Wednesday, March 25

Tag: Local news

ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ഗ്രാമോത്സവം സംഘടിപ്പിച്ചു
Local news, Malappuram

ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ഗ്രാമോത്സവം സംഘടിപ്പിച്ചു

എആര്‍ നഗര്‍ : ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ഓണാഘോഷത്തിന്റെ ഭാഗമായി ഗ്രാമോത്സവം സംഘടിപ്പിച്ചു. ഗ്രാമോത്സവ പ്രസിദ്ധ സാഹിത്യകാരന്‍ റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ വിവിധ മത്സര പരിപാടികളും അരങ്ങേറി. വിവിധ സംഘടനകളും, വ്യക്തികളും ലൈബ്രറിക്ക് നല്‍കിയ പുസ്തകങ്ങള്‍ ലൈബ്രറി പ്രസിഡന്റ് കെ.ലിയാഖത്ത് അലി ഏറ്റുവാങ്ങി. ലൈബ്രറി സെക്രട്ടറി ചെമ്പകത്ത് റഷീദ് സ്വാഗതവും, ഹുസൈന്‍ കാവുങ്ങല്‍ നന്ദിയും പറഞ്ഞു....
Accident

മകനുമായി നബിദിന പരിപാടി കാണാൻ പോകുമ്പോൾ ബൈക്കിടിച്ച് യുവാവ് മരിച്ചു

വേങ്ങര : മകനുമൊന്നിച്ച് നബിദിന പരിപാടി കാണാൻ പോകുമ്പോൾ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. വേങ്ങര അമ്പല പുറായ കാവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന പാലേരി മുഹമ്മദ് കുട്ടി ബഖാവിയുടെ മകൻ അബ്ദുൽ ജലീൽ (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിക്ക് ഗാന്ധിദാസ് പടിക്ക് സമീപത്ത് വെച്ചാണ് അപകടം. വാഹനം നിർത്തിയിട്ട് എസ് ബി ഐ ബാങ്കിന് പിറകിലുള്ള മദ്രസയിലേക്ക് നബിദിന പരിപാടി കാണാൻ മകനുമായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടി ക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഞായറാഴ്ച ഉച്ചയോടെ മരിച്ചു. മാതാവ്: ആമിക്കുട്ടി. ഭാര്യ: തട്ടാരു മാട്ടിൽ നൂറു റഹ്മത്ത്. മക്കൾ: മുഹമ്മദ് ഹാശിർ , അബ്ദുൽ വദൂദ്, അബ്‌ദുൽ ഹന്നാൻ, മുഹമ്മദ് സഹോദരങ്ങൾ: മഹ്മൂദ് അലി, അമീറലി, ഹുസ്‌ന, നബ് ല. കബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തിങ്കൾ കാവുങ്ങൽ പള്ളി ജുമാ മസ്‌ജിദിൽ നടക്കും...
Accident

പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 10 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : കൊടുവള്ളി മാനിപുരം ചെറുപുഴയിൽ കുളിക്കടവിൽ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനിയിൽ താമസിക്കുന്ന സൗത്ത് കൊടുവള്ളി തലപ്പൊയിൽ മുർഷിദിന്റെ മകൾ തന്‍ഹ ഷെറി(10)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊന്നാനി എം ഐ ഗേള്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തന്‍ഹ. മാതാവിനും ബന്ധുക്കൾക്കുമൊപ്പം കുളിക്കടവിൽ എത്തിയതായിരുന്നു തൻഹ. തൻഹ വീഴുന്നത് കണ്ട 12 വയസ്സുകാരനായ സഹോദരൻ പുഴയിലേക്ക് ചാടിയതോടെ രണ്ട് പേരും ഒഴുക്കിൽ പെട്ടു. ഒപ്പമുണ്ടായിരുന്ന പിതൃ സഹോദരൻ പുഴയിലേക്ക് ചാടി 12 കാരനെ രക്ഷപ്പെടുത്തിയെങ്കിലും തൻഹയെ കാണാതായി. നാട്ടുകാരും ഫയർ ഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും പുലർച്ചയോടെ നിർത്തി വെച്ചിരുന്നു. വീണ്ടും തിരച്...
Local news

വേങ്ങരയില്‍ അന്യ സംസ്ഥാന തൊഴിലാളിയെ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വേങ്ങര: എസ്.എസ്. റോഡിലെ ഒരു കെട്ടിടത്തിനുള്ളില്‍ അന്യ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശി രാജ കാന്തസാമി (42 ) ആണ് മരണപെട്ടത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ട്രോമാകെയര്‍ പ്രവര്‍ത്തകരും പോലീസും ഉടന്‍തന്നെ സ്ഥലത്തെത്തി. മൃതദേഹം കണ്ടെത്തിയ സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. പ്രാഥമിക പരിശോധനകള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി....
Local news

വേങ്ങര ആകാശപ്പാതയുടെ കരടു രൂപരേഖ തയ്യാറായി ; പദ്ധതിക്ക് അടുത്ത ബജറ്റിൽ ഫണ്ട് വകയിരുത്താൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

വേങ്ങര: വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായി നിർദേശിച്ച വേങ്ങര ആകാശപ്പാതയുടെ കരടു രൂപരേഖ തയ്യാറായി. രൂപരേഖയുമായി സ്ഥലം ഒത്തുനോക്കുന്ന നടപടികളും പൂർത്തീകരിച്ചു. നിർദ്ദിഷ്ട സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തി അതിർത്തി നിർണയിക്കാനും തീരുമാനമായി. ഏകദേശം 200 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് അടുത്ത ബജറ്റിൽ ഫണ്ട് വകയിരുത്താൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ജില്ലയിലെ പ്രധാന പാതകളിലൊന്നായ നാടുകാണി പരപ്പനങ്ങാടി റോഡ് കടന്നു പോകുന്ന വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്ക് യാത്രക്കാർക്കും വിദ്യാർഥികൾക്കും രോഗികൾക്കും കച്ചവടക്കാർക്കും വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് എംഎൽഎ ആകാശപ്പാതയെന്ന നിർദേശം മുന്നോട്ടുവെച്ചത്. നേരത്തെ ബൈപ...
Obituary

കോറാട് പാലരാക്കാട്ട് കല്ലിങ്ങൽ മുഹമ്മദ്‌ ഹാജി അന്തരിച്ചു

ഒഴുർ: കോറാട് സ്വദേശി പരേതനായ പാലരാക്കാട്ട് കല്ലിങ്ങൽ സൈദാലി ഹാജി മകൻ മുഹമ്മദ്‌ ഹാജി എന്ന നന്നാട്ട് ബാപ്പു ഹാജി അന്തരിച്ചു.ഖബറടക്കം വൈകിട്ട് 5:30 ന് കോറാട് ജുമുഅത്ത് മസ്ജിദിൽ.ഭാര്യ :സി പി പാത്തുട്ടിമക്കൾ : സൈദലവി ഹാജിസുബൈദ, സഫിയമരുമക്കൾ :സി എച് മഹമൂദ് ഹാജി, സി സി ബാവ ഹാജി, ശരീഫ.
Local news

മാധ്യമ കൂട്ടായ്മ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു

തേഞ്ഞിപ്പലം: പ്രസ്സ് റിപ്പോര്‍ട്ടേഴ്സ് ക്ലബ്ബ് തേഞ്ഞിപ്പലവും കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) തേഞ്ഞിപ്പലം മേഖല കമ്മിറ്റിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി നിര്‍ധനര്‍ക്ക് കൈതാങ്ങൊരുക്കുകയെന്ന ലക്ഷ്യത്തോടെ ഓണക്കിറ്റ് വിതരണവും നടത്തി. കാലിക്കറ്റ് സര്‍വകലാശാലാ പി.ആര്‍.ഒ സി.കെ ഷിജിത്ത് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് എന്‍ജിനീയറിങ് കോളേജിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന മിറാക്കിള്‍ ഷെല്‍ട്ടര്‍ ഹോമിലേക്കുള്‍പ്പെടെയുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. വിവിധകാരണങ്ങളാല്‍ തെരുവില്‍ എത്തിപ്പെട്ട് ബന്ധുക്കളെ തേടുന്നവര്‍ക്കും തെരുവില്‍ കഴിയുന്നവരില്‍ അസുഖബാധിതരായവര്‍ക്കും സംരക്ഷണമൊരുക്കിയും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തേഞ്ഞിപ്പലം പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മിറാക്കിള്‍ ഷെല്‍ട്ടര്‍ ഹോം. സുമനസ്സുകളുടെ സഹായത്തോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം...
Local news

കെ.പി.സി.സി സംസ്കാര സാഹിതി സാഹിതീയം 2025 ; ഗുരുവന്ദനം സംഘടിപ്പിച്ചു

തിരൂരങ്ങാടി : കെ.പി.സി.സി സംസ്കാര സാഹിതിയുടെ തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി സാഹിതീയം 2025ന്റെ ഭാഗമായി ഗുരുവന്ദനം സംഘടിപ്പിച്ചു.പ്രമുഖ സാമൂഹിക പ്രവർത്തകനും ഗാന്ധിയനുമായ പി.കെ.നാരായണൻ മാസ്റ്ററെ ആദരിച്ചു. സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ പി നിധീഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ശ്രീജിത്ത്‌ അധികാരത്തിൽ അധ്യക്ഷത വഹിച്ചു, എൻ.പി.ഹംസക്കോയ, ഷാജഹാൻ.കെ.പി, സുജിനി മുളമുക്കിൽ, തയ്യിബ് അമ്പാടി, സുധീഷ് പാലശ്ശേരി, വേലായുധൻ.സി, കാട്ടുങ്ങൽ മുഹമ്മദ്‌ കുട്ടി,അരവിന്ദൻ.ടി.കെ, അനിൽ പരപ്പനങ്ങാടി, പുന്നൂസ് കുര്യൻ,റഫീഖ് കൈറ്റാല തുടങ്ങിയവർ സംസാരിച്ചു....
Crime

ലഹരിയുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിൽ

തിരൂരങ്ങാടി : മെത്ത ഫിറ്റ്നുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിൽ ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശി കെ പി സഹൽ ഇബിനു അബ്ദുല്ല (29) യാണ് 0 5.21 ഗ്രാം മെത്താം ഫിറ്റ് മീനുമായി പിടികൂടിയത്. മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ നൗഫലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ പി എം അഖിൽ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ. ആസിഫ് ഇക്ബാൽ, പ്രിവന്റ് ഓഫീസർ ഗ്രേഡ് പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ വിനീത്, എം വിപിൻ , വനിത എക്സൈസ് ഓഫീസർ വിരൂപിക, എക്സൈസ് ഡ്രൈവർ എം മുഹമ്മദ് നിസാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്...
Local news

എലൈറ്റ് അക്കൗണ്ട്സ് അക്കാദമി ഓണഘോഷ പരിപാടി സംഘടിപ്പിച്ചു

തിരുരങ്ങാടി : എലൈറ്റ് അക്കൗണ്ട്സ് അക്കാദമി ചെമ്മാട് ന്റെ (സുകു ബസാർ) ഓണഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടി തിരുരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ പി. മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. എലൈറ്റ് അക്കൗണ്ട്സ് അക്കാദമി മാനേജിങ് ഡയറക്ടർ സി. വിജയൻ ആദ്യക്ഷം വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ജാഫർ കുന്നത്തേരി, ഡോക്ടർ-ഹാറൂൻ അബ്ദുൽ റഷീദ്, ഉള്ളാട്ട് ഇസ്സു ഇസ്മായിൽ, ടീച്ചർസ് റാസില, നിനി, അനുജ, നിഷാന്ത്, ശരത് എന്നിവർ സംസാരിച്ചു. അനഘ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ ഡാൻസ്, പാട്ട്, മറ്റു ഗെയിംസ് എന്നിവയും ഉണ്ടായിരുന്നു. തുടർന്ന് വിപുലമായ ഓണസദ്യയും ഒരുക്കി....
Accident

പള്ളിയിൽ പോകുന്നതിനിടെ സീബ്രാ ലൈനിൽ വെച്ച് ജീപ്പിടിച്ച് വയോധികൻ മരിച്ചു

പരപ്പനങ്ങാടി : പള്ളിയിൽ പോകാൻ സീബ്രാ ലൈനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ജീപ്പിടിച്ച് വയോ ധികൻ മരിച്ചു. കരിങ്കല്ലാത്താണി സ്വദേശി മടപ്പള്ളി മുഹമ്മദിന്റെ മകൻ അഹമ്മദ് (72) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.50നാണ് അപകടം. ചെമ്മാട് - പരപ്പനങ്ങാടി റോഡിൽ കരിങ്കല്ലത്താണി യിൽ പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ സീബ്രാ ലൈനിൽ വെച്ച് പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ജീപ്പിടിക്കുകയായിരുന്നു. ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: സുബൈദ, മക്കൾ: യൂനസ്, അബ്‌ദുസലാം, ഖാലിദ് (മൂവരും ചെന്നൈ), റാഷിദ്, സുലൈഖ, നൂർജഹാൻ. മരുമക്കൾ: സൈഫുനിസ അലാവുദ്ധീൻ, നാസർ, റംസീന മുസ്‌രിഫ, റഷീദ . ഖബറടക്കം വ്യാഴം - ഉച്ചക്ക് പാലത്തിങ്ങൽ ജുമാഅത്ത് പളളിയിൽ...
Obituary

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : കണ്ണമംഗലം, വാളക്കുട നമ്പം കുന്നത്ത് മൊയ്തീൻകുട്ടി മകൻ മുഹമ്മദ് സൽമാൻ (25) കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം ബധൻ ഉച്ചയോടെ കൊടുവായൂർ ജുമാമസ്ജിജിദിൽ ഖബറടക്കും. വേങ്ങര പൊലീസ് കേസെടുത്തു. ഉമ്മ : റംല .
Other

അപകടത്തിൽ പരിക്കേറ്റവരെ ആംബുലൻസുകാർ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നെന്നു; മുഖ്യമന്ത്രി യോഗം വിളിച്ചു

സ്വകാര്യ ആംബുലൻസുകാരുടെ യോഗം വിളിച്ചു ചേർക്കും ജില്ലകളിൽ സ്വകാര്യ ആംബുലൻസുകാരുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനം. അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുപോകുന്ന സ്വകാര്യ ആംബുലൻസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആരോഗ്യവകുപ്പ്, പോലീസ് വകുപ്പ്, ട്രാൻസ്പോർട്ട് വകുപ്പ് എന്നിവരാണ് യോഗം വിളിക്കാൻ മുൻകൈ എടുക്കേണ്ടത്. അപകടം പറ്റിയവരെ ആംബുലസ് ഡ്രൈവർമാർ സർക്കാർ ആശുപത്രികളെ ഒഴിവാക്കി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി കമ്മീഷൻ കൈപ്പറ്റുന്നതായി പരാതികൾ ഉയർന്നതിൻ്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. രോഗികളുടെയോ ബന്ധുക്കളുടെയോ ആഗ്രഹപ്രകാരമല്ല പലപ്പോഴും ഇത് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യം ലഭിക്കില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോകുന്നത്. ഇത്തരം കാര്യങ്ങൾ ഗൗരവമായി...
Local news, Malappuram

രവീന്ദ്ര നാഥ ടാഗോര്‍ സ്മാരക സംഗീത ശ്രേഷ്ഠ സുവര്‍ണ മുദ്ര സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടി പരപ്പനങ്ങാടി സ്വദേശികളായ സഹോദരികള്‍

പരപ്പനങ്ങാടി : കലാനിധി ഫോക് ഫെസ്റ്റ് 2025 രവീന്ദ്ര നാഥ ടാഗോര്‍ പുരസ്‌കാരം, മീഡിയ അവാര്‍ഡ് ഏറ്റു വാങ്ങി നിവേദിത ദാസ്‌നും, നിരഞ്ജന ദാസ്‌നും. രവീന്ദ്ര നാഥ ടാഗോര്‍ സ്മാരക സംഗീത ശ്രേഷ്ഠ സുവര്‍ണ മുദ്ര സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഡോ. സന്ധ്യ ഐ പി എസ് വിതരണം ചെയ്തു. ചടങ്ങില്‍ ഗീത രാജേന്ദ്രന്‍, പി. ലാവ്ലിന്‍, ബാലു കിരിയത്ത് എന്നിവര്‍ സംബന്ധിച്ചു. 18 ഇന്ത്യന്‍ ഭാഷകളും, 18 വിദേശ ഭാഷകളിലുമായി 36 ഭാഷകളില്‍ പാടി 20 ഓളം വേള്‍ഡ് റെക്കോര്‍ഡ് കളും, ഗിന്നസ് റെക്കോര്‍ഡും നേടിയ സംഗീത മികവിന് ആണു അവാര്‍ഡ് നല്‍കിയത്. ഓഗസ്‌റ് 30, 31 തീയതികളില്‍ പദ്മകഫെ, മന്നം ഹാളില്‍ നടന്ന ചടങ്ങില്‍ കല സാഹിത്യ, സംഗീത മേഖലകളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. നിവേദിത ദാസും നിരഞ്ജന ദാസും ചേര്‍ന്നു സാവരിയ ഫോക്‌സ് 10 ഭാഷകളിലെ നാടന്‍ പാട്ടുകളുടെ വിസ്മയം എന്ന സംഗീത വിരുന്ന് ഒരുക്കി. തെലുഗ്, ഇസ്രായേലി, ഹിന്ദി, പഞ്ചാബി, അറബിക്, ...
Local news, Malappuram

ബോധി സര്‍ഗ്ഗവേദി & ലൈബ്രറിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ; വിപുലമായി ആഘോഷിച്ചു

തിരൂരങ്ങാടി : ബോധി സര്‍ഗ്ഗവേദി & ലൈബ്രറിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം 'സര്‍ഗഗോത്സവം 2025' വിപുലമായി ആഘോഷിച്ചു. ബോധിസര്‍ഗ്ഗവേദി & ലൈബ്രറി സെക്രെട്ടറി ശംസുദ്ധീന്‍ സിടി ഉദ്ഘാടാനം ചെയ്തു. പരിപാടിയില്‍ ഷൌക്കത്ത് സിടി അധ്യക്ഷത വഹിച്ചു. അറഫാത്ത് എംസി സ്വാഗതവും ജംഷീദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ദേശാവാസികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി വൈകീട്ട് 7 മണിക്ക് നടന്ന സാംസ്‌കാരിക സമ്മേളനം തിരുരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിദ്ധ സാഹിത്യകാരനും പ്രഭാഷകനുമായ പി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷകനായ വേദിയില്‍ ഷൌക്കത്ത് സിടി അധ്യക്ഷനും എംസി അറഫാത്ത് സ്വാഗത പ്രസംഗവും രഞ്ജിത് കെപി നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് പ്രസിദ്ധ കലാകാരി നിഷ പന്താവൂര്‍ അവതരിപ്പിച്ച ഏകപാത്ര നാടകവും പ്രദേശവാസികളുടെ നൃത്ത നൃത്ത്യങ്ങള്‍ സെല്ല ബീറ്റ്‌സ് കാലിക്കറ്റിന്റെ ഗാനമേള എന്നിവ...
Obituary

പടപ്പറമ്പ് നെടുമ്പള്ളി മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു

വേങ്ങര: കണ്ണമംഗലം പടപ്പറമ്പ് നെടുമ്പള്ളി മുഹമ്മദ് കുട്ടി ഹാജി എന്ന കുണ്ടിൽ ബാപ്പു (73) ഭാര്യമാർ, സീനത്ത്, പരേതയായ ഫാത്തിമ കുട്ടി. മക്കൾ: അബ്ദുസ്സലാം ,ഉമ്മുകുൽസു, ഫസലുറഹ്മാൻ, ഫസീല, ജഫ്സൽ, പരേതനായ അൻവർ സാദത്ത്,മരുമക്കൾ :ഹാത്തിഫ, നജ്മ, വർധ,ഖാലിദ് പൂക്കിപ്പറമ്പ്, അൻവർ പുതുപ്പറമ്പ്,
Obituary

യുവതി പനി ബാധിച്ച് മരിച്ചു

തിരൂരങ്ങാടി : പനി ബാധിച്ച് യുവതി മരിച്ചു. കരിപറമ്പ് കോട്ടുവാല പറമ്പ് മുഹമ്മദ് റഫീഖിന്റെ ഭാര്യ പന്താരങ്ങാടി പതിനാറുങ്ങല്‍ അട്ടക്കുളങ്ങരയിലെ പൂച്ചേങ്ങല്‍ കുന്നത്ത്‌ ഷബാന ബെന്‍സിയ(20) ആണ് മരിച്ചത്. പൂച്ചേങ്ങല്‍ കുന്നത്ത്‌ ഫൈസൽ- സൈഫുന്നിസ എന്നിവരുടെ മകളാണ്. ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ പനി ബാധിച്ചതിനെത്തുടർന്ന്‌ ഇവർ ചികിത്സ തേടിയിരുന്നു. അസുഖം വീണ്‌ടും വർധിച്ചതിനെത്തുടർന്ന്‌ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം കബറടക്കി. മകൻ: റാഹിൽ സൈൻ. സഹോദരങ്ങൾ : സൈതലവി, അൻഷാദ്....
Education

ഫാത്തിമ സഹ്റ കോളേജ് ഇസ് വാഖ്’ അന്താരാഷ്ട്ര ഖുര്‍ആന്‍ സെമിനാര്‍ സമാപിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ് ലാമിക് യൂനിവേഴ്‌സിറ്റി വനിതാ വിഭാഗം ഫാഥ്വിമാ സഹ്‌റാ ഇസ് ലാമിക് വിമന്‍സ് കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്റ് റിലേറ്റഡ് സയന്‍സസ് 'ഖുര്‍ആനും സ്ത്രീയും' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ സെമിനാര്‍ സമാപിച്ചു. വാഴ്‌സിറ്റിയിലെ ദാറുല്‍ ഹിക്മ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംഘടിപ്പിച്ച സെമിനാര്‍ സയ്യിദത്ത് സുല്‍ഫത്ത് ബീവി പാണക്കാട് ഉദ്ഘാടനം ചെയ്തു. യമനിലെ അമ്രാന്‍ യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് ഫാക്കല്‍റ്റി അംഗം ഹനാന്‍ നജീബ് മുഖ്യാതിഥിയായി. ഖുര്‍ആനും സ്ത്രീ വിദ്യാഭ്യാസവും, സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലായി ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ബെല്‍ജിയം കെ.യു ലൂവെന്‍ സര്‍വകലാശാല പി.എച്ച്.ഡി ഫെല്ലോ അഹ്‌മദ് ആമിര്‍, എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ. മരിയ ഖാന്‍ ഡല്‍ഹി എന്നിവര്‍ സെമിനാറില്‍ മുഖ്യപ്രഭാഷണം നിര്‍...
Local news

ജില്ലയിൽ തന്നെ ആദ്യം ; ക്ഷയ രോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം നടത്തി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ നൂതന പദ്ധതിയായി ഉൾപ്പെടുത്തിയ ചികിൽസയിലിരിക്കുന്ന ക്ഷയ രോഗികൾക്കുള്ള പോഷകാഹാര കിറ്റുകളുടെ വിതരണോത്ഘാടനം തിരൂങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ : ഉള്ളാട്ട് മൊയ്‌ദീൻകുട്ടിക്ക് കിറ്റ് കൈമാറി ചെയർമാൻ കെപി മുഹമ്മദ്‌ കുട്ടി ഉത്ഘാടനം ചെയ്തു. നഗരസഭയിലെ ചികിത്സ യിലിരിക്കുന്ന പതിനാറ് രോഗികൾക്ക് അവരുടെ ചികിത്സ അവസാനിക്കുന്നത് വരെ എല്ലാ മാസവും ഈ ആനുകൂല്യം ലഭ്യമാവും. ജില്ലയിൽ തന്നെ ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്ന ആദ്യ നഗരസഭയാണ് തിരൂരങ്ങാടി. ചടങ്ങിൽ വികസന ചെയർമാൻ ഇക്ബാൽ കല്ലുങ്ങൾ,ആരോഗ്യ കാര്യ ചെയർമാൻ സിപി ഇസ്മായിൽ.ആർ എം ഒ.ഹഫീസ് റഹ്‌മാൻ,എച് ഐ ഷിബു,ജെ എച് ഐ.കിഷോർ,ടി ബി എച് വി.അമൃത.പ്രോജെക്ട് ഓഫീസർ സിന്ധു.എം.അബ്ദുറഹ്മാൻ കുട്ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു....
Local news

കുന്നുംപുറത്ത് നിയന്ത്രണം വിട്ട കാര്‍ വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി

കുന്നുംപുറത്ത് നിയന്ത്രണം വിട്ട കാര്‍ വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി അപകടം. കുന്നുംപുറം ദാറുല്‍ ഷിഫ ഹോസ്പിറ്റലിന്റെ മുന്നില്‍ ആണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വര്‍ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.
Local news

മനുഷ്യാവകാശ ധ്വംസനങ്ങൾ അധികരിക്കുന്നു ; എൻ.എഫ്.പി.ആർ

തിരൂരങ്ങാടി:കേരളത്തിൽ ഈ അടുത്ത കാലത്തായി മനുഷ്യാവകാശ ധ്വംസനങ്ങൾ വർധിക്കുന്നത് ഉൽകൺഠയുണ്ടാക്കുന്നതാണെന്നും ഇത് നിസാരമായി കാണരുതെന്നും ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കൺവെൺഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുമ്പോൾ അധികൃതർ കണ്ടില്ലെന്ന് നടിക്കരുതെന്നും ഇത്തരം ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കൺവെൺഷൻ ആവശ്യപ്പെട്ടു.ചെമ്മാട് നടന്ന താലൂക്ക് കൺവെൺഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് എം.സി.അറഫാത്ത് പാറപ്പുറം അദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാ പ്രസിഡണ്ട് അബ്ദുറഹീം പൂക്കത്ത്, ജനറൽ സെക്രട്ടറി മുസ്ഥഫ ഹാജി പുത്തൻ തെരു, ഉമ്മു സമീറ തേഞ്ഞിപ്പലം, സുലൈഖ സലാം, അഷ്റഫ് മനരിക്കൽ , വി.പി.ചെറീദ്, സി.എം.കെ.മുഹമ്മദ്, വി.പി. ബാവ, മജീദ് വി.പി, കൊല്ലഞ്ചേരി അഹമ്മദ് കോയ , അലവിക്കുട്ടി പെര...
Obituary

കോഴിക്കോട് ആൺസുഹൃത്തിന്റെ വീട്ടിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെതിരെ തെളിവുകൾ

കോഴിക്കോട് : അത്തോളി സ്വദേശിയായ വിദ്യാർഥിനിയെ എരഞ്ഞിപ്പാലത്തെ ആൺ സുഹൃത്തിന്റെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി സംഭവത്തിൽ, ആൺ സുഹൃത്തിനെതിരെ തെളിവുകൾ ലഭിച്ചതായി പോലീസ്. ഇദ്ദേഹം മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. വാട്‌സ്ആപ് ചാറ്റുകൾ പോലീസ് കണ്ടെടുത്തു. മംഗളൂരു ശ്രീദേവി കോളജ് ഫിസിയോതെറപ്പി മൂന്നാം വർഷ വിദ്യാർഥിനി മൊടക്കല്ലൂർ തോരായി അൽമുറാദ് ഹൗസിൽ ആശാരിക്കൽ ആയിഷ റഷ (21) ആണ് മരിച്ചത്. സുഹൃത്തും മലാപ്പറമ്പിലെ ജിമ്മിലെ പരിശീലകനുമായ ബഷീറുദ്ദീൻ മുഹമ്മദിനെ നടക്കാവ് പൊലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷ് കസ്റ്റഡിയിലെടുത്തിരുന്നു. ഇദ്ദേഹത്തിന് എതിരെ തെളിവുകൾ പൊലീസിന് ലഭിച്ചു. സുഹൃത്ത് ബഷീറുദ്ദീൻ മരിച്ച ആയിഷ റഷയെ മാനസികമായി പീഡിപ്പിച്ചതിന്റെ തെളിവുകളാണ് ലഭിച്ചത്. ആയിഷയുടെ ഫോണില്‍ നിന്നുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ പൊലീസ് ശേഖരിച്ചു. ജിം ട്രെയിനറായ ബഷീറുദ്ദീൻ ആയിഷയുമായി നിരന്തരം വ...
Other

വിദ്യാർഥിനികൾ നൽകിയ പീഡന പരാതി വ്യാജം, അധ്യാപകനെ കോടതി വെറുതെ വിട്ടു. കോപ്പി അടിച്ചത് പിടിച്ചതിനാണ് അധ്യാപകനെ കുടുക്കിയത്

ഇടുക്കി : വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പീഡന പരാതി വ്യാജം, മൂന്നാര്‍ ഗവണ്‍മെന്‍റ് കോളേജ് അധ്യാപകനെ 11 വർഷത്തിന് ശേഷം കോടതി വെറുതെവിട്ടു.മൂന്നാർ ഗവണ്‍മെന്‍റ് കോളേജ് അധ്യാപകനെതിരെ വിദ്യാർത്ഥിനികള്‍ നല്‍കിയ പീഡന പരാതിയാണ് കോടതി വ്യാജമെന്ന് കണ്ടെത്തിയത്.ഇടുക്കി മൂന്നാർ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെ 11 വർഷത്തിന് ശേഷം വെറുതെ വിട്ടു. തൊടുപുഴ അഡീഷനല്‍ സെഷൻസ് കോടതിയാണ് വെറുതെ വിട്ടത്. 2014 ഓഗസ്റ്റില്‍ നടന്ന എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷക്കിടെ നടന്ന കോപ്പിയടി പിടിച്ചതിനാണ് വിദ്യാർത്ഥികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയത്. എസ്‌എഫ്‌ഐ അനുഭാവികളായ വിദ്യാർത്ഥികളെയാണ് കോപ്പിയടിക്ക് പിടിച്ചത്. ഈ പെണ്‍കുട്ടികള്‍ മൂന്നാറിലെ സിപിഎം പാർട്ടി ഓഫീസില്‍ വച്ച്‌ തയ്യാറാക്കിയ പരാതിയില്‍ കഴമ്പില്ല എന്ന് സർവ്വകലാശാല അന്വേഷണ കമ്മീഷൻ കണ്ടെത്തി. അഞ്ചു വിദ്യാർത്ഥിനികള്‍...
Accident

ബൈക്കിൽ നിന്നും വീണ പ്ലസ്‌ടു വിദ്യാർത്ഥി ലോറി കയറി മരിച്ചു

എടവണ്ണ: വാഹനാപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ വിദ്യാർഥി ടിപ്പർ ലോറി കയറി മരിച്ചു. എടവണ്ണ ആര്യന്‍തൊടി സ്വദേശി കരിമ്പനക്കൽ അഷ്‌റഫിന്റെ മകൻ ഹനീന്‍ അഷ്റഫാണ് (18) മരിച്ചത്. എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. മുന്നിലെ വാഹനം ബ്രേക്ക് ചെയ്തതോടെ ബൈക്കില്‍ നിന്നും ഹനീന്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എതിര്‍ദിശയില്‍ നിന്നും വന്ന ടിപ്പര്‍ലോറിക്ക് അടിയില്‍പ്പെട്ട ഹനീന്‍ ലോറി കയറി തല്‍ക്ഷണം മരണപ്പെടുകയായിരുന്നു....
Crime

27 കാരി 17 കാരനോടൊപ്പം മക്കളുമായി നാടുവിട്ടു, പോക്സോ കേസിൽ പിടിയിലായി

ആലപ്പുഴ : 27 കാരി മക്കളുമായി 17കാരനോടൊപ്പം നാടുവിട്ടു, പോക്സോ കേസിൽ ജയിലിലായി. ഭര്‍ത്താവും മക്കളുമുള്ള യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മക്കളുമായി 17കാരനെയും കൂട്ടി നാടുവിടുക ആയിരുന്നു. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിനി സനൂഷയാണ് 17കാരനെയും കൂട്ടി നാടുവിട്ടത്. ഇരുവരും ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ കണ്ടെത്താനായില്ല. യുവതി ഫോണില്‍ നിന്നും തന്റെ ബന്ധുവിന് വാട്‌സാപ്പ് സന്ദേശം അയച്ചതോടെ കര്‍ണാടകയിലെ കൊല്ലൂരില്‍നിന്ന് ചേര്‍ത്തല പോലീസ് പിടികൂടുക ആയിരുന്നു. പോക്‌സോ ആക്‌ട് പ്രകാരം യുവതിക്കെതിരേ ചേര്‍ത്തല പോലിസ് കേസെടുത്തു. പതിനേഴുകാരനായ വിദ്യാര്‍ഥിയുടെ വീട്ടുകാരുടെ പരാതിയിലാണ് പോക്‌സോ നിയമ പ്രകാരം യുവതിയെ അറസ്റ്റ് ചെയ്തത്. ആണ്കുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. 12 ദിവസം മുന്‍പാണ് യുവതി മക്കളേയും കൂട്ടി വിദ്യാര്‍ഥിക്കൊപ്പം നാടുവിട്ടത്. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണു ന...
Local news

അഖിലേന്ത്യ കിസാൻ സഭ വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പ്രതിഷേധധർണ്ണ സംഘടിപ്പിച്ചു

വള്ളിക്കുന്ന് : അഖിലേന്ത്യാ കിസാൻ സഭ വള്ളിക്കുന്ന് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക അവകാശ ദിനത്തോടനുബന്ധിച്ച് വള്ളിക്കുന്ന് മണ്ഡലത്തിലെ കോഹിനൂരിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ കിസാൻ സഭജില്ലാ സെക്രട്ടറി ഇ സൈതലവി ഉദ്ഘാടനം നിർവഹിച്ചു, കർഷകരുടെ വാഴ്പകൾ എഴുതിതള്ളുക,രാസവളത്തിൻ്റെ വിലവർദ്ധനവ് പിൻവലിക്കുക, ഇന്ത്യാ_യൂ.എസ്സ് സ്വതന്ത്രവ്യാപാര കരാർ നടപ്പിലാക്കരുത്, താങ്ങ് വില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണയിൽ കിസാൻ സഭ മണ്ഡലം സെക്രട്ടറി വി.പി സദാനന്ദൻ അദ്ധ്യക്ഷ്യത വഹിച്ച് സി.പി.ഐ ജില്ലാ കമ്മറ്റിയംഗം വി.വിജയൻ, കിസാൻ സഭ മണ്ഡലം പ്രസിഡന്റ് പി.ശങ്കരൻ, ഇ.ബാബു, വിശ്വൻ പള്ളിക്കൽ, എം.ഫവാസ്കൂമണ്ണ, കബീർ പി.സി, എന്നിവർ സംസാരിച്ചു....
Other

മരണപ്പെട്ട ജീവനക്കാരിയുടെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി ആനുകൂല്യം നിഷേധിച്ചു: ഇന്‍ഷുറന്‍സ് വകുപ്പ് 4,37,200 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : മരണപ്പെട്ട ജീവനക്കാരിയുടെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി ആനുകൂല്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് വകുപ്പ് 4,37,200/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. കുറ്റിപ്പുറത്തെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപത്തിലെ അധ്യാപിക മരണപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്യുറന്‍സിനെ ആനുകൂല്യത്തിനായി സമീപിച്ചപ്പോള്‍ പോളിസി ആനുകൂല്യം നിഷേധിച്ച സംഭവത്തിലാണ് ഉപഭോക്തൃ കമ്മീഷന്‍ 4,37,200/ രൂപ ഒരു മാസത്തിനകം നല്‍ക്കാന്‍ വിധിച്ചത്. ജോലി ലഭിച്ചതു പ്രകാരം നിര്‍ബ്ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയായ സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്യുറന്‍സ് പദ്ധതിയില്‍ ജീവനക്കാരി സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെ ആദ്യ പ്രീമിയം അടക്കുകയും ജോലി സ്ഥിരപ്പെടുത്തുന്നതില്‍ കാലതാമസം ഉണ്ടായതിനാല്‍ എട്ടു മാസത്തിലധികം ശമ്പളം ലഭിക്കാത്തത് കാരണം പ്രീമിയം മുടങ്ങുകയും ചെയ്തു. ശമ്പളം ലഭിക്കാന്‍ തുടങ്ങിയത് മുതല്‍ വീഴ്ചയി...
Accident

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

പറപ്പൂർ : റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. പറപ്പൂർ ചോലക്കുണ്ട് വിളഞ്ഞിപ്പുലാൻ കുഞ്ഞി മുഹമ്മദിന്റെ മകൻ മുഹമ്മദ് (51) ആണ് മരിച്ചത്. കഴിഞ്ഞ 27 ന് ബുധനാഴ്ച 7.10 ന് കോട്ടക്കൽ ആയുർവേദ കോളേജ് പടി ചോലക്കുണ്ട് ജംക്ഷനിൽ വെച്ചാണ് അപകടം. ഓട്ടോ നിർത്തി റോഡിന്റെ മറു ഭാഗത്തേക്ക് മീൻ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നു. ഓട്ടോ ഡ്രൈവർ ആയിരുന്നു. ഭാര്യ: സി. സീനത്ത് വി കെ പടി. മക്കൾ: നിഹാൽ , നിയാസ് മുഹമ്മദ്....
Obituary

മൂന്നിയൂർ ഒടുങ്ങാട്ട്ചിന ജുമാമസ്ജിദ് മുൻ പ്രസിഡന്റ് പി.പി.ഹംസ ഹാജി അന്തരിച്ചു

മൂന്നിയൂർ : പൗര പ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ ആലിൻ ചുവട് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ പി പി ഹംസ ഹാജി (85) അന്തരിച്ചു.കബറടക്കം ഇന്ന് രാവിലെ 9.30 ന് ഒടുങ്ങാട്ട്ചിന ജുമാ മസ്ജിദിൽ.ആലിൻചുവട് ഒടുങ്ങാട്ടുചിന ജുമാ മസ്ജിദ് മുൻ പ്രസിഡന്റ്, പാറക്കടവ് ഇർഷാദ് സിബിയാൻ മദ്രസ മുൻ ഭാരവാഹിയുമായിരുന്നു.ഭാര്യ, ഫാത്തിമക്കുട്ടി.മക്കൾ: അബ്ദുൽ ഗഫൂർ (മുൻ പി ടി എ പ്രസിഡന്റ്, പാറക്കടവ് ജി എം യു പി സ്കൂൾ), ബഷീർ മൂന്നിയൂർ ഖമീസ് മുഷൈത്ത് (സെക്രട്ടറി, സൗദി നാഷണൽ കെ എം സി സി ), ,ജാഫർ (ജിദ്ധ), സക്കീന, റംലത്ത്, ശരീഫ, അസ്മാബി.മരുമക്കൾ: യൂസുഫ് (എ ആർ നഗർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), ലത്തീഫ് കോഴിച്ചെന, സഹൻ തെയ്യാല, സിദ്ദിഖ് കൊളപ്പുറം, അസീസ് വെന്നിയുർ, അസ്മാബി, ഹസീന, നസീറ. സഹോദരൻ: മുഹമ്മദ്....
Obituary

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണമംഗലം സ്വദേശിനി മരിച്ചു

വേങ്ങര : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് മരിച്ചത്. ജൂലൈ 7 ന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചികിത്സ തുടങ്ങിരുന്നു. എന്നാൽ രോഗം ഭേദമാവാതെയായതോടെ ആഗസ്ത് 1 ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ആഗസ്ത് 2 ന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗാവസ്ഥ വഷളായതോടെ ആഗസ്ത് 4 ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും 5ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു അടിയന്തര ചികിത്സ നൽകി.ഇതിനിടെ രോഗാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 11 ന് ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയെങ്കിലും ആഗസ്ത് 26ന് വീണ്ടും ജ്വരവും ഛർദ്ദിയും തുടങ്ങിയതോടെ ആരോഗ്യനില വഷളാവുകയും ഇന്ന് പുലർച്ചെ മരിക്കു കയായിരുന്നു. മയ്യിത്ത് കബറടക്കി. വെള്ളത്തിൽ നിന്നാണ് രോഗം പടരുന...
error: Content is protected !!