Saturday, September 6

Tag: Malappuram

നിലമ്പൂരിൽ  75.27% ശതമാനം പോളിങ്, ഇനി 23 വരെ കണക്ക് കൂട്ടൽ
Politics

നിലമ്പൂരിൽ 75.27% ശതമാനം പോളിങ്, ഇനി 23 വരെ കണക്ക് കൂട്ടൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിങ്. 2021 ൽ 76.60% ആയിരുന്നു പോളിംഗ്. നിരന്തരമുണ്ടാകുന്ന തിടഞ്ഞെടുപ്പും കാലാവസ്ഥയും ആകാം പോളിംഗ് കഴിഞ്ഞ തവണത്തെത്തിൽ നിന്നും കുറയാൻ കാരണം എന്നാണ് പാർട്ടിക്കരുടെ നിഗമനം. വോട്ടെടുപ്പ് സമാധാന പൂര്ണമായിരുന്നു. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു. കനത്ത മഴയും തുടർച്ചയായ തിരഞ്ഞെടുപ്പുകളുണ്ടാക്കിയ മടുപ്പും കണക്കിലെടുക്കുമ്പോൾ പോളിങ് മികച്ചതാണെന്നു പാർട്ടികൾ വിലയിരുത്തുന്നു. ആകെ 2,32,057 വോട്ടര്‍മാരില്‍ 1,74,667 പേര്‍ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം ...
Other

വായനദിനത്തിൽ കഥാകാരനിൽ നിന്ന് പ്രാദേശിക കഥകൾ കേട്ടറിഞ്ഞ് വിദ്യാർത്ഥികൾ

തിരൂരങ്ങാടി: വായന ദിനത്തോടനുബന്ധിച്ച് കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിച്ച കഥ പറയുമ്പോൾ എന്ന പരിപാടിയിലാണ് കഥാകൃത്ത് ഗഫൂർ കൊടിഞ്ഞി വിദ്യാർത്ഥിളുമായി സംവദിച്ചത്. വിദ്യാർത്ഥികളിൽ ഗൃഹാതുര ഓർമ്മകൾ പകർന്നു നൽകിയ പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ. ഇബ്രാഹിം ഗഫൂർ കൊടിഞ്ഞിയെ മൊമെന്റോ നൽകി ആദരിച്ചു. മലയാളം വിഭാഗം മേധാവി സരിത കെ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. സിറാജുദ്ദീൻ, എന്നിവർ സംസാരിച്ചു....
Local news

പറഞ്ഞിട്ട് കേട്ടില്ല : സ്‌കൂള്‍ സമയത്ത് നിരത്തിലിറങ്ങിയ ടോറസ് വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാര്‍

തിരൂരങ്ങാടി : സ്‌കൂള്‍ സമയത്ത് നിരത്തിലിറങ്ങിയ ടോറസ് വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. കൊളപ്പുറത്താണ് ജനങ്ങളുടെ അഭ്യര്‍ത്ഥന വകവയ്ക്കാതെ രാവിലെ ഓടിയിരുന്ന നിരവധി ടോറസുകള്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. പത്തു മണിക്ക് ശേഷമാണ് കെ എന്‍ ആര്‍സിയുടെ അടക്കം വാഹനങ്ങള്‍ യാത്ര ചെയ്യാന്‍ അനുവദിച്ചത്. കൂരിയാട് ദേശീയപാത തകര്‍ന്നതിനാല്‍ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ സര്‍വീസ് റോഡിലൂടെയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഇതിലൂടെ ഏറെ പ്രയാസപ്പെട്ടാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്നത്. അതിനാല്‍ തന്നെ രക്ഷിതാക്കള്‍ ഏറെ ആശങ്കയിലാണ്. ഇവിടെ സംസ്ഥാന പാതയില്‍ ഓവ്വര്‍പ്പാസ് ഉണ്ടായിരുന്നെങ്കില്‍ യാത്ര സുഖമമായിരുന്നു എന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഓവര്‍പാസ് നിര്‍മ്മിക്കണമെന്ന് ഉന്നയിച്ചുകൊണ്ട് ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്....
Local news

വാളക്കുളം സ്കൂളിൽ നല്ല പാഠം ‘അക്ഷരപ്പച്ച’

പൂക്കിപ്പറമ്പ്: വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിൽ വായന ദിനാചരണത്തിന്റെ ഭാഗമായി നല്ല പാഠം ‘അക്ഷരപ്പച്ച’ ശ്രദ്ധേയമായി. ‘അക്ഷരപ്പച്ച’ ഗ്രീൻ കോർണറിൽ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. നല്ല പാഠം വിദ്യാർത്ഥികളാണ് പുസ്തകം സമാഹരിച്ചത്. ‘അക്ഷരപ്പച്ച’ യുടെ ഭാഗമായി വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൂട്ടുകാരുമായി പങ്കിട്ടു. നല്ല പാഠം വിദ്യാർത്ഥികളിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി ഹെഡ്മാസ്റ്റർ സജിത് കെ മേനോൻ ഉദ്ഘാടനം ചെയ്തു. കെ പി ഷാനിയാസ് മാസ്റ്റർ വായന ദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ്‌ ശരീഫ് വടക്കയിൽ, ശംസുദ്ധീൻ, നാസർ, യു നിസാർ, പി റാഷിദ്, ഫാത്തിമത്ത് ഹാഫില, സാജിദ എന്നിവർ പ്രസംഗിച്ചു. എം പി സുഹൈൽ സ്വാഗതവും മർജാനുൽ ഫാരിസ് നന്ദിയും പറഞ്ഞു....
Malappuram

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ; ഒരാള്‍ രണ്ട് വോട്ട് ചെയ്തതായി വിവരം

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് പുരോഗമിക്കുന്നു. ഇതിനിടെ ഒരാള്‍ രണ്ട് വോട്ട് ചെയ്തതായി വിവരം. എയുപിഎസ് തണ്ണിക്കടവ് രണ്ടാം ബൂത്തിലാണ് 2 വോട്ട് രേഖപ്പെടുത്തിയത്. പുരുഷനാണ് രണ്ടു വോട്ട് ചെയ്തത്. എന്നാല്‍ ഇത് അബദ്ധവശത്താല്‍ സംഭവിച്ചതെന്നാണ് പ്രിസൈഡിംഗ് ഓഫീസര്‍ പറയുന്നത്. ബാലറ്റില്‍ വോട്ട് ചെയ്തതിന് ശേഷം രണ്ടാമത്തെയാള്‍ക്ക് വോട്ട് ചെയ്യാനായി ബാലറ്റ് ഇഷ്യു ചെയ്തു. ഈ സമയത്ത് ആദ്യം വോട്ട് രേഖപ്പെടുത്തിയയാള്‍ വോട്ട് രേഖപ്പെടുത്തിയത് പതിഞ്ഞില്ലെന്ന് പറഞ്ഞ് വീണ്ടും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ പറഞ്ഞു. അതേസമയം വോട്ടിംഗ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 13.15 % പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്....
Accident

ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു

വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് പുത്തനങ്ങാടി പൂക്കുളം ബസാറിലെ വെട്ടൻ ഹൗസ് പ്രഭാകരൻ്റെ വീട് മണ്ണിടിഞ്ഞ് ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ ആണ് സംഭവം. അടുക്കളയും, കക്കുസും പൂർണ്ണമായി തകർന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഹസീന ഫസൽ, വാർഡ് അംഗം ആസ്യ മുഹമ്മദ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഫോട്ടോ: ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്ന വെട്ടൻ ഹൗസ് പ്രഭാകരൻ്റെ വീട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ഹസീന ഫസൽ സന്ദർശിക്കുന്നു...
Accident

വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞു അപകടം

വളാഞ്ചേരി: വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു. ഡ്രൈവറും സഹഡ്രൈവറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വയനാട് നിന്ന് പെരുമ്പാവൂരിലേക്ക് നേന്ത്രക്കായ കയറ്റിപ്പോകുന്ന ലോറിയാണ് പ്രധാന വളവിനു സമീപം മറിഞ്ഞത്. രാത്രി 12 ന് ആണ് അപകടം. ഹൈവെ പൊലിസ് എത്തി നടപടികൾ ട്രാഫിക് നിയന്ത്രിച്ചു.
Malappuram

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: അവസാന മണിക്കൂറുകളിൽ കൊട്ടിക്കലാശയുമായി സ്ഥാനാർത്ഥികൾ

നിലമ്പൂർ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ കൊട്ടിക്കലാശത്തിന്റെ ആവേശത്തിലേക്ക്. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾ നിലമ്പൂരിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്. സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തും. ആറു മണിവരെയാണ് പരസ്യപ്രചാരണത്തിന് അനുമതിയുള്ളത്. പരമാവധി വോട്ടർമാരെ നേരിട്ട് കാണാനാണ് സ്ഥാനാർത്ഥികളുടെ ശ്രമം. കൊട്ടിക്കലാശത്തിന് മുന്നോടിയുള്ള റോഡ് ഷോയിലും ആവേശം വാനോളമാണ്. അവസാനഘട്ട പ്രചാരണവുമായി പിവി അൻവറും സജീവമാണ്. രണ്ടാഴ്ചയിലേറെ നീണ്ട് നിന്ന വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം നടക്കുന്നത്. വിവാദങ്ങളും ജനകീയ വിഷയങ്ങളും എല്ലാം ചർച്ചയായ നിലമ്പൂർ മറ്റന്നാളെയാണ് വിധി എഴുതുന്നത്. നാളെ നിശബ്ദ പ്രചാരണമാണ്. ഭരണവിരുദ്ധവികാരം വോട്ടാകുമെന്ന് യുഡിഎഫ് ഉം സ...
Accident

വി കെ പടിയിൽ കാർ സൈഡ് ഭിത്തിയിൽ ഇടിച്ച് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്

തിരൂരങ്ങാടി : ദേശീയപാതയിൽ എ ആർ നഗർ വി കെ പടിയിൽ കാർ അപകടം, 4 നഴ്സിങ് വിദ്യാർഥി കൾക്ക് പരിക്കേറ്റു. രാമനാട്ടുകര മിംസ് ആശുപത്രിയിലെ നഴ്സിങ് വിദ്യാ ർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം. നിയന്ത്രണം വിട്ട കാർ ദേശീയപാതയുടെ സൈഡ് ഭിത്തിയിൽ ഇടിക്കുക എംMയായിരുന്നു. അപകടത്തിൽ പെട്ടവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു...
Malappuram

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ; ജമാഅത്തെ ഇസ്ലാമി – യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനം വിധിയെഴുതും ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍

നിലമ്പൂര്‍ : മത രാഷ്ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഉപതെരഞ്ഞെടപ്പില്‍ നിലമ്പൂരില്‍ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട് ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത് വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്. ജമാഅത്തെയുടെ വെല്‍ഫെയര്‍ പാര്‍ടിയെ യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കാമെന്ന ധാരണയിലാണീ സഖ്യമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണത്തിലേക്ക് നയിക്കുന്നതാണ് ജമാഅത്തെ സഖ്യം. ഇത് ഭൂരിപക്ഷ വര്‍ഗീയശക്തികളെ സഹായിക്കുന്ന അപകടകരമായ നിലയുണ്ടാക്കും. മതേതര- ജനാധിപത്യ ചിന്താഗതിക്കാര്‍ക്കൊപ്പം യഥാര്‍ഥ മത വിശ്വാസികളും ഈ വര്‍ഗീയ-തീവ്രവാദസഖ്യത്തിനെതിരെ രംഗത്തുവരുന്നു എന്നതാണ് നിലമ്പൂരിലെ പ്രതീക്ഷയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മ...
Malappuram

വി വി പ്രകാശിന്റെ വീട് സന്ദര്‍ശിച്ച് എം. സ്വരാജ് ; ആര്യാടന്‍ ഷൗക്കത്ത് സന്ദര്‍ശിക്കാത്തത് ചര്‍ച്ചയാക്കേണ്ടതില്ല ; എം. സ്വരാജ്

നിലമ്പൂര്‍ : അന്തരിച്ച മുന്‍ ഡിസിസി പ്രസിഡണ്ട് വി വി പ്രകാശിന്റെ വീട് സന്ദര്‍ശിച്ച് നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജ്. വീട് സന്ദര്‍ശനം മറ്റൊരു തരത്തില്‍ കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുപ്പമുള്ളവരോട് വോട്ട് ചോദിക്കേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞ സ്വരാജ് സൗഹൃദ സന്ദര്‍ശനമാണെന്നും വ്യക്തമാക്കി. ആരോപണങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഉദ്ദേശിച്ച് ചെയ്തതല്ല. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരും സുഹൃത്തുക്കള്‍ ആകും. വ്യക്തിപരമായി ആക്രമിക്കുന്ന ശൈലി പ്രബലമായി കൊണ്ടിരിക്കുന്നു. വ്യക്തി എന്ന നിലയില്‍ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടത്. പ്രകാശിന്റെ വീട് സന്ദര്‍ശനം തര്‍ക്ക വിഷയം ആക്കേണ്ടതില്ല. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പോകാത്തതിനെ ചര്‍ച്ചയാക്കേണ്ടതില്ല. താനാ കുടുംബത്തോട് യുഡിഎഫ് സ്ഥാനാര്‍ഥി വരാത്ത കാര്യം സംസാരിച്ചിട്ടില്ല. തന്റെ ശരീര ...
Crime

എആർ നഗറിൽ റിട്ട: അധ്യാപകന്റെ മരണം; സഹോദരൻ അറസ്റ്റിൽ

തിരൂരങ്ങാടി : റിട്ട: അധ്യാപകന്റെ മരണപ്പെട്ടത് സംബന്ധിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. എ ആർ നഗർ അരീത്തോട് പാലന്തറ പൂക്കോടൻ അയ്യപ്പൻ 59 വയസ്സ് മരണപ്പെട്ട സംഭവത്തിലാണ് സഹോദരൻ ബാബുവിനെ (47) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 6 30നാണ് സംഭവം. അയ്യപ്പനെ വീടിനു സമീപത്ത് കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയ്യപ്പനും സഹോദരൻ ബാബുവും തമ്മിൽ കിണറിന് മുകളിൽ ഷീറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതിനെ തുടർന്ന് അയ്യപ്പനെ ബാബു മർദ്ദിച്ചിരുന്നു. തുടർന്നാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മർദ്ദന വിവരം അറിഞ്ഞത്. ഇതേ തുടർന്നാണ് ബാബുവിനെ പോലീസ് ഇൻസ്പെക്ടർ ബി പ്രദീപ് കുമാർ അറസ്റ്റ് ചെയ്തത്. മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം ചെയ്തു....
Kerala

ജമാ അത്തെ ഇസ്ലാമിയുമായി ആശയപരമായി ഭിന്നതയുണ്ട്, യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ല ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജമാ അത്തെ ഇസ്ലാമിയുമായി ആശയപരമായി ലീഗിന് ഭിന്നതയുണ്ടെന്നും എന്നാല്‍ അവര്‍ യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ലെന്നും മുസ്ലിം ലീഗ് ദേശീയ നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് സിപിഎം പ്രചരണ വിഷയമാക്കുന്നതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ വീഴ്ചയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ജമാ അത്തെ ഇസ്ലാമിയെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കുമെന്ന സിപിഎം പ്രചരണം എന്നും അദ്ദേഹം പറഞ്ഞു....
Local news

എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

വാളക്കുളം: രണ്ടുദിവസങ്ങളിലായി മീലാദ് നഗർ യൂണിറ്റിൽ സംഘടിപ്പിക്കപ്പെട്ട എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. മീലാദ് നഗർ,ആറുമട, കുണ്ടുകുളം യൂണിറ്റുകൾ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി. പൂക്കിപ്പറമ്പ് യൂണിറ്റിൽ നിന്ന് മത്സരിച്ച നബ്ഹാൻ നാസ് കലാപ്രതിഭാ പട്ടവും ആറുമട യൂണിറ്റിൽ നിന്ന് മത്സരിച്ച മുഹമ്മദ് സയ്യാഫ് സർഗ്ഗപ്രതിഭ പുരസ്കാരവും നേടി. സമസ്ത ജില്ലാ മുശാവറ അംഗം എൻ എം ബാപ്പുട്ടി മുസ്ലിയാർ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സുഹൈൽ അഹ്സനി അധ്യക്ഷത വഹിച്ചു.എസ്എസ്എഫ് കോട്ടക്കൽ ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ മാജിദ് അദനി,ഇല്യാസ്‌ അദനി,ഷംസുദ്ദീൻ എ ടി കുണ്ടുകുളം, അബ്ദുറഹ്മാൻ അഹ്സനി,സമദ് അഹ്‌സനി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സൈനുദ്ദീൻ പി സ്വാഗതവും ബഷീർ കെ നന്ദിയും പറഞ്ഞു....
Local news

എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

പറപ്പൂർ : രണ്ട് ദിവസങ്ങളിലായി പറപ്പൂർ ഇല്ലിപ്പിലാക്കലിൽ നടന്നു കൊണ്ടിരുന്ന എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ഇല്ലിപ്പിലാക്കൽ, വടക്കുമുറി, ആലച്ചുള്ളി യൂണിറ്റുകൾ യഥാക്രമം ആദ്യ സ്ഥാനങ്ങൾ കരസ്തമാക്കി. കലാ പ്രതിഭയായി വടക്കുമുറി യൂണിറ്റിലെ ഹാമിദ് ഇയാസ്, സർഗ്ഗ പ്രതിഭയായി ഉണ്ണിയാലുങ്ങൽ യൂണിറ്റിലെ മുഹമ്മദ് യാസിർ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു. നഗരിയിൽ ജുബൈർ സഖാഫിയുടെ നേതൃത്വത്തിൽ അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തി. ശനിയാഴ്ച്ച നടന്ന ഉദ്ഘാട സംഗമത്തിൽ കുഞ്ഞാപ്പു സഖാഫി പ്രാർത്ഥന നിർവഹിച്ചു. പറപ്പൂർ സെക്ടർ ജനറൽ സെക്രട്ടറി ശാഹിദ് സഖാഫി സ്വാഗതം അരുളി. പറപ്പൂർ സെക്ടർ പ്രിസിഡൻ്റ് ജുനൈദ് അഹ്സനിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രിസിഡൻ്റ് അബ്ദുറഹീം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു, മുഖ്യാ അതി ത്ഥി പ്രശസ്ത ചിത്രാ കലാകാരൻ എം.വി.എസ് കണ്ണമംഗലം വരച്ച് കൊണ്ട് സദസ്സിന് സന്ദേശം നൽകി. എസ് എസ് ...
Malappuram

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : റോഡില്‍ കുഴികള്‍ എടുക്കുന്നത് 23 വരെ നിര്‍ത്തി വെക്കണം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിവയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും പിഡബ്ലുഡി (റോഡ്സ്), വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി എന്നീ വകുപ്പുകള്‍ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി റോഡില്‍ കുഴികള്‍ എടുക്കുന്നത് ജൂൺ 23 ന് വോട്ടെണ്ണൽ കഴിയുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ നിർദേശം നൽകി. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച പ്രകാരം ബിഎസ്എന്‍എല്‍ വഴി ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സൗകര്യങ്ങളില്‍ കുഴിയെടുക്കുന്നതു മൂലം സംഭവിച്ചേക്കാനിടയുള്ള കേടുപാടുകള്‍ ഒഴിവാക്കുന്നതിനാണ് താല്‍ക്കാലിക വിലക്ക്....
Obituary

ചരമം: പനക്കൽ അബ്ദുറഹ്മാൻ ഹാജി കൊടിഞ്ഞി

https://chat.whatsapp.com/KeKfmN453jd3BHgXJ1JFpw കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പനക്കൽ അബ്ദുറഹിമാൻ ഹാജി (78) അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5.30 ന് കൊടിഞ്ഞിപ്പള്ളിയിൽ.ഭാര്യ, സൈനബ പനക്കൽ.മക്കൾ : പരേതനായ യൂനുസ്, നസീമ, സൗദാബി, സൽമത്ത്, ജസീല.. മരുമക്കൾ: പരേതനായ ഖാലിദ് കരുമ്പിൽ, റഷീദ് പടിക്കൽ, കണ്ടാണത്ത് ശംസുദ്ധീൻ ചെമ്മാട്, റഷീദ് മനരിക്കൽ തിരൂരങ്ങാടി, നസീമ കളത്തിങൾപാറ. സഹോദരങ്ങൾ: ലത്തീഫ് ഹാജി, ആമിനു പരേതരായ മുഹമ്മദ് കുട്ടി, കുഞ്ഞി ബീരാൻ, കുഞ്ഞി പാത്തുമ്മ...
Other

സ്കൂള്‍ പഠന സമയം: സമസ്ത നല്‍കിയ നിവേദനത്തിന് നടപടി ഉണ്ടാവണം: സമസ്ത വിദ്യാഭ്യാസ ബോർഡ്

കോഴിക്കോട്: സ്കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന് അനുകൂല നടപടി ഉണ്ടാവണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. സമസ്ത മുഖ്യമന്ത്രിക്കു് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തിയ പ്രതികരണം ആശാവഹമാണ്. നിലവിലുള്ള ഉത്തരവ് പിന്‍വലിച്ച് നേരത്തെയുള്ള സ്ഥിതി തുടരണമെന്ന് യോഗം ആവശ്യപ്പെട്ടു.ഇസ്രാഈല്‍ നടത്തികൊണ്ടിരിക്കുന്ന ആക്രമണത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആക്രമണ പരമ്പരയില്‍ ഒടുവിലത്തേതാണ് ഇറാനെതിരെ നടത്തിയ നിഷ്ഠൂര ആക്രമണം. ഇന്ത്യയുടെ ചേരിചേരാ നയത്തിന്റെ പാരമ്പര്യം നിലനിര്‍ത്തി രാജ്യം ഇതിനെതിരെ ശബ്ദമു...
Local news

കെ.ജെ.യു തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

തേഞ്ഞിപ്പലം: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) തേഞ്ഞിപ്പലം മേഖല കണ്‍വെന്‍ഷന്‍ കെ.ജെ.യു ജില്ലാ സെക്രട്ടറി നൗഷാദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളായി പി. പ്രശാന്ത് കുമാര്‍- ദേശാഭിമാനി (പ്രസിഡന്റ്), എന്‍.എം കോയ പള്ളിക്കല്‍- സുപ്രഭാതം (ജനറല്‍ സെക്രട്ടറി), പി. ദേവദാസ്- മലയാള മനോരമ (ട്രഷറര്‍), എം. മോഹന കൃഷ്ണന്‍- മാതൃഭൂമി, സി.എം മുസ്തഫ- ചന്ദ്രിക (വൈസ് പ്രസിഡന്റുമാര്‍), മുജീബ്- മംഗളം, എന്‍.ടി മുഹമ്മദ് സിയാദ്- സിറാജ് (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ എം. മോഹന കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നൗഷാദ് പരപ്പനങ്ങാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു....
Obituary

ചെമ്മാട് സ്വദേശി ഖത്തറിൽ നിര്യാതനായി

തിരൂരങ്ങാടി : സാമൂഹ്യ പ്രവർത്തകനും കെ എം സി സി പ്രവർത്തകനും ആയ ചെമ്മാട് സൗത്ത് സി കെ നഗർ സ്വദേശി തലാപ്പിൽ മുജീബ് (48) ഖത്തറിൽ അന്തരിച്ചു. ഖത്തർ കെഎംസിസി തിരൂരങ്ങാടി മണ്ഡലം മുൻ ജനറൽ സെക്രട്ടറി, ചെമ്മാട് മദ്രസ ഒ എസ് എ കെ ഐ എം ഖത്തർ ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. തിരൂരങ്ങാടി നഗരസഭ മുൻ കൗണ്സിലറും തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി യും ആയ അയ്യൂബ് തലാപ്പിലിന്റെ സഹോദരൻ ആണ്. മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്....
Malappuram

നിലമ്പൂരില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനത്തില്‍ പൊലീസ് പരിശോധന ; പൊലീസിനോട് കയര്‍ത്തു

നിലമ്പൂരില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനത്തില്‍ പരിശോധന. പരിശോധന വേളയില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും പൊലീസിനോട് കയര്‍ത്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് ഇരുവരും സഞ്ചരിച്ച വാഹനത്തില്‍ പരിശോധന നടന്നത്. ഷാഫി പറമ്പിലാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. നിലമ്പൂര്‍ നഗരത്തിലേക്ക് വരികയായിരുന്നു ഇരുവരും. വാഹനത്തിലെ പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്. ഏകപക്ഷീയമായ പരിശോധനയെന്ന് നേതാക്കള്‍ ആരോപിക്കുന്നു. നിലമ്പൂര്‍ വടപുറത്ത് വച്ചായിരുന്നു നടപടി. വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി തുറന്ന് പരിശോധന നടത്തി. വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്. പരിശോധന വേളയില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും പൊലീസിനോട് കയര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങളിലും റൂമുകളിലും മാത്രമാണല്ലോ പ...
Malappuram

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പരിശോധനകളുമായി ജനം സഹകരിക്കണം : ജില്ലാ കളക്ടർ

നിലമ്പൂർ : ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതായും സ്വതന്ത്രവും നീതിയുക്തവും സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികൾ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദ് വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നിലമ്പൂർ മണ്ഡലത്തിൽ 10 സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ, 9 ഫ്ലൈയിംഗ് സ്ക്വാഡുകൾ, 3 ആന്റി-ഡിഫേസ്മെന്റ് സ്ക്വാഡുകൾ, രണ്ട് വീഡിയോ സർവൈലൻസ് ടീമുകൾ എന്നിവയും മറ്റ് സംവിധാനങ്ങളും പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് ചട്ടപ്രകാരവും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളും അനുസരിച്ചുള്ള നിർബന്ധിത നടപടികളാണിവ. ജൂൺ 11 ന് നിലമ്പൂർ റസ്റ്റ് ഹൗസിൽ ജില്ലാ കളക്ടറും ജില്ല...
Local news

കിഡ്‌നി രോഗിക്ക് കാരുണ്യ യാത്രയുമായി മലയില്‍ ബസ്

തിരൂരങ്ങാടി : കിഡ്‌നി രോഗിക്ക് കിഡ്‌നി മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്കായി ഫണ്ട് സമാഹരിക്കുന്നതിന് കാരുണ്യ യാത്ര നടത്തി മലയില്‍ ബസ്. കൊളപ്പുറം സൗത്ത് പാറമ്മല്‍ ഷൈജുവിന്റെ കിഡ്‌നി മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് വേണ്ടിയാണ് പരപ്പനങ്ങാടി കൊണ്ടോട്ടി റൂട്ടില്‍ ഓടുന്ന മലയില്‍ ബസിന്റെ ഒരുദിവസത്തെ കളക്ഷന്‍ നല്‍കുന്നത്. ഭാര്യയും ഒരു പെണ്‍കുട്ടിയും അമ്മയും അടങ്ങുന്ന നിര്‍ധന കുടുംബത്തിലെ അംഗമാണ് ഷൈജു. പതിനഞ്ച് ലക്ഷം രൂപയാണ് സമാഹരിക്കേണ്ടത് അതിനുവേണ്ടി നാട്ടുകാര്‍ സഹായ ഷൈജു ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ബസ് ഡ്രൈവര്‍ ജാബിര്‍, കണ്ടക്ടര്‍ അസ്‌കര്‍, മലയില്‍ ബസ് ഓണര്‍ നാസര്‍ മലയില്‍,സഹായ സമിതി ചെയര്‍മാന്‍ റിയാസ് കല്ലന്‍, സിദ്ദിഖ് ബാഖവി,ചെറുവത്തു മൊയ്തീന്‍, മദാരി അബുക്ക, ഷാരത് സൈതലവി, സൈതു പറാടന്‍, ടി അബ്ദുറഹ്‌മാന്‍ തുടങ്ങിയ പങ്കെടുത്തു....
Malappuram

മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ; പോസ്റ്റര്‍ ക്യാംപയിന്‍ ആരംഭിച്ചു

മലപ്പുറം : മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ദിനത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസ് സാമൂഹ്യ മാധ്യമ പോസ്റ്റര്‍ ക്യാംപയിന്‍ ആരംഭിച്ചു. വയോജന സംരക്ഷണ പോസ്റ്ററുകളും ലഘുലേഖയും ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് പ്രകാശനം ചെയ്തു. മുതിര്‍ന്നവരെ ബഹുമാനിക്കുന്നതിനും വയോജനങ്ങളുടെ അവകാശങ്ങള്‍, സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവാന്മാരാക്കുന്നതിനുംഅവര്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുമാണ് സാമൂഹ്യ മാധ്യമ പോസ്റ്റര്‍ ക്യാംപയിന്‍ ആരംഭിച്ചത്. പോസ്റ്റര്‍ ക്യാംപയിന്‍ സമൂഹത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള കരുണയും മാന്യതയും ഉറപ്പാക്കുന്ന പ്രവൃത്തിയുടെ തുടര്‍ച്ചയാണെന്നും വയോജനങ്ങളെ സംരക്ഷിക്കുക എന്നത് ഒരാളുടെയോ വകുപ്പിന്റെയോ ചുമതലയല്ല, സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. പോസ്റ്ററുകള്‍ പഞ്ചായത്തുകള്‍, ...
Malappuram

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 2.32 ലക്ഷം വോട്ടര്‍മാര്‍;എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം : ജില്ലാ കളക്ടര്‍

ജൂണ്‍ 19 ന് നടക്കുന്ന നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പട്ടികയിലെ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹോം വോട്ടിങിന് അര്‍ഹരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 2302 പേരും 85 വയസ്സിനു മുകളിലുള്ള 1370 പേരും മണ്ഡലത്തിലുണ്ടെങ്കിലും ഭിന്നശേഷിക്കാരില്‍ 316 പേരും മുതിര്‍ന്ന പൗരന്മാരില്‍ 938 പേരുമാണ് വ...
Malappuram

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലമ്പൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്‍, പൂക്കോട്ടുപാടം എന്നീ അഞ്ച് പോലീസ് സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്. ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ പൊലീസ് സബ് ഡിവിഷനെ രണ്ട് സബ് ഡിവിഷനുകളായി തിരിച്ചു. നിലമ്പൂര്‍, പൂക്കോട്ടുപാടം എന്നീ പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍ ഇലക്ഷന്‍ സബ് ഡിവിഷന്‍ നിലമ്പൂര്‍ ഡി.വൈ.എസ്.പി യുടെ കീഴിലും എടക്കര, വഴിക്കടവ,് പോത്തുകല്‍ എന്നീ പൊലീസ് സ്റ്റേഷനുകള്‍ എടക്കര ഇലക്ഷന്‍ സബ് ഡിവിഷനാക്കി എടക്കര ഡി.വൈ.എസ്.പി യുടെ കീഴിലും ഉള്‍പ്പെടുത്തി പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടു...
Local news

ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം നടപ്പിൽ വരുത്തുക ; കേരള എൻ ജി ഓ അസോസിയേഷൻ

തിരൂരങ്ങാടി : 2024 ജൂലൈ മുതൽ സർക്കാർ ജീവനാർക്ക് ലഭിക്കേണ്ട ശമ്പളപരിഷകരണത്തിന് കമ്മീഷനെ പോലും നിയമിക്കാത്ത സർക്കാർ അനാസ്ഥ അവസാനിപ്പിക്കണമെന്നും ക്ഷാമബത്ത കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ജീവനക്കാർക്ക് അനുവദിക്കുകയും ചെയ്യണമെന്ന് കേരള എൻ ജി ഓ അസോസിയേഷൻ തിരൂരങ്ങാടി ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. തിരൂരങ്ങാടി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് കേരള എൻ ജി ഓ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സി. വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് പി. നിജിൽ അധ്യക്ഷത വഹിച്ചു . പ്രവർത്തക കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി. ജാഫർ മുഖ്യപ്രഭാഷണം നടത്തി.എൻ ജി ഓ ജില്ലാ ഭാരവാഹികളായ ഹബീബ് റഹ്മാൻ, ഗോവിന്ദൻ നമ്പൂതിരി, വി എസ്. പ്രമോദ്, പി. ഹരിഹരൻ, കെ.കെ.സുധീഷ്. പി ബിനേഷ്. വി.പി. ദിനേശ്, എൻ.പി. രഞ്ജിത് ' പ്രസന്ന ചന്ദ്രൻ, കൃഷ്ണപ്രസാദ് , എ.വി. ഷറഫലി, പ്രജിത പി. സി.കെ. അബ്ദു റസാഖ്, ജ...
Local news

എസ് എസ് എഫ് തിരൂരങ്ങാടി സെക്ടര്‍ സാഹിത്യോത്സവ് ജൂണ്‍ 13,14 തിയതികളില്‍ നടക്കും

തിരൂരങ്ങാടി: എസ് എസ് എഫ് തിരൂരങ്ങാടി സെക്ടര്‍ 32 മത് എഡിഷന്‍ സാഹിത്യോത്സവ് ജൂണ്‍ 13,14 വെളളി, ശനി തിയ്യതിയില്‍ തിരൂരങ്ങാടി ടൗണില്‍ വെച്ച് നടക്കും. 9 യൂണിറ്റില്‍ നിന്നും 120 ഓളം മത്സരത്തില്‍ 400 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സാഹിത്യോത്സവിന്റെ ഭാഗമായി 'കവലയിലെ കഥ' എന്ന പേരില്‍ യൂണിറ്റില്‍ പ്രചാരണ പ്രവര്‍ത്തനം നടന്നു. സെക്ടര്‍ സാഹിത്യോത്സവിന്റെ മുന്നോടിയായി 150 ഫാമിലിയിലും 22 ബ്ലോക്കിലും 9 യൂണിറ്റിലും സാഹിത്യോത്സവ് നടന്നു.'The Art of Being Human' എന്ന പ്രമേയത്തില്‍ ആണ് ഈ വര്‍ഷം സാഹിത്യോത്സവ് നടക്കുന്നത്. സാമൂഹിക അരാജകത്വം നിലനില്‍ക്കുന്ന ഈ കാലത്ത് ഒരു മനുഷ്യനാവുക എന്ന ധര്‍മ്മം വളരെ മൂല്യമുള്ളതാണെന്നും, ഒരു മനുഷ്യന് സാമൂഹികമായും ധാര്‍മികമായും ആത്മീയമായും ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും അത് പൂര്‍ണ്ണമായി നിറവേറ്റിലാണ് കല എന്നുമാണ് സാഹിത്യോത്സവ് മുന്നോട്ടുവെക്കുന്ന ആശയം....
Local news

കൂടെയുണ്ട് കരുത്തേകാൻ : സ്കൂൾ തല ശിൽപശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം പി.ടി.എ. പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻചാർജ് എം.സുഹൈൽ മാസ്റ്റർ മയ്യേരി അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് ഇ എം സൗദ, പി.വി. ഹുസൈൻ, കെ.വി. സാബിറ, പി. ജാഫർ ടി.സി. അബ്ദുൽ നാസർ പി. ഇസ്മായിൽ സംസാരിച്ചു. യു.ടി. അബൂബക്കർ നന്ദി ഭാഷണം നിർവ്വഹിച്ചു. മുനീർ താനാളൂർ നേതൃത്വവും നൽകി. കൗമാരക്കാരുടെ ശാരീരിക, മാനസിക, സാമൂഹികാരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിനായി അധ്യാപകരെ പ്രാപ്‌തരാക്കുക.സങ്കീർണമായ സമകാലിക ലോകത്ത് വിദ്യാർത്ഥിസമൂഹം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്ന‌ങ്ങൾ തിരിച്ചറിയാനും കാരണങ്ങൾ കണ്ടെത്താനും, ശാസ്ത്രീയപ്രതിരോധമാർഗങ്ങൾ അവലംബിക്കാനും അധ്യാപകരെ പരിശീലിപ്പിക്കുക. വിദ്യാർത്ഥികൾക്ക് പ്രവർത്തനാധിഷ്‌ഠിത പര...
Accident

ഗുഡ്‌സ് മതിലിൽ ഇടിച്ചു അപകടം; പരിക്കേറ്റ എ ആർ നഗർ സ്വദേശി മരിച്ചു

എ ആർ നഗർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എ.ആർ.നഗർ കുണ്ടിൽ പാറ പുതിയത്ത്പുറായ സ്വദേശി കണ്ണിതൊടിക ഹുസൈൻ്റെ മകൻ ഷറഫുദ്ദീൻ (44) യാണ് മരിച്ചത്. ഈ കഴിഞ്ഞ 3 ന് കുറ്റൂർ നോർത്തിൽ വെച്ച് ഗുഡ്‌സ് ഓട്ടോ മതിലിൽ ഇടിച്ചാണ് അപകടം. തലക്ക് ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്.മാതാവ്: മൈമൂനത്ത്.ഭാര്യ: ഷാജിതമക്കൾ: ശുഹൈബ്, മുഹമ്മദ്സിനാൻ, സഫ് വാന.സഹോദരങ്ങൾ:മുഹമ്മദ്ഷാഫി,ഷംസുദ്ദീൻ,സാദിഖലി,ശരീഫ....
error: Content is protected !!