Wednesday, June 24

Tag: Latest news

പരപ്പനങ്ങാടിയിലേക്ക് കാറില്‍ പോകുന്നതിനിടെ കുഴഞ്ഞു വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
Local news

പരപ്പനങ്ങാടിയിലേക്ക് കാറില്‍ പോകുന്നതിനിടെ കുഴഞ്ഞു വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലേക്ക് കാറില്‍ പോകുന്നതിനിടെ കുഴഞ്ഞു വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവര്‍ ഇരുമ്പിന്‍ ചീടന്‍ കുന്നുമ്മല്‍ സക്കീര്‍ ബാബു (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെ അഞ്ചപ്പുരയിലാണ് സംഭവം. റോഡരികില്‍ കുഴഞ്ഞുവീണ സക്കീര്‍ ബാബുവിനെ ഉടനെ ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. താമരശ്ശേരിയില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് കാറില്‍ പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ : നസീറ ബീബി മക്കള്‍ : ഷഹറാ ബീനു, ഷബിന്‍ഷാദ്, ഷഹന ഫാത്തിമ മരുമകന്‍ : അബ്ദു...
university

പി.ജി. പ്രവേശനം: 22 വരെ അപേക്ഷിക്കാം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റിൽ പി.ജി. പ്രവേശനം: 22 വരെ അപേക്ഷിക്കാം  2024 - 2025 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂൺ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ്: ജനറല്‍ - 470/- രൂപ.  എസ്.സി/എസ്.ടി - 195/- രൂപ. മൊബൈലില്‍ ലഭിക്കുന്ന CAP ID യും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടത്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം റീ-ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകുകയുള്ളൂ. അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് എടുത്തവർക്ക് ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാർഥികൾ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ട...
Local news

കൊടിഞ്ഞി സ്വദേശിക്ക് ഡോക്ടറേറ്റ്

തിരൂരങ്ങാടി : ഡോക്ടറേറ്റ് നേടി കൊടിഞ്ഞി സ്വദേശി. കൊടിഞ്ഞി, തിരുത്തി സ്വദേശികളായ പി വി അബ്ദുറഹ്‌മാന്‍, ഫാത്തിമ ദമ്പതികളുടെ മകനായ മുഹമ്മദ് റമീസ് പീ.വി. ആണ് ഡാക്ടറേറ്റ് നേടിയത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കരാന്‍ജിട് ഫാമിലിയില്‍പെട്ട മത്സ്യജീവികളെ പറ്റിയുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മറീന്‍ ബയോളജിയില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട് റമീസ്. ഭാര്യ ഫാത്തിമ ഫിദ. മകന്‍ ലിയാം പാട്ടശ്ശേരി...
Kerala, National, Other

കുവൈത്ത് ദുരന്തം ; മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം, ആരോഗ്യ മന്ത്രി കുവൈത്തിലേക്ക് ; മരണമടഞ്ഞമരുടെ കുടുംബത്തിന് സഹായ ഹസ്തവുമായി യൂസുഫലിയും രവിപിള്ളയും

കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ പോകുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്....
Local news

സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു പതിനഞ്ചുകാരനെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചു ; വേങ്ങര സ്വദേശിക്ക് 34 വര്‍ഷം തടവും പിഴയും ശിക്ഷ

മഞ്ചേരി : സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു പതിനഞ്ചുകാരനെ തട്ടികൊണ്ടു പോയി പിഡിപ്പിച്ച വേങ്ങര സ്വദേശിക്ക് 34 വര്‍ഷം കഠിന തടവും 2.85 ലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര പത്ത്മുച്ചി ചേലുപാടത്ത് അബ്ദുല്‍ ഖാദറിനെ (49) ആണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ.എം അഷ്‌റഫ് ശിക്ഷിച്ചത്. പോക്‌സോ ആക്ടിലെ സെക്ഷന്‍ മൂന്ന് പ്രകാരം 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കണം. തട്ടിക്കൊണ്ടുപോയതിന് ഏഴ് വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ഭീഷണിപ്പെടുത്തിയതിന് രണ്ട് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും പോക്‌സോ ആക്ട് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും ഒരുമാസം വിതം അധിക തടവ് അനുഭവിക്കണം. 2022 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു കുട്ടിയെ പ്രതി ബൈക്ക...
National

കുവൈത്ത് തൊഴിലാളി ക്യാമ്പിലെ തീപിടുത്തം ; മരിച്ച 49 പേരില്‍ 11 പേര്‍ മലയാളികള്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കുവൈത്ത് : കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 49 പേരില്‍ 11 പേര്‍ മലയാളികള്‍ എന്ന് സ്ഥിരീകരിച്ചു. മരിച്ചവരില്‍ 21 പേര്‍ ഇന്ത്യക്കാരാണ്. കൂടാതെ ചികിത്സയില്‍ കഴിയുന്നതിലധികവും മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗെഫിലെ ലേബര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. 195 പേര്‍ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. 49 പേരില്‍ 21 പേരുടെ വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്. ഇതില്‍ 11 പേര്‍ മലയാളികളാണ്. കൊല്ലം ഒയൂര്‍ സ്വദേശി ഷമീര്‍, ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ്, സ്റ്റീഫന്‍ എബ്രഹാം, അനില്‍ ഗിരി, മുഹമ്മദ് ഷെറീഫ്, സാജു വര്‍ഗീസ് എന്നിവരാണ് മരിച്ച മലയാളികള്‍. പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളില്‍നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് ...
Local news

