Tag: Malappuram

കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത
Kerala

കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്‌ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ  തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ...
Kerala, Malappuram, Other

പാഴ് വസ്തു തരം തിരിവ് പ്രദർശന സ്റ്റാൾ സ്ഥാപിച്ചു

മലപ്പുറം : പാഴ് വസ്തുക്കൾ എങ്ങനെ തരംതിരിക്കണമെന്ന് ആശങ്കപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ പോംവഴിയുണ്ട്. മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓണം വാരാഘോഷത്തിന്റെ ഭാഗമായി മലപ്പുറം കോട്ടക്കുന്ന് പാർക്കിൽ ഒരുക്കിയ പാഴ് വസ്തു പ്രദർശന സ്റ്റാളിലെത്തിയാൽ പാഴ് വസ്തുക്കൾ തരം തിരിക്കലിന്റെ ആശങ്കകൾ അകറ്റാം. പൊതുജനങ്ങൾക്കായി ഇവിടെ എങ്ങനെ പാഴ് വസ്തുക്കൾ തരം തിരിക്കാമെന്ന് അറിയാൻ സൗകര്യമുണ്ട്. ക്ലീൻ കേരള കമ്പനിയും ജില്ലാ ശുചിത്വമിഷനും സഹകരിച്ചാണ് സ്റ്റാൾ സ്ഥാപിച്ചത്. ഓണാഘോഷം ഗംഭീരമാകുമ്പോൾ ബാക്കിയാകുന്ന പാഴ് വസ്തുക്കളുടെ തരംതിരിവ് പൊതുജനത്തിന് നേരിൽ ബോധ്യപ്പെടുത്തുന്നതിനും ഇതുവഴി സാധിക്കും. പ്ലാസ്റ്റിക് ഉപയോഗം എങ്ങനെ കുറയ്ക്കാമെന്നതിൽ തുടങ്ങി ഇവയുടെ തരംതിരിവും ഹരിതകർമസേന ശേഖരിക്കുന്നതുമെല്ലാം വ്യക്തമാക്കുന്ന തരത്തിലാണ് സ്റ്റാളിന്റെ ക്രമീകരണം. മേളയിലെത്തുന്നവർ ഉപയോഗിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ...
Kerala, Malappuram, Other

കരിപ്പൂരില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവര്‍ത്തകനുമായ മലപ്പുറം സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. സൗദിയില്‍ കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവര്‍ത്തകനുമായി അറിയപ്പെടുന്ന തുവ്വൂര്‍ മമ്പുഴ സ്വദേശിയായ തയ്യില്‍ മുനീര്‍ബാബു ഫൈസി (39) ആണ് കസ്റ്റംസിന്റെ പിടിയിലായത്. ഇന്ന് രാവിലെ ജിദ്ദയില്‍ നിന്നും ഇന്‍ഡിഗൊ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ മുനീര്‍ബാബുവില്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 1167 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മുനീര്‍ബാബു നാലു ക്യാപ്‌സ്യൂളുകളായി തന്റെ ശരീരത്തില്‍ ഒളിപ്പിച്ചു വെച്ചാണ് സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ മുനീര്‍ബാബുവിന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും...
Kerala, Malappuram, Other

ഇശൽ മഴ പെയ്തിറങ്ങി; ഓണം വാരാഘോഷത്തിന് ആവേശ തുടക്കം

സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് ഓണം വാരാഘോഷത്തിന് കോട്ടക്കുന്നിൽ തുടക്കമായി. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പി ഉബൈദുല്ല എം എൽ എ വാരാഘോഷം ഉദ്ഘാടനം ചെയ്തു. സാഹോദര്യവും സ്നേഹവും പങ്കുവെക്കുന്നതാണ് ഓണത്തിൻ്റെ സന്ദേശം. മത സൗഹാർദം തകർക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഇക്കാലത്ത് സൗഹാർദം പങ്കിടാൻ ഓണം പോലുള്ള ആഘോഷം സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇശൽ വിരുന്നൊരുക്കി കണ്ണൂർ ശരീഫും സംഘവും ആദ്യ ദിനം സദസ്സിന് ആസ്വാദനം പകർന്നു. കോട്ടക്കുന്ന് ഓപ്പൺ സ്റ്റേജിൽ നടന്ന പരിപാടിയിൽ മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപഴ്സൺ ഫൗസിയf കുഞ്ഞിപ്പു,നഗരസഭ പ്രതിപക്ഷ നേതാവ് ഒ സഹദേവൻ, അംഗം പി എസ് എ ഷബീർ, തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വീക്ഷണം മുഹമ്മദ്‌, എ.ഡി.എം എൻ എം മെഹറലി, ഡിടിപിസി എക്സി. കമ്മിറ്റി അംഗം വി പി അനിൽ, സെക്രട്ടറി വിപിൻ ചന്ദ്ര എന്നി...
Information

അനധികൃത ഖനനം ; പത്ത് വാഹനങ്ങൾ പിടികൂടി

മലപ്പുറം : അനധികൃതമായി ഖനനം ചെയ്തതിന് പത്ത് വാഹനങ്ങള്‍ പിടികൂടി. ഒരു മണ്ണു മാന്ത്രി യന്ത്രവും ഒമ്പത് ടിപ്പര്‍ ലോറികളുമാണ് റവന്യൂ അധികൃതര്‍ പിടികൂടിയത്. മലപ്പുറം മേല്‍മുറിയിലെ ചെങ്കല്‍ ക്വാറിയില്‍ നിന്നുമാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. നേരത്തെ അവധി ദിവസങ്ങളിൽ നടത്തുന്ന അനധികൃത ഖനനത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധനയും വാഹനങ്ങൾ പിടിച്ചെടുത്തതും. പരിശോധനക്ക് റവന്യൂ ഉദ്യോഗസ്ഥരായ കുഞ്ഞുമുഹമ്മദ്, അൻവര്‍ ഷക്കീല്‍, ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. ...
Kerala, Local news, Malappuram, Other

വെളിമുക്ക് പാലിയേറ്റീവിൽ ഭിന്നശേഷിക്കാർക്ക് ഓണാഘോഷം സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഭിന്നശേഷി മാലാഖ കുട്ടികളെ ചേർത്ത് പിടിച്ച് കലാ കായിക മൽസരങ്ങൾ സംഘടിപ്പിച്ചും ഓണ സദ്യ ഒരുക്കിയും വെളിമുക്ക് പാലിയേറ്റീവും തിരൂരങ്ങാടി ജി.എച്ച്. എസും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. പാലിയേറ്റീവ് സെന്ററിൽ സംഘടിപ്പിച്ച പരിപാടി മുൻ ബ്ലോക്ക് മെമ്പർ കടവത്ത് മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഉണ്ണി പടിക്കൽ അദ്ധ്യക്ഷ്യം വഹിച്ചു. സി.പി. യൂനുസ്,ഇല്ലിക്കൽ ബീരാൻ, സിസ്റ്റർ ലീന, യൂസുഫ് ചനാത്ത് പ്രസംഗിച്ചു. റാസിൻ, റിമ, ഫാത്തിമ ഫിദ, റാനിയ, ബുജൈർ നേത്രത്വം നൽകി. ഭിന്നശേഷി മാലാഖ കുട്ടികൾ വിവിധ കലാ - കായിക പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത വർക്ക് സമ്മാനങ്ങളും ഓണ സദ്യയും ഒരുക്കിയിരുന്നു. ...
Information

മലപ്പുറം ജില്ലാ പൊലിസ് മേധാവി എസ് സുജിത് ദാസിനെ മാറ്റി

മലപ്പുറം: താനൂര്‍ കസ്റ്റഡിക്കൊല വിവാദത്തിനിടെ മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത് ദാസിനെ മാറ്റി. സെപ്റ്റംബര്‍ 2 മുതല്‍ മലപ്പുറത്തിന്റെ ചുമതല പാലക്കാട് എസ്പിക്ക് ആയിരിക്കും.ഹൈദരാബാദില്‍ പരിശീലനത്തിന് പോകാമാണ് സര്‍ക്കാര്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹൈദരാബാദ് നാഷണല്‍ പൊലീസ് അക്കാദമിയില്‍ സെപ്തംബര്‍ 4 മുതലാണ് പരിശീലനം. ഡാന്‍സാഫ് സംഘം പിടികൂടിയ എം.ഡി.എം.എ കേസിലെ പ്രതി താമിര്‍ ജിഫ്രിയുടെകസ്റ്റഡിക്കൊലയുടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ സുജിത് ദാസിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധ മാര്‍ച്ചുകളും എസ്.പി ഓഫീസിലേക്ക് നടന്നു. എസ്.പി ചാര്‍ജെടുത്ത ശേഷം മലപ്പുറത്ത് ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍ വന്ന വലിയ തോതിലുള്ള വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയായിരുന്നു കൂടുതലും വിമര്‍ശനം. എസ്.പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയ എം.ഡി.എം.എ കേസിലെ പ്രതി താമ...
Kerala, Local news, Malappuram, Other

താനാളൂരിലെ കാളപ്പുട്ട് ഉത്സവം ആവേശമായി, കാണാന്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ ജനപ്രവാഹം

താനൂര്‍: ഓണാഘോഷത്തോടനുബന്ധിച്ച് താനാളൂര്‍ ഗ്രാമ പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും എന്റെ താനുരും ചേര്‍ന്ന് താനാളൂര്‍ മര്‍ഹും സി.പി. പോക്കര്‍ സാഹിബിന്റെ കണ പാടത്ത് വെച്ച് നടത്തിയ കാളപ്പുട്ട് ഉത്സവം ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. 6 വര്‍ഷങ്ങള്‍ക്ക് ശേഷം താനാളൂരില്‍ നടന്ന കാളപൂട്ട് കാണാന്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് എത്തിയത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 72 ജോഡി കന്നുകള്‍ പങ്കെടുത്തു. സമാപന ചടങ്ങ് സംസ്ഥാന കായിക, ന്യുന്ന പക്ഷക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ കാര്‍ഷിക മേളയായ കാളപ്പൂട്ട് അന്യംനിന്ന് പോവാതിരിക്കാന്‍ എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന കന്നുടമകളെ ചടങ്ങില്‍ ആദരിച്ചു. മുഴുവന്‍ പൂട്ടുകാര്‍ക്കും മന്ത്രി ഓണപുടവ സമ്മാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ചടങ്ങില്‍ അധ്യക...
Kerala, Malappuram, Other

കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍: എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള പ്രവൃത്തികള്‍ സെപ്റ്റംബറില്‍ ആരംഭിക്കും

മലപ്പുറം : കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി എം.എല്‍.എയുടെ 2022-23 വര്‍ഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച രണ്ട് കോടി രൂപയുടെ പ്രവൃത്തികള്‍ സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ആരംഭിക്കുമെന്ന് പി. ഉബൈദുള്ള എം.എല്‍.എ അറിയിച്ചു. നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് മുന്‍സിപ്പല്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗം പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. പാര്‍ക്കിംഗ് ഗ്രൗണ്ട് ഇന്റര്‍ലോക്കിംഗ് സമയത്ത് നഗരസഭ ബസ് സ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യും. ഗാരേജിലേക്കും റാമ്പിലേക്കുമുള്ള വാഹനങ്ങളുടെ പ്രവേശനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തും. കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ കെ.റെയിലുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ജല ലഭ്യത ഉറപ്പു വര...
Kerala, Local news, Malappuram, Other

വള്ളിക്കുന്ന് പഞ്ചായത്തിൽ കുടുംബശ്രീ ഓണച്ചന്തക്ക് തുടക്കം

തിരൂരങ്ങാടി : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ജനകീയ ഓണച്ചന്തക്ക് തുടക്കമായി. വള്ളിക്കുന്ന് അത്തണിക്കൽ ഓപ്പൺ സ്‌റ്റേജിൽ നടന്ന പരിപാടി പി. അബ്ദുൾ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണവിപണി മുന്നിൽ കണ്ട് വിവിധ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന സാധ്യത പ്രയോജനപ്പെടുത്തി ഗുണനിലവാരത്തിലുള്ള സാധനങ്ങൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.കെ രാധ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.പി സിന്ധു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. സന്തോഷ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു...
Kerala, Local news, Malappuram, Other

കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊപ്പിക്കല്ലുകള്‍ കണ്ടെത്തിയ പ്രദേശം മലപ്പുറത്ത്, കണ്ടെടുത്തത് നിരവധി മഹാശിലായുഗ ശേഷിപ്പുകള്‍

മലപ്പുറം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊപ്പിക്കല്ലുകള്‍ കണ്ടെത്തിയ പ്രദേശമെന്ന ഖ്യാതി കുറ്റിപ്പുറം വില്ലേജിലെ നാഗപറമ്പിന് സ്വന്തം. വിവിധ രൂപത്തിലുള്ള കല്‍വെട്ട് ഗുഹകള്‍, ഒമ്പത് തൊപ്പിക്കല്ലുകള്‍, നന്നങ്ങാടികള്‍, മണ്‍പാത്രങ്ങള്‍, ഇരുമ്പുപകരണങ്ങള്‍, കാല്‍ക്കുഴികള്‍ എന്നിവയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയ്ക്കായി നാഗപറമ്പ് - വലിയ പറപ്പൂര്‍ റോഡോരം കുഴിക്കുമ്പോഴാണ് ഗുഹയുടെ ഒരു ഭാഗം കണ്ടത്. പുരാവസ്തു വകുപ്പിനെ വിവരം അറിയിക്കുകയും കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഖനന നടപടികള്‍ ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്നാണ് നിരവധി മഹാശിലായുഗ ശേഷിപ്പുകള്‍ കണ്ടെടുത്തത്. അര്‍ദ്ധ വൃത്താകൃതിയില്‍ ചെങ്കല്ലില്‍ കൊത്തിയെടുത്ത മണ്ണില്‍ പതിക്കുന്ന കല്‍രൂപങ്ങളാണ് തൊപ്പിക്കല്ലുകള്‍. കമിഴ്ത്തിവച്ച തൊപ്പിയുടെ രൂപത്തിലുള്ളതിനാ...
Kerala, Local news, Malappuram, Other

ഓണ വിപണി: ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 66 നിയമലംഘനങ്ങൾ, 2.87 ലക്ഷം രൂപ പിഴ

മലപ്പുറം : ഓണവിപണിയിലെ ക്രമക്കേടുകൾ തടയാൻ ലീഗൽ മെട്രോളജി വകുപ്പ് മലപ്പുറം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 66 നിയമലംഘനങ്ങൾ കണ്ടെത്തി. 2.87 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തു. ഓഗസ്റ്റ് 17 മുതലാണ് ലീഗൽ മെട്രോളജി വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചത്. പാക്കുകളിൽ എം.ആർ.പി, പാക്കിങ് തിയ്യതി, നിർമാതാവിന്റെ മേൽവിലാസം, കൺസ്യൂമർ കെയർ ടെലിഫോൺ നമ്പർ മുതലായവ രേഖപ്പെടുത്താത്തവ വിൽപ്പന നടത്തിയതിനും, അധിക വില ഈടാക്കിയതിനും, അളവിൽ കുറവായി ഉൽപ്പന്നം വിൽപ്പന നടത്തിയതിനും, അളവു തൂക്ക ഉപകരണങ്ങൾ യഥാസമയം മുദ്ര പതിപ്പിക്കാതെ വ്യാപാരത്തിനായി ഉപയോഗിച്ചതിനുമാണ് നടപടിയെടുത്തത്. 1207 വ്യാപാര സ്ഥാപനങ്ങളിലാണ് നിലവിൽ പരിശോധന നടത്തിയത്. പിഴയൊടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. 17 പെട്രോൾ പമ്പുകൾ പരിശോധിക്കുകയും 2 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തിരൂരങ്ങാടി ഇൻസ്പെക്ടർ വ്യാപാരസ്ഥാപനത്...
Kerala, Malappuram, Other

മലപ്പുറത്ത് വിവാഹ തലേന്ന് വരനെ വീട്ടില്‍ കയറി മുന്‍കാമുകിയും സംഘവും അക്രമിച്ചു ; വിവാഹം മുടങ്ങി

ചങ്ങരംകുളം: ചങ്ങരംകുളത്ത് വിവാഹ തലേന്ന് വീട്ടില്‍ കയറി വരനെ മുന്‍കാമുകിയും ബന്ധുക്കളും അക്രമിച്ചു. വരനും മാതാപിതാക്കളുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയടക്കം കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹത്തലേന്നാണ് മുന്‍ കാമുകിയും ബന്ധുക്കളും അടക്കം 20ഓളം വരുന്ന സംഘം വീട്ടിലെത്തിയത്. രാത്രി 12ഓടെയായിരുന്നു അക്രമം. വരന്‍ തട്ടാന്‍പടി സ്വദേശിയായ യുവതിയുമായി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും വര്‍ഷങ്ങളായുള്ള പ്രണയം മറച്ചു വച്ചാണ് യുവാവ് മറ്റൊരു വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും സംഘം ആരോപിച്ചു. സംഭവം വിവാദമായതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ...
Kerala, Local news, Malappuram, Other

വായനമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

വേങ്ങര : മലപ്പുറം ജില്ല ലൈബ്രറി കൗണ്‍സില്‍ സ്‌കൂള്‍ തല എല്‍ പി വായനമത്സര വിജയികള്‍ക്ക് അമ്പലമാട് വായനശാല സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇരിങ്ങല്ലൂര്‍ എ എം എല്‍ പി സ്‌കൂളില്‍ പി ടി എ പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വായനശാല സെക്രട്ടറി കെ ബൈജു, സി പി രായിന്‍കുട്ടി മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍,എ വി അബൂബക്കര്‍ സിദ്ധീഖ്, ഇ കെ റഷീദ് സംസാരിച്ചു. ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ.എം എല്‍ പി സ്‌കൂളില്‍ സെക്രട്ടറി കെ ബൈജു ഉദ്ഘാടനം ചെയ്തു, ഹെഡ്മാസ്റ്റര്‍ അലക്‌സ് തോമസ്, നാദിര്‍ഷ ,എ വി അബൂബക്കര്‍ സിദ്ധീഖ്, ഇ കെ റഷീദ് പ്രസംഗിച്ചു. ...
Kerala, Malappuram, Other

കരിപ്പൂരില്‍ 3.5 കിലോയിലധികവും സ്വര്‍ണവും 20.90 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി

കൊണ്ടോട്ടി : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 3606ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവും 20,90,000 രൂപക്ക് തുല്യമായ വിദേശ കറന്‍സിയും കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ചൊവ്വാഴ്ച രാത്രി കോഴിക്കോട് നിന്നും സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ കോഴിക്കോട് കാപ്പാട് സ്വദേശിയായ അജ്മല്‍ ഫാഹില്‍ (25) ബാഗിനുള്ളില്‍ ഒളിപ്പിച്ചു മതിയായ രേഖകളില്ലാതെ വിദേശത്തേക്ക് കടത്തുവാന്‍ ശ്രമിച്ച 20,90,000 രൂപയ്ക്കു തുല്യമായ 1,00,000 സൗദി റിയാലും, ഇന്ന് പുലര്‍ച്ചെ ബഹറയിനില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ കോഴിക്കോട് കളരാന്തിരി സ്വദേശി വലിയകല്‍പള്ളി മുഹമ്മദ് സൈബിനില്‍ (27) നിന്നും 1117ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ 4 ക്യാപ്‌സൂളുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ അടിവാരം സ്വദേശി ഫവാസ് കുഴിയഞ്ചേരിയില്‍...
Kerala, Local news, Malappuram, Other

സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കുടുംബശ്രീ സിഡിഎസ് ജനറല്‍ റിസോഴ്‌സ് സെന്ററിന്റെയും, ഡിഎല്‍എസ്എയുടെയും തിരൂരങ്ങാടി താലൂക്ക്‌ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടന്നു. ഡിവിഷന്‍ 5 ആനപ്പടി സ്‌കൂളില്‍ വച്ചാണ് പരിപാടി നടന്നത്. പരിപാടി കൗണ്‍സിലര്‍ റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് മെമ്പര്‍ ആയ കദീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ് ഡി കണ്‍വീനര്‍ അരുണിമ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജസീല ക്ലാസ് നല്‍കി. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ മെന്‍സ്ട്രല്‍ കപ്പ് അവയര്‍നസ് നല്‍കി. ആകെ 110 പേര് പരിപാടിയില്‍ പങ്കെടുത്തു. നാലാം വാര്‍ഡിലെ സിഡിഎസ് മെമ്പര്‍ നന്ദി പറഞ്ഞു ...
Kerala, Local news, Malappuram, Other

ഓണം: പൊതുവിപണിയിലെ പരിശോധന കർശനമാക്കി

ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് മലപ്പുറം ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനിയുടെ നേതൃത്വത്തില്‍ നിലമ്പൂർ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. സൂപ്പർ മാർക്കറ്റുകള്‍, പലചരക്ക് കട, പച്ചക്കറി, ഹോട്ടൽ, മത്സ്യ മാംസ കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പച്ചക്കറികടകളിലെ വിലകൾ താരതമ്യം ചെയ്യുകയും അമിതമായി വില ഈടാക്കുന്നതായി കണ്ടെത്തിയ കടകളിൽ അപ്പോൾ തന്നെ വില കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും ആവശ്യമായ ലൈസൻസുകൾ എടുക്കാതെയും വിൽപ്പന നടത്തിയ ഒമ്പത് വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കി. അളവുതൂക്ക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ലീഗൽ മ...
Accident, Kerala, Malappuram, Other

ചങ്ങരംകുളത്ത് ബൈക്കും കെ എസ് ആര്‍ ടി സിയും ഇടിച്ച് അപകടം ; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

മലപ്പുറം : ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കെ എസ് ആര്‍ ടി സി ബസ്സും ബൈക്കും ഇടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ബൈക്ക് ഓടിച്ച മൂക്കുതല ചേലക്കടവ് സ്വദേശിയായ നാണാണ് (69) പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ആയിരുന്നു അപകടം. പറവൂരില്‍ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുന്‍ വശത്താണ് ബൈക്ക് ഇടിച്ചത്. പരിക്കേറ്റയാളെ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി. നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ബസ്സ് വരുന്നത് നോക്കാതെ പെട്ടന്ന് തിരിക്കുകയായിരുന്നുവെന്ന് ബസ്സ് ഡ്രൈവര്‍ പറഞ്ഞു. ബസ്സ് ഡ്രൈവര്‍ ബൈക്ക് തിരിക്കുന്നത് കണ്ട് വലിയ ദൂരത്ത് നിന്നും തന്നെ ബ്രൈക്ക് ചവിട്ടികൊണ്ടാണ് വന്നത്. ...
Kerala, Malappuram, Other

കരിപ്പൂരില്‍ മലപ്പുറം സ്വദേശിനി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണ്ണമിശ്രിതവുമായി പിടികൂടി

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണ്ണമിശ്രിതവുമായി മലപ്പുറം കാളികാവ് സ്വദേശിനി പിടിയില്‍. ജിദ്ദയില്‍ നിന്നും ഓഗസ്റ്റ് 14ന് എത്തിയ വെള്ളയ്യൂര്‍ സ്വദേശിനിയായ ഷംല അബ്ദുല്‍ കരീം (34) എന്ന യാത്രക്കാരിയില്‍ നിന്നുമാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1112 ഗ്രാം സ്വര്‍ണ്ണ മിശ്രിതം കസ്റ്റംസ് പിടികൂടിയത്. അതില്‍ നിന്നും 973.880 ഗ്രാം സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തു. ഇതിന് വിപണിയില്‍ 60 ലക്ഷം രൂപ വില വരും. സംഭവത്തില്‍ വിശദമായ കേസന്വേഷണം കസ്റ്റംസ് ആരംഭിച്ചു ...
Kerala, Local news, Malappuram, Other

2024 ൽ ‘ഇന്ത്യാ സഖ്യം’ മോഡിയെ താഴെയിറക്കും : വിനോദ് മാത്യു വിൽസൺ

തിരൂരങ്ങാടി : കെജ്രിവാളും രാഹുൽഗാന്ധിയും അടങ്ങുന്ന ഇന്ത്യാസഖ്യം മോഡിയെയും അമിത് ഷായെയും ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻറ് വിനോദ് മാത്യു വിൽസൺ പ്രസ്താവിച്ചു. തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടിയുടെ സ്വതന്ത്ര വാരാഘോഷ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം പ്രയാസത്തിൽ ആവുന്ന സമയത്തെല്ലാം നിശബ്ദനാകുന്ന നരേന്ദ്രമോഡി വർഗീയതയും വിഭജന രാഷ്ട്രീയവും വെച്ച് രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഹംസക്കോയ. വി.എം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ദിലീപ് മൊടപ്പിലാശ്ശേരി, ജില്ലാ പ്രസിഡൻറ് അബ്ദുൾ നാസർ മങ്കട എന്നിവർ മുഖ്യാതിഥികളായിരുന്നു. ഷൗക്കത്തലി ഇരോത്ത്, ശബീറലി മുല്ലവീട്ടിൽ, സമീർ കുറ്റൂർ, ഇന്ത്യാ സഖ്യത്തിന്റെ പ്രതിനിധികളായ മോഹനൻ വെന്നിയൂർ, റഫീഖ് പാറക്കൽ , സിദ്ദീഖ്...
Kerala, Local news, Malappuram, Other

വിലക്കയറ്റം നിയന്ത്രിക്കാൻ സഹകരണ വിപണിക്ക് കഴിയും : മന്ത്രി വി.അബ്ദുറഹിമാൻ

മലപ്പുറം : രാജ്യത്തെ വിലക്കയറ്റ സൂചികയിൽ ഏറ്റവും കുറവ് അനുഭവപ്പെടുന്ന സംസ്ഥാനമാണ് കേരളമെന്നും സർക്കാർ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് സാധാരണക്കാർക്ക് വേണ്ടി സർക്കാർ ചെലവഴിക്കുന്നതെന്നും കായിക ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. മലപ്പുറം പ്രസ്സ് ക്ലബ്‌ പരിസരത്ത് കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും സർക്കാർ ജനങ്ങൾക്കൊപ്പമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സാമ്പത്തിക ഞെരുക്കത്തിനിടയിലും സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വിതരണം ചെയ്തത്. ഈ ഓണക്കാലത്ത് ഏറ്റവും നല്ല രീതിയിൽ ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലേക്ക് എത്തിക്കാനും ഉയർന്ന തോതിലുള്ള വിലക്കയറ്റം നിയന്ത്രിക്കാനും സഹകരണ വിപണിയ്ക്ക് കഴിയുമെന്നും മന്ത്രി കൂട്ടിചേർത്തു. പി.ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ അധ്യക്ഷ...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി സ്വദേശിനി അബൂദാബിയില്‍ മരിച്ചു

അബൂദാബി : തിരൂരങ്ങാടി സ്വദേശിനി അബൂദാബിയില്‍ നിര്യാതയായി. തിരൂരങ്ങാടി കല്ലട കടുങ്ങല്ലൂര്‍ പരേതനായ ബീരാന്‍ കുട്ടി ഹാജിയുടെ ഭാര്യ വെത്തിലക്കാരന്‍ ഖദീജ (74) ആണ് മരിച്ചത്. അബൂദാബിയില്‍ മകന്‍ ഷാജഹാനും മരുമകള്‍ സാഹിറയ്ക്കുമൊപ്പം കഴിഞ്ഞു വരികയായിരുന്നു. ബനിയാസ് ഖബര്‍സ്ഥാനി ഖബറടക്കി
Information, Kerala, Other

മത്സ്യ സേവന കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷിക്കാം

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഭാഗമായി മത്സ്യ സേവന കേന്ദ്രം തുടങ്ങുന്നതിന് സംസ്ഥാന ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയൻസിൽ ബിരുദമാണ് യോഗ്യത. അക്വാകൾച്ചർ മേഖലയിലെ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന അക്കാദമിക് യോഗ്യതയും ഫീൽഡ് പരിചയവുമുള്ളവർക്കും മുൻഗണന ലഭിക്കും. 25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 10 ലക്ഷം രൂപ സബ്‌സിഡി ലഭിയ്ക്കും. അപേക്ഷയുടെ മാതൃക പെരിന്തൽമണ്ണ ക്ലസ്റ്റർ, നിലമ്പൂർ മത്സ്യഭവൻ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. ഫോൺ: 7012848106. ...
Kerala, Malappuram, Other

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ സംരംഭകത്വം അനിവാര്യം: പി. അബ്ദുൽ ഹമീദ് എം.എൽ.എ

മലപ്പുറം : കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ സംരംഭകത്വം അനിവാര്യമാണെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ. കോഡൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വുമൺ വൈബ് കോട്ടേജ് ഇന്റസ്്ട്രീസ് യൂണിറ്റിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും മൈക്രോ സംരംഭങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ വട്ടോളി, സ്ഥിരം സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത്, ബ്ലോക്ക് മെമ്പർ എം...
Gulf

കൊടിഞ്ഞി സ്വദേശി അൽ ഐനിൽ നിര്യാതനായി

തിരൂരങ്ങാടി : കൊടിഞ്ഞി സ്വദേശി അൽ ഐനിൽ ഉറക്കത്തിൽ മരണപ്പെട്ടു. കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പാട്ടശേരി ( അരീക്കാട്ട് ) മുഹമ്മദ് എന്നവരുടെ മകൻ അബ്ദുൽ ഗഫൂർ (54) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ റൂമിൽ പോയതായിരുന്നു.ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. വൈകീട്ട് ഉണരാ ത്തതിനാൽ പരി ശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്. മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ...
Kerala, Local news, Malappuram, Other

കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖപ്രസവം

മലപ്പുറം: കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖപ്രസവം. മലപ്പുറം പൊന്‍മള മാണൂര്‍ സ്വദേശിനിയായ 25 കാരിയാണ് വീട്ടില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം മലപ്പുറം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് സജീര്‍ സി.എച്ച്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അഖില്‍ നാഥ് എന്നിവര്‍ സ്ഥലത്തെത്തി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അഖില്‍ നാഥ് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ ആംബുലന്‍സിലേക്ക് മാറ്റുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി വീട്ടില്‍ തന്നെ ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. 8.45 ന് അഖില്‍നാഥിന്റെ പര...
Kerala, Malappuram, Other

ഓണ വിപണി; നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ

ഓണത്തോടനുബന്ധിച്ച് വിപണിയിൽ അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി ഉയരുന്നത് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർദേശം നൽകി. കളക്ടറേറ്റിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിർദേശം. ഓണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശക്തമായ ഇടപെടലുകൾ നടത്തുന്നതിന് ചീഫ് സെക്രട്ടറി വി. വേണു ജില്ലാ കളക്ടർമാരുടെയും വിവിധ വകുപ്പു മേധാവികളുടെ യോഗം വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ തലത്തിൽ യോഗം ചേർന്നത്. നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് നിയന്ത്രിക്കാൻ റവന്യു, പൊതുവിതരണം, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊലീസ് എന്നീ വകുപ്പുകൾ ചേർന്ന് രൂപീകരിച്ച സംയുക്ത സക്വാഡിന്റെ പരിശോധന ഓണത്തിന്റെ സാഹചര്യത്തിൽ ശക്തമാക്കാനാണ് ജില്ലാ കളക്ടറുടെ നിർദേശം. ജില്ലയിൽ ഇതുവരെ 562 കടകളിൽ സ്‌ക്വാഡ് പരിശോധന നടത്തിയതിൽ 240 ക്രമക...
Other

നിലമ്പൂർ ജില്ലാ ആശുപത്രി മാതൃശിശു ബ്ലോക്കിന്റെ നിർമ്മാണ പ്രവൃത്തിയ്ക്ക് തുടക്കമായി

നിലമ്പൂർ ജില്ലാ ആശുപത്രി മാതൃശിശു ബ്ലോക്കിന്റെ പുതിയ പ്രൊജക്ട് നിർമ്മാണോദ്ഘാടനം പി.വി അൻവർ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. 16.5 കോടി എൻ.എച്ച്.എം ഫണ്ട് ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ഡോ. ടി.എൻ അനൂപ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, നിലമ്പൂർ മുൻസിപ്പാലിറ്റി ചെയർമാൻ മാട്ടുമ്മൽ സലീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്, ക്ഷേമകാര്യം സ്റ്റാൻഡിംഗ് കമ്മിറ്റി എൻ.എ കരീം, നിലമ്പൂർ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ അരുമ ജയകൃഷ്ണൻ , എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയവ ർ പങ്കെടുത്തു. ഡി.എം.ഒ ഡോ.രേണുക ആർ സ്വാഗതവും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പി നന്ദിയും പറഞ്ഞു. ...
Kerala, Malappuram

കരിപ്പൂരില്‍ ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികള്‍ പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികള്‍ കസ്റ്റംസിന്റെ പിടിയില്‍. ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണവുമയാണ് താനൂര്‍ സ്വദേശിയടക്കം രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയിലായത്. ഇന്നലെ രാവിലെ ദുബായ്, അബുദാബി എന്നീവിടങ്ങളില്‍ നിന്നും കരിപ്പൂര്‍വിമാനത്താവളത്തില്‍ എത്തിയവരില്‍ നിന്നുമാണ് ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന 1821 ഗ്രാം സ്വര്‍ണമിശ്രിതം ശരീരത്തിലുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിക്കുന്നതിനിടയില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ദുബായില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലെത്തിയ മലപ്പുറം താനൂര്‍ ഓമച്ചപ്പുഴ സ്വദേശിയായ യഹ്യ കടന്നാത്തു (31) ല്‍ നിന്നും 860 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂലുകളും അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലെത്തിയ മലപ്പുറം മേലക്കം സ്വദേശിയായ മുഹമ്മദ് നൗഫലില്‍ (31) നിന്നു...
Kerala, Local news, Malappuram, Other

കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും ; കേരള ജൈവ കര്‍ഷകസമിതി തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി രണ്ടാമത് സെമിനാര്‍ സംഘടിപ്പിച്ചു

തിരൂരങ്ങാടി : കേരള ജൈവ കര്‍ഷകസമിതി തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി തിരൂരങ്ങാടി മുനിസിപ്പാലിറ്റി 27 ഡിവിഷനില്‍ 'കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും'രണ്ടാമത് സെമിനാര്‍ സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ സെമിനാര്‍ പങ്കാളിത്തം കൊണ്ടും പ്രത്യേകിച്ച് സ്ത്രീകളുടെയും യുവാക്കളുടെയും സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. പരിപാടിയില്‍ നൂറില്‍ അധികം പേര്‍ പങ്കെടുത്തു. കര്‍ക്കിടക ഭക്ഷണത്തില്‍ ഇലക്കറികള്‍ക്കുള്ള പ്രാധാന്യം വിശദമാക്കി സംസാരിച്ച ജൈവകര്‍ഷക സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രന്‍ മാസ്റ്റര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജൈവ കര്‍ഷകസമിതി തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ് ഉമ്മര്‍ കക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രോ. ഹാറൂണ്‍ ഒഎഫ്എഐ ദേശീയ സമ്മേളനത്തെ വിശദീകരിച്ചും സംഘടനാ കാര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത വിശദീകരിച്ചും സംസാരിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ...
error: Content is protected !!