Friday, July 31

Tag: Malappuram

കൊടിഞ്ഞി ചകിരിമില്ലിൽ വൻ തീപിടിത്തം
Breaking news

കൊടിഞ്ഞി ചകിരിമില്ലിൽ വൻ തീപിടിത്തം

തിരൂരങ്ങാടി: കൊടിഞ്ഞി ചെറുപ്പാറയിലെ ചകിരിമില്ലിൽ വൻ തീപിടിത്തം. ഇന്ന് രാത്രി 8 നാണ് സംഭവം. ചകിരിമില്ലിന് പുറത്ത് കൂട്ടിയിട്ട ചകിരി നാരുകൾക്കാണ് തീ പിടിച്ചത്. കയറ്റി അയക്കാനായി കുന്നുപോലെ കൂട്ടിയിട്ടതാണ്. തിരൂർ, താനൂർ എന്നിവിടങ്ങളിൽ നിന്നായി 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി. ഒരു മണിക്കൂറിന് ശേഷം തീ അണച്ചു. ഉള്ളിൽ തീ പുകഞ്ഞു കൊണ്ടിരുന്നതിനാൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഇളക്കി മാറ്റി തീ അണച്ചു. കടുവള്ളൂരിലെ പി സി മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് മില്ല്....
Malappuram

കോട്ടക്കലില്‍ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ കിണറ്റിലേക്ക് വീണ് പിതാവും മകനും മരിച്ചു

കോട്ടക്കലില്‍ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് പിതാവിനും മകനും ദാരുണാന്ത്യം. കോട്ടക്കല്‍ മാറാക്കര പഞ്ചായത്തിലെ ആമ്പാറയില്‍ ഇന്ന് രാവിലെ ദാരുണമായ അപകടം സംഭവിച്ചത്. കുന്നത്തു പടിയന്‍ ഹുസൈന്‍ (60), മകന്‍ ഹാരിസ് ബാബു (30) എന്നിവരാണ് മരണപ്പെട്ടത്. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ ആണ് അപകടം. കിണറ്റില്‍ വീണവരെ ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടവിവരം അറിഞ്ഞയുടന്‍ മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായാണ് വിവരം. രണ്ട് പേരുടേയും മൃതദേഹം കോട്ടക്ക...
Local news

ഹോം കെയര്‍ യൂണിറ്റിന് വൈലത്തൂര്‍ ഒ പി എസ് ഗ്രൂപ്പ് സംഭാവന ചെയ്ത വാഹനം സമര്‍പ്പിച്ചു

തിരൂര്‍ : വൈലത്തൂര്‍ ഒരുമ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഹോം കെയര്‍ യൂണിറ്റിന് വേണ്ടി വൈലത്തൂര്‍ ഒ പി എസ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത വാഹനം സമര്‍പ്പിച്ചു. സമര്‍പ്പണം ഒ പി പോക്കര്‍ ഹാജി ഒരുമ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് താക്കോല്‍ നല്‍കി നിര്‍വഹിച്ചു. വൈലത്തൂരിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക നേതൃത്വങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഒരുമ കണ്‍വീനര്‍ എന്‍ അഷ്റഫ് ആമുഖ ഭാഷണം നിര്‍വഹിച്ചു. ആര്‍ കോമുക്കുട്ടി, എന്‍ പി അബ്ദുറഹിമാന്‍, പി കെ മൊയ്തീന്‍ കുട്ടി, പി കെ ബാവഹാജി, സി ഗോപി, എ അയ്യപ്പന്‍, പി മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു...
Malappuram

ഗള്‍ഫ് എയര്‍ വിമാനം ജിദ്ദ – കാലിക്കറ്റ് സര്‍വീസ് പുനരാരംഭിക്കണം ; ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി

മലപ്പുറം : ഗള്‍ഫ് എയര്‍ വിമാനം ജിദ്ദ - കാലിക്കറ്റ്. സര്‍വീസ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി മലപ്പുറം ലോകസഭ അംഗം ഇ ടി മുഹമ്മദ് ബഷീറിന് നിവേദനം നല്‍കി. സാധാരണക്കാരായ. പ്രവാസികള്‍ സഞ്ചരിക്കുന്ന വളരെ പ്രവാസികള്‍ക്ക് ഗുണകരം ആയട്ടുള്ള സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഗള്‍ഫ് എയര്‍. മെച്ചപ്പെട്ട സര്‍വീസുകൊണ്ടും ടിക്കറ്റ് ചാര്‍ജിലെ ഇളവ് കൊണ്ടും സാധാരണക്കാരായ പ്രവാസികള്‍ ആശ്രയിക്കുന്ന കമ്പനിയാണ് ഗള്‍ഫ് എയര്‍. ഇത് നിര്‍ത്തലാക്കുന്ന തോടുകൂടി ടിക്കറ്റ് നിരക്ക് വന്‍തോതില്‍ വര്‍ദ്ധിക്കുകയും പ്രവാസികളുടെ യാത്രാ പ്രശ്‌നം ഗുരുതരം ആകുകയും ചെയ്യും. ഈ അവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍വിഷയം കൊണ്ടുവരുന്നതിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും വകുപ്പ് മന്ത്രിയുമായി...
Obituary

പെരുന്നാൾ വസ്ത്രം എടുത്തതുമായി ബന്ധപ്പെട്ട് തർക്കം; യുവതി ആത്‍മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം : യുവതി ഭർതൃവീട്ടിൽ ആത്‍മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം മേൽമുറി അധികാരത്തൊടി അരീപ്പുറവൻ പാറക്കൽ അൻവറിനെ (38)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29 ന് അൻവറിന്റെ ഭാര്യ കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശിനി റജില (30) ഭർതൃവീട്ടിൽ ജീവനൊടുക്കിയിരുന്നു. പെരുന്നാൾ വസ്ത്രം എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു കഴിഞ്ഞ 29നു വെള്ളിയാഴ്ച പുലർച്ചെ അൻവറിന്റെ മേൽമുറി അധികാരത്തൊടിയിലുള്ള വീട്ടിൽ റജില ജീവനൊടുക്കിയത്. അൻവർ റജിലയെ ക്രൂരമായി മർദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആന്തരാവയവങ്ങൾക്കു ഗുരുതര പരുക്കേറ്റതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. ഡോക്ടർമാരുടെ പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തി. നടപടികൾക്കു ശേഷം കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് അറിയ...
university

കാലിക്കറ്റ് സര്‍വ്വകലാശാലാ പൊതുപ്രവേശന പരീക്ഷയ്ക്ക് (CU-CET) ഏപ്രില്‍ 15 വരെ അപേക്ഷിക്കാം

തേഞ്ഞിപ്പലം : 2025-26 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സര്‍വകലാശാല സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.എസ്.ഡബ്ല്യു., എം.എസ്.ഡബ്ല്യു(Disaster Management) എം.എ. ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി. ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ്.സി ഫോറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (CU-CET) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2025 ഏപ്രില്‍ 15ന് അവസാനിക്കും. പരീക്ഷയ്ക്കായി തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. .ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍/ബി.പി.എഡ്.എന്നിവയ്ക് അവ...
Malappuram

ഡോക്ടറില്‍ നിന്നും മൂന്നിലൊന്ന് ശമ്പളം മാത്രമുള്ള ഡെപ്യൂട്ടി കളക്ടറായി ; 10 വര്‍ഷത്തിന് ശേഷം ഐഎഎസും

