Tag: makkah

മക്കയില്‍ ലിഫ്റ്റ് അപകടം ; ഇന്ത്യയില്‍ നിന്ന് എത്തിയ രണ്ട് ഹാജിമാര്‍ മരണപ്പെട്ടു
National

മക്കയില്‍ ലിഫ്റ്റ് അപകടം ; ഇന്ത്യയില്‍ നിന്ന് എത്തിയ രണ്ട് ഹാജിമാര്‍ മരണപ്പെട്ടു

മക്ക: മക്കയിലുണ്ടായ ലിഫ്റ്റ് അപകടത്തില്‍ ഇന്ത്യയില്‍ നിന്ന് എത്തിയ രണ്ട് ഹാജിമാര്‍ മരിച്ചു. അസീസിയയില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് കുഴിയില്‍ വീണ് ബീഹാര്‍ സ്വദേശികളാണ് മരണപ്പെട്ടത്. മുഹമ്മദ് സിദ്ദീഖ് (73) അബ്ദുല്ലത്തീഫ്( 70) എന്നിവരാണ് മരിച്ചത്. ബില്‍ഡിംഗ് നമ്പര്‍ 145 ലാണ് അപകടമുണ്ടായത്. ലിഫ്റ്റില്‍ കയറുന്നതിനു വേണ്ടി വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ലിഫ്റ്റിന് പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മക്കയില്‍ സമാനമായ അപകടം ഉണ്ടായിരുന്നു. അന്ന് കോഴിക്കോട് സ്വദേശിയായ തീര്‍ത്ഥാടകനായിരുന്നു മരണപ്പെട്ടത്. ...
Gulf, Obituary

ഉംറക്കെത്തിയ മുന്നിയൂർ സ്വദേശിനി മദീനയിൽ മരിച്ചു

റിയാദ് : ഉംറക്കെത്തിയ മുന്നിയൂർ സ്വദേശിനി മദീനയിൽ മരിച്ചു. മൂന്നിയൂർ ചിനക്കൽ സ്വദേശി കറുത്തേടത്ത് മുഹമ്മദിന്റെ ഭാര്യ മാളിയേക്കൽ റുഖിയ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം താമസസ്ഥലത്തു വെച്ച് വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. മകൾ ബുഷ്‌റ കൂടെയുണ്ടായിരുന്നു. മക്കൾ: ബുഷ്‌റ, നജ്മുന്നീസ. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ശനിയാഴ്ച മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. ...
Travel

ഹജ്ജ് തീർത്ഥാടനം: ആദ്യ സംഘം മടങ്ങിയെത്തി

കരിപ്പൂർ : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ ആദ്യ സംഘം കേരളത്തിൽ മടങ്ങിയെത്തി.6.45 നുള്ള എയർ ഇന്ത്യ വിമാനത്തിൽ 143 ഹാജിമാരുമായി കരിപ്പൂർ വിമാനത്താവളത്തിലാണ് ആദ്യ സംഘം മടങ്ങിയെത്തിയത്. തിരിച്ചെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ വിമാന താവളത്തിൽ സ്വീകരിച്ചു. 68 പുരുഷന്മാരും 75 സ്ത്രീകളുമടങ്ങിയതാണ് ആദ്യ സംഘം.വരും ദിവസങ്ങളിൽ കൂടുതൽ ഹാജിമാർ തിരിച്ചെത്തും. കണ്ണൂരിലേക്കുള്ള ആദ്യ വിമാനം 14ന് വെള്ളിയാഴ്ച 12.45നും, കൊച്ചിയിലേക്കുള്ള വിമാനം 18ന് രാവിലെ 10 മണിക്കുമാണ് ഷെഡ്യുൾ ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് രണ്ട് വരെയാണ് മടക്ക യാത്ര ക്രമീകരിച്ചിരിക്കുന്നത്. 11556 പേരാണ് ഇത്തവണ കേരളത്തിൽ നിന്നും ഹജ്ജിന് യാത്ര തിരിച്ചത്. ഇതിൽ 11252 പേർ കേരളത്തിൽ നിന്നുള്ളവും 304 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. ഹജ്ജിന് പുറപ്പെട്ടവരിൽ 8 പേർ ഇതിനകം മരണപ്പെട്...
Travel

കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് പുറപ്പെട്ടു

കരിപ്പൂർ : കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ഇന്ന് (ഞായർ) പുലർച്ചെ 4.15 ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്തു. പുലർച്ചെ 4.15 നാണ് 145 തീർത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്. എം.പി മാരായ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവൻ, ടി.വി ഇബ്റാഹീം എം.എൽ.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, അഡ്വ.പി മൊയ്തീൻ കുട്ടി,  മുഹമ്മദ് ഖാസിം കോയ , ഡോ.ഐ.പി അബ്ദുല്‍ സലാം, സഫർ കയാൽ , പി.ടി അക്ബർ, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി സി.ഇ.ഒ ഷാരീഖ് ആലം, എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ പി.എം. ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി, ഹജ്  ഒഫീഷ്യൽ അസൈൻ പി.കെ.പന്തീർപാടം,  ഹജ്ജ് സെൽ ഓഫീസർ കെ.കെ. മൊയ്തീൻ കു...
Information

ഉംറ നിർവഹിച്ച് റൂമിൽ തിരിച്ചെത്തിയ കുട്ടി മക്കയിൽ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു

മക്ക : ഉംറ നിർവഹിക്കാനായി കുടുംബ സമേതം എത്തിയ കോഴിക്കോട് മുക്കം കക്കാട് സ്വദേശി മുക്കോന്തൊടി നാസർ മകൻ അബ്ദുൽ റഹ്മാൻ (8 വയസ്സ് ) എന്ന കുട്ടി മക്കയിൽ വെച്ച് മരണപ്പെട്ടു . ഇന്നലെ മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിൽ എത്തി കുളി കഴിഞ് ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി നടക്കവെയാണ് കുട്ടി കുഴഞ്ഞു വീണ് മരിച്ചത് . ഉമ്മയും ഉപ്പയും സഹോദരനും സഹോദരിമാരും കൂടെയുണ്ട് . മൃദദേഹം ഇപ്പോൾ മറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . മരണാനന്തര നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കും . ...
Other

കാൽനടയായി ഹജ്ജിന് മക്കയിലേക്ക്; ശിഹാബ് ചോറ്റൂർ ഇറാഖിലെത്തി

മലപ്പുറം: കാൽനടയായി ഹജ്ജ് യാത്ര തുടങ്ങിയ വളാഞ്ചേരി കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂർ ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖ് കഴിഞ്ഞ് കുവൈത്തും കൂടി കടന്നാൽ സൗദിയിലേക്ക് കടക്കാൻ കഴിയും. ഇതോടെ കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവുള്ളത്. ഇറാഖിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ കർബല, നജഫ് അടക്കം വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയാകും ശിഹാബ് കുവൈത്തിലേക്ക് പോവുക. 2022 ജൂൺ രണ്ടിനാണ് കാൽ നടയായി ശിഹാബ് ചോറ്റൂർ ഹജ്ജ് യാത്ര തുടങ്ങിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സെപ്റ്റംബറിൽ ഇന്ത്യൻ അതിർത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു. പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. ട്രാന്‍സിറ്റ് വിസ ലഭിക്കാനായാണ് ശിഹാബിന് കാലതാമസം നേരിട്ടത്. വാഗ അർത്തിയിലെ ആഫിയ സ്‌കൂളിൽ നാല് മാസത്തോളം തങ്ങിയ ശേ...
Gulf, Obituary

ഉംറ കഴിഞ്ഞു ഇന്ന് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന വലിയപറമ്പ് സ്വദേശിനി മരിച്ചു

ഉംറക്ക് പോയ തലപ്പാറ സ്വദേശിനി മദീനയിൽ മരിച്ചു തലപ്പാറ വലിയ പറമ്പ് പള്ളിക്ക് പിറക് വശം താമസിക്കുന്ന മുഖം വീട്ടിൽ എം.വി. സിദ്ദിഖിന്റെ ഭാര്യ മാനം കുളങ്ങര സീനത്ത് (44) ആണ് മരിച്ചത്. കഴിഞ്ഞ 13 ന് സഹോദരിക്കും മറ്റു ബന്ധുക്കൾക്കുമൊപ്പം ഉംറക്ക് പോയതായിരുന്നു. ഇന്ന് തിരിച്ചു വരേണ്ടതായിരുന്നു. ഉംറ കഴിഞ്ഞു മക്കയിൽ നിന്ന് മദീനയിലേക്ക് മടങ്ങിയ ശേഷം 4 ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് ഭർത്താവ് നാട്ടിൽ നിന്ന് മദീനയിലേക്ക് വന്നിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു. ഇവർ പോയ ഉംറ സംഘം ഇന്ന് തിരിച്ചെത്തി.മക്കൾ: സിതാര ഫാബി,ഫവാസ്.മരുമകൻ: മൊയ്‌ദീൻ എന്ന ഷാം (ഇരുമ്പുചോല) https://chat.whatsapp.com/JeihglRgD5f83E7MDZIiXY ...
Gulf, Obituary

ഉംറ തീർത്ഥാടനത്തിന് പോയ ചെമ്മാട് സ്വദേശിനി മദീനയിൽ മരിച്ചു

തിരൂരങ്ങാടി : ഉംറ തീർത്ഥാടനത്തിന് പോയ സ്ത്രീ മദീനയിൽ മരിച്ചു.ചെമ്മാട് ജമാഅത്ത് ഖിദ്‌മത്തുൽ ഇസ്ലാം വൈസ് പ്രസിഡന്റ് കുരിക്കൾ പീടിയേക്കൽ ഇബ്രാഹിം കുട്ടി ഹാജി എന്ന കുഞ്ഞാപ്പുവിന്റെ ഭാര്യ എം.ടി ശരീഫ (55)യാണ് മരിച്ചത്. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KOWVzGWOBCkA0qoexmqAIV ഉംറ നിർവഹിക്കാനായി രണ്ടാഴ്ച്ച മുമ്പ് പോയതായിരുന്നു. കാലിന് സുഖമില്ലാത്തതിനാൽ തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.കബറടക്കം മദീനയിൽ.മക്കൾ : ഷിഹാബുദീൻ സാജിദ, സമീറമരുമക്കൾ : ഖമർ ശരീഫ് (സൗദി ), ഫഹീം (മലപ്പുറം ) മുഹ്സിന. ...
Other

പാകിസ്താന്‍ വിസ അനുവദിച്ചില്ലെന്ന വാര്‍ത്ത തെറ്റ്, സാങ്കേതിക തടസ്സം മാത്രമെന്ന് ശിഹാബ് ചോറ്റൂർ

മലപ്പുറം: കൽനടയായി മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഹജ്ജിന് പോകുന്ന വളാഞ്ചേരി ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചു എന്ന വാർത്ത തെറ്റാണെന്ന് വെളിപ്പെടുത്തലുമായി ശിഹാബ്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നും പച്ചക്കള്ളമെന്നും ശിഹാബ് തന്‍റെ യുട്യൂബ് ചാനൽ വഴി അറിയിച്ചു. പാക്കിസ്താന്‍ വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയില്‍ വന്ന പ്രശ്നമാണെന്നും സാങ്കേതിക തടസങ്ങള്‍ നീങ്ങിയാല്‍ വിസ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ടൂറിസ്റ്റ് വിസയാണ് അനുവദിച്ചിരുന്നതെന്നും തനിക്ക് ട്രാന്‍സിറ്റ് വിസയാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ഒരു കടലാസ് കിട്ടാനുണ്ടെന്നും അത് ലഭിച്ചാല്‍ കാര്യങ്ങള്‍ സുഗമമായി നടക്കുമെന്നും അദ്ദേഹം വിശദമാക്കി. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തനിക്ക് നല്ല പിന്തുണയാണെന്നും ശി...
Other

പാകിസ്ഥാൻ വിസ അനുവദിച്ചില്ല, ശിഹാബ് ചോറ്റൂരിന്റെ മക്കയിലേക്കുള്ള കാൽനട യാത്ര പ്രതിസന്ധിയിൽ

യാത്ര ചൈന വഴിയാക്കാൻ പ്രധാനമന്ത്രിയുടെ സഹായം തേടിയെന്ന് കാൽനടയായി ഹജ്ജിന് മക്കയിലേക്ക് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന്റെ പാകിസ്ഥാൻ വഴിയുള്ള യാത്ര പ്രതിസന്ധിയിൽ. മക്കയിലേക്കുള്ള കാല്‍നട യാത്രയില്‍ 3000 കി.മീ പിന്നിട്ട ശിഹാബ് ചോറ്റൂര്‍ പാക്കിസ്ഥാന്‍ വിസ അനുവദിച്ചിട്ടില്ല. 29 കാരനായ മലപ്പുറം ആതവനാട് സ്വദേശിക്ക് പാക് സര്‍ക്കാര്‍ വിസ നിഷേധിച്ചതായ പഞ്ചാബ് ഷാഹി ഇമാം മൗലാന മുഹമ്മദ് ഉസ്്മാന്‍ ലുധിയാനവി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HjIezOzQ5qlHzkErrCmArF ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എത്തിയാലുടന്‍ വിസ നല്‍കാമെന്ന് ദല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസി നേരത്തെ ഉറപ്പു നല്‍കിയിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ വിസ അനുവദിച്ചാല്‍ അതിന്റെ കാലാവധി അവാസനിക്കുമെന്ന് യുക്തി നിരത്തിയാണ് പാക് എംബസി വിസ അനുവദിക്കാതിരുന്നത്. ശിഹാബ് ചോറ്റൂര്‍ ...
Gulf

ചെമ്മാട് സ്വദേശി സൗദിയിൽ മരിച്ചു

ചെമ്മാട് സൻമനസ് റോഡ് പരേതനായ കല്ലുപറമ്പൻ മുഹമ്മദിന്റെ മകൻ ഹുസൈൻ (55) മക്കയിൽ നിര്യാതനായി.ഭാര്യ: ആരിഫമക്കൾ : ഹാഫിയ, അൻസില, ഹുസ്ന , ഇബ്രാഹിം, സയാൻ .മരുമക്കൾ: ഹുസൈൻ കരിപറമ്പ്, റഷീദ് വേങ്ങര.മാതാവ്: ഹലീമസഹോദരങ്ങൾ: ഇസ്മായിൽ, സിദീഖ് (OICC സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി) , ഖാലിദ് ( ഷാലു ബേക്കറി , ചെമ്മാട് ), ഖദീജ, സുബൈദ, നുസൈബ . നാളെ മക്കയിൽ ഖബറടക്കും. ...
Gulf

സൗദിയില്‍ നിയന്ത്രണം കര്‍ശനമാക്കി: മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം

റിയാദ് : സൗദി അറേബ്യയില്‍ ഡിസംബര്‍ 30 വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രങ്ങള്‍ ശക്തമാക്കി.തുറസ്സായ സ്ഥലങ്ങളിലും ആളു കൂടുന്ന മറ്റ് ഇടങ്ങളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിഇരു ഹറമുകള്‍ ഉള്‍പ്പടെ എല്ലാ പള്ളികളിലും സാമൂഹ്യ അകലം പാലിക്കണം. പൊതുപരിപടികള്‍ സാമൂഹിക അകലം പാലിച്ചു മാത്രമേ സംഘടിപ്പിക്കാവൂ സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത് ...
error: Content is protected !!