പരപ്പനങ്ങാടി റെയ്ഞ്ച് സുന്നി ബാല വേദി തഹ്ദീസ് ക്യാമ്പ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി: കൂട്ടുകൂടാം സുകൃതവീഥിയിൽ എന്ന പ്രമേയത്തിൽ പരപ്പനങ്ങാടി റെയ്ഞ്ച് സമസ്ത കേരള സുന്നി ബാലവേദി തഹ്ദീസ് സംഘടന ശാക്തീകരണ ക്യാമ്പ് പാലത്തിങ്ങൽ ടി.ഐ മദ്റസയിൽ വെച്ച് സംഘടിപ്പിച്ചു. എസ്.ബി.വി റെയ്ഞ്ച് ചെയർമാൻ ജവാദ് ബാഖവി അധ്യക്ഷനായി. റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി കുഞ്ഞിമുഹമ്മദ്‌ മന്നാനി ഉദ്ഘാടനം നിർവഹിച്ചു. സമസ്ത മുദരിബ് ശമീം ദാരിമി വിഷയാവതരണം നടത്തി.കൺവീനർ ബദ്റുദ്ധീൻ ചുഴലി, ആബിദ് ദാരിമി, ശംസുദ്ധീൻ യമാനി,മുഹമ്മദ്‌ ഫൈസി, അനസ് ദാരിമി ഉള്ളണം ,അബ്ദുറഹ്മാൻ മുസ്‌ലിയാർ നായർ കുളം,ശമീമുദ്ധീൻ ഫൈസി അഞ്ചപ്പുര,ഹമീദ് ദാരിമി ചിറമംഗലം സൗത്ത്, എസ്.ബി.വി സെക്രട്ടറി മുഹമ്മദ്‌ റസൽ, സയ്യിദ് ശാഹിൻ തങ്ങൾ, ശിഫിൻ എന്നിവർ സംസാരിച്ചു.അടുത്ത വർഷത്തേക്കുള്ള എസ്. ബി.വി യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സയ്യിദ് ശാഹിൻ തങ്ങൾ പള്ളിപ്പടി (പ്രസിഡന്റ്‌), ശാഹിദ് പുത്തിരിക്കൽ, അനസ് ഉള്ളണം, റബിൻ കുന്നത്...
Crime

ഡയമണ്ട് വ്യാപാരിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണങ്ങളും തട്ടിയെടുത്ത സംഭവം ; 5 പേര്‍ കൂടി പിടിയില്‍

എടപ്പാള്‍: ലോഡ്ജിലേക്ക് ജുവലറി ജീവനക്കാരനെ വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണങ്ങളും തട്ടിയെടുത്ത സംഭവത്തില്‍ 5 പേരെ കൂടി പിടികൂടി. എടപ്പാള്‍ പട്ടാമ്പി റോഡിലെ സ്വാകാര്യ ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഫൈസല്‍, നിജാദ്, അഫ്‌സല്‍, സൈതാലി, അജിത് എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് സി ഐ ഹരിലാലിന്റെ നേതൃത്വത്തില്ലുള്ള പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ച് നടന്ന കവര്‍ച്ചയിലെ 5 പ്രതികളെയാണ് എടപ്പാളില്‍ നിന്ന് പിടികൂടിയത്. കൊല്ലം പള്ളിതോട്ടം എച് ആന്‍ഡ് സി കോളനിനിവാസികളായ ഫൈസല്‍, നിജാദ്, അഫ്‌സല്‍, സൈതാലി, അജിത് എന്നിവരെയാണെന് കൊല്ലം ഈസ്റ്റ് പോലീസ് സി ഐ ഹരിലാലിന്റെ നേധൃത്വത്തില്ലുള്ള പോലീസ് സംഘ പിടികൂടിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ബാദുഷ പോലീസിനെ കണ്ടപ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടു. ഇവരില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വര്‍ണവും കണ്ടെടുത്തു. തൃ...
Local news

അഴിമതിയും കെടുകാര്യസ്ഥതയും ; പരപ്പനങ്ങാടി നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും, അഴിമതിയിലും പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി തയ്യില്‍ നിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ. വിശാഖ് അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍മാരായ ടി കാര്‍ത്തികേയന്‍, എന്‍ എം ഷമേജ്, മഞ്ജുഷ പ്രലോഷ്, മേഖലാ സെക്രട്ടറി ജിബിന്‍ പാലശ്ശേരി എന്നിവര്‍ സംസാരിച്ചു. പി അജീഷ് സ്വാഗതവും കെ രഞ്ജിത്ത് നന്ദിയും പറഞ്ഞു....
Local news

