ഒതുക്കുങ്ങൾ ചെറുകുന്ന് എന്ന സ്ഥലത്ത് വെച്ച് ഇന്ന് ഉച്ചക്ക് വിൽപ്പനക്കായി കൊണ്ടുവന്ന 5 ഗ്രാം MDMA യുമായി 1. ഷമീർ s/o അബ്ദുൽ അസിസ്, ചോലക്കൽ ഹൌസ്, മലപ്പുറം,2. ഷജിമോൻ s/o തങ്കപ്പൻ, മൈങ്കല്ലൂർ, ബാലരാമപുരം, പള്ളിച്ചാൽ, നെയ്യാറ്റിൻകര, തിരുവനന്തപുരം എന്നിവരെയാണ് മലപ്പുറം Dysp PM പ്രദീപിന്റെ നേതൃത്വത്തിൽ ഉള്ള ജില്ലാ ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡിന്റെ സഹായത്തോടെ കോട്ടക്കൽ പോലീസ് പിടികൂടിയത്.മലപ്പുറം ജില്ലാ പോലീസ് മേധാവി കെ സുജിത് ദാസ് ഐപിഎസ് ന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ കോട്ടക്കൽ പോലീസ് ഇൻസ്‌പെക്ടർ MK ഷാജി യുടെ നേതൃത്വത്തിൽ കോട്ടക്കൽ SI പ്രിയൻ, പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ SI ഗിരീഷ്, ദിനേഷ് ഐ കെ, മുഹമ്മദ് സലീം പ്, R ഷഹേഷ്, ജസീർ കെ കെ, സിറാജ്ജുദ്ധീൻ, വിശ്വനാഥൻ, ജിതേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്....