Thursday, September 24

Tag: Local news

കളിക്കുന്നതിനിടെ ഗെയ്റ്റ് ദേഹത്ത് വീണ് 5 വയസുകാരൻ മരിച്ചു
Accident

കളിക്കുന്നതിനിടെ ഗെയ്റ്റ് ദേഹത്ത് വീണ് 5 വയസുകാരൻ മരിച്ചു

കാടാമ്പുഴ: കളിക്കുന്നതിനിടെ ഗെയ്റ്റ് തലയിൽ വീണ് 5 വയസുകാരൻ മരിച്ചു. എടരിക്കോട് പൊട്ടിപ്പാറ കളത്തിങ്ങൽ റഷീദിൻ്റെയും കുന്നത്തൊടി ജസീനയുടെയും മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത്.മാറാക്കര ചെറുപറമമ്പിൽ വെച്ചാണ് സംഭവം.തകരാറിലായ ഗെയ്റ്റ് അഴിച്ചു വച്ച സ്ഥലത്ത് മറ്റു കുട്ടികൾക്കൊപ്പം മഹ്സിൻ കളിക്കുമ്പോഴാണ് അപകടം. സമീപത്തെ വീട്ടിലെ ഗേറ്റ് കേടുവന്നതിനെ തുടർന്ന് ചാരി വെച്ചിരുന്നു. ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് വീണാണ് അപകടം. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു....
ബൈക്കിൽ വരുമ്പോൾ കുഴഞ്ഞു വീണ പി എസ് എം ഒ കോളജ് വിദ്യാർത്ഥി മരിച്ചു
Obituary

ബൈക്കിൽ വരുമ്പോൾ കുഴഞ്ഞു വീണ പി എസ് എം ഒ കോളജ് വിദ്യാർത്ഥി മരിച്ചു

കൊടിഞ്ഞി കടുവാളൂർ സ്വദേശി പത്തൂർ (മേലേച്ചെറുക്കോട്ടിൽ) മുഹമ്മദ്‌ എന്നവരുടെ മകൻ മുഹമ്മദ് റഹീസ് (22) ആണ് മരിച്ചത്. തിരൂരങ്ങാടി പി എസ് എം ഓ കോളേജിൽ ബി എ ഇക്കണോമിക്സ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്.കഴിഞ്ഞ ഞായറാഴ്ച ബൈക്കിൽ വരുമ്പോൾ അസ്വസ്ഥ ഉണ്ടായതിനെ തുടർന്ന് ബൈക്ക് നിർത്തി ഇറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു. കബറടക്കം ഇന്ന് രാവിലെ 11.30 ന് കൊടിഞ്ഞി പള്ളിയിൽ നടക്കും. യൂത്ത് ലീഗ് സജീവ പ്രവർത്തകനും എസ് കെ എസ് എസ് എഫ് ട്രെൻഡ് ഭാരവാഹിയും ആയിരുന്നു. മാതാവ്, റസിയ. സഹോദരി, ഫാത്തിമ സുഹ്റ....
പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്തു വിൽപന: വള്ളിക്കുന്ന് സ്വദേശിയായ യുവാവ് അറസ്റ്റിൽ
Crime

പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്തു വിൽപന: വള്ളിക്കുന്ന് സ്വദേശിയായ യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി: സാമൂഹിക മാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച വിൽപ്പന നടത്തുന്നു എന്ന് വ്യാപകമായ പരാതി ഉയർന്നിട്ടും യുവാവിനെ പിടികൂടാത്ത പോലീസ് അവസാനം ഇന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസ് നെതിരെയാണ് പെൺകുട്ടികൾ പരപ്പനങ്ങാടി താനൂർ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകിയിരുന്നത്. ലണ്ടനിൽ താമസിക്കുന്ന രാമനാട്ടുകര സ്വദേശിനിയായ യുവതി പരാതിയുമായി എത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി അവ അശ്ലീല രൂപത്തിലാക്കി മാറ്റിയശേഷം പണം വാങ്ങി വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ വിൽക്കുകയാണ് ഇയാൾ ചെയ്തിരുന്നത് എന്നാണ് പരാതി. ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ടെന്ന് പരാതിയുണ്ട്. പ്രതിയുടെ ഫോണിൽ നിന്ന് ലഭിച...
യുവതിയെ പൊന്നാനി ഹാർബർ പരിസരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, ഭർത്താവ് പിടിയിൽ
Crime

യുവതിയെ പൊന്നാനി ഹാർബർ പരിസരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, ഭർത്താവ് പിടിയിൽ

പൊന്നാനി ഹാർബർ പുളിമൂട്ടിൽ പരിസരത്ത് യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഭർത്താവിനെ പോലീസ് പിടികൂടി. പൊന്നാനി രായിൻമരക്കാർ വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഫാത്തിമയുടെ കാലിൽ ആഴത്തിലുള്ള മുറിവേറ്റ പാടുകളുണ്ട്. സംഭവത്തിൽ ഭർത്താവ് മുഹമ്മദിനെ (24) പോലീസ് പിടികൂടി. മൃതദേഹം കണ്ടെത്തിയതോടെ മുങ്ങിയിരുന്ന ഇയാളെ പരപ്പനങ്ങാടി യിൽ വെച്ചാണ് പിടികൂടിയത്. റെയിൽവേ ട്രാക്ക് പരിസരത്ത് നിന്നാണ് പിടികൂടിയത്. യുവതിയും ഭർത്താവും ഒരുമിച്ചാണ് ബീച്ചിലേക്ക് പോയിരുന്നത്. കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന് നൽകിയ മൊഴി. സംശയമാണ് കൊലക്ക് കാരണം എന്നാണ് പോലീസ് നിഗമനം. ഇടൽ ലഹരിക്ക് അടിമയാണ്. പുനർഗേഹം ഭവന സമുച്ചയത്തിൽ ആണ് ഇവർ താമസിക്കുന്നത്. ഒന്നര വർഷം മുമ്പായിരു...
ഇനി ഔദ്യോഗികം; സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് വീണ്ടും; വൈകിട്ട് 6 മുതല്‍ രാത്രി 12 വരെ അര മണിക്കൂര്‍ കട്ടിന് തീരുമാനം
Other

