Saturday, September 12

Tag: Latest news

ഇരുമ്പുപാലത്തിന്റെ അഴികള്‍ക്കിടയിലൂടെ പുഴയിലേക്ക് വീണു ; 50 അടിയോളം താഴ്ചയിലേക്ക് എടുത്ത് ചാടി രണ്ടരവയസുകാരന് രക്ഷകനായി പൊലീസുകാരന്‍
Malappuram

ഇരുമ്പുപാലത്തിന്റെ അഴികള്‍ക്കിടയിലൂടെ പുഴയിലേക്ക് വീണു ; 50 അടിയോളം താഴ്ചയിലേക്ക് എടുത്ത് ചാടി രണ്ടരവയസുകാരന് രക്ഷകനായി പൊലീസുകാരന്‍

കരുളായി : കരുളായി നെടുങ്കയം ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഇരുമ്പുപാലത്തിന്റെ അഴികള്‍ക്കിടയിലൂടെ 50 അടിയോളം താഴ്ചയിലേക്ക് വീണ രണ്ടരവയസ്സുകാരന് രക്ഷകനായി പോലീസുകാരന്‍. നെടുങ്കയം സ്വദേശിയും നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസുകാരനുമായ എന്‍.കെ. സജിരാജാണ് പാലത്തില്‍ നിന്നു പുഴയിലേക്കു വീണ കുട്ടിയുടെ ജീവന്‍ രക്ഷപ്പെടുത്തിയത്. വനത്തിനകത്തെ പാരിസ്ഥിതിക വിനോദ സഞ്ചാരകേന്ദ്രമായ നെടുങ്കയത്ത് ഞായറാഴ്ച 12.30ഓടെയാണ് സംഭവം. രക്ഷിതാക്കളോടൊപ്പമെത്തിയ കുട്ടി കരിമ്പുഴയ്ക്കു കുറുകെയുള്ള ഇരുമ്പുപാലത്തിലൂടെ കളിക്കുന്നതിനിടെ പാലത്തിന്റെ അഴികള്‍ക്കിടയിലൂടെ പുഴയിലേക്കു വീഴുകയായിരുന്നു. ആ സമയം അവിടെയുണ്ടായിരുന്ന നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സജിരാജ് ഉടന്‍ തന്നെ പുഴയിലേക്ക് എടുത്തുചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പാലത്തില്‍ നിന്നും 50 അടിയോളം താഴ്ചയിലേക്കാണ് സജിരാജ് കുട്ടിയെ രക്ഷ...
കോര്‍പറേറ്റ് വല്‍ക്കരണം ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കും : വിസ്ഡം യൂത്ത് ഡോക്ടേഴ്‌സ് കോണ്‍ഫ്രന്‍സ്
Malappuram

കോര്‍പറേറ്റ് വല്‍ക്കരണം ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കും : വിസ്ഡം യൂത്ത് ഡോക്ടേഴ്‌സ് കോണ്‍ഫ്രന്‍സ്

പെരിന്തല്‍മണ്ണ: ആരോഗ്യ രംഗം കോര്‍പറേറ്റുകള്‍ കയ്യടക്കി വെച്ചതോടെ ആ രംഗത്ത് വലിയ പ്രതിസന്ധികളുണ്ടാകുന്നുവെന്നും അത് ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്നുവെന്നും പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച വിസ്ഡം യൂത്ത് ഡോക്ടേഴ്‌സ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. കോര്‍പറേറ്റുകളുടെ സമ്മര്‍ദ്ദം തൊഴില്‍ സ്വാതന്ത്ര്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും മന:സംഘര്‍ഷത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ആരോഗ്യ രംഗത്തെ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ സുരക്ഷ ഉറപ്പു വരുത്തണം എന്നും സമ്മേളനം വിലയിരുത്തി. കോര്‍പ്പറേറ്റുകളുടെ കടന്നുവരവ് സാധാരണക്കാര്‍ക് ചികിത്സ അപ്രാപ്യമാക്കാന്‍ കാരണമാകും. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തി ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് നീതീകരിക്കാനാവില്ല. ആരോഗ്യ പരിപാലനം ഏറെ മനസ്സാന്നിധ്യത്തോടെ സമാധാ...
സാക്ഷരതാ ദിനാചരണം ; എഴുപത് പിന്നിട്ട ശേഷം ബിരുദം നേടിയ മുന്‍ പഠിതാവിനെ ആദരിച്ചു
Local news

സാക്ഷരതാ ദിനാചരണം ; എഴുപത് പിന്നിട്ട ശേഷം ബിരുദം നേടിയ മുന്‍ പഠിതാവിനെ ആദരിച്ചു

വേങ്ങര: ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് സാക്ഷരതാ സമിതി എഴുപത് പിന്നിട്ട ശേഷം ബിരുദം നേടിയ മുന്‍ പഠിതാവ് വി.ഭാസ്‌കരനെയും തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരേയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ റഫീക്ക് മൊയ്ദീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതി അംഗം ഇ കെ സുബൈര്‍ മാസ്റ്റര്‍, അഷ്‌റഫ് മാസ്റ്റര്‍, ആബിദ. പി, ദേവി. വി, ശ്രീദേവി പി. ടി, മസീദ എന്നിവര്‍ സംസാരിച്ചു. ദുരന്തനിവാരണത്തെ കുറിച്ച് എം. നജീബ് ക്ലാസ്സ് എടുത്തു....
അക്ഷയ / ജനസേവ കേന്ദ്രങ്ങളിൽ സേവന നിരക്ക് പ്രദർശിപ്പിച്ചില്ലെങ്കിൽ കർശന നടപടി
Local news

അക്ഷയ / ജനസേവ കേന്ദ്രങ്ങളിൽ സേവന നിരക്ക് പ്രദർശിപ്പിച്ചില്ലെങ്കിൽ കർശന നടപടി

തിരൂരങ്ങാടി : വിവിധ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അക്ഷയ സെന്ററുകളിലെയും /പ്രൈവറ്റായി സേവനം നല്‍കി വരുന്ന ജനസേവാ കേന്ദ്രങ്ങളിലും സേവനത്തിനുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി. സേവനത്തിനുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് നിയമമുള്ളതാണെങ്കിലും ഗവണ്‍മെന്റ് അംഗീകൃത അക്ഷയ സെന്ററുകളില്‍ പോലും സേവനങ്ങള്‍ക്കുള്ള ഫീസ് പ്രദര്‍ശിപ്പിക്കാതെ ജനങ്ങളില്‍ നിന്നും അധിക തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി ജില്ലാ അക്ഷയ സെന്റര്‍ ഓഫീസിലേക്ക് പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സേവനങ്ങള്‍ക്കുള്ള ഫീസ് പ്രദര്‍ശിപ്പിക്കാതെ ജനങ്ങളില്‍ നിന്നും അധിക തുക ഈടാക്കുന്നതായി ജില്ലാ അക്ഷയ സെന്റര്‍ അറിയിച്ചത് പ്രകാരം ജില്ലയിലെ എല്...
ലോക സാക്ഷരത ദിനവും പ്രകൃതി ദുരന്ത നിവാരണ സെമിനാറും സംഘടിപ്പിച്ചു
Local news

ലോക സാക്ഷരത ദിനവും പ്രകൃതി ദുരന്ത നിവാരണ സെമിനാറും സംഘടിപ്പിച്ചു

തിരൂരങ്ങാടി : സാക്ഷരത മിഷന്‍ ജി എച്ച് എസ് തൃക്കുളം സ്‌കൂളില്‍ ' സെപ്റ്റംബര്‍ 8 'ലോക സാക്ഷരതാ ദിനാചരണവും പ്രകൃതി ദുരന്ത നിവാരണ സെമിനാറും സംഘടിപ്പിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിപി സുഹറാബി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മുതിര്‍ന്ന പഠിതാവിനെ ആദരിച്ചു. പ്രകൃതിദുരന്തനിവാരണത്തെക്കുറിച്ച് പ്രേരക് എ സുബ്രഹ്മണ്യന്‍ വിശദീകരണം നടത്തി. ചടങ്ങില്‍ അധ്യാപകരായ ചൈത്ര ടീച്ചര്‍, ഷമീറ ടീച്ചര്‍ പഠിതാക്കള്‍, എ ടി വത്സല, ഷൈന്‍ ബാബു കെപി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങിന് ക്ലാസ് കോര്‍ഡിനേറ്റര്‍ വിജയശ്രീ വിപി സ്വാഗതവും ക്ലാസ് ലീഡര്‍ ഷീജ എപി നന്ദിയും പറഞ്ഞു....
ബിനിജ ടീച്ചര്‍ ചേലേമ്പ്ര പ്രധാന കഥാപാത്രമായി എത്തുന്ന ആക്രി കല്യാണം തിയറ്ററുകളിലേക്ക്
Entertainment

ബിനിജ ടീച്ചര്‍ ചേലേമ്പ്ര പ്രധാന കഥാപാത്രമായി എത്തുന്ന ആക്രി കല്യാണം തിയറ്ററുകളിലേക്ക്

ചേലേമ്പ്ര: ദേവപർവ്വം മുവീസിന്റെ ബാനറിൽ ക്യാപ്റ്റൻ വിജിയ് സംവിധാനം നിർവഹിച്ച ബിനിജ ടീച്ചർ ചേലേമ്പ്ര പ്രധാന കഥാപാത്രമായ മലയാളം ഹാസ്യ കുടുംബചിത്രം 'ആക്രി കല്യാണം' ഈ മാസം 20നു കേരളത്തിൽ പ്രമുഖ തിയറ്ററിൽ എത്തുന്നു. സുബ്രഹ്മണ്യൻ, ക്യാപ്റ്റൻ വിജയ്, നിർമൽ പാലാഴി, സഞ്ജയ്‌, രേമേഷ് കാപ്പാട്, മുഹമ്മദ് പേരാമ്പ്ര, മധു കൊയിലാണ്ടി, സിജോ, കെ.എം ബാബു, എസ് ആർ ഖാൻ, ബിനിജ ടീച്ചർ ചേലേമ്പ്ര, ദേവനന്ദ, പരമേശ്വരൻ പള്ളിക്കൽ, പാർവണ, നിമിഷ, അനന്യ, അക്ഷയ സാജൻ, ഷിഹാൽ, സുഭാഷ്, ജിഷാന്ത്, ബാലൻ, മധു, ബാബു, സുബ്രു കല്ലറ, എംഎസ് കുരിയടം, അബ്ദുൽ ജബ്ബാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സിനിമയുടെ കഥ തിരക്കഥ ഭാഗ്യേഷ് ഭാസ്കർ, അനൂപ് കൊയിലാണ്ടി എന്നിവരും. ചായഗ്രഹണം ഹരീഷ് ബാലുശ്ശേരിയും, നിർമാണം ദേവാപറവ മൂവീസ് നിർവഹിച്ചു. ചേലേമ്പ്ര ചിലങ്ക ധ്വനി നൃത്തം സംഗീത അക്കാദമിയിലെ കുരുന്നുകളും സിനിമയിൽ വേഷമിട്ടിട്ടുണ്ട്. ചെറുകാവ്,...
തിരൂരങ്ങാടി ജി. എം. എല്‍. പി. സ്‌കൂളില്‍ വര്‍ണ്ണശബളമായി വര്‍ണ്ണാക്കൂടാരം ഉദ്ഘാടനം
Local news

തിരൂരങ്ങാടി ജി. എം. എല്‍. പി. സ്‌കൂളില്‍ വര്‍ണ്ണശബളമായി വര്‍ണ്ണാക്കൂടാരം ഉദ്ഘാടനം

തിരൂരങ്ങാടി : തിരൂരങ്ങാടി ജി. എം. എല്‍. പി. സ്‌കൂളില്‍ വര്‍ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മം വര്‍ണ്ണാഭമായി നടന്നു. 2023-24 പൊതുവിദ്യാഭാസ വകുപ്പിനു കീഴില്‍ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി പ്രീ പ്രൈമറി കുട്ടികളുടെ സമഗ്ര വികാസം ലക്ഷ്യം വെച്ചു കൊണ്ട് നടപ്പാക്കുന്ന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മമാണ് ശനിയാഴ്ച നടന്നത്. തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഒരുക്കിയ വിവിധ ഇടങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.പി.എസ്. ബാവ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി ബി. പി. സി. കൃഷ്ണന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തി. 2023-24 അദ്ധ്യയന വര്‍ഷത്തെ എല്‍എല്‍എസി വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ വെച്ച് നടന്നു. തിരൂരങ്ങാടി മുനിസിപ്പാലിറ്...
വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന, കുടുംബ പോലും തകര്‍ക്കാനുള്ള ശ്രമം ; മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്
Malappuram

വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന, കുടുംബ പോലും തകര്‍ക്കാനുള്ള ശ്രമം ; മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്

തിരുവനന്തപുരം : വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്. കുടുംബ പോലും തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും സുജിത് ദാസ് പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരം പരാതി നല്‍കുന്ന സ്ത്രീയാണ് ഇവരെന്നാണ് മനസിലാക്കുന്നത്. 2022ല്‍ തന്റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയത്. ഒരു എസ്എച്ച് ഒക്കെതിരെ നല്‍കിയ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്. പിന്നീട് ഈ പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും സുജിത് ദാസ്...
ബലാത്സംഗ ആരോപണം ; പരാതി നല്‍കി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീ, ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തത് ; സിഐ വിനോദ്
Local news

ബലാത്സംഗ ആരോപണം ; പരാതി നല്‍കി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീ, ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തത് ; സിഐ വിനോദ്

തിരുവനന്തപുരം: ബലാത്സംഗ ആരോപണത്തില്‍ പ്രതികരണവുമായി പൊന്നാനി മുന്‍ സിഐ വിനോദ് വലിയാറ്റൂര്‍. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പരാതി നല്‍കി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണിതെന്നും വിനോദ് മാധ്യമങ്ങളോട് പ്രതികരിച്ചു. അപമാനിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടി കേസെടുത്തതില്‍ പിന്നീട് വീട്ടമ്മ എതിര്‍പ്പറിയിച്ചു. തനിക്ക് കിട്ടേണ്ട പണം കിട്ടാതാക്കിയെന്നും ഒത്തുതീര്‍പ്പ് ഉണ്ടാക്കിയാല്‍ മതിയായിരുന്നുവെന്നും എന്നായിരുന്നു വീട്ടമ്മ പറഞ്ഞു. പരാതി നല്‍കി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണ് ഇത്. പൊലീസിന് ഇത് മനസിലായിട്ടുണ്ടെന്നും വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. സിവില്‍, ക്രിമിനല്‍ കേസുകളുമായി മുന്നോട്ട് പോകുമെന്നുെം സിഐ വിനോദ് പറഞ്ഞു. മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാല്‍സംഗം ചെയ്തുവെന്ന ആരോപണവുമായി വീട്ടമ്മ രംഗത്തെത്തിയത്....
വീട്ടമ്മയുടെ പീഡന പരാതിയില്‍ ഗൂഢാലോചന ; പരാതി നല്‍കി താനൂര്‍ ഡിവൈഎസ്പി
Local news

വീട്ടമ്മയുടെ പീഡന പരാതിയില്‍ ഗൂഢാലോചന ; പരാതി നല്‍കി താനൂര്‍ ഡിവൈഎസ്പി

താനൂര്‍ : ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വലിയ ആരോപണമാണ് കഴിഞ്ഞ ദിവസം പൊന്നാനി സ്വദേശിയായ വീട്ടമ്മ ഉന്നയിച്ചത്. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി, പൊന്നാനി സിഐ വിനോദ് എന്നിവര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയാണ് വീട്ടമ്മ ഉന്നയിച്ചിരുന്നത്. വീട്ടമ്മയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ആരോപണ വിധേയനായ താനൂര്‍ ഡിവൈഎസ്പി വി.വി. ബെന്നി മലപ്പുറം എസ്പിക്ക് പരാതി നല്‍കി. മുട്ടില്‍ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്തതിലെ പ്രതികാരമാണ് ആരോപണം കെട്ടിച്ചമച്ചതിനു പിന്നിലെന്നാണ് ആരോപണം. അതിനാലാണ് പ്രതികള്‍ക്ക് പങ്കാളിത്തമുള്ള ചാനലില്‍ വാര്‍ത്ത വരാന്‍ കാരണമെന്നും പരാതിയില്‍ പറയുന്നു. ഡിജിപിക്കും ക്രൈംബ്രാഞ്ച് എഡിജിപിക്കും ബെന്നി പരാതി നല്‍കും. ആരോപണം നേരിട്ട മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, എസ്എച്ച്ഒ വിനോദ് എന്നിവരും ഇന്ന് ഡിജിപിക...
കൂരിയാട് കുറ്റൂർ പ്രദേശത്ത് ഭീതിപരത്തി നിരവധി പേരെ അക്രമിച്ച നായക്ക് പേ വിഷബാധ ; ജാഗ്രതാ നിർദേശം
Local news

കൂരിയാട് കുറ്റൂർ പ്രദേശത്ത് ഭീതിപരത്തി നിരവധി പേരെ അക്രമിച്ച നായക്ക് പേ വിഷബാധ ; ജാഗ്രതാ നിർദേശം

