Wednesday, September 10

Tag: Local news

മണ്ണട്ടാംപാറയിൽ ഓട്ടോ മരത്തിലിടിച്ച് മറിഞ്ഞു ഡ്രൈവർ മരിച്ചു
Accident

മണ്ണട്ടാംപാറയിൽ ഓട്ടോ മരത്തിലിടിച്ച് മറിഞ്ഞു ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി: നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. കൂട്ടു മൂച്ചിയിൽ ഓട്ടോ ഓടിക്കുന്ന പരപ്പനങ്ങാടി പുത്തരിക്കൽ മുണ്ടുപാലത്തിങ്ങൽ പൂളക്കൽ അബ്ദുൽ ഖാദറിന്റെ മകൻ ഹസ്സൻ (63) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 നാണ് അപകടം.കൊടക്കാട് മണ്ണട്ടാപ്പാറ വട്ടോളി റോഡിൽ വട്ടോളി കുന്നിൽ ആണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി....
Local news

മൂന്ന് പഞ്ചായത്തിലേക്ക് ജലവിതരണം മുടങ്ങും

തിരൂരങ്ങാടി ജല അതോറിറ്റിയുടെ വേങ്ങര വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് കല്ലക്കയം റോ വാട്ടര്‍ പമ്പ് ഹൗസില്‍ നിന്നും പമ്പ് ചെയ്യുന്ന 160 എച്ച് പി മോട്ടോറിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഊരകം,വേങ്ങര,പറപ്പൂര്‍ എന്നീ പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം മെയ് 3 മുതല്‍ 07/ 05/ 2025 വരെ ഭാഗികമായി മുടങ്ങുന്നതായിരിക്കുമെന്ന് ജല അതോറിറ്റി തിരൂരങ്ങാടി പി എച്ച് സെക്ഷന്‍ അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു....
Local news

പെരുവള്ളൂരില്‍ പുതിയ വെറ്ററിനറി സബ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

പെരുവള്ളൂര്‍ : ഗ്രാമ പഞ്ചായത്തിലേക്ക് പുതുതായി അനുവദിച്ച വെറ്ററിനറി സബ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏഴാം വാര്‍ഡ് സിദ്ധീഖാബാദില്‍ ആണ് വെറ്ററിനറി സബ് സെന്റര്‍ തുടങ്ങിയിട്ടുള്ളത്. സെന്ററിന്റെ ഉദ്ഘാടനം പി അബ്ദുല്‍ ഹമീദ് എം എല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ കലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഫൈസല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഞ്ചാലന്‍ ഹംസ ഹാജി, യൂ പി മുഹമ്മദ്, മെമ്പര്‍മാരായ ഷാഹിദ, തങ്ക വേണുഗോപാല്‍, തസ്ലീന, അസൂറ, സറീന ജാസില്‍, മുഹ്‌സിന, ഹബീബ ലത്തീഫ്,ഉമൈബ മുനീര്‍ ,താഹിറ എന്നിവര്‍ സംസാരിച്ചു. എ പി അഷ്റഫ്, എഞ്ചിനീയര്‍ ടി മൊയ്ദീന്‍ കുട്ടി, പി ഇബ്രാഹിം, എ സി അബ്ദുള്ള, എ കെ ലത്തീഫ്, വിവിധ പാര്‍ട്ടി പ്രതിനിധികളായ സിസി അമീറലി ,ചെമ്പന്‍ ഹനീഫ,ടി ശിവദാസന്‍, പി റഫീഖ് എന്നിവര്‍ സംബന്ധിച്ചു. ഡോ ജാബിര്‍ സ്വാഗതവും പി എം അഷ്റഫ് നന്ദിയും പറഞ്ഞു....
Local news

മൂന്നിയൂരില്‍ ജിപ്‌സം ജോലിക്കിടെ താഴെ വീണ് അതിഥി തൊഴിലാളി മരിച്ചു

മൂന്നിയൂരില്‍ ജിപ്‌സം ജോലിക്കിടെ താഴെ വീണ് അതിഥി തൊഴിലാളി മരിച്ചു. മൂന്നിയൂര്‍ പടിക്കലില്‍ ആണ് സംഭവം. ഉത്തര്‍പ്രദേശ് ജിംഗുരാപര്‍ സ്വദേശി ഇഷ്റാര്‍ അലി (27) ആണ് മരിച്ചത്. പടിക്കല്‍ പമ്പ് ഹൗസിനു സമീപത്തെ ഫിസി ഫുഡ് ഹോട്ടലില്‍ ഹാളിലെ സീലിംഗില്‍ ജിപ്‌സം വര്‍ക്ക് ചെയ്യുന്നതിനിടയില്‍ ആയിരുന്നു അപകടം. ഫോള്‍ഡിങ് കോണിയില്‍ നിന്ന് താഴെ വീഴുകയായിരുന്നു. മൃതദേഹം വിമാനമാര്‍ഗം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോയി....
Kerala

ഇരു ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയ്ക്കും മകനും ദാരുണാന്ത്യം

പാലക്കാട് : ഇരു ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയും മകനും മരിച്ചു. പാലക്കാട് മാട്ടുമന്ത സ്വദേശി അഞ്ജു, മകന്‍ ശ്രിയാന്‍ ശരത്ത് എന്നിവരാണ് മരിച്ചത്. കല്ലേക്കാട് വെച്ചാണ് ഇവര്‍ സഞ്ചരിച്ച ഇരു ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്.
Local news

മാലിന്യം സംസ്‌കരിക്കാതെ കൂട്ടിയിട്ട് നായകള്‍ക്ക് താവളം ഒരുക്കി ; പെരുവള്ളൂരില്‍ കുട്ടികളുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് ആരോഗ്യ വകുപ്പ്

പെരുവള്ളൂര്‍ : മാലിന്യം സംസ്‌കരിക്കാതെ കൂട്ടിയിട്ട് തെരുവ് നായകള്‍ക്ക് താവളം ഒരുക്കിയതിന് കൊച്ചുകുട്ടികളുടെ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ ആരോഗ്യവകുപ്പ്‌കേരള പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുത്തു. കരുവാന്‍തടം സ്വദേശികളായ നസീമുദ്ദീന്‍ കെ, സൈതലവി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഏപ്രില്‍ 24ന് ഗൃഹപ്രവേശ ചടങ്ങില്‍ അവശേഷിച്ച മാലിന്യങ്ങളും ഭക്ഷണങ്ങളും ആണ് തെരുവ് പട്ടികള്‍ക്ക് ഈ പ്രദേശത്ത് വിഹാരകേന്ദ്രമാകാന്‍ കാരണമായത്. വീടിനടുത്ത് പറമ്പില്‍ കളിച്ചുകൊണ്ടിരിക്കവേ 10 വയസ്സ് പ്രായമുള്ള 7 ഓളം കുട്ടികളെ പെരുവള്ളൂര്‍ പറമ്പില്‍പീടിക കരുവാന്‍തടം ഭാഗത്തുള്ള ഒഴിഞ്ഞ പറമ്പിലെ തെരുവ് നായകള്‍ ആക്രമിക്കാന്‍ വരികയായിരുന്നു. ആത്മരക്ഷാര്‍ത്ഥം ഓടി വീട്ടില്‍ കയറിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടിയെന്നും പട്ടികളില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന പരാതിയിന്മേല്‍ പെരുവള്ളൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: മുഹമ്മദ് റാസിയുടെ...
Local news

എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ സമ്മേളനം സമാപിച്ചു

പെരുവള്ളൂർ : ഏപ്രിൽ 29 ന് സംഘടനയുടെ സ്ഥാപക ദിനത്തിന്റെ ഭാഗമായി 'സെലിബ്രേറ്റിംഗ് ഹ്യുമാനിറ്റി' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ സമ്മേളനം പെരുവള്ളൂർ ചെങ്ങാനി മഫ് ലഹിൽ സമാപിച്ചു. ലഹരി വസ്തുക്കളും അക്രമങ്ങൾ മൂലം അസ്വസ്ഥമായി കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ധാർമിക മൂല്യങ്ങളുടെ പുനരുജ്ജീവനം ആഗ്രഹിക്കുന്ന ഒരു സാമൂഹിക സാഹചര്യം നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ 53 വർഷമായി എസ് എസ് എഫ് നിരന്തരം ഉയർത്തിക്കാട്ടുന്ന ‘ധാർമിക വിപ്ലവം’ എന്ന ആശയം കൂടുതൽ പ്രസക്തി നേടുകയും ഈ ആശയവുമായി ഐക്യപ്പെടാൻ കൂടുതൽ ആളുകൾ സന്നദ്ധരാവുകയും ചെയ്യുന്നത് ഒരു യാഥാർത്യമാണെന്ന് സമ്മേളനം വിലയിരുത്തി. വൈകീട്ട് 5 മണിക്ക് കരുവാങ്കല്ല് നിന്ന് ആരംഭിച്ച വിദ്യാർഥി റാലിയോട് കൂടെയാണ് സമ്മേളനത്തിന് തുടക്കമായത്. കേരള മുസ്‌ലിം ജമാഅത്ത് തേഞ്ഞിപ്പലം സോൺ വൈസ് പ്രസിഡൻ്റ് അബ്ദുല്ല ഫൈസി പെരുവള്ളൂർ ഫ്ലാ...
Other

ഭീകരതയും തീവ്രവാദവും ഇസ്ലാമിന് അന്യം : ഡോക്ടർ ഹുസൈൻ മടവൂർ

വേങ്ങര :ഭീകരതയും തീവ്രവാദവും ഇസ്ലാമിന് എതിരെ ആരോപിക്കുന്ന വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും ഇസ്ലാം സമാധാനത്തോടെ പ്രചരിച്ച മതമാണെന്നും, ഖുർആൻ ലോകത്ത് മാനവികതയുടെ സന്ദേശമാണ് കൈമാറുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു കെ.എൻ.എം.വേങ്ങര മണ്ഡലം കമ്മിറ്റി വലിയോറ കാളികടവ് പി സി എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇസ്ലാം വാളുകൊണ്ട് പ്രചരിച്ച മതമാണ് എന്ന് ചിലർ പ്രചരിപ്പിക്കുന്ന കേവലം കുപ്രചരണങ്ങൾ മാത്രമാണെന്നും ആരെയും നിർബന്ധിച്ചു മുസ്ലിം ആക്കുന്ന സമീപനം മതഗ്രന്ഥങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ വികെ കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഓൺലൈൻ സന്ദേശം കൈമാറി. പി.കെ.എം. അബ്ദുൽ മജീദ് മദനി,കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ, ജനറൽ...
Local news

തിരൂരങ്ങാടി കടലുണ്ടി പുഴയിൽ ബന്ധുക്കൾക്ക് ഒപ്പം കുളിക്കുന്നതിനിടെ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ

തിരൂരങ്ങാടി : തിരൂരങ്ങാടി കടലുണ്ടി പുഴയിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം. ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു...ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം......
Local news

കെ.എ.ടി.എഫ് പ്രതിനിധി സംഗമവും യാത്രയയപ്പ് സമ്മേളനവും നടന്നു

തിരൂരങ്ങാടി : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തിരൂരങ്ങാടി വിദ്യാഭ്യാസജില്ല പ്രതിനിധിസംഗമവും യാത്രയയപ്പ് സമ്മേളനവും അകലാപ്പുഴ ഹൗസ് ബോട്ടിൽ വെച്ച് നടന്നു. സംഗമത്തിൻ്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ നിർവ്വഹിച്ചു. വിദ്യാഭ്യാജില്ല പ്രസിഡൻ്റ് മുസ്തഫ കോഴിച്ചെന അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ഷർഷാദ് കൊയിലാണ്ടി , സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ ,ബുഷ്റ താനൂർ എന്നിവർ ക്ലാസെടുത്തു. മൂന്ന് പതിറ്റാണ്ടിലധികം വിദ്യാഭ്യാസ രംഗത്തും സംഘടനാ രംഗത്തും ഒരുപാട് സംഭാവനകൾ നൽകിയ സംസ്ഥാന പ്രസിഡൻ്റ് ടി.പി. അബ്ദുൽ ഹഖ്, വൈസ് പ്രസിഡൻ്റ് ടി.പി. അബ്ദുൽ റഹീം, കൗൺസിലർ കെ.എം സിദ്ധീഖ് എന്നിവർക്കാണ് പ്രൗഢമായ യാത്രയയപ്പ് നൽകിയത്. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ ചുള്ളിപ്പാറ, മുജാഹിദ് പനക്കൽ, അബ്ദുൽ വാഹിദ് മൊറയൂർ, കെ.ടി. ബഹാവുദ്ദീൻ, ഷിഹാബുദ...
Crime

മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് പറപ്പൂർ സ്വദേശി, മൃതദേഹം ഇന്ന് കബറടക്കും

മംഗളൂരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ മംഗളുരുവില്‍ ആള്‍ക്കൂട്ടം മർദ്ദിച്ച്‌ കൊലപ്പെടുത്തിയ യുവാവിന്റെ കബറടക്കം ഇന്ന് നടക്കും. കോട്ടക്കൽ പറപ്പൂർ ചോലക്കുണ്ട് സ്വദേശിയും വയനാട് പുൽപ്പള്ളി സ്വദേശിയുമായ മൂച്ചിക്കാടൻ അഷ്‌റഫാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10 ന് വീട്ടിലെത്തിച്ച് ഖബറടക്കും. അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാള്‍ എന്നാണ് കുടുംബം പറയുന്നത്. ഇയാള്‍ക്ക് നാടുമായും ബന്ധുക്കളുമായും കാര്യമായി ബന്ധമില്ലെന്നാണ് കുടുംബം പറയുന്നത്. എങ്കിലും വല്ലപ്പോഴും ഇയാള്‍ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ മാനസിക വെല്ലുവിളി നേരിടുന്നുണ്ട്. അലഞ്ഞു തിരിഞ്ഞ് പഴയ സാധനങ്ങൾ പെറുക്കി വിറ്റ് ജീവിക്കുന്ന ആളാണ്.കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച്‌ നടക്കുമ്ബോഴാണ് 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം യുവാവിനെ...
Local news

കോയപ്പാപ്പ ആണ്ട് നേര്‍ച്ചക്ക് കൊടിയേറി

വേങ്ങര : കോയപ്പാപ്പ (സ:ദ)യുടെ 42-ാം ആണ്ട് നേര്‍ച്ചക്ക് വേങ്ങര കോയപ്പാപ്പ ജാറം അങ്കണത്തില്‍ കൊടിയേറ്റത്തോടെ തുടക്കം കുറിച്ചു. ഇര്‍ഫാനി ഉസ്താദിന്റെയും, വേങ്ങര ടൗണ്‍ ജുമാ മസ്ജിദ് ഇമാം ഉസ്താദ് അബ്ദുസമദ് അഹ്‌സനി കോട്ടുമലയുടെയും കാര്‍മ്മികത്വത്തില്‍ പ്രസിഡണ്ട് എന്‍ടി ബാവ ഹാജി കൊടി ഉയര്‍ത്തി. കൊളക്കാട്ടില്‍ കുഞ്ഞുട്ടി, മുല്‍ത്താന്‍ ബാവ,പാറയില്‍ കുഞ്ഞിമോന്‍ തങ്ങള്‍, എം.കെ. റസാക്ക്, പഞ്ചായത്ത് അംഗം സി. റഫീക്ക്, എ.കെ. നജീബ് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. മെയ് 4 ന് അന്നദാനത്തോടെ നേര്‍ച്ചക്ക് സമാപനം കുറിക്കും....
Local news

കെഎന്‍എം വേങ്ങര മണ്ഡലം മുജാഹിദ് സമ്മേളനം ഇന്ന്

വേങ്ങര :'നവോത്ഥാനം പ്രവാചക മാതൃക' എന്ന പ്രമേയത്തില്‍ കെഎന്‍എം വേങ്ങര മണ്ഡലം മുജാഹിദ് സമ്മേളനം ഇന്ന് (ഏപ്രില്‍ 29 ചൊവ്വാഴ്ച) രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണിവരെ വിപുലമായ രീതിയില്‍ വലിയോറ മുതലമാട് പിസിഎം ഓഡിറ്റോറിയ ത്തില്‍ വെച്ച് സംഘടിപ്പിക്കും. രാവിലെ 8 30ന് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. രാവിലെ 9 മണി മുതല്‍ 10 മണി വരെ നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. വേങ്ങര മണ്ഡലം എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടി മുഖ്യ അഥിതി ആയിരിക്കും. സംസ്ഥാന ജില്ലാ ഭാരവാഹികളും സാമൂഹിക രാഷ്ട്രീയ നേതാക്കളും ഉദ്ഘാടന സെക്ഷനില്‍ പങ്കെടുക്കും. തുടര്‍ന്ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന പഠന ക്ലാസില്‍ തൗഹീദ് മനുഷ്യകത്തിന്റെ രക്ഷാ കവചം എന്ന വിഷയത്തില്‍ മുഹമ്മദ് സലീം സുല്ലമിയും, സലഫുകളുടെ മാതൃക എന്ന വിഷയത്തില്‍ ഹദിയത്തുള്ള സല...
Local news

കേരള സ്റ്റേറ്റ് പെൻകാക്ക് സിലാട്ട് ചാമ്പ്യൻഷിപ്പിൽ വേങ്ങര MFA ഇൻ്റർനാഷണൽ മാർഷ്യൽ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് സുവർണ നേട്ടം

തിരുവനന്തപുരം വെള്ളനാട് വെച്ച് നടന്ന കേരള സ്റ്റേറ്റ് പെൻകാക്ക് സിലാട്ട് ചാമ്പ്യൻഷിപ്പിൽ വേങ്ങര MFA ഇൻ്റർനാഷണൽ മാർഷ്യൽ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് 3 സ്വർണവും 3 വെങ്കലവുമായി മികച്ച നേട്ടം. ഓവറോൾ ചാമ്പ്യന്മാരായ പാലക്കാട് ജില്ലക്ക് വേണ്ടിയാണ് ഇവർ മത്സരത്തിന് ഇറങ്ങിയത്. അർസൽ ( ഹെവി വെയ്റ്റ്), അൻഫിൽ വി.പി ( ബിലോ 45 കിലോ), മുഹമ്മദ് മുഹത്തിബ് മാലിക്ക് (ബിലോ 110 കിലോ) എന്നിവരാണ് ഗോൾഡ് മെഡൽ നേടിയത്.ഗോൾഡ് കരസ്ഥമാക്കിയ മൂന്ന് പേരും ഉത്തർ പ്രദേശിൽ വെച്ച് നടക്കുന്ന നാഷണൽ പെൻകാക്ക് സിലാട്ട് മത്സരത്തിന് യോഗ്യത നേടി. ഷഹ്മിൽ ബാബു (ബിലോ 70 കിലോ), സാബിൻ അൻഷിർ (ബിലോ 60 കിലോ), ഷഹിൻഷ (ബിലോ 80 കിലോ) എന്നിവരാണ് വെങ്കലം നേടിയവർ. കക്കാട് സ്വദേശികളായ മാസ്റ്റർ മുഹമ്മദ് ഫാസിൽ, മുഹമ്മദ് നൂറുദ്ധീൻ കൂട്ടേരി എന്നിവരുടെ ശിക്ഷണത്തിലാണ് വേങ്ങര എം. എഫ്. എ ഇൻ്റർനാഷണൽ അക്കാദമിയിലെ വിദ്യാർത്ഥികൾ മത്സരത്തിന് പങ്കെടുത്...
Malappuram

റവന്യൂ റിക്കവറി : 100 ശതമാനം കൈവരിച്ച് തിരൂരങ്ങാടി താലൂക്ക് : അവാര്‍ഡ് ഏറ്റുവാങ്ങി : സംസ്ഥാനത്ത് തിളങ്ങി മലപ്പുറം ജില്ല

തിരൂരങ്ങാടി : 2024-25 സാമ്പത്തിക വര്‍ഷത്തെ റവന്യൂ റിക്കവറിയില്‍ ജില്ലയില്‍ 100 ശതമാനം കൈവരിച്ച് തിരൂരങ്ങാടി നഗരസഭ. റവന്യൂ റിക്കവറി ,കെട്ടിടനികുതി, ആഡംബര നികുതി എന്നിവയില്‍ ആണ് തിരൂരങ്ങാടി താലൂക്ക് 100 ശതമാനം എത്തിച്ചത്. തിരൂരങ്ങാടിയെ കൂടാതെ പെരിന്തല്‍മണ്ണ താലൂക്കും 100 ശതമാനം കൈവരിച്ചിട്ടുണ്ട്. ഇരു താലൂക്കുകളും റോളിംഗ് ട്രോഫി സ്വന്തമാക്കി. അതേസമയം 2024-25 സാമ്പത്തിക വര്‍ഷത്തെ റവന്യൂ റിക്കവറിയില്‍ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് മലപ്പുറം ജില്ല. സംസ്ഥാനത്ത് റവന്യൂ റിക്കവറി പിരിവില്‍ ശതമാനടിസ്ഥാനത്തില്‍ മലപ്പുറം ജില്ല ഒന്നാം സ്ഥാനത്ത് എത്തി. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയ മികച്ച ജീവനക്കാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് വിതരണം ചെയ്തു. 95 ശതമാനം റിക്കവറി പൂര്‍ത്തിയാക്കാന്‍ ജില്ലക്ക് കഴിഞ്ഞു. ഇതിലൂടെ 83 കോടി രൂപ പിരിച്ചെടുത്തു. കഴിഞ്ഞ സാമ്പത്തി...
Obituary

ചെമ്മാട്ടെ പ്രശസ്ത കണ്ണ് രോഗ വിദഗ്ധൻ ഡോ. പി. അബൂബക്കർ അന്തരിച്ചു.

ചെമ്മാട്ടെ പ്രശസ്ത കണ്ണ് രോഗ വിദഗ്ധനും സലഫി മസ്ജിദ്, കരുണ പാലിയേറ്റീവ് എന്നിവയുടെ ഭാരവാഹിയും ആയിരുന്ന ഡോ. പി. അബൂബക്കർ സാഹിബ് (ചെമ്മാട്) അന്തരിച്ചു.ജനാസ ഉച്ചക്ക് 1 മണിയോടെ ചെമ്മാട് എത്തും.അസറിന് ശേഷം 4 മണിക്ക് ചെമ്മാട് പള്ളിയിൽ വെച്ച് ജനാസ നമസ്കാരം നിർവഹിക്കും.4:15 ന് തിരൂരങ്ങാടി യതീംഖാനയിൽ പൊതുദർശനത്തിന് വെക്കുകയും യതീം ഖാന പള്ളിയിൽ മഗ്‌രിബിന് ശേഷം (7 മണി) ജനാസ നമസ്കാരം നിർവഹിക്കുകയും ചെയ്യും.രാത്രി 8 മണിയോടെ അരീക്കോട് മേത്തലങ്ങാടി മൂർഖൻ മുഹമ്മദാജി മെമ്മോറിയൽ ഹാളിൽ എത്തിക്കും.നാളെ ഞായർ രാവിലെ 9 മണിക്ക് താഴത്തെങ്ങാടി ജുമുഅത്ത് പള്ളിയിൽ ജനാസ നമസ്കാരം നിർവഹിക്കുകയും ഖബറടക്കം നടത്തുകയും ചെയ്യും .#drpaboobakkar #tirurangaditoday...
Local news

പഹല്‍ഗാം ഭീകരത : എസ്.ഡി.പി.ഐ കാൻഡിൽ മാർച്ച് നടത്തി അപലപിച്ചു

കൂരിയാട് : പഹല്‍ഗാമിൽ മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണത്തിൽ കൂരിയാട് ബ്രാഞ്ച് എസ്ഡിപിഐ അപലപിച്ചു. മതം നോക്കിയും വേഷം നോക്കിയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുക എന്നത് ഫാഷിസ്റ്റ് ശൈലിയാണെന്നും ഇത്തരം ഫാഷിസ്റ്റുകൾക്കെതിരെ കൃത്യമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് എസ്ഡിപിഐ എന്നും, അക്രമികളെയും അതിൻെറ പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും കര്‍ശന നടപടിയും സമഗ്രമായ അന്വേഷണവും നടത്തി മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു ബ്രാഞ്ച് പ്രസിഡണ്ട് മുജീബ് ഈ. വി, സെക്രട്ടറി ഷൗക്കത്ത് .കെ, ഷറഫുദ്ധീൻ ,ഉനൈസ്, സലാം, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി....
Local news

ഹോപ്പ് ഫൗണ്ടേഷന് ഫണ്ട് കൈമാറി മുസ്ലിം ലീഗ് കമ്മിറ്റികള്‍

വേങ്ങര : പറപ്പൂര്‍ ഹോപ്പ് ഫൗണ്ടേഷന്റെ കെട്ടിട നിര്‍മാണത്തിന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികള്‍ ഫണ്ട് കൈമാറി. പഞ്ചായത്ത് പതിനൊന്ന്, എട്ട് വാര്‍ഡ് കമ്മിറ്റികളാണ് ഫണ്ട് സ്വരൂപിച്ച് കൈമാറിയത്. പതിനൊന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച തുക ഹോപ്പ്ഫൗണ്ടേഷന്‍ പ്രസിഡന്റ് സി. അയമുതു മാസ്റ്റര്‍ക്ക് വാര്‍ഡ് ലീഗ് സെക്രട്ടറി ഒ.പി ഹംസ കൈമാറി. ചടങ്ങില്‍ ടി. കുഞ്ഞു, ടി.പി അഷ്റഫ്, വി. കുഞ്ഞുട്ടി, വി. സലാം, എം.പി കുഞ്ഞിമുഹമ്മദ്, സി.കെ ഫൈസല്‍, സി മുഹമ്മദാലി, എ യൂസുഫ്. വി.എസ് മുഹമ്മദ് അലി, സിദ്ധിഖ് കുഴിപ്പുറം, ടി മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എട്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച തുക ഹോപ്പ്ഫൗണ്ടേഷന്‍ പ്രസിഡന്റ് സി. അയമുതു മാസ്റ്റര്‍ക്ക് വാര്‍ഡ് ലീഗ് ട്രഷറര്‍ സി.കെ മുഹമ്മദ് കുട്ടി കൈമാറി. ചടങ്ങില്‍ സലീം എ.എ, മുഹമ്മദ് കൂനാരി, എ.പി മൊയ്ദുട്ടി ഹാജി, മുഹമ്...
Local news

എസ്.കെ.ജെ.എം മൂന്നിയൂർ റെയ്ഞ്ച് നിലവിൽ വന്നു

മൂന്നിയൂർ : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മൂന്നിയൂർ റെയ്ഞ്ച് നിലവിൽ വന്നു. പരപ്പനങ്ങാടി, ചെമ്മാട് റൈഞ്ചു കളിൽ നിന്നും പുതുതായി രൂപം കൊണ്ട മൂന്നിയൂർ റെയ്ഞ്ചിന്റെ പ്രഥമ ജനറൽ ബോഡി കുന്നത്ത് പറമ്പ് നൂറാനിയ്യ ഹയർ സെക്കണ്ടറി മദ്റസയിൽ വെച്ച് ചേർന്നു. തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്‌ ഉദ്ഘാടനം നിർവഹിച്ചു. മുഫത്തിശ് ഉമർ ഹുദവി വെളിമുക്ക് അധ്യക്ഷനായി. മുദരിബ് ശഫീഖ് റഹ്മാനി വിഷയാവതരണം നടത്തി. മാനേജ്മെന്റ് പ്രതിനിധികളായ കുഞ്ഞാലൻ ഹാജി, അബ്ദുൽ ഹമീദ് മാളിയേക്കൽ, അബ്ദു റഹ്മാൻ ഹാജി, എൻ.എം ബാവ ഹാജി, കെ.എം ബാവ ഹാജി എന്നിവർ പ്രസംഗിച്ചു. ശിഹാബ് ചുഴലി സ്വാഗതവും നിസാർ ഹൈതമി നന്ദിയും പറഞ്ഞു. ജനറൽ ബോഡിയിൽ വെച്ച് മൂന്നിയൂർ റെയ്ഞ്ച് പ്രഥമകമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ത്വൽഹത്ത് ഫൈസി ആനങ്ങാടി (പ്രസിഡന്റ്‌ ) സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ ബുഖാരി, ഹ...
Local news

വേങ്ങര തോട്ടിലെ മരങ്ങളും അടിഞ്ഞു കൂടിയ മണ്ണും നീക്കം ചെയ്യണം : നിവേദനം നല്‍കി

വേങ്ങര : വേങ്ങര തോട്ടിലെ മരങ്ങളും അടിഞ്ഞു കൂടിയ മണ്ണും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കൂരിയാട് ബ്രാഞ്ച് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം നല്‍കി. കാല വര്‍ഷം ശക്തി പ്രാപിക്കുന്ന സമയത്ത് വേങ്ങര തോട്ടിലെ കാട്ടില്‍ ചിറ മുതല്‍ പനമ്പുഴ വരെ വെള്ളം ഒഴുക്കിന് തടസ്സമായി തോട്ടില്‍ വളര്‍ന്ന മരങ്ങളും തോട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും കാല വര്‍ഷം തുടങ്ങുന്നതിന് മുമ്പ് എടുത്ത് മാറ്റി താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെയും കര്‍ഷകരുടെയും ഭീതി അകറ്റാന്‍ അധികാരികള്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണം എന്ന് ഭാരവാഹികള്‍ നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു. എസ്ഡിപിഐ കൂരിയാട് ബ്രാഞ്ച് പ്രസിഡന്റ് അബ്ദുല്‍ മുജീബ് ആണ് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം സമര്‍പ്പിച്ചത്. സലാം വികെ, നൗഷാദ് ഇവി, അയ്യൂബ് ചെമ്പന്‍ , എന്നിവര്‍ സംബന്ധിച്ചു....
Local news

അമൃത് പദ്ധതി : തിരൂരങ്ങാടിയിൽ ഡ്രോൺ സർവ്വേ തുടങ്ങി

തിരൂരങ്ങാടി : അമൃത് പദ്ധതിയിൽ മാസറ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി തിരൂരങ്ങാടി നഗരസഭ പ്രദേശത്തിന്റെയും ചുറ്റുമുള്ള പഞ്ചായത്ത് പ്രദ്ദേശങ്ങളുടേയും നിലവിലെ ഭൂവിനിയോഗ പഠനത്തിനായി ഡ്രോൺ സർവ്വേ ഏരിയൽ മാപ്പിങ്ങ് തുടങ്ങി, വെന്നിയൂർ ജിഎംയുപി സ്കൂൾ ഗ്രൗണ്ടിൽ നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഡ്രോൺ സർവ്വേ ഏരിയൽ മാപ്പിങ്ങ് പൂർത്തിയാക്കുവാൻ എല്ലാവരുടേയും സഹകരണം നഗരസഭ അദ്ധ്യക്ഷൻ അഭ്യർത്ഥിച്ചു. വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. ജില്ലാ ടൗൺ പ്ലാനർ ഡോ: ആർ പ്രദീപ് പദ്ധതി വിശദീകരിച്ചു. തോട്, റോഡുകൾ, കെട്ടിടങ്ങൾ തുടങ്ങിയ സർവെയിൽ ഉൾപ്പെടും. എം, പി ഫസീല, സുജിനി മുളമുക്കിൽ, ആരിഫ വലിയാട്ട്, സ്കൂൾ എച്ച് എം അബ്ദുസലാം, കെ കുഞ്ഞൻ ഹാജി, അസീസ് കാരാട്ട്, എം.പി കുഞ്ഞാപ്പു സംസാരിച്ചു....
Local news

കളിയാട്ടമുക്കില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം

മൂന്നിയൂര്‍ : മുട്ടിച്ചിറ കളിയാട്ടമുക്കില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. അന്യസംസ്ഥാന തൊഴിലാളിയാണ് മരണപ്പെട്ടത്. ഒഡീഷ സ്വദേശിയായ ജുക്ത ബത്ര (28) എന്നയാളാണ് മരിച്ചത്. കളിയാട്ടമുക്ക് കാരിയാട് ഇറക്കത്തില്‍ നിന്നും വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു മൃതദേഹം തിരുരങ്ങാടി താലൂക് ആശുപത്രി മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു....
Local news

ഹൗ റ്റു ബി എ ഗുഡ് ടീച്ചര്‍ ; മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ ഹൗ റ്റു ബി എ ഗുഡ് ടീച്ചര്‍ എന്ന വിഷയത്തില്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. മോട്ടിവേഷന്‍ ട്രെയിനറും, മെന്റലിസ്റ്റും, അക്കാദമിക് മജിഷ്യനുമായ അനില്‍ പരപ്പനങ്ങാടി ക്ലാസ് എടുത്തു. വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിച്ചു. സെന്റര്‍ കോഡിനേറ്റര്‍ ടി. ജിഷ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൈബ്രേറിയന്‍ എ.വി ജിത്തു വിജയ് സ്വാഗതവും, അധ്യാപിക കെ. കെ. ഷെബീബ നന്ദിയും പറഞ്ഞു....
Local news

എസ് ജെ എം തെയ്യാല റെയ്ഞ്ചിന് പുതിയ സാരഥികൾ; വാർഷിക കൗൺസിൽ സമാപിച്ചു

തിരൂരങ്ങാടി : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തെയ്യാല റെയ്ഞ്ച് വാഷിക കൗൺസിൽ സമാപിച്ചു. വെള്ളിയാമ്പുറം ഹയാത്തുൽ ഇസ്‌ലാം സുന്നി മദ്റസയിൽ നടന്ന കൗൺസിൽ മുഫത്തിശ് ഉസ്മാൻ സഖാഫി എടക്കര ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുൽ മുജീബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ സുഹ്രി, അബ്ദുൽ ഗഫൂർ സഖാഫി എന്നിവർ വാർഷിക റിപ്പോർട്ടുകളും കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ സഅദി കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. 2025- 28 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡൻ്റ് : അബ്ദുൽ മുജീബ് ജല്മലുല്ലൈലിസെക്രട്ടറി : അബ്ദുല്ലത്വീഫ് ഫാളിലി,ട്രഷറർ : അബ്ദുസ്സലാം സഖാഫി എന്നിവരെയുംഐ.ടി, എക്സാം, വെൽഫെയർ പ്രസിഡൻ്റായി അബ്ദുൽ ഗഫൂർ സഖാഫിയെയും, സെക്രട്ടറിയായി ശഹീദ് സഖാഫി, മാഗസിൻ പ്രസിഡൻ്റായി സഹൽ നഈമി, സെക്രട്ടറി ത്വാഹിറുദ്ധീൻ സഖാഫി എന്നിവരെയും മിഷണറി & ട്രൈനിംഗ് പ്രസിഡൻ്റായി അബ്ദുറഊഫ് സഖാഫി , സെക്രട്ടറിയാ...
Obituary

കൊടിഞ്ഞിയിലെ പൗരപ്രമുഖൻ പി.സി.മുഹമ്മദ് ഹാജി അന്തരിച്ചു

തിരൂരങ്ങാടി : കൊടിഞ്ഞിയിലെ പൗരപ്രമുഖനും,കൊടിഞ്ഞി മഹല്ല് പ്രസിഡണ്ടും,നന്നമ്പ്ര പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കടുവാളൂർ പത്തൂർ പി.സി മുഹമ്മദ് ഹാജി (95) അന്തരിച്ചു. മത,രാഷ്ട്രീയ,സാമൂഹ്യ മേഖലകളിൽ സജീവസാന്നിധ്യമായിരുന്ന പി.സി മുസ്‌ലിംലീഗിന്റെ സംസ്ഥാന കൗൺസിലർ, മലപ്പുറം ജില്ലാ സമിതി അംഗം, താനൂർ മണ്ഡലം ഭാരവാഹി, നന്നമ്പ്ര പഞ്ചായത്ത് ജനറൽ സെക്രട്ടറി, പ്രസിഡണ്ട്, വാർഡ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. കൊടിഞ്ഞി എം.എ.എച്ച്.എസ് സ്‌കൂൾ പ്രസിഡണ്ട്, എം.ഇ.എസ് വൈസ് പ്രസിഡണ്ട്, ചെമ്മാട് ദാറുൽ ഹുദാ ജനറൽ ബോഡി അംഗം, കടുവാളൂർ ബാബുസ്സലാം മദ്രസ ജനറൽ സെക്രട്ടറി, കടുവാളൂർ എ.എം.എൽ.പി സ്‌കൂൾ മാനേജർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ സമസ്തയുടെ പ്രവർത്തനത്തിൽ സജീവമായിരുന്നു. ഭാര്യമാർ: ആയിഷുമ്മ അമ്പലശേരി. പരേതയായ ഊരോത്തിയിൽ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ.മക്കൾ: മൊയ്തീൻ, അബ്ദുൽനാസർ,...
Local news

വെൽഫെയർ പാർട്ടി നന്നമ്പ്ര പഞ്ചായത്ത് പദയാത്ര ആരംഭിച്ചു

തിരൂരങ്ങാടി : നാടിന്റെ നന്മക്ക് നമ്മളൊന്നാവണം എന്ന ആശയം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ ഭാഗമായി വെൽഫെയർ പാർട്ടി നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ ആലംഗീർ വി.കെ നയിക്കുന്ന സാഹോദര്യ പദയാത്ര ആരംഭിച്ചു. വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്‌ സാബിർ കൊടിഞ്ഞി പദയാത്ര ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. ആലംഗീർ വി.കെ അഭിവാദ്യങ്ങളർപ്പിച്ചു സംസാരിച്ചു. ലുബ്‌ന സി പി, അലി അക്ബർ കുണ്ടൂർ, അയ്യൂബ്. പി, അബ്ദുസ്സലാം, ജാസ്മിൻ.ടി, ഖാലിദ് കൊടിഞ്ഞി, നൗഷാദ് കുണ്ടൂർ, ഖാദർ ഹാജി പി, രായിൻ കുട്ടി വി.കെ, ഹസ്സൻ കെ, ആസിഫ് അലി, സലീം കൊടിഞ്ഞി, റസിയ, ഷമീന വി.കെ എന്നിവർ നേതൃത്വം നൽകി....
Obituary

വേങ്ങര കടലുണ്ടിപുഴയിൽ 18 കാരൻ മുങ്ങിമരിച്ചു

വേങ്ങര : സുഹൃത്തിനൊപ്പം കടലുണ്ടി പുഴയിൽ കുളിക്കാൻ പോയ 18 കാരൻ മുങ്ങിമരിച്ചു. പാലക്കാട്‌ മണ്ണാർക്കാട് സ്വദേശിയും വേങ്ങര വലിയോറ ചിനക്കൽ ക്വാർട്ടെഴ്സിൽ താമസക്കാരനുമായ മുഹമ്മദലി (18) ആണ് മരിച്ചത്. മഞ്ഞമ്മാട് പെരുമ്പുഴ കടവിലാണ് സംഭവം. അടുത്ത മുറിയിൽ താമസക്കാരനായ സുഹൃത്തിനൊപ്പം കുളിക്കാൻ പോയതായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിക്കാണ് സംഭവം. പുഴയിൽ മുങ്ങിയതിനെ തുടർന്ന് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്… മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി…...
Local news

തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപനവും സ്വഗതസംഘ രൂപവത്കരണവും

ചേലേമ്പ്ര :എസ്‌ എസ്‌ എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് സ്വഗതസംഘം രൂപവത്കരിച്ചു കുറ്റിപ്പാല ദാറുൽ ഇർശാദിൽ വെച്ച് നടന്ന സംഗമം തേഞ്ഞിപ്പലം സോൺ മുസ്ലിം ജമാഅത് പ്രസിഡന്റ്‌ മുഹമ്മദ്‌ ബാഖവി ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. എസ്‌ വൈ എസ്‌ മുൻ സംസ്ഥാന ഫിനാൻസ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ വിഷയാവതരണം നടത്തി. സർക്കിൾ പ്രസിഡന്റ്‌ ഖാദർ മുസ്‌ലിയാർ സ്വാഗത സംഘ പ്രഖ്യാപനവും നടത്തി. ദാറുൽ ഇർഷാദ് പ്രിൻസിപ്പാൾ ബാവ അഹ്സനി അകമ്പടം, എസ്‌ വൈ എസ്‌ സോൺ സെക്രട്ടറി ശറഫുദ്ധീൻ സഖാഫി കൊളക്കാട്ടുചാലി, എസ്‌ വൈ എസ്‌ സർക്കിൾ സെക്രട്ടറി ഹസൈനാർ സഖാഫി, ഡിവിഷൻ പ്രസിഡന്റ്‌ മുഹ്സിൻ ഇർഫാനി ഡിവിഷൻ ജനറൽ സെക്രട്ടറി ജാബിർ പറമ്പിൽ പീടിക ഡിവിഷൻ ഫിനാൻസ് സെക്രട്ടറി ഹാരിസ് അദനി എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി റഷീദ് ഇർഫാനി സ്വാഗതവും സ്വാഗത സംഘ കൺവീനർ നാസർ കൊട്ടക്കാട്ടുപള്ളിയാളി നന്ദിയും പറഞ്ഞു. ഭാരവാഹികൾ : അബ്ദുൽ ഖാദ...
Accident

വികെ പടി അരീത്തോട് ഓട്ടോ മറിഞ്ഞ് 6 പേർക്ക് പരിക്ക്

എആർ നഗർ : തൃശൂർ കോഴിക്കോട് ദേശീയപാതയിൽ വി കെ പടി അരീത്തോട് വാഹനാപകടം. ഓട്ടോറിക്ഷ തെന്നി സൈഡ് ഭിത്തിയിൽ ഇടിച്ചു മറിഞ്ഞാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി 10 മണിക്കാണ് അപകടം. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. പാക്കട പുറായ സ്വദേശികളായ പാറയിൽ മുനീർ (45), പാറയിൽ ദിൽഷാദ് (19), മുന്നിയൂർ പാറേക്കാവ് താഴത്തു വീട്ടിൽ മണക്കടവൻ ഫാത്തിമ (60), താഴത്ത് വീട്ടിൽ സി വി മുബഷിറ, റീസ (5), റയാൻ (9) എന്നിവർക്കാണ് പരിക്കേറ്റത്. മുനീറിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു....
Local news

പ്രൊഫസർ പി മമ്മദ് അനുസ്മരണ സമ്മേളനം നാളെ

തിരൂരങ്ങാടി : സിപിഐഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും, എകെപിസിടിഎ, സാന്ത്വം മുൻ സംസ്ഥാന പ്രസിഡണ്ടും, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗവുമായിരുന്ന പ്രൊഫ: പി മമ്മദിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം നാളെ വൈകുന്നേരം 6.30 ന് തിരൂരങ്ങാടി വെച്ച് നടക്കും. സിപിഐഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടി സിപിഐഎം ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ്, ഡോ: കെ ടി ജലീൽ എംഎൽഎ, പ്രൊഫസർ എം എം നാരായണൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും...
error: Content is protected !!