ഒരു കുടുംബത്തിലെ 16 ലധികം പേര്‍ക്ക് മഞ്ഞപ്പിത്തം ; വള്ളിക്കുന്നില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പും ഭരണസമിതിയും

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ കൊടക്കാട് വാര്‍ഡ് 15 ല്‍ ഹെപറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) ഒരു കുടുംബത്തിലെ 16ല്‍ അധികം പേര്‍ക്ക് ഒരേ സമയം റിപ്പോര്‍ട്ട് ചെയ്തു. പഞ്ചായത്തിലെ ഒരു വിവാഹ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അടിയന്തര സാഹചര്യം വിലയിരുത്താനും മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിന്റെയും ഭാഗമായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തരം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വാര്‍ഡിലെ മുഴുവന്‍ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാനും, വിവാഹങ്ങള്‍ മറ്റ് ചടങ്ങുകള്‍ ആരോഗ്യ വകുപ്പിനെ മുന്‍കൂട്ടി അറിയിക്കാനും, പനി, വയറുവേദന, ചര്‍ദി, ശരീരത്തില്‍ മഞ്ഞ കളര്‍ തുടങ്ങിയ മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടാനും ആരോഗ്യവ...
Accident

വളാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

വളാഞ്ചേരി ; ദേശീയപാത മൂടാലില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ ഓടിച്ചിരുന്ന യുവതിക്ക് ദാരുണാന്ത്യം. വളാഞ്ചേരി വട്ടപ്പാറ സ്വദേശി ആലുങ്ങല്‍ സിറാജുന്നീസ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാട്ടിപ്പരുത്തി ചെകിടന്‍ കുഴി റാഫിദ(21) യെ പരുക്കുകളോടെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധന്‍ രാവിലെ 9 ന് ആണ് അപകടം. എടപ്പാളില്‍ സ്വകാര്യ ആശുപത്രയില്‍ എം ആര്‍ ഐ സ്‌കാനിങ്ങ് വിഭാഗം ടെക്‌നിഷ്യന്‍മാരാണ് ഇരുവരും. രാവിലെ വീട്ടില്‍ നിന്ന് ജോലിക്ക് പോകുന്നതിനിടെ മൂടാല്‍ ഒലിവ് ഓഡിറ്റോറിയത്തിനു മുന്നിലാണ് അപകടം....
Kerala

രാജ്യസഭാ തെരഞ്ഞെടുപ്പ് ; ഹാരിസ് ബീരാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം : രാജ്യസഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ഹാരിസ് ബീരാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് വരണാധികാരിയും നിയമസഭാ സ്‌പെഷല്‍ സെക്രട്ടറിയുമായ ഷാജി സി.ബേബി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, എം.കെ. മുനീര്‍, പി.സി.വിഷ്ണുനാഥ്, പി.കെ.ബഷീര്‍, അന്‍വര്‍ സാദത്ത്, മഞ്ഞളാംകുഴി അലി, റോജി എം.ജോണ്‍, ജെബി മേത്തര്‍, എന്‍.ഷംസുദീന്‍, കുറുക്കോളി മൊയ്തീന്‍, ടി.വി.ഇബ്രാഹിം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം 2024 കാലിക്കറ്റ് സര്‍വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് / എയ്ഡഡ് കോളേജുകളില്‍ 2024 - 25 അധ്യയന വര്‍ഷത്തേക്കുള്ള അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂൺ 14-ന് വൈകീട്ട് അഞ്ചു മണിവരെ നീട്ടി. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600. പി.ആർ. 757/2024 എം.ബി.എ. (ഫുള്‍ ടൈം / പാര്‍ട്ട് ടൈം) പ്രവേശനം 2024 കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം / പാര്‍ട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ (ഓട്ടോണമസ് ഒഴികെ) എന്നിവയില്‍ 2024 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് CMAT 2024 യോഗ്യത നേടിയവർക്ക് ഉൾപ്പെടെ ഓണ്‍ലൈനായി ജൂൺ 15 വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവര...
Local news

മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രതിഭാദരം സംഘടിപ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ്ടു എന്നിവയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റും പി.ടി.എയും സ്റ്റാഫും ചേര്‍ന്ന് അനുമോദിച്ചു. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശറഫുദ്ധീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. പി.ടി.എ ഭാരവാഹികളായ എന്‍.എം അന്‍വര്‍ സാദത്ത്, എ.കെ നസീബ, ജുവൈരിയ,സജ്‌നാസ്, കെ.നസീബ,അധ്യാപകരായ കെ. ഉമ്മു ഹബീബ, കെ. മഞ്ജു,അര്‍ഷദ്. കെ, മെഹബൂബ്. ടി, എം. മുഹമ്മദ് റഈസ്, ബി. ശ്രീഹരി, സി.എച്ച് റീന, വി.കെ ശഹീദ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ ടി. മോഹന്‍ സ്വാഗതവും ഹെഡ് മാസ്റ്റര്‍ പി. ഷാജി നന്ദിയും പറഞ്ഞു....
Local news

എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

എ.ആര്‍ നഗര്‍ : എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം എ. ആര്‍. നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാകത്ത് അലി കാവുങ്ങല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് കൃഷിഭവനില്‍ കേര കേരളം സമൃദ്ധ കേരളം എന്ന പദ്ധതി വഴി 50 ശതമാനം സബ്സിഡിയില്‍ അത്യല്പാദന ശേഷിയുള്ള കുറ്റ്യാടി തൈകളാണ് എത്തിച്ചിട്ടുള്ളത്. മികച്ച രോഗ പ്രതിരോധ ശേഷിയും വരള്‍ച്ച പ്രതിരോധ ശേഷിയുമുള്ള ഇനങ്ങള്‍ ആണ് കൃഷി ഭവനില്‍ എത്തിയിട്ടുള്ളത്. 50 രൂപയാണ് ഒരു തെങ്ങിന്‍ തൈയുടെ വില. 10 തെങ്ങിന്‍ തൈ വാങ്ങുന്നവര്‍ക്ക് തൊഴിലുറപ്പ് പദ്ധതി വഴി കുഴി കുഴിച്ചു കൊടുക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ ഭൂ നികുതി ഷീറ്റും ആധാര്‍ കാര്‍ഡിന്റെ കോപ്പിയുമാണ് സമര്‍പ്പിക്കേണ്ട രേഖകള്‍. ചടങ്ങില്‍ ആച്ചൂട്ടി മെമ്പര്‍, ശൈലജ മെമ്പര്‍ ഇബ്രാഹിം മെമ്പര്‍, കൃഷി ഓഫീസര്‍ എന്നിവര്‍ സംബന്ധിച്ചു...
Local news

നവീകരിച്ച കൊട്ടന്തല മഹല്ല് ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ കൊട്ടന്തല മഹല്ല് ഉമര്‍ ബിന്‍ ഖത്താബ് (റ) ജുമാമസ്ജിദ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി ഉദ്ഘാടനം ചെയ്തു, പള്ളികള്‍ ഇബാദത്തുകള്‍ കൊണ്ടും, പ്രവാചക പ്രകീര്‍ത്തനങ്ങള്‍ കൊണ്ടും സജീവമായി നിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. പാലത്തിങ്ങല്‍ മഹല്ല് പ്രസിഡണ്ട് എം അഹമ്മദ് കുട്ടി ബാക്കവി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി കടലുണ്ടി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് ശൈഖുനാ സെയ്താലിക്കുട്ടി ഫൈസി കോറാട് ഉല്‍ബോധന പ്രസംഗം നടത്തി. പി എസ് എച്ച് തങ്ങള്‍, സുബൈര്‍ ബാഖവി, ഡോ മച്ചിഞ്ചേരി കബീര്‍, താപ്പി അബ്ദുള്ള കുട്ടി ഹാജി, നഗരസഭ കൗണ്‍സിലര്‍മാരായ സി നിസാര്‍ അഹമ്മദ്, അബ്ദുല്‍ അസീസ് കൂളത്ത്, അസീസ് പന്താരങ്ങാടി, മൂഴിക്കല്‍ കരീം ഹാജി, അബ്ദുല്‍ ഹക്കീം ബാഖവി, ടി പി യഹ്യ...
Local news

കൊളപ്പുറത്ത് ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ഹൈക്കോടതിയുടെ സ്‌റ്റേ

തിരൂരങ്ങാടി : കൊളപ്പുറത്ത് ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുമാസത്തേക്ക് ഹൈക്കോടതി വീണ്ടും സ്റ്റേ ഓര്‍ഡര്‍ നല്‍കി. നിലവില്‍ ഗതാഗതത്തിനായി ഉപയോഗിക്കുന്ന റോഡിലാണ് പ്രവര്‍ത്തികള്‍ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ജഡ്ജി ടി ആര്‍ രവി ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊളപ്പുറം ജംഗ്ഷനില്‍ അരീക്കോട് പരപ്പനങ്ങാടി ദേശീയപാതയില്‍ ഗതാഗത തടസ്സം നേരിട്ടിരിക്കുകയാണ്. ഒരു വശത്തില്‍ നിന്ന് മറ്റൊരു വശത്തേക്ക് കടക്കണം എങ്കില്‍ കിലോമീറ്റര്‍ ചുറ്റിക്കറങ്ങണം ഭാവിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കും. കൊളപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളിന് പിറകുവശത്ത് അനുവദിച്ചു തന്ന റോഡിലൂടെയാണ് വാഹനങ്ങള്‍ ഗതാഗതത്തിന് ഉപയോഗിക്കുന്നത്. ഇവിടെയാണ് പ്രവര്‍ത്തികള്‍ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ജഡ്ജി ടി ആര്‍ രവി ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റേറ്റ് ഹൈവേ മുറിച്ച് മാ...
Malappuram

ലോറിയില്‍ കടത്താന്‍ ശ്രമിച്ച 230 കിലോ കഞ്ചാവുമായി പിടിയിലായ പ്രതികള്‍ക്ക് 30 വര്‍ഷം തടവും പിഴയും ശിക്ഷ

തിരൂര്‍ : 230 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതികള്‍ക്ക് 30 വര്‍ഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പാലക്കാട് ആലത്തൂര്‍ സ്വദേശി പാലതൊടി മനോഹരന്‍ (35), തൃശൂര്‍ ആളൂര്‍ പൊരുന്നാള്‍ക്കുന്ന് സ്വദേശി ആത്തി പാലത്തില്‍ ദിനേശ് (40) എന്നിവരെയാണ് മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജ് എംപി ജയരാജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം വീതം അധിക തടവും ശിക്ഷ വിധിച്ചു. 2021 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ 11.50 ന് ചമ്രവട്ടം പാലത്തിന് സമീപം വെച്ചാണ് വില്പനക്കായി ലോറിയില്‍ കടത്തി കൊണ്ടുവരുകയായിരുന്ന 230 കിലോഗ്രാം കഞ്ചാവ് തിരൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന അബ്ദുല്‍ ജലീല്‍ കറുത്തേടത്ത് ബന്തവസ്സില്ലെടുത്തു പ്രതികളെ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത തിയതി മുതല്‍ ഈ പ്രതികള്‍ ജാമ്യം ലഭിക്കാതെ വിയ്യൂര്‍ സെന്റര്‍ ജയി...
Malappuram, Other

സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി സുപ്രീംകോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാനെ തെരഞ്ഞെടുത്തതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് മണിക്ക് നോമിനേഷന്‍ കൊടുക്കുമെന്നും ലീഗ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് തീരുമാനമെന്നും നേതാക്കള്‍ അറിയിച്ചു. ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെ മുസ്ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങള്‍ ഏകോപിപ്പിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം, സംസ്ഥാന ഉപാധ്യക്ഷന്‍ സി.പി.ബാവ ഹാജി, യൂത്ത് ലീഗ് നേതാക്കളായ പി.കെ.ഫിറോസ്, വി.കെ.ഫൈസല്‍ ബാബു, പ്രവാസി വ്യവസായിയും കെഎംസിസി നേതാവുമായ അന്‍വര്‍ അമീന്‍ ചേലാട്ട് എന്നിവരാണ് ഹാരിസ് ബീരാനു പുറമേ പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ ഹാരിസ് ബീരാന്റെയും പി.കെ.ഫിറോസിന്റെയും പേരുകള്‍ക്കാണ് അവസാനവട്ട ചര്‍ച്ചകളില്‍ മുന്‍തൂക്കം ലഭിച്ചത്. കേരള...
university

കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പിനിടെ യുയുസിയെ കാണാനില്ലെന്ന് പരാതി

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പിനിടെ എംഎസ്എഫ് പ്രവര്‍ത്തകനായ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറെ (യുയുസി) കാണാനില്ലെന്ന് പരാതി. മലപ്പുറം തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം അറബിക് കോളേജിലെ യുയുസിയായ മുഹമ്മദ് ഷമ്മാസിനെയാണ് ഇന്നലെ മുതല്‍ കാണാനില്ലെന്ന് പരാതി. ഷമ്മാസിന്റെ പിതാവിന്റെ പരാതിയില്‍ കൊളത്തൂര്‍ പൊലീസ് കേസെടുത്തു....
Information, Other

വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് പതിവാകുന്നു ; എന്ത് കൊണ്ട് തീപിടിക്കുന്നു, പരിഹാരമാര്‍ഗം എന്ത് ? അറിഞ്ഞിരിക്കാം

ഓടിക്കൊണ്ടിരിക്കുന്നതോ നിര്‍ത്തിയിട്ടതോ ആയ വാഹനങ്ങള്‍ക്ക് തീ പിടിക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി കൂടി പതിവാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഏത് വാഹനത്തിനും ഇങ്ങനെ തീപിടിക്കാം. ഓടിക്കൊണ്ടിരിക്കുമ്‌ബോഴോ അപകടങ്ങള്‍ക്ക് ശേഷമോ ഒക്കെ വാഹനങ്ങള്‍ക്ക് തീപിടിക്കാം. എങ്ങനെയാണു വാഹനങ്ങള്‍ക്ക് തീ പിടിക്കുന്നത്? ഒരു വണ്ടിക്കമ്ബനിയും ഏളുപ്പത്തില്‍ തീ പിടിക്കാവുന്ന രീതിയില്‍ അല്ല തങ്ങളുടെ വാഹനങ്ങള്‍ നിര്‍മിക്കുന്നത്. എങ്കിലും പല കാരണങ്ങളാല്‍ വാഹനങ്ങള്‍ക്കു തീപിടിക്കാം. അവയില്‍ ചിലവയെങ്കിലും അറിഞ്ഞിരിക്കുന്നത് സുരക്ഷിതമായ യാത്രകള്‍ക്ക് നിങ്ങളെ ഒരുപരിധി വരെയെങ്കിലും സഹായിക്കും. വയറിംഗിലെ കൃത്രിമം ആഫ്റ്റര്‍മാര്‍ക്ക്റ്റ് ആക്‌സസറികളോട് മിക്കവര്‍ക്കും വലിയ പ്രിയമാണ്. തിളക്കമാര്‍ന്ന ലാമ്ബുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളും കാറിന്റെ സൌന്ദര്യം കൂട്ടിയേക്കും. പക്ഷേ ഇത...
Local news