ഇനി ഔദ്യോഗികം; സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് വീണ്ടും; വൈകിട്ട് 6 മുതല്‍ രാത്രി 12 വരെ അര മണിക്കൂര്‍ കട്ടിന് തീരുമാനം

അപ്രഖ്യാപിത ലോഡ് ഷെഡിങ് എന്നത് മാറി സംസ്ഥാനത്ത് ഇനി അരമണിക്കൂർ വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തും. വൈകിട്ട് ആറു മണി മുതല്‍ പന്ത്രണ്ട് മണിവരെയുള്ള സമയത്ത് അരമണിക്കൂർ വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്‌ഇബി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചേർന്ന കെഎസ്‌ഇബി കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. പീക്ക് അവറില്‍ വാഹന ചാർജിങ് പാടില്ലെന്നും എസി താപ നില 24നും 26നും ഇടക്ക് ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്. വൈദ്യുതി വിതരണം തടസ്സരഹിതമായി നിർവഹിക്കാൻ ഉപഭോക്താക്കളുടെ സഹകരണം കെഎസ്‌ഇബി അഭ്യർഥിച്ചു. വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് വൈകുന്നേരം 6 മുതല്‍ രാത്രി 12 വരെ പൂർണമായി ഒഴിവാക്കി പകല്‍ സമയത്തേക്ക് ക്രമീകരിക്കണം. നിലവിലെ സാഹചര്യത്തില്‍ രാത്രി എസിയുടെ ഉപയോഗം ഒഴിവാക്കാനാവില്ല എന്നതിനാല്‍ താപനില 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയാക്കി നിലനിർത്തണമെന്നും അധികൃതർ അഭ്യർഥിച്ച...
ബസിൽ കയറാൻ ശ്രമിക്കവെ താഴെ വീണ ജീവനക്കാരൻ ബസ് കയറി മരിച്ചു
Accident

ബസിൽ കയറാൻ ശ്രമിക്കവെ താഴെ വീണ ജീവനക്കാരൻ ബസ് കയറി മരിച്ചു

വളാഞ്ചേരി: ബസിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ ബസ് ജീവനക്കാരൻ ബസ് കയറി മരിച്ചു. എടയൂർ പൂക്കാട്ടിരി സ്വദേശി കുറുപ്പം തൊടി ഇസ്മയിലിൻ്റെ മകൻ അലവി (56) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വളാഞ്ചേരി സെൻട്രൽ ജങ്ഷനിൽ വെച്ചാണ് അപകടം. സെൻട്രൽ ജംഗ്ഷനിൽ വച്ച് 'കാളിയത്ത്' എന്ന ബസ്സിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അലവി അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഈ സമയത്ത് ബസ്സിന്റെ ചക്രങ്ങൾ ഇദ്ദേഹത്തിന്റെ കാലിലൂടെ കയറിയിറങ്ങി. അപകടം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അലവിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട്‌ മരണം സംഭവിക്കുകയായിരുന്നു...
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആദ്യ ഹജ്ജ് വിമാനം 30 ന് കൊച്ചിയിൽ നിന്ന്
Culture

ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആദ്യ ഹജ്ജ് വിമാനം 30 ന് കൊച്ചിയിൽ നിന്ന്

ഈ വര്‍ഷത്തെ ഹജജ് ക്യാമ്പുകൾക്കുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിലും പൂര്‍ത്തിയായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഏപ്രില്‍ 30 ന് കൊച്ചിയില്‍ നിന്നും പുറപ്പെടും. ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 29ന് കൊച്ചിയില്‍ നടക്കും. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലായി കേരളത്തില്‍ നിന്നും ഇത്തവണയും മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളാണുള്ളത്. കേരളത്തില്‍ നിന്നും നിലവില്‍ 13194 പേരാണ് ഹജജിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 7943 പേര്‍ കൊച്ചിയില്‍ നിന്നും 4279 പേര്‍ കണ്ണൂരില്‍ നിന്നും 944 പേര്‍ കോഴിക്കോട് നിന്നുമാണ് യാത്രയാകുന്നത്. കേരളത്തിലെ 28 പേര്‍ മറ്റു സംസ്ഥാനങ്ങളിലെ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നു ഹജ്ജ് തീര്‍ഥാടനത്തിനായി പോകു...
സമസ്തയുടെ പ്രവര്‍ത്തനങ്ങളെ ഏറ്റെടുത്ത് നടത്താനുള്ള ഏറ്റവും സുരക്ഷിതമായ സംവിധാനമാണ് എസ്.എം.എഫ്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
Other

സമസ്തയുടെ പ്രവര്‍ത്തനങ്ങളെ ഏറ്റെടുത്ത് നടത്താനുള്ള ഏറ്റവും സുരക്ഷിതമായ സംവിധാനമാണ് എസ്.എം.എഫ്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

