Thursday, July 30

Tag: Malappuram

മാറാക്കരയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായി വിവാഹ ശ്രമം: പ്രതിശ്രുത വരൻ ഉൾപ്പെടെ പത്തോളം പേർക്കെതിരെ കേസ്
Other

മാറാക്കരയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായി വിവാഹ ശ്രമം: പ്രതിശ്രുത വരൻ ഉൾപ്പെടെ പത്തോളം പേർക്കെതിരെ കേസ്

കോട്ടക്കൽ: ഒമ്പതാം ക്ലാസുകാരിയെ വിവാഹം ചെയ്യാൻ ശ്രമം. സംഭവത്തില്‍ പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തിൽ പ്രതി ശ്രുത വരനടക്കം പത്തോളം പേർക്കെതിരെ ശൈശവ വിവാഹത്തിന് കേസ്. കാടാമ്പുഴ മാറാക്കര പഞ്ചായത്തിലെ മരവട്ടത്താണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് 22 കാരനായ പ്രതിശ്രുത വരനും കുടുംബവും 14 കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് മിഠായി കൊടുത്തു. ഇരുവിഭാഗവും ബന്ധുക്കളാണ്. വിവരം അറിഞ്ഞതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം തലേദിവസം വീട്ടിലെത്തി വിവാഹം നടത്തരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ കുടുംബം വിവാഹവുമായി മുന്നോട്ടു പോയതോടെ കാടാമ്പുഴ പോലീസ് വീട്ടിലെത്തി നിയമനടപടികൾ സ്വീകരിച്ചു. വരൻ്റെ പിതാവ്, കണ്ടാലറിയുന്ന ഏഴ് പേര് എന്നിവർക്കെതിരെയാണ് കേസ്. പെൺകുട്ടിയെ...
Accident

ദേശീയപാതയിൽ കൊളപ്പുറത്തിനടുത്ത് വാഹനാപകടം

തിരൂരങ്ങാടി : കോഴിക്കോട് - തൃശൂർ ദേശിയപാതയിൽ വാഹനാപകടം. 8 പേർക്ക് പരിക്ക്.കോഴിക്കോട് തൃശൂർ ദേശിയപാത വി കെ പടിക്കും കൊളപ്പുറത്തിനും ഇടയിൽ സർവീസ് റോഡിലേക്ക് കയറുന്ന ഭാഗത്ത് സുരക്ഷ ഭിത്തിയിൽ ഇടിച്ചു വാഹനാപകടം. ട്രാവലർ വാഹനമാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രിയാണ് അപകടം. പരിക്ക് പറ്റിയവരെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലശ്ശേരിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്നവരാണ് അപകടത്തിൽ പെട്ടത്....
Other

കടയിൽ കയറി മോഷണം നടത്തിയ യുവാവിനെ വീട്ടിൽ പോയി പൊക്കി മീശമാധവൻ പുരസ്‌കാരം നൽകി ‘ആദരിച്ചു’

കടയിൽ കയറി മോഷ്ടിച്ച കള്ളനെ വീട്ടിൽ പോയി പൊക്കി പൊന്നാട അണിയിച്ച് മീശ മാധവൻ പുരസ്‌കാരം നൽകി ആദരിച്ചു. തിരുവനന്തപുരം കടക്കാവൂർ ആദിത്യ ബേക്കറി ആൻഡ് ഫാസ്റ്റ് ഫുഡിൽ എത്തിയ കള്ളൻ 500 രൂപയോളം വില വരുന്ന സാധനം അടിച്ച് മാറ്റി മുങ്ങി. വളരെ വിദഗ്ധമായാണ് മോഷണം നടത്തിയതെങ്കിലും ആളെ cctv കുടുക്കി..കട ഉടമ ആയ അനീഷും ഭാര്യ ശുഭയും വളരെ കഷ്ടപ്പെട്ട് വർക്കല നെടുങ്ങാണ്ടതുള്ള കള്ളന്റെ വീട് കണ്ട് പിടിച്ചു. ഉടൻ തന്നെ പോയി ഒരു പൊന്നാടയും വാങ്ങി മോഷണ ഫോട്ടോ പതിപ്പിച്ച മീശമാധവൻ പുരസ്കാരവും നിർമിച്ചു. എന്നിട്ട് നേരെ കള്ളന്റെ വീട്ടിൽ ചെന്ന്പൊന്നാടയും അണിയിച്ച് മീശമാധവൻ 2025 പുരസ്കാരവും സമ്മാനിച്ചു....
Local news

