ബാലസൗഹൃദ ഭവനങ്ങള്‍: നെടുങ്കയം കോളനിയില്‍ ബാലസൗഹൃദ അദാലത്ത് സംഘടിപ്പിച്ചു
ആദിവാസി കോളനികൾ ബാലസൗഹൃദങ്ങളാക്കി മാറ്റുന്നതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടപ്പാക്കുന്ന ‘ബാലസൗഹൃദ ഭവനങ്ങള്‍’ പദ്ധതിയുടെ ഭാഗമായി നെടുങ്കയം ആദിവാസി കോളനിയിലെ കുട്ടികള്‍ക്കായി ബാലസൗഹൃദ അദാലത്ത് സംഘടിപ്പിച്ചു. ആദിവാസി കോളനിയിലെ ബദൽ സ്കൂളിലാണ് അദാലത്ത് സംഘടിപ്പിച്ചത്.
പൂട്ടിക്കിടക്കുന്ന നെടുങ്കയം ബദൽ സ്കൂൾ എൽപി സ്കൂൾ ആക്കി മാറ്റണം എന്ന ആവശ്യവുമായി കോളനി നിവാസികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ചു. ഉച്ചക്കുളത്തേക്ക് കോളനി മാറ്റിയപ്പോൾ സ്കൂളും മാറ്റിയിരുന്നു. തിരികെ നെടുങ്കയത്തേക്ക് കോളനി വരികയും സ്കൂൾ ഉച്ചക്കുളത്ത് തന്നെയാവുകയും ചെയ്തു. അഞ്ച് കിലോമീറ്റർ അകലെയുള്ള സ്കൂളുകളിലേക്ക് വന്യ ജീവികളുടെ ശല്യമുള്ളകാട്ടിലൂടെ കുട്ടികൾ നടന്നു പോയി പഠിക്കേണ്ടിവരുന്ന അവസ്ഥയാണെന്നും നെടുങ്കയത്തെ ബദൽ സ്കൂൾ എൽ.പി.സ്കൂളാക്കണമെന്നുമാണ് കോളനി നിവാസികളുടെ ആവശ്യം.
പത്താം ക്ലാസ് പഠനം പൂർത്തിയാക്കി തുടർ വിദ്...

