Monday, October 5

Tag: Malappuram

എ ആർ നഗർ പി കെ മുഹമ്മദ് ശരീഫ് സഖാഫി അന്തരിച്ചു
Obituary

എ ആർ നഗർ പി കെ മുഹമ്മദ് ശരീഫ് സഖാഫി അന്തരിച്ചു

എ ആർ നഗർ: കക്കാടംപുറം ഊക്കത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ പാലമഠത്തിൽ കണ്ണാട്ടിൽ മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് ശരീഫ് സഖാഫി (48) നിര്യാതനായി. കാസർകോട് പുത്തിഗെ മൂഹിമ്മാതുൽ മുസ്ലിമീൻ എജുക്കേഷൻ സെന്റർ മുദരിസ് ആയിരുന്നു. കേരള മുസ്ലിം ജമാഅത്ത് കക്കാടംപുറം യൂണിറ്റ് പ്രസിഡണ്ട്, കക്കാടംപുറം ഇർഷാദുൽ അനാം മദ്രസ വൈസ് പ്രസിഡന്റുമായിരുന്നു ഭാര്യ: ശാക്കിറപാലമഠത്തിൽ കോഴിശ്ശേരി ( പാലമഠത്തിൽചിന )മക്കൾ: മുഹമ്മദ് സഹൽ മർകസ് വിദ്യാർത്ഥി , സുമയ്യ തസ്നി, മുഹമ്മദ് സീനാൻ, മുഹമ്മദ്, ആയിഷബതൂൽ, സഹോദങ്ങൾ: മുസ്തഫ, ഫാതിമ, ഖദീജ മയ്യിത് നിസ്കാരം ഇന്ന് രാവിലെ 8 മണിക്ക് ഊക്കത് ജുമാ മസ്ജിദിൽ...
ഹജ്ജ് – 2026: വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പർ 5433 വരെയുള്ളവർക്കുകൂടി അവസരം
Other

ഹജ്ജ് – 2026: വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പർ 5433 വരെയുള്ളവർക്കുകൂടി അവസരം

2026 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ നിലവിൽ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 5394 മുതൽ 5433 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ എത്രയും വേഗം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,77,300/- അടവാക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും, മറ്റു അനുബന്ധ രേഖകളും പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് & ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് (സർട്ട...
പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെയുളള പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്
Gulf

പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെയുളള പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്

•നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എൻറോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും തുടക്കം പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എൻറോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും തുടക്കമായി. മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മലപ്പുറം നോർക്ക സെല്ലിൽ പദ്ധതിയുടെ ഉദ്ഘാടനം നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. നോര്‍ക്ക കെയര്‍ കൂടുതല്‍ സ്ലാബുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെട്ടതനുസരിച്ചാണ് നോര്‍ക്ക കെയര്‍ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്ലിക്കേഷനുകളുടെ ലോഞ്ചിങ്ങും അദ്ദേഹം നിർവഹിച്ചു. ലോകത്ത് പ്രവാസിസമൂഹത്തിനായുളള ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതിയാണ് നോര്‍ക്ക കെയറെന്ന് ചടങ്ങില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ച്ച് സ...
12 മണിക്കൂർ, ഒറ്റയിരുത്തത്തിൽ ഖുർആൻ ഖത്ം; ഹാഫിസ് മുഹമ്മദ് ഫർസിൻ ശ്രദ്ധേയനാകുന്നു
Education

12 മണിക്കൂർ, ഒറ്റയിരുത്തത്തിൽ ഖുർആൻ ഖത്ം; ഹാഫിസ് മുഹമ്മദ് ഫർസിൻ ശ്രദ്ധേയനാകുന്നു

ഒതുക്കുങ്ങൽ :കുഴിപ്പുറം ഖുർആൻ അക്കാഡമി വിദ്യാർത്ഥി, മഞ്ചേരി പുല്ലൂർ ഫിറോസ് - സുവൈബത് ദമ്പതികളുടെ മകൻ ഹാഫിസ് മുഹമ്മദ് ഫർസിനാണ്, ഖുർആൻ ഹിഫ്സ് ദൗറ: യിൽ ഒറ്റയിരിപ്പിൽ ഹാഫിള് ശബീബ് മിസ്ബാഹിക്ക് ഖുർആൻ മുഴുവൻ മനപ്പാഠം ഓതിക്കേൾപ്പിച്ച് ഖത്ം തീർത്തത്. സ്കൂൾ പഠനത്തോടൊപ്പം, ഹിഫ്ള് പഠനം പൂർത്തിയാക്കി നിരവധി ഹാഫിളുകൾ മിസ്വ് ബാഹുസ്സആദാ ഖുർആൻ അക്കാഡമിയിൽ നിന്ന് ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ദൗറ: സമാപന സദസ്സിൽ, അക്കാഡമി സെക്രട്ടറി മുഹ്‌യിദ്ദീൻ സഅദി കുഴിപ്പുറം, ഹാഫിസ് ശബീബ് മിസ്ബാഹി ഒഴുകൂർ , ഹാഫിസ് ശംസുദ്ദീൻ സഖാഫി വേങ്ങര, ഹാഫിസ് ആശിഖ് മുഈനി വൈലത്തൂർ, ജംഷീർ സഖാഫി ഗൂഡല്ലൂർ സംബന്ധിച്ചു....
സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അന്തരിച്ചു
Obituary

സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അന്തരിച്ചു

മലപ്പുറം: സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്‌റ്റ്‌ നേതാവുമായ ഇ എൻ മോഹൻദാസ്‌(74). രണ്ട്‌ തവണ പാർടി ജില്ലാ സെക്രട്ടറിയായിരുന്നു. മലപ്പുറം ഇ എം എസ്‌ പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്‌. 2018ൽ പെരിന്തൽമണ്ണ സമ്മേളനത്തിലാണ്‌ ആദ്യം ജില്ലാ സെക്രട്ടറിയായത്‌. 2021 ഡിസംബറിൽ തിരൂരിൽ നടന്ന സമ്മേളനത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2024ൽ താനൂരിൽ നടന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തും നിന്നും മാറി. ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ പ്രഥമ മാനേജറാണ്‌.1951 സെപ്‌തംബർ 15നായിരുന്നു ജനനം. വിദ്യാർഥി–-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത്‌ സജീവമായി. സിപിഐ എം ഇന്ത്യനൂർ ബ്രാഞ്ച്‌ സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, 11 വർഷം മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട്‌ താലൂക്ക്‌ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയും ഏറനാട്‌ താലൂക്ക്‌ സെക്രട്ട...
കാട്ടിലങ്ങാടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച സ്വമ്മിങ് അക്കാദമിയുടെ ഉദ്ഘാടനവും പുതിയ കെട്ടിട ശിലാസ്ഥാപനവും മന്ത്രി. വി.അബ്ദുറഹ്മാൻ നിർവഹിച്ചു
Malappuram

കാട്ടിലങ്ങാടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച സ്വമ്മിങ് അക്കാദമിയുടെ ഉദ്ഘാടനവും പുതിയ കെട്ടിട ശിലാസ്ഥാപനവും മന്ത്രി. വി.അബ്ദുറഹ്മാൻ നിർവഹിച്ചു

താനൂർ കാട്ടിലങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ നിർമ്മിച്ച സ്വിമ്മിങ് പൂൾ ഉദ്ഘാടനവും പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. ജില്ലയുടെ അക്വാട്ടിക് സ്പോർട്സ് ഡെവലപ്മെന്റിന് ഏറെ ഉപകരിക്കുന്ന തരത്തിൽ 45 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചത്.25 മീറ്റർ നീളവും 12.5 മീറ്റർ വീതിയും 14 മീറ്റർ ആഴവുമാണ് പൂളിനുള്ളത്. വെള്ളം ശുദ്ധീകരിക്കുന്നതിനായി രണ്ട് ഫിൽറ്റർ യൂണിറ്റുകളോട് കൂടിയ ഫിൽറ്ററേഷൻ സിസ്റ്റവും പൂളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ചെയ്ഞ്ചിങ് റൂമുകളും ടോയ്‌ലറ്റ് ബ്ലോക്കുകളും ഒരുക്കിയിട്ടുണ്ട്. പരിശീലനത്തിനുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. മന്ത്രി വി.അബ്ദുറഹ്മാന്റെ 2025 -26 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോ...
തിരൂരങ്ങാടിയിൽ അജിത് കൊളാടി എൽഡിഎഫ് സ്ഥാനാർഥി
Politics

തിരൂരങ്ങാടിയിൽ അജിത് കൊളാടി എൽഡിഎഫ് സ്ഥാനാർഥി

തിരൂരങ്ങാടി : വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയായി. തിരൂരങ്ങാടി, ഏറനാട്, മഞ്ചേരി മണ്ഡലങ്ങളിൽ ആണ് സിപിഐ മത്സരിക്കുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ സംബന്ധിച്ച് ജില്ലാ കമ്മിറ്റി ധാരണയിലെത്തി. തിരൂരങ്ങാടി യിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടിയും ഏറനാട് എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് അഡ്വ ഷഫീർ കിഴിശ്ശേരി, യും മഞ്ചേരിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി വ്യവസായി മുഹമ്മദ് മുസ്തഫയും മത്സരിക്കും. അജിത് കൊളാടി മുതിർന്ന നേതാവ് പരാതനായ കൊളാടി ഗോവിന്ദൻ കുട്ടിയുടെ മകനാണ്. ഉജ്ജ്വല പ്രഭാഷകനും ചിന്തകനും ആണ്. കഴിഞ്ഞ തവണയും അജിത്തിനെയാണ് തിരൂരങ്ങാടിയിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ലീഗിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തർക്കം മുതലെടുക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ച സ്ഥാനാർഥി അജിത്തിനെ മാറ്റി പകരം നിയാസ് പുളിക്കലകത്തിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. ഇത്തവണയും ഇത് ആവർ...
താനൂർ മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു
Other

താനൂർ മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു

താനൂർ നിയോജകമണ്ഡലത്തിലെ ഒഴൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന അഞ്ച് ഗ്രാമീണ റോഡുകൾ ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആറു ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച ഒഴൂർ ഓണക്കാട് ജി.എൽ.പി എസ്. റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ അഷ്കർ കോറാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സവിത ചുള്ളിയത്ത്, കെ.പി ഷാജി, ബാലകൃഷ്ണൻ ചുള്ളിയത്ത് തുടങ്ങിയവർ സംബന്ധിച്ചു. പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച പുൽപ്പറമ്പ് പന്തക്കൽ റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ അഷ്കർ കോറാട് അധ്യക്ഷത വഹിച്ചു. ഒപ്പൈനാട്ട് ജലാലുദ്ദീൻ, മറ്റ് പൗര പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 10 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച കുറുവട്ടിശ്ശേരി തലക്കട്ടൂർ എസ്. സി (മോസ്കോ ) നഗർ റോഡും മന്ത്രി നാടിന് സമർപ്പിച്ചു. 10 ലക്ഷം ര...
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു; ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർമലപ്പുറം ജില്ലാ തലത്തിൽ ഒന്നാമത്
Education

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു; ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർമലപ്പുറം ജില്ലാ തലത്തിൽ ഒന്നാമത്

പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയിലെ സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിൽ ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ ഒന്നാമതെത്തി. ഗവ. രാജാസ് എച്ച്.എസ്. എസ്. കോട്ടക്കൽ രണ്ടാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഉപജില്ലാ തലത്തിൽ മികച്ച യൂണിറ്റുകളായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾ: അരീക്കോട് - എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്.എടപ്പാൾ – ഗവ. ടി.എച്ച്.എസ്. കോക്കൂർ.കൊണ്ടോട്ടി - ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി.കുറ്റിപ്പുറം - ജി.എച്ച്.എസ്.എസ്.കുറ്റിപ്പുറം.മലപ്പുറം - ഡി.യു.എച്ച്.എസ് പാണക്കാട്.മഞ്ചേരി - എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരിമങ്കട – എൻ.എച്ച്.എസ്.എസ്. കൊളത്തൂർ.മേലാറ്റൂർ – ജി.എച്ച്.എസ്.എസ് പട്ടിക്കാട്നിലമ്പൂർ – എം.ടി.എച്ച്.എസ്.എസ്. ചുങ്കത്തറപരപ്പനങ്ങാട...
മലപ്പുറം-ഊട്ടി അന്തര്‍ സംസ്ഥാന സര്‍വീസിന് ഇനി ‘പ്രീമിയം’ തിളക്കം
Other

മലപ്പുറം-ഊട്ടി അന്തര്‍ സംസ്ഥാന സര്‍വീസിന് ഇനി ‘പ്രീമിയം’ തിളക്കം

മലപ്പുറം: മലപ്പുറത്തെയും നീലഗിരി കുന്നുകളെയും ബന്ധിപ്പിക്കുന്ന കെ.എസ്.ആര്‍.ടി.സി.യുടെ മലപ്പുറം - ഊട്ടി സര്‍വീസിന് ഇനി പുതിയ മുഖം. പഴയ ബസിന് പകരം ആരംഭിച്ച 'പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്' ബസിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം മലപ്പുറം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ചുരം വഴിയുള്ള ദീര്‍ഘദൂര യാത്ര കൂടുതല്‍ സുഖകരമാക്കാന്‍ പുതിയ ബസ് എത്തിയതോടെ സാധിക്കും. മലപ്പുറം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും എല്ലാ ദിവസവും രാവിലെ 11 ന് ബസ് ഊട്ടിയിലേക്ക് പുറപ്പെടും. വൈകുന്നേരം നാലിന് ബസ് ഊട്ടിയിലെത്തും. വൈകീട്ട് 4.40-ന് അവിടെ നിന്നും തിരിച്ച് രാത്രി 10 മണിയോടെ മലപ്പുറത്ത് സര്‍വീസ് അവസാനിപ്പിക്കും. 186 രൂപയാണ് മലപ്പുറത്ത് നിന്നും ഊട്ടിയിലേക്ക്. ഇതേ ബസ് പുലര്‍ച്ചെ നാലിന് മലപ്പുറത്ത് നിന്നും ഗൂഡല്ലൂര്‍ സര്‍വീസും നടത്തുന്നുണ്ട്. നാല് പതിറ്റാണ്ടിലേറെയായി ഈ റൂട്ടില...
സമൂഹ നോമ്പ് തുറക്കിടെ പാചക തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു
Obituary

സമൂഹ നോമ്പ് തുറക്കിടെ പാചക തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

മൂന്നിയൂർ: സമൂഹ നോമ്പ് തുറ പരിപാടിക്കിടെ പാചക തൊഴിലാളി ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. മൂന്നിയൂർ കളത്തിങ്ങൽ പാറ ദാറുത്തർബിയ അറബി കോളേജിൽ സമൂഹ നോമ്പ് തുറ നടക്കുന്നതിനിടെയാണ് പാചകക്കാരനായ മൂന്നിയൂർ ചിനക്കൽ പുളിച്ചേരി സ്വദേശി കൂനം വീടൻ സൈതലവി (66) ഹൃദയാഘതത്തെ തുടർന്ന് മരണപ്പെട്ടത്.13വർഷത്തിലേറെയായി സൈതലവി ദാറുത്തർ ബിയ അറബി കോളേജ് കാന്റീനിൽ പാചകക്കാരനായിരുന്നു. ബദർ ദിനത്തോടനുബന്ധിച്ച് ആയിരത്തിനടുത്ത് ആളുകൾ പങ്കെടുത്ത സമൂഹ നോമ്പ് തുറക്ക് മറ്റ് പാചകക്കാർക്കൊപ്പം വിഭവങ്ങൾ തയ്യാറാക്കിയതിന് ശേഷം നോമ്പ് തുറക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഖബറടക്കം ഇന്ന് (ശനി) രാവിലെ 9 മണിക്ക് മൂന്നിയൂർ ചിനക്കൽ ജുമുഅത്ത് പള്ളിയിൽ നടക്കും.ഭാര്യ :ഖദീജ.മക്കൾ :റഫീഖ്, അയ്യൂബ് (സൗദി), സാദിഖ്,നസീറ, സുമയ്യ, തസ്ലിയ, സഫ്ന,മരുമക്...
സിവിൽ സർവീസ് പരീക്ഷയിൽ മിന്നും വിജയവുമായി യുവ പണ്ഡിതൻ
Education

സിവിൽ സർവീസ് പരീക്ഷയിൽ മിന്നും വിജയവുമായി യുവ പണ്ഡിതൻ

തിരൂരങ്ങാടി: യു.പി.എസ്.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി തിരൂരങ്ങാടി മൂന്നിയൂര്‍ സലാമത്ത് നഗര്‍ സ്വദേശി അശ്മില്‍ ശാഹ് ഹുദവി. ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥിയും നിലവില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായ അശ്മില്‍ 382-ാം റാങ്കിന്റെ മിന്നും വിജയമാണ് നേടിയത്. ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയില്‍ നിന്ന് 2023- ല്‍ ഒന്നാം റാങ്കോടെ ഹുദവി ബിരുദം കരസ്ഥമാക്കിയ അശ്മില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കിയാണ് യു.പി.എസ്.ഇ പരീക്ഷക്കുള്ള ശ്രമങ്ങളാരംഭിച്ചത്. പഠനത്തിന്റെ ഭാഗമായി കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷണ്‍സിനു കീഴിലെ ഐ.എ.എസ് അക്കാദമിയില്‍ നിന്ന് ഒരു വര്‍ഷത്തെ പരിശീലനവും പൂര്‍ത്തിയാക്കിയിരുന്നു. തന്റെ രണ്ടാം ശ്രമത്തിലാണ് അശ്മില്‍ യു.പി.എസ്.ഇ എന്ന കടമ്പ പിന്നിട്ടത്. ...
വല്യുപ്പ ഓടിച്ച പിക്കപ്പ് വാൻ തട്ടി 3 വയസുകാരൻ മരിച്ചു
Accident