എസ്.എം.എഫ് ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢമായ തുടക്കം ചെമ്മാട്: സമസ്തയുടെ പ്രവര്‍ത്തനങ്ങളെ ഏറ്റെടുത്ത് നടത്താനുള്ള ഏറ്റവും സുരക്ഷിതമായ സംവിധാനമാണ് സുന്നി മഹല്ല് ഫെഡറേഷനെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. സയ്യിദ് ഹെെദരലി ശിഹാബ് തങ്ങൾ നഗരി ദാറുൽഹുദായിൽ നടന്ന സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടം നിര്‍വഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രപരമായ ബോധം കാത്തുസൂക്ഷിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരിലൂടെ നമുക്ക് സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി എംടി അബ്ദുല്ല മുസ് ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പാണക്ക...
തേങ്ങയിടാൻ കയറിയപ്പോൾ തെങ്ങോടെ താഴേക്കു വീണു മരിച്ചു
Accident

തേങ്ങയിടാൻ കയറിയപ്പോൾ തെങ്ങോടെ താഴേക്കു വീണു മരിച്ചു

വളാഞ്ചേരി : തേങ്ങയിടാൻ തെങ്ങിൽ കയറിയ ആൾ തെങ്ങ് മുറിഞ്ഞു വീണ് മരിച്ചു. കൊണ്ടോട്ടി മുതുവല്ലൂർ നീറാട് ചെറിയങ്ങാൻ കോട്ടപ്പറമ്പ് നാഗൻ്റെ മകൻ വിജയ കുമാർ (47) ആണ് മരിച്ചത്. കുറ്റിപ്പുറം മാൽക്കോ ടെക്സിലെ ജീവനക്കാരൻ ആണ്. കാർത്തല അമ്പലപ്പറമ്പിൽ തേങ്ങയിടാൻ കയറിയപ്പോൾ തെങ്ങോടെ താഴേക്കു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. . ഭാര്യ : വിനീത....
അപ്പാട സ്വദേശി യുഎഇയിൽ അപകടത്തിൽ മരിച്ചു
Gulf

അപ്പാട സ്വദേശി യുഎഇയിൽ അപകടത്തിൽ മരിച്ചു

തെയ്യാല : പാണ്ടിമുറ്റം കുറുവട്ടശേരി സ്വദേശി യു എ ഇ യിൽ വാഹനാപകടത്തിൽ മരിച്ചു. കോറാട് അപ്പാട കുറുവട്ടശേരി പരേതനായ അടിപറമ്പത്ത് അബൂബക്കറിൻ്റെ മകൻ ഷാഫി (37) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. സ്കൂട്ടറിൽ പാൽ വിതരണം ചെയ്യുന്ന ജോലി ആയിരുന്നു. ഇതിനിടെയാണ് അപകടം . മയ്യിത്ത് നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിൽ ആണ്....
അമ്മയെ കഴുത്തറത്തു കൊന്ന ശേഷം മകൻ പൊലീസിൽ കീഴടങ്ങി
Crime

അമ്മയെ കഴുത്തറത്തു കൊന്ന ശേഷം മകൻ പൊലീസിൽ കീഴടങ്ങി

കണ്ണൂർ: ബിജെപി മഹിളാ മോർച്ചാ നേതാവായ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി (25)യാണ് അമ്മ താന്നിക്കുന്നിലെ മഠത്തിപ്പറമ്ബില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇന്നലെ രാത്രി പത്തരയോടെ കൊലകത്തിയുമായെത്തി അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷമാണ് മകൻ ക്രിസ്‌റ്റി കേളകം പൊലീസ് സ്‌റ്റേഷനില്‍ സുഹൃത്തിനെ വിളിച്ചു വരുത്തി ബൈക്കിലെത്തി കീഴടങ്ങിയത്. കേളകം കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യയാണ് ഗീതമ്മ. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്. വെള്ളിയാഴ്ച്ച രാത്രി പത്തരയോടെയാ യിരുന്നു സംഭവം. ഗീതമ്മയുമായുള്ള വാക്കുതർക...
വേനല്‍ ചൂടില്‍ അനധികൃത പവര്‍ക്കട്ട് പീഢനം: പ്രതിഷേധവുമായി യൂത്ത്‌ലീഗ്
Local news

വേനല്‍ ചൂടില്‍ അനധികൃത പവര്‍ക്കട്ട് പീഢനം: പ്രതിഷേധവുമായി യൂത്ത്‌ലീഗ്

തിരൂരങ്ങാടി: കടുത്ത വേനലില്‍ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന അനിയന്ത്രിതവും അപ്രഖ്യാപിതവുമായ വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധവുമായി മുസ്ലിം യൂത്ത്ലീഗ്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വെന്നിയൂര്‍ കെ.എസ്.ഇ.ബി ഡിവിഷന്‍ ഓഫീസിലെത്തി പ്രതിഷേധമറീയിച്ചത്. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.എം. സുഭജയെയും മറ്റു ഉദ്യോഗസ്ഥരെയും നേരില്‍ കണ്ടു പ്രതിഷേധമറിയിക്കുകയും വിശദമായ പരാതി സമര്‍പ്പിക്കുകയും ചെയ്തു.വെന്നിയൂര്‍ കെ.എസ്.ഇ.ബി ഭവനിലെ എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ ചേംബറില്‍ ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നതിനിടെയാണ് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ നിരന്തരം വൈദ്യുതി മുടങ്ങുന്നത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കയാണ്. ഒരു ദിവസം തന്നെ ഇരുപതിലും മുപ്പതിലും കൂടുതല്‍ തവണ വൈദ്യുതി മുടങ്ങുന്ന സാഹചര്യം അംഗീകരിക്...
സമസ്ത: സ്കൂള്‍ വര്‍ഷ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയം 99%. 1696 പേര്‍ക്ക് ടോപ് പ്ലസ്
Other

സമസ്ത: സ്കൂള്‍ വര്‍ഷ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയം 99%. 1696 പേര്‍ക്ക് ടോപ് പ്ലസ്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2026 ഏപ്രില്‍ 3,4 തിയ്യതികളില്‍ വിദേശരാഷ്ട്രങ്ങളിലും 4, 5 തിയ്യതികളില്‍ ഇന്ത്യയിലും സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെ  ഫലം പ്രസിദ്ധീകരിച്ചു.  അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്തര്‍ ചെയ്ത 17,708 വിദ്യാര്‍ത്ഥികളില്‍ 17,395 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 17,148 പേര്‍ വിജയിച്ചു (99 ശതമാനം). ആകെ വിജയിച്ചവരില്‍ 1,696 പേര്‍ ടോപ് പ്ലസും, 4,725പേര്‍ ഡിസ്റ്റിംഗ്ഷനും, 5,256 പേര്‍ ഫസ്റ്റ് ക്ലാസും, 2,055 പേര്‍ സെക്കന്റ് ക്ലാസും, 3,416 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. ഇന്ത്യയിലും വിദേശത്തുമായി 374 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ക്രമീകരിച്ചിരുന്നത്. ഇന്ത്യക്ക് പുറത്ത് ഒമാന്‍, ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലാണ് സ്കൂള്‍വര്‍ഷ പൊതുപരീക്ഷ നടന്...
4 വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി
Other

4 വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി

തിരൂരങ്ങാടി : ഭർതൃമതിയായ യുവതി 4 വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. കോഴിക്കോട് മാത്തോട്ടത്ത് നിന്നും എ ആർ കുന്നുംപുറത്തേക്ക് വിവാഹം ചെയ്തു കൊണ്ടുവന്ന 25 കാരിയാണ് കാമുകനൊപ്പം പോയത്. സ്കൂൾ കാലം മുതൽ ഇരുവരും പ്രണയത്തിൽ ആയിരുന്നത്രെ. 23 ന് വ്യാഴാഴ്ച രാവിലെയാണ് യുവതി വീട്ടിൽ നിന്നും പോയത്. തലേന്ന് ഭർതൃ സഹോദരൻ യുവതിയുടെ ഫോൺ പിടികൂടിയിരുന്നു. ഇതിൽ നിന്ന് ചില ചിത്രങ്ങൾ കണ്ടപ്പോൾ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് രാവിലെ യുവതി 4 വയസ്സുള്ള കുട്ടിയെ വീട്ടിൽ തന്നെ നിർത്തി പോയത്. ഭർതൃ സഹോദരൻ യുവതിയെ കാണാനില്ലെന്ന് കാണിച്ചു പരാതി നൽകിയിരുന്നു. ഇന്ന് യുവതിയും കാമുകനും പോലീസ് സ്റ്റേഷനിൽ ഹാജരായി. യുവതിയുടെ ബന്ധുക്കൾ സംസാരിച്ചെങ്കിലും കൂടെ വരാൻ തയ്യാറായില്ല. കാമുകൻ അവിവാഹിതനാണ്. കോടതിയിൽ ഹാജരാക്കിയ യുവതി കാമുകനൊപ്പം പോകുകയാണെന്ന് അറിയിച്ചതിനാൽ വിട്ടയച്ചു....
വെട്ടിച്ചിറയിൽ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു
Accident

വെട്ടിച്ചിറയിൽ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു

വളാഞ്ചേരി : വെട്ടിച്ചിറ കരിപ്പോളിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. പാലക്കാട് ഒറ്റപ്പാലം പനയൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ദേശീയപാത 66-ന്റെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിൽ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്. സർവീസ് റോഡിലൂടെ വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന സുനിൽ, കരിപ്പോൾ ഭാഗത്ത് വെച്ച് ഹമ്പ് കടക്കുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.അപകടം നടന്നയുടനെ നാട്ടുകാർ ചേർന്ന് ഇയാളെ വളാഞ്ചേരിയിലെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുനിൽ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും....
തിരൂരങ്ങാടിയിൽ 8 വയസുകാരന് സൂര്യാഘാതമേറ്റു
Accident

തിരൂരങ്ങാടിയിൽ 8 വയസുകാരന് സൂര്യാഘാതമേറ്റു

തിരൂരങ്ങാടി: 8വയസുകാരന് സൂര്യാഘാതമേറ്റു. കെ സി റോഡ് സ്വദേശി വട്ടപ്പറമ്പൻ അസീസ് - ഫരീദ എന്നിവരുടെ മകൻ അദ്നാൻ ആണ് പൊള്ളലേറ്റത്. കയ്യിൻ്റെ മടക്കിന് സമീപത്ത് രണ്ട് ഭാഗത്താന് പൊള്ളലേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി യിൽ ചികിത്സ നൽകി. കഴിഞ്ഞ ദിവസം ആണ് സംഭവം.
50% ഓഫറിൽ മെഗാ ചലാൻ അദാലത്തുമായി മോട്ടോർ വാഹന വകുപ്പ്
Other

50% ഓഫറിൽ മെഗാ ചലാൻ അദാലത്തുമായി മോട്ടോർ വാഹന വകുപ്പ്

27 മുതൽ 30 വരെ തിരൂരങ്ങാടി സബ് ആർ ടി ഓഫീസിൽ പ്രത്യേക കൗണ്ടർ തിരൂരങ്ങാടി: മോട്ടോർ വാഹന നിയമലംഘനങ്ങൾ പ്രകാരം പിഴ ലഭിച്ചിട്ടും അടയ്ക്കാനാവാതെ വന്നവർക്ക് 50 ശതമാ നം ആനുകൂല്യത്തോടെ അവ അടച്ചു തീർക്കാൻ മെഗാ അദാലത്ത് തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ വരുന്നു ഈ മാസം ഇരുപത്തി ഏഴാം തീയതി തിങ്കളാഴ്ച മുതൽ മുപ്പതാം തീയതി വ്യാഴാഴ്ച വരെയാണ് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നത്. വിവിധ ഗതാഗത നിയമലംഘനങ്ങൾ ലഭിച്ച പിഴകളിൽ പകുതി തുക മാത്രം അടച്ച് കേസ് ഒഴിവാക്കാനുള്ള മോട്ടോർ വാഹന വകുപ്പിൻ്റെ തീരുമാനം വാഹനഉടമകൾക്ക് വലിയ ആശ്വാസമാകും. 2024 ഡിസംബർ 31-ന് മുൻപ് ലഭിച്ച ട്രാഫിക് ചലാനുകൾക്കാണ് ഇത് ബാധകമാകുക. എ.ഐ. ക്യാമറ, പോലീസ്, മോട്ടോർ വാഹന വകുപ്പ് പരിശോധന എന്നി വയിലൂടെ ലഭിച്ച പിഴകളെല്ലാം ഇതിലൂടെ തീർപ്പാക്കാം. കോടതി നടപടികളിൽ നിന്ന് രക്ഷപ്പെടാനും അനാവശ്യമായ പ്രയാസം ഒഴിവാക്കാനു മുള്ള അവസരമാണിതെന്ന് ജോയിൻ്റ് ആർടിഒ ജി സുഗതൻ പ...
നീന്തൽ പഠിക്കുന്നതിനിടെ കടലുണ്ടിപുഴയിൽ അപകടത്തിൽ പെട്ട രണ്ടാമത്തെ കുട്ടിയും മരിച്ചു
Accident

നീന്തൽ പഠിക്കുന്നതിനിടെ കടലുണ്ടിപുഴയിൽ അപകടത്തിൽ പെട്ട രണ്ടാമത്തെ കുട്ടിയും മരിച്ചു

കൂട്ടുകാർക്കൊപ്പം നീന്തൽ പഠിക്കുന്നതിനിടെ പുതുപ്പറമ്പ് കടലുണ്ടി പുഴയിൽ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പുതുപ്പറമ്പ് പറമ്പിൽ ജംഷീർ അലിയുടെ മകൻ മുഹമ്മദ് ഹാഫിസ് (12) ആണ് മരിച്ചത്. അപകടമുണ്ടായ ദിവസം പുതുപ്പറമ്പ് പുതുപ്പള്ളി മൻസൂറിൻ്റെയും ഫരീദയുടെയും മകൻ സൈഫുൽ മസ്നാൻ (7) മരിച്ചിരുന്നു.പുതുപ്പറമ്പ് മുച്ചറാണി പുഴയിൽ മുപ്രാണി കടവിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. വെള്ളത്തിൽ മുങ്ങി താഴ്ന്ന ഇരുവരെയും കെട്ടിപ്പിടിച്ച നിലയിലാണ് വെള്ളത്തിൽ നിന്ന് രക്ഷാപ്രവർത്തകർ പുറത്തെടുത്തിരുന്നത്. സൈഫുൽ മസ്‌നാൻ അന്ന് തന്നെ മരിച്ചിരുന്നു. ഹാഫിസ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്നു.അഞ്ചംഗ സംഘമായിരുന്നു പുഴയിലേക്ക് പോയിരുന്നത്. ഇരുവരും അപകടത്തിൽ പെട്ട വിവരം കൂട്ടുകാരാണ് നാട്ടുകാരെ അറിയിച്ചതും തുടർന്ന് രക...
വേങ്ങരയിൽ പിക്കപ്പ് വണ്ടിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
Accident

വേങ്ങരയിൽ പിക്കപ്പ് വണ്ടിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

വേങ്ങര: പിക്കപ്പ് വാഹനം ഇടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയും വേങ്ങര ഊരകം പൂളാപ്പീസ് അമ്പലപ്പുരായ താമസക്കാരനും ആയ പള്ളിപ്പറമ്പൻ കല്യാണ സുന്ദരൻ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ന് വേങ്ങര പിക്കപ്പ് സ്റ്റാൻഡിന് അടുത്ത് വെച്ചാണ് അപകടം. മലപ്പുറം ഭാഗത്ത് നിന്ന് വന്ന വണ്ടി, നടന്നു പോകുകയായിരുന്ന കല്യാണ സുന്ദരനെ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കെ ഭാര്യ, കാർത്യായനി ചേളാരി. സംസ്കാരം ഇന്ന് പൊതുശ്മശാനത്തിൽ....
എടരിക്കോട് പുതുപറമ്പിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങി മരിച്ചു
Accident

എടരിക്കോട് പുതുപറമ്പിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങി മരിച്ചു

എടരിക്കോട് : പുതുപറമ്പിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മരിച്ചു, ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടരിക്കോട് പുതുപ്പിൽ കടലുണ്ടി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികൾ ഇന്ന് വൈകുന്നേരം നാല് മണിയോടെ അപകടത്തിൽപെട്ടത്. അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും 2 പേര് അപകടത്തിൽ പെടുകയായിരുന്നു രക്ഷപെട്ടവർ വീട്ട്കാരെ വിവരമറിയിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തിയതിനെ തുടർന്ന് പുഴയിൽ നിന്ന് 2 പേരെയും കണ്ടെടുക്കുകയായിയിരുന്നു പുതുപറമ്പ് സ്വദേശി പുതുപ്പള്ളി മൻസൂറിൻ്റെ മകൻ സൈഫുൽ മസ്നാൻ (7) ആണ് മരിച്ചത്. കൂടെയുള്ള പതിനൊന്ന് കാരൻ ജംഷീർ മകൻ ഹാഫിസ് (12) ആണ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇരുവരും കെട്ടിപിടിച്ച് കിടക്കുന്ന രീതിയിലാണ് പുഴയിൽ നിന്ന് കണ്ടെടുത്തത്....
പ്രൊഫ: പി. മമ്മദ് ഓർമ്മയായിട്ട് രണ്ടു വർഷം: അനുസ്മരണവും ആംബുലൻസ് സമർപ്പണവും ഇന്ന് ചെമ്മാട് നടക്കും.
Local news

പ്രൊഫ: പി. മമ്മദ് ഓർമ്മയായിട്ട് രണ്ടു വർഷം: അനുസ്മരണവും ആംബുലൻസ് സമർപ്പണവും ഇന്ന് ചെമ്മാട് നടക്കും.

തിരൂരങ്ങാടി: നിലപാടുകളിലെ ഉറപ്പും വിനയം തുളുമ്പുന്ന പെരുമാറ്റവും കൊണ്ട് സാമൂഹ്യ-വിദ്യാഭ്യാസ-രാഷ്ട്രീയ രംഗങ്ങളിൽ സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. പി. മമ്മദ് വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. മികച്ച അധ്യാപകൻ, വാഗ്മി, സംഘാടകൻ എന്നീ നിലകളിൽ തിരൂരങ്ങാടിയുടെ പൊതുമണ്ഡലത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്.കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐയിലൂടെയാണ് അദ്ദേഹം പൊതുരംഗത്തെത്തുന്നത്. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങളിൽ സജീവമായിരുന്ന അദ്ദേഹം, കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ കൗൺസിലർ, എസ്.എഫ്.ഐ ഫാറൂഖ് കോളേജ് യൂണിറ്റ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനകീയമായ ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.1981-ൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ കോമേഴ്സ് വിഭാഗം അധ്യാപകനായി എത്തിയതോടെയാണ് തിക്കോടി സ്വദ...
ഊരകം വെങ്കുളത്ത് സ്കൂട്ടർ അപകടം; വേങ്ങര സ്വദേശി മരിച്ചു
Accident

ഊരകം വെങ്കുളത്ത് സ്കൂട്ടർ അപകടം; വേങ്ങര സ്വദേശി മരിച്ചു

ഊരകം : വെങ്കുളം പുത്തൻപീടികയിൽ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. വേങ്ങര ആശാരിപ്പടി സ്വദേശി പെരുമ്പള്ളി മുഹമ്മദിൻ്റെ മകൻ യൂസഫ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വേങ്ങര ഉണ്ണിയാലുക്കൽ അബ്ദുൽ ഗഫൂറിൻ്റെ മകൻ അദ്നാൻ (28) ,ഊരകം കീഴ്മുറി അഞ്ചുപറമ്പ് കീരി സൈദലവിയുടെ മകൻ മുഹമ്മദ് സിനാൻ (21) എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8 മണിക്കാൻ അപകടം. വെങ്കുളം പുത്തൻപീടിക റോഡിലൂടെ വരുമ്പോൾ പുത്തൻപീടിക വായനശാലക്ക് അടുത്ത് വെച്ച് റോഡിൻ്റെ ഇടതുവശത്തുള്ള വീടിൻ്റെ മുറ്റത്തേക്ക് ഇടിച്ചു കയറിയാണ് അപകടം. ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യൂസുഫ് മരണപ്പെട്ടു. യൂസഫ് ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്. കബറടക്കം ഇന്ന് നടക്കും....
ഫാഷൻ ഷോയിൽ അഭിമാനമായി തിരൂരങ്ങാടിയിലെ അഞ്ചാം ക്ലാസുകാരൻ
Fashion

ഫാഷൻ ഷോയിൽ അഭിമാനമായി തിരൂരങ്ങാടിയിലെ അഞ്ചാം ക്ലാസുകാരൻ

ഫാഷൻ ഷോയിൽ കേരളത്തിന് അഭിമാനമായി അഞ്ചാം ക്ലാസ്സുകാരൻ.തിരൂരങ്ങാടി: ഫാഷൻ ഷോയിൽ ജില്ലക്ക് അഭിമാനമായി കൊച്ചു മിടുക്കൻ.തിരൂരങ്ങാടി ഗവ.ഹൈസ്‌കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർഥി കുറ്റിയിൽ മുഹമ്മദ് നഹൽ ആണ് ബാംഗ്ലൂരിൽ നടന്ന ഫാഷൻ ദിവ ദേശീയതല മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഫാഷൻ ഐക്കൺ ആയി തെരഞ്ഞെടുക്കപ്പെട്ടത്.നേരത്തെ നടന്ന വിവിധ മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ പതിനൊന്ന് തവണ ജേതാവായിട്ടുണ്ട്.കൂടാതെ വിവിധ സ്വകാര്യ കമ്പനികൾക്ക് വേണ്ടി മോഡൽ ആയും വിവിധ ഹ്രസ്വ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.ഗ്രൂമറും മോഡൽ കോച്ചുമായ അൻഷാദ് അസിസി,കൊറിയോ ഗ്രാഫർ തൻവിൽ താജ് എന്നിവരുടെ ശിക്ഷണത്തിലുമാണ് നഹൽ പരിശീലനം നേടിയത്.മാതാപിതാക്കളുടെയും സഹോദരൻ നിഹാലിന്റെയും പൂർണ്ണ പ്രോത്സാഹനവും തന്റെ നേട്ടങ്ങൾക്കുപിന്നിലുണ്ടെന്ന് നഹൽ പറയുന്നു.തിരുരങ്ങാടി താഴെചിന കുറ്റിയിൽ ഫൈസൽ ജുബൈരിയ ദമ്പതികളുടെ മകനാണ്....
വേങ്ങര സി എച്ച് സിയിലെ ഡോ.ഷംസിയ അന്തരിച്ചു
Obituary

വേങ്ങര സി എച്ച് സിയിലെ ഡോ.ഷംസിയ അന്തരിച്ചു

തിരൂരങ്ങാടി: വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ അസിസ്റ്റൻ്റ് സർജനും ത്വക്ക് രോഗ വിദഗ്ധ യുമായ ഡോ. ഷംസിയ അന്തരിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി യിൽ മുമ്പ് ആർ എം ഒ ആയിരുന്നു. ശിശുരോഗ വിദഗ്ധൻ ആയ ഡോ. ടി. ഷറഫുദ്ദീൻ്റെ ഭാര്യ യാണ്. .തിരുരങ്ങാടി നെടിയേരി കോളനിയിൽ താമസിക്കുന്ന പി എസ് എം ഒ കോളേജ് മുൻ അധ്യാപകൻ പ്രൊഫസർ എസ്.എം. അലി സാറിന്റെയും നൂർജഹാൻ ടീച്ചറുടെയും മകളാണ്....
മികച്ച സൗകര്യങ്ങളൊരുക്കാന്‍ സര്‍വകലാശാല സ്വകാര്യ സഹകരണം തേടുന്നു
university

മികച്ച സൗകര്യങ്ങളൊരുക്കാന്‍ സര്‍വകലാശാല സ്വകാര്യ സഹകരണം തേടുന്നു

വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമിക് സൗകര്യങ്ങളും പരിശീലനകേന്ദ്രങ്ങളുമൊരുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല സഹകരണം തേടുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെ മികവുയര്‍ത്താനാണ് ശ്രമമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള ആദ്യ പദ്ധതിയാണ് ഫെഡറല്‍ ബാങ്കുമായി സഹകരിച്ചുള്ള പ്ലേസ്‌മെന്റ് ആന്റ് ട്രെയിനിങ് സെന്റര്‍. മൂന്നുമാസത്തിനകം ഇത് യാഥാര്‍ഥ്യമാകും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലാ കാമ്പസില്‍ താമസിച്ച് ലാബുകളും ലൈബ്രറികളും ഉപയോഗപ്പെടുത്താനും ഗവേഷണ മേഖല പരിചയപ്പെടാനും സൗകര്യം നല്‍കുന്ന സ്റ്റുഡന്റ്‌സ് സെന്ററാണ് പരിഗണനയിലുള്ള മറ്റൊരു പദ്ധതി. വിദേശരാജ്യങ്ങളുടേതിന് സമാനമായി ഫെസിലിറ്റി സെന്ററും സ്ഥാപിക്കേണ്ടതുണ്ട്. വന്‍കിട സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടും പൂര്‍വവിദ്യാര്‍ഥി...
വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന തൃക്കുളം ഭഗവതിയാലുങ്ങൽ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം നാളെ
Local news

വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന തൃക്കുളം ഭഗവതിയാലുങ്ങൽ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം നാളെ

*തൃക്കുളം ഭഗവതിയാലുങ്ങൽ ദേവീ ക്ഷേത്രത്തിൽ ഉത്സവം നാളെ ഞായറാഴ്ച നടക്കും. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന തൃക്കുളം ഭഗവതിയാലുങ്ങൽ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ഏപ്രിൽ 19 ഞായറാഴ്ച പൂർവ്വാചാരപ്രകാരം നടക്കും.കളിയാട്ടക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനമായി കരുതപ്പെടുന്ന ഈ ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകൾ വിളിവള്ളി കാരണവരുടെയും, സ്ഥാനികളുടെയും തൃക്കുളം ദേശത്തെ കാരണവന്മാരുടെയും അവകാശികളുടെയും നേതൃത്വത്തിൽ ആണ് നടക്കുക. ഉത്സവ ദിവസം അന്നദാനവും ഉണ്ടായിരിക്കുന്നതാണ് എന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു....
വാൽപ്പാറ അപകടം : അവസാന നോക്ക് കാണാൻ വൻ ജനാവലി
Accident

വാൽപ്പാറ അപകടം : അവസാന നോക്ക് കാണാൻ വൻ ജനാവലി

.വാല്‍പ്പാറയിലെ വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തി, കണ്ണീർ കടലായി പാങ്ങ് ഗ്രാമം. പാങ്ങ് പള്ളിപ്പറമ്ബ് ജിഎല്‍പി സ്‌കൂളില്‍നിന്നുള്ള അധ്യാപകരും ജീവനക്കാരും അടങ്ങുന്ന വിനോദയാത്രാസംഘം വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പാങ്ങ് നിവാസികള്‍ കേട്ടത്.അപകടത്തില്‍ ഒന്‍പതുപേര്‍ മരിച്ചെന്ന വിവരം സ്ഥിരീകരിച്ചതോടെ പാങ്ങ് കണ്ണീര്‍ക്കടലായി. മരിച്ചവരുടെ മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെയോടെ എത്തി. പാങ്ങ് സ്‌കൂളില്‍ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങൾസന്ദർശിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. പൊതു ദർശനത്തിന് ശേഷം വീടുകളിലേക്ക് കൊണ്ടുപോകും. മലപ്പുറം പുലാമന്തോൾ സ്വദേശിയും പാങ്ങ് ജിഎൽപി സ്കൂളിലെ പ്രധാന അധ്യാപികയുമായ അജിത(54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല(52), സുഹറ(43), ആശ(41), അധ്യാപകനായ അബ്ദുൽ മജീദ്(43), മജീദിന്റെ ഭാര്യ റുഖിയ(39), സ്കൂളില...
പെൻഷൻ വിതരണത്തിനിടെ വേങ്ങരയിൽ ബാങ്ക്  ജീവനക്കാരന് സൂര്യാഘാതമേറ്റു
Accident

പെൻഷൻ വിതരണത്തിനിടെ വേങ്ങരയിൽ ബാങ്ക് ജീവനക്കാരന് സൂര്യാഘാതമേറ്റു

വേങ്ങര: ക്ഷേമ പെൻഷൻ വിതരണത്തിനിറങ്ങിയ ബാങ്ക് ജീവനക്കാരന് സൂര്യാഘാതമേറ്റു. വേങ്ങര സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ജീവനക്കാരൻ ടി.വി. രാജഗോപാലിനാണ് കടുത്ത വെയിലേറ്റതിനെ തുടർന്ന് സൂര്യാതാപ്പം മൂലം പൊള്ളലേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. കൈപത്തിക്ക് താഴെ മണിബന്ധത്തോട് ചേർന്ന് രണ്ട് ഇഞ്ചോളം വട്ടത്തിൽ പൊള്ളൽ ഏൽക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇതേ ബാങ്കിലെ മറ്റൊരു ജീവനക്കാരനും പെൻഷൻ വിതരണത്തിനിടെ സൂര്യാഘാതത്തെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം യഥാസമയം ചികിൽസതേടിയതിനാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.ഇക്കുറി പെൻഷൻ വിതരണത്തിന് എത്തിയത് കടുത്ത ചൂട് സമയത്തായത് വിതരണ രംഗത്തുള്ള വരെ പ്രയാസത്തിലാക്കിയിട്ടുണ്ട്മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ ഒരുമിച്ച് കഴിഞ്ഞ 25-ന് വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും വിതരണത്തിനുള്ള പണം ലഭിച്ചത് ഏപ്രിൽ 4-ന് വൈകുന്നേരത്തോടെയ...
വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Other

വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: യൂട്യൂബ് വീഡിയോ നോക്കി വിഷുദിനത്തില്‍ ക്ഷേത്രപറമ്പില്‍ കൂട്ടുകാർക്കൊപ്പം സ്റ്റീല്‍ പാത്രത്തിനുള്ളില്‍ പടക്കം പൊട്ടിക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ 16 കാരനു ദാരുണാന്ത്യം.കൊയിലാണ്ടി കൊരയങ്ങാട് തെരുവ് എടക്കോടൻ വീട്ടില്‍ എ.കെ. അദ്വൈത് ആണ് മരിച്ചത്.കൂടുതല്‍ ശബ്ദം കിട്ടുന്നതിനായി സ്റ്റീല്‍പാത്രം കൊണ്ട് മറച്ച്‌ ഗുണ്ട് പൊട്ടിക്കുന്നതിനിടെയാണ് അപകടം. പാത്രം തകർന്ന് സ്റ്റീല്‍ ചീളുകള്‍ അദ്വൈതിന്റെ ശരീരത്തില്‍ തറച്ചുകയറി. ഇന്റർനെറ്റില്‍ കണ്ട വീഡിയോ അനുകരിക്കുകയാണ് അദ്വൈത് അടക്കമുള്ള കുട്ടികള്‍ ചെയ്തത്. സംഭവത്തില്‍ മറ്റൊരു കുട്ടിക്ക് നിസാര പരുക്കേറ്റു. ഈ കുട്ടിക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ കൊയിലാണ്ടിയിലെ കൊരയങ്ങാട് ക്ഷേത്രപറമ്പില്‍ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. സ്റ്റീല്‍ ...
വേങ്ങര തറയിട്ടാൽ പുല്ലമ്പലവൻ അബ്ദുറഹിമാൻ ഹാജി അന്തരിച്ചു
Obituary

വേങ്ങര തറയിട്ടാൽ പുല്ലമ്പലവൻ അബ്ദുറഹിമാൻ ഹാജി അന്തരിച്ചു

വേങ്ങര : തറയിട്ടാൽ പുല്ലമ്പലവൻ അബ്ദുറഹിമാൻ ഹാജി (75)നിര്യാതനായി. കോഴിക്കോട് സർവ്വകലാശാല റിട്ട എഞ്ചിനിയറാണ്. കേരള ലാൻ്റ് ഡെലപ്‌മെൻ്റ് കോർപ്പറേഷൻ ആലപ്പുഴ, തൃശ്ശൂർ ഓഫിസുകളിൽ ജോലി ചെയ്തിട്ടുണ്ട്.ഭാര്യ പരേതയായ നദീറ ടീച്ചർമക്കൾ: അഫ്സൽ,അദ്ധ്യാപകൻ SNMHSS പരപ്പനങ്ങാടി ,ആസിഫ് പ്രിൻസിപ്പാൾ KHMHSS വാളക്കുളംമരുമക്കൾ :സുബിത, ഡോക്ടർ ഫസീല സഹോദരങ്ങൾ:രായീൻ, കദീജ, സഫിയ്യ...