കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍
കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമിശ്രിതുമായി ദുബായില്‍നിന്നും എത്തിയ മലപ്പുറം സ്വദേശികളായ രണ്ടു യാത്രക്കാര്‍ പിടിയില്‍. 1838 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ഇന്നലെ രാത്രി സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ വള്ളുവമ്പ്രം സ്വദേശിയായ നൂരേമൂച്ചി മുഹമ്മദ് ഷാഫിയില്‍ (33) നിന്നും ഏകദേശം 70 ലക്ഷം രൂപ വില മതിക്കുന്ന 1260 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂലുകളും ഇന്ന് രാവിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ പാങ് സ്വദേശിയായ ചകിടിപ്പുറം സബീബില്‍ (28) നിന്നും ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന 578 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ രണ്ടു ക്യാപ്‌സൂലുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടു...

