Tag: Kundoor

മലബാറിന്റെ കോളോണിയൽ ചരിത്രം തിരുത്തിക്കുറിക്കണം : ഡോ. അബ്ബാസ് പനക്കല്‍
Local news

മലബാറിന്റെ കോളോണിയൽ ചരിത്രം തിരുത്തിക്കുറിക്കണം : ഡോ. അബ്ബാസ് പനക്കല്‍

തിരൂരങ്ങാടി : വിദേശ ശക്തികള്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി എഴുതിയ മലബാറിന്റെ ചരിത്രം തിരുത്തിക്കുറിക്കണമെന്ന് ചരിത്രകാരനും ഗ്രന്ഥ കർത്താവുമായ ഡോ. അബ്ബാസ് പനക്കല്‍ അഭിപ്രായപ്പെട്ടു. കുണ്ടൂര്‍ പി.എം.എസ്.ടി കോളേജ് സോഷ്യോളജി വിഭാഗം സംഘടിപ്പിച്ച മലബാറിലെ സ്ത്രീ-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ നവോത്ഥാനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളോണിയല്‍ കാലത്ത് എഴുതപ്പെട്ട ചരിത്രമാണ് മലബാറിന്റെതായി നിലവിലുള്ളത്. അത് കോളോണിയല്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി എഴുതപ്പെട്ടവയുമാണ്. ഇതാണ് വാഗണ്‍ കൂട്ടക്കൊല ഇന്നും വാഗണ്‍ ദുരന്തമായി ലോകം അറിയപ്പെടുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാല ചരിത്ര വിഭാഗത്തിൽ സേവനമനുഷ്ടിക്കുന്ന ഇദ്ദേഹം മുസ്ലിയാര്‍ കിങ്ങ് എന്ന കൃതിയുടെ കർത്താവുമാണ്. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ഇബ...
Local news, Other

ഇമ്പമേറും ഇശല്‍ വിരുന്നുമായി പി. എം. എസ് ടി കോളേജില്‍ മെഹ്ഫില്‍ 2024

തിരൂരങ്ങാടി : മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ കൊണ്ട് മുഖരിതമായി കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്. 'മെഹ്ഫില്‍ 2024' ഇന്റര്‍കോളേജിയറ്റ് മാപ്പിളപ്പാട്ട് മത്സരമാണ് വെള്ളിയാഴ്ച പി.എം.എസ്.ടി കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നത്. പി.എം.എസ്.ടി കോളേജ് യൂണിയനും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച മത്സരം പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും ഗാനരചയിതാവുമായ മുക്കം സാജിത നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.ഇബ്രാഹിം അധ്യക്ഷനായിരുന്നു. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി കലാവിഭാഗം മുന്‍ കണ്‍വീനര്‍ അബ്ബാസ് കൊണ്ടോട്ടി,മാപ്പിളപ്പാട്ട് നിരൂപകനും സംഗീത സംവിധായകനുമായ റഷീദ് മോങ്ങം, മുക്കം സാജിത എന്നിവര്‍ വിധികര്‍ത്താക്കളായി. പതിനേഴ് കോളേജുകളില്‍ നിന്നായി ഇരുപത്തി...
Local news

വെഞ്ചാലി കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി

തിരൂരങ്ങാടി: തിരൂരങ്ങാടി മണ്ഡലത്തിലെ വെഞ്ചാലി കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം.എൽ.എ അറിയിച്ചു. തിരൂരങ്ങാടി മണ്ഡലത്തിലെ കർഷകരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക അനുവദിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ട് തയ്യാറാക്കിപ്പിച്ച ഡി.പി.ആർ സഹിതം കെ.പി.എ മജീദ് ധനകാര്യ വകുപ്പ് മന്ത്രിയെ കണ്ട് ചർച്ച നടത്തി പ്രൊപോസൽ സമർപ്പിച്ചിരുന്നു. ഈ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചുകൊണ്ടുള്ള ഭരണാനുമതി ഉത്തരവ് സർക്കാർ ലഭ്യമാക്കിയിട്ടുള്ളത്. മൈനർ ഇറിഗേഷൻ വകുപ്പിനാണ് നിർവഹണത്തിന്റെ ചുമതല നൽകിയിട്ടുള്ളത്. മലപ്പുറം ജില്ലയുടെ നെല്ലറ എന്നറിയപ്പെടുന്ന തിരൂരങ്ങാടി മണ്ഡലത്തിലെ പാടശേഖരങ്ങൾക്ക് കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നതിനുള്ള അതിപ്രധാനമായ പദ്ധതിയാണിത്. നേരത്തെ സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഈ പ...
Local news, Other

എന്‍എസ്എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിപ്പിച്ചു. കോട്ടക്കല്‍ അല്‍-മാസ് ഹോസ്പിറ്റലുമായി സഹകരിച്ച് കക്കാട് ജി എം യു പി സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിപ്പിച്ചത്. ഡോ. അഹ്‌മദ് ഷിബിലി രോഗികളെ പരിശോധിച്ചു. നേത്ര പരിശോധന, സൗജന്യ ചെക്കപ്പുകള്‍ എന്നിവ ഉള്‍പ്പെട്ട ക്യാമ്പിന് തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, വാര്‍ഡ് കൗണ്‍സിലര്‍ ആരിഫ വലിയാട്ട്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി സിറാജ്ജുദ്ധീന്‍, പി ടി എ പ്രസിഡണ്ട് മുഹീനുല്‍ ഇസ്ലാം, ജൈസല്‍ എം കെ, എന്‍ എസ് എസ് സെക്രട്ടറിമാരായ മുഹമ്മദ് ഫായിസ്, സൈനബ ജസ്ലി എന്നിവര്‍ നേതൃത്വം നല്‍കി....
Obituary

തിരുപ്പൂരിൽ നിന്ന് വരുന്നതിനിടെ കുണ്ടൂർ സ്വദേശി കോയമ്പത്തൂരിൽ മരിച്ചു

തിരൂരങ്ങാടി : തിരുപ്പൂരിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കുണ്ടൂർ സ്വദേശി കോയമ്പത്തൂരിൽ വെച്ച് മരിച്ചു. കുണ്ടൂർ പരേതനായ കാഞ്ഞിരത്തൊടി ഹസ്സന്റെ മകൻ കാഞ്ഞിരത്തൊടി അലിയാർ (67) ആണ് മരിച്ചത്. തിരുപ്പൂരിൽ ബേക്കറി നടത്തുകയായിരുന്നു. ബസ്സിൽ നാട്ടിലേക്ക് വരുന്നതിനിടെ കോയമ്പത്തൂരിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് പോയെങ്കിലും മരണപ്പെട്ടു. മൃതദേഹം ബുധനാഴ്‌ച ഇന്ന് രാത്രി 11 മണിക്ക് കുണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ കദീജ. മക്കൾ : റഹിയാനത്ത്, രഹ്‌ന, റംഷീദ, റാഷിദ്‌ ദുബായ്. മരുമക്കൾ : കബീർ ബാബു കോഴിചെന,ഡാനിഷ് പെരിഞ്ചേരി....
Other

കുണ്ടൂരിൽ നിർമിച്ച വീടിന്റെ താക്കോൽദാനം എംഎൽഎമാരായ കെ.പി.എ.മജീദ്, ചാണ്ടി ഉമ്മൻ എന്നിവർ നിർവഹിച്ചു

നന്നമ്പ്ര: പഞ്ചായത്ത്‌ 9-വാർഡിൽ കിഡ്നി രോഗിയായ കുണ്ടൂർ തൊട്ടിയിൽ ശശിക്കും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന് ചാലക്കുടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലോകാലിയ ഫൗണ്ടേഷൻ വീട് നിർമ്മിച്ചു നൽകി. കെ.പി.എ. മജീദ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ എം എൽ എ, കെ.പി.എ. മജീദ് എം എൽ എ, ഫിലോകാലിയ ഡയറക്ടർമാരായ മാരിയോ ജോസഫ്, ജിജി മാരിയോ എന്നിവർ ചേർന്ന് താക്കോൽ ദാനം നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി നന്നമ്പ്രപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. റഹിയാനത്ത്, വൈസ് പ്രസിഡൻറ് എൻ.വി.മൂസക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുമിത്ര ചന്ദ്രൻ, മെമ്പർമാരായ ടി.കുഞ്ഞി മുഹമ്മദ്, ഊർപ്പായി സൈതലവി, കെ.ധന, ധന്യാദാസ്, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഊർപ്പായി മുസ്തഫ, കോ ണ്ഗ്രെസ് നിയുക്ത മണ്ഡലം പ്രസിഡന്റ് ലത്തീഫ് കൊടിഞ്ഞി, എം.സി.കുഞ്ഞുട്ടി, കെ.രവി നായർ എന്നിവർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ , സാമൂഹ്യ സ...
Kerala, Local news, Malappuram

മതത്തിന്റെ വിശുദ്ധിയെ കാത്തുസൂക്ഷിക്കുക. ഇ സുലൈമാന്‍ മുസ്ലിയാര്‍

തിരൂരങ്ങാടി: മതത്തിന്റെ വിശുദ്ധിയെ വിശ്വാസി സമൂഹം കാത്ത് സൂക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍. മതാചാരങ്ങളെ പരസ്പരം കൂട്ടിക്കലര്‍ത്തിക്കൂട ഓരോ മതത്തിനും അവരുടെതായ ആചാരങ്ങളുണ്ട്. മതത്തിനകത്ത് നിന്ന് എല്ലാവരെയും ഉള്‍കൊള്ളാനാകണമെന്നും സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ നടക്കുന്ന കുണ്ടൂര്‍ ഉസ്താദ് 18 -ാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി എസ് ജെ എം വെസ്റ്റ്, ഈസ്റ്റ് സംയുക്ത നേതാക്കള്‍ക്കായി സംഘടിപ്പിച്ച 'ഗുരുസവിധത്തില്‍ ഒത്തിരി നേരം ' സംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി കൊണ്ട് അദ്ദേഹം പറഞ്ഞു. കുണ്ടൂര്‍ ഖാദിര്‍ മുസ്ലിയാര്‍ നിസ്വാര്‍ഥ ജീവിതത്തിന്റെ വിശുദ്ധ മാതൃകയായിരുന്നു ഇസ്ലാമിക ജീവിതരീതിയെ ക്രിയാത്മകമായി പ്രയോഗിച്ച കുണ്ടൂര്‍ ഉസ്താദ് എല്ലാവര്‍ക്കും മാതൃകയായിരുന്നു. ജീവകാരുണ്യ സേവന വൈജ്ഞാനിക ആരാധന മേഖലയിലെല്ലാം ഉസ്താദ് മഹത്തായ മാതൃകയായിരുന്നു എന്നും അദ്ദേഹം പറഞ...
Kerala, Local news, Malappuram, Other

‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’ മാഗസീന്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022-23 വര്‍ഷത്തെ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു. ബുധനാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരനും മലയാള മനോരമ സീനിയര്‍ സബ് എഡിറ്ററുമായ ഷംസുദ്ധീന്‍ മുബാറക്ക്, മര്‍ക്കസ് അറബി കോളേജ് പ്രിന്‍സിപ്പല്‍ പി.കെ അബ്ദുള്‍ ഗഫൂര്‍ അല്‍ ഖാസിമിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. 'നിങ്ങള്‍ നിരീക്ഷണത്തിലാണ് ' എന്ന പേരില്‍ പുറത്തിറങ്ങിയ മാഗസീന്‍ പുതിയ കാലത്തിനു വെളിച്ചം വീശട്ടെയെന്ന് ഷംസുദ്ധീന്‍ മുബാറക്ക് പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കുണ്ടൂര്‍ മര്‍ക്കസ് ജന.സെക്രട്ടറി എന്‍.പി ആലിഹാജി, മര്‍ക്കസ് ഗവേര്‍ണിംഗ് ബോഡി അംഗങ്ങളായ കെ.കുഞ്ഞിമരക്കാര്‍, എം.സി കുഞ്ഞുട്ടിഹാജി, കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗം മേധാവിയും സ്റ്റാഫ് അഡൈ്വസറുമായ ആര്‍.കെ മുരളീധരന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന...
Kerala, Local news, Other

