താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പരപ്പനങ്ങാടി സെന്റ് തോമസ് പള്ളിയില്‍ അജപാലന സന്ദര്‍ശനം നടത്തി
പരപ്പനങ്ങാടി : പരപ്പനങ്ങാടി സെന്റ് തോമസ് പള്ളിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ഞായറാഴ്ചയാണ് സന്ദര്‍ശനം നടത്തിയത്. ഇടവക വികാരി റവ. ഫാ. അബ്രാഹം സ്രാമ്പിക്കല്‍, ട്രസ്റ്റിമാരായ പി.ജെ. വിന്‍സന്റ് പടയാട്ടില്‍ വിജി ജോര്‍ജ് വെള്ളാപ്പള്ളിപുരയ്ക്കല്‍, ഡോ. ജിജോ ജോസഫ് ചൊവ്വള്ളിയില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇടവക സമൂഹം ഒന്നുചേര്‍ന്ന് അഭിവന്ദ്യ പിതാവിന് സ്വീകരണം നല്‍കി.
തുടര്‍ന്ന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഇടവകയില്‍ നിന്നും മരിച്ചവരെ അനുസ്മരിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനകളും നടന്നു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ രൂപതാധ്യക്ഷന്‍ അധ്യക്ഷത വഹിച്ചു. വിവാഹത്തിന്റെ 40 വര്‍ഷം പിന്നിട്ട റാഫേല്‍ റോസി വടക്കൂട്ട്, വര്‍ഗ്ഗീസ് അല്‍ഫോന്‍സാ കാക്കശ്ശേരി, ജോണ്‍സന്‍ ലില്ലി അക്കര എന്നീ ദമ്പ...