വല്യുപ്പ ഓടിച്ച പിക്കപ്പ് വാൻ തട്ടി 3 വയസുകാരൻ മരിച്ചു

അരീക്കോട് ചെമ്രക്കാട്ടൂർ ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്ന മൂന്ന് വയസുകാരൻ മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽ പെട്ടു മരിച്ചു ഊർങ്ങാട്ടിരി മൂർക്കനാട് ചേലക്കോട് മുണ്ടോടൻ അഫീഫ് - വെള്ളേരി മൂത്തേനിൽ കുറ്റിപ്പറവൻ ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 9.45 ന് അരീക്കോട് ചെമ്രക്കാട്ടൂരിൽ ഉള്ള ഉമ്മ ലബീബയുടെ വീട്ടിൽ വെച്ചാണ് സംഭവം. ലബീബയുടെ ഉപ്പ കുറ്റിപ്പറവൻ മുഹമ്മദ് ഓടിച്ച ദോസ്ത് മിനി പിക്കപ്പ് ലോറി തട്ടിയാണ് മരണം. അങ്ങാടിയിലേക്ക് സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു ലബീബയുടെ പിതാവ് മുഹമ്മദ്. ഈ സമയം കുട്ടി വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. മുത്തച്ഛൻ പോകുന്നത് കണ്ട് പിന്നാലെ ഇറങ്ങിയ കുട്ടി വാഹനത്തിൻ്റെ പിന്നിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണം ഉടനെ അരീക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു....
വെള്ളിയാംപുറം പനയത്തിൽ ഹസൈനാർ മുസ്‌ലിയാർ അന്തരിച്ചു
Obituary

വെള്ളിയാംപുറം പനയത്തിൽ ഹസൈനാർ മുസ്‌ലിയാർ അന്തരിച്ചു

നന്നമ്പ്ര : വെള്ളിയാമ്പുറം പനയത്തിൽ ഹാജി ഹൈദ്രസ് മൊല്ലയുടെ മകൻ ഹസൈനാർ മുസ്‌ലിയാർ (62) നിര്യാതനായി. ദീർഘകാലം വെള്ളിയാമ്പുറം ജുമുഅത്ത് പള്ളിയിൽ മുഅദ്ദിനും വെള്ളിയാമ്പുറം ഹയാതുൽ ഇസ്‌ലാം സുന്നി മദ്റസയിൽ അദ്ധ്യാപകനുമായിരുന്നു. ഭാര്യ: ഖദീജ ഓമച്ചപ്പുഴമക്കൾ: ഇസ്മായിൽ, സാദിഖ്, സൈനബ,ഉമ്മു ഹബീബ , സുമയ്യ. സലാം സഖാഫി, അഷ്റഫ് മുസ്‌ലിയാർ, സൈതലവി സഖാഫി (വെള്ളിയാമ്പുറം ടൗൺ മസ്ജിദ് മുഅദ്ദിൻ )എന്നിവർ സഹോദരങ്ങളാണ്. മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നന്നമ്പ്ര പഴയ ജുമാ മസ്ജിദിൽ....
ചാലിയാർ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ 12 വയസ്സുകാരൻ മുങ്ങിമരിച്ചു
Accident

ചാലിയാർ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ 12 വയസ്സുകാരൻ മുങ്ങിമരിച്ചു

മലപ്പുറം എടവണ്ണ കുണ്ടുതോട് ചാലിയാർ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ 12 വയസ്സുകാരൻ മുങ്ങിമരിച്ചു.കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ കുട്ടി ചുഴിയിൽ പെടുകയായിരുന്നു വിവരം അറിഞ്ഞെത്തിയ നാട്ടുകാർ നടത്തിയ കരച്ചിലിനിടയിൽ കുട്ടിയെ കണ്ടെത്തുകയും ഉടൻ എടവണ്ണ ഇഎംസി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആയില്ല മൃതദേഹംഎടവണ്ണ ഇ എം സി ഹോസ്പിറ്റലിൽ.പോസ്റ്റുമോർട്ടത്തിനു വേണ്ടി മഞ്ചേരി മെഡിക്കൽ കോളേജ്ലിലേക്ക് മാറ്റും എടവണ്ണ എരഞ്ചിക്കോട് കുണ്ടുതോട് സ്വദേശി തിലക്കാട് ജാഫർ എന്ന ബാപ്പുട്ടിയുടെ (കൊട്ടമ്പാറ )മകൻ ഷാമിൽ 12 വയസ്സ് മരണപ്പെട്ടു. എ എം എ സ്കൂൾ കുണ്ട് തോട് ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മരണപ്പെട്ട ഷാമിൽ...
ഉദ്ഘാടനത്തിന് ഒരുങ്ങി താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം
Other

ഉദ്ഘാടനത്തിന് ഒരുങ്ങി താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം

•വാനനിരീക്ഷണ കേന്ദ്രത്തിന്റെ അവസാനഘട്ട പ്രവർത്തികൾ മന്ത്രി വി.അബ്ദുറഹ്മാൻ നേരിട്ട് എത്തി വിലയിരുത്തി. കേരളത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രമായ താനൂർ ഫിഷറീസ് ഹൈസ്കൂളിൽ സ്ഥാപിക്കുന്ന വാന നിരീക്ഷണ കേന്ദ്രത്തിന്റെയും അതിനോടനുബന്ധിച്ച ജ്യോതിശാസ്ത്ര പഠന കേന്ദ്രത്തിന്റെയും അവസാനഘട്ട പ്രവൃത്തികൾ ന്യൂനപക്ഷ ക്ഷേമ- കായിക-വഖഫ് വകുപ്പ്മന്ത്രി വി. അബ്ദുറഹ്മാൻ നേരിട്ടെത്തി വിലയിരുത്തി. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.60 കോടി രൂപ ചെലവഴിച്ചാണ് പ്ലാനറ്റോറിയം ഒരുങ്ങുന്നത്. നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം അതിനു കീഴിലെ ബാംഗ്ലൂർ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയവും കോഴിക്കോട് പ്ലാനറ്റേറിയവും സംയുക്തമായാണ് വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും വികസിപ്പിച്ചെടുത്തത്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മാത്രമല്ല, ഗവേഷണ തല്പരർക്കും ഉപയുക്തമാകുന്ന രീതിയിലാണ് വാന നിരീക്...
ജില്ലാ ആസൂത്രണ സമിതി: ജില്ലയിലെ 28 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി
Other

ജില്ലാ ആസൂത്രണ സമിതി: ജില്ലയിലെ 28 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി

ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, നഗരസഭ എന്നിവയിലായി 28 തദ്ദേശ സ്ഥാപനങ്ങളുടെ 2026-27 വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരം നല്‍കി. 2025-26 സാമ്പത്തിക വര്‍ഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഫണ്ട് വിനിയോഗത്തില്‍ 53.94 ശതമാനം വാര്‍ഷിക പദ്ധതി വിഹിതം ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. എടപ്പാള്‍, വെട്ടത്തൂര്‍, ഊരകം, പറപ്പൂര്‍, മുതുവല്ലൂര്‍, ചെറിയമുണ്ടം, പോത്തുകല്‍, എടക്കര, ചുങ്കത്തറ, തിരുവാലി, പുലാമന്തോള്‍, ചാലിയാര്‍, പുറത്തൂര്‍, എടപ്പാള്‍, വള്ളിക്കുന്ന്, എടയൂര്‍ എന്നീ പഞ്ചായത്തുകളുടെയും കുറ്റിപ്പുറം, പെരിന്തല്‍മണ്ണ, കാളികാവ്, താനൂര്‍, അരീക്കോട്, പെരുമ്പടപ്പ്, പൊന്നാനി എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും താനൂര്‍, കൊണ്ടോട്ടി, മഞ്ചേരി, വളാഞ്ചേരി, പൊന്നാനി നഗരസഭകളുടെയും 2026-27 വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇത...
കളിക്കുന്നതിനിടെ വിദ്യാർത്ഥി കിണറ്റിൽ വീണു; ട്രോമോ കെയർ പ്രവർത്തകർ രക്ഷപ്പെടുത്തി
Accident

കളിക്കുന്നതിനിടെ വിദ്യാർത്ഥി കിണറ്റിൽ വീണു; ട്രോമോ കെയർ പ്രവർത്തകർ രക്ഷപ്പെടുത്തി

വള്ളിക്കുന്ന് : പടക്കം പൊട്ടിച്ച് കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുട്ടിയെ ട്രോമോ കെയർ വളണ്ടിയർമാർ രക്ഷപ്പെടുത്തി. കൊടക്കാട് കുന്ദംപള്ളി പഞ്ചായത്ത് കിണറിനടുത്ത് കുട്ടികൾ പടക്കം പൊട്ടിച്ച് കളിക്കുന്നതിനിടെ 13 വയസായ കുട്ടി വലിയപറമ്പിൽ നസീറിൻ്റ വീട്ടിലെ15 കോൽ താഴ്ചയുള്ള കിണറിലാൻ കുട്ടി വീണത്.സംഭവമറിഞ്ഞ് ഓടിയെത്തിയ ട്രോമാകെയർ ലീഡർ ഫവാസിൻ്റ നേതൃത്വത്തിൽ ckeകായ, ജാഫർ കൊടക്കാട് എന്നിവർ ചേർന്ന് നാട്ടുകാരുടെ സഹായത്താൽ കിണറ്റിലിറങ്ങി വടം കെട്ടി വലയും ഇറക്കി രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ തുടരുന്നു. രാത്രിയിലും രക്ഷാപ്രവർത്തനത്തിനിറങ്ങിയ ട്രോമാകെയർ വളണ്ടിയർമാരെ നാട്ടുകാർ അഭിനന്ദിച്ചു...
മൂന്നിയൂരിൽ ഭീതി പരത്തിയ ഭീമൻ മുള്ളൻ പന്നിയെ പിടികൂടി
Other

മൂന്നിയൂരിൽ ഭീതി പരത്തിയ ഭീമൻ മുള്ളൻ പന്നിയെ പിടികൂടി

ഭീമൻ മുള്ളൻപന്നിയെ പിടികൂടിമൂന്നിയൂർ : കുന്നത്ത് പറമ്പിൽ ആഴ്ചകളോളമായി കൃഷി നാശം വരുത്തി നാട്ടുകാർക്ക് ഭീതി പരത്തിയ ഭീമൻ മുള്ളൻപന്നിയെ ട്രോമാകെയർ വളണ്ടിയർമാർ പിടികൂടി. ബുധനാഴ്ച രാത്രി 10 മണിയോടെ തറാവീഹ് നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടനെ തിരൂരങ്ങാടി പോലീസിലറിയിക്കുകയും പോലീസിൻ്റ നിർദ്ദേശപ്രകാരം നിലമ്പൂർ RRTയെ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് സർപ്പ റസ്ക്യൂവർമാരായ ട്രോമാകെയർ വളണ്ടിയർമാരുടെ നമ്പർ നൽകുകയും ചെയ്തത്. സർപ്പ റസ്ക്യൂവർമാരായ ട്രോമാകെയർ ലീഡർ ഫവാസ് കൊടക്കാടിൻ്റ നേതൃത്വത്തിൽ സി കെ കോയ, മുനീർ സ്റ്റാർ, ഫായിസ് ചെമ്മങ്കോടൻ എന്നിവർ ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ മുള്ളൻപന്നിയെ പിടികൂടുകയും രാത്രി ഒരു മണിയോടെ വനമേഖലയിൽ വിട്ടയക്കുകയും ചെയ്തു. രാത്രിയിലും ഓടിയെത്തി നാട്ടുകാർക്ക് ആശ്വാസമേകി ഭീതി അകറ്റിയ ട്രോമാകെയർ വളണ്ടിയർമാരെ വാർഡ് ...
വേങ്ങരയിൽ സ്കൂൾ വണ്ടി ഇടിച്ച് വിദ്യാർഥി മരിച്ചു
Accident

വേങ്ങരയിൽ സ്കൂൾ വണ്ടി ഇടിച്ച് വിദ്യാർഥി മരിച്ചു

വേങ്ങര: സ്കൂൾ വണ്ടി ഇടിച്ച് വിദ്യാർഥി മരിച്ചു. വലിയോറ പാണ്ടികശാല സ്വദേശി മോയൻ ഇസ്മയിലിൻ്റെ മകൻ മുഹമ്മദ് റിസ്‌വാൻ (12) ആണ് മരിച്ചത്. വലിയോറ ഈസ്റ്റ് amup സ്കൂൾ വിദ്യാർത്ഥിയാണ്. ഇന്ന് വൈകുന്നേരം ആണ് സംഭവം അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ വാൻ ആണ് ഇടിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കുട്ടിയെ വണ്ടി ഇടിക്കുകയായിരുന്നു....
കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
Education

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പി.എച്ച്.ഡി പ്രവേശനം 2025 ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശാലയുടെ 2025 പി.എച്ച്.ഡി. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെയും പ്രവേശന പരീക്ഷ ആവശ്യമില്ലാത്ത വിഭാഗത്തിൽ പെട്ടവരുടെയും ചുരുക്കപ്പട്ടികകൾ പ്രസിദ്ധീകരിച്ചു. പട്ടികയിലുൾപ്പെട്ടവർ മാർച്ച് 07-ന് വൈകീട്ട് 5 മണിക്ക് മുൻപായി താത്പര്യമുള്ള റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകളില്‍ റിപ്പോർട്ട് ചെയ്യണം.നേരിട്ട് റിപ്പോർട്ട് ചെയ്യാനാവാത്തവർക്ക് അപേക്ഷയിൽ നൽകിയിരിക്കുന്ന ഇ - മെയിൽ വിലാസത്തിൽ നിന്നും ഗവേഷണ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ ഗവേഷണ കേന്ദ്രങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് ഓൺലൈനായും റിപ്പോർട്ട് ചെയ്യാം. അതത് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകളിൽ രണ്ടാം ഘട്ട പ്രവേശന ഷെഡ്യൂൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യുന്നവരുടെ അഭിമുഖം / വൈവ സർവകലാശാലാ ഗവേഷണ റെഗുലേഷൻ പ്രകാരം നടത്തി പൂർത്തീകരിക്കുന്നതും തിരഞ്ഞെടുക്...
ഭവന നിർമ്മാണത്തിനും കാർഷിക മേഖലക്കും മുന്‍ഗണന നൽകി തിരൂരങ്ങാടി ബ്ലോക്ക് ബജറ്റ്
Other

ഭവന നിർമ്മാണത്തിനും കാർഷിക മേഖലക്കും മുന്‍ഗണന നൽകി തിരൂരങ്ങാടി ബ്ലോക്ക് ബജറ്റ്

തിരൂരങ്ങാടി: വനിതകളുടെയും കുട്ടികളുടെയും സുരക്ഷക്കും കാര്‍ഷിക മേഖലക്കും മുന്‍കരുതല്‍ നല്‍കി കൊണ്ട് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് എം.പി സുബൈദ ടീച്ചര്‍ അവതരിപ്പിച്ചു. 131705132 രൂപ വരവും 123569139 രൂപ ചെലവും 8135993 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡണ്ട് അവതരിപ്പിച്ചത്. ബജറ്റില്‍ കാര്‍ഷിക മേഖലക്ക് മികച്ച പരിഗണനയാണ് നല്‍കിയത്. നെല്‍കൃഷി വ്യാപനത്തിന് 10 ലക്ഷം രൂപയും സംഘകൃഷി പ്രോല്‍സാഹനത്തിന് 5 ലക്ഷവും വിവിധ തോടുകളുടെ വികസനത്തിന് 30 ലക്ഷം രൂപയും ക്ഷീര കര്‍ഷകര്‍ക്ക് 14 ലക്ഷം രൂപയും തൊഴില്‍- പ്രാദേശിക സാമ്പത്തിക വികസനത്തിന് 56 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.സ്ത്രീ ശാക്തീകരണ കേന്ദ്രങ്ങളില്‍ ഷി ജിം ഫിറ്റ്‌നസ് സെന്ററുകള്‍ നിര്‍മ്മിക്കുന്നതിന് 13 ലക്ഷം രൂപയും വനിതകള്‍ക്ക് നൈപുണ്യ പരിശീലനത്തിന് എട്ട് ലക്ഷം രൂപയും ചില്‍ഡ്രന്്സ് പാര്‍ക്കുകള്‍ക്കായി 20 ലക്ഷം ര...
വള്ളിക്കുന്ന് നഗരവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബോട്ട്‌ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു
Local news

വള്ളിക്കുന്ന് നഗരവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബോട്ട്‌ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു

വള്ളിക്കുന്ന് : വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഇന്ത്യയിലെ 75 നഗരവനം പദ്ധതിയില്‍ ഒന്നായ കടലുണ്ടി-വള്ളിക്കുന്ന് നഗരവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബോട്ട് ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു. നഗരവനം പദ്ധതിയിലെ 80 ലക്ഷം രൂപ ചെലവഴിച്ചാണ് വള്ളിക്കുന്ന് പഞ്ചായത്തിലെ കീഴയില്‍ ബോട്ട് ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്. നഗരവനം, ബോട്ട്‌ജെട്ടി, ബോര്‍ഡ് വാക്ക് തുടങ്ങിയവ കമ്മ്യൂണിറ്റി റിസര്‍വ്വില്‍ നിലവില്‍ വരുന്നതോടെ പ്രദേശത്തെ ടൂറിസം മേഖല കൂടുതല്‍ മെച്ചപ്പെടുമെന്നും തദ്ദേശീയരായ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുമെന്നും തൊഴിലാളികള്‍ക്കും പ്രദേശത്തെ ജനങ്ങള്‍ക്കും മെച്ചപ്പെട്ട വരുമാന മാര്‍ഗ്ഗങ്ങള്‍ നിലവില്‍ വരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ...
പൂക്കിപ്പറമ്പിൽ ബസ് കത്തി 44 പേർ മരിച്ച സംഭവം; 25 വർഷത്തിന് ശേഷം ശിക്ഷ വിധിച്ചു
Accident

പൂക്കിപ്പറമ്പിൽ ബസ് കത്തി 44 പേർ മരിച്ച സംഭവം; 25 വർഷത്തിന് ശേഷം ശിക്ഷ വിധിച്ചു

മലപ്പുറം പൂക്കിപ്പറമ്പില്‍ 25 വർഷം മുമ്പ് 44 പേർ മരിക്കാനിടയായ ബസ് അപകടത്തില്‍ പ്രതിയായ ഡ്രൈവർ രാമനാട്ടുകര സ്വദേശി സുധീർ കുമാറിനെ നരഹത്യയ്ക്ക് ഹൈക്കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചു.രണ്ടു ലക്ഷം രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടു. അമിത വേഗതയില്‍ അപകടകരമായി ബസ് ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ശിക്ഷ വർദ്ധിപ്പിച്ചത്. വിചാരണക്കോടതി രണ്ട് വർഷം തടവിന് വിധിച്ചത് കുറഞ്ഞ ശിക്ഷയായെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്. രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനെതിരെ പ്രതിയും അപ്പീല്‍ നല്‍കിയിരുന്നു. ബസിന്റെ വേഗം കുറയ്ക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും സുധീർ തയ്യാറായില്ലെന്ന് കോടതി വിലയിരുത്തി. 2001 മാർച്ച്‌ 11ന് ഗുരുവായൂരില്‍ നിന്ന് തലശേരിയിലേക്ക് സർവീസ് നടത്തിയിരുന്ന പ്രണവം എന്ന സ്വകാര്യ ബസാണ് പൂക്കിപ്പറമ്പില്‍ അപകടത്തില്‍പ്പെട്ടത്. ബസ് കാറില...
മലപ്പുറം–പരപ്പനങ്ങാടി റോഡ് വികസനം: പാണക്കാട് ഭാഗത്ത് സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം
Malappuram

മലപ്പുറം–പരപ്പനങ്ങാടി റോഡ് വികസനം: പാണക്കാട് ഭാഗത്ത് സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം

മലപ്പുറം-പരപ്പനങ്ങാടി റോഡ് വികസനത്തിൻ്റെ ഭാഗമായി പാണക്കാട് പ്രദേശത്ത് റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ പി. ഉബൈദുള്ള എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. മാർച്ച് അഞ്ചിന് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തും.മുമ്പ് തയ്യാറാക്കിയ സ്കെച്ചും പ്ലാനും അനുസരിച്ച് സർവ്വെ ചെയ്ത് സ്ഥാപിച്ച കല്ലുകളും ഏറ്റെടുക്കുന്ന സ്ഥലവും പരിശോധിക്കും.സ്ഥലമേറ്റെടുപ്പ് നടപടികൾക്കായി രണ്ട് കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നു. 34 ഭൂവുടമകളിൽ നിന്നുമായി ഏകദേശം 29.55 സെൻ്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്.യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. റിനിഷ, സ്ഥിരം സമിതി അധ്യക്ഷൻ പരി അബ്ദുൽ മജീദ്, ഡെപ്യൂട്ടി കളക്ടർ (എൽ.എ) എ. ജയശ്രീ, ലാൻ്റ് അക്വിസിഷൻ ജനറൽ സ്പെഷ്യൽ തഹസിൽദാർ രേഖ എൻ രാജ്, റവന്യൂ വകുപ്പ് എൽ.എ ജൂനിയർ സൂപ്രണ്ടുമാരായ വി. രാമചന്ദ്രൻ,...
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
Other

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഡയാലിസിസ് സെന്റര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെയും അബ്ദു സമദാനി എംപിയുടെയും പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി 10 ലക്ഷം രൂപ ചിലവഴിച്ചാണ് ഡയാലിസിസ് സെന്റര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ബ്ലോക്കിലാണ് യൂണിറ്റ് സജ്ജമാക്കിയിട്ടുള്ളത്. ആധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റില്‍ ആകെ 10 ഡയാലിസിസ് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമുണ്ടാകും. നിലവില്‍ എട്ട് ഡയാലിസിസ് യന്ത്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഒരേസമയം രണ്ട് ഷിഫ്റ്റില്‍ 16 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സാധിക്കും. അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പി.എസ്. ഷീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഞ്ചേരി മെസിക്...
സസ്യവര്‍ഗീകരണശാസ്ത്ര രംഗത്ത് മുന്‍നിരയിലേക്ക് ചുവട് വെയ്ക്കാന്‍ കാലിക്കറ്റ്
university

സസ്യവര്‍ഗീകരണശാസ്ത്ര രംഗത്ത് മുന്‍നിരയിലേക്ക് ചുവട് വെയ്ക്കാന്‍ കാലിക്കറ്റ്

ജൈവവൈവിധ്യ ഗവേഷണവും സംരക്ഷണവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠന വകുപ്പിന്റെ കീഴില്‍ 'ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ പ്ലാന്റ് ടാക്‌സോണമി ആന്റ് ബയോപ്രോസ്‌പെക്ടിംഗ്' (ഐ.സി.പി.ടി.ബി.) ഒരുങ്ങുന്നു. പരമ്പരാഗത സസ്യവര്‍ഗീകരണ ശാസ്ത്രത്തെ ആധുനിക സാങ്കേതിക വിദ്യകളുമായി ഏകോപിപ്പിക്കുന്നതാണ് പദ്ധതി. ബഹുമുഖ ഗവേഷണത്തിനും സുസ്ഥിര സസ്യവിഭവ വിനിയോഗത്തിനും വഴിയൊരുക്കുന്ന പദ്ധതിക്ക് സിന്‍ഡിക്കേറ്റ് അനുമതി നല്‍കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി പശ്ചിമഘട്ടം, വടക്കുകിഴക്കന്‍ ഇന്ത്യ, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നീ ജൈവസമ്പുഷ്ട പ്രദേശങ്ങളിലാകെ സസ്യപര്യവേക്ഷണ സര്‍വേകള്‍ക്ക് പ്രാധാന്യം നല്‍കും. പഠനങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന സസ്യസാമ്പിളുകള്‍ ബയോഡൈവേഴ്‌സിറ്റി ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചിട്ടുള്ള കാലിക്കറ്റ് സര്‍വകലാശാല ബോട്ടാണിക്കൽ ഗാര്‍ഡനില്‍ (CUBG) സംരക്ഷിക്കുകയും വൗച്ചര്‍ സ്‌പെസിമനുകള്‍ ...
500 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാത്തിലുള്ള സ്റ്റേഡിയം: ഭൂമി അനുവദിക്കാൻ കാലിക്കറ്റ് യൂനി. സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു
Sports

500 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാത്തിലുള്ള സ്റ്റേഡിയം: ഭൂമി അനുവദിക്കാൻ കാലിക്കറ്റ് യൂനി. സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു

തേഞ്ഞിപ്പലം: 500 കോടി രൂപ ചെലവില്‍ ഫിഫ നിലവാരമുള്ള അന്താരാഷ്ട്ര സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയ്ക്ക് ഭൂമി അനുവദിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ഉടമസ്ഥാവകാശം യൂണിവേഴ്‌സിറ്റിയില്‍ നിലനിര്‍ത്തിക്കൊണ്ട് കൃത്യമായ വ്യവസ്ഥകളോടെ 35 ഏക്കര്‍ ഭൂമിയാണ് അനുവദിക്കുക.ഈ വിവരം സര്‍ക്കാരിലേക്ക് അറിയിക്കാനും കഴിഞ്ഞദിവസം ചേര്‍ന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ തേഞ്ഞിപ്പലത്ത് ദേശീയപാതയോട് ചേര്‍ന്നാണ് സ്‌റ്റേഡിയത്തിന് അനുവദിക്കുന്ന ഭൂമി. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 9 കിലോ മീറ്റര്‍ മാത്രമാണ് ദൂരമെന്നതും 2 പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍ തൊട്ടടുത്താണെന്നതും പദ്ധതിയുടെ മാറ്റുകൂട്ടുന്നു.അമ്പതിനായിരം സീറ്റിങ്ങ് കപ്പാസിറ്റിയുള്ളതാണ് ഇവിടെ നിര്‍മ്മിക്കാന്‍ നിശ്ചയിച്ച സ്‌റ്റേഡിയം. സ്വിമ്മിങ്പുള്‍, ഫിറ്റ്‌നസ് സെ...
ഉംറ നിർവഹിക്കാൻ പോയ ചെറുമുക്ക് സ്വദേശിനി മദീനയിൽ മരിച്ചു
Obituary

ഉംറ നിർവഹിക്കാൻ പോയ ചെറുമുക്ക് സ്വദേശിനി മദീനയിൽ മരിച്ചു

നന്നമ്പ്ര : ഉംറ നിർവഹിക്കാൻ പോയ ചെറുമുക്ക് ജീലാനി നഗറിലെ പരേതനായ വളപ്പിൽഅലവി കുട്ടി എന്നവരുടെ ഭാര്യ ആങ്ങാട്ട് ആയിഷ കുട്ടി ( 73 ] മദീനയിൽ വെച്ച് മരണപെട്ടു. കഴിഞ്ഞ ജനുവരി പതിനഞ്ചാം തിയതിയാണ് കോട്ടക്കൽ അൽഹിന്ദ് ഗ്രുപ്പിൽ ഉംറ നിർവഹിക്കാൻ പോയത്. ഉംറ കഴിഞ്ഞു മദീനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്ആയിഷ കുട്ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടത്. മദീനയിലെ ഹയാത്ത് ആശുപത്രിയിൽ ബന്ധുക്കളുടെയും കെ എം സി സി പ്രാവർത്തകാരുടെയും കീഴിൽ ഇരുപത്തിയേഴ് ദിവസം ആയിഷ കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്നലെ മഗ്‌രിബ് സമയം ആശുപത്രിയിൽ വെച്ച് മരണപെട്ടു. മക്കൾ: :ഇസ്മായിൽ, ഇസ്ഹാഖ്, സുലൈഖ, സഫിയ, സീനത്ത്, ഖദീജ, ശരീഫ, ആരിഫ, മാരിയ, നൗസിദ. മരുമക്കൾ : അബൂബക്കർ, അബ്ദുൽ സലാം, മുജീബ്, മുജീബ്, അബ്ദുറഹീം, ഇസ്മായിൽ, അലി, ജാബിർ, സൗദാബി, ഹുസ് നാബിറ. ഖബറടക്കം മദീനയിൽ വെച്ച് നടക്കുമെന്ന് ബന്ധുകൾ അറിയിച്ചു ....
താനാളൂർ പകരയിൽ രണ്ട് വിദ്യാർത്ഥികൾ പാറക്കുഴിയിലെ വെള്ളത്തിൽ വീണ് മരിച്ചു
Breaking news, Other

താനാളൂർ പകരയിൽ രണ്ട് വിദ്യാർത്ഥികൾ പാറക്കുഴിയിലെ വെള്ളത്തിൽ വീണ് മരിച്ചു

താനാളൂർ: അയ്യായ റോഡ് പകര തൊട്ടിക്കുണ്ട് പാറക്കുഴിയിൽ രണ്ട് വിദ്യാർത്ഥികൾ വെള്ളത്തിൽ വീണു മരണപ്പെട്ടു. പിലാത്തോട്ടത്തിൽ മുനീർ - മുഹ്സിന കൊടിഞ്ഞി എന്നിവരുടെ മകൻ ഫാദി അമൻ (9), വെള്ളിയത്ത് സമീറിന്റെ മകൻ അസ്'ലഹ്(7) എന്നിവരാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കാൽവഴുതി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് അറിയുന്നത്. മുങ്ങിത്താഴുന്ന സഹപാഠിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ വിദ്യാർത്ഥിയും വെള്ളത്തിൽ അകപ്പെട്ടു. കൂടെ ഉണ്ടായിരുന്ന കുട്ടി പ്രദേശത്തെ ആളുകളെ വിവരം അറിയിക്കുകയും ഉടനെ രണ്ട് വിദ്യാർത്ഥികളെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല....