Tag: lover

വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുന്നിയൂർ സ്വദേശി പിടിയിൽ
Crime

വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുന്നിയൂർ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : വിവാഹ വാഗ്‌ദാനം നൽകി 4 വർഷത്തിലേറെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മുന്നിയൂർ സ്വദേശി പിടിയിൽ. മുന്നിയൂർ ബീരാൻപടി ചെമ്പൻ അബ്ദുസ്സമദ് (35) ആണ് പിടിയിലായത്. കണ്ണൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. 2019 മുതൽ ഇതു വരെ വിവിധ സ്ഥലങ്ങളിൽ താമസിപ്പിച്ച് യുവതിയുടെ സമ്മതമില്ലാതെ ബലാൽസംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ...
Other

4 മക്കളെ ഉപേക്ഷിച്ച് 34 കാരി 18 കാരനോടൊപ്പം പോയി

തിരൂരങ്ങാടി : മൂന്നര വയസ്സുള്ള കുട്ടിയെ ഉൾപ്പെടെ 4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം പോയതായി ഭർത്താവിന്റെ പരാതി. താഴെ ചേളാരി യിൽ താമസിക്കുന്ന ബിഹാർ സ്വദേശി റഹീം ആണ് പോലീസിൽ പരാതി നൽകിയത്. ഭാര്യ നജ്മ (34) യാണ് കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി രാജി (18) നൊപ്പം പോയതായി പരാതി നൽകിയത്. റഹീമും ഭാര്യയും 3 മക്കളും താഴെ ചേളാരി യിലെ ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. റഹീം മാർബിൾ ജോലിക്കാരൻ ആണ്. ഭാര്യ നജ്മ കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരിയാണ്. രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരനാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണ്. ...
Breaking news

ഓടുന്ന ബസ്സിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു

തിരൂരങ്ങാടി : ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേല്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു. മൂന്നാറിൽ നിന്ന് ബെംഗളൂരു പോകുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ ഇന്ന് രാത്രി 11 ന് വെന്നിയൂരിന് സമീപത്ത് വെച്ചാണ് സംഭവം. ഗൂഡല്ലൂർ സ്വദേശിനി സീത (23) യെയാണ് വയനാട് സ്വദേശി സനിൽ (25) ആക്രമിച്ചത്. ഇരുവരും പ്രണയത്തിൽ ആയിരുന്നു. യുവാവ് എടപ്പാളിൽ നിന്നും യുവതി അങ്കമാലിയിൽ നിന്നുമാണ് ബസിൽ കയറിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Kn0rqKHGdwYKdSuiKHZNUrനേരത്തെ ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ ആണ് ഇരുവരും ഇരുന്നിരുന്നത്. ഈ സീറ്റിൽ റിസർവ് ചെയ്തവർ എത്തിയപ്പോൾ കോട്ടക്കൽ വെച്ച് പിറകിലേക്ക് മാറ്റിയിരുത്തി. ഇതിനിടെ ബസിലെ ലൈറ്റ് അണച്ചപ്പോഴാണ് സംഭവം. യുവതിയുടെ നെഞ്ചിൽ ഒന്നിലേറെ കുത്തുണ്ട്. ശേഷം യുവാവ് കഴുത്തറക്കുകയായിരുന്നു. കരച്ചിൽ കേട്ട് സഹയാത്രക്കാർ നോക്കിയപ്പോൾ രക്തം ഒഴുകുന്നതാണ് കണ്ടത്. യ...
Other

ഇൻസ്റ്റയിൽ പറഞ്ഞത് മധുരപ്പതിനെട്ട്, നേരിൽ കണ്ടപ്പോൾ നാല് മക്കളുടെ അമ്മ; പൊട്ടിക്കരഞ്ഞ് കാമുകൻ

നിലമ്പൂർ : മൊബൈൽ സ്‌ക്രീനിൽ മാത്രം കണ്ട കാമുകിയെ നേരിട്ട് കണ്ടതോടെ ഞെട്ടിത്തരിച്ച് കാമുകൻ, പിന്നാലെ കൂടെ ജീവിക്കാനാണ് വീടുവിട്ടിറങ്ങിയത് എന്നറിഞ്ഞതോടെ കരച്ചിലും. മലപ്പുറം ജില്ലയിലാണ് കാളികാവിലാണ് സംഭവം. ഇൻസ്റ്റഗ്രാമിലാണ് കാളികാവ് സ്വദേശിയായ 22 കാരൻ യുവതിയുമായി പ്രണയത്തിലാകുന്നത്. പ്രണയിനിക്ക് 18 വയസ്സ് മാത്രമേ പ്രായമൂള്ളൂവെന്നാണ് യുവാവ് കരുതിയത്. താൻ 18കാരിയാണെന്ന് യുവതിയും ഇയാളെ വിശ്വസിപ്പിച്ചു. ബന്ധം വളർന്നതോടെ യുവാവ് തന്റെ വിലാസവും കാമുകിക്ക് നൽകി. വിലാസം കിട്ടിയതോടെ യുവാവിനെ തേടി കോഴിക്കോട് സ്വദേശിനിയായ കാമുകി വീട്ടിലെത്തി. യഥാർഥ കാമുകിക്ക് അമ്മയുടെ പ്രായവും മറ്റു നാല് മക്കളുമുണ്ടെന്ന് അറിഞ്ഞതോടെ യുവാവ് കരച്ചിലായി. ഇവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ യുവാവും കുടുംബവും ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. കാമുകന് ചെറു പ്രായം ആണെന്നറിഞ്ഞിട്ടും വീട്ടമ്മയായ കാമുകി ഒഴിഞ്ഞു പോകാൻ തയ്യാറായില്ല. സ്വ...
Other

14 കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; അമ്മ പങ്കാളിയുടെ ലൈംഗീകായവം അരിഞ്ഞു കളഞ്ഞു

പതിനാലു വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പങ്കാളിയുടെ ലൈംഗികാവയവം വീട്ടമ്മ അരിഞ്ഞുകളഞ്ഞു. യുപിയിലെ ലഖിംപുർഖേരി ജില്ലയിൽ മഹേവ്‌ഗഞ്ച് മേഖലയിലാണു സംഭവം. മുപ്പത്തിയാറുകാരിയായ അമ്മ മദ്യപാനിയായ ഭർത്താവിൽനിന്നു മാറി രണ്ടു വർഷമായി മുപ്പത്തിരണ്ടുകാരനൊപ്പം താമസിച്ചുവരികയായിരുന്നു. പീഡനത്തിൽ നിന്ന് മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അമ്മയെയും അക്രമിച്ചപ്പോഴാണ് ജനനേന്ദ്രിയം അരിഞ്ഞു കളഞ്ഞത്. ‘‘സംഭവം നടക്കുമ്പോൾ പാടത്തു പണിയെടുക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് വീട്ടിൽവന്ന് അയാളെ കയ്യോടെ പിടികൂടാനായി. മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ എന്നെയും ആക്രമിച്ചു. ഇതേത്തുടർന്ന് അടുക്കളയിൽനിന്നു കത്തിയെടുത്തുകൊണ്ടുവന്ന് അയാളെ പാഠംപഠിപ്പിക്കാനായി ലൈംഗികാവയവം ചെത്തിക്കളയുകയായിരുന്നു. ചെയ്തതിൽ യാതൊരു ഖേദവും തോന്നുന്നില്ല’’ – അമ്മ വ്യക്തമാക്കി. ‘‘ആരോപണവിധേയനായ മുപ്പത്തിരണ്ടുകാരനെതിരെ കേസ് എടുത്തിട്ടുണ്ട്. പ...
Crime

പ്രണയം നിരസിച്ചതിന് 14 കാരിയെ കുത്തിക്കൊല്ലാൻ ശ്രമം, 22 കാരൻ പിടിയിൽ

പെരിന്തൽമണ്ണ: പ്രണയം നിരസിച്ചതിന് പതിനാലുകാരിയായ പെണ്‍കുട്ടിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 22കാരന്‍ അറസ്റ്റില്‍. പ്രണയം നിരസിച്ചു എന്ന കാരണത്താല്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷ്(22)നെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ആനമങ്ങാട് ടൗണില്‍ ട്യൂഷന്‍ സെന്ററിന് സമീപത്തായിരുന്നു സംഭവം നടന്നത്. ബാഗില്‍ കരുതിയ കത്തിയുമായെത്തിയ യുവാവ് പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ തടഞ്ഞ പെണ്‍കുട്ടി യുവാവിനെ തള്ളിയിട്ടതിനാല്‍ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചതോടെ ആളുകള്‍ ഓടിയെത്തുന്നതിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഇതിനിടെ റോഡിലൂടെ വന്ന വാഹനം തട്ടി പ്രതി വീഴുകയും കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ വിവരം അ...
Crime

ഭാര്യ അറിയാതെ ഒരു കോടിയിലേറെ രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക്; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

കായംകുളം: ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഭാര്യ അറിയാതെ ഒരു കോടിയിലേറെ രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. കോടഞ്ചേരി സ്വദേശി സിജു കെ ജോസ് (52), കാമുകി കായംകുളം ഗോവിന്ദമുട്ടം സ്വദേശി പ്രിയങ്ക (30) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനിയെ കബളിപ്പിച്ച് കോടികള്‍ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്. സിജുവിന്റെയും ഭാര്യയുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റല്‍ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്നും  1,37,938 ഡോളര്‍ (ഒരു കോടി ഇരുപത് ലക്ഷത്തി നാല്പത്തിയയ്യായിരം രൂപ) പ്രിയങ്കയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തെന്നായിരുന്നു കേസ്.  കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഒളിവില്‍ പോയ ഇരുവര്‍ക്കുമെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്ന...
Other

പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ ഉറക്കി കിടത്തി നാടുവിട്ട യുവതിയും കാമുകനും പിടിയിൽ

പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം കാമുകനൊപ്പം നാടുവിട്ട യുവതി ഒന്നര മാസത്തിന് ശേഷം പിടിയിൽ. മഞ്ചേരി പുൽപറ്റ സ്വദേശി ഷഹാന ഷെറിനും മംഗലശേരി പൂന്തോട്ടത്തിൽ ഫൈസൽ റഹ്മാനുമാണ് പിടിയിലായത്. മഞ്ചേരി പൊലീസാണ് ഇവരെ പിടികൂടിയത്. ആറു മാസം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. ഷഹാനയുടെ ഭർത്താവ് ഗൾഫിലാണ്. ഷഹാനയ്ക്കും ഫൈസലിനും രണ്ടുവീതം കുട്ടികളുണ്ട്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയതിന് ബാലനീതി വകുപ്പ് പ്രകാരമാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒന്നര മാസം മുമ്പാണ് ഷഹാനയും ഫൈസലും നാടുവിട്ടത്. ചെന്നൈയിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നു കമിതാക്കൾ താമസിച്ചിരുന്നത്. ഇതിനിടെ പൊലീസിനെ കബളിപ്പിക്കാൻ ഷഹാന ശ്രമിച്ചിരുന്നു. നാടുവിടുന്നതിന് മുമ്പ് സുഹൃത്തിന്‍റെ ആധാർ ഉപയോഗിച്ച സിംകാർഡ് വഴി ഫേസ്ബുക്ക് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. ചെന്നൈയിലെ പ്രമുഖ മാളുകളിലും...
Breaking news, Crime

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ലഹരിക്കേസിൽ കുടുക്കി; സിപിഎം പഞ്ചായത്തംഗം അറസ്റ്റിൽ

ഇടുക്കി∙ ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനായി ലഹരിമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഗ്രാമപഞ്ചായത്ത് അംഗമായ ഭാര്യ അറസ്റ്റില്‍. വണ്ടന്‍മേട് പഞ്ചായത്ത് പതിനൊന്നാം വാർഡ് അംഗം പുറ്റടി അമ്പലമാട് സുനിൽ വർഗീസിന്റെ ഭാര്യ യുമായ സൗമ്യ എബ്രഹാം (33) ആണ് അറസ്റ്റിലായത്. കാമുകനായ വിനോദുമായി ചേര്‍ന്നാണ് ഭര്‍ത്താവ് സുനിലിന്റെ വാഹനത്തില്‍ ലഹരിവസ്തു ഒളിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുറ്റടിക്കു സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് സുനിലിന്റെ ഇരുചക്രവാഹനത്തില്‍നിന്നും എംഡിഎംഎ കണ്ടെടുത്തത്. അന്വേഷണത്തില്‍ സുനില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായോ, വില്‍പന നടത്തുന്നതായോ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനായി സൗമ്യയും കാമുകന്‍ വിനോദും ചേര്‍ന്ന് തയാറാക്കിയ പദ്ധതിയാണിതെന്ന് തെളിഞ്ഞത്.  ഒരു വര്‍ഷത്തിലധികമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു. സുനിലിനെ കൊലപ്പെടുത്...
Crime

പ്രണയിച്ചു വിവാഹം:മകൾക്കും മരുമകനുമെതിരെ ക്വട്ടേഷൻ നൽകിയ ദമ്പതികൾ അറസ്റ്റിൽ

കോഴിക്കോട്: മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകൾക്കും മരുമകനുമെതിരേ ക്വട്ടേഷൻ . അമ്മയും അച്ഛനും ഉൾപ്പെടെ ഏഴു പേരെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാലോർ മല സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മ അജിത , അച്ഛൻ അനിരുദ്ധൻ എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായത്. മകളുടെ ഭർത്താവിന്റെ ബന്ധുവിന് നേരത്തെ വെട്ടേറ്റിരുന്നു. പ്രണയവിവാഹത്തിന് പിന്തുണ നൽകിയതിന് ഇവരുടെ സുഹൃത്തിനെയും നേരത്തെ ആക്രമിച്ചിരുന്നു. കയ്യാലത്തോടി സ്വദേശി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്. കോവൂരിലെ ടെക്സ്റ്റൈൽ സ്ഥാപനം അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തുവെച്ചായിരുന്നു അക്രമം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം ഹെൽമറ്റ് അഴിക്കാൻ പറയുകയും പിന്നാലെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്ക് അടിച്ചെന്നുമായിരുന്നു പരാതി. അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. ബഹളം കേട്ട് വീട്ടിൽനിന്ന് ബന്ധു ഓടിയെത്തിയപ്പോഴേക്...
Other

വീട്ടുകാരെ വിവാഹത്തിന് സമ്മതിപ്പിക്കാന്‍ കാമുകന്റെ ആത്മഹത്യാനാടകം; സത്യമറിയാതെ യുവതി ജീവനൊടുക്കി

ബെംഗളൂരു: കർണാടകയിൽ കാമുകൻ ആത്മഹത്യ ചെയ്തുവെന്ന വാർത്ത കേട്ട് യുവതി ആത്മഹത്യ ചെയ്തു. എന്നാൽ, യുവതിയുടെ മാതാപിതാക്കളെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാനായി കാമുകനും സുഹൃത്തും ചേർന്ന് നടത്തിയ നാടകമായിരുന്നു അത്. ഇതറിയാതെയാണ് വാർത്ത കേട്ട പാടെ യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ കാമുകനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. ഹസൻ ജില്ലയിലെ ചന്നരായപട്ടണ സ്വദേശിയായ സക്കമ്മയെയാണ് (24) ബുധനാഴ്ച ഉച്ചക്ക്ശേഷം വടക്കൻ ബെംഗളൂരുവിലെ താമസസ്ഥലത്ത് സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യശ്വന്ത്പുരിലെ ഒരു സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്നു സക്കമ്മ. ഒപ്പം ജോലി ചെയ്തിരുന്ന അരുൺ എന്ന 30-കാരനുമായി സക്കമ്മ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. രണ്ട് വർഷം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും ബന്ധത്തെക്കുറിച്ച് വീട്ടിൽ അറിയിച്ചുവെങ്കിലും വിവാഹത്തിന് ഇരുവീട്ടു...
Crime

125 പവൻ സ്വർണവുമായി നവവധു കാമുകനൊപ്പം മുങ്ങി

ഇരുവരും ബേക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരായി കാസർകോട്: വിവാഹത്തിന് സമ്മാനമായി കിട്ടിയ സ്വർണ്ണാഭരണവുമായി നവവധു സഹപാഠിക്കൊപ്പം മുങ്ങി. ഉദുമ പള്ളിക്കര പൂച്ചക്കാട്ടാണ് സംഭവം. 125 പവന്റെ സ്വർണാഭരണങ്ങളുമായാണ് കളനാട് സ്വദേശിയായ യുവതി കൂട്ടുകാരനൊപ്പം കടന്നുകളഞ്ഞത്. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് കർണ്ണാടകയിൽ ഒളിവിൽ കഴിഞ്ഞ യുവതിയും സഹപാഠിയും പോലീസ് സ്റ്റേഷനിൽ ഹാജരായി. ബേക്കൽ പോലീസ് സ്റ്റേഷനിൽ ആണ് ഇരുവരും ഹാജരായത്. ഒരാഴ്ച്ച മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വളരെ സന്തോഷത്തോടെയാണ് പൂച്ചക്കാട്ട് സ്വദേശിയായ ഭാർത്താവിനൊപ്പം യുവതി കഴിഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഏകദേശം ഒരാഴ്ചയോളം യുവതി ഭർതൃവീട്ടിൽ താമസിച്ചുവെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ ഒരു ദിവസം അതിരാവിലെ തന്നെ യുവതിയെ കാണാതായത് സംശയം ഉണ്ടാക്കി. പിന്നീട് അന്വേഷിച്ചപ്പോഴാണ് സ്വർണ്ണാഭരണങ്...
Crime

മക്കളെ ഉപേക്ഷിച്ച് വീണ്ടും ഒളിച്ചോടി; ഒരുവര്‍ഷത്തിന് ശേഷം യുവതിയും കാമുകനും പിടിയില്‍

അരൂർ: രണ്ടു മക്കളെ ഉപേക്ഷിച്ചു രണ്ടാമതും കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും ഒരു വർഷത്തിനു ശേഷം അരൂർ പോലീസ് ഇരിങ്ങാലക്കുടയിൽ നിന്ന് പിടികൂടി. എരമല്ലൂർ കറുകപ്പറമ്പിൽ വിദ്യാമോൾ (34), കളരിക്കൽ കണ്ണാട്ട് നികർത്ത് ശ്രീക്കുട്ടൻ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാമോളുടെ ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. 13-ഉം നാലും വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് ഒരിക്കൽ വിദ്യാമോൾ ശ്രീക്കുട്ടനൊപ്പം നാട് വിട്ടിരുന്നു. അന്ന് പോലീസ് കണ്ടെത്തി ഇവരെ ഭർത്താവിനൊപ്പം വിട്ടു. പിന്നീടും ശ്രീക്കുട്ടനുമായുള്ള ബന്ധം തുടർന്ന വിദ്യാമോൾ ഒരു വർഷം മുൻപ് വീണ്ടും ഒളിച്ച് കടക്കുകയായിരുന്നു. ഇരിങ്ങാലക്കുടയിൽ താമസിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കേസാണ് എടുത്തിട്ടുള്ളതെന്ന് സി.ഐ. പി.എസ്. ...
Crime

ഭാര്യയുടെ അശ്ലീലവീഡിയോ കണ്ട ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു; കാമുകന്‍ അറസ്റ്റില്‍

കാമുകനും ഭാര്യയും തമ്മിലുള്ള ശാരീരിക ബന്ധത്തിന്റെ വീഡിയോ കണ്ടതിനെ തുടർന്നാണ് ആത്മഹത്യ തിരുവനന്തപുരം- യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണ കുറ്റത്തിന് ഭാര്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടില്‍ കെ. വിഷ്ണു(30)വിനെ ശ്രീകാര്യത്തു നിന്നും വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്. 2019ല്‍ മണക്കാട് ഉഷാഭവനില്‍ കെ.ശിവപ്രസാദി(35)ന്റെ ആത്മഹത്യയിലാണ് പ്രേരണാകുറ്റം ചുമത്തിയത്. ശിവപ്രസാദിന്റെ മരണത്തിനു ഉത്തരവാദികള്‍ ഭാര്യയും കാമുകന്‍ വിഷ്ണുവുമാണെന്ന് ശിവപ്രസാദ് ആത്മഹത്യ ചെയ്ത മുറിയുടെ ഭിത്തിയില്‍ എഴുതി വെച്ചിരുന്നു. സംഭവ ശേഷം ഇരുവരും ഒളിവില്‍ പോയിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. 2019-സെപ്റ്റംബര്‍ എട്ടിനാണ് വിളപ്പില്‍ശാല പുറ്റുമ്മേല്‍ക്കോണം ചാക്കിയോടുള്ള വീട്ടില്‍ ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ആണ് കണ്ടത്. ശിവപ്ര...
Malappuram

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട തിരൂരങ്ങാടി സ്വദേശി ആയ കാമുകനെ തേടി കാസർകോട് സ്വദേശിനി എത്തി. കാമുകന് ഭാര്യയും 3 മക്കളും.

ഭർതൃമതിയായിരുന്ന യുവതി വിവാഹ മോചനം നേടിയാണ് വന്നത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയാണ് കാസര്‍കോട് സ്വദേശിനി തിരൂരങ്ങാടിയിലെത്തിയത്. പന്താരങ്ങാടി സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായിരുന്നു. ഭര്‍തൃമതിയായ യുവതി ഇതിനിടെ വിവാഹ മോചനം നേടി. യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി തിരൂരങ്ങാടിയില്‍ വരികയായിരുന്നു. യുവാവിന് ഭാര്യയും 3 മക്കളുമുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കളും പിന്നാലെ എത്തി. യുവതിയെ പിന്തിരിപ്പിച്ച് പിന്നാലെ കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടിലാണ്. സാമ്പത്തിക ശേഷിയുള്ള യുവതിയില്‍ നിന്നും യുവാവ് ബിസിനസിനെന്ന പേരില്‍ പണം വാങ്ങിയതായും ബന്ധുക്കള്‍ പറയുന്നു.യുവതിയെ ഒടുവില്‍ പൊലീസ് മഹിള മന്ദിരത്തിലാക്കിയിരിക്കുകയാണ്. യുവാവ് വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതായും അറിയുന്നു. ...
error: Content is protected !!