Tuesday, June 23

Tag: Latest news

സോഷ്യല്‍ മീഡിയ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍ ; ധ്രുവ് റാഠിക്ക് ആശംസ അറിയിച്ച് മലപ്പുറത്തെ ഫാന്‍സ് അസോസിയേഷന്‍
Malappuram

സോഷ്യല്‍ മീഡിയ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍ ; ധ്രുവ് റാഠിക്ക് ആശംസ അറിയിച്ച് മലപ്പുറത്തെ ഫാന്‍സ് അസോസിയേഷന്‍

മലപ്പുറം: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ധ്രുവ് റാഠിക്ക് ആശംസ അറിയിച്ച് ഫാന്‍സ് അസോസിയേഷന്‍. നിലമ്പൂരിലുള്ള ജനതപ്പടിയിലാണ് ആശംസ അറിയിച്ച് ഫ്‌ലക്‌സ് സ്ഥാപിച്ചത്. ജനാധിപത്യം വീണ്ടെടുക്കാന്‍ പ്രയത്‌നിച്ച സമൂഹമാധ്യമത്തിലെ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍ എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലുള്ളത്. കേന്ദ്ര സര്‍ക്കാറിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ധ്രുവ് വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. ഇതിനു പിന്നാലെ വന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയുടെ കുതിപ്പിനും ബി.ജെ.പിയുടെ കിതപ്പിനും ധ്രുവ് വലിയ തരത്തിലുള്ള പങ്ക് വഹിച്ചുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ മുന്നേറ്റത്തിനു പിന്നിലെ കാരണങ്ങളിലൊന്ന് ധ്രുവ് റാഠിയാണെന്ന് നിരീക്ഷണമുണ്ടായിരുന്നു. പലരും ധ്രുവ് റാഠിയെ സമൂഹമാധ്യമത്തില്‍ അഭിനന്ദിച്ചിരുന്നു. യുട്യൂബ് ചാനലില്‍ മാത്രം 2.15 കോടി...
Local news

പി.എസ്.എം.ഒ കോളേജിന്റെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് സംസ്ഥാനതല അംഗീകാരം: മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള അവാർഡ് പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ്ബിന്

തിരൂരങ്ങാടി: 2022-23 കാലഘട്ടത്തിലെ മികച്ച ഭൂമിത്രസേന ക്ലബ്ബിനുള്ള അവാർഡ് പി.എസ്.എം.ഒ കോളേജിന്. കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഏർപ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച ഭൂമിത്രസേന ക്ലബ്ബുകൾക്കുള്ള അവാർഡാണ് പി.എസ്.എം.ഒ കോളേജിലെ ഭൂമിത്രസേന ക്ലബ്ബ് കരസ്ഥമാക്കിയിരിക്കുന്നത്. ജൂൺ 5 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ വച്ച് കേരള ചീഫ് സെക്രട്ടറി ഡോ. വി. വേണുവിൽ നിന്ന് പിഎസ്എംഒ കോളേജ് ഭൂമിത്രസേന ക്ലബ് ഫാക്കൽറ്റി-ഇൻ-ചാർജ് പി കബീർ അലിയും ക്ലബ് വളണ്ടിയർമാരും ഉപഹാരവും പ്രശസ്തി പത്രവും സ്വീകരിച്ചു. സൗത്ത് സോൺ, സെൻട്രൽ സോൺ, നോർത്ത് സോൺ എന്നീ മൂന്ന് മേഖലകളിലായി നൽകുന്ന അവാർഡിൽ നോർത്ത് സോണിലെ ഏറ്റവും മികച്ച ക്ലബ്ബ് ആയിട്ടാണ് പി.എസ്.എം.ഒ കോളേജിലെ ഭൂമിത്രസേന ക്ലബ്ബിനെ തിരഞ്ഞെടുത്തത്.കഴിഞ്ഞ കുറെ വർഷങ്ങളിലായി മാതൃകാ പരമായ നിരവധി പരിസ്ഥിതി പ്രവർ...
National

മക്കയില്‍ ലിഫ്റ്റ് അപകടം ; ഇന്ത്യയില്‍ നിന്ന് എത്തിയ രണ്ട് ഹാജിമാര്‍ മരണപ്പെട്ടു

മക്ക: മക്കയിലുണ്ടായ ലിഫ്റ്റ് അപകടത്തില്‍ ഇന്ത്യയില്‍ നിന്ന് എത്തിയ രണ്ട് ഹാജിമാര്‍ മരിച്ചു. അസീസിയയില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് കുഴിയില്‍ വീണ് ബീഹാര്‍ സ്വദേശികളാണ് മരണപ്പെട്ടത്. മുഹമ്മദ് സിദ്ദീഖ് (73) അബ്ദുല്ലത്തീഫ്( 70) എന്നിവരാണ് മരിച്ചത്. ബില്‍ഡിംഗ് നമ്പര്‍ 145 ലാണ് അപകടമുണ്ടായത്. ലിഫ്റ്റില്‍ കയറുന്നതിനു വേണ്ടി വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ലിഫ്റ്റിന് പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മക്കയില്‍ സമാനമായ അപകടം ഉണ്ടായിരുന്നു. അന്ന് കോഴിക്കോട് സ്വദേശിയായ തീര്‍ത്ഥാടകനായിരുന്നു മരണപ്പെട്ടത്....
Malappuram

വാക്ക് തര്‍ക്കത്തിനിടെ തീ കൊളുത്തി ; എടപ്പാളില്‍ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു

എടപ്പാള്‍ പോത്തനൂരില്‍ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു. പോത്തനൂര്‍ മാണിക്യപാലം സ്വദേശികളായ 60 വയസുള്ള ചേലത്ത് പറമ്പില്‍ കല്ല്യാണി, സഹോദരി 52 വയസുള്ള തങ്കമണി എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ വൈകിയിട്ട് 6 മണിയോടെ പോത്തനൂരിലെ വീട്ടില്‍ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഇരുവരുരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് അതിതീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ഇരുവരും ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ഭര്‍ത്താവ് മരണപ്പെട്ട കല്ല്യാണി മാണിക്യപാലത്തെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസിച്ച് വന്നിരുന്നത്. ഇവര്‍ക്ക് മക്കളില്ല. കൂറ്റനാട് വാവനൂരില്‍ താമസിച്ചിരുന്ന സഹോദരി തങ്കമണി മരുമകള്‍ക്കൊപ്പം ഇന്നലെ വൈകിയിട്ടാണ് മാണിക്യപാലത്തെ കല...
Local news

കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ഷിബിലി സഹായ ഫണ്ട് കൈമാറി

വേങ്ങര : കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ഷിബിലി ചികിത്സ സായ ഫണ്ട് ചികിത്സ സഹായ സമിതിക്ക് കൈമാറി. ചികിത്സ സഹായ സമിതി സെക്രട്ടറി ഹക്കിന് കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ചീഫ് അഡൈ്വസര്‍ ബോര്‍ഡ് മെമ്പര്‍ പുല്ലാന്തോടി യൂസഫ് ചെക്ക് കൈമാറി. ചടങ്ങില്‍ ചികിത്സാ സഹായ സമിതി ഭാരവാഹി കെ വി ഹുസൈന്‍ ട്രസ്റ്റ് അംഗങ്ങളായ എന്‍ കെ ഗഫൂര്‍ പിടി അബ്ദുല്‍ അസീസ് മിശാല്‍ ഇ കെ പടി തുടങ്ങിയവര്‍ പങ്കെടുത്തു...
Malappuram

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ; ജില്ലയില്‍ നാല്പ്പത്തിയാറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പുറത്ത്

മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ നാല്പ്പത്തിയാറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പുറത്ത്. ആദ്യ അലോട്ട്‌മെന്റില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി 36,393 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലായി ആകെയുള്ളത് 49,670 സീറ്റുകളാണ്. 82,446 വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചത്. ഇതില്‍ 46,053 വിദ്യാര്‍ത്ഥികളാണ് ആദ്യ ലിസ്റ്റില്‍ ഇടം നേടാതെ പുറത്തായത്. ആദ്യ അലോട്ട്‌മെന്റിന് ശേഷം 13,814 സീറ്റുകളാണ് സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഈ സീറ്റുകളില്‍ തുടര്‍ അലോട്ട്മെന്റുകളിലായി പ്രവേശനം നടത്തും. എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത 7,227 സീറ്റുകളില്‍ 4,496 പേര്‍ പ്രവേശനം നേടി. 2,731 സീറ്റുകള്‍ ഒഴിവുണ്ട്. എസ്.ടി വിഭാഗത്തില്‍ 4,727 സീറ്റുകളില്‍ 219 പേരെ പ്രവേശനം നേടിയുള്ളൂ. 4,508 സീറ്റുകള്‍ ഒഴിവുണ്ട്. സ്പോര്‍ട്‌സ് ക്വേ...
Accident

സ്കൂൾ വാൻ ‌താഴ്‌ചയിലേക്കു മറിഞ്ഞു : ഡ്രൈവർക്കും വിദ്യാർഥികൾക്കും പരുക്ക്

കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ താഴ്ചയിലേക്കു മറിഞ്ഞു. ഡ്രൈവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരുക്ക്. ഇന്നു രാവിലെ 9 മണിയോടെയാണു സംഭവം. മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ ഒരു വശത്തുനിന്നു ചെറിയ താഴ്ചയിലേക്കു മറിയുകയായിരുന്നു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ആയിരുന്നു അപകടം. തലകീഴായി മറിഞ്ഞ വാന്‍ മരത്തില്‍ തട്ടിനിന്നു. പരുക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണു പ്രാഥമിക വിവരം. പൊലീസ് സ്‌ഥലത്തെത്തി....
Other

യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിൻ അന്താരാഷ്ട്ര കോൺഫറൻസിലേക്ക് പി എസ് എം ഒ കോളേജ് അധ്യാപകർക്ക് ക്ഷണം

അയർലൻഡിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിനിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിലേക്ക് പ്രബന്ധം അവതരിപ്പിക്കാൻ പി എസ് എം ഒ കോളേജ് അധ്യാപകരായ ഡോ. ഷിബിനു എസ്, മുഹമ്മദ് ഹസീബ് എൻ എന്നിവർക്കാണ് ക്ഷണം. ഇന്ത്യൻ സംസ്കാരത്തിന്റെ അടിവേരുകളും, ഇന്ത്യയിലെ പരമ്പരാഗത കലാരൂപങ്ങൾ ഡിജിറ്റൽ കാലഘട്ടത്തിൽ എന്ന വിഷയത്തിൽ ജൂൺ 13- 14 ദിവസങ്ങളിലാണ് കോൺഫറൻസ് നടക്കുന്നത് . മാപ്പിള കലാരൂപങ്ങളെ മറ്റുള്ള ഇന്ത്യൻ ക്ലാസിക്കൽ നിർത്തങ്ങളുടെ ഭാഗമാക്കി വർത്തമാന കാലത്തു എങ്ങനെ വായിച്ചെടുക്കാം എന്നതിനെ ആസ്പദമാക്കിയാണ് പ്രബന്ധം അവതാരിപ്പിക്കുന്നത് .ഇന്ത്യൻ മഹാസമുദ്ര പശ്ചാത്തലത്തിൽ മാപ്പിളപ്പാട്ടിന്റെയും, മാപ്പിള കലകളുടെയും സഞ്ചാരവും, മലബാറിൽ നിന്നുള്ള ഗൾഫ് കുടിയേറ്റവും, പ്രവാസി ജീവിതവും , മാപ്പിള സാഹിത്യം പ്രവാസ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും , പ്രബന്ധത്തിൽ ചർച്ച ചെയ്യും. മാപ്പിളമാരുടെ ചരിത്ര പശ്ചാത്തലവും, മാപ്പിള കലാര...
Local news

കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി, പരിപാടിയുടെ ഉദ്ഘാടനം ഗുൽമോഹർ തൈ നട്ടുകൊണ്ട് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ കെ. ഇബ്രാഹിം നിർവഹിച്ചു തുടർന്ന് അദ്ദേഹം പരിസ്ഥിതി ദിന സന്ദേശം കൈമാറി, ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കൽ, പൂന്തോട്ടം നിർമ്മിക്കൽ, സമീപ വീടുകളിലേക്ക് വൃക്ഷത്തൈ നൽകൽ എന്നിവ നടത്തി. ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ 'ഓർമ്മമരം പദ്ധതി' കോളേജ് പ്രിൻസിപ്പാൾ മരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിൽ വിവിധ വകുപ്പ് മേധാവികളും, അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു....
Local news, Other

ഇ.ടിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് വേങ്ങര മണ്ഡലത്തില്‍ നിന്നും

വേങ്ങര : മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ഇ.ടി മുഹമ്മദ് ബഷീറിന് ലഭിച്ചത് വേങ്ങര മണ്ഡലത്തില്‍ നിന്നും. 56417 ഭൂരിപക്ഷമാണ് വേങ്ങര നിയോജക മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. ഏ ആര്‍ നഗര്‍ പഞ്ചായത്ത് 9184, കണ്ണമംഗലം 9811, ഊരകം 6729, വേങ്ങര 13369, പറപ്പൂര്‍ 8616, ഒതുക്കുങ്ങല്‍8708 എന്നിങ്ങനെയാണ് ഭൂരിപക്ഷം. വേങ്ങരയില്‍ കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന് ലഭിച്ച ഭൂരിപക്ഷം എം.പി. അബ്ദു സമദ് സമദാനിക്ക് 30500 ഭൂരിപക്ഷമായിരുന്നു ലഭിച്ചത്.വേങ്ങര നിയോജക മണ്ഡലത്തില്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ലഭിച്ച ഏറ്റവും മികച്ച ഭൂരിപക്ഷമാണ് വേങ്ങരയില്‍ നിന്നും ഇ.ടി. മുഹമ്മദ് ബഷീറിന് നേടാനായത്. ഒരു ബൂത്തില്‍ ഒഴികെ മണ്ഡലത്തിലെ മറ്റെല്ലാ ബൂത്തിലും യു.ഡി.എഫിന് ഭൂരിപക്ഷം നേടാനായി. വേങ്ങര യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടന്നു. യു.ഡി.എഫ്. ചെയര്‍മാന്‍ പി.എ.ചെറിത് , മണ്ഡലം മുസ്ലിം ലീഗ് പ്...
Local news

നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛന്റെ കയ്യില്‍ നിന്ന് കുളത്തില്‍ വീണ നാല് വയസുകാരന്‍ മരിച്ചു

കോട്ടക്കല്‍: കോട്ടക്കലില്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛന്റെ കയ്യില്‍ നിന്ന് കുളത്തില്‍ വീണ നാല് വയസുകാരന്‍ മരിച്ചു. ഇന്ത്യന്നൂര്‍ പുതുമനതെക്കെ മഠത്തില്‍ മഹേഷിന്റെ മകന്‍ ധ്യാന്‍ നാരായണന്‍ ആണ് മരണപ്പെട്ടത്. വീടിനടുത്തുള്ള കുളത്തില്‍ വെച്ച് അച്ഛനും അമ്മയും ചേര്‍ന്ന് നീന്തല്‍ പഠിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. ബോധം നഷ്ടമായ ധ്യാന്‍ ചികിത്സയിലായിരുന്നു കഴിഞ്ഞ മാസം 31ന് വൈകീട്ടായിരുന്നു സംഭവം. അമ്മ ഗംഗാദേവിയും അച്ഛനും കുട്ടിയെ നീന്തല്‍ പഠിപ്പിക്കുകയായിരുന്നു. ഇതിനിടെ അച്ഛന്റെ കയ്യില്‍ നിന്ന് കുളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ പുറത്തെടുത്ത് കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണപ്പെട്ടത്....
Kerala

പ്രതീക്ഷിച്ച വിജയം നേടാനായില്ല, പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും ; മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായതെന്നും ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുകയാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നമ്മുടെ നാട്ടില്‍ ബിജെപി ആദ്യമായി ലോക്‌സഭ മണ്ഡലം വിജയിച്ചത് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. അതിന് മതനിരപേക്ഷ -ജനാധിപത്യ വിശ്വാസികളാകെ തയാറാകേണ്...
Information

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക ; പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് വന്നതോടെ പലര്‍ക്കും സംശയം ഉണ്ടാകും ഇനി എന്ത് എന്നത്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അഡ്മിഷന്‍ സമയത്ത് ഹാജരാക്കേണ്ട രേഖകളെ കുറിച്ചും മറ്റു. താഴെ പറയുന്ന കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. 🔸പ്ലസ് വൺ പ്രവേശനത്തിനുള്ള First അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് ലെറ്റർ പ്രിന്റ്, ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം (സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ താഴെ) പ്രവേശനത്തിനായി രക്ഷകർത്താവിനോടൊപ്പം ജൂണ്‍ 5,6,7 തിയ്യതികളിൽ (ഏതെങ്കിലും ഒരു ദിവസം) സ്കൂളിൽ ഹാജരാകേണ്ടതാണ്. ▪️വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് ...
Other

അല്‍ബിര്‍റ്: വിദ്യാഭ്യാസ നവജാഗരണത്തിന് ഊര്‍ജ്ജം നല്‍കിയ സംവിധാനം ; ജിഫ്രി തങ്ങള്‍

വേങ്ങര : അല്‍ബിര്‍റ്: വിദ്യാഭ്യാസ നവജാഗരണത്തിന് ഊര്‍ജ്ജം നല്‍കിയ സംവിധാനമാണെന്ന് ജിഫ്രി തങ്ങള്‍. മൂല്യധിഷ്ഠിത സംസ്‌കാരത്തിന് പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസം പുതു തലമുറക്ക് പകര്‍ന്നു നല്‍കുന്നതില്‍ അല്‍ബിര്‍റ് സ്ഥാപനങ്ങള്‍ മികച്ച മാതൃകയാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ വേങ്ങര കുറ്റാളൂര്‍ മര്‍കസുല്‍ ഉലൂം അല്‍ബിര്‍റില്‍ വെച്ച് നടന്ന അല്‍ബിര്‍റ് ദേശീയ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവ സമൂഹത്തിന് ഉപകാര പ്രദമാകുന്ന എല്ലാതരം അറിവുകളെയും പ്രോത്സാഹിപ്പിക്കണമെന്നും ചുരുങ്ങിയ കാലം കൊണ്ട് സമൂഹത്തിനിടയില്‍ വലിയ അംഗീകാരം നേടിയ വിദ്യാഭ്യാസ സംരംഭമാണ് അല്‍ബിര്‍റ് എന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അല്‍ബിര്‍റ് സ്‌കൂള്‍സ് കണ്‍വീനര്‍ കെ. ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. പ്രതിപക്ഷ ഉപനേതാവും വേങ്ങര നിയോജക മണ്ഡലം എം. എല്‍. എയുമായ പി.കെ കുഞ്ഞാലിക്കുട്ടി മു...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സി.ഡി.എം.ആർ.പിയിൽ വിവിധ ഒഴിവുകൾ കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠന വകുപ്പിന്റെയും കേരള സർക്കാർ സാമൂഹികനീതി വകുപ്പിന്റെയും സംയുക്ത സംരംഭമായ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിൽ (സി.ഡി.എം.ആർ.പി.) ഒഴിവുള്ള വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, ബ്രാക്കറ്റിൽ ഒഴിവുകൾ എന്ന ക്രമത്തിൽ: കേസ് കോർഡിനേറ്റർ കം ലൈസൺ ഓഫീസർ (സി.ഡി.എം.ആർ.പി. കണ്ണൂർ യൂണിറ്റ്, ഒരൊഴിവ്), സ്പീച് ലാംഗ്വേജ് പത്തോളജിസ്റ്റ് ആന്റ് ഓഡിയോളജിസ്റ്റ് (രണ്ടൊഴിവ്), ജോയിന്റ് ഡയറക്ടർ (ക്ലിനിക്കൽ സൈക്കോളജസ്റ്റ് ഒരൊഴിവ്), ഡെവലപ്മെന്റ് സൈക്കോളജസ്റ്റ് (ഒരൊഴിവ്), ഒക്യുപേഷണൽ തെറാപ്പിസ്റ്റ് (സി.ഡി.എം.ആർ.പി. കാലിക്കറ്റ് സർവകലാശാലാ യൂണിറ്റ് രണ്ടൊഴിവ്, കണ്ണൂർ യൂണിറ്റ് ഒരൊഴിവ്). അപേക്ഷകൾ ജൂൺ 20-ന് നാലുമണിക്ക് മുൻപായി ഡയറക്ടർ, സി.ഡി.എം.ആർ.പി., ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്കോളജ്, കാലി...
Local news

പൊന്നാനിക്കിനി സമദാനിക്കാലം ; ലീഗിന്റെ പൊന്നാപുരം കോട്ടയില്‍ ലീഡ് രണ്ട് ലക്ഷം കവിഞ്ഞു

പൊന്നാനി : പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഡോ. എം. പി അബ്ദു സമദ് സമദാനിക്ക് മിന്നുന്ന വിജയം. മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയില്‍ സമദാനിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കവിഞ്ഞു. 234792 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നിലാണ് സമദാനി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ. എസ് ഹംസയ്ക്ക് ഇതുവരെ 325739 വോട്ടുകളാണ് ലഭിച്ചത്. അഞ്ച് സമദാനിയുടെ ലക്ഷത്തിലധികം വോട്ടുകളാണ് സമദാനിക്ക് ഇതുവരെ ലഭിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. നേരത്തെ പുറത്ത് വിട്ട എക്‌സിറ്റ് പോളുകളിലും സമദാനിക്ക് തന്നെയായിരുന്നു വിജയം ഉറപ്പിച്ചിരുന്നത്. പൊന്നാനിയില്‍ സമദാനിയുടെ ആദ്യ മത്സരമാണിത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ പൊന്നാനിയില്‍ സമദാനി ലീഡ് നിലനിര്‍ത്തി....
Malappuram, Other

ബസില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി തിരൂര്‍ സ്വദേശി പിടിയില്‍

വയനാട് : മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ 16.155 കിലോ കഞ്ചാവുമായി തിരൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. തിരൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് ആണ് എക്‌സൈസ് പരിശോധനയില്‍ പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേക്കുള്ള ബസില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി. അബ്ദുള്‍ സലീം, രജിത്ത് പി.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത്ത് പി.വി, സുധീഷ് വി എന്നിവര്‍ ഉണ്ടായിരുന്നു....
Kerala

പ്ലസ് വണ്‍ പ്രവേശനം ; ആദ്യ അലോട്ട്‌മെന്റ് നാളെ

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് നാളെ. ഇന്നു രാത്രിയോടെതന്നെ പ്രസിദ്ധീകരിക്കാനും സാധ്യതയുണ്ട്. മെറിറ്റ് സീറ്റില്‍ ട്രയല്‍ അലോട്‌മെന്റ് ലഭിച്ച 2,44,618 പേരെയാകും ആദ്യ അലോട്‌മെന്റിലും മുഖ്യമായി പരിഗണിക്കുക. ട്രയല്‍ അലോട്‌മെന്റിനു ശേഷം അപേക്ഷയില്‍ വരുത്തിയ തിരുത്തലുകളുടെ അടിസ്ഥാനത്തില്‍ അര്‍ഹരായവരുണ്ടെങ്കില്‍ അവരെയും പരിഗണിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അടുത്ത ദിവസം മുതല്‍ പ്രവേശനം നേടാനാകും. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയുടെ ആദ്യ അലോട്‌മെന്റും നാളെ മുതല്‍ പ്രവേശനം നേടാനാകുന്ന തരത്തില്‍ പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ അപേക്ഷിച്ചവരുടെ ആദ്യ അലോട്ട്‌മെന്റും നാളെയാണ്. സംവരണം കൃത്യമായി പാലിച്ചും ആവശ്യത്തിന് അപേക്ഷകരില്ലാത്ത സംവരണ സീറ്റുകള്‍ ഒഴിച്ചിട്ടുമാണ് ആദ്യ അലോട്‌മെന്റ് വരുന്നത്. മൂന്നാം അലോട്‌മെന്റിലാകും ഒഴിഞ്ഞുകിടക്കുന്ന സംവരണ...
Local news

ചെമ്മാട് കടകളിലേക്ക് വെള്ളം കയറുന്നത് പരിഹരിക്കാന്‍ നടപടി ; തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി: ചെമ്മാട് കടകളിലേക്ക് വെള്ളം കയറുന്നത് പരിഹരിക്കാന്‍ നടപടികളായി. എത്രയും വേഗം ഓടയില്‍ അടിഞ്ഞുകൂടിയ ചെളിമണ്ണ് നീക്കാന്‍ പൊതുമരാമത്ത് വിഭാഗത്തോട് നഗരസഭ ആവശ്യപ്പെട്ടു. നിരവധി വര്‍ഷങ്ങളായി ചെമ്മാട്ടെ ഓടയില്‍ നിന്നും മണ്ണ് നീക്കിയിട്ട്. ഇത് മൂലം ഓടയില്‍ മണ്ണ് നിറഞ്ഞാണ് കടകളലിലേക്ക് വെള്ളം കയറിയത്. ചെളി പൂര്‍ണമായും നീക്കാന്‍ നഗരസഭയില്‍ ചേര്‍ന്ന നഗരസഭയുടെയും പൊതുമരാമത്ത് വിഭാഗത്തിന്റെയും യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. അടുത്ത ദിവസം നീക്കം ചെയ്യും. ഇത് സംബന്ധിച്ച് വെള്ളം കയറിയ വ്യാപാരികളുടെ യോഗവും നഗരസഭ വിളിച്ചു ചേര്‍ത്തു. ചെളി നീക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കാലൊടി സുലൈഖ. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി സുഹ്റാബി. നഗരസഭ സെക്രട്ടറി മുഹ്സിന്‍. പൊതുമരാമത്ത് ഓവര്‍സിയര്‍ സുരേഷ...
Local news

ധാർമ്മിക വിദ്യാഭ്യാസം വ്യക്തി വിശുദ്ധി സാധ്യമാക്കും: കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ

തിരൂരങ്ങാടി: ധാർമ്മിക വിദ്യാഭ്യാസം സാമൂഹികവും വ്യക്തിപരവുമായ വിശുദ്ധിക്ക് കാരണമാകുമെന്നും അതിനാൽ ധാർമിക ബോധം സാർവത്രികമാക്കാൻ സമൂഹം ബദ്ധശ്രദ്ധരാകണമെന്നും വിസ്ഡം പണ്ഡിത സഭയായ ലജ്നത്തുൽ ബുഹൂസുൽ ഇസ്ലാമിയ്യ ചെയർമാനും ഖുർആൻ വിവർത്തകനുമായ സി.കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസകളുടെ മലപ്പുറം വെസ്റ്റ് ജില്ലാ തല പ്രവേശനോൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവര സാങ്കേതിക വിദ്യയുടെ സമഗ്രമായ വികാസം ധാർമികതയുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്താൻ സമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മലപ്പുറം വെസ്റ്റ് ജില്ലയിലെ വിസ്ഡം വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള എല്ലാ മദറസകളിലും 'അൽഫലാഹ്' പ്രവേശനോൽഘാടന പരിപാടികൾ നടന്നു. വിദ്യാർത്ഥികളുടെ കലാപരിപാടികളും അനുബന്ധമായി സംഘടിപ്പിച്ചു വിസ്ഡം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ആസ...
Local news

മദ്‌റസ അധ്യാപക ട്രെയിനിങ് സമാപിച്ചു

തിരൂരങ്ങാടി: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തെയ്യാല റൈഞ്ച് കമ്മിറ്റിക്കു കീഴിൽ മദ്‌റസ അധ്യാപകർക്ക് വേണ്ടി സംഘടിപ്പിച്ച MEP രണ്ടാം ഘട്ട ട്രെയിനിങ് സമാപിച്ചു. ഇരുപത് മണിക്കൂർ നീണ്ടു നിൽക്കുന്ന ട്രെയിനിങ് 5 ഘട്ടങ്ങളായാണ് നടന്നത്. സുന്നി വിദ്യാഭ്യാസ ബോർഡ് ട്രെയിനര്മാരായ കോയ ഫൈസി കൊടുവള്ളി, സുബൈർ അസ്ഹരി കടുങ്ങല്ലൂർ, സി ടി മുഹമ്മദ് കുട്ടി മുസ്‌ലിയാർ വള്ളിക്കുന്ന് , മുസ്തഫ സഖാഫി മാവൂർ എന്നിവർ ട്രൈനിങ്ങിന് നേതൃത്വം നൽകി. നേരത്തെ നടന്ന 50 മണിക്കൂർ ഒന്നാം ഘട്ട ട്രൈനിങ്ങിന് ശേഷമാണ് രണ്ടാം ഘട്ടം നടന്നത്. റൈഞ്ച് ട്രെയിനിങ് സമിതി ചെയർമാൻ സലാം സഖാഫി വെള്ളിയാമ്പുറം കൺവീനർ അബ്ദുറഊഫ് സഖാഫി ഓലപ്പീടിക എന്നിവർ ട്രെയ്നിങ് നടപടികൾക്ക് നേതൃത്വം നൽകി...
Local news, Other

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉന്നത വിജയികളെ ആദരിക്കല്‍ ചടങ്ങായി മാറി

വേങ്ങര : പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉന്നത വിജയികളെ ആദരിക്കല്‍ ചടങ്ങായി മാറി. കെഎംഎച്ച്എസ്എസ് കുറ്റൂര്‍ നോര്‍ത്ത് 2002 - 2003 ബാച്ച് സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വച്ചാണ് എസ്എസ്എല്‍സി പ്ലസ് ടു വിജയികളെ ആദരിച്ചത്. ചടങ്ങില്‍ വച്ച് വിദ്യാര്‍ത്ഥികെ മെമെന്റോ നല്‍കി ആദരിച്ചു. ചടങ്ങില്‍, ഗ്രൂപ്പ് അഡ്മിന്‍മാരായ, ഷെരീഫ് കക്കാടംപുറം, മിഷാല്‍ കുറ്റൂര്‍, സുമയ്യാബി ഫറോക്ക്, - ജാഫര്‍ ഷെരീഫ് ചെങ്ങാനി, അസീസ്.മറ്റു സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു....
Local news, Other

8 ദിവസം നീണ്ടു നില്‍ക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് ജൂലൈ 7 ന് തുടക്കമാകും

തിരൂരങ്ങാടി: മമ്പുറം മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഖുഥുബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 186-ാമത് ആണ്ടുനേര്‍ച്ച 2024 ജൂലൈ 07 ഞായര്‍ മുതല്‍ ജൂലൈ 14 ഞായര്‍ കൂടിയ 8 ദിവസങ്ങളില്‍ വിപുലമായി നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. സമൂഹ സിയാറത്ത്, കൊടി കയറ്റം, ആത്മീയ സദസ്സുകള്‍, മതപ്രഭാഷണ വേദികള്‍, ചരിത്ര സെമിനാര്‍, മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും ഖുര്‍ആന്‍ മനപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാനം, ദിക്ര് ദുആ സമ്മേളനം, ലക്ഷക്കണക്കിന് വിശ്വാസികള്‍ക്കുള്ള അന്നദാനം, ഖതം ദുആ എന്നീ പരിപാടികള്‍ നടക്കും. മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 26-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക. പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സയ്യ...
Local news

പരപ്പനങ്ങാടി നഗരസഭ ഓഫീസിന് പിറകിലെ മാലിന്യക്കൂമ്പാരം;പരാതി നൽകി

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭാ ഓഫീസിന് പിറകിൽ ഹരിത കർമ്മസേന ശേഖരിച്ച് വെച്ച മാലിന്യക്കൂമ്പാരം ജനജീവിതത്തിന് ദു:സഹമാകുന്നുവെന്നും പകർച്ച വ്യാധികൾ പടർന്ന് പിടിക്കാൻ ഇടവരുത്തുമെന്നും മാലിന്യം അടിയന്തിരമായി നീക്കം ചെയ്യാൻ അധികൃതർക്ക് നിർദ്ദേശം കൊടുക്കണമെന്നും കാണിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നേരിട്ട് പരാതി നൽകി. പരാതി അടിയന്തിര സ്വഭാവമുള്ളതാണെന്നും രണ്ട് ദിവസത്തിനകം പരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി....
Local news

പറപ്പൂര്‍ ഐയുഎച്ച്എസ്എസ് പ്രതിഭാദരം സംഘടിപ്പിച്ചു

വേങ്ങര : പറപ്പൂര്‍ ഐ.യു ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മലപ്പുറം ജില്ലാ ആര്‍.ഡി.ഡി ഡോ.പി.എം.അനില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാനേജര്‍ ടി.മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി അബ്ദുറഷീദ്, പ്രധാനാധ്യാപകന്‍ എ.മമ്മു, മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ ടി.ഇ മരക്കാരുട്ടി ഹാജി, സി.ഹംസ ഹാജി, വി.മുബാറക്ക്, ടി.പി ചെറീത്, നിയുക്ത പ്രിന്‍സിപ്പാള്‍ സി.അബ്ദുല്‍ അസീസ്, പി.ടി.എ പ്രസിഡന്റ് സി.ടി സലീം, എസ്.എം.സി ചെയര്‍മാന്‍ ഹംസ തോപ്പില്‍, എം ടി എ പ്രസിഡന്റ് പി.സമീറ, ടി.അബ്ദുല്‍ ഹഖ്, ഇ.കെ സുബൈര്‍, ഇസ്ഹാഖ് കാലടി, കെ.പി അബ്ദു റഹ്‌മാന്‍, ഇ.പി വിനോദ് കുമാര്‍, ടി.ഇ സലീല എന്നിവര്‍ പ്രസംഗിച്ചു....
Malappuram

ലോക്സഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം : ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മലപ്പുറം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക് കോളേജും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി മലപ്പുറം ഗവ. കോളേജുമാണ് നിശ്ചയിച്ചിട്ടുള്ളത്. അതത് മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകളും ഈ കേന്ദ്രങ്ങളില്‍ തന്നെയായിരിക്കും എണ്ണുക. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ കോളേജും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്‌കൂളുമാണ് നിശ്ചയിച്ചിട്ടുള്ളത്. വയ...
Kerala

തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

തൃശൂര്‍ : തൃശൂരില്‍ ഇന്നുണ്ടായ ശക്തമായ ഇടിമിന്നലില്‍ രണ്ട് പേര്‍ മരിച്ചു. ഒരു യുവതിയും ഗൃഹനാഥനുമാണ് മരിച്ചത്. വലപ്പാട് കോതകുളം വാഴൂര്‍ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) യും എരുമപ്പെട്ടി വേലൂര്‍ കുറുമാന്‍ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50) എന്നിവരാണ് മരിച്ചത്. വീടിന് പുറത്തുള്ള ബാത്ത്‌റൂമില്‍ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാത്ത്‌റൂമിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നിട്ടുണ്ട്, ബള്‍ബും ഇലക്ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം വലപ്പാട് ദയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തൃശൂര്‍: വലപ്പാട് കോതകുളത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോതകുളം വാഴൂര്‍ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന...
Malappuram

എട്ട് വയസുകാരിയെ സ്‌കൂളില്‍ നിന്ന് ഓട്ടോയില്‍ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവര്‍ക്ക് 45 വര്‍ഷം തടവും പിഴയും

നിലമ്പൂര്‍ : എട്ട് വയസുകാരിയെ സ്‌കൂളില്‍ നിന്ന് ഓട്ടോയില്‍ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 45 വര്‍ഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ. മമ്പാട് വടപുറം കമ്പനിക്കുന്നിലെ ചേനക്കല്‍ നിഷാദ് എന്ന കുഞ്ഞു (39)വിനെതിരെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. പി ജോയ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതക്ക് നല്‍കണം. പിഴ അടക്കാത്ത പക്ഷം പ്രതിക്ക് ഒന്നരവര്‍ഷം സാധാരണ തടവ് കൂടി അധികം അനുഭവിക്കണം. 2019 ഡിസംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം. എട്ട് വയസുകാരി ഉള്‍പ്പെടെയുള്ള കുട്ടികളെ സ്ഥിരമായി ഓട്ടോറിക്ഷയില്‍ സ്‌കൂളിലേക്ക് കൊണ്ടുപോവുന്നതും തിരിച്ചുകൊണ്ടുവരുന്നതും നിഷാദായിരുന്നു. സംഭവ ദിവസം സ്‌കൂള്‍വിട്ട് കുട്ടികളെ തിരിച്ചുകൊണ്ടു വരുന്നതിനിടെ മറ്റു കുട്ടികളെ വീടുകളില്‍ ഇറക്കിയ ശേഷം എട്ടുവയസുകാരിയെ വിജനമായ സ്ഥലത്ത് കൊണ്ടു...
Kerala

കോഴിക്കോട് ഹോട്ടല്‍ വേസ്റ്റ് ടാങ്ക് ശുചീകരിക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ ശ്വാസം കിട്ടാതെ മരിച്ചു

കോഴിക്കോട് : മെഡിക്കല്‍ കോളേജിന് സമീപം ഇരിങ്ങാവൂര്‍ കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയില്‍ ഹോട്ടല്‍ വേസ്റ്റ് ടാങ്ക് ശുചീകരിക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം കിട്ടാതെ മരിച്ചു. കൂരാചുണ്ട് സ്വദേശി റെനീഷ്, കിനാലൂര്‍ സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വൈകിട്ട് 4 മണിയോടെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയ തൊഴിലാളികളാണ് മരിച്ചത്. അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. ആദ്യം ഇറങ്ങിയ ആൾക്ക് ബോധം നഷ്ടപ്പെട്ടു. പിന്നാലെ രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
Kerala

മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം ; എയര്‍ ഹോസ്റ്റസ് പിടിയില്‍, മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് വിവരം

കൊച്ചി: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ ആണ് 28-ാം തിയതി പിടിയിലായത്. 26കാരിയായ സുരഭി കാത്തൂണ്‍ മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരങ്ങളെന്ന് ഡിആര്‍ഐ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. മറ്റ് വിമാന ജീവനക്കാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സംഘത്തെ കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ സുരഭിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് നടക്കുമെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മസ്‌ക്കറ്റില്‍ നിന്ന് കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് IX 714 വിമാനത്തിലെ ജീവനക്കാരിയാണ് സുരഭി. മലദ്വാരത്തില്‍ 960 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്പോഴായിരുന...
error: Content is protected !!