മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ തദ്ദേശ സ്ഥാപന മേധാവികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു
*കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കായിക കേരളത്തിന്റെ കുതിപ്പിന് കരുത്തു പകരുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന മേധാവികളെ പങ്കെടുപ്പിച്ച് മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ആസൂത്രണസമിതി ഹാളില്‍ നടന്ന പരിപാടി കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ്-ഹജ്ജ് വകുപ്പു മന്ത്രി വി.അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും തദ്ദേശ സ്ഥാപനങ്ങളും സഹകരിച്ച് മികച്ച കായിക കേരളത്തിനായി പരിശ്രമിക്കണന്നും തദ്ദേശ സ്ഥാപനങ്ങള്‍ വഴി കായിക പഠനം പ്രൈമറി തലത്തിലും പ്രാവര്‍ത്തികമാക്കാന്‍ യത്നിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന തലത്തില്‍ 830 പഞ്ചായത്തുകളില്‍ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ള പഞ്ചായത്തുകളിലും ഉടന്‍ രൂപീകരിക്കും. ഒരു പഞ്ചായത്തില്‍ ഒ...






