വനിതകൾക്ക് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു

വേങ്ങര : നാഷണൽ എൻജിഒ കോൺഫെഡറേഷൻ സഹകരണത്തോടെ വേങ്ങര കൊർദോവ എൻജിഒ നടപ്പിലാക്കുന്ന വുമൺ ഓൺവീൽസ് പദ്ധതി പ്രകാരമുള്ള വനിതകൾക്കുള്ള ഇരുചക്രവാഹനത്തിന്റെ വിതരണം ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഹസീന ഫസൽ നിർവഹിച്ചു. വനിതാ ശാക്തീകരണ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകൾക്ക് മാതൃകയാണ് വേങ്ങര കൊർദോവഎൻ.ജി ഒ യെന്ന് പ്രസിഡൻ്റ് പറഞ്ഞു. 32 വനിതകൾക്കാണ് ഈ പദ്ധതിയുടെആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.പിഎം ബഷീർ അധ്യക്ഷത വഹിച്ചു .പറപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.കെ. സൈതുബിൻ, വേങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ കെ നഫീസ , അസ്യാമുഹമ്മദ്, പി എച്ച് ഫൈസൽ, പി കെ ഉസ്മാൻ ഹാജി,ടി. അലവിക്കുട്ടി, സുർജിത്ത് എന്നിവർ സംസാരിച്ചു കൊർദോവ എൻ.ജി.ഒ.ചെയർമാനും വാർഡ് മെമ്പറുമായ യൂസുഫലി വലിയോറ സ്വാഗതവും കെ.ഫാരിസ നന്ദിയുംപറഞ്ഞു .ചടങ്ങിന് എം ശിഹാബുദ്ദീൻ, കരുമ്പിൽ മുഹമ്മ...
Local news

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ വേങ്ങര യുഡിഎഫ് കമ്മിറ്റി യോഗം ചേര്‍ന്നു

വേങ്ങര : ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി വേങ്ങര യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നു. പഞ്ചായത്ത് മുസ്ലിംലീഗ് ഓഫീസില്‍ ചേര്‍ന്ന യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, ബൂത്ത് ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരുടെ സംയുക്തയോഗം കെ പി സി സി സിക്രട്ടറി കെ പി അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ പി എ ചെറിത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം സിക്രട്ടറി പി. കെ. അലി അക്ബര്‍, നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ പി കെ അസ് ലു, കാമ്പ്രന്‍ അബ്ദുള്‍ മജീദ്, കെ.എം. കോയാമു, മങ്കട മുസ്തഫ, ആവയില്‍ സുലൈമാന്‍, ഇ.കെ.സുബൈര്‍, വി.പി.അബ്ദുള്‍ റഷീദ്, വി.യു കുഞ്ഞോന്‍, എന്‍. ഉബൈദ് മാസ്റ്റര്‍, കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍, വി.എസ്. ബഷീര്‍, പൂക്കുത്ത് മുജീബ്, ടി. മൊയ്തിന്‍ കുട്ടി, പി. കെ. സിദ്ദീഖ്, അഹമ്മദ് ഹര്‍ഷല്‍ ചാക്കീരി, ഹംസമുള്ളന്‍, അജ്മല്‍ വെളിയോട്, സുബൈര്‍ ബാവ,പ...
Local news

തിരൂരങ്ങാടി ജി എൽ പി എസ് സ്‌കൂളില്‍ ഗ്രീൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

തിരൂരങ്ങാടി : കുട്ടികളിൽ ആരോഗ്യ ശുചിത്വ ശീലങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി തിരൂരങ്ങാടി ജി എൽ പി എസ് സ്‌കൂളില്‍ ശുചിത്വ ക്ലബ്ബിന്റെ കീഴിൽ ഗ്രീൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. തിരഞ്ഞെടുത്ത നാലാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ ആണ് ഇതിലെ അംഗങ്ങൾ. നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി മാസിന് ഗ്രീൻ പോലീസ് ബാഡ്ജ് നൽകിക്കൊണ്ട് പ്രധാനധ്യാപകൻ ടോമി മാത്യു ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്‌ കൺവീനർ ആര്യ ടീച്ചർ സീനിയർ അസിസ്റ്റന്റ് അസ്മാബി ടീച്ചർ സ്റ്റാഫ്‌ സെക്രട്ടറി സക്കീന ടീച്ചർ എം കെ രാജീവ് മാസ്റ്റർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി....
Local news, Other

ഒരു ദിവസം കൊണ്ട് ഒരു ബക്കറ്റ് നിറയെ പേനയുമായി നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ

തിരൂര്‍ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെട്ടിയാംകിണർ ഗവ: ഹൈസ്കൂൾ നല്ല പാഠം ക്ലബ്ബ് അംഗങ്ങൾ ഒരു ദിവസം കൊണ്ട് തന്നെ നൂറു കണക്കിന് പേനകൾ ശേഖരിച്ച് സ്കൂളിലെ പെൻ ബക്കറ്റ് നിറച്ചു. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാലയവും പരിസരവും പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിൻ്റെ ഭാഗമായാണ് നല്ലപാഠംബക്കറ്റ് നിറയെ പേന എന്ന പദ്ധതി നടപ്പിലാക്കിയത്. ഏറ്റവും കൂടുതൽ പേന ശേഖരിച്ച ക്ലാസ്സിന് ക്ലോക്ക് സമ്മാനം നൽകി. പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എം ജമാലുദ്ദീൻ, എൻ.വി രൺജിത്ത്, കെ .കവിത, എന്നിവർ ആശംസകൾ അറിയിച്ചു. നല്ലപാഠം കോഡിനേറ്റർ അസൈനാർ എടരിക്കോട് സ്വാഗതവും ഫാസിൽ .എ.കെ നന്ദിയും പറഞ്ഞു....
Education

ഓൺലൈൻ അപേക്ഷ 29 വരെ ; കേരളത്തിലെ സർക്കാർ ഐടിഐകളിൽ പ്രവേശനം

തിരുവനന്തപുരം : കേരളത്തിലെ സർക്കാർ ഐടിഐകളിൽ വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 29 വരെ ഓൺലൈനായി അപേക്ഷിക്കാം. (വെബ്: https://itiadmissions.kerala.gov.in & https://det.kerala.gov.in). 2 വിഭാഗങ്ങളിൽപ്പെട്ട ട്രേഡുകളിലാണ് ഐടിഐകളിൽ ക്രാഫ്റ്റ്സ്മാൻ പരിശീലനം നൽകുന്നത് (1) എൻസിവിറ്റി ട്രേഡുകൾ നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ്ങിന്റെ അംഗീകാരമുള്ളവയാണ് ഈ ട്രേഡുകൾ. 104 സർക്കാർ ഐടിഐകളിൽ 100 എണ്ണം എൻസിവിടി ട്രേഡുകളിൽ പരിശീലനം നൽകുന്നു. ട്രേഡുകളെ നാലായി വിഭജിച്ചിട്ടുണ്ട്. ഓരോ ഐടിഐയിലും ഏതെങ്കിലും ചില ട്രേഡുകൾ മാത്രം. എ) നോൺ–മെട്രിക് (എൻജിനീയറിങ്) : 10–ാം ക്ലാസ് തോറ്റവർക്കും ജയിച്ചവർക്കും അപേക്ഷിക്കാം. വയർമാൻ, പെയ്ന്റർ (ജനറൽ) എന്നിവ 2 വർഷം വീതം. കൂടാതെ വെൽഡർ, പ്ലമർ, വുഡ്‌വർക് ടെക്നിഷ്യൻ തുടങ്ങി 8 ഒരുവർഷ ട്രേഡുകളുമുണ്ട്. ബി) നോൺ–മെട്രിക് (നോൺ–എൻജിനീയറിങ്) : 10–ാം ക്ലാസ് തോറ്റവർക്...
Kerala

അങ്കമാലിയില്‍ വീടിനു തീപിടിച്ച് ദമ്പതികളും മക്കളും വെന്തുമരിച്ചു

കൊച്ചി : അങ്കമാലിയില്‍ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ വെന്തുമരിച്ചു. അച്ഛനും അമ്മയും രണ്ടു കുട്ടികളുമാണ് മരിച്ചത്. വീടിന്റെ ഉടമസ്ഥനായ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ മാത്യു (40), ഇവരുടെ മക്കളായ ജൊവാന (8), ജസ്വിന്‍ (5) എന്നിവരാണ് അഗ്‌നിക്കിരയായത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പ് മുറിയിലാണ് തീപിടിച്ചത്. താഴത്തെ നിലയില്‍ കിടന്നുറങ്ങിയിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് തീയാളുന്നത് ആദ്യം കണ്ടത്. അമ്മയും ബിനീഷിന്റെ സഹായിയായ അതിഥി തൊഴിലാളിയും എത്തിയാണ് തീയണയ്ക്കാന്‍ തുടങ്ങിയത്. വീടിന്റെ അടുത്തുനിന്ന് പൈപ്പിലും ബക്കറ്റിലുമെല്ലാം വെള്ളമെടുത്ത് തീയണയ്ക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ വലിയ രീതിയില്‍ തീപിടിച്ചതിനാല്‍ തീയണയ്ക്കാന്‍ സാധിച്ചില്ല. സംഭവ സ്ഥലത്തുനിന്ന് നായ കുരയ്ക്കുന്നത് കേട്ടതോടെയാണ് അയല്‍വാസികള്...
Calicut, university

