Tag: Latest news

കടൽക്ഷോഭം തടയാൻ പൊന്നാനിയിൽ ജിയോബാഗ് സ്ഥാപിക്കൽ പുരോഗമിക്കുന്നു
Kerala, Malappuram

കടൽക്ഷോഭം തടയാൻ പൊന്നാനിയിൽ ജിയോബാഗ് സ്ഥാപിക്കൽ പുരോഗമിക്കുന്നു

പൊന്നാനി : കടൽക്ഷോഭത്തിൽ രക്ഷനേടാൻ പൊന്നാനിയിൽ ജിയോബാഗ് ഉപയോഗിച്ചുള്ള അടിയന്തിര കടൽഭിത്തി നിർമാണം പുരോഗമിക്കുന്നു. മുല്ല റോഡിൽ 134 മീറ്ററിലാണ് ജിയോബാഗുകൾ സ്ഥാപിക്കുന്നത്. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 16 ലക്ഷം ചെലവഴിച്ചാണ് നിർമാണം നടക്കുന്നത്. രണ്ട് മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള 1474 ബാഗുകളാണ് പ്രദേശത്ത് സ്ഥാപിക്കുക. ഭിത്തിക്ക് രണ്ടര മീറ്റർ താഴ്ചയും ഭൂനിരപ്പിൽ ആറ് മീറ്റർ വീതിയും മുകൾ ഭാഗത്ത് രണ്ട് മീറ്റർ വീതിയുമാണ് ഉണ്ടാകുക. പാലപ്പെട്ടി അജ്മീർ നഗറിൽ 78 മീറ്റർ ജിയോബാഗുകൾ ഉപയോഗിച്ചുള്ള കടൽ ഭിത്തിയുടെ നിർമാണം ഉടൻ ആരംഭിക്കും. 10 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി. രണ്ട് മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള 858 ബാഗുകളാണ് പ്രദേശത്ത് സ്ഥാപിക്കുക. കടൽക്ഷോഭം ഏറെ നാശം വിതച്ച പൊന്നാനി ഹിളർ പള്ളി ഭാഗത്ത് 218 മീറ്റർ അടിയന്തിര കടൽഭിത്തി നിർമാണവും അവസാന ഘട്ടത്തിലാണ്. നിലവിൽ 70 ശതമാനത്തോളം നിർമാണം പ...
Kerala, Local news, Malappuram

അംബേദ്ക്കർ ഗ്രാമം പദ്ധതി: പ്രവർത്തനോദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു

താനൂർ : താനൂർ നഗരസഭയിലെ മുക്കോല ഐ.എച്ച് ഡി.പി കോളനിയിൽ ഒരു കോടി രൂപയുടെ വിവിധ വികസന പ്രവർത്തനനങ്ങളുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് വഴി നടപ്പാക്കുന്ന അംബേദ്ക്കർ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് ഒരുകോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. മലപ്പുറം നിർമ്മിതി കേന്ദ്രമാണ് പ്രവൃത്തി നിർവ്വഹണം നടത്തുന്നത്. താനൂർ നഗരസഭഭാ ചെയർമാൻ പി.പി.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ വി.പി അഞ്ജു കൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ നിർമ്മിതി കേന്ദ്രംപ്രോജക്ട് മാനേജർ കെ.ആർ ബീന റിപ്പോർട്ട് അവതരിപ്പിച്ചു. താനൂർ നഗരസഭാ കൗൺസിലർ പി. ഷീന, ഇ. ജയൻ, തിരൂർ ഏരിയ സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ സി. ജയചന്ദ്രൻ മാസ്റ്റർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അജയൻ, പ്രിയേഷ്, വി.പി. ശശികുമാർ, ഹംസു മേപ്പുറത്ത്, സിദ്ദീഖ്, സിറാജ്, ...
Kerala, Malappuram, Other

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ ദിനാചരണം സംഘടിപ്പിച്ചു

കൊണ്ടോട്ടി : മലപ്പുറം ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ലോക സാക്ഷരതാ ദിനാചരണം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബിന്ദു അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന തുല്യതാ പഠിതാവ് ശശിധരന്‍ കോലഞ്ചേരിയെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ്, മെമ്പര്‍ പി.കെ.സി അബ്ദു റഹ്‌മാന്‍, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. അബ്ദു റഹ്‌മാന്‍, സ്ഥിരം സമിതി അധ്യക്ഷ കെ.ടി റസീന, പ്രേരക് പി. സരസ്വതി, റിസോഴ്‌സ്‌പേഴ്‌സണ്‍മാരായ നാനാക്കല്‍ ഹുസൈന്‍ മാസ്റ്റര്‍, മൂസ ഫൗലൂദ്, തുല്യതാ പഠിതാക്കളായ കെ.മുഹമ്മദ് ഷക്കീര്‍, പി.പി അബ്ദു സമദ്, കെ.സലീന, കെ.ഹിന്ദ് എന്നിവര്‍ പ്രസംഗിച്ചു. നോഡല്‍ പ്രേരക് സി.കെ. പ...
Local news, Other

തിരൂരങ്ങാടി ജിഎച്ച്എസ്എസിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ യുപിഎസ് സമ്മാനിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി ജിഎച്ച്എസ്എസ് സ്‌കൂളിലേക്ക് യുപിഎസ് സമ്മാനിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ 2007-08 എസ്എസ്എല്‍സി ബാച്ചിലെ 10 എച്ചിലെ വിദ്യാര്‍ത്ഥികളാണ് വിദ്യാലയത്തിന് ഒരു യു.പി.എസ്. നല്‍കിയത്. സീനിയര്‍ അസിസ്റ്റന്റ് എം.എ. റസിയ, ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ.ബിന്ദു , സ്‌കൂള്‍ ഐ.ടി. കോ ഓഡിനേറ്റര്‍ സമീറലി പിലാത്തോട്ടത്തില്‍ , ജോയിന്റ് എസ്‌ഐടിസി പി.കെ.സാജിന എന്നിവരുടെ നേതൃത്വത്തില്‍ 10 എച്ച് ( 2007-08 ) ലെ വിദ്യാര്‍ഥി പ്രതിനിധികളില്‍ നിന്ന് യുപിഎസ് ഏറ്റുവാങ്ങി. ...
Local news, Other

പുതുപള്ളിയില്‍ ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയത്തില്‍ കൊളപ്പുറം ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി

തിരൂരങ്ങാടി : പുതുപള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് റെക്കോഡ് ഭൂരിപക്ഷം നേടിയതില്‍ ആഹ്ലാദമര്‍പ്പിച്ച് എആര്‍ നഗര്‍ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളപ്പുറം ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി അധ്യക്ഷനായി, പൂങ്ങാടന്‍ ഇസ്മായില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നേതാക്കളായ എ പി ഹംസ,പി കെ മൂസ ഹാജി, അസീസ് ഹാജി,കെ.പി മൊയ്ദീന്‍ കുട്ടി,ഷെമീര്‍ കാബ്രന്‍, ഷമീം തറി, ഹംസ തെങ്ങിലാന്‍,മുസ്തഫ പുള്ളിശ്ശേരി, സി.കെ മുഹമ്മദാജി,അസീസ് എ പി, റഷീദ് കൊണ്ടാണത്ത്, മൊയ്ദീന്‍ കുട്ടി മാട്ടറ, പി കെ ഹസ്സന്‍, സുലൈഖ മജീദ്,സക്കീര്‍ ഹാജി, ഉബൈദ് വെട്ടിയാടന്‍, അബുബക്കര്‍ കെ.കെ, മജീദ് പൂളക്കല്‍,എന്നിവര്‍ സംസാരിച്ചു. കബീര്‍ ആസാദ്,അഫ്‌സല്‍ 'ചെണ്ടപ്പുറായ, ഷാഫി ശാരത്ത്, മജീദ് പുതിയത്പുറായ, വേലായുദ്ധന്‍ പുകയൂര്‍, വാര്‍ഡ് മെമ്പര്‍മാരായ ഫിര്‍ദൗസ് പി കെ, ഷൈലജ പുനത്തില്‍, സജ്‌ന അന്‍വര്‍, ബേബി, എന്ന...
Kerala, Local news, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; താമിര്‍ ജിഫ്രിയുടെ രാസപരിശോധനാ ഫലം പുറത്ത്

താനൂര്‍ : താനൂര്‍ കസ്റ്റഡി കൊലപാതകത്തിന് ഇരയായ താമിര്‍ ജിഫ്രിയുടെ രാസപരിശോധനാഫലം പുറത്തുവന്നു. താമിറിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയ കവറുകളില്‍ മെത്താംഫെറ്റമിനാണെന്ന് കണ്ടെത്തി. രാസപരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. മലപ്പുറം എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വഡായ ഡാന്‍സാഫ് സംഘമാണ് താമിര്‍ ജിഫ്രിയെ കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ താമിര്‍ ജിഫ്രിയുടെ വയറ്റില്‍നിന്നു രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒന്ന് പൊട്ടിയിരുന്നു. മെത്താംഫെറ്റമിന്‍ എന്ന ലഹരി പദാര്‍ഥമാണ് ഇതില്‍ ഉള്ളതെന്ന് കോഴിക്കോട്, എറണാകുളം റീജ്യനല്‍ കെമിക്കല്‍ ലാബുകളിലെ പരിശോധനയില്‍ കണ്ടെത്തി. അതേസമയം, ലഹരി മരുന്നിന്റെ അളവ് കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ലഹരി പദാര്‍ഥത്തിന്റെ അളവ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമാണ്. 12 മണിക്കൂറോളം മൃതദേഹം ഫ്രീസറിലല്ലാതെ സൂക്ഷിച്ചത് രാസപരിശോധനയെ ബാധിക്കുമെ...
Kerala, Local news, Malappuram, Other

ലോക ആത്മഹത്യ ദിനാചാരണ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തിരുരങ്ങാടി : പി എസ് എം ഒ കോളേജ് കൗണ്‍സിലിംഗ് സെല്ലും ജീവനി മെന്റല്‍ വെല്‍ബിയിങ്ങ് പ്രോഗ്രാമും സംയുക്തമായി കോളേജിലെ വിദ്യാര്‍ഥികള്‍ക്കായി ലോക ആത്മഹത്യ ദിനാചരണത്തിന്റെ ഭാഗമായി മാനസികാരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ അസീസ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പ്രമുഖ മനഃശാസ്ത്ര വിദഗ്ധന്‍ സാഹിദ് പയ്യന്നൂര്‍ വിഷയാവതരണം നടത്തി. ജീവനി മെന്റല്‍ വെല്‍ബിയിങ് പ്രോഗ്രാം കൗണ്‍സിലര്‍ സുഹാന സഫ യു, കോളേജ് കൗണ്‍സിലിങ് സെല്‍ കോര്‍ഡിനേറ്റര്‍ എം സലീന, ഡോ. റംല കെ സ്റ്റുഡന്റ് കോര്‍ഡിനേറ്റേഴ് സ് ആയ ഹസ്‌ന, റിന്‍ഷ എന്നിവര്‍ സംസാരിച്ചു. ...
Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സത്യ പ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചതിനു പിന്നാലെ സത്യ പ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണിയിലെ ജെയ്ക്ക് സി തോമസിനെയാണ് ചാണ്ടി ഉമ്മന്‍ തോല്‍പ്പിച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഔദ്യോഗികഫലം പുറത്തുവന്നപ്പോള്‍ ചാണ്ടി ഉമ്മന് 80144 വോട്ടും ജെയ്ക്ക് സി തോമസിന് 42425 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ 6558 വോട്ട് നേടി. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ നേടിയത്. യുഡിഎഫിന്റെ 41 എം എല്‍ എ മാരില്‍ ഏറ്റവും വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മനാണ്. തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവും ഇനി ചാണ്ടി ഉമ്മന്റെ പേരില...
Kerala, Malappuram, Other

മലപ്പുറത്ത് സിനിമാ കാണാന്‍ ഓണ്‍ലൈന്‍ ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിച്ച് തിരിച്ചയച്ചു; തിയേറ്റര്‍ ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : സിനിമാ കാണാന്‍ ടിക്കറ്റ് നല്കാതെ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാന്‍ സിനിമാ പ്രേമിയെ നിര്‍ബ്ബന്ധിച്ച് തിരിച്ചയച്ച തിയേറ്ററുടമയോട് 25,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്കാന്‍ ജില്ലാ ഉപഭോക്തൃകമ്മീഷന്‍ ഉത്തരവിട്ടു. മഞ്ചേരി കരുവമ്പ്രം സ്വദേശി ശ്രീരാജ് വേണുഗോപാല്‍ നല്‍കിയ പരാതിയിന്മേല്‍ ആണ് നടപടി. 2022 നവംബര്‍ 12 ന് ശ്രീരാജ് വേണുഗോപാല്‍ സുഹൃത്തിനൊപ്പം മഞ്ചേരിയിലെ 'ലാഡര്‍' തിയേറ്ററില്‍ അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റിനായി സമീപിച്ചെങ്കിലും ടിക്കറ്റ് നല്‍കാതെ 'ടിക്കറ്റ് വെനു' എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും വാങ്ങിക്കാന്‍ ഉപദേശിച്ച് തിരിച്ചയക്കുകയാണ് ചെയ്തത്. ഓണ്‍ലൈനില്‍ ടിക്കറ്റിനായി 23 രൂപയും 60 പൈസയും അധികം വാങ്ങിക്കുന്നുവെന്നും ഇത് തിയേറ്ററുടമയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉടമയും പങ്കിട്ടെടുക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അനുചിത വ്യാപാരമാണെന്നു...
Kerala, Other

‘സ്‌നേഹം’, വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ച ; പുതുപ്പള്ളി വിജയത്തില്‍ കെ സുധാകരന്‍

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ വിജയത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 'സ്‌നേഹം', വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ചയാണ് കേരളം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊടി സുനിമാരെ കൂലിക്കെടുത്ത് പാതിരാത്രി നിരായുധരെ കൊന്നൊടുക്കുന്നതിന്റെ പേരല്ല കരുത്ത്, മണ്ണോടടിഞ്ഞാലും, മനുഷ്യരുടെ ഹൃദയത്തില്‍ ഇതുപോലെ ജ്വലിക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ ശക്തി, സ്‌നേഹത്തിന്റെ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം അണികളെ പോലും കൊന്നൊടുക്കി, മക്കള്‍ക്ക് വേണ്ടി നാട് കട്ടുമുടിച്ച്, കൂടെയുള്ള അടിമകളെ കൊണ്ട് അതിനെയും ന്യായീകരിപ്പിച്ച് ജീവിക്കുന്ന പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കും, 'സ്‌നേഹത്തിന്റെ' ശക്തി മനസ്സിലാക്കി കൊടുത്ത തിരഞ്ഞെടുപ്പാണിതെന്നും സുധാകരന്‍ പറഞ്ഞു. തന്റെ പിതാവ് നടന്ന വഴിയേ തന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളും ഉള്ളൊരു ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മന്‍. ഏത് രാഷ്ട്രീയ പ്രസ്ഥാനത്തില...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി കൊലപാതകം; സിബിഐ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ കേസ് ഏറ്റെടുക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഹൈക്കോടതി സിബിഐയുടെ നിലപാട് തേടി. നാളെ മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. കേസ് അതിവേഗം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി ആണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളായ പൊലീസുകാര്‍ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ചുവെന്ന കാര്യം ഹാരിസ് ജിഫ്രിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നിട്ടും പ്രതികളുടെ അറസ്റ്റ് വൈകുന്നു. സിബിഐ എത്രയും വേഗം കേസ് ഏറ്റെടുക്കണം. നിര്‍ണ്ണായക നിമിഷങ്ങളാണ് നഷ്ടപ്പെടുന്നതെന്നും ഹാരിസ് ജിഫ്രിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് സിബിഐയ്ക്ക് കൈമാറിയെന്നും സിബിഐ ആണ് പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ മറുപടി നല്‍കി. താമിര്‍ ജിഫ്രിയുടെ കസ്റ്...
Kerala, Local news, Malappuram, Other

എസി ശറഫുദ്ധീന്‍ സ്മാരക ചാരിറ്റി വിംഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : പാലച്ചിറമാട് ഭാവന കള്‍ച്ചര്‍ സെന്ററിന്റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന എസി ശറഫുദ്ധീന്‍ സ്മാരക ചാരിറ്റി വിങ്ങിന്റെ ഓഫീസ് ഉദ്ഘാടനം മൊയ്ദീന്‍ ഫൈസി ഒതുക്കുങ്ങല്‍ നിര്‍വഹിച്ചു. കെപി ആബിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്ദീന്‍ മുഖ്യഥിതിയായി. മുസ്തഫ മാസ്റ്റര്‍ ചാരിറ്റി ബോധവല്‍ക്കരണം നടത്തി. മുസ്തഫ കളത്തിത്തിങ്ങല്‍ പാറയില്‍, ബാപ്പു കെപി, സൈദലവി ഹാജി, ഉസ്മാന്‍ മുസ്ലിയാര്‍, മുബഷിര്‍ നിസാമി, കുഞ്ഞി മൊയ്ദീന്‍ കുട്ടി തടത്തില്‍, കെപി അഷ്റഫ് ബാവ പാറയില്‍ ആസിഫ് ആനടിയന്‍ ശിഹാബ് കെകെ ജാബിര്‍ പെരിങ്ങോടന്‍, സിദ്ധീഖ് കുറ്റിയില്‍ എന്നിവര്‍ സംബന്ധിച്ചു സിസി ഫാറൂഖ് സ്വാഗതവും പാറയില്‍ മനാഫ് നന്ദിയും പറഞ്ഞു. ശേഷം പാലച്ചിറമാട്ടിലെ മാപ്പിളപ്പാട്ട് ഗായകന്‍ പിസി യാസറിന്റെ ഇശല്‍ വിരുന്നും അരങ്ങേറി. ...
Kerala, Local news, Malappuram, Other

വീട്ടില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച രണ്ട് പേര്‍ പരപ്പനങ്ങാടി പൊലീസിന്റെ പിടിയില്‍ ; പിടിയിലായത് നിരവധി മോഷണ കേസുകളില്‍ പ്രതികള്‍

പരപ്പനങ്ങാടി ; അരിയെല്ലൂരിലുള്ള വീട്ടില്‍ നിന്നും ഹീറോ ഹോണ്ട ഗ്ലാമര്‍ മോട്ടോര്‍സൈക്കിള്‍ കളവ് ചെയ്ത് കേസില്‍ രണ്ടുപേര്‍ പരപ്പനങ്ങാടി പൊലീസിന്റെ പിടിയില്‍. നിരവധി മോഷണ കേസുകളില്‍ പ്രതിയായിട്ടുള്ള അണ്ണാ നഗര്‍ കോളനി ത്രിശ്ശിനാപ്പിള്ളി സ്വദേശി അരുണ്‍കുമാര്‍ എന്ന നാഗരാജ് (33), മംഗലം മാസ്റ്റര്‍പടി കൂട്ടായി സ്വദേശി കക്കച്ചിന്റെ പുരക്കല്‍ സഫ്വാന്‍ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതില്‍ ഈ വര്‍ഷം ആഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ചയില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷണം ചെയ്തത് അരുണ്‍കുമാര്‍ ആണെന്ന് സമ്മതിച്ചിട്ടുണ്ട്. ചങ്ങരംകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും ഈ വാഹനം കണ്ടെടുത്തിട്ടുണ്ട്. അരുണ്‍ കുമാറിന് പെരുമ്പാവൂര്‍, അങ്കമാലി, ഇരിഞ്ഞാലക്കുട, താനൂര്‍, പഴയന്നൂര്‍, തിരൂര്‍, ഒല്ലൂര്‍, ഗുരുവായൂര്‍...
Obituary, Other

നിസ്‌കാര ശേഷം പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് മദ്‌റസാധ്യാപകന്‍ മരിച്ചു

കോഴിക്കോട് : പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് മദ്‌റസാധ്യാപകന്‍ മരിച്ചു. നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടില്‍ അബ്ദുല്‍ മജീദ് മുസ്ലിയാര്‍ (54) ആണ് മരിച്ചത്. ഇന്ന് ളുഹര്‍ നിസ്‌കാര ശേഷം പള്ളിയുടെ മുകളിലേക്ക് കയറിയതായിരുന്നു. താഴെ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി മുച്ചുന്തി ഇഹ്യാഉദ്ദീന്‍ മദ്‌റസയില്‍ അധ്യാപകനായി സേവനം ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ...
Accident, Kerala, Other

നടന്‍ ജോയ് മാത്യു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, താരത്തിന് പരിക്ക് ; പിക്കപ്പ് ഡ്രൈവറെ പുറത്തെടുത്തത് വാഹനം വെട്ടിപൊളിച്ച്

സംവിധായകനും നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ചാവക്കാട് പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നില്‍ ജോയ് മാത്യു സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ദലാംകുന്ന് സെന്ററില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു മാത്യു ഉള്‍പ്പടെ രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു. പരിക്കേറ്റ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ വാഹനത്തിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ...
Kerala, Local news, Malappuram, Other

മിഴി തുറക്കാതെ മമ്പുറം പാലത്തിലെ ലൈറ്റുകള്‍ ; തിരിഞ്ഞു നോക്കാതെ അധികൃതര്‍

തിരൂരങ്ങാടി : മമ്പുറം പാലത്തിന്റെ ലൈറ്റുകള്‍ അണഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. സംഭവത്തില്‍ നിരവധി തവണ നഗരസഭയില്‍ പരാതി പറഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. പാലത്തില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകാരാണ് നന്നാക്കേണ്ടത് എന്നാണ് നഗരസഭ പറയുന്നത്. എന്നാല്‍ നഗരസഭയ്ക്ക് പരസ്യബോര്‍ഡുകള്‍ക്കുള്ള ഫണ്ട് നല്‍കുന്നുണ്ടെന്ന് പരസ്യ കമ്പനിക്കാര്‍ പറയുന്നു. ഇതിനിടയില്‍ നാട്ടുകാരും സ്വലാത്തിനു വരുന്നവരും നട്ടം തിരിയുകയാണ്. സാമൂഹ്യവിരുദ്ധരുടെ താവളവും കൂടി ആയിക്കൊണ്ടിരിക്കുകയാണ് പാലം. രാത്രി എട്ടു മണിയാകുന്നതോടെ വളരെയധികം ഇരുട്ടു പിടിച്ച പാലത്തില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. തകരാറിലായ ലൈറ്റുകള്‍ അടിയന്തരമായി റിപ്പയര്‍ നന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അം ആദ്മി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുല്‍ റഹീം പുക്കത്ത് പ്രസിഡണ്ട് ഹംസക്കോയ ...
Kerala, Other

ഹൈക്കോടതിയില്‍ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: കേരള ഹൈക്കോടതി വരാന്തയില്‍ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ത്യശൂര്‍ സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചപ്പോള്‍ പെണ്‍സുഹൃത്ത് മാതാപിതാക്കളോടൊപ്പം പോകാന്‍ തീരുമാനിച്ചതാണ് ആത്മഹത്യക്ക് കാരണം. ഹേബിയസ് കോര്‍പ്പസ് പരിഗണിക്കുന്ന ജസ്റ്റിസ് അനു ശിവരാമന്റെ ചേംബറിന് പുറത്തായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിഷ്ണു കുറച്ചു നാളുകളായി പെണ്‍സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ യുവതിയെ കോടതിയില്‍ ഹാജരായപ്പോള്‍ ആര്‍ക്കൊപ്പം പോകണമെന്ന് കോടതി പെണ്‍കുട്ടിയോട് ചോദിച്ചു. മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതിയെന്ന് യുവതി മറുപടി നല്‍കി. ഇതേ തുടര്‍ന്ന് നിരാശനായ വിഷ്ണു ജഡ്ജിയുടെ ചേംബറിന് പുറത്തിറങ്ങിയതോ...
Information, Other

എഫ്‌ഐആര്‍ പകര്‍പ്പിന് ഇനി പോലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ല, എല്ലാം വിരല്‍ തുമ്പില്‍

എഫ്.ഐ.ആര്‍ പകര്‍പ്പിനായി പോലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ല. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍ പകര്‍പ്പ് പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഇപ്പോള്‍ ലഭിക്കും. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴി വേഗത്തില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യം കേരള പോലീസിന്റെ വെബ്‌സൈറ്റിലും തുണ വെബ് പോര്‍ട്ടലിലും ലഭിക്കും. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താന്‍ ആവാത്ത കേസുകള്‍ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്‌ഐആര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകളിലെ എഫ്‌ഐആര്‍ ഇപ്രകാരം ലഭിക്കില്ല. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. എഫ്.ഐ.ആര്‍ ഡൗണ്‍ലോഡ് ഓപ്ഷനില്‍ എഫ്.ഐ.ആര്‍ നമ്പര്‍, കേസ് രജിസ്റ്റര്‍ ചെയ്ത വര്‍ഷം,...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; സര്‍ക്കാറും പൊലീസും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷന്‍ കമ്മിറ്റി

തിരൂരങ്ങാടി: താനൂര്‍ കസ്റ്റഡി കൊലപാതക കേസിലെ അന്വേഷണം സര്‍ക്കാറും പൊലീസും അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് താമിര്‍ ജിഫ്രി ആക്ഷന്‍ കമ്മിറ്റി. മമ്പുറത്ത് ഇന്നലെ വൈകീട്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സര്‍ക്കാറിനും പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീടൊന്നും ചെയ്തില്ല. കേസില്‍ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായിട്ടും നടപടി സ്വീകരിച്ചില്ല. മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത്ത് ദാസ് ഐ.പി.എസ്, എ.എസ്.പി ഷാ, താനൂര്‍ ഡി.വൈ.എസ്.പി ബെന്നി, താനൂര്‍ സി.ഐ ജീവന്‍ ജോര്‍ജ്ജ് എന്നിവരെല്ലാം ആരോപണ വിധേയരാണ്. മാത്രവുമല്ല കൊലപാതക കേസില്‍ പങ്കുള്ളവരും കേസ് അട്ടിമറിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചവരുമാണിവര്‍. അതോടപ്പം പ്രതികളെ സംരക്ഷിച്ച ചില പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട്. ഇവരെ എല്ലാം നിയമത്തിന് മുന്നില്‍ കൊണ്ട് വരണം. നീതിയുക്തമായ അന...
Kerala, Local news, Malappuram, Other

കെ എം സി സി പ്രസിഡണ്ടിനെ ആദരിച്ച് തിരൂരങ്ങാടി മുനിസിപ്പാലിറ്റി ഡിവിഷന്‍ മുസ്ലിം ലീഗ് കമ്മിറ്റി

തിരൂരങ്ങാടി: കെ എം സി സി കരുമ്പില്‍ പ്രവാസി കൂട്ടായ്മയുടെ പ്രസിഡണ്ടായി തെരഞ്ഞെടുത്ത കണ്ടാണത്ത് അലിയെ ആദരിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി 20, 21 ഡിവിഷന്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ആദരം. മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി കെ എം മുഹമ്മദ് പൊന്നാട അണിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പോക്കാട്ട് അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ സാദിഖ് ഒള്ളക്കന്‍, എം ടി ഹംസ, പി കെ സമദ്, കെ കെ നഹീം, കെ മൂസകോയ, ഒ റാഫി, കെ കെ മുബഷിര്‍ എന്നിവര്‍ സംസാരിച്ചു. ...
Kerala, Local news, Malappuram, Other

മീനടത്തൂർ ഗവ. ഹൈസ്കൂളിന് അഞ്ചു കോടിയുടെ കെട്ടിടം നിർമിക്കും : മന്ത്രി വി.അബ്ദുറഹിമാൻ

താനൂർ : ദ്വിശതാബ്ദി ആഘോഷിക്കുന്ന മീനടത്തൂർ ഗവ. ഹൈസ്കൂളിന് അഞ്ചു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം"പറയാൻ ബാക്കി വെച്ചത് " ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിന്റെ 200 വർഷ ചരിത്ര പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയ മലയാളം സർവ്വകലാശാല അസോസിയേഷൻ സെക്രട്ടറി അഞ്ജലി കൃഷ്ണയുടെ പഠന റിപ്പോർട്ട് മന്ത്രിക്ക് ചടങ്ങിൽ സമർപ്പിച്ചു. സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരെയും ദ്വിശതാബ്ദി ലോഗോ തയ്യാറാക്കിയ ചിത്രകാരൻ അസ്ലം തിരൂരിനെയും ചടങ്ങിൽ ആദരിച്ചു. മലയാളം സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. മഞ്ജുഷ ആർ.വർമ്മ മുഖ്യപ്രഭാഷണം നടത്തി. വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിലെ അസി. പ്രൊഫ. അബ്ദുറഹിമാൻ കറുത്തേടത്ത് മോട്ടിവേഷൻ ക്ലാസ് നടത്തി. ചടങ്ങിൽ എൻ.പി അബ്ദുൽ ലത്തീഫ്, താനൂർ ബ്ലോക്ക് പ...
Kerala, Local news, Malappuram, Other

അടികുളം അപ്പാട വലിയ യാഹൂ സ്മാരക റോഡ് നാടിന് സമർപ്പിച്ചു

താനൂർ : എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25.7 ലക്ഷം ഉപയോഗിച്ച് നിർമിച്ച ഒഴൂർ ഗ്രാമപഞ്ചായത്തിലെ അടികുളം അപ്പാട വലിയ യാഹൂ സ്മാരക റോഡിന്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. താനൂർ മണ്ഡലത്തിലെ ഒഴൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തിയായ റോഡാണ് നാടിന് സമർപ്പിച്ചത്. കാലങ്ങളായി വെള്ളക്കെട്ടും ദുഷ്കരമായ പാതയും കാരണം ദുരിതമനുഭവിച്ചിരുന്ന നാട്ടുകാരുടെ ഏറെ കാലത്തെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ഹാർബർ എഞ്ചിനീയറിങ് വിഭാഗത്തിനായിരുന്നു നിർമാണ ചുമതല. ചടങ്ങിൽ അലവി മുക്കാട്ടിൽ സ്വാഗതം പറഞ്ഞു. ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് യുസഫ് കൊടിയേങ്ങൽ, വൈസ് പ്രസിഡൻ്റ് സജ്ന പാലേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അസ്ക്കർ കോറാട്, തറമ്മൽ മൊയ്തീൻകുട്ടി, പി. ടി. അക്ബർ, വാർഡ് മെമ്പർ കെ.വി. പ്രജിത എന്നിവർ പങ്കെടുത്തു. ...
Kerala, Other

നടി അപര്‍ണ നായരുടെ മരണം ; മരിക്കാന്‍ പോകുന്നതിന് തൊട്ടു മുമ്പ് അമ്മയെ വിളിച്ചു പോകുകയാണെന്ന് പറഞ്ഞു ; ഭര്‍ത്താവിനെതിരെ കുടുംബം

തിരുവനന്തപുരം: സിനിമാ- സീരിയല്‍ താരം അപര്‍ണ നായര്‍ മരിക്കാന്‍ പോകുന്നതിനു മുമ്പ് അമ്മയെ വിളിച്ച് സങ്കടപ്പെട്ടു കരഞ്ഞുവെന്നും താന്‍ പോവുകയാണെന്ന് പറഞ്ഞ് കോള്‍ കട്ട് ചെയ്തിരുന്നുവെന്നും അമ്മ. മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വീഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് അമ്മയെ അപര്‍ണ വിളിക്കുന്നത്. വീട്ടിലെ പ്രശ്നങ്ങള്‍ പറഞ്ഞ് അപര്‍ണ ഏറെ സങ്കടപ്പെട്ടു കരഞ്ഞുവെന്നും അമ്മ പറഞ്ഞു. അതേസമയം അപര്‍ണയുടെ മരണത്തിനു കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് കുടുംബം ആരോപിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപര്‍ണയെ മരിച്ചനിലയില്‍ കണ്ടത്. ഉടനെ തന്നെ അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് ഇക്കാര്യം പറയുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ...
Information, Kerala, Other

ഇനി പോലീസില്‍ പരാതി നല്‍കാം സ്റ്റേഷനില്‍ പോകാതെ തന്നെ

നിങ്ങള്‍ക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ ഏതെങ്കിലും പോലീസ് ഓഫീസിലോ പരാതി നല്‍കാനുണ്ടോ? ഇവിടങ്ങളില്‍ നേരിട്ട് പോകാതെ തന്നെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണിലൂടെ പരാതി നല്‍കുവാനുള്ള സൗകര്യം കേരള പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ നിങ്ങള്‍ക്ക് പരാതി നല്‍കാം. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ ആദ്യഘട്ടത്തില്‍ നല്കണം. തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷന്‍ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നല്‍കിയശേഷം അനുബന്ധമായി രേഖകള്‍ നല്കാനുണ്ടെങ്കില...
Kerala, Malappuram, Other

കരിപ്പൂരില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവര്‍ത്തകനുമായ മലപ്പുറം സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. സൗദിയില്‍ കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവര്‍ത്തകനുമായി അറിയപ്പെടുന്ന തുവ്വൂര്‍ മമ്പുഴ സ്വദേശിയായ തയ്യില്‍ മുനീര്‍ബാബു ഫൈസി (39) ആണ് കസ്റ്റംസിന്റെ പിടിയിലായത്. ഇന്ന് രാവിലെ ജിദ്ദയില്‍ നിന്നും ഇന്‍ഡിഗൊ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ മുനീര്‍ബാബുവില്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 1167 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മുനീര്‍ബാബു നാലു ക്യാപ്‌സ്യൂളുകളായി തന്റെ ശരീരത്തില്‍ ഒളിപ്പിച്ചു വെച്ചാണ് സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ മുനീര്‍ബാബുവിന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും...
Kerala, Local news, Malappuram, Other

താനൂരില്‍ പുഴയോരത്ത് ഉണക്കാനിട്ട കഞ്ചാവ് കണ്ടെത്തി, കണ്ടത് കുളിക്കാന്‍ എത്തിയ കുട്ടികള്‍

താനൂര്‍ : താനൂരില്‍ പുഴയോരത്ത് ഉണക്കാനിട്ട കഞ്ചാവ് കണ്ടെത്തി. ഒട്ടുംപുറം പുഴയോരത്താണ് ഉണക്കാനിട്ട നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. 740 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. പുഴയില്‍ കുളിക്കാന്‍ എത്തിയ കുട്ടികളാണ് കഞ്ചാവ് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് പുഴ കേന്ദ്രീകരിച്ച് എം.ഡി.എം.എ. പോലുള്ള മയക്കുമരുന്നും മദ്യവും തോണികളില്‍ എത്തിക്കുന്നതായി നേരത്തേയും പരാതിയുണ്ടായിരുന്നു. ...
Kerala, Local news, Malappuram, Other

കിടന്നുറങ്ങുകയായിരുന്ന 13 കാരിക്കു നേരെ ലൈംഗികാതിക്രമം ; പോക്‌സോ കേസില്‍ പാലത്തിങ്ങല്‍ സ്വദേശി പിടിയില്‍, പ്രതി പ്രദേശത്തെ നിരന്തരം ശല്യക്കാരന്‍

പരപ്പനങ്ങാടി കിടന്നുറങ്ങുകയായിരുന്ന പതിമൂന്നുകാരിക്കു നേരെ ജനലിലൂടെ ലൈംഗികാതിക്രമം കാണിച്ച പാലത്തിങ്ങല്‍ സ്വദേശിയെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. പാലത്തിങ്ങല്‍ സ്വദേശി ചക്കിട്ടകണ്ടി മജീദ് (34) ആണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. നാലുദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. കിടന്നുറങ്ങുകയായിരുന്ന പതിമൂന്നുകാരിക്കു നേരെ പ്രതി ജനലിലൂടെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് മജീദിനെ വ്യാഴാഴ്ച രാവിലെയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ...
Kerala, Malappuram, Other

കൊണ്ടോട്ടിയില്‍ അഞ്ചംഗ സംഘം ഒരാളെ വീട്ടില്‍ നിന്നും പുറത്തേക്ക് വിളിച്ചിറക്കി വെട്ടി പരിക്കേല്‍പ്പിച്ചു

കൊണ്ടോട്ടി: അഞ്ചംഗ സംഘം ഒരാളെ വീട്ടില്‍ നിന്നും പുറത്തേക്ക് വിളിച്ചിറക്കി വെട്ടി പരിക്കേല്‍പ്പിച്ചു. കൊണ്ടോട്ടി വെട്ടികാട് സ്വദേശി മൂസക്ക് ആണ് വെട്ടേറ്റത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. കഴുത്തിനും വയറിനും പരിക്കേറ്റ് മൂസ ചികിത്സയിലാണ്. ശരീരത്തില്‍ വിവിധയിടങ്ങളില്‍ നിരവധി മുറിവുകളുണ്ട്.
Kerala, Other

പാലിയേക്കര ടോളില്‍ ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും ; കൂടുതല്‍ അറിയാന്‍

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലെ കരാര്‍ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബര്‍ ഒന്നിന് ടോള്‍നിരക്ക് ഉയര്‍ത്തുന്നത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. പുതിയ അറിയിപ്പ് പ്രകാരം ദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് അഞ്ച് മുതല്‍ 10 രൂപ വരെ വര്‍ധനയുണ്ട്. അതേസമയം കാര്‍, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോള്‍നിരക്കില്‍ മാറ്റമില്ല. കാര്‍, ജീപ്പ്, വാന്‍ ദിവസം ഒരു വശത്തേക്ക് 90 രൂപയാണ് നിരക്ക്. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രകളുണ്ടെങ്കില്‍ 140 രൂപ നല്‍കേണ്ടി വരും. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 160 രൂപയാണ് ചാര്‍ജ്. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് ഇത് 240 രൂപയായി ഉയരും. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 515, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 775. ബസ്, ലോറി,...
Obituary

സിനിമാ- സീരിയല്‍ താരം അപര്‍ണ നായര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: സിനിമാ- സീരിയല്‍ താരം അപര്‍ണ നായരെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപര്‍ണയെ മരിച്ചനിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് വിവരം. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. സഞ്ജിതാണ് അപര്‍ണയുടെ ഭര്‍ത്താവ്. മക്കള്‍: ത്രയ, കൃതിക. ആത്മസഖി, ചന്ദനമഴ, ദേവസ്പര്‍ശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി, മേഘതീര്‍ഥം, അച്ചായന്‍സ്, മുദ്ദുഗൗ എന്നീ സിനിമകളിലും അ...
error: Content is protected !!