കെഎസ്ഇബി തിരൂരങ്ങാടി ഡിവിഷന് ഉപഭോക്തൃ സംഗമം നടത്തി
തിരൂരങ്ങാടി : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഉപഭോക്തൃ വരാഘോഷത്തിന്റെ ഭാഗമായി തലപ്പാറ ഖൈറ മാളില്‍ വച്ച് കെഎസ്ഇബി തിരൂരങ്ങാടി ഡിവിഷന് ആഭിമുഖ്യത്തില്‍ ഉപഭോക്തൃ സംഗമം നടത്തി. സംഗമം മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം സുഹറാബി ഉദ്ഘാടനം ചെയ്തു.
തിരൂര്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സുനിത ജോസ് അധ്യക്ഷത വഹിച്ചു. തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് എം വിജിത്ത്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോടന്‍, പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ സഹറാബാനു എന്നിവർ സംസാരിച്ചു.
ഉപഭോക്തൃ വാരം സംബന്ധിച്ചും വൈദ്യുതി ബോര്‍ഡിന്റെ സേവനങ്ങളെ കുറിച്ചും തിരുരങ്ങാടി ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓ.പി വേലായുധനും ഓണ്‍ലൈന്‍ സേവനങ്ങളെ കുറിച്ച് അസി എഞ്ചിനീയര്‍ പി സി മുഹമ്മദ് ഇക്ബാലും, സുരക്ഷയെ സംബന്ധിച്ച് സബ് എഞ്ചിനീയര്‍ കെ നിഷാദും ക്ലാസ്സെടുത്തു.
വേലായുധൻനിലവിൽ ചർച...