Monday, September 28

Tag: Local news

പൊന്നാനി മത്സ്യബന്ധന തുറമുഖം: വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു
Local news

പൊന്നാനി മത്സ്യബന്ധന തുറമുഖം: വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു

പൊന്നാനി മത്സ്യബന്ധന തുറമുഖത്തിന്റെ വികസനത്തിനായി പി.എം.എം.എസ്.വൈ (പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന) പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന 25.10 കോടിയുടെ വിവിധ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. കേന്ദ്ര ഫിഷറീസ്- മൃഗസംരക്ഷണ വകുപ്പു മന്ത്രി രാജീവ് രഞ്ജന്‍ സിങ്, സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ സംസ്ഥാന ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, പി. നന്ദകുമാര്‍ എം.എല്‍.എ എന്നിവരും ഓണ്‍ലൈനായി പങ്കെടുത്തു. പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് നടന്ന പ്രാദേശിക ചടങ്ങില്‍ ഡോ.എം.പി. അബ്ദുസ്സമദ് സമദാനി എം.പി., കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. പ്രശാന്തന്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.ജി മധുസൂദനന്‍ തുടങ്ങിയവര്‍ ...
അന്താരാഷ്ട്ര തിമിംഗലസ്രാവ് സംരക്ഷണദിനാചരണം സംഘടിപ്പിച്ചു
Local news

അന്താരാഷ്ട്ര തിമിംഗലസ്രാവ് സംരക്ഷണദിനാചരണം സംഘടിപ്പിച്ചു

താനൂര്‍ : താനൂര്‍ ഗവ. റീജിയണല്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരള വനം വന്യജീവി വകുപ്പ് സോഷ്യല്‍ ഫോറസ്റ്റ് മലപ്പുറം ഡിവിഷന്റെയും കോഴിക്കോട് സോഷ്യല്‍ ഫോറസ്റ്റ് എക്സ്റ്റന്‍ഷന്‍ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര തിമിംഗലസ്രാവ് ദിനാചരണം നടത്തി. മത്സ്യബന്ധന സമയത്ത് വലയില്‍ കുടുങ്ങിയ തിമിംഗലസ്രാവിനെ സുരക്ഷിതമായി ഉള്‍ക്കടലില്‍ എത്തിച്ചു രക്ഷപ്പെടുത്തിയ താനൂരിലെ മത്സ്യത്തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു. താനൂര്‍ നഗരസഭാ വൈസ് ചെയര്‍പെഴ്‌സണ്‍ സി.കെ സുബൈദ പരിപാടി ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി താനൂര്‍ റസിഡന്‍ഷ്യല്‍ ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായി വെയില്‍ ഷാര്‍ക്ക് കണ്‍സര്‍വേഷന്‍ ഓഫ് ഇന്ത്യ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. സോഷ്യല്‍ ഫോറസ്റ്റ് ഉത്തര മേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. സ്‌...
പരപ്പനങ്ങാടിയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി മധ്യവയസ്‌കന് ദാരുണാന്ത്യം
Local news

പരപ്പനങ്ങാടിയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി മധ്യവയസ്‌കന് ദാരുണാന്ത്യം

പരപ്പനങ്ങാടി : പരപ്പനങ്ങാടി അയ്യപ്പന്‍കാവില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ചു. ചാലേരി സുബ്രമണ്യന്‍ ആണ് മരിച്ചത്. മൃതദേഹം ട്രോമാകെയര്‍ വളണ്ടിയര്‍മാരായ റാഫി ചെട്ടിപ്പടി, ഗഫൂര്‍ തമാന എന്നിവര്‍ ചേര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ എത്തിച്ചു.
മൂന്നിയൂരില്‍ 1150 സ്ത്രീകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് നല്‍കി
Local news

മൂന്നിയൂരില്‍ 1150 സ്ത്രീകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് നല്‍കി

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 1150 സ്ത്രീകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു. 202324 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മെന്‍സ്ട്രല്‍ കപ്പ് വിതരണം സംഘടിപ്പിച്ചത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി ഉദ്ഘാടനം ചെയ്തു. ഓരോ വാര്‍ഡിലേക്കും കുടുംബശ്രീ അയല്‍ക്കൂട്ടം മുഖേന നേരത്തെ പേര് തന്ന 50 പേര്‍ക്കാണ് മെന്‍സ്ട്രല്‍ കപ്പ് നല്‍കുന്നത്. പരിപാടിയില്‍ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജാസ്മിന്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുനീര്‍ മാസ്റ്റര്‍, മെമ്പര്‍മാരായ ടി.പി സുഹറാബി, സഹീറ കൈതകത്ത്, ജംഷീന പൂവ്വാട്ടില്‍, സല്‍മ നിയാസ്, രാജന്‍ ചെരിച്ചിയില്‍, അഹമ്മദ് ഹുസൈന്‍, മര്‍വ്വ ഖാദര്‍, ടി.ഉമ്മുസല്‍മ, സി.ഡി.എസ് പ്രസിഡന്റ് വി.കെ ഷരീഫ, മെഡിക്കല്‍ ഓഫീസര്‍ ഡോ.റഫീഖ് പുള്ളാട്ട്, സെക്രട്ടറി സന്തോഷ് എന്നിവര്‍ സംബന്ധിച്ചു....
കുട്ടി അഹമ്മദ് കുട്ടി പൊതുരംഗത്ത് വിശുദ്ധി പുലർത്തിയ നേതാവ് : മുഈനലി തങ്ങൾ
Local news

കുട്ടി അഹമ്മദ് കുട്ടി പൊതുരംഗത്ത് വിശുദ്ധി പുലർത്തിയ നേതാവ് : മുഈനലി തങ്ങൾ

മൂന്നിയൂർ:ചിന്തയിലും പ്രവർത്തനത്തിലും പ്രത്യേകത പുലർത്തിയ ഒരു വ്യക്തിത്വമായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. നിലപാടിൻ്റെയും, ആത്മാർത്ഥതയുടെയും, പൊതുരംഗത്ത് വിശുദ്ധിയുടെയും ആൾരൂപമായിരുന്നു അദ്ദേഹമെന്നും മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച കുട്ടി അഹമ്മത് കുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ അവഗണിക്കപ്പെടുന്നവരുടെ ഒരു ഐക്യം രൂപപ്പെടണം എന്ന് ആഗ്രഹിക്കുകയും അതിനായി അധ്വാനിക്കുകയും ചെയ്ത പൊതുപ്രവർത്തകനായിരുന്നു കുട്ടി അഹമ്മദ് കുട്ടി എന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സണ്ണി എം കപ്ലിക്കാട് പറഞ്ഞു. പരിസ്ഥിതിയാണ് മുഖ്യം, ദളിതർക്ക് അധികാരമില്ല, ആദിവാസികൾക്ക് ജീവിതമില്ല എന്നും തിരിച്ചറിഞ്ഞ ഒരു താത്വികനായിരുന്നു അദ്ദേഹം എന്ന് സണ്ണി കൂട്ടിച്ചേർത്തു. പ്രസിഡണ്ട് വിപി. ...
താനൂര്‍ സബ്ജില്ല ജൂനിയര്‍ ഫുട്‌ബോള്‍ മത്സരം ; ചെട്ടിയാന്‍ കിണര്‍ ജിഎച്ച്എസ്എസ് ജേതാക്കള്‍
Local news

താനൂര്‍ സബ്ജില്ല ജൂനിയര്‍ ഫുട്‌ബോള്‍ മത്സരം ; ചെട്ടിയാന്‍ കിണര്‍ ജിഎച്ച്എസ്എസ് ജേതാക്കള്‍

താനൂര്‍ സബ്ജില്ല ജൂനിയര്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ചെട്ടിയാന്‍ കിണര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജേതാക്കളായി. കാട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കറി സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് ചെട്ടിയാന്‍ കിണര്‍ ജിഎച്ച്എസ്എസ് ജേതാക്കളായത്. താനൂര്‍ സബ് ജില്ല തല ഗെയിംസ് മത്സരങ്ങള്‍ എ.ഇ.ഒ ശ്രീജ രാജീവ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ഫോറം കണ്‍വീനര്‍ ബിജു പ്രസാദ് ,സബ്ജില്ല സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് സെക്രട്ടറി ജാബിര്‍ .ടി, സെലക്ഷന്‍ കമ്മറ്റി അംഗങ്ങളായ ഷംസു ദ്ദീന്‍ എം, സായൂണ്‍ എ.കെ, എം മുഹമ്മദ് മുസ്ഥഫ എന്നിവര്‍ സംബന്ധിച്ചു...
വ്യാപാരി വ്യവസായി തിരൂരങ്ങാടി മണ്ഡലം തിരൂരങ്ങാടി മണ്ഡലം ജനറല്‍ ബോഡിയും ജില്ലാ ഭാരവാഹികള്‍ക്ക് സീകരണവും നല്‍കി
Local news

വ്യാപാരി വ്യവസായി തിരൂരങ്ങാടി മണ്ഡലം തിരൂരങ്ങാടി മണ്ഡലം ജനറല്‍ ബോഡിയും ജില്ലാ ഭാരവാഹികള്‍ക്ക് സീകരണവും നല്‍കി

തിരൂരങ്ങാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം ജനറല്‍ ബോഡിയും ജില്ലാ ഭാരവാഹികള്‍ക്ക് സീകരണവും പുതിയ മണ്ഡലം ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുകയും ചെയ്തു. . കേരള വ്യാപാരി വ്യവസായ ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം ജനറല്‍ബോഡി യോഗം ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് ചെമ്മാട് വ്യാപാരി ഭവനില്‍ വച്ച് നടന്നു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മണ്ഡലം പ്രസിഡന്റുമായിരുന്ന മുജീബ് ദില്‍ദാര്‍ അധ്യക്ഷത വഹിച്ച യോഗം മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഉസമാന്‍ കൊടിഞ്ഞി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ബഷീര്‍ കാടാമ്പുഴ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍ പുതിയ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡണ്ടായി ഇബ്രാഹീംകുട്ടി തെയ്യാല, മണ്ഡലം ജനറല്‍ സെക്രട്ടറിയായി ഫിറോസ് സറാമിക് ,മണ്ഡലം ട്രഷറര്‍ സിദ്ധീഖ് പനക്കല്‍ എന്...
തിരൂരങ്ങാടി സ്പോർട്സ് അക്കാദമിയുടെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി
Local news

തിരൂരങ്ങാടി സ്പോർട്സ് അക്കാദമിയുടെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

തിരൂരങ്ങാടി : തിരൂരങ്ങാടി സ്പോർട്സ് അക്കാദമിയുടെ കീഴിൽ 9 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള 150 കുട്ടികൾക്കായി ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം തിരൂരങ്ങാടി തഹസിൽദാർ,പി ഓ സാദിഖ് നിർവഹിച്ചു, ചടങ്ങിൽ കേരള മുൻ സന്തോഷ് ട്രോഫി താരം ആസിഫ് സഹീർ, കുട്ടികൾക്കായുള്ള ജേഴ്സിയുടെ പ്രകാശനം, ആമിയ ഗോൾഡൻ ഡയമണ്ട് മാനേജിംഗ് ഡയറക്ടർ സൽമാന് നൽകിക്കൊണ്ട് നിർവഹിച്ചു. കുട്ടികൾക്കുള്ള സ്പോർട്സ് ക്വിറ്റിന്റെ ഉദ്ഘാടനം ജെംസ് പബ്ലിക് സ്കൂൾ മാനേജിംഗ് ഡയറക്ടർ പി എം അഷ്റഫ് നിർവഹിച്ചു. ക്യാമ്പ് അംഗങ്ങൾക്കുള്ള ഐഡി കാർഡിന്റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോക്ടർ സക്കീർ ഹുസൈൻ നിർവഹിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ ഇന്റർ സ്കൂൾ ക്വിസ് മത്സരവും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു, ക്വിസ് മത്സരത്തിൽ എടരിക്കോട് പി കെ എം എച്ച് എസ് സ്കൂൾ ടീം വിജയികളായി രണ്ടാം സ്ഥാനം രാജാസ് ഹൈസ്കൂൾ കോട്ടക്കലും, മൂന്നാം ...
ആനങ്ങാടി റെയിൽവെ ഗേറ്റിൽ മേൽപാലം പണിയണം ; സിപിഐ എം ബഹുജന മാർച്ചും ധർണ്ണയും
Local news

ആനങ്ങാടി റെയിൽവെ ഗേറ്റിൽ മേൽപാലം പണിയണം ; സിപിഐ എം ബഹുജന മാർച്ചും ധർണ്ണയും

വള്ളിക്കുന്ന് : ആനങ്ങാടി റെയിൽവെ ഗേറ്റിൽ മേൽപാലം പണിയണമെന്നാവശ്യപ്പെട്ട് സിപിഐ എം വള്ളിക്കുന്ന് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന മാർച്ചും ധർണ്ണയും നടന്നു. അത്താണിക്കലിൽ നിന്നും ആരംഭിച്ച മാർച്ച് റയിൽവെ ഗേറ്റിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന ധർണ സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം പി നന്ദകുമാർ എംഎൽ എ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മറ്റിയംഗം പി ഹൃഷികേശ് കുമാർ അധ്യക്ഷനായി. ജില്ല കമ്മറ്റിയംഗം വി പി സോമസുന്ദരൻ, ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ്, വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, ബ്ലോക്ക് പഞ്ചായത്തംഗം പി ബാബുരാജ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് കുമാർ കോട്ടാശ്ശേരി, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി സുനിൽ കുമാർ, ടി വി രാജൻ, ലോക്കൽ കമ്മറ്റിയംഗം പ്രേമൻ പരുത്തിക്കാട് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കായമ്പടം വേലായുധൻ സ്വാഗതവും ലോക്കൽ കമ്മറ്റിയംഗം പി വിജയൻ നന്ദിയും പറഞ്ഞു....
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു
Local news

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു

പരപ്പനങ്ങാടി : നഗരസഭ പരിധിയിലെ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു. 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. സൂപ്പി കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് ഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഖൈറുന്നുസ താഹിര്‍, കൗണ്‍സിലര്‍മാരായ ഫൗസിയ സിറാജ്, റസാഖ് തലക്കലകത്ത്, സ്‌കൂള്‍ എച്ച്എം ബെല്ല ടീച്ചര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വാസുദേവന്‍, ജയന്തി സിസ്റ്റര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനൂപ് എന്നിവര്‍ സംസാരിച്ചു....
വയനാടിന് കൈത്താങ്ങായി ഒളകര ജി എൽ പി സ്കൂൾ
Local news

വയനാടിന് കൈത്താങ്ങായി ഒളകര ജി എൽ പി സ്കൂൾ

തിരൂരങ്ങാടി: വയനാടിനെ ഹൃദയത്തോട് ചേർത്തുനിർത്തി ഒളകര ജി.എൽ.പി.സ്കൂൾ. ദുരിതബാധിതരുടെ പുനരധിവാസത്തിനായി കുരുന്നുകൾ 13000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. പ്രസ്തുത സഹായ നിധിയിലേക്ക് തൻ്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച് നൽകി ഒന്ന് എ ക്ലാസിൽ പഠിക്കുന്ന ആൻവി വാർത്തകളിൽ ശ്രദ്ധ നേടിയിരുന്നു. സമാഹരിച്ച സംഖ്യ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തിരൂരങ്ങാടി തഹസിൽദാർ പി ഒ സാദിഖിനെ ഏൽപ്പിച്ചു. ചടങ്ങിൽ ഡപ്യൂട്ടി തഹസിൽദാർ ഗോവിന്ദൻ കുട്ടി, പ്രധാനാധ്യാപകൻ കെ.ശശികുമാർ , പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദ്,എസ്.എം.സി ചെയർമാൻ കെ എം പ്രദീപ്കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, ഷീജ സി ബി ജോസ്, ഹരിത കെ ,സ്വദഖത്തുള്ള കെ എന്നിവർ സംബന്ധിച്ചു....
യുവജന കൂട്ടായ്മയുടെ ശ്രമം ഫലം കണ്ടു ; പള്ളിപ്പടിയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചു
Local news

യുവജന കൂട്ടായ്മയുടെ ശ്രമം ഫലം കണ്ടു ; പള്ളിപ്പടിയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചു

തിരൂരങ്ങാടി: വർഷങ്ങളോളം വോൾട്ടേജ് ക്ഷാമം രൂക്ഷമായിരുന്ന പള്ളിപ്പടി അട്ടക്കുഴിങ്ങര പ്രദേശത്തുകാർക്ക് ആശ്വാസത്തിന് വഴിയൊരുങ്ങി. കഴിഞ്ഞ ദിവസമാണ് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് ആവശ്യമായ പോസ്റ്റുകൾ ഉൾപ്പെടെ സ്ഥാപിക്കുന്ന പ്രാരംഭ നടപടികൾ ആരംഭിച്ചത്. പള്ളിപ്പടിയിലെ യുവജന കൂട്ടായ്മയുടെ നിരന്തര ശ്രമഫലമായാണ് കേന്ദ്രസർക്കാറിൻ്റെ ആർ.ഡിഎസ്എസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ ഭാഗത്ത് ട്രാൻസ്ഫോമർ കൊണ്ടുവരാനായത്. എ ഐ വൈ എഫ് പള്ളിപ്പടി യൂണിറ്റ് സമ്മേളന പ്രമേയത്തിലൂടെ തുടങ്ങിയ ആവശ്യം യുവജനങ്ങൾ ഏറ്റെടുക്കുകയും അത് സാക്ഷാത്കരിക്കുകയുമാണ് ഉണ്ടായത്.ട്രാൻസ്ഫോർമറിന്റെ വർക്ക് പൂർത്തിയാകുന്നതോടെ യുവജനങ്ങൾ ആവശ്യപ്പെട്ടിരുന്ന പാലത്തിങ്ങലിൽ നിന്നും പള്ളിപ്പടിയിലേക്ക് വരുന്ന റിവർ ക്രോസ് ലൈൻ മാറ്റി സ്ഥാപിക്കണമെന്നും ഈ പ്രദേശത്തെ സിംഗിൾ ഫൈസ് ത്രീ ഫൈസാക്കി ഉയർത്തി ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കണമെന്നും യുവജന കൂട്ടായ്മ ഉദ്യോഗസ...
കാരുണ്യ മെഡിക്കൽ സ്റ്റോർ ഉടൻ പ്രാവർത്തികമാക്കണം ; എൻ.എഫ്.പി. ആർ.
Local news

കാരുണ്യ മെഡിക്കൽ സ്റ്റോർ ഉടൻ പ്രാവർത്തികമാക്കണം ; എൻ.എഫ്.പി. ആർ.

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സാധാരണക്കാരായ പൊതുജനങ്ങള്‍ക്കായി ലഭിക്കേണ്ട കാരുണ്യ മെഡിക്കല്‍ സേവനം ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് നിവേദനം നല്‍കി. പൊതുജനങ്ങള്‍ക്ക് വിലകുറഞ്ഞ മരുന്നു ലഭിക്കേണ്ടുന്ന പ്രവര്‍ത്തി നീട്ടി കൊണ്ടുപോകുന്നതു ചില സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ സംരക്ഷിക്കുന്നതിനാണോ എന്ന് നാട്ടുകാരും സംശയിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച കെ .എം. സി. എല്‍ നു കീഴിലുള്ള കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍എഫ്പിആര്‍ ആവശ്യപ്പെട്ടു നിവേദന സംഘത്തില്‍ എന്‍ .എഫ് .പി. ആര്‍ ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുല്‍ റഹീം പൂക്കത്ത് , മനാഫ് താനൂര്‍, നീയാസ് അഞ്ചപ്പുര, ബിന്ദു തിരിച്ചിലങ്ങാ...
എ.ആര്‍.നഗറില്‍ നിന്നും കാണാതായ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Local news

എ.ആര്‍.നഗറില്‍ നിന്നും കാണാതായ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എ.ആര്‍.നഗര്‍ : കൊടുവായുരില്‍ കാണാതായ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേരത്തുപറമ്പില്‍ രവി (47) യെയാണ് കൊടുവായൂര്‍പാടം തോട്ടില്‍ മാരാത്ത് കടവിനടുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെറിയ മാസികാസ്വാസ്ഥ്യമുള്ള ഇയാളെ ശനിയാഴ്ച രാവിലെ മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരൂരങ്ങാടി പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പിന്നീട് തിരൂരങ്ങാടി താലൂക്കാശൂപത്രിയിലെ പരിശോധനക്കു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പിതാവ്: പരേതനായ ചേരത്തുപറമ്പില്‍ ചിന്നന്‍. മാതാവ്: ശാന്തകുമാരി. സഹോദരന്‍: ശ്രീധരന്‍....
കുറ്റൂര്‍ നോര്‍ത്ത് പോസ്റ്റ് ഓഫിസില്‍ സ്ഥിരം പോസ്റ്റ് മാന്‍ ഇല്ല ; എംപിക്ക് നിവേദനം നല്‍കി യൂത്ത് ലീഗ്
Local news

കുറ്റൂര്‍ നോര്‍ത്ത് പോസ്റ്റ് ഓഫിസില്‍ സ്ഥിരം പോസ്റ്റ് മാന്‍ ഇല്ല ; എംപിക്ക് നിവേദനം നല്‍കി യൂത്ത് ലീഗ്

വേങ്ങര : കുറ്റൂര്‍ നോര്‍ത്ത് പോസ്റ്റ് ഓഫിസ് പരിധിയിലെ പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് എആര്‍ നഗര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് നിവേദനം നല്‍കി. 1500 ഓളം വീടുകളാണ് പോസ്റ്റ് ഓഫീസ് പരിധിയിലുള്ളത്. എന്നാല്‍ ഇവിടെ പോസ്റ്റ്മാന്റെ അഭാവത്തില്‍ പലപ്പോഴും കത്തുകള്‍ ആവശ്യക്കാര്‍ക്ക് ലഭിക്കാറില്ല. എആര്‍ നഗര്‍, കണ്ണമംഗലം, പെരുവള്ളൂര്‍, വേങ്ങര പഞ്ചായത്ത് പരിധികളിലെ 1500 ഓളം വീടുകള്‍ ഉള്‍പ്പെടുന്ന പോസ്റ്റ് ഓഫീസില്‍ സ്ഥിരം പോസ്റ്റ് മാന്‍ ഇല്ല. ഇതിനൊരു പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് എംപിക്ക് നിവേദനം നല്‍കിയത്. പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികളായ യാസര്‍ ഒള്ളക്കന്‍ , കെ കെ സക്കരിയ , മുസ്തഫ ഇടത്തിങ്ങല്‍. റഷീദ് കൊണ്ടണത്ത്, സി.കെ ജാബിര്‍ , കെ. കെ മുജീബ്, പി അഷറഫ് ബാവുട്ടി. എന്നിവര്‍ സംബന്ധിച്ചു....
ബീവറേജിൽ നിന്നും മദ്യം വാങ്ങി വരുന്നവരെ എക്സ്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ഭീഷണിപ്പെടുത്തി മദ്യവും പണവും വാങ്ങി തട്ടിപ്പ് ; രണ്ടുപേർ എക്സ്സൈസിന്റെ പിടിയിൽ
Local news

ബീവറേജിൽ നിന്നും മദ്യം വാങ്ങി വരുന്നവരെ എക്സ്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ഭീഷണിപ്പെടുത്തി മദ്യവും പണവും വാങ്ങി തട്ടിപ്പ് ; രണ്ടുപേർ എക്സ്സൈസിന്റെ പിടിയിൽ

പരപ്പനങ്ങാടി : ബീവറേജ് ഷോപ്പിൽ നിന്നും മദ്യം വാങ്ങി വരുന്നവരെ എക്സൈസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന ഭീഷണിപ്പെടുത്തി മദ്യവും പണവും വാങ്ങി മദ്യം മറിച്ച് വില്പന നടത്തുന്ന രണ്ടുപേരെ തട്ടിയെടുത്ത മദ്യം വിൽക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ മഖ്ബൂൽ, ലജീദ് എന്നിവരാണ് പിടിയിലായത്. അരിയല്ലൂരിൽ കൊടക്കാട് മണ്ണട്ടാമ്പാറ ഭാഗത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്. പ്രതികൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്ന് 9 ലിറ്റർ മദ്യവും ഇവർ ഉപയോഗിച്ച ബജാജ് പൾസർ ബൈക്കും പിടിച്ചെടുത്തു.  കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രതികൾ രാമനാട്ടുകര, കൂട്ടു മൂച്ചി, കോട്ടക്കടവ് എന്നീ ബീവറേജ് ഔട്ട്ലെറ്റുകൾ കേന്ദ്രീകരിച്ച് എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പലരിൽ നിന്നും മദ്യവും പണവും തട്ടിയെടുക്കുന്നതായി പരാതി ഉയർന്ന...
കെ .എസ്. ഇ.ബി. നോർത്തൺ റിജിയണിലെ ഓഫീസഴ്സിനെ എൻ എഫ്.പി. ആർ. ആദരിച്ചു
Local news

കെ .എസ്. ഇ.ബി. നോർത്തൺ റിജിയണിലെ ഓഫീസഴ്സിനെ എൻ എഫ്.പി. ആർ. ആദരിച്ചു

തിരൂരങ്ങാടി : കെ.എസ്.ഇ.ബി.യുടെ നോർത്തൺ റിജിയണിൽ 2021,2022&2023 കാലഘട്ടത്തിൽ ഏറ്റവും കുറവ് ആക്സിഡൻറ് രേഖപ്പെടുത്തിയ തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ ഡിപ്പാർട്ട്മെൻറ് ഓഫീസേഴ്സിനെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ .എഫ് .പി .ആർ) ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒ .പി വേലായുധനെ പൊന്നാടയണിയിച്ചു. താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് ഭാരവാഹികളായ നിയാസ് അഞ്ചപുര, ബിന്ദു തിരിച്ചിലങ്ങാടി, സുലൈഖ സലാം പരപ്പനങ്ങാടി ,എ പി അബൂബക്കർ വേങ്ങര , എന്നിവർ മെമ്മോണ്ടം കൈമാറി. ചീഫ് സേഫ്റ്റി ഓഫീസർ സ്മിത (ഇ.ഇ) , സേഫ്റ്റി ഓഫീസർമാർ, എ.എ.ഇ റൈഹാനത്ത്. ഒ സുപ്രിയ , പി .വി രതി, തിരൂരങ്ങാടി ഡിവിഷനിലെ അസിസ്റ്റൻറ് എൻജിനീയർമാർ എന്നിവർ പങ്കെടുത്തു....
അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാന്‍ അനുവദിച്ചില്ല ; ഹാജിയാര്‍പള്ളി മുതുവത്ത് പറമ്പില്‍ വിവാദം
Malappuram

അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാന്‍ അനുവദിച്ചില്ല ; ഹാജിയാര്‍പള്ളി മുതുവത്ത് പറമ്പില്‍ വിവാദം

മലപ്പുറം: ഹാജിയര്‍പള്ളി മുതുവത്ത് പറമ്പില്‍ അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാന്‍ മഹല്ല് കമ്മിറ്റി അനുവദിച്ചില്ലെന്ന് ആക്ഷേപം. കാരാത്തോട് ഇന്‍കെല്‍ വ്യവസായ സിറ്റിയിലെ ഇന്‌കെലിലെ ഹോളോബ്രിക്‌സ് നിര്‍മാണ കമ്പനിയിലെ ജീവനക്കാരനായ മിറാജുല്‍ മൊല്ല എന്ന അതിഥി തൊഴിലാളിയുടെ മകന്‍ റിയാജ് മൊല്ല എന്ന എട്ടു വയസ്സുകാരന്റെ ഖബറടക്കത്തെ ചൊല്ലിയാണ് വിവാദങ്ങള്‍ ഉണ്ടായത്. സോഷ്യല്‍ മീഡിയയിലും ഈ വിഷയം പുകഞ്ഞു കൊണ്ടിരിക്കുന്നു. മഹല്ല് കമ്മിറ്റിയുടെ ധാര്‍ഷ്ട്യം ആണെന്നും നാടിന് നാണക്കേടാണെന്നും നാട്ടുകാര്‍ പറയുന്നു. ഇന്‍കെല്‍ വ്യവസായ സിറ്റിയിലെ ജലസംഭരണിയില്‍ വീണാണ് കാരാത്തോട് ജിഎംഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ റിയാജ് മൊല്ല മരിച്ചത്. കബറടക്കം നിശ്ചയിച്ച സമയത്തിന്റെ ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് മാത്രമാണ് മുത്തുവത്ത് പറമ്പിലെ മസ്ജിദ് നൂര്‍ കമ്മിറ്റി ഭാരവാഹികള്‍ ഖബറടക്കാന്‍ അനുവദിക്കില്ലെന്ന...
വെളിമുക്കില്‍ ഓവര്‍ബ്രിഡ്ജ് വേണം ; എം.പി.ക്ക് നിവേദനം നല്‍കി മുസ്ലിം ലീഗ് കമ്മറ്റി
Local news

വെളിമുക്കില്‍ ഓവര്‍ബ്രിഡ്ജ് വേണം ; എം.പി.ക്ക് നിവേദനം നല്‍കി മുസ്ലിം ലീഗ് കമ്മറ്റി

തിരൂരങ്ങാടി : വെളിമുക്ക് അങ്ങാടിയില്‍ ദേശീയപാതക്ക് മുകളില്‍ ഫൂട്ട് ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കുന്നുതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം ലീഗ് കമ്മറ്റി ഇ.ടി. മുഹമ്മത് ബഷീര്‍ എം.പി.ക്ക് നിവേദനം നല്‍കി. ദേശീയപാത വികസനം മൂലം വെളിമുക്ക് അങ്ങാടി രണ്ടായി വിഭജിക്കപ്പെടുകയും ജനങ്ങള്‍ കൂടുതല്‍ യാത്രാ ദുരിതം നേരിടുകയും ചെയ്യുന്നുണ്ടെന്നും നിവേദനത്തില്‍ പറഞ്ഞു. നൂറ്റാണ്ടുകളായി പഴക്കമുള്ളതും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുകയും ചെയ്യുന്ന കാട്ടുവാച്ചിറ ഭഗവതി ക്ഷേത്രം റോഡിന് കിഴക്ക് വശത്തും ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം റോഡിന് പടിഞ്ഞാറ് ഭാഗത്തുമാണ് സ്ഥിതി ചെയ്യുന്നത്. വെളിമുക്ക് ടൗണ്‍ ജുമാമസ്ജിദ് വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്ക്, മൃഗാശുപത്രി, മതപഠന ശാലകള്‍ തുടങ്ങിയവയും റോഡിന് ഇരു വശങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഇതു കാരണം ഭക്തജനങ്ങള്‍...
കുന്നുംപുറം ടൗണില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ആരോഗ്യ വകുപ്പ്
Local news

കുന്നുംപുറം ടൗണില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ആരോഗ്യ വകുപ്പ്

എ ആര്‍ നഗര്‍ : ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ്, എആര്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ കുന്നുംപുറം ടൗണിലെ ഹോട്ടലുകള്‍ കൂള്‍ബാറുകള്‍ , ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കുടിവെള്ള പരിശോധന നടത്താത്ത സ്ഥാപനങ്ങളെയും ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാരെയും ഒരു കാരണവരാലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രതീഷ്, ജിജി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി....
ഹൈമാസ്റ്റ് ലൈറ്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ സ്ഥാപിക്കുക : എംഎല്‍എക്ക് നിവേദനം നല്‍കി മൈത്രി ഗ്രാമവാസികള്‍
Local news

ഹൈമാസ്റ്റ് ലൈറ്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ സ്ഥാപിക്കുക : എംഎല്‍എക്ക് നിവേദനം നല്‍കി മൈത്രി ഗ്രാമവാസികള്‍

വേങ്ങര : കണ്ണമംഗലം പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചേറൂര്‍ റോഡില്‍ കഴുകന്‍ചിനയില്‍ പ്രവര്‍ത്തിക്കുന്ന മൈത്രിഗ്രാമം റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വേങ്ങര നിയോജക മണ്ഡലം എം എല്‍ എ പി കെ കുഞ്ഞാലിക്കുട്ടിക്ക് നിവേദനം സമര്‍പ്പിച്ചു. കഴുകന്‍ചിനയില്‍ നിന്നും നെല്ലിത്തടംവഴി മിനി കാപ്പില്‍ റോഡ് വരെയുള്ള റോഡിന്റെ ഇരുവശവും താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ അംഗങ്ങള്‍ ആയിട്ടുള്ള സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു കൂട്ടായ്മയാണ് മൈത്രിഗ്രാമം റസിഡന്‍സ് അസോസിയേഷന്‍. ഗ്രാമവാസികള്‍ക്കിടയില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനം നടത്തിവരുന്ന മൈത്രി ഗ്രാമത്തിന്റെ എന്‍ട്രന്‍സ് ആയമൈത്രി സ്‌ക്വയറില്‍ ഇരുനില കെട്ടിടത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് ക്ലബ്, മൈത്രി മാര്‍ക്കറ്റ്,...
ഇനി മക്കളെ കുറിച്ചുള്ള എല്ലാ കാര്യവും തത്സമയം രക്ഷിതാക്കളിലേക്ക് ; തിരൂരങ്ങാടി ജി എച്ച് എസ് എസ്സില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം ലോഞ്ച് ചെയ്തു
Local news

ഇനി മക്കളെ കുറിച്ചുള്ള എല്ലാ കാര്യവും തത്സമയം രക്ഷിതാക്കളിലേക്ക് ; തിരൂരങ്ങാടി ജി എച്ച് എസ് എസ്സില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം ലോഞ്ച് ചെയ്തു

തിരൂരങ്ങാടി : തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം' നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ അറ്റന്‍ഡന്‍സ് വിവരങ്ങള്‍, അക്കാഡമിക് നിലവാരം, അച്ചടക്ക പ്രശ്‌നങ്ങള്‍, അധ്യാപകര്‍ കുട്ടികളെക്കുറിച്ച് രേഖപ്പെടുത്തുന്ന ഡയറി തുടങ്ങിയവ തല്‍സമയം രക്ഷിതാക്കളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് ഇത്. സ്‌കൂളില്‍ ചേര്‍ന്നത് മുതല്‍ ടി സി വാങ്ങുന്നതു വരെയുള്ള അവരുടെ പൂര്‍ണ്ണ ഹിസ്റ്ററി രക്ഷിതാക്കള്‍ക്ക് ലഭ്യമാകും. ഡിവൈഎസ്പി വിവി ബെന്നി മുഖ്യാതിഥിയായി, സി ഐ കെ ടി ശ്രീനിവാസന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ രക്ഷിതാക്കള്‍ക്കും പ്ലസ് വണ്‍ കുട്ടികള്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലെടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പാലക്കല്‍ ബാവ, സുഹ്‌റാബി സി പി, സോനാ രതീഷ്, പിടിഎ പ്രസിഡണ്...
മെതുവില്‍ നാലകത്ത് രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു
Local news

മെതുവില്‍ നാലകത്ത് രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടിയിലെ പുരാതന കുടുംബമായ മെതുവില്‍ നാലകത്ത് രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു. വെന്നിയൂര്‍ പരപ്പന്‍ സ്‌ക്വയര്‍ ഹോളില്‍ വെച്ച് നടന്ന സംഗമം കുടുംബ സമിതി ചെയര്‍മാന്‍ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി തിരൂരങ്ങാടി സംഗമം ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ എം.എന്‍.കുഞ്ഞി മുഹമ്മദ് ഹാജി കൊളപ്പുറം അധ്യക്ഷത വഹിച്ചു. കുടുംബസമിതി പ്രസിഡണ്ട് എം എന്‍.റഷീദ് ഹാജി (ബാവ)സ്വാഗതം പറഞ്ഞ ചടങ്ങില്‍ പൊന്നാനി പാര്‍ലമെന്റ് എം.പി. അബ്ദുസമദ് സമദാനി എം.പി തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, നിയാസ് പുളിക്കലകത്ത്, മുസ്തഫ വിവ വേങ്ങര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. ഇന്റര്‍നാഷണല്‍ മോട്ടിവേഷന്‍ സ്പീക്കര്‍ സുലൈമാന്‍ മേല്‍പ്പത്തൂരിന്റെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസും നടന്നു. മുതിര്‍ന്ന കുടുംബ കാരണവന്മാരെയും എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നത വിജയം...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടാക്‌സി വാഹനങ്ങളില്‍ നിന്ന് അന്യായമായി പ്രവേശന ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണം : പി ഡി പി
Local news

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടാക്‌സി വാഹനങ്ങളില്‍ നിന്ന് അന്യായമായി പ്രവേശന ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണം : പി ഡി പി

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടാക്‌സി വാഹനങ്ങളില്‍ നിന്ന് അന്യായമായി പ്രവേശന ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് പിഡിപി ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജാഫറലി ദാരിമി യോഗം ഉദ്ഘാടനം ചെയ്തു. ഭീമമായ പ്രവേശനഫീസ് ഈടാക്കുന്നത് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .എയര്‍പോര്‍ട്ടിന് അകത്തേക്ക് കടക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയതിനാല്‍ വിമാനത്താവള കവാടത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുകയും യാത്രക്കാര്‍ക്ക് പലര്‍ക്കും സമയത്തിന് വിമാനത്താവളത്തിനകത്തേക്ക് എത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ടവും. ഇത് യാത്രക്കാരെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അകറ്റുന്നതിനിടയാക്കും. സമൂഹത്തില്‍ ഏറ്റവും താഴ്ന്ന സാമ്പത്തിക വരുമാനക്കാരായ ടാക്‌സി ജീവനക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഇത്തരം നിലപാടുകള്‍ തിരുത്താന്‍ അധി:കൃതര്‍ ത...
വിജയാരവം 2024 : ഉന്നത വിജയികളെയും പ്രതിഭകളെയും ആദരിച്ചു
Other

വിജയാരവം 2024 : ഉന്നത വിജയികളെയും പ്രതിഭകളെയും ആദരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉന്നത വിജയികളെയും പ്രതിഭകളെയും ആദരിച്ചു. എന്‍ എം എം എസ് , എസ്എസ്എല്‍സി, പ്ലസ് ടു , പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ ദേശീയ കിക്ക് ബോക്‌സിങ് മെഡല്‍ ജേതാക്കളായ അദ്‌നാന്‍ കെ കെ, ആസിം സവാദ് ,ദേശീയ തയ്‌ക്കൊണ്ടോ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച ശ്രീനന്ദ, സംസ്ഥാന കലാ കായിക ശാസ്ത്ര മേളകളില്‍ മികച്ച നേട്ടം കൈവരിച്ചവര്‍ എന്നിവരെയാണ് ആദരിച്ചത്. പരിപാടി തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ബെന്നി മുഖ്യാതിഥിയായി തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ കെ ടി ശ്രീനിവാസന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലെടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പാലക്കല്‍ ബാവ, സുഹ്‌റാബി സി പി, സോനാ രതീഷ്, പിടിഎ പ്രസിഡണ്ട് റഷീദ് ഓസ്‌കര്‍ ,എസ് എം സി ചെയര്‍മാന്‍ അബ്ദുല്‍റഹീം പൂക്കത്ത് അധ്യാപകരായ ഫസല്‍. കെ, ഇസ്മായി...
വയനാട് ദുരന്തം ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നേക്കാല്‍ ലക്ഷത്തോളം രൂപ സമാഹരിച്ച് നല്‍കി ജെ ആര്‍ സി വിദ്യാര്‍ത്ഥികള്‍
Local news

വയനാട് ദുരന്തം ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നേക്കാല്‍ ലക്ഷത്തോളം രൂപ സമാഹരിച്ച് നല്‍കി ജെ ആര്‍ സി വിദ്യാര്‍ത്ഥികള്‍

തിരൂരങ്ങാടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നേക്കാല്‍ ലക്ഷത്തോളം രൂപ സമാഹരിച്ച് നല്‍കി തൃക്കുളം ഹൈസ്‌കുളിലെ ജൂനിയര്‍ റെഡ്‌ക്രോസ് അംഗങ്ങള്‍. 1,21,735 രൂപയാണ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച് നല്‍കിയത്. തുക ജെ ആര്‍ സി പരപ്പനങ്ങാടി ഉപജില്ലാ കൊഓര്‍ഡിനേറ്റര്‍ എ ജിനി, വിദ്യാര്‍ത്ഥികളായ റസ് ല ജുമാന, ശ്രീലയ, ത്വയ്ബ എന്നിവരില്‍ നിന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ കെ ജി പ്രാണ്‍സിംഗ് ഏറ്റുവാങ്ങി. ഡെപ്യൂട്ടിതഹസില്‍ മാരായ സി ബി പ്രീതി, എസ് ഷാഹിര്‍ഖാന്‍, ഇ എം ജ്യോതി എന്നിവര്‍ പങ്കെടുത്തു....
വയനാടിന് പി.എസ്.എം.ഒ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ കൈത്താങ്ങ്
Local news

വയനാടിന് പി.എസ്.എം.ഒ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ കൈത്താങ്ങ്

തിരൂരങ്ങാടി : വയനാട് ദുരിത ബാധിതർക്കായി കേരള എൻ എൻ എസ് എസ് യൂണിറ്റ് നിർമിച്ചു നൽകുന്ന വീടുകൾക്കായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ കൈത്താങ്ങ്. കോളേജ് എൻ എൻ എസ് എസ് യൂണിറ്റ് സമാഹരിച്ച ഒരു ലക്ഷം രൂപ, കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എം.കെ ബാവ യൂണിവേഴ്സിറ്റി എൻ എൻ എസ് എസ് കോർഡിനേറ്റർ ഡോ. എൻ എ ശിഹാബ് ന് കൈമാറി. വളണ്ടിയർ തീർഥ എൻഎസ്എസ് ഗീതം ചൊല്ലി. പി എസ് എം ഒ കോളേജ് എൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.അലി അക്ഷദ്. എം സ്വാഗതം പറഞ്ഞു. പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ.കെ അസീസ് അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി കോർഡിനേറ്റർ ഡോ. ശിഹാബ് വിദ്യാർത്ഥികളുമായി സംവദിച്ചു .പി എസ് എം ഒ കോളേജ് എൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.ഷബീർ വിപി ആശംസകളർപ്പിച്ചു. എൻഎസ്എസ് വളണ്ടിയർ മുനീഷ് നന്ദി പറഞ്ഞു....
സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ലോങ്ങ് സര്‍വീസ് ഡെക്കറേഷന്‍ സംസ്ഥാന അവാര്‍ഡ് ഷക്കീല ടീച്ചര്‍ക്ക്
Local news

സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ലോങ്ങ് സര്‍വീസ് ഡെക്കറേഷന്‍ സംസ്ഥാന അവാര്‍ഡ് ഷക്കീല ടീച്ചര്‍ക്ക്

പരപ്പനങ്ങാടി: കേരള ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ലോങ്ങ് സര്‍വീസ് ഡെക്കറേഷന്‍ സംസ്ഥാന അവാര്‍ഡ് പരപ്പനങ്ങാടി സൂപ്പി കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഗൈഡ് അധ്യാപിക കെ. ഷക്കീല ടീച്ചര്‍ക്ക് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന അസോസിയേഷന്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ മികച്ച യൂണിറ്റ് ലീഡര്‍മാര്‍ക്ക് നല്‍കുന്ന അവാര്‍ഡാണിത്. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് രംഗത്തെ 20 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. നിലവില്‍ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയുടെ ഡിസ്ട്രിക്ട് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ആണ്. സാമൂഹ്യ ശാസ്ത്ര അധ്യാപികയായ സാഹിത്യ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 22 നു തിരുവനന്തപുരം ശിക്ഷക് സദനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് അവാര്‍ഡും പ്രശസ്തി പത്രവും ഏറ്റുവാങ്ങും...
വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേർന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്
Local news

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേർന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്

പരപ്പനങ്ങാടി : വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേർന്ന് 78 -ാ മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്. ക്ലബ്ബ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കേലച്ചൻ കണ്ടി ചുടലപ്പമ്പ് മൈതാനത്ത് ദേശീയ പതാക ഉയർത്തി. തുടർന്ന് വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് രവീന്ദ്രൻ. പി അനുശോചന പ്രമേയം അവതരിപ്പിച്ചു. ടി. കെ ചന്ദ്രൻ മാസ്റ്റർ സ്വതന്ത്ര്യദിന സന്ദേശം നൽകി. കെ.ടി വിനോദ്, കുഞ്ഞിമരക്കാർ പി.വി., അഷ്റ്ഫ് , അഷ്റഫ് ഗ്രാൻ്റ് എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത അൻപതോളം കുട്ടികൾക്ക് മധുര പലങ്ങാരങ്ങളും നൽകി....
പെരുവള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം ; ആർ ജെ ഡി
Local news

പെരുവള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം ; ആർ ജെ ഡി

പെരുവള്ളൂർ : പെരുവള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചൊവ്വ, ശനി ദിവസങ്ങളിൽ നടക്കുന്ന നിത്യ ശൈലീ രോഗ പരിശോധനക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം അനുവദിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി ) പെരുവള്ളൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇരുനൂറോളം രോഗികളാണ് ഈ ദിവസങ്ങളിൽ വിദഗ്ധ പരിശോധനക്കായി ആശുപത്രിയിൽ എത്തുന്നത്. പരിശോധനക്കെത്തുന്ന സാധാരണക്കാരായ രോഗികൾക്ക് മരുന്ന് പൂർണ്ണമായി ലഭ്യമാക്കാൻ പറ്റാത്ത അവസ്ഥക്ക് ശാശ്വത പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ കെ സി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. തേനത്ത് മൊയ്തീൻകുട്ടി, ഇരുമ്പൻ അബ്ദുറഹിമാൻ, കൊണ്ടാടൻ സൈതലവി, ടി സന്തോഷ്‌,എൻ കെ അബ്ദുൽകരീം, എം കെ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു....