Tuesday, September 22

Tag: malappuram collector

കോഹിനൂര്‍ – കരിപ്പൂര്‍ എലിവേറ്റഡ് ഹൈവേ പദ്ധതി: നടപടികള്‍ വേഗത്തിലാക്കും
Kerala

കോഹിനൂര്‍ – കരിപ്പൂര്‍ എലിവേറ്റഡ് ഹൈവേ പദ്ധതി: നടപടികള്‍ വേഗത്തിലാക്കും

ദേശീയപാത 66-ലെ കോഹിനൂറിനെയും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിച്ച് കേരളത്തിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനവും അനുബന്ധ നടപടികളും വേഗത്തിലാക്കാന്‍ തീരുമാനം. പദ്ധതിയുടെ പുരോഗതി ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറില്‍ വള്ളിക്കുന്ന് മണ്ഡലം എം.എല്‍.എ ടി. വി. ഇബ്രാഹിം, ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ. നിര്‍ദ്ദേശം നല്‍കി. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗതാഗതം വളരെ സുഗമമാകുകയും മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയും ചെയ്യും. സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ ഒരു കോടി രൂപ ഉപയോഗിച്ചുള്ള സാധ്യതാ പഠനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് ക...
പുതിയ ജില്ല രൂപീകരിക്കണമെന്ന് കലക്ടറുമായുള്ള ചർച്ചയിൽ മാധ്യമ പ്രവർത്തകർ
Malappuram

പുതിയ ജില്ല രൂപീകരിക്കണമെന്ന് കലക്ടറുമായുള്ള ചർച്ചയിൽ മാധ്യമ പ്രവർത്തകർ

ജില്ലയുടെ വികസന സാധ്യതകൾ, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശനങ്ങൾസെൻസസ്, ആരോഗ്യ ക്യാമ്പയിനുകൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ ജില്ലയിലെ മാധ്യമ പ്രവർത്തകരുമായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ആശയവിനിമയം നടത്തി. മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ പരിപാടിയിൽ ജില്ലയുടെ സമഗ്രവികസനത്തിനുതകുന്ന നിർദേശങ്ങൾ മാധ്യമ പ്രവർത്തകർ അവതരിപ്പിച്ചുജില്ലയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ ന്യൂസ് എഡിറ്റർമാർ, ഡെസ്ക് ചീഫുമാർ, ബ്യൂറോ ചീഫുമാർ, ജില്ലാ ലേഖകർ എന്നിവർ പങ്കെടുത്തു.ജില്ലയുടെ വികസന പ്രവർത്തനങ്ങൾ, സെൻസസ്, ആരോഗ്യ മേഖലയിലെ വികസനങ്ങൾ, ടൂറിസം സാധ്യതകൾ, പൂർത്തിയാകാത്ത പദ്ധതികളുടെ പൂർത്തീകരണം, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അദാലത്തുകൾ, ഗോത്ര മേഖയിലേയും തീരദേശ മേഖലയിലെയും മലയോര മേഖലയിലേയും പ്രൾനങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൻകിട വ്യവസായ സ്ഥാപനങ്ങളുടെയും അഭാവം തുടങ്ങിയ ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ...
സ്ട്രോംഗ് റൂമുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല- ജില്ലാ കലക്ടർ
Other

സ്ട്രോംഗ് റൂമുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല- ജില്ലാ കലക്ടർ

മലപ്പുറത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങൾ സീൽ ചെയ്തു സൂക്ഷിച്ച സ്ട്രോംഗ് റൂമുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു. വോട്ടെടുപ്പിൽ ഉപയോഗിച്ച എല്ലാ വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് പൂർത്തിയായ ശേഷം അതേ ദിവസം തന്നെ സീൽ ചെയ്തു അതത് മണ്ഡലങ്ങളുടെ സ്ട്രോങ് റൂമുകളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പൂർണ്ണമായ വീഡിയോഗ്രഫി, സി സി ടി വി സംവിധാനങ്ങളോട് കൂടി സീൽ ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. കേന്ദ്ര സായുധ സേന ഉൾപ്പെടെയുള്ള ത്രിതല സുരക്ഷാ സംവിധാനത്തോടെയാണ് പ്രസ്തുത വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് ഉപയോഗിക്കാത്ത റിസർവ് വോട്ടിംഗ് യന്ത്രങ്ങളാണ് ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ചട്ടപ്രകാരം അറിയിച്ച ശേഷം ജില്ലാതല ഇ വി എം വെയർ ഹൗസിലേക്ക് മാറ്റാറുള്ളത്. ഇത് എല്ലാ ...
വേങ്ങരക്കാരുടെ ‘ഹരിതവിവാഹ’ത്തിന് ജില്ലാകലക്ടറുടെ പ്രശംസാപത്രം
Local news

വേങ്ങരക്കാരുടെ ‘ഹരിതവിവാഹ’ത്തിന് ജില്ലാകലക്ടറുടെ പ്രശംസാപത്രം

മലപ്പുറം : ഹരിതചട്ടം പാലിച്ച് വിവാഹചടങ്ങുകള്‍ നടത്തിയ ദമ്പതികള്‍ക്ക് ജില്ലാകലക്ടറുടെ അനുമോദനം. വേങ്ങര അച്ചനമ്പലം സ്വദേശി കൊട്ടേക്കാടൻ സല്‍മാന്‍-വലിയോറ മൂന്നാം കണ്ടൻ ജസീന ദമ്പതികളാണ് ചടങ്ങുകളില്‍ ഉടനീളം ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് വിവാഹം നടത്തിയത്. പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ്, കുപ്പിവെള്ളം, പ്ലാസ്റ്റിക് ഗാര്‍ബേജ് കവര്‍, ഐസ്‌ക്രീം കപ്പ് തുടങ്ങിയ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടായിരുന്നു വിവാഹാഘോഷം. ആഘോഷങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച നവദമ്പതികളുടെ സമീപനം പ്രശംസനീയമാണെന്ന് കലക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. ഇത് എല്ലാ ആഘോഷങ്ങളിലും പിന്തുടരാവുന്ന മാതൃകയാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ശുചിത്വമിഷനുവേണ്ടി കലക്ടര്‍ ദമ്പതികള്‍ക്ക് പ്രശംസാപത്രം കൈമാറി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എ.ആതിര, അസി. കോ-ഓഡിനേറ്റര്‍ ടി.എസ് അഖിലേഷ് എന്നി...
ജില്ലാ കലക്ടറായി വി.ആർ വിനോദ് 18 ന് ചുമതലയേൽക്കും
Malappuram

ജില്ലാ കലക്ടറായി വി.ആർ വിനോദ് 18 ന് ചുമതലയേൽക്കും

മലപ്പുറം : ജില്ലാ കലക്ടറായി വി.ആർ വിനോദ് ഒക്ടോബർ 18 ന് ചുമതലയേൽക്കും. നിലവിൽ ജില്ലാ കളക്ടറായ വി.ആർ പ്രേംകുമാർ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.ആർ വിനോദ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറാണിപ്പോൾ. കയർ വികസന വകുപ്പ് ഡയറക്ടർ, കയർഫെഡ് എംഡി, നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ ചുമതലകളും വഹിക്കുന്നു. റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കലക്ടർ ആയാണ് സംസ്ഥാന സർവീസിൽ പ്രവേശിച്ചത്. ഇടുക്കി ,അടൂർ, കൊല്ലം എന്നിവിടങ്ങളിൽ ആർ.ഡി.ഒയും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും ആയിരുന്നു. വിദ്യാഭ്യാസം ബി എസ് സി - ജന്തുശാസ്ത്രം , എം എ - ഇംഗ്ലീഷ് സാഹിത്യം. തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ എസ്.കെ സ്വപ്ന. രണ്ട് പെൺമക്കൾ വിദ്യാർത്ഥിനികൾ....
കാലവര്‍ഷം; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍
Kerala, Malappuram

കാലവര്‍ഷം; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

മലപ്പുറം : ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ത്ഥിച്ചു. വെള്ളക്കെട്ടിലും ജലാശയങ്ങളിലും കുട്ടികൾ ഇറങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുകയാണ്‌ ദുരന്തത്തിന്റെ കാഠിന്യം കുറയ്‌ക്കാനുള്ള പ്രധാന മാർഗം. മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കണം. നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേ...