Tag: Local news

എം എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ തിരൂരങ്ങാടിയിൽ തുടക്കമായി
Local news

എം എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ തിരൂരങ്ങാടിയിൽ തുടക്കമായി

തിരൂരങ്ങാടി : ഐക്യം, അതിജീവനം, അഭിമാനം എന്ന ശീർഷകത്തിൽ എം എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ തിരൂരങ്ങാടി നഗരസഭയിൽ തുടക്കമായി. മുനിസിപ്പൽ കമ്മിറ്റിക്ക് കീഴിൽ വിവിധ യൂണിറ്റ് കമ്മിറ്റികളാണ് ക്യാമ്പയിന് നേതൃത്വം നൽകുന്നത്. പൂർണമായും ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് മെമ്പർഷിപ്പ്.കക്കാട് തൂക്കുമരം ഭാഗത്ത് കാരടൻ നസൽ അഹമ്മദിനെ ബാലകേരള മെമ്പർഷിപ്പ് നൽകി മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി കെ. മുഈനുൽ ഇസ്‌ലാം ഉദ്ഘാടനം നിർവഹിച്ചു. പി കെ അസറുദ്ധീൻ, ഇസ്ഹാഖ് കാരാടൻ, ജാഫർ സി കെ, മൂസക്കുട്ടി .കെ എന്നിവർ സംബന്ധിച്ചു. ...
Local news

കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് മുന്നിയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

തിരൂരങ്ങാടി : കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ ആയ മുന്നിയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മൂന്നിയൂർ സലാമത്ത് നഗർ സ്വദേശി ദീപു (രതീപ് നായർ ) ആണ് മരിച്ചത്. ഉള്ളിയേരി കൂമുള്ളിയിൽ ഇന്ന് വൈകുന്നേരം 3 മണിയോട് കൂടെയാണ് അപകടം നടന്നത്. കൂമുള്ളി മില്‍മ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും കുറ്റ്യാടി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ്സിന്റെ സൈഡിന് കൂട്ടിയിടിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. റോഡില്‍ വീണ ദീപുവിൻ്റെ കാലിന് മുകളിലൂടെ ബസ്സ് കയറിയിറങ്ങി. നാട്ടുകാര്‍ ചേര്‍ന്ന് മൊടക്കല്ലൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൂന്നിയൂർ മാസ്ക്ലബ്ബ് ട്രഷററാണ് ദിപു . നല്ല ഒരു ഗായകൻ കൂടിയായ ദീപു മൂന്നിയൂരിലെ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരു...
Local news

വെന്നിയൂര്‍ 33 കെ വി വൈദ്യുതി സബ് സ്റ്റേഷന്‍ നിർമാണം അന്തിമഘട്ടത്തിലേക്ക്

വെന്നിയൂര്‍ 33 കെ വി വൈദ്യുതി സബ് സ്റ്റേഷന്‍ നിർമാണം അന്തിമഘട്ടത്തിലേക്ക്, ദേശീയ പാതയില്‍ കേബിൾ ലൈൻ ജോലി വിജയകരമായി നടന്നു. രണ്ട് ആഴ്ചയായി നടന്ന പ്രവര്‍ത്തി വിജയിച്ചത് പദ്ധതയിടെ കമ്മീഷനിംഗിനു എളുപ്പമാക്കും. സബ് സ്റ്റേഷന്‍ പരീക്ഷണ പ്രസരണം ഉള്‍പ്പെടെ വേഗത്തിലാകും. മാസങ്ങളായി ദേശീയപാതയില്‍ നിന്നും ഇതിന്റെ അനുമതിക്ക് കാത്തിരിക്കുകയായിരുന്നു. തിരൂരങ്ങാടി നഗരസഭയിലേതുള്‍പ്പെടെ റോഡ് കീറിയാണ് കേബിള്‍ എടരിക്കോട് നിന്നും കൊണ്ടു വന്നത്. ഈ കേബിള്‍ സബ് സ്റ്റേഷന് എതിര്‍വശം എന്‍എസ്എസ് റോഡില്‍ എത്തിയിട്ട് മാസങ്ങളായിരുന്നു. സബ് സ്റ്റേഷനിലേക്ക് ദേശീയ പാതക്ക് കുറുകെ ഭൂഗര്‍ഭകേബിളായാണ് എത്തിച്ചത്. 11 കെ വി ലൈനിലേക്ക് സബ്സ്റ്റേഷനില്‍ നിന്ന് കേബിള്‍ വലിക്കുന്ന ജോലി കഴിഞ്ഞ മാസം തുടങ്ങിയിരുന്നു. കടമ്പകള്‍ പൂര്‍ത്തിയായതോടെ സബ്‌സ്റ്റേഷന്‍ ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുന്നത് എളുപ്പമായി. ദേശീയ പാതയില്‍ നിന്നും അന...
Local news

കൊടിഞ്ഞിയില്‍ നിന്നും ക്ലാസിനു പോയ യുവതിയെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞിയില്‍ നിന്നും യുവതിയെ കാണാനില്ലെന്ന് പരാതി. കൊടിഞ്ഞി സ്വദേശി പട്ടയത്ത് വീട്ടില്‍ നവ്യയെയാണ് കാണാനില്ലെന്ന് കാണിച്ച് കുടുംബം തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. 21 കാരിയായ നവ്യ ബുധനാഴ്ച രാവിലെ 9.30 ന് കൊടിഞ്ഞിയിലെ വീട്ടില്‍ നിന്നും ചെമ്മാട് ഫാഷന്‍ഡിസൈനിംഗ് ക്ലാസ്സിനാണെന്ന് പറഞ്ഞ് പോയ ശേഷം ഇതുവരെയായി വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. പിതാവ് പട്ടയത്ത് വീട്ടില്‍ വേലായുധന്‍ നല്‍കിയ പരാതിയില്‍ തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ...
Local news