ആറു ദിവസം കൊണ്ട് പുനര്‍മൂല്യനിര്‍ണയഫലം നല്‍കി കാലിക്കറ്റ്

ആറാം സെമെസ്റ്റര്‍ ബിരുദ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം ആറ് പ്രവൃത്തി ദിവസം കൊണ്ട് പ്രസിദ്ധീകരിച്ച് റെക്കോഡ് നേട്ടവുമായി കാലിക്കറ്റ് സര്‍വകലാശാല. മെയ് 16-ന് ഫലം പ്രസിദ്ധീകരിച്ച ശേഷം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ മെയ് 31 വരെ സമയം നല്‍കിയിരുന്നു. ബി.എ. വിഭാഗത്തില്‍ നിന്ന് 714 അപേക്ഷകളും, ബി.എസ് സി., ബി.കോം. എന്നിവയില്‍ നിന്നായി യഥാക്രമം 1957, 1544 എന്നിങ്ങനെയായി ആകെ 4215 അപേക്ഷകളാണ് ലഭിച്ചത്. മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസുകള്‍ പരീക്ഷാഭവനിലെ സെന്റര്‍ ഫോര്‍ എക്‌സാം ഓട്ടോമേഷന്‍ ആന്റ് മാനേജ്‌മെന്റില്‍ എത്തിച്ച് സൂക്ഷിക്കുന്നതിനാല്‍ പുനര്‍മൂല്യനിര്‍ണയത്തിനായി ഇവ അതിവേഗം കണ്ടെത്തി നല്‍കാനാകും. സര്‍വകലാശാലയിലെ മൂല്യനിര്‍ണയ കേന്ദ്രത്തില്‍ 100 അധ്യാപകരെ പങ്കെടുപ്പിച്ച് രണ്ടുദിവസത്തിലാണ് പുനര്‍മൂല്യനിര്‍ണയം നടത്തിയതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോ...
Malappuram

മലപ്പുറത്ത് കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം ; ലീഗ് പുറത്ത്

മലപ്പുറം : അരീക്കോട് കാവനൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് സിപിഎം വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആറാം വാര്‍ഡ് അംഗമായ സിപിഎമ്മിന്റെ സുനിത കുമാരിയാണ് വിജയിച്ചത്. മുസ്ലിം ലീഗുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഷഹര്‍ബാന്‍ കഴിഞ്ഞ ദിവസം രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 19 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ 9 മുസ്ലിം ലീഗും ഏഴ് സിപിഎമ്മും മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളുമാണ് ഉള്ളത്. ഉപതെരഞ്ഞെടുപ്പില്‍ ഫൗസിയ സിദീഖിനും സുനിത കുമാരിക്കും ഒമ്പത് വോട്ട് വീതമാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ മൂന്ന് വോട്ടും സിപിഎമ്മിന് ലഭിച്ചു. ഒരു സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായി. ഇതേ തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പിലാണ് സുനിത കുമാരിയെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത...
Malappuram

പൊന്നാനി മണ്ഡലത്തില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയില്‍ അമ്പരന്ന് സിപിഎം

മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയില്‍ അമ്പരന്ന് സിപിഎം. ഇടത് മുന്നണിയുടെ കൈവശമുള്ള ഏഴ് നിയമസഭാ മണ്ഡളങ്ങളില്‍ ഒന്നില്‍ പോലും അവര്‍ നിലം തൊട്ടില്ല. പാര്‍ട്ടി ഏറെ പ്രതീക്ഷ വെച്ച പൊന്നാനി നിയമസഭാ മണ്ഡലത്തിലും മന്ത്രി മണ്ഡലങ്ങളായ താനൂരിലും തൃത്താലയിലുമെല്ലാം യുഡിഎഫിന് മികച്ച ലീഡാണുള്ളത്. മന്ത്രി വി അബ്ദുറഹ്‌മാന്റെ മണ്ഡലമായ താനൂരില്‍ യുഡിഎഫ് നേടിയത് 41,969 വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷം. മന്ത്രി എം ബി രാജേഷിന്റെ മണ്ഡലമായ തൃത്താലയില്‍ 9,203 വോട്ടിന്റെ ഭൂരിപക്ഷവും പൊന്നാനിയില്‍ 15416 വോട്ടിന്റെ ഭൂരിപക്ഷവുമാണ് യുഡിഎഫ് നേടിയത്. തദ്ദേശ സ്ഥാപനങ്ങളുടെ കണക്കെടുത്താല്‍ തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡ്. യുഡിഎഫിനും എന്‍ഡിഎക്കും വോട്ട് കൂടിയപ്പോള്‍ ഇടത് മുന്നണിക്ക് വോട്ട് കുറഞ്ഞത് ഗൗരവമായി കാണുമെന്ന് സിപിഎം മലപ്പുറം ജ...
error: Content is protected !!