വേങ്ങര : കൂരിയാട് കുറ്റൂർ പ്രദേശത്ത് ഭീതിപരത്തി നിരവധി പേരെ അക്രമിച്ചനായക്ക് പേ വിഷബാധഉള്ളതായി റിപ്പോർട്ട് വന്നിട്ടുണ്ട്. ആ നായയുടെ കടിയേറ്റ ആരെങ്കിലും/ജീവികളൊ ഉണ്ടെങ്കിൽ അടിയന്തിരമായി ചികിത്സ തേടണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. നായയുമായി പെരുമാറിയവർ, മുറിവുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപെടേണ്ടതാണ്....
എസ്. എം സർവർ മലയാളികൾ ഓർക്കാതെ പോയ മഹാനായ ഉർദു കവി: ഡോ. കെ.പി ശംസുദ്ദീൻ തിരൂർക്കാട്
Local news

എസ്. എം സർവർ മലയാളികൾ ഓർക്കാതെ പോയ മഹാനായ ഉർദു കവി: ഡോ. കെ.പി ശംസുദ്ദീൻ തിരൂർക്കാട്

ചെമ്മാട്: ലോകം മുഴുവൻ അം​ഗീകരിച്ചിട്ടും കേരളം ശ്രദ്ധിക്കാതെ പോയ മലയാളിയായ ഉർദു എഴുത്തുകാരനായിരുന്നു എസ്.എം സർവറെന്ന് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ശംസുദ്ദീൻ തിരൂർക്കാട്. ബുക്പ്ലസ് ഉർദു പ്രസാധന വിഭാ​ഗം നി​ഗാരിശ് ചെമ്മാട് ബുക്പ്ലസിൽ സംഘടിപ്പിച്ച സർവർ വാരാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നു വളർന്ന ഒരു ഉർദു കവിക്ക് രാജ്യവ്യാപകമായ സ്വീകാര്യത ലഭിക്കുമ്പോഴും നമ്മുടെ സാംസ്കാരിക രം​ഗം ജീവിതകാലത്തോ ശേഷമോ അദ്ദേഹത്തെ കാര്യമായി പരി​ഗണിച്ചില്ലെന്നും യോ​ഗം അഭിപ്രായപ്പെട്ടു. നിഗാരിശ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളും പ്രകാശനം ചെയ്തു. യോഗത്തിൽ പ്രൊഫസർ അബൂബക്കർ, ഡോ.അമാൻ ഹുദവി, ഡോ.റിസ് വാൻ അൻസാരി, സദ്ദാം പർവാസ്, ഉബൈദ് അൻസാരി ഭീവണ്ടി സംസാരിച്ചു. മികച്ച ഉർദു കവിതക്കുള്ള സർവർ അവാർഡ്, ഉർദു ബുക് ഷോ, സർവർ ടോക്ക് തുടങ്ങി ഒരാഴ്ച നീണ്ടു നിൽക്കുന...
ഹജ്ജ് 2025 : ഇതുവരെ ലഭിച്ചത് 11,013 അപേക്ഷകൾ
Kerala

ഹജ്ജ് 2025 : ഇതുവരെ ലഭിച്ചത് 11,013 അപേക്ഷകൾ

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് ഇതുവരെയായി 11,013 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 2506 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും, 10,75 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം (പുരുഷ മെഹ്റമില്ലാത്ത) വിഭാഗത്തിലും 7432 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. സ്വീകാര്യയോഗ്യമായ അപേക്ഷകൾക്ക് കവർ നമ്പറുകൾ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. കവർ നമ്പർ മുഖ്യ അപേക്ഷന് തുടർന്നുള്ള ദിവസങ്ങളിൽ എസ്.എം.എസ്. ആയി ലഭിക്കുന്നതാണ്. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും കവർ നമ്പർ പരിശോധിക്കാവുന്നതാണ്. കവർ നമ്പറിന് മുന്നിൽ 65+ വയസ്സ് വിഭാത്തിന് KLR എന്നും, ലേഡീസ് വിതൗട്ട് മെഹറത്തിന് KLWM എന്നും ജനറൽ കാറ്റഗറിക്ക് KLF എന്നുമാണുണ്ടാകുക. അപേക്ഷാ സമർപ്പണം : അവസാന തിയ്യതി നീട്ടണം നിലവിൽ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി 2025 സെപ്തംബർ 9 ആ...
യൂത്ത് കോൺഗ്രസ്‌ നേതാക്കളെ മർദിച്ചു ;  മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്സ്
Local news

യൂത്ത് കോൺഗ്രസ്‌ നേതാക്കളെ മർദിച്ചു ; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്സ്

പരപ്പനങ്ങാടി : യൂത്ത് കോൺഗ്രസ്‌ നേതാക്കളെ മർദിച്ചതിൽ പ്രതിഷേധിച്ച് പരപ്പനങ്ങാടി മുൻസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഷഫീഖ് പുത്തരിക്കൽ, അബിൻ കൃഷ്ണ, അഫ്ലാൽ റഹ്മാൻ, ജൂബീർ.പി.ഒ,ശംസുദ്ധീൻ കുരിക്കൾ, സഫ്വാൻ.പി.ഒ ശ്രീനാഥ് ,യാസർ പാലത്തിങ്ങൽ ,ജുനൈസ് പി.ഒ തുടങ്ങിയവർ നേതൃത്വം നൽകി, കെ.പിഷാജഹാൻ, ശ്രീജിത്ത്‌ അധികാരത്തിൽ, സുധീഷ് പാലശ്ശേരി, ലത്തീഫ് പാലത്തിങ്ങൾ,അബ്ദു ചെങ്ങാടൻ, ഫൈസൽ പാലത്തിങ്ങൾ പാണ്ടി അലി ,ഉണ്ണി പുത്തരിക്കൽ,റഫീഖ് കൈറ്റാല തുടങ്ങിയ കോൺഗ്രസ്സ് നേതാക്കൾ സംബന്ധിച്ചു....
അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപിക കദീജ ടീച്ചർക്ക് ആദരം
Local news

അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപിക കദീജ ടീച്ചർക്ക് ആദരം

തേഞ്ഞിപ്പലം : തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല കെ എസ് ടി യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന അധ്യാപികയായ തേഞ്ഞിപ്പലം മേടപ്പിൽ കദീജ ടീച്ചർ അരീപ്പാറയെ അധ്യാപകരും ശിഷ്യഗണങ്ങളും ചേർന്ന് ആദരിച്ചു, ചടങ്ങിന്റെ ഉദ്ഘാടനം കെ എസ്‌ ടി യു സംസ്ഥാന സെക്രട്ടറി കെ ടി അമാനുള്ള നിർവഹിച്ചു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ഹസൈനാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു, ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് പി വി ഹുസൈൻ മാസ്റ്റർ വി ജെ പള്ളി എ എം യു പി സ്കൂൾ ഹെഡ്മാസ്റ്റർ എംകെ ഫൈസൽ മാസ്റ്റർ ,ജില്ലാ കെഎസ്ടിയു സെക്രട്ടറി മുനീർ ചൊക്ലി വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ഭാരവാഹികളായ ഇ വി ജാസിദ്, വേങ്ങര ഉപജില്ല സെക്രട്ടറി വി.ആസിഫ് വനിതാ വിംഗ് പരപ്പനങ്ങാടി ഉപജില്ലാ സെക്രട്ടറി ജസീറ ടീച്ചർ വനിതാ വിംഗ് ട്രഷറർ നാദിറ ടീച്ചർ ഉപജില്ലാ നേതാക്കളായ കെ.വി ഹമീദ് ,പി.അബ്ദുൽ റാഫീഖ്, ഷാഹിന ടീച്ചർ ,മുസ്ലിം ലീഗ് തേഞ്ഞി...
മലപ്പുറം മുന്‍ എസ്പി സുജിത്ത് ദാസിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു ; ഉത്തരവിറക്കി മുഖ്യമന്ത്രി
Malappuram

മലപ്പുറം മുന്‍ എസ്പി സുജിത്ത് ദാസിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു ; ഉത്തരവിറക്കി മുഖ്യമന്ത്രി

തിരുവനന്തപുരംന്മ പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള വിവാദ ഫോണ്‍കോളിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എംഎല്‍എ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ മലപ്പുറം മുന്‍ എസ്പിയും പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവിയുമായ സുജിത് ദാസിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പി.വി. അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും, എസ്പി സുജിത് ദാസ് സര്‍വിസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗമാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സസ്‌പെന്‍ഡ് ചെയ്യാത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് നടപടി. പി.വി.അന്‍വര്‍ എംഎല്‍എയുമായി, എസ്പി നടത്തിയ സംഭാഷണമാണു പുറത്തായത്. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയില്‍നിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസ...
എസ്പി സുജിത്ത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തു, സിഐയും ബലാത്സംഗം ചെയ്തു, ഡിവൈഎസ്പി ബെന്നിയും ഉപദ്രവിച്ചു ; പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ
Malappuram

എസ്പി സുജിത്ത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തു, സിഐയും ബലാത്സംഗം ചെയ്തു, ഡിവൈഎസ്പി ബെന്നിയും ഉപദ്രവിച്ചു ; പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ

മലപ്പുറം : മലപ്പുറം മുന്‍ എസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ രംഗത്ത്. മലപ്പുറം മുന്‍ എസ്പിയായിരുന്ന സുജിത്ത് ദാസ്, പൊന്നാനി സിഐ വിനോദ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി എന്നിവര്‍ക്കെതിരെയാണ് വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്പിയും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതി പറയുന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതി പറയുന്നത്. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ എസ്.പി ആവശ്യപ്പെട്ടുവെന്നും പൊന്നാനി സ്വദേശിയായ യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. എസ്പി സുജിത്ത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. പരാതി പറയരുതെന്ന്...
ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യണം ; ബി.എം. എസ്
Local news

ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യണം ; ബി.എം. എസ്

തിരൂരങ്ങാടി ' നിർമ്മാണ തൊഴിലാളികളുടെ 13 മാസത്തെ പെൻഷൻ കുടിശ്ശിക ഓണ ത്തിന് മുമ്പ് വിതരണം ചെയ്യണമെന്നും സംസ്ഥാന സർക്കാറിൻ്റെ തൊഴിലാളിവിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ നിർമ്മാണ തൊഴിലാളി സംഘത്തിൻ്റെ നേതൃത്യത്തിൽ തിരൂരങ്ങാടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബി.എം. എസ് ജില്ലാ സെക്രട്ടറി എൽ. സതീഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബി.എം. എസ് പരപ്പനങ്ങാടി മേഖലാ വൈസ് പ്രസിഡണ്ട് ഇ. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ്,.കെ പി .പ്രകാശൻ സ്വാഗതമാശംസിച്ചു ബി.എം. എസ് സംസ്ഥാന സെക്രട്ടറി സെക്രട്ടറി ദേവു ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. സുബി സന്തോഷ്, കിസാൻ സംഘ ജില്ലാ പ്രസിഡന്റ് ശശിധരൻ കാവുക്കളത്തിൽ, എന്നിവർ പ്രസംഗിച്ചു മേഖല ജോയിൻ സെക്രട്ടറി, സി പി. ഉണ്ണി,കൃതജ്ഞത പറഞ്ഞു ബി.എം. എസ് മേഖല ഭാരവാഹികളായ യു വി ഉണ്ണി, വിശ്വനാഥൻ വെന്നിയൂർ, കെ.മുരളി , വേലായുധന്‍ വട്ടപ്പറമ്...
തയ്യൽ യൂണിറ്റ് വർക്ക് ഷെഡ്ന്റെ തറക്കല്ലിടൽ കർമ്മം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർവഹിച്ചു
Local news

തയ്യൽ യൂണിറ്റ് വർക്ക് ഷെഡ്ന്റെ തറക്കല്ലിടൽ കർമ്മം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർവഹിച്ചു

അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് ഉള്ളാട്ട്പറമ്പിലെ ഓർക്കിഡ് അയൽക്കൂട്ടത്തിന്റെ സ്വയം സംരംഭമായ തയ്യൽ യൂണിറ്റ് വർക്ക് ഷെഡിന്റെ തറക്കല്ലിടൽ കർമ്മം വാർഡ് മെമ്പർ മുഹമ്മദ് പുതുക്കുടിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് നിർവഹിച്ചു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരമാണ് വർക്ക് ഷെഡ് നിർമ്മിക്കുന്നത്. 462446 രൂപ ചെലവിലാണ് നിര്‍മാണം. പരിപാടിയിൽ എ ഡി എസ് ചെയർപേഴ്സൺ രേഖ കെ വി സ്വാഗതവും ഓർക്കിഡ് അയൽക്കൂട്ട സെക്രട്ടറിയും സംരംഭക യൂണിറ്റ് അംഗവുമായ സലീന പി പി നന്ദിയും പറഞ്ഞു. 9-ാംവാർഡ് മെമ്പറും സ്കില്‍ഡ് ലാബറുമായ പ്രദീപ്കുമാർ, സന്തോഷ് സിപി, അയൽക്കൂട്ട സംരംഭ യൂണിറ്റ് അംഗങ്ങളായ ബിയ്യുമ്മു, സൈഫുന്നിസ സപ്ലയർ നൗഫൽ തുടങ്ങിയവർ പങ്കെടുത്തു....
കയ്യേറ്റം ഒഴിപ്പിച്ച് അങ്ങാടി പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിര്‍മ്മാണം ആരംഭിക്കണം ; നഗരസഭക്ക് മുന്നില്‍ ഏകദിന ഉപവാസം നടത്തി കൗണ്‍സിലര്‍
Local news, Other

കയ്യേറ്റം ഒഴിപ്പിച്ച് അങ്ങാടി പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിര്‍മ്മാണം ആരംഭിക്കണം ; നഗരസഭക്ക് മുന്നില്‍ ഏകദിന ഉപവാസം നടത്തി കൗണ്‍സിലര്‍

പരപ്പനങ്ങാടി : കയ്യേറ്റം ഒഴിപ്പിച്ച് അങ്ങാടി പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിര്‍മ്മാണം ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭക്ക് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി കൗണ്‍സിലര്‍. ചാലിയില്‍ പാടത്ത് നിന്ന് ഹാര്‍ബറിലേക്കും അങ്ങാടി ജിഎം എല്‍ പി സ്‌കൂളിലേക്കുമുള്ള കയ്യേറ്റം ഒഴിപ്പിച്ച് അങ്ങാടി പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിര്‍മ്മാണം ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് 40ആം ഡിവിഷന്‍ കൗണ്‍സിലര്‍ സൈതലവി കോയ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പരപ്പനങ്ങാടി നഗരസഭ ക്ക് മുന്നില്‍ ഉപവാസ സമരം നടത്തിയത്. സിപിഎം ഏരിയ സെക്രറ്ററി തയ്യില്‍ അലവി ഉദ്ഘാടനം നിര്‍വഹിച്ചു. ചാലിയില്‍ പാടത്ത് നിന്ന് ഹാര്‍ബറിലേക്കും അങ്ങാടി ജിഎം എല്‍ പി സ്‌കൂളിലേക്കുമുള്ള വളരെ എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ മുറി തോടിന് കുറുകെ പാലവും അപ്രോച്ച് റോഡും പണിയാന്‍ 5 വര്‍ഷം മുമ്പ് ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്‌സിക്കുട്ടി അമ്മ ...
റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായി ; നബിദിനം 16 ന്
Kerala

റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായി ; നബിദിനം 16 ന്

പൊന്നാനിയില്‍ റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് 16.09.2024 (തിങ്കള്‍) റബീഉല്‍ അവ്വല്‍12 (നബി ദിനം) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു
താനൂര്‍ ബോട്ടപകടത്തില്‍ 11 പേര്‍ മരണപ്പെട്ട കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന രണ്ട് വീടുകള്‍ 6ന് കൈമാറും
Local news, Other

താനൂര്‍ ബോട്ടപകടത്തില്‍ 11 പേര്‍ മരണപ്പെട്ട കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന രണ്ട് വീടുകള്‍ 6ന് കൈമാറും

പരപ്പനങ്ങാടി : കേരള മനഃസാക്ഷിയെ നടുക്കിയ താനൂര്‍ ബോട്ടപകടത്തില്‍ പതിനൊന്ന് പേര്‍ മരണപ്പെട്ട പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ കുന്നുമ്മല്‍ കുടുംബത്തിന് സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന രണ്ട് വീടുകളുടെ താക്കോല്‍ദാനം സെപ്റ്റംബര്‍ ആറിന് നടക്കും. നാല് കുട്ടികളും ഭാര്യയും മരിച്ച സെയ്തലവിക്കും മൂന്ന് കുട്ടികളും ഭാര്യയും നഷ്ടപ്പെട്ട സിറാജിനുമാണ് വീട്. രണ്ട് വീടുകളും അടുത്തടുത്ത് തന്നെയാണ് നിര്‍മിച്ചിട്ടുള്ളത്. വീട് നിര്‍മ്മാണത്തിന് മുപ്പത് ലക്ഷം രൂപ ചെലവായി 2023 മെയ് ഏഴിനായിരുന്നു താനൂര്‍ പൂരപ്പുഴ ബോട്ടപകടം നടന്നത്. അപകടം നടന്ന് ദിവസങ്ങള്‍ക്കകം തന്നെ ഈ കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറിന് പുത്തന്‍കടപ്പുറം കെ.കുട്ടി അഹമ്മദ് കുട്ടി നഗറില്‍ നടക്കുന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാ...
മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടം : വിദ്യാലയങ്ങളില്‍ സ്റ്റാര്‍ ഗ്രേഡിങ് പദ്ധതിയുമായി വള്ളിക്കുന്ന്
Local news

മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടം : വിദ്യാലയങ്ങളില്‍ സ്റ്റാര്‍ ഗ്രേഡിങ് പദ്ധതിയുമായി വള്ളിക്കുന്ന്

വള്ളിക്കുന്ന്: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ ശു ചിത്വമുറപ്പാക്കുന്നതിന് വേണ്ടി സ്റ്റാര്‍ ഗ്രേഡിങ് എന്ന പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചറും സെക്രട്ടറി സന്തോഷ് സി എന്നവരും ചേര്‍ന്ന് പദ്ധതി മാര്‍ഗ്ഗരേഖ പി ഇ സി കണ്‍വീനറും ജിഎല്‍പിഎസ് വള്ളിക്കുന്നിലെ പ്രധാന അധ്യാപികയുമായ അജിതകുമാരി ടീച്ചര്‍ക്ക് കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സിന്ധു അത്രപുളിക്കല്‍ അധ്യക്ഷയായ ചടങ്ങില്‍ മെമ്പര്‍ മാരായ ഉഷ ചേലക്കല്‍, സച്ചിദാനന്ദന്‍, ശുചിത്വ മിഷന്‍ ആര്‍ പി ജുനൈദ് ടി പി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജമാലുദ്ധീന്‍ പി പി എന്നിവര്‍ സംബന്ധിച്ചു....
സിൻസിയർ മീലാദ് കാമ്പയിന്  തുടക്കമായി
Local news

സിൻസിയർ മീലാദ് കാമ്പയിന് തുടക്കമായി

പരപ്പനങ്ങാടി: രണ്ടു പതിറ്റാണ്ട് കാലമായി ചിറമംഗലം സിൻസിയർ ഇസ്ലാമിക് അക്കാദമിക്ക് കീഴിൽ നടക്കുന്ന റബീഅ് കാമ്പയിൻ "സ്വീറ്റ് മീലാദ് 24 " പരിപാടികൾ ക്ക് സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാൻ അൽ ബുഖാരി തങ്ങളുടെ നേതൃത്വത്തിൽ പതാക ഉയർത്തലോടുകൂടി തുടക്കമായി . ഇന്ന് മഗ്‌രിബ് നിസ്കാരാനന്തരം ഉദ്ഘാടനസംഗമം നടക്കും. തുടർന്ന് പന്ത്രണ്ട് ദിവസങ്ങളിലായി സീറാ പ്രഭാഷണം, അസ്മാഹുൽ ഹുസ്നമജ്ലിസ് , മൗലിദ് പാരായണം, അന്നദാനം, സിൻസിയർ ദഅ്'വ ആർട്സ് ഫെസ്റ്റ് തുടങ്ങി വിവിധ പരിപാടികൾ നടക്കും. റബീഉൽ അവ്വൽ പന്ത്രണ്ടിന് പുലർച്ചെ 3 മണിക്ക് അനേകായിരങ്ങൾ സംബന്ധിക്കുന്ന സ്വലാത്ത് വാർഷികവും മൗലിദ് സദസ്സും നടക്കും. സിൻസിയർ ചെയർമാൻ സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാൻ അൽ ബുഖാരി കടലുണ്ടിയുടെ പ്രാർത്ഥനയോടു കൂടി പരിപാടികൾ സമാപിക്കും. പ്രമുഖ പണ്ഡിതന്മാരും സാദാതീങ്ങളും രാഷ്ട്രീയ പ്രമുഖരും സംഗമിക്കും....
ലൈംഗികാതിക്രമ കേസ് ; നിയമ നടപടിക്കൊരുങ്ങി നിവിന്‍ പോളി, ഹൈക്കോടതിയെ സമീപിക്കും
Entertainment

ലൈംഗികാതിക്രമ കേസ് ; നിയമ നടപടിക്കൊരുങ്ങി നിവിന്‍ പോളി, ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ നിയമനടപടിക്കൊരുങ്ങി നടന്‍ നിവിന്‍ പോളി. ആരോപണങ്ങള്‍ കള്ളമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കും. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി നിവിന്‍ കൂടികാഴ്ച നടത്തി. ബലാത്സംഘം ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഊന്നുകല്‍ പൊലീസ് നിവിന്‍ പോളിക്കും മറ്റ് അഞ്ചു പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിന്റെ രേഖകളും വിശദാംശങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് താരം. കേസ് അന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിക്കും. അതേസമയം, എസ്‌ഐടി യോഗം കൊച്ചിയില്‍ തുടരുകയാണ്. ഇതുവരെ എടുത്ത കേസുകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേരുകയാണ്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് യോഗം. നിവിന്‍ പോളിക്ക് എതിരായ കേസ് അന്വേഷിക്കും എന്നത്തിലടക്കം ഇന്ന് തീരുമാനമെടുക്കും. പീഡിപ്പിച്ചെന്...
‘മലപ്പുറം ജില്ലയെ ചതിച്ച് നേടിയ സുജിത് ദാസിന്റെ മെഡലുകൾ തിരിച്ചു വാങ്ങണം’; പി കെ നവാസ്
Malappuram

‘മലപ്പുറം ജില്ലയെ ചതിച്ച് നേടിയ സുജിത് ദാസിന്റെ മെഡലുകൾ തിരിച്ചു വാങ്ങണം’; പി കെ നവാസ്

പത്തനംതിട്ട മുൻ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമർശനവുമായി എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് പി വി അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിമർശനവുമായി പി കെ നവാസ് രം​ഗത്ത് എത്തിയത്. സുജിത്ത് ദാസ് നെ‍ഞ്ചിൽ കുത്തി നടക്കുന്ന മെഡലുകൾ തിരികെ വാങ്ങണമെന്നാണ് പികെ നവാസ് പറയുന്നത്. മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണ് ഈ മെഡലുകളെന്നും പോസ്റ്റിൽ വെളിപ്പെടുത്തുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: സുജിത് ദാസ് നെഞ്ചിൽ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകൾ തിരിച്ച് വാങ്ങണം, മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണീ മെഡലുകൾ. 2023ൽ പോലീസിലെ മികച്ച സേവനത്തിന് സുജിത് ദാസിന് ഗാർഡ് ഓഫ് ഹോണർ മെഡൽ നൽകി സർക്കാർ അഭിനന്ദിച്ചു. കാരണം മികച്ച പോലീസിംഗിനും, അദ്ദേഹത്തിൻ്റെ ഇൻ്റ്ലിജൻസിനും ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാൽ അദ്ദേഹം മലപ്പുറം SP യായി ചാർജെടുക്കുന്നതിന്റെ മുൻപ...
പീഢന പരാതി വ്യാജം ; സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും : നിവിന്‍ പോളി
Entertainment

പീഢന പരാതി വ്യാജം ; സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും : നിവിന്‍ പോളി

കൊച്ചി : തനിക്കെതിരായ പീഢന പരാതി വ്യാജമാണെന്ന് നടന്‍ നിവിന്‍ പോളി. പരാതിക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്ന് എഫ്‌ഐആര്‍ ഇട്ടതിന് പിന്നാലെ കൊച്ചിയില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേസ് അതിന്റെ വഴിക്ക് പോകും. നിയമപരായി പോരാടും. അതിന്റെ ഏതറ്റം വരെയും പോകുമെന്നും നിവിന്‍ പോളി പറഞ്ഞു. ഒന്നരമാസം മുന്‍പ് പൊലീസ് അവസാനിപ്പിച്ചുവെന്ന് പറഞ്ഞ പരാതി ഇത്തരത്തില്‍ വരണമെങ്കില്‍ അതിന് ഗൂഢാലോചന സംശയിക്കുന്നുവെന്നാണ് നിവിന്‍ പറഞ്ഞത്. ഇത് സത്യമല്ലെന്ന് തെളിയിക്കാന്‍ എല്ലാ വഴികളും തേടും. ഇങ്ങനെ ആരോപണം ആര്‍ക്കെതിരെയും വരാം. ഇനി നാളെ മുതല്‍ ആര്‍ക്കെതിരെയും വരാം. അവര്‍ക്കെല്ലാം ഇവിടെ ജീവിക്കണം. അവര്‍ക്ക് കൂടി വേണ്ടിയാണ് എന്റെ പോരാട്ടം. എന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും തയ്യാറാണ്. ഇങ്ങനെ കാര്യങ്ങള്‍ സംസാരിച്ച് ശീലമില്ല. ഒ...
വിദേശത്ത് വെച്ച് പീഡിപ്പിച്ചു ; നടന്‍ നിവിന്‍ പോളിക്കെതിരെ കേസെടുത്ത് പോലീസ്
Entertainment

വിദേശത്ത് വെച്ച് പീഡിപ്പിച്ചു ; നടന്‍ നിവിന്‍ പോളിക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: നടന്‍ നിവിന്‍ പോളിക്കെതിരെ പീഡനത്തിന് കേസെടുത്ത് പോലീസ്. വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കോതമംഗലം ഊന്നുകല്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസിന്റെ അന്വേഷണം എസ്‌ഐറ്റി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ 9 മുതൽ ; വിതരണം നടക്കുക റേഷൻ കടകൾ വഴി
Kerala

സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ 9 മുതൽ ; വിതരണം നടക്കുക റേഷൻ കടകൾ വഴി

സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒൻപത് മുതൽ തുടങ്ങുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ആറുലക്ഷത്തോളം മഞ്ഞക്കാർഡ് ഉടമകൾ, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, വയനാട് ദുരിന്ത മേഖലയിലെ കാർഡ് ഉടമകൾ എന്നിവർക്കാണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. റേഷൻ കടകൾ വഴിയാണ് വിതരണം നടക്കുക. മൂന്ന് ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് 10 രൂപ 90 പൈസ നിരക്കിൽ 10 കിലോ അരി നൽകും. വിപണിയിൽ 50 രൂപയിലധികം വിലയുള്ള അരിയാണ് നൽകുന്നത്. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കുള്ള പഞ്ചസാര വിതരണം പുനസ്ഥാപിക്കുമെന്നും വിലയിൽ നേരിയ വർധന വരുത്തേണ്ടി വരുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു....
പാലക്കാട്- കോഴിക്കോട് ദേശീയപാത നവീകരണം : 7.19 കോടി രൂപ നഷ്ടംവരുത്തിയതായി ധനകാര്യവിഭാഗം റിപ്പോർട്ട് ; തുടര്‍നടപടിക്ക് ശുപാര്‍ശ
Malappuram

പാലക്കാട്- കോഴിക്കോട് ദേശീയപാത നവീകരണം : 7.19 കോടി രൂപ നഷ്ടംവരുത്തിയതായി ധനകാര്യവിഭാഗം റിപ്പോർട്ട് ; തുടര്‍നടപടിക്ക് ശുപാര്‍ശ

പെരിന്തൽമണ്ണ: പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ അരിപ്ര മുതൽ നാട്ടുകൽ വരെയുള്ള ഭാഗത്തെ നവീകരണപ്രവൃത്തിയിൽ സർക്കാരിന് 7.19 കോടി രൂപ നഷ്ടംവരുത്തിയതായി ധനകാര്യവിഭാഗം റിപ്പോർട്ട്. 23 കിലോമീറ്റർ ദൂരം റോഡ് വീതികൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് നഷ്ടമുണ്ടാക്കിയത്. എസ്റ്റിമേറ്റ് പ്രകാരം നിർവഹിക്കേണ്ട പ്രവൃത്തിയിൽ കൃത്രിമംകാണിച്ച് സർക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കിയ കരാർ സ്ഥാപനത്തിന്റെ കരാർ ലൈസൻസ്, ഉടമയുടെ ലൈസൻസ് എന്നിവ റദ്ദാക്കി കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഭരണവകുപ്പ് പരിശോധിച്ച് തുടർനടപടി കൈക്കൊള്ളണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. അസംസ്കൃത ഇനങ്ങളുടെ കനവും നിലവാരവുംകുറച്ച് സർക്കാരിന് നഷ്ടവരുത്തിയ കരാറുകാരനെതിരേ നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയ എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്‌മാൻ എന്നിവർക്കെതിരേ കർശന ...