തിരൂരങ്ങാടി മുനിസിപ്പൽ സ്‌കൂൾ കലോൽസവം : തൃക്കുളം വെൽഫയർ സ്‌കൂളിന് ഓവറോൾ കിരീടം

തിരൂരങ്ങാടി : മുനിസിപ്പൽ തല ഭിന്നശേഷി, അറബിക്‌, ജനറൽ സ്‌കൂൾ കലാമേള തൃക്കുളം ഗവണ്മെന്റ് വെൽഫയർ യു പി സ്‌കൂളിൽ വെച്ച് നടന്നു. രണ്ട് ദിവസങ്ങളിലായി നടന്ന മേളയിൽ ജനറൽ വിഭാഗത്തിൽ ഗവ: തൃക്കുളം വെൽഫെയർ യു പി സ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി. കാച്ചടി പി എം എസ് എ എൽ പി സ്‌കൂൾ രണ്ടാം സ്ഥാനവും വെന്നിയൂർ ജി എം യു പി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. അറബിക് വിഭാഗത്തിൽ ജി എൽ പി എസ് തിരൂരങ്ങാടി , എ എം എൽ പി സ്‌കൂൾ തൃക്കുളം , പി എം എസ് എ എൽ പി സ്‌കൂൾ കാച്ചടി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ജി എം യു പി എസ് വെണ്ണിയുർ , ഒ യു പി എസ് തിരൂരങ്ങാടി എന്നീ സ്‌കൂളുകൾ രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ എ എം എൽ പി സ്‌കൂൾ ചുളിപ്പാറ മൂന്നാം സ്ഥാനം നേടി കലോത്സവത്തിലെ ഉദ്ഘാടന - സമാപന സമ്മേളനങ്ങളിൽ മുനിസിപ്പൽ ചെയർമാൻ കെ പി അഹമ്മദ് കുട്ടി ,സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ഇ പി എസ് ബാവ , ഇഖ്ബാൽ കല്ലിങ്കൽ ,സി പി ഇസ്മായിൽ , സുഹറാബി ...
Local news

പാലത്തിങ്ങൽ ക്ലസ്റ്റർ സർഗലയം : ചുഴലി ചാമ്പ്യൻമാർ

പരപ്പനങ്ങാടി : എസ്.കെ.എസ്.എസ്.എഫ് പതിനഞ്ചാമത് എഡിഷന്റെ ഭാഗമായി സംഘടിപ്പിച്ച പാലത്തിങ്ങൽ ക്ലസ്റ്റർ സർഗലയം സമാപിച്ചു. പാലത്തിങ്ങൽ ടി.ഐ മദ്റസയിൽ സജ്ജമാക്കിയ ഓർമ്മച്ചെപ്പ് നഗരിയിൽ നടന്ന സർഗലയത്തിൽ ആറ് യൂണിറ്റുകളിൽ നിന്നും ഇരുന്നൂറോളം പ്രതിഭകൾ എഴുപത്തി ഒന്ന് മത്സരങ്ങളിലായി മാറ്റുരച്ചു. ഉച്ചക്ക് രണ്ട് മണിക്ക് മുഷ്‌ഫിഖ് മാഹിരിയുടെ പ്രാർത്ഥനയോടെ നാലു വേദികളിലും മത്സരങ്ങൾ തുടങ്ങി ഒമ്പത് മണിക്ക് സമാപിച്ചു. നിസ് വ, ജനറൽ വിഭാഗങ്ങളിൽ ചുഴലി യൂണിറ്റ് ചാമ്പ്യൻമാരായി. ജനറൽ വിഭാഗത്തിൽ കൊട്ടന്തല, പാലത്തിങ്ങൽ, യൂണിറ്റുകളും നിസ് വ വിഭാഗത്തിൽ പാലത്തിങ്ങൽ, നെടുമ്പറമ്പ് യൂണിറ്റുകളും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി. നിസ് വ വിഭാഗത്തിലെ ഫെസ്റ്റ് ഐക്കണായി പാലത്തിങ്ങൽ യൂണിറ്റിലെ സ്വിയാന തസ്‌നീം, ജനറൽ വിഭാഗം ഫെസ്റ്റ് ഐക്കണായും സർഗലയം ടോപ് സ്റ്റാറായും ചുഴലി യൂണിറ്റിലെ കുന്നുമ്മൽ മുഹമ്മദ്‌ ആശിഖിനെയും തെ...
Breaking news

നിലമ്പൂരിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം; വീടുകൾക്ക് വിള്ളൽ

നിലമ്പുർ പോത്തുകല്ല്, ആനക്കല്ല് പട്ടികവർഗ നഗർ ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാർ. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് പരിസരവാസികള്‍ പറയുന്നു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിന്നു. രാത്രി ഒമ്ബതരയോടയാണ് സംഭവം. സംഭവത്തെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് നിലവിലെ റിപ്പോർട്ട്. ചൊവ്വാഴ്‌ച രാത്രി ഒൻപതര മണിയോടെയാണ് സംഭവം. സ്ഫോടന ശബ്‌ദം പോലെ വലിയ രീതിയിലുള്ള ശബ്‍ദമാണ് ഭൂമിക്കടിയില്‍ നിന്ന് കേട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു കിലോമീറ്റർ ചുറ്റളവില്‍ ശബ്‌ദം കേട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിന് പിന്നാലെ നാട്ടുകാർ വീടുകള്‍ വിട്ടിറങ്ങി. അതേസമയം, താമസക്കാരെ ബന്ധുവീടുകളിലേക്ക് പഞ്ചായത്ത് മാറ്റി. ബാക്കിയുള്ളവരെ സമീപത്തെ സ്കൂളിലേക്കും മാറ്റാനാണ് തീരുമാനം.രണ്ടു തവണ ശബ്ദമുണ്ടായെന്ന് നാട്ട...
Local news

വള്ളിക്കുന്നില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

വള്ളിക്കുന്ന് : സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് അപകടം നടന്നത്. വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ വെച്ച് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ദേവനന്ദാ ബസ്സും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് പരിക്കേറ്റു. സാരമായി പരിക്കേറ്റയാളെ ഓടിക്കൂടിയ നാട്ടുകാര്‍ ചെട്ടിപ്പടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കുവേണ്ടി മെഡിക്കല്‍ കോളേജിലേക് മാറ്റി. അപകടത്തില്‍ പരിക്കേറ്റത് വള്ളിക്കുന്ന് സ്വദേശിയായ യുവാവിനാണെന്നാണ് സൂചന ...
Local news

ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കാത്തത് വഞ്ചന : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

വള്ളിക്കുന്ന്: നാല്പതു മാസത്തെ ക്ഷാമാശ്വാസകുടിശ്ശിക അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി വഞ്ചനാ പരമാണെന്നു കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വള്ളിക്കുന്ന് മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മുല്ലശ്ശേരി ശിവരാമന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അശോകന്‍ മേച്ചേരി, ഇ. എം. ജോസ്, ഒ വിജയന്‍, വി.പി. വിജയന്‍, കോശി പി തോമസ്, സി.ഉണ്ണിമൊയ്തു , ത്രേസ്യാമ്മ, ഇപി.ഗീത, രാജലക്ഷ്മി പി, പി.പി.ശ്രീധരന്‍, മോഹന്‍ദാസ്, ശിവദാസന്‍ പി തുടങ്ങിയവര്‍ സംസാരിച്ചു ...
Local news

ചെമ്മാട് പ്രതിഭയുടെ കീഴില്‍ വയലാര്‍ സ്മൃതി സംഘടിപ്പിച്ചു

തിരൂരങ്ങാടി : മലയാള കവിത, ഗാന ശാഖകളില്‍ കാല്പനികതയുടെ ഒരു കാലഘട്ടം തീര്‍ത്ത അനശ്വരനായ വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മദിനം വയലാര്‍ സ്മൃതി എന്ന പേരില്‍ ചെമ്മാട് പ്രതിഭ ലൈബ്രറിയില്‍ ആചരിച്ചു. ലൈബ്രറിയിലെ കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിക്ക് കണ്‍വീനര്‍ രാജീവ് റാം, ബാലവേദി കണ്‍വീനര്‍ അനില്‍കുമാര്‍ കരുമാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വയലാറിന്റെ അനശ്വര ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സ്മൃതി സന്ധ്യ എന്ന സംഗീത പരിപാടിയും ഉണ്ടായി. അനില്‍ കുമാര്‍, രാജേഷ്, മുജീബ്, മധു പരപ്പനങ്ങാടി, ബാലുമാഷ്, തുളസിദാസ്, അബ്ദുള്ളക്കുട്ടി,രാജീവ് റാം (ഹാര്‍മോണിയം ) പോഞ്ചത്ത് ഭാസ്‌കരന്‍ ( തബല ) എ ടി ശ്രീകുമാര്‍ ( ട്രിപ്പിള്‍ ഡ്രം) തുടങ്ങിയവര്‍ സ്മൃതി സന്ധ്യയില്‍ പങ്കെടുത്തു ...
Local news

ലോണ്‍ തരാമെന്ന് വിശ്വസിപ്പിച്ചു ; ചേലേമ്പ്ര സ്വദേശിക്ക് നഷ്ടമായത് ഒന്നേ കാല്‍ ലക്ഷത്തോളം രൂപ

തിരൂരങ്ങാടി : ലോണ്‍ തരാമെന്ന് വിശ്വസിപ്പിച്ച് ചേലേമ്പ്ര സ്വദേശിയുടെ ഒന്നേ കാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ചേലേമ്പ്ര ചേലൂപ്പാടം സ്വദേശി കരുകുളങ്ങര പ്രമോദ് ആണ് പരാതിയുമായി രംഗത്തെത്തിയത്. സൈന്‍സി ക്രഡിറ്റ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. സൈന്‍സി ക്രഡിറ്റ് എന്ന സ്ഥാപനത്തില്‍ നിന്നും ലോണ്‍ തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാരന്‍ ഇരയെ ഫോണില്‍ ബന്ധപ്പെടുകയയായിരുന്നു. തുടര്‍ന്ന് പല തവണകളിലായി 1,21,521 രൂപയാണ് ഓണ്‍ലൈനായി പല അക്കൗണ്ടിലേക്കുമായി പല ദിവസങ്ങളിലായി ഇരയില്‍ നിന്നും തട്ടിയെടുത്തത്. തുടര്‍ന്നാണ് കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ചേലേമ്പ്ര സ്വദേശിയായ മധ്യവയസ്‌കന്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസിന്‍ പരാതി നല്‍കുകയായിരുന്നു. ...
Local news