വിനോദ വിജ്ഞാന പരിപാടികളുമായി തിരൂരങ്ങാടി ഫെസ്റ്റ് 29 മുതൽ

തിരൂരങ്ങാടി ഫെസ്റ്റ് 29 മുതൽ തിരൂരങ്ങാടി നഗരസഭ ആവിഷ്കരിച്ച മിഷൻ 40 പരിപാടികൾക്ക് സമാപനം കുറിച്ച് ഒക്ടോബർ 29 മുതല്‍ നവമ്പർ 2 വരെ തിയ്യതികളിൽ തിരൂരങ്ങാടി ഗവ.ഹയർ സെക്കൻ്ററി ഗ്രൗണ്ടിൽ വെച്ച് തിരൂരങ്ങാടി ഫെസ്റ്റ് സംഘടിപ്പിക്കാൻ തീരുമാനം. വിജ്ഞാന വിനോദ മേഖലകളെ കോര്‍ത്തിണക്കി സംഘടിപ്പിക്കുന്ന മേളയുടെ ഭാഗമായി വിപുലമായ എക്സിബിഷനും ഒരുക്കുന്നു.എക്സിബിഷനിൽ വിപണന സ്റ്റാളുകൾ കൂടാതെ ഡിപ്പാർട്ട്മെൻ്റ് സ്റ്റാളുകൾ, മെഡിക്കൽ കോളേജ് അനാട്ടമി, ഹെറിറ്റേജ് പവലിയനുകൾ, ഭക്ഷ്യമേള, സൗജന്യ മെഡിക്കൽ ടെസ്റ്റ് തുടങ്ങി നിരവധി സ്റ്റാളുകൾ സജ്ജമാകും. കൂടാതെ വിവിധ വിഷയങ്ങളിൽ സെമിനാറും,കലാസാ യാഹ്നവും ഒരുക്കുന്നുണ്ട്,പരിപാടിയുടെ സംഘാടനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.ചെയര്‍മാന്‍ കെ,പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, സോന രതീഷ്. സിപി സുഹ്‌റാബി, ...
Crime

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് ചേളാരിയിലെ സ്ത്രീയിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ

തിരൂരങ്ങാടി : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞു സ്ത്രീ യിൽനിന്നു പണം തട്ടിയ ആളെ പോലീസ് പിടികൂടി. കാസർകോട് തളങ്കര അൽ അമീൻ ഹൗസിൽ മുഹമ്മദ് മുസ്‌തഫ (48) ആണ് അറസ്‌റ്റിലായത്. ചേളാരിയിൽ തയ്യൽക്കട നടത്തുന്ന സ്ത്രീയിൽനിന്നാണ് പണം തട്ടിയത്. ചേളാരി യിലെ കടയിൽ എത്തിയ മുസ്തഫ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. ഭാര്യയോടൊപ്പം എത്തിയതാണ് എന്നു പറഞ്ഞ ഇദ്ദേഹം ഭാര്യ മറ്റൊരു ഷോപ്പിൽ സാധനങ്ങൾ വാങ്ങുകയാണ് എന്നും പറഞ്ഞു. സ്ത്രീയോട് പരിചയം നടിച്ച മുസ്തഫ, വിവിധ കേസുകളിൽപെട്ട തയ്യൽ മെഷീനുകൾ കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്നും പറഞ്ഞു. 12000 രൂപക്ക് തയ്യൽ മെഷീൻ നൽകാമെന്ന് പറഞ്ഞു. തയ്യൽകട നടത്തിപ്പുകാരിയിൽനിന്ന് 5000 രൂപ അഡ്വാൻസ് ആയി വാങ്ങി. ബാക്കി തുക പിന്നെ നൽകിയാൽ മതി എന്നും പറഞ്ഞു. തയ്യൽ മെഷീനുമായി ഹിന്ദിക്കാരണയ തൊഴിലാളി വരുമെന്നും അദ്ദേഹത്തിന് 100 രൂപ നൽകണമെന്ന് പറഞ്ഞു ഇയാൾ സ്ത്രീയെ 100 ...
Politics

കെ ടി ജലീലിനെതിരെ വീണ്ടും ആരോപണം; പെൻഷൻ ലഭിക്കാൻ രേഖ തിരുത്തലിന് പുറമെ ഇരട്ട ശമ്പള ആരോപണവും

തിരൂരങ്ങാടി: മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ ഡോ.കെ.ടി. ജലീലിനെതിരെ പുതിയ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി യൂത്ത്‌ലീഗ്. എം.എല്‍.എയായിരിക്കെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്നും അധ്യപക ശമ്പളവും കൈപറ്റിയതായി ആണ് ആരോപണം. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് 2006 മെയ് മാസത്തെ ശമ്പളം കോളേജില്‍ നിന്നും കൈപറ്റിയതായി രേഖയുള്ളത്. ഇതോടെ ലഭ്യമായ രേഖകള്‍ പ്രകാരം ജലീല്‍ 2006 മെയ് മാസത്തില്‍ ഒരേസമയം എം.എല്‍.എ ശമ്പളവും പി.എസ്.എം.ഒ കോളേജിലെ അധ്യാപക ശമ്പളവും കൈപ്പറ്റിയതായി തെളിയുകയാണ്.ഡോ. ജലീല്‍ 2006 മെയ് 24-ന് കേരള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ അതിന് ശേഷമുള്ള മെയ് 31 വരെയുള്ള അധ്യാപക ശമ്പളം അദ്ദേഹം സ്വീകരിച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഇതിലൂടെ നിയമസഭാ അംഗമായതിനു ശേഷവും ഒ...
Other

തെന്നലയിലെ ശ്മശാനം വൈദ്യുതി ശ്മശാനമാക്കി മാറ്റണം: ബി ജെ പി

തെന്നല: പഞ്ചായത്ത് ശ്മശാനം വൈദ്യുതി ശ്മശാനമാക്കി മാറ്റണമെന്ന് ബി ജെ പി പഞ്ചായത്ത് കൺ വെൻഷൻ ആവശ്യപ്പെട്ടു. 3 സെന്റ് ഭൂമികളിലും, ക്വാർട്ടെഴ് സുകളിലും ജീവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് അവരുടെ വീടുകളിൽ മരണപ്പെടുന്നവരെ സംസ്കരിക്കാൻ വലിയ തരത്തിലുള്ള പ്രതിസന്ധിയാണ് നേരിടുന്നതെന്നും വലിയ ദൂരത്തുള്ള പ്രദേശങ്ങളിലേക്കാണ് മൃതശരീരം കൊണ്ടുപോയി സംസ്കരിക്കുന്നതെന്നും അതുകൊണ്ടുതന്നെ അടിയന്തരമായി ശ്മശാനം സംസ്കാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു, ഈ ആവശ്യം ഉന്നയിച്ച് ശക്തമായ പ്രക്ഷോഭം നടത്താനും ബിജെപി തീരുമാനിച്ചു. ബിജെപി തെന്നല പഞ്ചായത്ത് കൺവെൻഷൻ പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സുജേഷ് എൻ അധ്യക്ഷത് വഹിച്ചു മണ്ഡലം പ്രസിഡണ്ട്‌ റിജു സി രാഘവ്, എം ഉദയേഷ്, ശിവദാസൻ എം, വിശ്വനാഥൻ കെ, ഷിജു പി, പ്രജീഷ് എൻ എന്നിവർ പ്രസംഗിച്ചു....
Local news

കുണ്ടൂർ ഏലംകുളം താഴത്ത് സംരക്ഷണ ഭിത്തി ഉദ്ഘാടനം ചെയ്തു

നന്നമ്പ്ര : മലപ്പുറം ജില്ലാ പഞ്ചായത്ത് 2024-25 എസ് സി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് പത്ത് ജയറാം പടി ഏലംകുളം താഴത്ത് പണിപൂർത്തിയാക്കിയ സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് തസ്ലീന പാലക്കാട്ട് അധ്യക്ഷനായി. വാർഡ് മെമ്പറും സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സണും ആയ പി. സുമിത്ര ചന്ദ്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻ വി കെ ശമീന, മെമ്പർമാരായ ധന ടീച്ചർ, തച്ചറക്കൽ കുഞ്ഞിമുഹമ്മദ് മുഹമ്മദ് കുട്ടി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ, പ്രദേശവാസികളും പങ്കെടുത്തു....
Breaking news, Crime

പ്രായപൂർത്തിയാകാത്ത 2 മക്കൾക്ക് പീഡനം, പിതാവിനെയും പിതൃ സഹോദരനെയും തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത 2 പെണ്മക്കളെ ലൈംഗികമായി ദുരുപയോഗം ചെയ്ത പിതാവിനെയും പിതൃ സഹോദരനെയും തിരൂരങ്ങാടി പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. 14 വയസ്സും 11 വയസ്സും പ്രായമുള്ള മക്കളെയാണ് പിതാവ് ദുരുപയോഗം ചെയ്തത്. തിരൂരങ്ങാടി ടുഡേ വാർത്തകൾക്ക് https://chat.whatsapp.com/IDCu5SAwZfUJm9wogFNqt7?mode=ems_copy_t തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ സഹോദരനും കുട്ടിയെ ദുരുപയോഗം ചെയ്തതായി കുട്ടി മൊഴി നൽകിയത്. കുട്ടിയുടെയും മാതാവിന്റെയും പരാതിയിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. 38, 20 വയസ്സുള്ളവരാണ് പ്രതികൾ....
Local news

തിരൂരങ്ങാടി നഗരസഭ തൊഴിൽ മേളയിൽ 226 പേർക്ക് വിവിധ കമ്പനികൾ ജോലി നൽകി

തിരുരങ്ങാടി : നഗരസഭ മിഷൻ 40 യുടെ ഭാഗമായി PSMO കോളേജിൽ വച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്.കുടുംബശ്രീയും നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 465 പേർ കുടികാഴ്ചക്ക് എത്തി. ഹൈ ലൈറ്റ്, മലയിൽ ഗ്രൂപ്പ്, ABM ബിൽഡേഴ്സ്, ആയൂർ ഹെർബൽസ്, കൃഷി ഭവൻ, SBI ലൈഫ്, MKH ഹോസ്പിറ്റൽ, YUVA ഗ്രൂപ്പ്, ഉൾപ്പെടെ 24 വിവിധ കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. 465 പേർ പങ്കെടുത്ത തൊഴിൽ മേളയിൽ 226 പേരെ വിവിധ കമ്പനികളിലായി ജോലിക്കു തെരഞ്ഞെടുത്തു. കൂടാതെ കുടിക്കാഴ്ചയുടെ ഭാഗമായി 211 പേരുടെ ഷോർട്ട് ലിസ്റ്റും കമ്പനികൾ തയ്യാറാക്കിയിട്ടുണ്ട്. അഭിരുചിയുടെയും പരിശീലങ്ങളുടെയും അടിസ്ഥാനത്തിൽ കൂടുതൽ പേർക്ക് സെലക്ഷൻ നോട്ടീസ് അയക്കുന്നതാണെന്ന് കമ്പനികൾ അറിയിച്ചു. നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്...
Accident

വീടിന് സമീപം സൈക്കിളിൽ ബൈക്കിടിച്ച് 5 വയസ്സുകാരൻ മരിച്ചു

മഞ്ചേരി : വീടിന് സമീപം സൈക്കിളിൽ ബൈക്കിടിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. മേമാട് കൂടക്കര എളയോടൻ മുഹമ്മദ് യൂസുഫിന്റെ മകൻ മുഹമ്മദ് ഇസിയാൻ ആണ് മരിച്ചത്. കബറടക്കം ഇന്ന് കൂടക്കര ജുമാ മസ്ജിദിൽ. ഇന്നലെ വൈകിട്ട് 5 ന് വീടിനടുത്താണ് ദാരുണ അപകടം. സ്വന്തം വീട്ടിൽനിന്നും സൈക്കിളിൽ തറവാട്ടിലേക്ക് പോകുമ്പോഴാണ് തൊട്ടേക്കാട് ഭാഗത്തുനിന്നും വന്ന ബൈക്ക് ഇടിച്ചത്. ഉടനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാരിയാട് ആലുക്കൽ നാസിറുൽ ഇസ്ലാം നഴ്സറി സ്കൂളിൽ യുകെജി വിദ്യാർത്ഥിയാണ്. മാതാവ് ഉമ്മുഹബീബ. സഹോദരങ്ങൾ , മുഹമ്മദ് സിനാൻ, മുഹമ്മദ് അൻസീർ, മുഹമ്മദ് സബീഹ്....
Other

ചെറുമുക്കിൽ തെരുവ് നായ്ക്കൾ താറാവുകളെ കടിച്ചു കൊന്നു

തിരൂരങ്ങാടി : ചെറുമുക്ക് പള്ളിക്കൽ താഴത്തെ കല്ലൻ റഹൂഫിൻ്റെ വീട്ടിലെമുട്ട ഇടുന്ന പത്ത് താറാവുകളെ തെരുവ് നായകൾ കടിച്ചു കൊന്നു . . റഹൂഫ് വെള്ളിയാഴ്ച പുലർച്ച നാലു മണിക്ക് എണീറ്റ്വീട് തുറന്നു പുറത്ത് ഇറങ്ങിയപ്പോൾ താറാവുകളെ മുറ്റത്ത് കാണുകയും അഞ്ചോളം വരുന്ന തെരുവ് നായകൾ ഓടി പോവുന്നത് കാണുകയും ചെയ്തു . തെരുവ് നായകൾ കുട് പൊളിച്ചു അകത്ത് കടന്നാണ് താറാവുകളെ കടിച്ചു കൊന്നത് .റഹൂഫ് നാലു വർഷത്തോളമായി വീട്ടിൽ താറാവുകളെ വളർത്താൻ തുടങ്ങിയിട്ട് കൂടാതെ കോയിക്കളെയും വളർത്തുന്നുണ്ട്..പ്രദേശത്ത് തെരുവ് നായക്കളുടെ ശല്യം വർദിച്ചിട്ടുണ്ട്.എൽ പി സ്കൂൾ പരിസരം .യൂ പി സ്കൂൾ പരിസരം .തീരദേശ റോഡ് .ചെറുമുക്ക് ടൗൺ എന്നിവടങ്ങളിൽ തെരുവ് നായ ശല്യം വർദ്ദിച്ചിട്ടുണ്ട് . കഴിഞ്ഞ ഡിസംബർ മാസത്തിൽ ചെറുമുക്ക് ജീലാനി നഗറിൽ തെരുവുനായ അക്രമത്തിൽ നാലു പേർക്ക് കടിയേറ്റിരുന്നു...
Politics

വികസന സദസിന് ജില്ലയില്‍ തുടക്കം; ആദ്യ പരിപാടി യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍, ഉദ്‌ഘാടനം ചെയ്തത് ലീഗ് പ്രസിഡന്റും

തിരൂർ : സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും അവതരിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന ജില്ലയിലെ വികസന സദസിന് മംഗലം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. മംഗലം വി.വി.യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും നടന്നു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പാത്തുമ്മക്കുട്ടി അധ്യക്ഷത വഹിച്ചു. സര്‍ക്കാരിന്റെ സഹായത്താല്‍ തീരദേശ കുടിവെള്ള പദ്ധതി, റോഡ് നവീകരണം തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടത്താന്‍ സാധിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 200 ലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഗ്രാമ പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന സില്‍വര്‍ ജൂബിലി സപ്ലിമെന്റ് ''ഗ്രാമ സ്വരാജ്'' പ...
Malappuram

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് പുതിയ സൂപ്രണ്ടിനെ നിയമിച്ചു

തിരൂരങ്ങാടി : ഒടുവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് പുതിയ സൂപ്രണ്ടിനെ നിയമിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ.വി.വിനോദ് ആണ് പുതിയ സൂപ്രണ്ട്. ഭരണ രംഗത്ത് പരിചയ സമ്പന്നൻ ആണ്. നേരത്തെ ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ആയി മികവ് തെളിയിച്ച വ്യക്തിയാണ്. അതിന് ശേഷം തിരൂർ ജില്ലാ ആശുപത്രിയിൽ സൂപ്രണ്ട് ആയിരുന്നു. അക്കാലത്താണ് ആശുപത്രിയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തിയത്. തിരൂരങ്ങാടി താലൂക്കിൽ തന്നെയുള്ള വള്ളിക്കുന്ന് സ്വദേശിയാണ്. സ്വന്തം താലൂക്ക് ആശുപത്രിയിൽ തന്നെ സൂപ്രണ്ട് ആയി എത്തുമ്പോൾ ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും എന്ന വിശ്വാസ ത്തിലാണ് രോഗികൾ. സൂപ്രണ്ട് ആയിരുന്ന ഡോ.പ്രഭുദാസ് ജില്ലാ ജനറൽ ആശുപത്രി സൂപ്രണ്ട് പ്രമോഷൻ ലഭിച്ചു പോയ ശേഷം സൂപ്രണ്ട് ഇല്ലായിരുന്നു. തുടർന്ന് സീനിയർ ഡോക്ടർ ആയ ഓർത്തോ വിഭാഗത്തിലെ ഡോ.മൊയ്‌ദീൻ കുട്ടിക്കായിരുന്നു ചുമതല. ഇതു കാരണം...
Obituary

മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊടിഞ്ഞി മഹല്ലിൽ മരണപ്പെട്ടത് 3 പേർ

തിരൂരങ്ങാടി : മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊടിഞ്ഞി മഹല്ലിൽ മരണപ്പെട്ടത് മൂന്നുപേർ. വെള്ളിയാഴ്ച യാണ് കൊടിഞ്ഞി മഹല്ലിൽ മൂന്നു മരണങ്ങൾ ഉണ്ടായത്. ആദ്യം മരണപ്പെട്ടത് കൊടിഞ്ഞി എരുകുളം സ്വദേശിയും ചെറുപ്പാറ ബാബുസലാം മദ്രസക്ക് സമീപം താമസക്കാരനും ആയ തയ്യിൽ അബ്ദുറഹ്മാൻ (56) എന്ന അബ്ദുവാണ്. രാത്രിയാണ് അബ്ദു മരണപ്പെട്ടത്. രാവിലെ 7 മണിയോടെ അൽ അമീൻ നഗർ സ്വദേശി വിറ്റാട്ടിൽ ബീരാൻകുട്ടി ഹാജി (75) മരണപ്പെട്ടു. അല്പം കഴിഞ്ഞപ്പോൾ കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി കല്ലിങ്ങൽ ഹംസ (67) യും മരണപ്പെട്ടു. മൂവരും അതത് പ്രദേശങ്ങളിൽ സാമൂഹ്യ രംഗത്ത് സജീവമുള്ള ആളുകൾ ആയിരുന്നു. അബ്ദുവിന്റെയും ബീരാൻ കുട്ടി ഹാജിയുടെയും മയ്യിത്ത് നിസ്കാരം 11 മണിക്ക് നടത്തി. ഹംസയുടേത് വൈകുന്നേരം 5.30 നും. ഒരേ ദിവസം തന്നെ മൂന്നു മയ്യത്തുകൾക്കാണ് കൊടിഞ്ഞിപ്പള്ളി സാക്ഷ്യം വഹിച്ചത്. അബ്ദുവിന്റെ കുടുംബ വിവരങ്ങൾ: കൊടിഞ്ഞി എരുകുളം സ്വദേശി...
Obituary

തെയ്യാല മേലേക്കാട്ടിൽ അബ്ദുർറഹ്മാൻ അന്തരിച്ചു

തെയ്യാല : പരേതനായ മുഹമ്മദ്‌ എന്നവരുടെ മകൻ മേലാകാട്ടിൽ അബ്ദുറഹ്മാൻ എന്ന കുഞ്ഞു അന്തരിച്ചു. മയ്യിത്ത് നിസ്കാരം രാവിലെ 11.30 തട്ടത്തല ജുമാമസ്ജിദിൽ. അലി (ഖത്തർ), അൻസാരി, സിദ്ധീഖ് എന്നിവരുടെ ഉപ്പ.
Obituary

ചെറുമുക്ക് തലാപ്പിൽ മുഹമ്മദ് കുട്ടി അന്തരിച്ചു

തിരൂരങ്ങാടി : ചെറുമുക്ക് റഹ്മത്ത് നഗർ സ്വദേശി പരേതനായ തലാപ്പിൽ സൂപ്പി ഹാജിയുടെ മകൻ തലാപ്പിൽ മുഹമ്മദ് കുട്ടി (57) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ചെറുമുക്ക് ജുമാ മസ്ജിദിൽ.ഉമ്മ - ബീവിഭാര്യ - മറിയാമു മക്കൾ : നിയാസ് (mr. Simple jens shop chemmad ), ഖമറുന്നിസ, ബദറുന്നിസ, മരുമക്കൾ : ആബിദ് (ഓമച്ചപ്പുഴ), ഹാരിസ് (വെന്നിയൂർ), തഷീല (കുറ്റൂർ), സഹോദരൻങ്ങൾ: യൂസുഫ്ഹനീഫ(യാംബു)അബ്ദു സമദ് (റിയാദ് )ഫഖ്‌റുദ്ധീൻമുഹമ്മദലി (റിയാദ് )സിറാജുദ്ധീൻതിത്തീമു (ck നഗർ )ഹാജറ (കരിങ്കപ്പാറ )...
Obituary

മുസ്ലിംലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറി ബക്കർ ചെർണൂർ അന്തരിച്ചു

ബക്കർ ചെർണ്ണൂർ നിര്യാതനായി. മൂന്നിയൂർ: മുസ്ലിം ലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറിയും മുൻ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ബക്കർ ചെർണ്ണൂർ (61) നിര്യാതനായി. അസുഖ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ ,അവിഭക്ത തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, പ്രസിഡണ്ട് , മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി, മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി,മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ,തയ്യിലക്കടവ് ചെർണ്ണൂർ മഹല്ല് സെക്രട്ടറി തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തയ്യിലക്കടവ് തഖ് വീമുൽ ഖുർആൻ മദ്രസ്സയിൽ പൊതു ദർശന സൗകര്യം ചെയ്തിട്ടുണ്ട്. ഖബറടക്കം 4-10-2025 (ശനി) രാവിലെ 11 മണിക്ക് തയ്യിലക്കടവ് മൂച്ചിത്താണി മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യ: ഫാത്തിമമക്കൾ: മുഹമ്മദ് ഫാരിസ്,...
Education

ശുറൈഹ് തിരൂരങ്ങാടി ക്ക് ഡോക്ടറേറ്റ് ലഭിച്ചു

തിരൂരങ്ങാടി : അറബി ഭാഷാ പദങ്ങളുടെ അർത്ഥ ശാസ്ത്രം (semantics), പദനിർമ്മിതി, വികാസം എന്നീ മേഖലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ശുറൈഹ് തിരൂരങ്ങാടി ഡോക്ടറേറ്റ് നേടി. സിറിയൻ എഴുത്തുകാരൻ മുഹിയുദ്ദീൻ ദർവേഷിന്റെ "ഇഅ്റാബുൽ ഖുർആൻ" എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയായിരുന്നു പഠനം. ജാമിഅ അൽ ഹിന്ദ് ഇസ്ലാമിയ, മിനി ഊട്ടി ഹയർസെക്കൻഡറി പ്രിൻസിപ്പലും തിരൂരങ്ങാടി പൂങ്ങാടൻ മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനുമാണ് ശുറൈഹ്.. ഭാര്യ ഷഫ്ന ജി.എം.എൽ.പി സ്കൂൾ തിരൂരങ്ങാടി അധ്യാപികയാണ്....
Job

തിരൂരങ്ങാടി നഗരസഭ മെഗാ തൊഴിൽമേള നാളെ

തിരൂരങ്ങാടി: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി നഗരസഭ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള 4 ന് ശനിയാഴ്ച നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ വെച്ചാണ് പരിപാടി. മേളയിൽ 500 ൽ പരം ജോലി സാധ്യതകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഗൂഗിൾ ഫോം 02/10/2025 ന് മുൻപ് ഫിൽ ചെയ്യുക. മറ്റു പഞ്ചായത്തുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. സ്പോട് രജിസ്‌ട്രേഷനും ഉണ്ടാകുന്നതാണ്. https://docs.google.com/forms/d/e/1FAIpQLSc2JBd3AAgS3NrdIBQE-dai9fU0zWrMFxVm7E4Gac7HjXjDFg/viewform?usp=header...
Obituary

കൊടിഞ്ഞി വിറ്റാട്ടിൽ ബീരാൻകുട്ടി ഹാജി അന്തരിച്ചു

കൊടിഞ്ഞി : അൽഅമീൻ നഗർ സ്വദേശി വിറ്റാട്ടിൽ ബീരാൻ ഹാജി അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കൊടിഞ്ഞി പള്ളിയിൽ. മകൾ, ഹസ്സൻ, സലാം മാസ്റ്റർ (പി എം ഇ എസ് എ എം യു പി സ്കൂൾ പാലത്തിങ്ങൽ), മിശാൽ.
Other

കോണ്ഗ്രസ് ചെമ്മാട്ട് പലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി

തിരൂരങ്ങാടി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തിൽ ചെമ്മാട് വെച്ച് "മാനിഷാദാ" പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ സദസ്സ് നടത്തി. ഡി സി സി ജനറൽ സെക്രട്ടറി പി.കെ ഹൈദ്രോസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് മുൻസിപ്പൽ പ്രസിഡൻ്റ് പാറക്കൽ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹൻ വെന്നിയൂർ അധ്യക്ഷത വഹിച്ചു. ഖാദർ പന്തക്കൻ, അറക്കൽ കൃഷ്ണൻ , എം.എൻ ഹുസൈൻ , നാസർ കെ. തെന്നല , പി.കെ.എം. ബാവ, കെ.പി.സി. രാജീവ്ബാബു , കല്ലുപറമ്പൻ അബ്ദുൽ മജീദ് ഹാജി , പി.കെ. അബ്ദുൽ അസീസ്, കെ.എം. സെയ്താലി ,സലീം ചുള്ളിപ്പാറ, എൻ.വി. മൂസക്കുട്ടി, മുഹമ്മദ് കോയ , ലത്തീഫ് പരപ്പനങ്ങാടി, ഹാരീസ് തടത്തിൽ, കുഞ്ഞി മരയ്ക്കാർ , ഷാജു കാട്ടകത്ത് , രാമചന്ദ്രൻ .വി , നൗഫൽ ഏറിയാടൻ, നവാസ്. ഇ.കെ , ബാലഗോപാലൻ , ഭരതൻ കെ.എം , യു.വി. സുരേന്ദ്രൻ , വിജീഷ് തയ്യിൽ , അലിബാബ ചെമ്പ , സി.വി ഹനീഫ , സി.പി സുഹ്റാബി ...
Accident

വേങ്ങര പറമ്പിൽപടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്

വേങ്ങര : മലപ്പുറം- കൂരിയാട് റോഡിൽ വേങ്ങര പറമ്പിൽ പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. 2 പേർക്ക് ഗുരുതര പരിക്ക്. ഷഹബാസ് (20), പതിനാറുങ്ങൽ സ്വദേശി അബൂബക്കർ (25), പറമ്പിൽ പീടിക സ്വദേശി ഷിമ്മാസ് (17), വള്ളിക്കുന്ന് സ്വദേശി അനസ് (22) എന്നിവർക്കാണ് പരിക്ക്. ഷഹബാസ്, അനസ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ രാത്രി 2.30 ന് ആണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം 4 പേരെയും കോട്ടക്കൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു....
Crime

കോഴിക്കോട് 10 വയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, നാട്ടുകാരുടെ അവസരോചിത ഇടപെടലില്‍ പ്രതി പിടിയില്‍

കോഴിക്കോട്: പയ്യാനക്കലിൽ പത്തു വയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, നാട്ടുകാരുടെ സമയോചിത ഇടപെടലില്‍ പ്രതി പിടിയില്‍. മോഷ്ടിച്ച കാറിലാണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്. കാസർകോട് സ്വദേശി സിനാൻ അലി യൂസുഫ് ( 33) ആണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്. മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറിലേക്ക് കയറാന്‍ തയ്യാറാകാതിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് കയറ്റുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ഇയാളെ പിടികൂടി പൊലീസിനെ അറിയിക്കുകയായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു....
Other

ഹജ്ജ് – 2026: വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 3791 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം : 2026 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 1 മുതൽ 3791 വരെയുള്ള വർക്ക് ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ 2025 ഒക്ടോബർ 11-നകം ആദ്യ ഗഡു ഒരാൾക്ക് 1,52,300/- അടവാക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും, നോമിനിയും ഒപ്പിടണം), പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് & ഫിറ്റ്നസ് സർട്ടി...
Accident

വലിയപറമ്പ് അരീത്തോട് കാർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു, മരണം മൂന്നായി

തിരൂരങ്ങാടി : ദേശീയപാതയിൽ വലിയ പറമ്പ് അരീത്തോട് ലോറിക്ക് പിറകിൽ കാറിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം മൂന്നായി. വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പങ്ങിണിക്കാടൻ ഉസ്മാൻ എന്നവരുടെ മകൻ ഫഹദ് മൊയ്‌ദീൻ മുസ്‌ലിയാർ (25) ആണ് മരിച്ചത്. അപകടത്തിൽ പൊന്മുണ്ടം വൈലത്തൂർ വലിയ പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെ മകൻ ഉസ്മാനുൽ ജസീൽ (24), താനൂർ ചീരാൻ കടപ്പുറം സ്വദേശി മുസ്ലിയാരകത്ത് മാമുക്കോയ യുടെ മകൻ വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (24) എന്നിവർ അപകട ദിവസം തന്നെ മരിച്ചിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ👇 join ചെയ്യുകhttps://chat.whatsapp.com/GcGXv3Yy8BnHPrIaDJFhKQ?mode=ems_copy_tമൂവരും തലക്കടത്തൂർ ജുമുഅത്ത് പള്ളി ദർസ് വിദ്യാർത്ഥികളാണ്. ഈ കഴിഞ്ഞ 26 ന് വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. ഇവർ ഉൾപ്പെടെ 5 ദർസ് വിദ്യാർഥികൾ കോഴിക്കോട് ഭാഗത്തേക്ക് പരിപാടിയിൽ പങ്കെടുക്...
Education

റാങ്കിൻ തിളക്കവുമായി കുണ്ടൂർ പിഎംഎസ്ടി കോളേജ്; എം എസ് സി സൈക്കോളജിയിൽ ഫഹ്മിദക്ക് ഒന്നാം റാങ്ക്

കുണ്ടൂർ: കാലിക്കറ്റ് സർവകലാശാല എം എസ് സി സൈക്കോളജി പരീക്ഷയിൽ പി. എം.എസ്.ടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ. ഫഹ്മിത.സി ക്ക് ഒന്നാം റാങ്ക്. കരിങ്കപ്പാറ ചെമ്മിലി മുഹമ്മദ്കുട്ടി - ഫസീല ദമ്പതികളുടെ മകളും പൊന്മുണ്ടം മൂത്തേടത് മുഹമ്മദ് ഫൈറൂസിന്റെ ഭാര്യയുമാണ്. പി എം എസ് ടി കോളേജിന് മുമ്പും റാങ്ക് ലഭിച്ചിട്ടുണ്ട്. ബി എസ് സി സൈക്കോളജി യുടെ ആദ്യ ബാച്ചിൽ പി. ഷഹന ഷിറിന് ഒന്നാം റാങ്ക് ലഭിച്ചിരുന്നു. 2019 ബി എസ് സി സൈക്കോളജിയിൽ തന്നെ ഷംല, ഷംന എന്നിവർക്ക് നാലാം റാങ്കും 2023 ൽ എം എസ് സി സൈക്കോളജിയിൽ എൻ. നസ്രുദ്ധീന് ആറാം റാങ്കും നേടിയിരുന്നു. 2015 ൽ കുണ്ടൂർ മർകസ് കമ്മിറ്റിക്ക് കീഴിൽ ആരംഭിച്ചതാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ (പി എം എസ് ടി) ആർട്‌സ് ആൻഡ് സയൻസ് കോളേജ്. 118 വിദ്യാർഥികളുമായി ആരംഭിച്ച കോളേജിൽ ഇപ്പോൾ ആയിരത്തിലേറെ വിദ്യാർഥികൾ ഉണ്ട്. പി എസ് എം ഒ കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്ന മേജർ ...
Politics

വിദ്യാർത്ഥി ഹൃദയങ്ങൾ കീഴടക്കി എം.എസ്.എഫ് ‘ക്യാമ്പസ് കാരവൻ’ വേങ്ങരയിൽ

മലപ്പുറം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളുടെ മുന്നോടിയായി 'സർഗ വസന്ത കലാലയം,സമരോൽസുക വിദ്യാർത്ഥിത്വം' എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ക്യാമ്പസ് കാരവൻ' അഞ്ചു നാൾ പിന്നിട്ടു. ഒക്ടോബർ 7 വരെയാണ് ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പര്യടനം നടത്തുന്നത്. വേങ്ങര മലബാർ കോളേജിൽ 5-ാം ദിവസം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ അസ് ലു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പി.പി.ടി.എം കോളേജ് ചേറൂരിൽ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി എ ജവാദ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രേസ് വാലി കോളേജ് മരവട്ടത്ത് അഹമ്മദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കോട്ടക്കൽ ഫാറൂഖ് കോളേജിൽ നടന്ന സമാപനം ടെക്ഫെഡ് സംസ്ഥാന ചെയർമാൻ ജലീൽ കാടാമ്പുഴ ഉദ്ഘാടനം നിർവഹിച്ചു. ജാഥാ ക്യാപ്റ്റൻ കബീർ മുതുപറമ്പ്, വൈസ് ക്യാപ്റ്റൻ ഷിബി മക്കരപ്പറമ്പ്, കോഡിനേറ്റർമാരായ സിപി ഹാരിസ്, കെഎം ഇസ്മായിൽ, ഷഹാന ശർത്തു,ജാഥ അംഗങ്ങളായ മബ്‌റൂ...
Politics

കരുത്ത് വിളിച്ചോതി എം.എസ്.എഫ് ക്യാമ്പസ് കാരവൺ

മലപ്പുറം: 'സർഗ വസന്ത കലാലയം സമരോത്സുക വിദ്യാർത്ഥിത്വം' എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ കമ്പസുകളിൽ സംഘടിപ്പിക്കുന്ന 'ക്യാമ്പസ് കാരവൻ' മൂന്നാം ദിനം പുളിക്കൽ മദീനത്തുൽ ഉലൂം കോളേജിൽ നിന്ന് തുടങ്ങിമഞ്ചേരി യൂണിറ്റി വിമൻസ് കോളേജിൽ സമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലെയും വർദ്ധിച്ചു വരുന്ന വിദ്യാർത്ഥി പങ്കാളിത്തം ജാഥയുടെ സ്വീകാര്യത വിദ്യാർത്ഥികളിൽ പ്രകടമാക്കുന്നതായിരുന്നു. ക്യാമ്പസുകളിലെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ ഇടപെടലുകൾ ഓരോ ക്യാമ്പസിലെയും എം.എസ്.എഫിൻ്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. ഏകാധിപത്യത്തിൻ്റെ അരാഷ്ട്രീയ ആൾകൂട്ടമായ എസ്.എഫ്.ഐ ക്യാമ്പസുകളിൽ അക്രമ അഴിച്ചു വിട്ട് വിദ്യാർത്ഥികളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനെതിരെ വിദ്യാർത്ഥികൾ പ്രതികരിക്കുന്ന കാഴ്ചയാണ് ക്യാമ്പസ് കാരവനിലൂടെ കാണുന്നത്.ജാഥ ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ക...
Information

തദ്ദേശ തെരഞ്ഞെടുപ്പ്: ഒക്ടോബര്‍ 14 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം, പ്രവാസികള്‍ക്കും വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാം

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ഒരു വാര്‍ഡിലെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്കോ മറ്റൊരു വാര്‍ഡിലേക്കോ മാറുന്നതിനുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാന്‍ ഒക്ടോബര്‍ 14 വരെ അവസരമുണ്ട്. സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും നല്‍കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം അതാത് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധപ്പെടുത്തണം. മരണപ്പെട്ടവ...
error: Content is protected !!