സംസ്ഥാന കർഷക അവാർഡ്: മലപ്പുറം ജില്ലയ്ക്ക് അഭിമാന നേട്ടം
സംസ്ഥാനത്തെ മികച്ച കൃഷിഭവനായി താനാളൂർ കൃഷിഭവൻ
മലപ്പുറം : ഈ വർഷത്തെ സംസ്ഥാന കർഷക അവാർഡ് പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയ്ക്ക് വിവിധ ഇനങ്ങളിലായി 10 അവാർഡുകൾ ലഭിച്ചു. മികച്ച കൃഷി ഭവൻ - താനാളൂർ കൃഷിഭവൻ, മികച്ച തേനീച്ച കർഷകൻ - ഉമറലി ശിഹാബ് ടി.എ, മികച്ച കൃഷിക്കൂട്ടം- (ഉത്പാദന മേഖല) വെളളൂർ കൃഷിക്കൂട്ടം, മികച്ച ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി – പി. എസ്. സ്റ്റെയ്ൻസ്, മികച്ച സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് – ചുങ്കത്തറ എസ്.സി.ബി, മികച്ച സ്കൂൾ -(രണ്ടാം സ്ഥാനം) - എ.എം.എം.എൽ. പി. സ്കൂൾ, പുളിക്കൽ, മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ (രണ്ടാംസ്ഥാനം) - എം. വി വിനയൻ പെരുമ്പടപ്പ്, മികച്ച കൃഷി അസിസ്റ്റന്റ് (രണ്ടാംസ്ഥാനം) – കെ. കെ.ജാഫർ വാഴയൂർ, മികച്ച ജില്ലാ കൃഷി ഓഫീസർ - ടി. പി അബ്ദുൾ മജീദ്, മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടർ - പി. ശ്രീലേഖ. 2024-25 വർഷത്തെ കാർഷിക രംഗത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡുകൾ ന...

