അരുതാത്തവയോട് നോ പറയാനുള്ള നെഞ്ചുറപ്പ് പുതു തലമുറക്കുണ്ടാകണം : പരപ്പനങ്ങാടി എസ്എച്ച്ഒ
പരപ്പനങ്ങാടി: അരുതാത്തവയോടെല്ലാം നോ എന്ന് പറയാനുള്ള നെഞ്ചുറപ്പാണ് പുതിയ തലമുറ ആര്‍ജ്ജിച്ചെടുക്കേണ്ടതെന്ന് പരപ്പനങ്ങാടി പോലീസ് എസ് എച്ച് ഒ വിനോദ് വലിയത്തൂര്‍ പറഞ്ഞു. പരപ്പനങ്ങാടി പെംസ് സി ബി എസ് ഇ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്‌കൂളിന്റെ ഭാഗമായി തുടങ്ങുന്ന പെംസ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനവും പരിസ്ഥിതി ദിന മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും എസ് എച്ച് ഒ നിര്‍വഹിച്ചു.
ലഹരിയും സൈബര്‍ കുറ്റകൃത്യങ്ങളും ലൈംഗിക അരാജകത്വവും പലതരത്തിലുള്ള സാമൂഹ്യ ജീര്‍ണതകളും അക്രമങ്ങളും കൊലപാതകങ്ങളും വരെ നിത്യ സംഭവമായ വര്‍ത്തമാന സാമൂഹ്യ സാഹചര്യത്തില്‍ കൃത്യമായ ജാഗ്രതയും പ്രതിരോധവും വിദ്യാര്‍ത്ഥികള്‍ പരിശീലിക്കേണ്ടതുണ്ട്. ഓരോ ദിവസവും പുറത്ത് നിന്നുണ്ടാവുന്ന അനുഭവങ്ങള്‍ രക്ഷാകര്‍ത്താക്കളുമായി പങ്കുവെക്കണം. അധ്യാപകരും...