കുണ്ടൂര്‍ പിഎംഎസ്ടി കോളേജില്‍ റാഗിങ് വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും തിരുരങ്ങാടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി കുണ്ടൂര്‍ പി എം എസ് ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുമായി സഹകരിച്ചു കൊണ്ട് റാഗിങ് വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡി എല്‍ എസ് എ സെക്രട്ടറി/ സബ് ജഡ്ജ് ഷാബിര്‍ ഇബ്രാഹിം എം ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സി പി മുസ്തഫ റാഗിങ് വിരുദ്ധ നിയമങ്ങള്‍, സൈബര്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ ഇബ്രായിന്‍ ചടങ്ങില്‍ അധ്യക്ഷന്‍ ആയിരുന്നു. ടി എല്‍ എസ് സി സെക്രട്ടറി ഇമ്രാന്‍, പാരാ ലീഗല്‍ വോളന്റിയര്‍മാരായ ഹൈരുന്നിസ, സരിത, സജിനി മോള്‍ തുടങ്ങിയവരും പങ്കെടുത്തു....
Information

തെരുവുനായ ശല്യത്തിനെതിരെ നിവേദനം നൽകി

കുണ്ടൂർ ;സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന തെരുവ് നായ ശല്യംവഴിയാത്രക്കാർക്കും മദ്രസ, സ്കൂൾ വിദ്യാർഥികൾക്കും ശല്യം ആവുംവിധം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ എസ് വൈ എസ് സംസ്ഥാനമൊട്ടുക്കും പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി എന്നീ സര്‍ക്കാര്‍ ആസ്ഥാനങ്ങളില്‍ നിവേദനം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി നന്നമ്പ്ര പഞ്ചായത്ത് ഓഫീസില്‍ വെച്ച് പ്രസിഡന്റ് റൈഹാനത്ത് തിരുത്തി,വൈസ് പ്രസിഡന്റ് മൂസക്കുട്ടി വെളളിയാമ്പുറം എന്നിവര്‍ക്ക് നിവേദനം നല്‍കി. ചടങ്ങില്‍ SYS തിരൂരങ്ങാടി സോണ്‍ പ്രവര്‍ത്തക സമിതി അംഗങ്ങളായ ലത്തീഫ് സഖാഫി ,ഇസ്ഹാഖ് ഉമൈദി,മുജീബ് തങ്ങള്‍ കൊടിഞ്ഞി,ജാബിര്‍ സഖാഫി നന്നമ്പ്ര ,ഹാരിസ് സഖാഫി കൊടിഞ്ഞി ,കുണ്ടൂര്‍ സര്‍ക്കിള്‍ ഭാരവാഹികളായ ഫഖ്റുദ്ധീന്‍ മച്ചിങ്ങത്താഴം ,അബ്ദുല്‍സലാം ചെറുമുക്ക് എന്നിവര്‍ സംബന്ധിച്ചു....
Other

വായനാദിനത്തിൽ മാതൃക സൃഷ്ടിച്ച് പി.എം.എസ്‌.ടി കോളേജ്

തിരൂരങ്ങാടി : വായനാദിനത്തിൽ മാതൃകയായി കുണ്ടൂർ പി.എം.എസ്‌.ടി കോളേജ് വിദ്യാർത്ഥികൾ. വായനാവാരാചരണത്തിന്റെ ഭാഗമായി മലയാളം വിഭാഗവും എൻ.എസ്.എസ് യൂണിറ്റും, ലൈബ്രറി കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിപാടിയിലാണ് കോളേജ് ലൈബ്രറിയിലേയ്ക്ക് പുതിയ പുസ്തകങ്ങൾ വാങ്ങി നൽകി വിദ്യാർത്ഥികൾ മാതൃകയായത്. കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന വായനാവാരത്തിന്റെ ഔപചാരിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ഇബ്രാഹിം നിർവഹിച്ച് വായനാദിന സന്ദേശം നൽകി. പരന്ന വായന മനുഷ്യനെയും കാലത്തെയും വായിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുണ്ടൂർ മർക്കസ് ജന.സെക്രട്ടറി എൻ.പി ആലിഹാജി മുഖ്യപ്രഭാഷണം നടത്തി. മലയാളം ഡിപ്പാർട്ട്മെന്റ് മേധാവി കെ. സരിത അധ്യക്ഷയായിരുന്നു. കൊമേഴ്സ് വിഭാഗം മേധാവി ആർ.കെ മുരളീധരൻ, ജേർണലിസം വിഭാഗം മേധാവി ലിഖിത, കോളേജ് ലൈബ്രേറിയൻ സി.സാബിക്, ജേർണലിസം വിദ്യാർത്ഥി മുഹമ്മദ് ഫാരിസ് എന്നിവർ സംസാരിച്ചു. എൻ.എസ്‌.എസ്‌ പ്രോഗ...
Gaming, Information

എസ് എസ് എഫ്
കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് പ്രൗഢമായി

തിരൂരങ്ങാടി:എസ് എസ് എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.സമാപന സംഗമം എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി അഷ്റഫ് സഖാഫി ഉദ്ഘാടനം ചെയ്തു. സിറാജുദ്ധീൻ അഹ്സനി അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് സഖാഫി ചെറുമുക്ക് അനുമോദന പ്രഭാഷണം നടത്തി. ഡിവിഷൻ സെക്രട്ടറി ജുനൈദ് ഹാഷിമി ഫല പ്രഖ്യാപനം നിർവ്വഹിച്ചു.സ്വാഗത സംഘം കൺ വിനർ അലവിക്കുട്ടി ഹാജി ആശംസ പ്രസംഗംനടത്തി നൂറ്റിമുപ്പത് മത്സരങ്ങളിലായി അഞ്ഞുറിലേറെ മത്സരാർത്ഥികൾ മാറ്റുരച്ച സാഹിത്യോത്സവിൽ ജീലാനി നഗർ ഒന്നാം സ്ഥാനവും സുന്നത്ത് നഗർ രണ്ടാം സ്ഥാനവും അൽ അമീൻ നഗർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മുഹമ്മദ് ആദിൽ സലീഖ് ചെറുമുക്ക് സർഗ പ്രതിഭയും ശാഹിദ് അഫ്രീദി സുന്നത്ത് നഗർ കലാ പ്രതിഭയുമായി തിരഞ്ഞടുക്കപ്പെട്ടു.മുപ്പത്തി ഒന്നാമത് എഡിഷൻ സാഹിത്യോത്സവിന്റെ പതാക ചെറുമുക്ക് യൂണിറ്റ് ഏറ്റുവാങ്ങി.കുഞ്ഞി മുഹമ്മദ് സഖാഫി,ശാഫി സഖാഫി, റസാഖ് സഖാഫി സുന്നത്ത് നഗർ, സൈതലവി ഹാജി,...
Information

ആഗോള പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു

കുണ്ടൂർ: പി എം എസ് ടി കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം തിരൂരങ്ങാടി നിയോജകമണ്ഡലം എംഎൽഎ കെ പി എ മജീദ് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം പരിസ്ഥിതി ദിന സന്ദേശം കൈമാറി. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ. കെ. ഇബ്രാഹിം അധ്യക്ഷനായ ചടങ്ങിൽ എൻഎസ്എസ് കോർഡിനേറ്റർ .പി.സിറാജുദ്ദീൻ സ്വാഗതവും, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞിമരക്കാർ, എംസി ഹംസക്കുട്ടി ഹാജി, എംസി ബാവ ഹാജി, പി ഹമീദ് ഹാജി എന്നിവരും, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളും, ഊർപ്പായി മുസ്തഫ, ടി കെ നാസർ എന്നിവരും പങ്കെടുത്തു. കൊമേഴ്സ് വിഭാഗം അധ്യാപകൻ അബ്ദുള്ള മൻസൂർ. പി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ക്യാമ്പസ് ശുചീകരണവും, വൃക്ഷത്തൈ നടലും, അയൽ വീടുകളിലേക്ക് വൃക്ഷത്തൈ ദാനവും, ശുചീകരണ ബോധവൽക്കരണവും നടത്തി....
Other

നന്നമ്പ്ര ലൈഫ് വിവാദം; പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടെന്ന് സിപിഎം

നന്നമ്പ്ര :അനാഥരായ മൂന്ന് പെൺകുട്ടികൾക്ക് ലൈഫ് ഭവനപദ്ധതിയിൽ വീട് അനുവദിക്കാതിരുന്നത് നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടന്ന് സിപിഎം നന്നമ്പ്ര ലോക്കൽ കമ്മിറ്റി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.കേരളത്തിൽ ഒരു പഞ്ചായത്തിലും സർക്കാർ നേരിട്ട് ലൈഫ് ഭവനപദ്ധതിക്കുള്ള ലിസ്റ്റ് തയ്യാറാക്കിയിട്ടില്ല. ലൈഫ് ഭവനപദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരം പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും പരിശോധന നടത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യലിസ്റ്റിൽ പെടാത്ത കുടുംബങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ബ്ലോക്കിലും, കലക്ടറേറ്റിലും പരാതി നൽകാൻ സർക്കാർ അവസരം നൽകിയിരുന്നു.മാത്രമല്ല ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യകുടുംബങ്ങളുടെ പട്ടിക തയ്യാറാക്കാൻ പഞ്ചായത്തുകളോട് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇത് തയ്യാറാക്കേണ്ടത് പഞ്ചായത്തംഗവും, ഗ്രാമസഭയുമാണ്.ഇത്രയും അവസരങ്ങൾ ഉണ്ടാ...
Gulf, Obituary

ഒരാഴ്ച്ച മുമ്പ് സന്ദർശക വിസയിൽ പോയയാൾ ഒമാനിൽ മരിച്ചു

കുണ്ടൂർ അബുദാബി റോഡ് സ്വദേശി തലക്കോട്ട് തൊടിക അബ്ദു (61) ഒമാനിൽ അന്തരിച്ചു. കഴിഞ്ഞ 20 നാണ് സന്ദർശക വിസയിൽ പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. ഭാര്യ, ഖദീജ. മക്കൾ: മുഹമ്മദ് ശുഹൈബ്, ഖൈറുന്നിസ, ആബിദ. മരുമക്കൾ: ശറഫുദ്ധീൻ, നിയാസ്
Obituary

കുണ്ടൂർ സ്വദേശി ചെന്നൈയിൽ അന്തരിച്ചു

തിരൂരങ്ങാടി : കുണ്ടൂർ സ്വദേശി ചെന്നൈ യിൽ അന്തരിച്ചു. കുണ്ടൂർ വടക്കേ അങ്ങാടി (ചെത്തേയ്) സ്വദേശി കുഴിമണ്ണിൽ കുഞ്ഞിമൊയ്‌ദീൻ ഹാജിയുടെ മകൻ ജാഫർ (34) ആണ് മരിച്ചത്. ചെന്നൈയിൽ ചായക്കട നടത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. മയ്യിത്ത് ഇന്ന് വൈകുന്നേരം 7 ന് കുണ്ടൂർ ജുമാ മസ്ജിദിൽ ഖബറടക്കും.
Other

കുണ്ടൂരിൽ തെരുവ് നായയുടെ ആക്രമണം: കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

കുണ്ടൂർ : തെരുവ് നായയുടെ ആക്രമണത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. കുണ്ടൂർ അത്താണിക്കലിൽ വ്യാഴാഴ്‌ച വൈകുന്നേരമാണ് സംഭവം. അയ്യാട്ടു പീടിയേക്കൽ മുഹമ്മദ് (55), കടവത്ത് വീട്ടിൽ മുജീബിന്റെ മകൻ അഫ്‌സിൻ (4), കോട്ടയ്ക്കൽ കാലോടി മുതുവിൽ ഷാഫിയുടെ മകൾ നഷ്‌വ ഖദീജ (മൂന്നര), എന്നിവർക്കും കൊടക്കൽ സ്വദേശികുമാണ് കടിയേറ്റത്. ആദ്യം കൊടക്കൽ സ്വദേശിക്കാണ് കടിയേറ്റത്. അവിടെ നിന്നും ഓടി വന്ന നായ കുണ്ടൂരിൽ പഞ്ചായത്ത് ഓഫീസിന് സമീപത്ത് മറ്റൊരു നായയെ കടിച്ചു പാലിക്കേല്പിച്ച ശേഷമാണ് മറ്റു മൂന്നുപേരെയും കടിച്ചത്. നഷ്‌വ ഖദീജ കോട്ടക്കലിൽ നിന്നും ബന്ധു വീട്ടിലേക്ക് വന്നതായിരുന്നു. ഈ കുട്ടിയെ കടിക്കുന്നത് കണ്ട് റോഡിലൂടെ പോകുകയായിരുന്ന മുഹമ്മദ് രക്ഷപ്പെടുത്താൻ വന്നതായിരുന്നു. ഇദ്ദേഹത്തിന്റെ മുഖത്താണ് കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നൽകി....
Other

എസ് എസ് എഫ് മുത്ത് നബി മെഗാ ക്വിസ് സമാപിച്ചു

തിരൂരങ്ങാടി: തിരുനബി(സ) പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന തലക്കെട്ടിൽ ആചരിക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച മുത്ത് നബി (സ്വ)മെഗാ ക്വിസ് ജില്ലാമത്സരം സമാപിച്ചു. കുണ്ടൂർ ഡി ടി ജി ഇംഗ്ലീഷ്മീഡിയം സ്കൂളിൽ നടന്ന പരിപാടി എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എൻ വി അബ്ദുറസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻറ് കെ സ്വാദിഖ് അലി ബുഖാരി അധ്യക്ഷത വഹിച്ചു. മഴവിൽ ക്ലബ് (യു പി, എച്ച് എസ്) ഹൈസെൽ യൂണിറ്റ്, കാമ്പസ് വിഭാഗങ്ങളിലാണ് മത്സരം നടന്നത്. യൂണിറ്റ് മത്സരങ്ങൾക്ക് ശേഷം സ്ക്രീനിംഗ് കഴിഞ്ഞാണ് മത്സരാർത്ഥികൾ ജില്ലയിലെത്തുന്നത്. അബ്ദുഷുക്കൂർ അസ്ഹരി, എൻ അബ്ദുല്ലസഖാഫി, അബ്ദുസലാം എന്നിവർ ക്വിസിന് നേതൃത്വം നൽകും. മഴവിൽ ക്ലബ് ഹൈ സ്കൂൾ വിഭാഗത്തിൽ ഖുതുബുസ്സമാൻ ഇംഗ്ലീഷ്മീഡിയം സ്ക്കൂൾ, നിബ്രാസ് സെക്കണ്ടറി സ്ക്കൂൾ ആദ്യ രണ്ടു സ്ഥാനം നേടി. ഹയർസെക്കൻഡറ...
Obituary

നാട്ടിലേക്ക് വരുന്നതിനിടെ ട്രെയിനിൽ മരിച്ചു

തിരൂരങ്ങാടി: ചെന്നൈയിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ടയാൾ വഴിമധ്യേ ട്രെയിനിൽ മരിച്ചു. നന്നമ്പ്ര കുണ്ടൂർ അത്താണിക്കൽ സ്വദേശി അനയം ചിറക്കൽ സൈദലവി (72) ആണ് മരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/H6TofbCwL5P2Ul3oxkS3C1 സംസാര ശേഷി ഇല്ലാത്ത ഇദ്ദേഹം ചെന്നൈയിൽ ഹോട്ടലിൽ പൊറോട്ട ജീവനക്കാരനാണ്. 22 ന് (വ്യാഴം) രാത്രി 8.10 ന് ചെന്നൈയിൽ നിന്നും താനൂരിലേക്ക് മംഗലാപുരം മെയിലിൽ പുറപ്പെട്ടതായിരുന്നു. ഇന്നലെ രാവിലെ ഉപ്പയെ കൊണ്ടു പോകാൻ മകൻ താനൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ട്രെയിനിൽ പിതാവ് ഇല്ലാത്ത വിവരം അറിഞ്ഞത്. ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും വ്യാപകമായി അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് സേലത്ത് ഗവ.ആശുപത്രിയിൽ മൃതദേഹം ഉള്ളതായി അറിഞ്ഞത്. അന്വേഷണത്തിൽ സേലത്ത് ട്രെയിനിൽ വെച്ച് ഹൃദയാഘാതം ഉണ്ടായി മരിച്ചതിനെ തുടർന്ന് റയിൽവേ പോലീസ് ആശുപത്രിയിൽ എ...
Crime

ഫുട്ബോൾ ടൂർണമെന്റിലെ തർക്കം; ഒരു സംഘം ക്ലബ്ബ് ഓഫീസിൽ കയറി അക്രമം നടത്തി

നന്നമ്പ്ര: ഫുട്‌ബോൾ ടൂര്ണമെന്റിനിടയിലെ തർക്കത്തെ തുടർന്ന് ഒരു സംഘം ക്ലബ് ഓഫീസിൽ കയറി യുവാവിനെ മർദ്ദിച്ചതായി പരാതി. കുണ്ടൂർ ടൌൺ ടീം ക്ലബ്ബ് ഓഫീസിൽ കയറിയാണ് അക്രമം നടത്തിയത്. ഓഫീസിലുണ്ടാ യിരുന്ന ക്ലബ് പ്രവർത്തകനെ മർദിക്കുകയും ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IaZnYZJu71N95A64AFiVCL കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഫുട്ബാൾ ടൂർണമെന്റിന്റെ തുടർചയാണ് അക്രമ സംഭവങ്ങൾ. വ്യാഴാഴ്‌ച ചെമ്മാട് ടർഫിൽ ടൌൺ ടീം കുണ്ടൂരും ശിൽപ പയ്യോളിയും തമ്മിലുള്ള മത്സരം ഉണ്ടായിരുന്നു. അധിക സമയം അനുവദിക്കാതെ കളി നിർത്തിയതുമായി ബന്ധപ്പെട്ട് കളിക്കാരും റഫറിയുമായി തർക്കമുണ്ടായിരുന്നു. ഈ വിഷയത്തിൽ കരിപറമ്ബ് ഭാഗത്തെ ക്ലബ്ബ് പ്രവർത്തകർ ഇടപെടുകയും തർക്കം രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായ 2 ദിവസം മുമ്പ് രാത്രി 9.30 ന് കരിപറമ്പിൽ നിന്നുള്ള പത്തിലേറെ വരുന്ന സംഘം ബൈക്കുകളിലെത്തി കുണ്ടൂരിൽ ക്ലബ്...
Crime

പൊളിച്ച അടക്ക മോഷ്ടിച്ചു വിൽപന, നാല് യുവാക്കൾ പിടിയിൽ

നന്നമ്പ്ര കുണ്ടൂർ സ്വദേശിയുടെ വീട്ടിൽ നിന്നും 43,000 രൂപയോളം വിലവരുന്ന 3 ചാക്ക് പൊളിച്ച അടക്ക മോഷണം ചെയ്ത 4 യുവാക്കൾ അറസ്റ്റിൽ. കുണ്ടൂർ ജയറാംപടി തോട്ടുങ്ങൽ മുഹമ്മദ് ഷിബിൽ (20), കൊടിഞ്ഞി കരുവാട്ടിൽ ആസിഫ് (24), കക്കാട് വടക്കൻ ഷഫീഖ് റഹ്മാൻ (19), കൊടിഞ്ഞി പൂക്കയിൽ അഫ്സൽ (21) എന്നിവരെയാണ് താനൂർ ഡി വൈ എസ് പി മൂസ വള്ളിക്കടൻറെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച 11/2/2022 തീയതി അർധരാത്രിയാണ് വീട്ടിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന അടക്ക മോഷണം പോയത്. സമീപ പ്രദേങ്ങളിലെ cctv കൾ പരിശോധന നടത്തിയും അടക്ക മോഷ്ടിച്ചു കൊണ്ടുപോയ വാഹനത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടാനായത്. കുറ്റം സമ്മതിച്ച പ്രതികൾ മോഷ്ടിച്ച അടക്ക വിൽപ്പന നടത്തിയതായും മയക്കുമരുന്നിനായും ടൂർ പോയി റിസോർട്ടിലും മറ്റും താമസിച്ചു എൻജോയ് ചെയ്യുന്നതിനും പണം ചെലവാക്കിയതായും പോലീസ് പറഞ്...
error: Content is protected !!