Saturday, January 3

Tag: Latest news

‘ശുഊര്‍’: ദാറുല്‍ഹുദാ ദേശീയ മീലാദ് ക്യാമ്പയിന്‍ സമാപിച്ചു
Other

‘ശുഊര്‍’: ദാറുല്‍ഹുദാ ദേശീയ മീലാദ് ക്യാമ്പയിന്‍ സമാപിച്ചു

തിരൂരങ്ങാടി : പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച 'ശുഊര്‍' ദേശീയ മീലാദ് ക്യാമ്പയിന്‍ സമാപിച്ചു. ഇന്നലെ രാത്രി വാഴ്‌സിറ്റിയില്‍ വെച്ച് നടന്ന സമാപന സമ്മേളനം ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാചകാധ്യാപനങ്ങള്‍ എക്കാലത്തും പ്രസക്തമാണെന്നും അവ ജീവിതത്തില്‍ പുലര്‍ത്തണമെന്നും യുദ്ധ ഭൂമിയില്‍ പോലും എങ്ങനെ പെരുമാറണം എന്ന് പഠിപ്പിച്ച പ്രവാചക പാഠങ്ങള്‍ പുതിയ കാലത്തിനു വലിയ മാതൃകയാണെന്നും തങ്ങള്‍ പറഞ്ഞു. ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്നത് വംശഹത്യയാണെന്നും ലോകത്ത് സമാധാനം പുലരണം എന്നും തങ്ങള്‍ പ്രസ്താവിച്ചു.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഇശ്ഖ് മജ്ലിസിന് സൈനുല്‍ ആബിദീന്‍ ഹുദവി ചേകന്നൂര്‍ നേതൃത്വം നല്‍കി. ദാറുല്...
Crime

സംശയം; അരീക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു, ഭർത്താവ് സ്വയം മുറിവേല്പിച്ചു

അരീക്കോട് : ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. രേഖ (38) ആണ് മരിച്ചത്. അരീക്കോട് വടശ്ശേരി മലമുക്കിൽ ഇന്ന് വൈകുന്നേരമാണ് സംഭവം. ഇവിടെ വാടകക്ക് താമസിക്കുകയാണ് ഇരുവരും. ഭർത്താവ് വെറ്റിലപ്പാറ സ്വദേശി വിപിൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കഴുത്തറുത്ത നിലയിലാണ് പൊലീസ് സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയത്. മറ്റാരുമായോ ബന്ധമുണ്ടെന്ന സംശയത്തിലുണ്ടായ കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയിൽ വെച്ച് വടി കൊണ്ട് തലക്കടിച്ചും കത്തി കൊണ്ട് കുത്തിയും പരിക്കേല്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രേഖയെ പൊലീസ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തും. വിപിൻദാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അരീക്കോട് പൊലീസ് അന്വേ...
Other

മികച്ച വിജയം നേടിയവരെ ആദരിച്ച് തിരൂരങ്ങാടി നഗരസഭ വിജയസ്പർശം പദ്ധതി

തിരൂരങ്ങാടി നഗരസഭയിൽവിജയസ്പർശം പദ്ധതിക്ക് പ്രൗഢമായ തുടക്കം തിരൂരങ്ങാടി മുനിസിപ്പാലിറ്റി 2025- 26 അക്കാദമിക വർഷം വിജയഭേരി - വിജയസ്പർശം പദ്ധതിയുടെ ഉദ്ഘാടനവും,LSS/USS വിജയികളെ ആദരിക്കലും പ്രൗഢമായി, വിദ്യാലയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോക്കത്തിലെത്തിക്കുന്നതാണ് വിജയ സ്പർശം,SSLC ,+2 പരീക്ഷകളിൽ മികച്ച വിജയം നേടിയ സ്കൂളുകളെ ആദരിച്ചു. സംസ്ഥാന തലത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് പുരസ്കാരം നേടിയ GMUP സ്കൂൾ വെന്നിയൂരിനെയും ആദരിച്ചു,നഗരസഭാ ചെയർമാൻ ഉദ്ഘാടനം കെ പി മുഹമ്മദ് കുട്ടി നിർവഹിച്ചു. വികസന കാര്യ ചെയർമാൻ, ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. സോനാ രതീഷ്, സി,പി സുഹറാബി, ഇ, പി,ബാവ, ലിജ ജയിംസ്, ഒ, ഷൗഖത്തലി, കെ, കദിയാമു ടീച്ചർ,സി,എച്ച് അജാസ് എന്നിവർ പ്രസംഗിച്ചു, ....
Kerala

തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ, വാർഡുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ

"തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ,ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ സൂചിപ്പിച്ചു. വോട്ടർ പട്ടിക ഒരു വട്ടം കൂടി പുതുക്കും. ഡിസംബർ 20ന് മുമ്പ് പുതിയ ഭരണസമിതികൾ ചുമതല ഏൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സംവരണ വാർഡുകൾ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നടത്തും. വാർഡ് വിഭജനം നടന്നതിനാൽ 5 വർഷം മുൻപത്തെക്കാൾ 1712 വാർഡു കൾ ഇത്തവണ കൂടുതലാണ്. ആകെ 23,612 വാർഡുകളുണ്ട്. ത്രിതല പഞ്ചായത്തുകളുടെ വാർഡ് സംവരണം നറുക്കെടുപ്പി ലൂടെ നിശ്ചയിക്കാൻ അധികാര പ്പെടുത്തിയിട്ടുള്ള ജില്ലാ കലക്ടർ മാരുടെ യോഗത്തിലാണ് കമ്മിഷണർ തീയതികൾ അറിയിച്ചത്. നറുക്കെടുപ്പിനു ശേഷം തിര ഞ്ഞെടുപ്പ് വിജ്‌ഞാപനം ഇറക്കും. തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തുമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന സർക്കാരുമായും പൊലീസ് മേധാവി,ചീഫ് സെക്രട്ടറി തുടങ്ങിയവരുമായും രാഷ്...
Malappuram

‘ശുഊര്‍’: ദാറുല്‍ഹുദാ ദേശീയ മീലാദ് ക്യാമ്പയിന്‍ സമാപനം ഇന്ന്

' തിരൂരങ്ങാടി : പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി സംഘടിപ്പിക്കുന്ന 'ശുഊര്‍' ദേശീയ മീലാദ് ക്യാമ്പയിനിന്റെ സമാപനം ഇന്ന് രാത്രി ഏഴിന് ദാറുല്‍ഹുദായില്‍ വെച്ച് നടക്കും. സമാപന സമ്മേളനത്തിന്റെ ഭാഗമായി ഇശ്ഖ് മജ്‌ലിസും നടക്കും. ഏപ്രില്‍ 5 ന് തുടക്കം കുറിച്ച ക്യാമ്പയിനിന്റെ ഭാഗമായി വിവിധ യു.ജി കോളേജുകളിലും ഓഫ് കാമ്പസുകളിലും മറ്റും വ്യത്യസ്ത പരിപാടികള്‍ നടന്നു.സമാപന സമ്മേളനം വാഴ്‌സിറ്റി ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഇശ്ഖ് മജ്‌ലിസിന് സൈനുല്‍ ആബിദീന്‍ ഹുദവി ചേകന്നൂര്‍ നേതൃത്വം നല്‍കും....
Crime

അരീത്തോട് ഹോട്ടലിൽ മോഷണം; സിസിടിവി ഉൾപ്പെടെ കവർന്നു

എ ആർ നഗർ : ഹോട്ടലിൽ മോഷണം. പണവും സിസിടിവിയും കവർന്നു. അരീത്തോട് തല വെട്ടിയിലുള്ള ബിസ്മി ഹോട്ടലിൽ ആണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. ഹോട്ടലിൻ്റെ അടുക്കള ഭാഗത്തെ ഗ്രിൽ പൊളിച്ചു അകത്ത് കയറിയ മോഷ്ടാവ് നേർച്ച പെട്ടിയിൽ ഉണ്ടായിരുന്ന 3000 രൂപയും മേശയിൽ ഉണ്ടായിരുന്ന 3500 രൂപയും കവർന്നു. ഹോട്ടലിന് അകത്ത് ഉണ്ടായിരുന്ന സിം ഇടുന്ന സി സി ടി വി ക്യാമറയും മോഷ്ടാക്കൾ കവർന്നിട്ടുണ്ട്. കാറിൽ മോഷ്ടാക്കൾ എന്ന് സംശയിക്കുന്നവർ വരുന്നത് വീഡിയോ യിൽ കാണുന്നുണ്ട്. ഉടമ മമ്പുറം അരീതോട് സ്വദേശി ചെമ്പൻ സൈദലവി പോലിസിൽ പരാതി നൽകി....
Other

വിദ്യാർഥികൾ വൃദ്ധസദനവും ചിൽഡ്രൻസ് ഹോമും സന്ദർശിച്ചു

കുണ്ടൂർ : എം.എസ്.ഐ. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂരിലെ SPG പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലസ് വൺ ക്ലാസ്സിലെ വിദ്യാർത്ഥികൾ കോഴിക്കോട് വെള്ളിമാടുകുന്നിലെ കേരള സർക്കാർ സാമൂഹികനീതി വകുപ്പിന് കീഴിലുള്ള വൃദ്ധസദനവും ചിൽഡ്രൻസ് ഹോമും സന്ദർശിച്ചു. വൃദ്ധസദനത്തിൽ 60 വയസ്സിന് മുകളിലുള്ള 30 സ്ത്രീകളും 31 പുരുഷന്മാരും കഴിയുന്നു. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അഭയമായിരിക്കുന്ന ചിൽഡ്രൻസ് ഹോവും വിദ്യാർത്ഥികൾ സന്ദർശിച്ചു. അവരോടൊത്തു ചിലവഴിച്ച സമയം വിദ്യാർത്ഥികളുടെ ഹൃദയങ്ങളെ തൊട്ടു. സ്വന്തം മാതാപിതാക്കളെ ഓർമ്മിപ്പിക്കുകയും, കുടുംബബന്ധങ്ങളുടെ വില തിരിച്ചറിയുകയും, കണ്ണുനനയുന്ന നിമിഷങ്ങൾ അനുഭവപ്പെടുകയും ചെയ്തു. വിദ്യാർത്ഥികൾ ഒരു ഫ്രിഡ്ജ് സംഭാവനയായി നൽകി, കൂടാതെ സമ്മാനപ്പൊതികളും വിതരണം ചെയ്തു. മനുഷ്യസ്‌നേഹത്തിന്റെ സുവർണനിമിഷമായി അത് മാറി. പരിപാടി ജെ.ഡി.ടി. കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ് HODയും ജേർണൽ പബ്ലി...
Local news

ആത്മഹത്യ പ്രതിരോധത്തിന്റെ ഭാഗമായി പിഎസ്എംഒ കോളെജിൽ ഹാപ്പി ലൈഫ് സെമിനാർ സംഘടിപ്പിച്ചു

തിരൂരങ്ങാടി: ആത്മഹത്യ പ്രതിരോധത്തിൻ്റെ ഭാഗമായി തിരുരങ്ങാടി പിഎസ്എംഒ കോളെജിൽ ഹാപ്പി ലൈഫ് എന്ന വിഷയത്തിൽസെമിനാർ സംഘടിപ്പിച്ചു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണതക്കെതിരെ വിദ്യാർഥികളിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കോളെജ് അലുമിനി അസോസിയേഷനും ജീവനി കൗൺസിലിംഗ് സെല്ലുമായി സഹകരിച്ചാണ് പ്രോഗ്രാംസംഘടിപ്പിച്ചത്. കോളെജ് സെമിനാർ ഹാളിൽ നടന്ന പരിപാടിതാനുർ ഡിവൈഎസ്പി പി.പ്രമോദ് ഉദ്ഘാടനം ചെയ്തു.ക്യാമ്പസുകളിൽ വിദ്യാർത്ഥി കുട്ടായ്മകൾ രൂപികരിച്ച് ആത്മഹത്യ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിമനോരോഗ വിദഗ്ധൻ ഡോ. കെ.മുഹമ്മദ് ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. അലുമിനി അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.ജീവിത ശൈലി പരിശിലകരായ നസ്‌ല തേജസ്, ടി. മഞ്ജുളഎന്നിവർ ക്ലാസെടുത്തു. കോളെജ് പ്രിൻസിപ്പൽ കെ. നിസാമുദ്ധീൻ, അലുമിനി...
Accident

വേങ്ങരയിൽ ഓട്ടോ ഡ്രൈവറെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

വേങ്ങര : ഓട്ടോ ഡ്രൈവറെ താമസിക്കുന്ന സ്ഥലത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര ഗാന്ധിദാസ് പടി തച്ചരു പടിക്കൽ കൊളക്കാട്ടിൽ മുഹമ്മദിന്റെ മകൻ, വെട്ടുതോട് ചെമ്പട്ട കോളനിയിൽ വാടകക്ക് താമസിക്കുന്ന ടി.കെ.അബ്ദുസ്സലിമിനെ (45) യാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്ന സലീം ഇപ്പോൾ ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി....
Culture

മുണ്ടക്കൈ ഉരുൾപൊട്ടൽ: പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട്ഖി കോടി രൂപ നൽകി

തിരുവനന്തപുരം : മുണ്ടക്കൈ ഉരുൾപൊട്ടൽ: കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയാണ് സെക്രട്ടേറിയറ്റിലെത്തി ചെക്ക് കൈമാറിയത്. എസ്‌വൈഎസ്, എസ്എസ്എഫ്, ഐസിഎഫ്, ആർഎസ്‌സി എന്നീ സംഘടനകളുടെ ഇടപെടൽ മാതൃകാപരമാണെന്ന് തുക കൈമാറിയ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഖലീലുല്‍ ബുഖാരിക്കൊപ്പം സെക്രട്ടറിമാരായ എന്‍ അലി അബ്ദുല്ല, എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം എന്നിവരും ഉണ്ടായിരുന്നു....
Malappuram

നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചു, 8 പേർ ഭൂമിയുടെ അവകാശികളായി

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ ചേർന്ന ലാൻ്റ് അസൈൻമെൻ്റ് കമ്മിറ്റി യോഗത്തിൽ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ടവരിൽ നിന്നും എട്ട് കുടുംബങ്ങൾ നറുക്കെടുപ്പിലൂടെ ഭൂമിയുടെ അവകാശികളായി. പരപ്പനങ്ങാടി നഗരസഭയിലെ നെടുവ വില്ലേജിൽ മൂന്ന് പേർക്കും, പെരുവള്ളൂർ വില്ലേജിൽ അഞ്ച് പേർക്കുമാണ് നറുക്കെടുപ്പിലൂടെ ഭൂമി ലഭ്യമായത്. തിരൂർ സബ്ബ് കലക്ടർ ദിലീപ്.കെ. കൈനിക്കര ഐഎഎസ്, നറുക്കെടുപ്പ് ഉൽഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. സാജിത , തഹസിൽദാർ പി.ഒ. സാദിഖ്, ഭൂ പതിവ് കമ്മറ്റി അംഗങ്ങളായ എ.പി. കെ. തങ്ങൾ,ഗിരീഷ് തോട്ടത്തിൽ, കെ.പി. ബാലകൃഷ്ണൻ, കേശവൻ മംഗലശ്ശേരി, ബാബു പള്ളിക്കര,...
Other

മത്സ്യബന്ധനത്തിനിടെ താനൂരിൽ വലയിൽ ലഭിച്ചത് മീനിന് പകരം നാഗ വിഗ്രഹങ്ങൾ

താനൂർ : മത്സ്യബന്ധനത്തിനിടെ അറബിക്കടലില്‍ നിന്ന് മൽസ്യ തൊഴിലാളികൾക്ക് ലഭിച്ചത് നാഗ വിഗ്രഹങ്ങൾ. കണ്ടെത്തിയ നാഗവിഗ്രഹങ്ങള്‍ പൊലിസില്‍ ഏല്‍പ്പിച്ചു. ഏകദേശം അഞ്ച് കിലോഗ്രാമിലധികം തൂക്കം വരുന്ന രണ്ട് നാഗവിഗ്രഹങ്ങളാണ് പുതിയ കടപ്പുറം ചക്കാച്ചൻ്റെ പുരക്കല്‍ റസലിന് മത്സ്യബന്ധനത്തിനിടെ ലഭിച്ചത്. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് വിഗ്രഹങ്ങള്‍ വലയില്‍ കുടുങ്ങിയത്. പിച്ചളയില്‍ നിർമ്മിച്ച നാഗവിഗ്രഹങ്ങള്‍ക്ക് ഏകദേശം അഞ്ച് കിലോഗ്രാമിലധികം തൂക്കം വരും. വിഗ്രഹങ്ങള്‍ ലഭിച്ച ഉടൻ തന്നെ കടലില്‍ നിന്ന് കരയിലേക്ക് മടങ്ങി നേരിട്ട് താനൂർ പൊലിസ് സ്റ്റേഷനില്‍ എത്തിച്ച്‌ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയായിരുന്നു. ഈ വിഗ്രഹങ്ങള്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയതാണോ എന്ന അന്വേഷണത്തിലാണ് പൊലിസ്. വിഗ്രഹം കടലില്‍ എത്തിയതിനെ കുറിച്ചും മറ്റും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന്...
Education

ദാറുല്‍ഹുദാ സിവില്‍ സര്‍വീസ് പരിശീലന ക്യാമ്പ്: രജിസ്ട്രേഷന്‍ ആരംഭിച്ചു

തിരൂരങ്ങാടി: സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കായി ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൊതുവിദ്യഭ്യാസ വിഭാഗം സെന്റര്‍ ഫോര്‍ പബ്ലിക് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് (CPET) നടത്തുന്ന രണ്ട് ദിവസത്തെ സിവില്‍ സര്‍വീസ് റെസിഡന്‍ഷ്യല്‍ ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 'ഡ്രീം ടു ലീഡ്' എന്ന പേരില്‍ ഷീന്‍ ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ച് ഒക്ടോബര്‍ 4,5 (ശനി, ഞായര്‍) തീയതികളില്‍ ചെമ്മാട് ദാറുല്‍ഹുദായില്‍ വെച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്. മുപ്പതിലധികം മൊഡ്യൂളുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള സെഷനുകള്‍ക്ക് മികച്ച ഫാക്കല്‍റ്റികളാണ് നേതൃത്വം നല്‍കുക.സൗജന്യമായി സിവില്‍ സര്‍വീസ പരിശീലനം ലഭ്യമാക്കുന്ന രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേക്കും അക്കാദമികളിലേക്കും പ്രവേശനം നേടുന്നതിനുള്ള പഠനരീതികളെക്കുറിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക എന്നതാണ് ഈ ക്യാമ്പിലൂടെ പ്രധാനമായും ലക്...
Other

കേരള പ്രവാസി സംഘം ചെമ്മാട്ട് ഖത്തർ ഐക്യദാർഢ്യ പ്രകടനം നടത്തി

തിരൂരങ്ങാടി : കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്രായേൽ ഭീകരതയ്ക്കെതിരെ ഖത്തർ ഐക്യദാർഢ്യ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചെമ്മാട്ട് നടന്ന പരിപാടി ജില്ലാ വൈസ് പ്രസിഡൻ്റ് എൻ പി സക്കീർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ഹക്കീം മാറാത്ത് അധ്യക്ഷനായി. അബ്ദുറഹ്മാൻ മച്ചിഞ്ചേരി, അബ്ദു തെന്നല എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി അബ്ദുല്ലത്തീഫ് തെക്കേപാട്ട് സ്വാഗതവും സനീർ പൂഴിത്തറ നന്ദിയും പറഞ്ഞു. ഫോട്ടോ : കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട്ട് നടന്നഖത്തർ ഐക്യദാർഢ്യ പ്രകടനം....
Accident

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്

ചങ്ങരംകുളം : ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു, കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്. ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത് സെന്ററിൽ നിയന്ത്രണ വിട്ട ബൈക്ക് പോസ്റ്റിൽ ഇടിചാണ് അപകടം. കാഞ്ഞിയൂർ സ്വദേശി കിഴക്കൂട്ട് വളപ്പിൽ അബ്ദു സമദിന്റെ മകൻ മുഹമ്മദ് റമീസാണ് (25) മരിച്ചത്. കൂടെയുണ്ടായിരുന്നഐനിചോട് ലക്ഷം വീട്ടിൽ താമസിക്കുന്ന ബക്കറിന്റെ മകൻഅൻഷാദിനാണ് (15) ഗുരുതര പരുക്ക് പറ്റിയത്.അപകടത്തിൽ റമീസ് തൽക്ഷണം മരണപ്പെട്ടിരിന്നു. പരിക്ക് പറ്റിയ അൻഷാദിനെ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും വിധക്ത ചികിത്സക്കായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി. ചിറവല്ലൂർ ഭാഗത്ത് നിന്നും വന്നിരുന്ന മോട്ടോർസൈക്കിൾ നിയന്ത്രണം വിട്ട് തരിയത്ത് സെന്ററിലുള്ള പള്ളിയുടെ മതിലും തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. മരണപ്പെട്ട റമീസിന്റെ മൃതദേഹം ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ ...
Accident

പരപ്പനങ്ങാടിയിൽ പെയിന്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് ബീഹാർ സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടടുത്താണ് സംഭവം.പരപ്പനങ്ങാടി പുത്തരിക്കലിലെ വ്യാപാര സ്ഥാപനത്തിന് മുകളിൽ പെയിൻ്റിംങ് ജോലിക്കിടെ താഴെ വീണാണ് അപകടം. ബീഹാറിലെ കജേത ദക്ഷിൺതോല പോസ്റ്റ് സാറാ ഇസ്താ ബറാർ വാർഡ് 9 കജേതല സ്വദേശി മുഹമ്മദ് ഹജ്റത്ത് അലി (29) ആണ് മരിച്ചത്. കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് പരപ്പനങ്ങാടിയിലേയും തിരൂരങ്ങാടിയിലേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്....
Crime

14 കാരിയെ ഗർഭിണിയാക്കി മുങ്ങിയ പ്രതി 4 വർഷത്തിന് ശേഷം പിടിയിൽ

തേഞ്ഞിപ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വിചാരണ നടക്കുന്നതിനിടെ മുങ്ങിയ പ്രതി നാല് വര്‍ഷത്തിന് ശേഷം തേഞ്ഞിപ്പലം പോലിസിൻ്റെ പിടിയിലായി. ചേലേമ്പ്ര സ്വദേശി നിസരി ജങ്ഷനില്‍ നിവേദിത സ്‌കൂളിന് സമീപം താമസിക്കുന്ന ആര്യന്‍ തോപ്പില്‍ വീട്ടില്‍ എ.പി മുഹമ്മദ് ഹര്‍ഷാദ് (26) ആണ് പിടിയിലായത്. 2021 ല്‍ പതിനാലുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചു വിചാരണ നടക്കുന്നതിനിടെയാണ് ഇയാള്‍ മുങ്ങിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു. തേഞ്ഞിപ്പലം എസ്.എച്ച്.ഒ എസ്.കെ പ്രിയന്റെ നേതൃത്വത്തില്‍ എസ്.ഐ വിപിന്‍ വി. പിള്ള, എ.എസ്.ഐ സി. സാബു, സി.പി.ഒ മാരായ കെ.വി മുനീര്‍, ടി.ടി അനീഷ്, കെ.ആര്‍ അജേഷ്...
Obituary

25 വർഷമായി നാട്ടിൽ പോകാതെ റിയാദിൽ, നാട്ടിൽ വരാനുള്ള ഒരുക്കത്തിനിടെ കരിപറമ്പ് സ്വദേശി മരിച്ചു

തിരൂരങ്ങാടി : ദീർഘകാലമായി നാട്ടിൽ വരാതെ പ്രവാസ ജീവിതം തുടർന്ന ചെമ്മാട് കരിപറമ്ബ് സ്വദേശി മരിച്ചു. പരേതരായ നായാടി മന്നത്ത് - ദേവു എന്നിവരുടെ മകൻ. കരിപറമ്പ് സ്വദേശി സോമസുന്ദരൻ (65) ആണ് സൗദി അറേബ്യയിലെ റിയാദ് (സുലൈ) താമസസ്ഥലത്ത് മരിച്ചത്. 38 വർഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന സോമ സുന്ദരൻ അവിവാഹിതനാണ്. കഴിഞ്ഞ 25 വർഷമായി നാട്ടിലേക്ക് മടങ്ങിയിട്ടില്ല. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സുഹൃത്ത് സലീലിനെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ വെൽഫെയർ വോളന്റിയർമാർ രംഗത്തുണ്ട്....
Obituary

തെയ്യാലയിലെ ആത്മീയ ചികിത്സകനും പൗരപ്രമുഖനുമായ സി പി ബാവ ഹാജി അന്തരിച്ചു

തെയ്യാല സ്വദേശിയും ആത്മീയ ചികിത്സാരിയും പൗരപ്രമുഖനുമായ സി.പി ബാവഹാജി (72) നിര്യാതനായി. ജനാസ നിസ്ക്കാരം ഇന്ന് (21-09-2025 ഞായർ) രാവിലെ 8 മണിക്ക് മണലിപ്പുഴ മഹല്ല് ജുമാ മസ്ദിൽ വെച്ച് നടക്കും.കേരള കലസമാത്ത് ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡൻ്റ്, അൽ ഇർഷാദ് എജുക്കേഷൻ കോംപ്ലക്സ് ജനറൽ സെക്രട്ടറി, തെയ്യാല ജുമാമസ്ജിദ് വൈസ് പ്രസിഡൻ്റ്, മഅദനുൽ ഉലൂം മദ്രസ്സ അധ്യാപകൻ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സാരഥ്യം വഹിച്ചിട്ടുണ്ട്.ഭാര്യമാർ: പരേതയായ നഫീസ ഹജ്ജുമ്മ, സുഹറ. മക്കൾ: അബ്ദുൽ മുനീർ, അബ്ദുൽ ജലീൽ, അബ്ദുൽ റഷീദ്, അബ്ദുൽ ബാരിഷ്. മരുമക്കൾ: ബുഷ്റ, നുസൈബ, ജസ്ന, സലീന Contct no: 9895125914...
Crime

വാക്കുതർക്കം; ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

വഴിക്കടവ് : വാക്കുതർക്കത്തിനിടെ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി. നായ്ക്കൻ കൂളിലെ മോളുകാലയിൽ വർഗീസ് (53) ആണ് കുത്തേറ്റ് മരിച്ചത്.വർഗീസിന്‍റെ ജ്യേഷ്ഠൻ രാജു (57) ആണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അർധരാത്രിയാണ് സംഭവം നടന്നത്.പ്രതി രാജു അനുജൻ വർഗീസിന്‍റെ വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. രാജുവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. വർഗീസിന്റെ വീട്ടിലെത്തിയാണ് കുത്തികൊലപ്പെടുത്തിയത്. . ഇവര്‍ തമ്മില്‍ സാമ്ബത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. രാജു വര്‍ഗീസിനോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. ബിസിനസ് ചെയ്യുന്ന ആളാണ് വര്‍ഗീസ്. മദ്യലഹരിയിലാണ് രാജു പലപ്പോഴും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്നലെ പകലും പണം ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയം ചെയിതിരുന്നു. ഇതിന്‍റെ വിരോധത്തിലാകാം രാജു രാത്രി കത്തിയുമായി വീട്ടിലെത്തി വര്‍ഗീസി...
Breaking news

തേഞ്ഞിപ്പലത്ത് അജ്ഞാത വസ്തു ഉഗ്രശബ്ദത്തോടെ പറമ്പിൽ വീണ് പൊട്ടി

ആകാശത്തു നിന്നും വന്ന് വീണ വസ്തു; ഉഗ്ര ശബ്ദത്തോടെ പറമ്പിൽ വീണു പൊട്ടി തേഞ്ഞിപ്പാലം : ആകാശത്തു നിന്നും വന്ന് വീണ വസ്തു; ഉഗ്ര ശബ്ദത്തോടെ പറമ്പിൽ വീണു പൊട്ടി. കൊളത്തോട് പ്രദേശത്ത് ആണ് അപ്രതീക്ഷിതമായ സംഭവം ഉണ്ടായത്. ഇന്ന് ഉച്ചക്ക് 12.30 നു ആണ് സംഭവം. ആകാശത്തു നിന്നും വന്നുവീണ അജ്ഞാത വസ്തു പറമ്പിൽ ഉഗ്രശബ്ദത്തോടെ വീണ് പൊട്ടി. സംഭവത്തിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്. വള്ളിക്കുന്ന് ഭാഗത്ത് നിന്നാണ് വസ്തു ആകാശത്തിലൂടെ കടന്ന് വന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പറമ്പിൽ പതിച്ച ഭാഗത്ത് പുല്ലുകൾ ചെറിയ രീതിയിൽ തീ പിടിച്ച് കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.പുഴയുടെ അക്കരെ ഉള്ള ആർമി ക്യാമ്പിൽ നിന്ന് പരിശീലന സമയത്ത് ആണോ ഇത് വന്നത് എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.സംഭവ വിവരം അറിഞ്ഞതോടെ ബോംബ് സ്ക്വാഡ് അംഗങ്ങളും പോലീസും സ്ഥലത്തെത്തി പരിശോധന തുടങ്ങി. വസ്തുവിന്റെ സ്വഭാവം വ്യക്തമാവാൻ കൂടുതൽ പരിശോധനകൾ തുടരുകയാണെന്...
Other

യൂത്ത് ലീഗ് ദേശീയ ഫണ്ട് ക്യാമ്പയിൻ ‘ഇംദാദ്’ ലോഗോ പ്രകാശനം മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു

യൂത്ത് ലീഗ് ദേശീയ ഫണ്ട് ക്യാമ്പയിൻ‘ഇംദാദ്’20ന് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ശേഖരണ ക്യാമ്പയിൻ ‘ഇംദാദ്‘ സെപ്റ്റംബർ 20ന് രാവിലെ 9 മണിക്ക് മുസ്ലിം ലീഗ് പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സപ്റ്റംബർ 20 മുതൽ 30 വരെ മൊബൈൽ ആപ്പ് വഴി നടക്കുന്ന ഫണ്ട് ക്യാമ്പയിൻ്റെ ലോഗോ പ്രകാശനം മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഫാസിസ്റ്റ് വാഴ്ച്ചയുടെ കാലത്ത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തിയ ഇടപെടലുകളും സമരങ്ങളും വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യൂത്ത് ലീഗ് പ്രവർത്തനം ശക്തിപ്പെടുത്തുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രവർത്തകരെ മാത്രം പങ്കെടുപ്പിച്ച് നടത്തി...
Obituary

വെള്ളിയാമ്പുറം പനയത്തിൽ സെയ്താലി ഹാജി അന്തരിച്ചു

നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പനയത്തിൽ സെയ്താലി ഹാജി അന്തരിച്ചു. ഖത്തറിൽ പ്രവാസി ആയിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് പനയത്തിൽ മുസ്തഫ ഹാജി, കമ്മു ഹാജി, ഗഫൂർ, അജ്നാസ്, മൻസൂർ, ഫാത്തിമ, സാബിറ എന്നവർ മക്കളാണ് . കബറടക്കം ഇന്ന് നടക്കും.
Obituary

കൊളപ്പുറം സൗത്ത്‌ കപ്പിയോടത്ത് കുഞ്ഞാലി മുസ്ലിയാർ അന്തരിച്ചു

എ ആർ നഗർ : കൊളപ്പുറം സൗത്ത് സ്വദേശി കപ്പിയോടത്ത്കെ.പി കുഞ്ഞാലി മുസ്ലിയാർ (66) അന്തരിച്ചു. ജനാസ നിസ്ക്കാരം ഇന്ന് 19-8-25 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൊളപ്പുറം സൗത്ത് ജുമാ മസ്ജിദിൽ. ഭാര്യ ആമീന കൊളക്കാട്ടിൽമക്കൾ : ജലീൽ (കുഞ്ഞാവ )അഷ്റഫ്,മുഹ്സിൻ,ഫുആദ്,നസീറ, നൂറ.മരുമക്കൾ :യൂനുസ് പറമ്പിൽ പീടിക,സാദിഖ് കുന്നുംപുറം, ആയിശാബി,ഫർസാന,റജുല....
Obituary

വെന്നിയൂർ ഭഗവതിക്കാവുങ്ങൽ മുഹമ്മദ്‌ കുട്ടി അന്തരിച്ചു

തിരൂരങ്ങാടി: വെന്നിയൂർ പരേതനായ ഭഗവതിക്കാവുങ്ങൽ കോയക്കുട്ടിയുടെ മകൻ മുഹമ്മദ്‌ കുട്ടി (85) നിര്യാതനായി. കോട്ടക്കൽ ചന്തയിൽ ദീർഘകാലം ഉള്ളി കച്ചവടം ചെയ്തിരുന്നു. ഭാര്യ പരേതയായ ആച്ചുമ്മു. മക്കൾ: അബ്ദുൽ മജീദ്‌, മുജീബ്‌ റഹ്മാൻ, നഫീസ, സഫിയ, സുബൈദ, സാജിദ, സൗദ, സമീറ, പരേതനായ അബ്ദു മോൻ. മരുമക്കൾ: അഹ്മദ്‌ പാറക്കാവ്‌, മുസ്തഫ സൂപ്പി ബസാർ, മുഹമ്മദ്‌ കുട്ടി മനാട്ടിപ്പറമ്പ്‌, മൊയ്തീൻ കോയ വി.കെ പടി, അബ്ദുർറഷീദ്‌ കളിയാട്ടുമുക്ക്‌, അബ്ദുറഷീദ്‌ വേങ്ങര, ഹാജറ, അസ്മാബി, ഖൈറുന്നിസ. മയ്യിത്ത്‌ നമസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്‌ വെന്നിയൂർ ജുമാ മസ്‌ജിദിൽ....
Crime

മോതിരം വാങ്ങാനെന്ന വ്യാജേന എത്തി സ്വർണ മാല കവർന്ന യുവതി പിടിയിൽ

കോഴിക്കോട് : മോതിരം വാങ്ങാനെന്ന വ്യാജേന എത്തി സ്വർണ മാല കവർന്ന യുവതി പിടിയിൽ. ജീവനക്കാരെ സമർത്ഥമായി കബളിപ്പിച്ച്‌ സ്വർണം മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ ധർമ്മടം നടുവിലത്തറ സ്വദേശിനി ആയിഷ എന്ന നാല്‍പ്പത്തൊന്നുകാരിയാണ് പിടിയിലായത്. വടകര മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ കഴിഞ്ഞ 12-ാം തീയതിയാണ് സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി മൂന്ന് ഗ്രാം തൂക്കമുള്ള സ്വർണ മാല ജീവനക്കാരന്റെ കണ്ണുവെട്ടിച്ച്‌ കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു. മാഹി ബലസിക്കയ്ക്ക് സമീപത്തെ ജുവലറിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആയിഷ മാല അടിച്ചുമാറ്റിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സ്വർണമോതിരം വേണമെന്ന ആവശ്യവുമായാണ് ആയിഷ ജുവലറിയിലെത്തിയത്. ഈ സമയം മറ്റുജീവനക്കാരും സ്വർണം വാങ്ങാൻ ആളുകളും ഉണ്ടായിരുന്നു. ജീവനക്കാരൻ സ്വർണമോതിര...
Other

മുതിർന്ന ആഭരണ തൊഴിലാളികളെ ആദരിക്കലും കുട്ടികൾക്ക് കാതുകുത്തി കമ്മലിടുകയും ചെയ്തു

ചെമ്മാട് : ആൾ കേരള ഗോൾഡ്‌ ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റ് കമ്മിറ്റി വിശ്വകർമ ദിനത്തോട് അനുബന്ധിച്ച് മുതിർന്ന ആഭരണ തൊഴിലാളികളെ ആദരിച്ചു. നിർധനരായ കുട്ടികൾക്ക് കാതുകുത്തി കമ്മൽ ഇട്ടു നൽകുകയും ചെയ്തു. സംസ്ഥാന ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി എച്ച് ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നൗഷാദ് സിറ്റി പാർക്ക് മുഖ്യാതിഥിയായി. പനക്കൽ സിദ്ദിഖ്, വി.പി.ജുനൈദ് തൂബ, പി.കെ.സൽമാൻ ആമിയ, സന്തോഷ്, സിദ്ദിഖ് സഫ, ബാപ്പു ദുബായ്, അഷ്റഫ് അൽ മജാൽ, നാസർ മാട്ടിൽ, എ കെ സി ഹരിദാസ്, ശരീഫ് റയ്യാൻ, ഫഖ്‌റുദ്ധീൻ മുഹബ്ബത്ത്, എന്നിവർ പ്രസംഗിച്ചു....
Malappuram

പരപ്പനങ്ങാടി തീരപ്രദേശത്ത് പുലിമുട്ട് നിർമ്മാണത്തിന് തീരുമാനം

പരപ്പനങ്ങാടി തീരപ്രദേശത്ത് കടലാക്രമണം ചെറുക്കുന്നതിന് നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, ആവശ്യമായ സ്ഥലങ്ങളിൽ പുതിയ പുലിമുട്ട് നിർമ്മാണം ആരംഭിക്കുന്നതിനും തീരുമാനമായതായി കെ പി എ മജീദ് എം എൽ എ അറിയിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദ്, ഫിഷറീസ് ആൻഡ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി സജി ചെറിയാനുമായും, കോസ്റ്റൽ ഡെവലപ്മെന്റ് ഏരിയ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ.ഷെയ്ക്ക് പരീത് IAS (Rtd) മായും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഈ പ്രദേശത്ത് ഫിഷറീസ് വകുപ്പിന്റെ ഹാർബർ നിർമ്മാണം ആരംഭിച്ചതിനാൽ, പരിസര പ്രദേശങ്ങളിൽ കടലാക്രമണം വർദ്ധിച്ചിരുന്നു. നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്താത്തതിനാൽ അവയും നശിച്ച അവസ്ഥയിലാണ്. അതിനാൽ നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, പുലിമുട്ടുകൾ നിലവിലില്ലാത്ത ഭാഗങ്ങളിൽ അടിയന്തരമായി ഇവ നിർമ്മിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്...
Other

പരപ്പനങ്ങാടി ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂൾ കായികമേളയ്ക്ക് തുടക്കമായി

പരപ്പനങ്ങാടി ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂളിന്റെ വാർഷിക കായിക മേളയ്ക്ക് ഉജ്ജ്വല തുടക്കം.മുൻ കേരള പൊലീസ് ഫുട്ബോൾ താരവും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ കെ. ടി. വിനോദ് കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ബി.ഇ.എം. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ സുവർണലത ഗോഡ്കർ സ്വാഗതം ആശംസിച്ചു.പി.ടിഎ വൈസ് പ്രസിഡന്റ് നൗഫൽ ഇല്യാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഫിസ്റ്റ്‌ബോൾ മത്സരത്തിൽ സിൽവർ മെഡൽ നേടിയ സ്കൂളിന്റെ പൂർവ വിദ്യാർത്ഥി മുഹമ്മദ് സിനാനെ ചടങ്ങിൽ ആദരിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അബ്ദുൾ നാസർ, സ്റ്റാഫ്‌ സെക്രട്ടറി ലിപ്സൻ എം, കായിക അധ്യാപിക നിവ്യ ടോൾമ, ജൂബില ടീച്ചർ ഹേമ ടീച്ചർ എന്നിവർ നേതൃത്വം വഹിച്ചു. ഹെഡ്‌മിസ്ട്രസ് ആൻസി ജോർജ് നന്ദി പറഞ്ഞു....
Accident

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിറാജ് സബ് എഡിറ്റർ മരിച്ചു

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; ചികിത്സയിലായിരുന്ന യുവ മാധ്യമപ്രവർത്തകൻ മരിച്ചുകോഴിക്കോട്: കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്.കോഴിക്കോട് - വയനാട് ദേശീയ പാതയിൽ ശനിയാഴ്ച പുലർച്ചെ 12.50 നായിരുന്നു അപകടം. ഓഫീസിൽനിന്നു ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സിറാജ് പത്രത്തിന്റെ ജീവനക്കാരൻ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ ജാഫറിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലും പിന്നീട് ഞായറാഴ്ച പുല...
error: Content is protected !!