമായ മാതൃക ഹൈടെക് ക്ലാസ് റൂമുകളാക്കി മാറ്റുക വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുക, കുട്ടികളില്‍ ഉത്തര വാദിത്ത ബോധം ഉണ്ടാക്കിയെടുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പഠനത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് , ഹാപ്പിനസ് കോര്‍ണര്‍, ക്ലാസ് ലൈബ്രറി, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടവയുടെ ഡെമോണ്‍സ്‌ട്രേഷനിലൂ...
Malappuram

ഭാരതീയ ന്യായസംഹിത നിലവില്‍ വന്നു; ആദ്യ കേസ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍

മലപ്പുറം : പുതുതായി നിലവില്‍ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആര്‍ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നു വെളുപ്പിന് 12:20 ന് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പോലീസ് സ്വമേധയയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ വകുപ്പ് 194 ഡി എന്നിവ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പുതുതായി നിലവില്‍ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ...
Local news

ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് എംകെവിഎം തറയിട്ടലിന്റെ സഹായ ഹസ്തം

കൊണ്ടോട്ടി : നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നിര്‍വ്വഹിക്കുന്ന ഏറ്റവും വലിയ സ്ഥാപനമായ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് എംകെവിഎം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് തറയിട്ടാലിന്റെ സഹായ ഹസ്തം. ക്ലബ്ബ് നടത്തിയ ഫണ്ട് കളക്ഷന്‍ 110000/ രൂപ സെന്റര്‍ ചെയര്‍മാന്‍ പി എ ജബ്ബാര്‍ ഹാജിക്ക് ക്ലബ് ചെയര്‍മാന്‍ സി മൂസ കുരികള്‍ കൈമാറി. പ്രസിഡന്റ് ശരീഫ് വിപി , സെക്രട്ടറി ഷുക്കൂര്‍ ,ഹംസ ,സകരിയ ,അലി ,അര്‍ഷാദ് എന്നിവര്‍ ആശംസ അറിയിച്ചു, കോ ഓര്‍ഡിനേറ്റര്‍ റഹീം തറയിട്ടാല്‍ നന്ദി രേഖപ്പെടുത്തി, മറ്റു ക്ലബ്ബ് ഭാരവഹികളും പങ്കെടുത്തു. 53 ഡയാലിസിസ് മെഷീനുകളിലായി 250 ലധികം കിഡ്‌നി രോഗികളുടെ ഡയാലിസിസാണ് നിലവില്‍ നടന്നു വരുന്നത് . സൗജന്യ മൊബൈല്‍ ലാബ് , ഫിസിയോതെറാപ്പി , ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സംരംഭം , ജലപരിശോധന മൊബൈല്‍ ലാബ്, തുടങ്ങി ആരോഗ്യമേഖലയില്‍ വലിയരീതിയില്‍ ഈ സ്ഥാപനം ഇടപെടുന്നുണ്ടെന്നു...
Malappuram

കൊണ്ടോട്ടിയില്‍ നാലുവയസ്സുകാരന്റെ മരണം ചികിത്സാപ്പിഴവ് മൂലം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം : കൊണ്ടോട്ടിയില്‍ ചികിത്സക്കിടെ നാലുവയസ്സുകാരന്‍ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് സ്ഥിരീകരിച്ചു. അനസ്തേഷ്യ നല്‍കിയ അളവ് വര്‍ധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ ന്നിന് വൈകിട്ട് ആറു മണിക്കാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ അരിമ്പ്ര സ്വദേശി കൊടക്കാടന്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്. കളിക്കുന്നതിനിടെ അണ്ണാക്കില്‍ കമ്പുതട്ടി കുട്ടിക്ക് മുറിവേറ്റതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവിന് തുന്നലിടാനായി അനസ്‌തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. മുറിവു തുന്നുന്നതിനായി കുട്ടിക്ക് അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് സ്ഥിതി വഷളാവുകയും കുട്ടി മരിക്കുകയുമായിരുന്നു. അന്നുതന്നെ അനസ്തേഷ്യ നല്‍കിയതിലെ പിഴവാണ് കുട്ടിയുടെ മരണകാരണം എന്ന് കുടുംബം ആരോപിച്ചിരുന്നു. അത് ശരിവയ്ക്കുന്ന പോസ്റ്റ്...
Accident

സ്കൂൾ വാൻ ‌താഴ്‌ചയിലേക്കു മറിഞ്ഞു : ഡ്രൈവർക്കും വിദ്യാർഥികൾക്കും പരുക്ക്

കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ താഴ്ചയിലേക്കു മറിഞ്ഞു. ഡ്രൈവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരുക്ക്. ഇന്നു രാവിലെ 9 മണിയോടെയാണു സംഭവം. മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ ഒരു വശത്തുനിന്നു ചെറിയ താഴ്ചയിലേക്കു മറിയുകയായിരുന്നു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ആയിരുന്നു അപകടം. തലകീഴായി മറിഞ്ഞ വാന്‍ മരത്തില്‍ തട്ടിനിന്നു. പരുക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണു പ്രാഥമിക വിവരം. പൊലീസ് സ്‌ഥലത്തെത്തി. ...
Accident

വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു

കൊണ്ടോട്ടി : വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു. പുളിക്കൽ ബസ് സ്‌റ്റോപ്പിനു സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന മദ്രസാ അധ്യാപകന് ദാരുണാന്ത്യം. കൊണ്ടോട്ടി നീറാട് സ്വദേശി സൈദലവി മുസ്‌ല്യാർ ആണു മരിച്ചത്. ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം. ഗുഡ്‌സ് വാഹനം റോഡരികിലേക്ക് തെന്നിയ ശേഷം, അധ്യാപകനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണപ്പെട്ടു. ചാലിയം സുന്നി മദ്രസ മുഅല്ലിം ആണ്. ...
Accident

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

പെരുവള്ളൂര്‍: കൊണ്ടോട്ടി കുമ്മിണിപറമ്പില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു തോട്ടിലേക്കു മറിഞ്ഞു ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു. കാക്കത്തടം സ്വദേശി മുന്‍ പ്രവാസിയും ഓട്ടോ ഡ്രൈവറുമായ മനോരമ സലാം ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ...
Malappuram

കൊണ്ടോട്ടി നഗരസഭയിലെ ലീഗ് – കോണ്‍ഗ്രസ് പോര് തണുക്കുന്നു ; ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തില്‍ തീരുമാനം

കൊണ്ടോട്ടി: യുഡിഎഫ് സംവിധാനമുള്ള കൊണ്ടോട്ടി നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം കോണ്‍ഗ്രസിനു വിട്ടുനല്‍കാന്‍ മലപ്പുറത്തു ചേര്‍ന്ന ലീഗ് നേതാക്കളുടെ യോഗത്തില്‍ ധാരണയായി. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും സ്ഥാനം കൈമാറുക. ചെയര്‍പേഴ്സണ്‍ സ്ഥാനം 3 വര്‍ഷം ലീഗിനും 2 വര്‍ഷം കോണ്‍ഗ്രസിനും എന്ന ധാരണ ഉണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ അത്തരമൊരു ധാരണ ഇല്ലെന്നാണ് ലീഗ് നിലപാട്. എന്നാല്‍, യുഡിഎഫ് സംവിധാനം ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന ആവശ്യമാണ് ലീഗ് നേതൃത്വം മുന്നോട്ടുവച്ചത്. അതിനായി ചെയര്‍പേഴ്‌സന്‍ സ്ഥാനം, ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനു കൈമാറാന്‍ ആണ് ലീഗ് തീരുമാനം. നേരത്തേ വൈസ് ചെയര്‍മാന്‍ സ്ഥാനവും ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ സ്ഥാനവും കോണ്‍ഗ്രസ് രാജിവച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സ്ഥാനങ്ങള്‍ കൈമാറാമെന്നും അതുവരെ വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കണമെന്നും കോണ്‍...
Malappuram, Other

വീടിനകത്തു നിന്നും മുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നും കഞ്ചാവും എംഡിഎംഎയും ; ദമ്പതികള്‍ക്കും ബന്ധുവായ യുവാവിനും 34 വര്‍ഷം തടവും പിഴയും

മലപ്പുറം : വീടിനകത്തു നിന്നും മുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസില്‍ ദമ്പതികള്‍ക്കും ബന്ധുവായ യുവാവിനും 34 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ വീതം പിഴയും വിധിച്ച് കോടതി. കൊണ്ടോട്ടി മൊറയൂര്‍ കീരങ്ങാട്ട് തൊടി വീട്ടില്‍ അബ്ദുറഹ്‌മാന്‍ (58), ഭാര്യ സീനത്ത് (49), ബന്ധു ഉബൈദുല്ല (28) എന്നിവരെയാണ് മഞ്ചേരി എന്‍ഡിപിഎസ് സ്പെഷല്‍ കോടതി ശിക്ഷിച്ചത്. 74.669 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എംഡിഎംഎയുമാണ് ഇവരില്‍ നിന്നും പിടികൂടിയിരുന്നത്. ജഡ്ജി എംപി ജയരാജാണ് ശിക്ഷ വിധിച്ചത്. 2022 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ച 1.50ന് മൊറയൂര്‍ വിഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വെച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ സ്‌കൂട്ടറില്‍ നടത്തിയ പരിശോധനയിലാണ് അഞ്ചര കിലോഗ്രാം കഞ്ചാവുമായി ഉബൈദുല്ല പിടിയിലാവുന്നത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ദമ്പതികളെ സംബന്ധിച്ച വിവര...
Accident

വയനാട്ടിൽ വീണ്ടും വാഹനാപകടം; കൊണ്ടോട്ടി സ്വദേശികളായ ഉമ്മയും 2 മക്കളും മരിച്ചു

കൽപ്പറ്റ : വയനാട് വീണ്ടും അപകടം, മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ 3 പേർ മരിച്ചു. വൈത്തിരിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഉമ്മയും 2 ആണ്മക്കളും മരിച്ചു. കാർ യാത്രികരായ കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദിൽ, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ ആറു പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ആമിനയുടെ ഭർത്താവ് ഉമ്മറാണ് കാർ ഓടിച്ചിരുന്നത്. ഇന്ന്‌ രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് അറിയുന്നത്. അപകടത്തിനു തൊട്ടുപിന്നാലെ കാറിലുണ്ടായിരുന്ന ആറു പേരെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മൂന്നു പേർ മരണത്തിനു കീഴടങ്ങി. കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാർ, തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസിയുടെ സ്കാനിയ ബസുമായാണ്...
Malappuram, Other

കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിയെ ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി : കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിയെ താമസിക്കുന്ന ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയും എറണാകുളം കോതമംഗലം സ്വദേശിയുമായ വസുദേവ് റെജിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു കോളേജില്‍ പഠിക്കുന്ന സുഹൃത്തും വസുദേവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സുഹൃത്ത് ഇന്നലെ ഫ്‌ലാറ്റിലെത്തിയിരുന്നില്ല. ഇന്ന് രാവിലെ ഫ്‌ലാറ്റില്‍ മടങ്ങിയെത്തിയപ്പോഴാണ് വസുദേവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി. ...
Malappuram, Other

ലീഗ് വാക്ക് പാലിച്ചില്ല, കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജിവച്ചു ; കൊണ്ടോട്ടി നഗരസഭയില്‍ യുഡിഎഫില്‍ പ്രതിസന്ധി

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭയില്‍ യുഡിഎഫില്‍ പ്രതിസന്ധി. നഗരസഭയില്‍ മുസ്ലിം ലീഗുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജിവെച്ചു. വൈസ് ചെയര്‍മാന്‍ സനൂപ് പി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അബീന അന്‍വര്‍ പുതിയറക്കല്‍ എന്നിവരാണ് രാജിവെച്ചത്. മുന്‍ധാരണ പ്രകാരം അധ്യക്ഷ പദവി ലീഗ് വിട്ടു നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. നഗരസഭ ചെയര്‍പേഴ്സണ്‍ ഭരണം പങ്ക് വെക്കാനുള്ള കരാര്‍ മുസ്ലിം ലീഗ് ലംഘിച്ചുവെന്നാണ് ആരോപണം. കൗണ്‍സിലര്‍ സ്ഥാനം ഇരുവരും രാജിവെച്ചിട്ടില്ല. ആദ്യത്തെ മൂന്നു വര്‍ഷത്തിന് ശേഷം അധ്യക്ഷ പദവി വിട്ടു നല്‍കുമെന്ന് ലീഗ് ഉറപ്പ് നല്‍കിയിരുന്നതായും ജില്ലാ ലീഗ് ഓഫീസില്‍ വെച്ച് അന്നത്തെ ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളടക്കമുള്ളവരുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തുവെന്നും കോണ്‍ഗ്രസ് പറയുന്നു. ലീഗ് വാക്ക് പാലിക്കാത്തത് കൊണ്ടാണ് രാജിയെന്നും കോണ്‍ഗ്രസ് നേത...
National

പൊന്നാനിയിൽ14.23 ലക്ഷം വോട്ടർമാർ, മലപ്പുറത്ത് 14.30 ലക്ഷവും

പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ 1423250 വോട്ടർമാർ. മലപ്പുറത്ത് 1430627 വോട്ടര്മാരുമാണ് ഉള്ളത്. കൊണ്ടോട്ടിയിൽ 207386, ഏറനാട് 178148, നിലമ്പുർ 219729, വണ്ടൂർ 224288, മഞ്ചേരി 206607, പെരിന്തൽമണ്ണ 211797, മങ്കട 212337, മലപ്പുറം 214352, വേങ്ങര 185340, വള്ളിക്കുന്ന് 199843, തിരൂരങ്ങാടി 198292, താനൂർ 192138, തിരൂർ 226236, കോട്ടക്കൽ 215497, തവനൂർ 198575, പൊന്നാനി 200634 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം. ...
Accident

റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ചു വിദ്യാര്‍ത്ഥി മരിച്ചു; അപകടം ഇന്ന് പൊതുപരീക്ഷ എഴുതാനുള്ള ഒരുക്കങ്ങള്‍ക്കിടെ

കൊണ്ടോട്ടി : റോഡ് മുറിച്ചുകടക്കവേ വിദ്യാര്‍ത്ഥി ബൈക്ക് ഇടിച്ചു മരണപ്പെട്ടു. കൊണ്ടോട്ടി - എടവണ്ണപ്പാറ റോഡില്‍ മുണ്ടക്കുളത്ത് വെച്ചാണ് അപകടം നടന്നത്. മുണ്ടക്കുളം സ്വദേശി മഞ്ഞിനിക്കാട് വീട്ടില്‍ ആമിനാബിയുടെ മകന്‍ മുഹമ്മദ് ശമ്മാസ് (11) ആണ് മരിച്ചത്. മുണ്ടക്കുളം മലബാര്‍ ഓഡിറ്റോറിയത്തിനടുത്ത് വെച്ചാണ് അപകടം നടന്നത്. അവില്‍മില്‍ക്ക് കുടിക്കാനായി പുറത്ത് പോയി റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. പോസ്റ്റ് മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും ...
Obituary

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

കൊണ്ടോട്ടി : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ - ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഞ്ഞിനെ പാമ്പു കടിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടി എത്തിയ രക്ഷിതാക്കൾ പരിശോധിച്ചപ്പോഴാണ് പാമ്പു കടിച്ചതായി മനസ്സിലായത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ...
Malappuram, Obituary

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരൻ പാമ്പു കടിയേറ്റു മരിച്ചു

കൊണ്ടോട്ടി : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ - ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് കുഞ്ഞിന് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടി എത്തിയ രക്ഷിതാക്കൾ പരിശോധിച്ചപ്പോഴാണ് പാമ്പു കടിച്ചതായി മനസ്സിലായത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ...
Malappuram, Obituary

മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം : കൂട്ടുകാര്‍ക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കൊണ്ടോട്ടിയില്‍ ഇന്നലെ വൈകീട്ട് ആണ് അപകടം നടന്നത്. മുള്ളമടക്കല്‍ ഷിഹാബുദ്ധീന്‍ - റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഐബക്ക് ആണ് മരിച്ചത്. വാഴക്കാട് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ഓമാനൂര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ...
Malappuram, Other

സമ്പൂർണ്ണ സ്കൂൾ ശുചിത്വത്തിന് “അഴകോടെ സ്കൂൾ ‘പദ്ധതിക്ക് തുടക്കമായി

കൊണ്ടോട്ടി : വിദ്യാർത്ഥികളിൽ ശുചിത്വ ബോധവും ശീലവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് വിജയഭേരി- വിജയ സ്പർശം' പദ്ധതിയുടെ നേതൃത്വത്തിൽ ഇ. എം. ഇ. എ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ച അഴകോടെ സ്കൂൾ ബോധവത്കരണ ക്ലാസ് ശുചിത്വ മിഷന്‍ സ്‌കൂള്‍ കോർഡിനേറ്റർ കുഞ്ഞിമുഹമ്മദ് എരണിക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ ആരോഗ്യകരമായ പഠനാന്തരീക്ഷം നിലനിർത്തുന്നതിൽ ശുചിത്വത്തിന് പ്രധാന പങ്കുണ്ടെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ശുചിത്വ മിഷന്‍ സ്‌കൂള്‍ കമ്മിറ്റി അംഗം ഖാലിദ്. വി ബോധവൽകരണ ക്ലാസ് നടത്തി. സ്കൂളുകളെ ഹരിതവും മാലിന്യമുക്തവുമാക്കുന്നതിന്റെ ഭാഗമായി മാലിന്യസംസ്കരണം ശാസ്ത്രീയമായി നടത്തുന്നതിനെക്കുറിച്ച് കുട്ടികളിൽ ബോധവത്കരണം, മാലിന്യസംസ്കരണത്തിന് സ്കൂൾതല പദ്ധതി, ക്ലാസ്‌തല പദ്ധതി, വ്യക്തിഗതപദ്ധതി എന്നിവ രൂപവത്കരിച്ചു. സമീപ പ്രദേശങ്ങളിലെ മാലിന്യ നിർമാർജനത്തെ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ചചെയ്ത് ത...
Malappuram, Other

ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിത വിജയം പരിശീലനം നടത്തി

കൊണ്ടോട്ടി :വിജയഭേരി- വിജയ സ്പര്‍ശം' 2023- 24 പദ്ധതിയുടെ നേതൃത്വത്തില്‍ ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിത വിജയം പരിശീലനം നടത്തി. ചടങ്ങ് സ്റ്റാഫ് സെക്രട്ടറി കെ.എസ്.രോഹിണി ഗണിത കളിയിലൂടെ ഉദ്ഘാടനം ചെയ്തു. ഗണിതത്തിലെ അടിസ്ഥാന ശേഷികളായ സംഖ്യ ബോധം, ചതുഷ്‌ക്രിയകള്‍ എന്നിവയില്‍ കുട്ടികളെ നിപുണരാക്കുക, കുട്ടികള്‍ക്ക് താല്‍പര്യത്തോടെയും ആസ്വാദ്യകരമായും ഗണിത പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരം നല്‍കുക, ഗണിത പഠനത്തില്‍ ആത്മവിശ്വാസം ഉണ്ടാക്കുക, പരിമിതികള്‍ പരിഗണിച്ചുകൊണ്ട് അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് പരിശീലന ഉദ്ദേശ്യങ്ങള്‍. ഗുണിച്ചു മുന്നേറാം, നമ്പര്‍ ട്രാക്ക്, കുറക്കാം മറക്കാം, ഡോമിനോ തുടങ്ങി പന്ത്രണ്ടോളം കളികളിലൂടെയാണ് ഗണിതാശയങ്ങള്‍ കുട്ടികളില്‍ ഉറപ്പിക്കുന്നത്. വിജയസ്പര്‍ശം കോര്‍ഡിനേറ്റര്‍ കെ.എം ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. അദ്ധ്യാപക വിദ്യാര്‍ത...
Malappuram

പഠനത്തിൽ വിദ്യാർത്ഥികളെ മുൻനിരയിലെത്തിക്കാന്‍ വിജയസ്മിതം ക്യാമ്പിനു തുടക്കമായി

കൊണ്ടോട്ടി :ഇ. എം.ഇ. എ ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി നിശാപഠന ക്യാമ്പ് വിജയസ്മിതം ക്യാമ്പിനു തുടക്കമായി. സ്കൂൾ ഹെഡ്മാസ്റ്റർ പി. ടി. ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വിജയസ്മിതം കോർഡിനേറ്റർ സി.വി.സലീന ടീച്ചർ അധ്യക്ഷത വഹിച്ചു. പഠനത്തിൽ വിദ്യാർത്ഥികളെ മുൻനിരയിലെത്തിക്കുക, അധികപഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുക, എല്ലാ വിദ്യാർത്ഥികളേയും എ പ്ലസ് നു തയ്യാറാക്കുക എന്നാണ് ക്യാമ്പിന്റെ ലക്ഷ്യം.സ്കൂൾ സമയത്തിനപ്പുറം രാതി വരെ നീണ്ടു നിൽക്കുന്ന തരത്തിലാണ് ക്യാമ്പ് സമയം. സ്കൂൾ വിജയഭേരി കോർഡിനേറ്റർ എം.നശീദ, സ്റ്റാഫ് സെക്രട്ടറി കെ.എസ്.രോഹിണി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.അനിത,എസ്.ആർ.ജി കണ്വീനർ കെ.സയ്യിദ് സമാൻ.എ.അബ്ദുൽ ഖാദിർ,ഇ. ജാഫർ സാദിഖ്, വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ, സ്‌പെഷ്യൽ എജ്യൂക്കേറ്റർ റാഷിദ് പഴേരി, തുടങ്ങിയവർ പങ്കെടുത്തു. ...
Malappuram, Other

ബഡ്സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് കുരുന്നുകള്‍

കൊണ്ടോട്ടി : ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷിക്കാരായ കൊണ്ടോട്ടി ബഡ്‌സ് സ്‌കൂളിലെ മക്കളോടൊപ്പം ആഘോഷിച്ച് നീറാട് കെപിഎസ് എ എം എല്‍ പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍. ആഘോഷ പരിപാടി ഡിവിഷന്‍ കൗണ്‍സിലര്‍ നിദ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളോടൊപ്പം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും ചേര്‍ത്ത് വിവിധങ്ങളായ മത്സര പരിപാടികളും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു. ഒളവട്ടൂര്‍ എച്ച്‌ഐഒ ഐടിഇ വിദ്യാര്‍ത്ഥികളായ നൂര്‍ജഹാന്‍.കെ.പി, സബ്ഹ.കെ.പി, അനീഷ നസ്രിന്‍, ഫാത്തിമ ദില്‍ഷ, മുബശ്ശിറ, സഫ് ലു സുമയ്യ, സ്‌കൂള്‍ മെന്റര്‍ ഫസല്‍ മാഷ്, ബഡ്സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കൗലത്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദില്‍ഷാദ് മാസ്റ്റര്‍ സ്വാഗതവും പിടിഎ വൈസ് പ്രസിഡണ്ട് കെ പി സൈഫുദ്ധീന്‍ നന്ദിയും പറഞ്ഞു. ...
error: Content is protected !!