തിരൂരങ്ങാടി ജിഎച്ച്എസ്എസ് സ്‌കൂളില്‍ നൈപുണ്യ വികസന കേന്ദ്രത്തിന്റെ സ്‌കൂള്‍തല കമ്മിറ്റി രൂപീകരിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നൈപുണ്യ വികസന കേന്ദ്ര കമ്മറ്റി രൂപീകരണവും പ്രദര്‍ശനവും നടന്നു. കെ പി അബ്ദുല്‍ മജീദ് എംഎല്‍എ മുഖ്യരക്ഷാധികാരിയായി കമ്മറ്റി രൂപീകരിച്ചു രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന ഡെവലപ്‌മെന്റ് ട്രെയിനിങ്, ഫിസിക്കല്‍ ഫിറ്റ്‌നസ്സ് & ഡ്രോണ്‍ സര്‍വീസ് ടെക്‌നീഷ്യന്‍ ട്രെയിനിങ് എന്നീ വിഭാഗങ്ങളിലായി 17 നും 23 നും ഇടയില്‍ പ്രായമുള്ള 25 വീതം കുട്ടികള്‍ക്ക് സികില്‍ ഡെവലപ്‌മെന്റ് ട്രെയിനിങ്ങാണ് ആരംഭിക്കുന്നത്. നഗരസഭാ അധ്യക്ഷന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പി.സി.പി റിയോണ്‍ ആന്റണി എന്‍ പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് റഷീദ് ഓസ്‌കാര്‍, പ്രിന്‍സിപ്പല്‍ ലിജാ ജയിംസ്, എസ്.എം.സി ചെയര്‍മാന്‍ അബ്ദുല്‍ റഹിം പൂക്കത്ത്, സുഹ്‌റാബി സി.പി, മൊയ്തീന്‍കുട്ടി, അധ്യാപകരായ മുജീബ്, ഗോപാലകൃഷ്ണന്‍, ഗഫൂര്‍ ലവ എന്നിവര്‍ സംസാരിച്ചു ...
Local news

മമ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വേങ്ങര സ്വദേശിയായ യുവാവിന് പരിക്ക്

തിരൂരങ്ങാടി : മമ്പുറം പുതിയ പാലത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് വേങ്ങര സ്വദേശിയായ യുവാവിന് പരിക്ക്. വേങ്ങര കുറ്റൂര്‍ സ്വദേശി നാഫില്‍ (21) നാണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Local news

സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് ഉദ്ഘാടനവും ഇന്‍വസ്റ്റിച്ചര്‍ സെറിമണിയും സംഘടിപ്പിച്ചു

തിരൂര്‍ : ജി വി എച്ച് എസ് എസ് ചെട്ടിയാം കിണര്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് ഉദ്ഘാടനവും ഇന്‍വസ്റ്റിച്ചര്‍ സെറിമണിയും സംഘടിപ്പിച്ചു. തിരൂരങ്ങാടി ഡി. ഒ. സി സ്‌കൗട്ട് അബ്ദുറഹിമാന്‍ യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ യാസ്മിന്‍ അരിമ്പ്ര മുഖ്യാതിഥി ആയിരുന്നു. വി വി എന്‍ നവാസ് മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് അബ്ദുല്‍ മാലിക്ക്, പ്രധാനാധ്യാപകന്‍ പ്രസാദ് പി, ഇര്‍ഷാദ്, മുസ്തഫ, ഫാസില്‍ മുബഷിറ, നീതു രഞ്ജിത്ത് എന്നിവര്‍ സംബന്ധിച്ചു ...
Local news

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിസോൺ വോളിബോൾ : സഫ കോളേജ് പൂക്കാട്ടിരി ജേതാക്കൾ

തിരൂരങ്ങാടി: പി എസ് എം ഒ കോളേജിൽ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി-സോൺ ഇന്റർ കോളേജിയേറ്റ് പുരുഷ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പിൽ സഫ കോളേജ് പൂക്കാട്ടിരി ചാമ്പ്യന്മാരായി. നിലവിലെ ചാമ്പ്യൻമാരായഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടിയെ ഫൈനലിൽ അട്ടിമറിച്ചാണ് സഫ കോളേജ് കിരീടം നേടിയത്. 45 കോളേജുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും ആതിഥേയരായ പിഎസ്എംഒ കോളേജ് നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് പിഎസ്എംഒ കോളേജ് മാനേജർ എം. കെ ബാവ ട്രോഫികൾ വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. അസീസ് കെ, കോളേജ് അലൂമിനി അസോസിയേഷൻ സെക്രട്ടറി കെ ടി മുഹമ്മദ് ഷാജു, ബി- സോൺ കൺവീനർ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത്, കോളേജ് കായിക വകുപ്പ് മേധാവി അനീസ് അഹമ്മദ്,ഡോ. രാജു എ, ബാവ വലിയോറ, ഷാഫി ഒള്ളക്കൻ, യാസിർ കെ, കോളേജ് ചെയർമാൻ ഷാമിൽ എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പ...
Local news

തുടർച്ചയായ നാലാം തവണയും വേങ്ങര ഉപജില്ല കായികമേള ചാമ്പ്യന്മാരായി വാളക്കുളം സ്കൂൾ

വേങ്ങര :തുടർച്ചയായ നാലാം വർഷവും വേങ്ങര ഉപജില്ലാ കായിക ചാമ്പ്യന്മാരായി കുതിപ്പു തുടരുകയാണ് വാളക്കുളം കെ എച്ച് എം ഹയർ സെക്കൻഡറി സ്കൂൾ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ച് കഴിഞ്ഞ മൂന്നു ദിനങ്ങളിലായി നടന്ന കായികമാമാങ്കത്തിൽ 371പോയിന്റ് നേടിയാണ് സ്കൂൾ ഈ പട്ടം കൈവരിച്ചത്. രണ്ടാം സ്ഥാനക്കാരായ സ്കൂളിനെ 228 പോയിന്റിന്റെ വ്യത്യാസത്തിൽ പിന്തള്ളിയാണ് ഇവർ കായികമേളകളിലെ തങ്ങളുടെ ആധിപത്യം ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിച്ചിരിക്കുന്നത്. 4 X 100 റിലേയിലെ ആറ് വിഭാഗങ്ങളിലും സ്വർണം നേടാനും ഈ ചുണക്കുട്ടികൾക്ക് സാധിച്ചു. താരങ്ങളുടെയും പരിശീലകരുടെയും അർപ്പണബോധവും നിരന്തര പരിശ്രമവുമാണ് ഈ നേട്ടങ്ങളുടെ ചാലകശക്തിയെന്ന് കായികാധ്യാപകൻ യഹിയ കൂനാരി പറഞ്ഞു. അധ്യാപകരായ ടി റഫീഖ്, സി ജാബിർ, പി ഷാഫി എന്നിവരും സ്ക്കൂൾ ടീമിനാവശ്യമായ പരിശീലനങ്ങളും പിന്തുണയും നൽകി വരുന്നു. ...
Local news

വി.എം കുട്ടിമാസ്റ്റര്‍ അനുസ്മരണവും സ്‌നേഹാദരവും ഇശല്‍ നൈറ്റും സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഇശല്‍ സംഗീത അക്കാദമിയുടെ അഭിമുഖ്യത്തില്‍ വി.എം കുട്ടിമാസ്റ്റര്‍ അനുസ്മരണവും സ്‌നേഹാദരവും ഇശല്‍ നൈറ്റും സംഘടിപ്പിച്ചു. പരിപാടി തിരൂരങ്ങാടി നഗരസഭ ആരോഗ്യ കാര്യ സമിതി ചെയര്‍മാന്‍ സി.പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിദ്ദീഖ് പനക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. നൗഷാദ് സിറ്റിപാര്‍ക്ക്, പി.പി.കെ ബാവ, റഷീദ് മേലെവീട്ടില്‍, സൈത് മാലിക് മൂന്നിയൂര്‍, കെ. സാജിത ടീച്ചര്‍, കുഞ്ഞി പോക്കര്‍, കെഎംഎസ് ചെട്ട്യാംകിണര്‍, അസ്‌ക്കര്‍ ബാബു പള്ളിക്കല്‍, മുബഷിര്‍ ആലിന്‍ചുവട്, ഇര്‍ഷാദ് പാലക്കല്‍, ഫായിസ് തിരൂരങ്ങാടി, സുബൈര്‍ പരപ്പനങ്ങാടി, ബഷീര്‍ പാറക്കടവ്, കരീം കിസാന്‍കേന്ദ്ര, കബീര്‍ കെ.കെ, അബൂബക്കര്‍ വെന്നിയൂര്‍, നാസര്‍ തെന്നല,അപ്പൂട്ടി മമ്പുറം, ബാലകൃഷ്ണന്‍ വെന്നിയൂര്‍, മുജീബ് ചെമ്മാട്, അഷ്‌റഫ് കൊടിഞ്ഞി, മജീദ് വെന്നിയൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തു...
Local news

ഹരിത ഓഫീസ് മാതൃക നടപ്പാക്കി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം

തിരൂരങ്ങാടി:സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൊളപ്പുറത്ത് പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ഹരിത ഓഫീസ് മാതൃക നടപ്പാക്കി. ഹരിത ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത,ജൈവ-അജൈവ-ഇ - മാലിന്യങ്ങളുടെ വേർതിരിക്കൽ,ശാസ്ത്രീയമായ സംസ്കരണം എന്നീ വിഷയങ്ങളിൽ വാഴയൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. വി അൻവർ ബോധവൽക്കരണ ക്ലാസെടുത്തു. ഹരിത ചട്ട പാലനത്തിന്റെ ഭാഗമായി ഡസ്റ്റ്ബിന്നുകളും സെന്‍ററില്‍ സ്ഥാപിച്ചു. പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ശരത് ചന്ദ്ര ബാബു. വി, ജീവനക്കാരായ കമറു കക്കാട്,സമീറ.എൻ തുടങ്ങിയവർ സംസാരിച്ചു. ...
Local news

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ ഡോ: എം.പി അബ്ദുസമദ് സമദാനി എംപി പ്രകാശനം നിര്‍വഹിച്ചു. വിദ്യാഭ്യസ ജില്ലയിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും ഉള്‍കൊള്ളിച്ചുള്ള ബുള്ളറ്റിന്‍ രണ്ട് മാസത്തില്‍ ഒരിക്കലാണ് പുറത്തിറക്കുന്നത്. ജില്ലയില്‍ ഇരുന്നൂറിലധികം യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ഒരു ബുള്ളറ്റിന്‍ പുറത്തിറക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ ജില്ലയാണ് തിരൂരങ്ങാടി. ചടങ്ങില്‍ ജില്ലാ കമ്മീഷണര്‍ (അഡള്‍ട്ട് റിസോഴ്‌സ്) പി രാജ്‌മോഹനന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ അന്‍വര്‍, ജില്ലാ ഭാരവാഹികളായ കെ ബഷീര്‍ അഹമ്മദ്, കെ കെ സുനില്‍കുമാര്‍, അബ്ദുസലാം, കെ അബ്ദുറഹിമാന്‍, കെ ഷക്കീല, വേങ്ങര ഉപജില്ലാ സെക്രട്ടറി കെ ബഷീര്‍, പ്രശോഭ്, ശ്രീജ, ബിന്ദു മോള്‍ , മറിയാമു , സഫീര്...
Local news

വിസ്ഡം വേങ്ങര മണ്ഡലം മുജാഹിദ് ആദര്‍ശ സമ്മേളനം : പോസ്റ്റര്‍ പ്രചരണം

വേങ്ങര : വിസ്ഡം വേങ്ങര മണ്ഡലം മുജാഹിദ് ആദര്‍ശ സമ്മേളന പോസ്റ്റര്‍ പ്രചാരണ ഉദ്ഘാടനം കെപിസിസി സെക്രട്ടറി കെ പി മജീദ് നിര്‍വഹിച്ചു. വിസ്ഡം മണ്ഡലം ഭാരവാഹികളായ , ശിഹാബ് ഇകെ, മൂഴിയന്‍ ബാവ, നാസര്‍, സാലിം, മുര്‍ഷാദ്, ഹനീഫ എന്നിവര്‍ സന്നിഹിതരായിരുന്നു. 'തൗഹീദ് ഇസ്ലാമിന്റെ ജീവന്‍ ' എന്ന പ്രമേയത്തിലാണ് സമ്മേളനം. ഡിസംബര്‍ 15 ന് വേങ്ങര സബാഹ് സ്‌ക്വയറില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന്‍ ഹുസൈന്‍ സലഫി ഷാര്‍ജ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി വ്യത്യസ്ത പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്. ...
Local news

സിപിഐഎം വെളിമുക്ക് ലോക്കല്‍ സമ്മേളനം : സെമിനാര്‍ സംഘടിപ്പിച്ചു

മൂന്നിയൂര്‍ : സിപിഐ എം വള്ളിക്കുന്ന് ഏരിയ സമ്മേളനത്തിന്റെയും വെളിമുക്ക് ലോക്കല്‍ സമ്മേളനത്തിന്റെയും ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ' മിച്ചഭൂമി സമരം, ചരിത്രം, എന്ന വിഷയത്തില്‍ മിച്ച ഭൂമി സമരകേന്ദ്രമായിരുന്ന പൂതേരി വളപ്പില്‍ നടന്ന സെമിനാര്‍ ഡോ. അനില്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. സമരത്തില്‍ സജീവ പങ്കാളികളാവുകയും നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്ത വള്ളിക്കുന്ന്, തിരൂരങ്ങാടി ഏരിയയിലെ 29 പേരെ സെമിനാറില്‍ ആദരിച്ചു. ഷാജി തുമ്പാണി അധ്യക്ഷനായി.കരിമ്പില്‍ വേലായുധന്‍, എം കൃഷ്ണന്‍, എന്‍ പി കൃഷ്ണന്‍, നെച്ചിക്കാട്ട് പുഷ്പ, മത്തായി യോഹന്നാന്‍, ടി പി നന്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി ബാലന്‍ സ്വാഗതവും പി പ്രനീഷ് നന്ദിയും പറഞ്ഞു. ...
Local news

കടലുണ്ടി പുഴയില്‍ തോണി ഉപയോഗിച്ചുള്ള മണലെടുപ്പ് വ്യാപകം ; കരയിടിച്ചില്‍ വ്യാപകമായതോടെ നിരവധി വീടുകള്‍ അപകടഭീഷണിയില്‍

വേങ്ങര : വേങ്ങരയില്‍ കടലുണ്ടിപ്പുഴയില്‍ തോണി ഉപയോഗിച്ചുള്ള മണലെടുപ്പ് വ്യാപകം. പുഴയോരങ്ങളില്‍ കരയിടിച്ചില്‍ വ്യാപകമായതോടെ നിരവധി വീടുകളാണ് അപകടഭീഷണിയിലായിരിക്കുന്നത്. കരയിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന ഭാഗങ്ങളിലാണ് അനധികൃത മണടുപ്പ് നടക്കുന്നത്. പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ പാലാണി കാഞ്ഞീരക്കടവ് ,തോണി കടവ് എന്നീ കടവുകളിലാണ് വലിയ തോതില്‍ മണലെടുപ്പ് നടക്കുന്നത്. ഈ ഭാഗങ്ങളില്‍ എല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ വീണ്ടും കരയിടിച്ചില്‍ വ്യാപകമായി. നൂറുകണക്കിന് തെങ്ങ്, കവുങ്ങ് ഉള്‍പ്പെടെയുള്ളവ നശിച്ചു. പാലാണി കാഞ്ഞിരക്കടവിലെ തൂക്കുപാലവും സമീപത്തെ വീടുകളും കടുത്ത അപകട ഭീഷണിയിലാണ്. തിരൂരങ്ങാടി നഗരസഭയും പറപ്പൂര്‍ ഗ്രാമപഞ്ചായത്തും ഉള്‍പ്പെടുന്ന കടലുണ്ടി പ്പുഴയുടെ തീരപ്രദേശങ്ങളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്കും, മലപ്പുറം ...
Local news

മഹാകവി വി സി ബാലകൃഷ്ണപ്പണിക്കർ അനുസ്മരണവും അവാർഡ്ദാനവും സംഘടിപ്പിച്ചു

വേങ്ങര : മഹാകവി വിസി ബാലകൃഷ്ണപ്പണിക്കർ അനുസ്മരണ സമ്മേളനവും പ്രശസ്ത സാഹിത്യകാരൻ എൻ എൻ സുരേന്ദ്രന് പുരസ്കാരസമർപ്പണവും ഊരകം കുറ്റാളൂർ വി സി സ്മാരക വായനശാല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റാളൂർ ജി എൽ പി സ്കൂളിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി സി സ്മാരക വായനശാല പ്രസിഡണ്ട് കെ പി സോമനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ കെ എൻ എ ഖാദർ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് 24 വയസ്സിൽ മരണമടഞ്ഞ മഹാകവി വി സി ബാലകൃഷ്ണ പണിക്കരെ അനുസ്മരിച്ചു കൊണ്ട് പ്രസംഗിച്ചു. 2024ലെ വി സി പുരസ്കാരം നേടിയ പ്രശസ്ത എഴുത്തുകാരൻ എൻ എൻ സുരേന്ദ്രന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ പുരസ്കാര സമർപ്പണവും, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ സമ്മാനത്തുക യും, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് റഷീദ് പരപ്...
Local news

വ്യാപാരി വ്യവസായി സമിതി വള്ളിക്കുന്ന് ഏരിയാ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി സമിതി വള്ളിക്കുന്ന് ഏരിയാ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ വള്ളിക്കുന്ന് അത്താണിക്കല്‍ സ്‌പൈസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ദിനേഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടില്‍ 2024 ലെ മെമ്പര്‍ ഷിപ്പ് വിതരണോദ്ഘാടനം അശ്വനി ഇലക്ട്രിക്കല്‍സ് ഉടമ ബബീഷ് അത്താണിക്കലിന് നല്കി നിര്‍വ്വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി പി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ എന്‍.വി. ഗോപാലകൃഷ്ണന്‍, വനിത സംരംഭക സംസ്ഥാന കമ്മിറ്റി മെമ്പര്‍ സാജിത നൗഷാദ്, തിരൂരങ്ങാടി ഏരിയാ കമ്മിറ്റി സെക്രട്ടറി രഘുനാഥ് എ.വി. എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ കമ്മിറ്റി മെമ്പര്‍ ടി.ബാബുരാജന്‍ സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ പനോളി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍ :ടി ബാബുരാജന്‍ - സെക്രട്ടറികോയമോന്‍ കൊ...
Local news

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് : സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.കുമാരന്‍ കുട്ടിയെ സര്‍ക്കാര്‍ നിയമിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ അഡ്വ.കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. നിരവധി നിയമ പോരാട്ടങ്ങള്‍ക്കും വിവിധ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കും കെ.പി.എ മജീദ് എം.എല്‍.എയുടെ നിയമ സഭ പോരാട്ടങ്ങള്‍ക്കുമൊടുവിലാണ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും കോഴിക്കോട് സ്വദേശിയുമായി കുമാരന്‍ കുട്ടിയെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കി ഉത്തരവിറക്കിയത്. 2016 നവംബര്‍ 19 നാണ് ഇസ്‌ലാമതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയത്. കേസ് എട്ട് വര്‍ഷത്തിനിപ്പുറവും വിചാരണ തുടങ്ങാത്തത് സര്‍ക്കാര്‍ വക്കീലിനെ നിയമിക്കാത്തത് കൊണ്ടായിരുന്നു. 2020 മുതല്‍ വിചാരണ തിയ്യതി നിശ്ചയിക്കാന്‍ കോടതി ചേരുന്നുണ്ടെങ്കില്‍ ഫൈസലിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്...
Accident, Local news

മസ്ക്കറ്റിൽ വാഹന അപകടത്തിൽ പരപ്പനങ്ങാടി സ്വദേശിക്ക് ദാരുണാന്ത്യം

പരപ്പനങ്ങാടി : മസ്ക്കറ്റിൽ ഉണ്ടായ വാഹന അപകടത്തിൽ പരപ്പനങ്ങാടി സ്വദേശി മരിച്ചു. നമ്പുളം സൗത്ത് കളരിക്കൽ റോഡിലെ പാലക്കൽ പ്രദീപ് (58) ആണ് മരിച്ചത്. 35 വർഷത്തോളമായി മസ്ക്കറ്റിൽ ബേക്കറി ബിസിനസ് നടത്തുകയായിരുന്നു. പിതാവ്:പരേതനായ അപ്പു. മാതാവ്:ദേവകി. ഭാര്യ:പ്രീതി. മക്കൾ: ആദിത്യ എന്ന ശ്രീകുട്ടൻ(സി.എ വിദ്യാർഥി), അഭിരാം എന്ന അച്ചു (റഷ്യയിൽ എം.ബി.ബി.എസ് വിദ്യാർഥി). സഹോദരങ്ങൾ: രാജൻ (റിട്ട.എസ്.ഐ), ഷാജി (ഗൗണ്ട് വാട്ടർ എൽ.ഡി, തിരുവനന്തപുരം, ഷിജു(എ.എസ്.ഐ, ജില്ലാ ക്രൈം ബ്രാഞ്ച് മലപ്പുറം), പ്രിയേഷ് മസ്ക്കറ്റ്, ഷീജ (അങ്കൺവാടി ടീച്ചർ). സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ ...
Local news

തൃക്കുളം ഭഗവതിയാലുങ്ങല്‍ ക്ഷേത്രത്തില്‍ സരസ്വതി പുരസ്‌കാര സമര്‍പ്പണവും വിദ്യാരംഭവും നടന്നു

തിരൂരങ്ങാടി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തൃക്കുളം ഭഗവതിയാലുങ്ങല്‍ ക്ഷേത്രത്തില്‍ സരസ്വതി പുരസ്‌കാര സമര്‍പ്പണവും വിദ്യാരംഭവും നടന്നു. വിജയദശമി ദിവസം രാവിലെ വിദ്യാര്‍ത്ഥികളുടെ സാരസ്വതസൂക്ത ജപത്തോടെയുള്ള സരസ്വതി പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന എന്നിവക്ക് ശേഷം റിട്ടയേര്‍ഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ഐ നാരായണന്‍കുട്ടി, മലപ്പുറം ഡയറ്റ് സീനിയര്‍ ലക്ചറര്‍ നിഷ പന്താവൂര്‍ എന്നിവര്‍ എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി. വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് 52 വര്‍ഷമായി തബല വാദനത്തിലും നാടക അഭിനയത്തിലും ആത്മസമര്‍പ്പണം നടത്തി ജീവിക്കുന്ന പോഞ്ചത്ത് ഭാസ്‌കരന്‍ നായര്‍ക്ക് പ്രഥമ സരസ്വതി പുരസ്‌കാരം സമൂതിരി കോവിലകം പ്രതിനിധി ശ്രീ രാമവര്‍മ്മ രാജ സമ്മാനിച്ചു. കമ്മിറ്റി വൈസ് പ്രസിഡന്റ് കെ ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി ശങ്കരനുണ്ണി, ജോയിന്റ് സെക്രട്ടറി കെ വി ഷിബു, രക്ഷധികാരിമാരായ പി ...
Malappuram

വള്ളുവമ്പ്രം അത്താണിക്കലില്‍ ബസും ബൈക്കും കൂട്ടിയിച്ച് പറമ്പില്‍പീടിക സ്വദേശിയായ 19 കാരന് ദാരുണാന്ത്യം

മലപ്പുറം : പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പറമ്പില്‍പീടിക സ്വദേശിയായ 19 കാരന് ദാരുണാന്ത്യം. പറമ്പില്‍പീടിക വരപ്പാറ സ്വദേശി വരിച്ചാലില്‍ വീട്ടില്‍ പരേതനായ ചെമ്പന്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ഹാഷിര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. മലപ്പുറം മഅ്ദിന്‍ പോളിടെക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹാഷിര്‍ കൂട്ടുകാരനോടൊപ്പം കോളേജിലേക്കുള്ള യാത്രാമധ്യേ ബസ്സിനെ മറി കടക്കാനുള്ള ശ്രമത്തിനിടെ ബൈക്കില്‍ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. സഹയാത്രികനായ പടിക്കല് പാപ്പനൂര്‍ റോഡ് സ്വദേശി റയ്യാന്‍ ചികിത്സയിലാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. സഹോദരങ്ങള്‍: അജ്മല്‍ സുനൂന്‍, തബ്ഷീര്‍, മിദ്‌ലാജ്. ...
Local news

കൊടിമരം കോണ്‍ഗ്രസ് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി മുനിസിപ്പാലിറ്റിയില്‍ കൊടിമരം പതിനേഴാം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു കോണ്‍ഗ്രസ് കുടുംബ സംഗമം കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. ശരീഫ് മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മോഹനന്‍ വെന്നിയൂര്‍, സലിം ചുള്ളിപ്പാറ, ഷറഫലി മാസ്റ്റര്‍ മൂന്നിയൂര്‍ , സിപി സുഹ്‌റാബി, ഷംസുദ്ദീന്‍ മച്ചിങ്ങല്‍, കദീജ പൈനാട്ടില്‍, തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ശിഹാബ് കെ പി, സ്വാഗതവും യൂസഫലി സിടി നന്ദിയും പറഞ്ഞു. ...
Malappuram

സി.ഇ.ഒ മലപ്പുറം ജില്ലാ സമ്മേളനം ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: നവംബര്‍ 8,9 തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ സമ്മേളനത്തിന്‍റെ ലോഗോ പ്രകാശനം നടന്നു. ജില്ലയിലെ സി.ഇ.ഒ മെമ്പർമാര്‍ സോഷ്യല്‍ മിഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തും സ്റ്റാറ്റസ് വെച്ചും മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തും സോഷ്യല്‍ മിഡിയ പ്രചരണത്തില്‍ പങ്കാളികളായി ...
error: Content is protected !!