മലപ്പുറം : ഡോക്ടറില്‍ നിന്നും ശബളം മൂന്നിലൊന്ന് മാത്രമുള്ള ഡപ്യൂട്ടി കലക്ടറായി. സിവില്‍ സര്‍വീസിനോടുള്ള താല്‍പര്യമായിരുന്നു ചുവടുമാറ്റത്തിനു പിന്നില്‍. ഒടുവില്‍ 10 വര്‍ഷത്തിന് ശേഷം ഐഎഎസിന് തെരഞ്ഞെടുത്ത് വിജ്ഞാപനവും. മലപ്പുറത്തടക്കം ഡപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഡോ ജെ. ഒ അരുണിനാണ് ഐഎഎസിന് തിരഞ്ഞെടുത്ത് വിജ്ഞാപനം വന്നിരിക്കുന്നത്. മഞ്ചേരി സ്വദേശിയായ അരുണിനെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് നിയമിച്ചു കേന്ദ്ര സര്‍ക്കാര്‍ വിഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഡോ. അരുണിന്റെ സേവനത്തിനുള്ള അംഗീകാരമായി. മഞ്ചേരി വയ്പ്പാറപ്പടി സ്വദേശിയാണ് അരുണ്‍. പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പ് ഡപ്യൂട്ടി കലക്ടര്‍, വയനാട് പുനരധിവാസ പാക്കേജ് സ്‌പെഷല്‍ ഓഫിസറുമാണ് നിലവില്‍ ഡോ. അരുണ്‍. കോഴിക്കോട് ഗവ. ഡെന്റല്‍ കോളജിന്റെ നോട്ടിസ് ബോര്‍ഡില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മെഡിസിനുമായി ബന്ധമില്...
Malappuram

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ; ഏകോപന ചുമതല എ.പി.അനില്‍കുമാറിന്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഏകോപന ചുമതല മുന്‍ മന്ത്രിയും രാഷ്ട്രീയകാര്യ സമിതി അംഗവുമായ എ.പി.അനില്‍കുമാറിനു നല്‍കി കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തിരഞ്ഞെടുപ്പ് മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല അനില്‍കുമാറിന് നല്‍കിയുള്ള ഉത്തരവ് പുറത്തിറക്കിയത്. ഇന്നലെ നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ കൂടിയാലോചന നടത്തിയ ശേഷമാണ് എ.പി.അനില്‍ കുമാറിന് ചുമതല നല്‍കാന്‍ തീരുമാനിച്ചത്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും വൈകാതെ പ്രധാന നേതാക്കള്‍ക്ക് നല്‍കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാകും മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഏപ്രില്‍ ഒടുവിലോ മേയിലോ തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. എം. സ്വരാജിനാണ് സിപിഎം...
Malappuram

മോഹന്‍ലാലിന്റെ വഴിപാട് : വര്‍ഗീയ പ്രസ്താവനകള്‍ അപലപനീയം, പ്രസ്താവന നടത്തിയവര്‍ പൊതു സമൂഹത്തോട് മാപ്പ് പറയണം ; മന്ത്രി വി അബ്ദുറഹിമാന്‍

മലപ്പുറം : ശബരിമലയില്‍ മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ വഴിപാട് നടത്തിയ വിഷയത്തില്‍ ചിലര്‍ നടത്തിയ വര്‍ഗീയവിഷം വമിക്കുന്ന പ്രസ്താവനകള്‍ തീര്‍ത്തും അപലപനീയമാണെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളം പുലര്‍ത്തി വരുന്ന മതനിരപേക്ഷതയുടെ സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ നിരുത്തരവാദപരമായി പ്രസ്താവനകള്‍ നടത്തുന്നവര്‍ നാടിന് അപമാനമാണ്. ഇത്തരം അപകടരമായ നിലപാടുകള്‍ തള്ളിപ്പറയാന്‍ മതപണ്ഡിതര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തിനു മുന്നില്‍ ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഈ പ്രസ്താവന ഇടവരുത്തുക. കേരളീയ സമൂഹത്തില്‍ മതപരമായ ധ്രുവീകരണം നടത്താനുള്ള ഗൂഢനീക്കങ്ങള്‍ക്ക് ശക്തിപകരാനേ ഈ വിവാദം സഹായിക്കൂ. മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചിലര്‍ നടത്തുന്ന ജല്പനങ്ങള്‍ക്കെതിരെ ജാഗ്രത പ...
Malappuram

ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം ; വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ള ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി

മലപ്പുറം : വളാഞ്ചേരിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ലഹരി സംഘത്തിലുള്ള ഒന്‍പത് പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം രോഗബാധയ്ക്ക് കാരണം. ലഹരി മരുന്ന് കുത്തിവെയ്ക്കാനായി ഉപയോഗിച്ച സിറിഞ്ചുകളിലൂടെയാണ് ഇവര്‍ക്ക് എച്ച്ഐവി പകര്‍ന്നതെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. വളാഞ്ചേരി ടൗണിനോട് ചേര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഉപയോഗിച്ച സിറിഞ്ചുകള്‍ കണ്ടെത്തിയത്. കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗില്‍ ആണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. വാര്‍ത്ത മലപ്പുറം ഡിഎംഒയും സ്ഥിരീകരിച്ചു. ജനുവരിയില്‍ കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ ഒരാള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്...
Malappuram

അശാസ്ത്രീയ മാലിന്യ സംസ്‌കരണം: ആനക്കയം പഞ്ചായത്തിലെ സ്ഥാപനങ്ങൾക്ക് പിഴയിട്ട് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്

മലപ്പുറം : മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തോടനുബന്ധിച്ച് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ആനക്കയം ഗ്രാമപഞ്ചായത്തിൽ പരിശോധന നടത്തി. പതിനേഴാം വാർഡിൽ ഇരുമ്പുഴി ടൗണിലെ അതിഥി തൊഴിലാളികളെ താമസിപ്പിച്ച സ്വകാര്യ ക്വാർട്ടേഴ്‌സ് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനാ സംഘം കണ്ടെത്തി. ശുചിമുറികൾ വളരെ വൃത്തിഹീനമായ നിലയിലായിരുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ജൈവ-അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി തള്ളുകയും ചെയ്തിട്ടുണ്ട്. ക്വാർട്ടേഴ്‌സ് ഉടമക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കൂടാതെ വാർഡ് അഞ്ചിൽ പ്രവർത്തിക്കുന്ന 'ഡ്രീം പോളിമർ' എന്ന സ്ഥാപനത്തിൽ മലിനജലം അലക്ഷ്യമായി നിക്ഷേപിക്കുന്നതായും പന്തല്ലൂരിൽ പ്രവർത്തിക്കുന്ന സർവീസ് സഹകരണ ബാങ്ക് തങ്ങളുടെ മാലിന്യങ്ങൾ ബാങ്കിനോട് ചേർന്ന് കത്തിക്കുന്നതായും ജില്ലാ എ...
Malappuram

ക്ലാരി ജി.എൽ.പി.സ്കൂളിനു ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ സമ്മാനം

മലപ്പുറം: സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ (എസ്.എസ്.എസ്) മികച്ച പ്രവർത്തനം നടത്തിയ വേങ്ങര വിദ്യാഭ്യാസ ഉപജില്ലയിലെ ക്ലാരി ജി.എൽ.പി. സ്കൂളിന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ(എൻ.എസ്.ഡി) സമ്മാനമായി സിംഗിൾ ഡോർ ഫ്രിഡ്ജ് കൈമാറി. മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ സ്കൂളുകളെ സ്കീമിൽ ചേർത്ത വേങ്ങര എ.ഇ.ഒ'യുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എ.ഇ.ഒ'യുടെ പരിധിയിലുള്ള അമ്പലവട്ടം ക്ലാരി ജി.എൽ.പി സ്കൂളിനെ സമ്മാനത്തിനായി തിരഞ്ഞെടുത്തത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, പാൽ, മുട്ട എന്നിവയുടെ വിതരണം നടക്കുന്ന സ്കൂളിന് പ്രയോജനപ്രദമാകുംവിധമാണ് സ്കൂളിന്റെ ആവശ്യം പരിഗണിച്ച് ഫ്രിഡ്ജ് സമ്മാനിച്ചത്. ചടങ്ങിൽ എൻ.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ.എം സ്കൂൾ ഹെഡ്മാസ്റ്റർ രമേഷ് കുമാർ.പി-യ്ക്ക് ഫ്രിഡ്ജ് കൈമാറി. വിദ്യാഭ്യാസ രംഗത്ത് സമ്പാദ്യശീലം വളർത്തുന്നതിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും യുവ തലമുറയെ സാമ്പത്തിക മ...
Malappuram

പകർച്ചവ്യാധി; കച്ചവട സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണം ; നിർദേശവുമായി നഗരസഭ

മലപ്പുറം : പകർച്ചവ്യാധികൾ തടയുന്നതിനായി കച്ചവട സ്ഥാപനങ്ങൾക്ക് നിർദേശവുമായി മലപ്പുറം നഗരസഭ. ഉത്സവങ്ങളിലും പൊതുപരിപാടികളിലും കച്ചവടം ചെയ്യുന്നവർ മാനദണ്ഡം പാലിക്കണമെന്ന് നഗരസഭ പബ്ലിക് ഹെൽത്ത് ഓഫീസർ അറിയിച്ചു. കച്ചവടം ചെയ്യുന്നവർ താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും പാലിക്കണം. . അനധികൃത ശീതളപാനീയം വിൽപ്പന നടത്താൻ പാടില്ല. . മേളകൾ, ഉത്സവങ്ങൾ തുടങ്ങി സാമൂഹിക ഒത്തു ചേരലുകൾ നടക്കുന്ന ഇടങ്ങളിൽ പാചകം ചെയ്യാത്ത ഭക്ഷണ പാനീയങ്ങൾ വിൽപ്പന നടത്തരുത്. . മുറിച്ച് വെച്ച പഴ വർഗങ്ങൾ (മാങ്ങ, തണ്ണിമത്തൻ, കക്കിരി, പൈനാപ്പിൾ മുതലായവ ) വിൽപ്പന നടത്തരുത്. ഈന്തപ്പഴം പോലുള്ളവ വൃത്തിയും അടച്ചുറപ്പുമുള്ള പാത്രങ്ങളിൽ മാത്രമേ വിൽക്കാവൂ . ഒരിക്കൽ ഉപയോഗിച്ച എണ്ണ പലഹാര നിർമാണത്തിനായി എടുക്കരുത്. . ഭക്ഷണ പാനീയങ്ങൾ ഈച്ച, പ്രാണികൾ കടക്കാതെ സൂക്ഷിക്കണം. . ഭക്ഷണ പാനീയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഹെ...
Malappuram

മാസമുറയെ രോഗമായി ചിത്രീകരിച്ച ഇന്‍ഷുറന്‍സ് നിഷേധിച്ചു : ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവുമായി ഒന്നര ലക്ഷം രൂപ കമ്പനിക്ക് പിഴ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : മാസമുറയെ രോഗമായി ചിത്രീകരിച്ച് ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനിക്ക് ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവുമായി 1,57,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. വണ്ടൂര്‍-നടുവത്ത് സ്വദേശി സുബ്രഹ്‌മണ്യന്‍, ഭാര്യയുടെ ചികിത്സാ ചെലവിനായി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. 2020 മുതല്‍ സ്ഥിരമായി പുതുക്കി വരുന്നതാണ് കുടുംബാംഗങ്ങളുടെ പേരിലുള്ള പരാതിക്കാരന്റെ ഇന്‍ഷുറന്‍സ് പോളിസി. 2023 ജൂണില്‍ പരാതിക്കാരന്റെ ഭാര്യയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1,07,027 രൂപ ചികിത്സയ്ക്കായി അനുവദിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ച ശേഷം ചികിത്സാ ചെലവ് നല്‍കില്ലെന്നു അറിയിക്കുകയാണ് ഇന്‍ഷുറന്‍സ് കമ്പനി ചെയ്തത്. 2018 ല്‍ രോഗി അമിത രക്തസ്രാവത്തിനു ഡോക്ടറെ കണ്ടിരുന്നു എന്നും അത് മറച...
Other

ഐബി ഉദ്യോഗസ്ഥയുടെ മരണം, മലപ്പുറം സ്വദേശിയുമായുള്ള പ്രണയ തകർച്ച കാരണമെന്ന് പോലീസ്

തിരുവനന്തപുരം : ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പോലീസ്. മേഘ പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്‌തുവെന്നാണ് പോലീസ് കണ്ടെത്തൽ. ഐബിയിൽ തന്നെ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ യുവാവുമായി മേഘ അടുപ്പത്തിലായിരുന്നുവെന്നും ഇയാൾ ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ യുവതി മാനസികമായി തളർന്നുവെന്നുമെന്നാണ് പോലീസ് പറയുന്നത്. ഇതോടെ മേഘ ആത്മഹത്യ ചെയ്‌തുവെന്ന് പോലീസ് നിഗമനത്തിൽ വ്യക്തമാക്കുന്നു.നേരത്തെ മേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നിരുന്നു. മലപ്പുറം സ്വദേശിയുമായുള്ള ബന്ധത്തിനെ കുറിച്ച് മേഘയുടെ ബന്ധുക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇയാളുമായുള്ള സൗഹൃദത്തെ കുറിച്ച് കുടുംബത്തോട് മേഘ തുറന്നുപറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ ഈ ബന്ധത്തിൽ കുടുംബം എതിർപ്പ് അറിയിച്ചിരുന്നു എന്നാണ് സൂചന.എന്നാൽ പിന്നീട് മേഘയുടെ നിർബന്ധത്തി...
Malappuram

കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു

പെരിന്തല്‍മണ്ണ : കുറുക്കന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തിരൂര്‍ക്കാട് പടിഞ്ഞാറേ പാടം പുഴക്കല്‍ വേലുവിന്റെ ഭാര്യ ഇല്ലത്തും പറമ്പ് കാളി(55) ആണ് മരിച്ചത്. ഈ മാസം എട്ടിനാണ് കാളി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റിരുന്നത്. തിരൂര്‍ക്കാട് പുഴക്കല്‍ വാസുവിന്റെ ഭാര്യ ദേവകി (65), അരിപ്ര കിണറ്റിങ്ങതൊടി മജീദ് (58) എന്നിവര്‍ക്കാണ് കാളിയെ കൂടാതെ കുറുക്കന്റെ കടിയേറ്റിരുന്നത്. ഗുരുതരമായി പരിക്കേറ്റ കാളിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാളിയും ദേവകിയും അങ്ങാടിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഇവര്‍ ഈ മാസം എട്ടിന് ശനിയാഴ്ച രാവിലെ ഒന്‍പതിന് ജോലിക്ക് പോകുന്ന സമയത്ത് തിരൂര്‍ക്കാട് ശിവക്ഷേത്രത്തിനു പിറക...
Kerala

മലയോര ഹൈവേ; ജില്ലയിലെ രണ്ട് റീച്ചുകൾ രണ്ട് മാസത്തിനകം പൂർത്തിയാകും – മന്ത്രി മുഹമ്മദ് റിയാസ്

പൂക്കോട്ടുംപാടം - കാറ്റാടിക്കടവ് റോഡ് മന്ത്രി നാടിന് സമർപ്പിച്ചു മലയോര നിവാസികളുടെ ചിരകാല സ്വപ്നമായ മലയോര ഹൈവേയുടെ മലപ്പുറം ജില്ലയിലെ ആദ്യ റീച്ച് പണി പൂർത്തിയായതായും രണ്ടാം റീച്ച് രണ്ട് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 8.7 കിലോമീറ്റർ നീളമുള്ള കാളികാവ് - കരുവാരകുണ്ട് റീച്ചാണ് പണി പൂർത്തിയായത്. 10.9 കിലോമീറ്റർ നീളമുള്ള പൂക്കോട്ടുംപാടം - മൈലാടി റീച്ച് രണ്ട് മാസത്തിനകവും 12.31 കിലോമീറ്റർ നീളമുള്ള പൂക്കോട്ടുംപാടം - കാളികാവ് റീച്ച് ഈ വർഷാവസാനത്തോടെയും പൂർത്തിയാക്കും. ജില്ലയിലെ ആകെ 69.05 കിലോമീറ്റർ മലയോര ഹൈവേയിൽ ബാക്കിയുള്ള മൂന്ന് റീച്ചുകൾ ടെണ്ടർ, എസ്റ്റിമേറ്റ് നടപടികളിലാണെന്നും മന്ത്രി പറഞ്ഞു. നിലമ്പൂർ നിയോജക മണ്ഡലത്തിൽ മലയോര ഹൈവേയുടെ നിലവാരത്തിൽ വികസിപ്പിക്കുന്ന പൂക്കോട്ടുംപാടം - തമ്പുരാട്ടിക്കല്ല് റോഡിൻ്റെ ആദ്യ ...
Other

അപൂർവ്വ ഇനത്തിൽപ്പെട്ട ഫാൽക്കണിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം: വർഷങ്ങൾക്കുശേഷം കേരളത്തിൽ അപൂർവ്വ ഇനത്തിൽപ്പെട്ട ഫാൽക്കൺ പക്ഷിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. മലപ്പുറം കോട്ടപ്പടിയിലെ മച്ചിങ്ങൽ മുസ്തഫയാണ് ലോക വന ദിനമായ മാർച്ച് 21ന് തന്റെ വീട്ടുമുറ്റത്ത് പരിക്കേറ്റ നിലയിൽ പെരിഗ്രീൻ അഥവാ ഷഹീൻ ഫാൽക്കണിനെ കണ്ടെത്തിയത്. തുടർന്ന് പ്രശസ്ത ഫാൽക്കൺ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ജന്തു ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ സുബൈർ മേടമ്മലിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശമനു സരിച്ച് യൂണിവേഴ്സിറ്റിയിലേക്ക് എത്തിക്കുകയും ചെയ്തു.ഒക്ടോബർ മാർച്ച് മാസങ്ങളിൽ ഫാൽക്കണുകളുടെ ദേശാടനം നടക്കാറുണ്ടെന്നും അക്കൂട്ടത്തിൽ മലപ്പുറത്ത് എത്തിയതായിരിക്കും ഈ പക്ഷി എന്നും ഡോക്ടർ സുബൈർ പറഞ്ഞു. ഇതിനു മുൻപ് 2013ൽ നെല്ലിയാമ്പതിയിലും 1991ൽ സൈലന്റ് വാലിയിലെ നീലി ക്കൽ ഡാം സൈറ്റിലും പെരിഗ്രീൻ ഫാൽക്കണെ സുബൈർ കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത...
Other

വിവരാവകാശ അപേക്ഷകൾക്ക് സമയ ബന്ധിതമായി മറുപടി കൊടുക്കണം: വിവരാവകാശ കമ്മീഷണർ

ജില്ലയിൽ 127 കേസുകൾ തീർപ്പാക്കി മലപ്പുറം : വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് സമയബന്ധിതമായി മറുപടി കൊടുക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് വിവരാവകാശ കമ്മീഷണർ ഡോ. എം. ശ്രീകുമാർ പറഞ്ഞു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ വിവരവകാശ സിറ്റിംങിന് ശേഷം സംസാരിക്കുകയായി അദ്ദേഹം. ഓഫീസിൽ ലഭ്യമല്ലാത്ത വിവരങ്ങളാണ് ആവശ്യപ്പെടുന്നെങ്കിൽ വിവരാവകാശ നിയമം 6(3) അനുസരിച്ച് വിവരം ലഭ്യമാകുന്ന ഓഫീസിലേക്ക് അഞ്ച് ദിവസത്തിനുള്ളിൽ അയച്ചു കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസമായി നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംങിൽ 128 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 127 കേസുകൾ തീർപ്പാക്കി. റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ കൂടുതലായും ലഭിച്ചത്....
Malappuram

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ തേടി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും മലപ്പുറത്ത്

മലപ്പുറം : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് തിരുവന്തപുരം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ തേടി മലപ്പുറത്തെ വീട്ടിലെത്തിയത് നാടകീയ രംഗങ്ങള്‍ ഉണ്ടാക്കി. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലേറ പേര്‍ പിന്തുടരുന്ന വളാഞ്ചേരി സ്വദേശിയായ യുവാവിനെ തേടിയായിരുന്നു എം ബി ബി എസ് വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും തിങ്കളാഴ്ച രാത്രി എത്തിയിരുന്നത്. യുവതിയും മാതാപിതാക്കളും യുവാവിന്റെ വീട്ടിലെത്തുകയും വിവാഹം കഴിക്കണമെന്നാവശ്യം ഉന്നയിക്കുകയുമായിരുന്നു. ഇത് ഇരുകൂട്ടരും തമ്മില്‍ വാക് വാദത്തിനിടയാക്കുകയും വിഷയത്തില്‍ സമീപവാസികളും നാട്ടുകാരും ഇടപെടുകയും ചെയ്തു. തര്‍ക്കത്തിനിടെ യുവാവിന്റെ പിതാവിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് യുവതിയും ബന്ധുക്കളും വളാഞ്ചേരി സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. പരാതിയിന്മേല്‍ കേസെടുത്തതോടെ യുവാവ് ഒളിവിലാണ്. വീ...
Malappuram

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ; മൂന്ന് പേര്‍ക്ക് കുത്തേറ്റു

പെരിന്തല്‍മണ്ണ താഴെക്കോട് പി ടി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. സ്‌കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേരത്തെ ഉണ്ടായിരുന്ന തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മഞ്ചേരി മെഡിക്കല്‍ കോളേജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളുടെ തലയ്ക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യം പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നാലെ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഐ.സി.യുവിലേക്ക് മാറ്റി. ഒരു വിദ്യാര്‍ഥിയാണ് മൂന്ന് പേരെയും ആക്രമിച്ചത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ നടപടി നേരിട്ട വിദ്യാര്‍ത്ഥി ഇന്ന് പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. പിടിഎം സ്്കൂളില്‍ നിന്ന് നേരത്തേ ടിസി വാങ്ങിപ്പോയ കുട്ടി...
Malappuram

നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് പുതിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് ഭരണാനുമതി

നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ മലിന ജല സംസ്‌കരണ പ്ലാന്റാണ് ജില്ലാശുപത്രിയില്‍ നിര്‍മ്മിക്കുന്നത്. ആശുപത്രിയിലെ മലിനജലം പുറന്തളളുന്നതിനോ പുനരുപയോഗിക്കുന്നതിനോ മുമ്പ് സംസ്‌കരിച്ച് ശുദ്ധീകരിക്കുന്നതിനാണ് ഈ സംവിധാനം രൂപ കല്‍പ്പന ചെയതിരിക്കുന്നത്. ഇത്തരം മലിന ജല സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിലൂടെ രോഗകാരികളായ വൈറസുകളെ നശിപ്പിക്കാൻ കഴിയും. ലാബുകളില്‍ നിന്നുളള രാസമാലിന്യങ്ങള്‍, ആന്റി ബയോട്ടിക്കുകള്‍, സൈറ്റോടോക്സിക് മരുന്നുകളുടെ അവശിഷ്ടങ്ങള്‍, ജൈവ വസ്തുക്കളായ രക്തം, കലകള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയുടെ മിശ്രിതങ്ങള്‍ നേരിട്ട് ഭൂമിയിലേക്കെത്തുന്നത് തടയാനും പ്ലാൻ്റ് ഉപകരിക്കും. ഇതുവഴി പ...
Malappuram

2019 ലെ പ്രളയക്കെടുതി: 1,48,50,000 രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

വെള്ളപ്പൊക്കത്തില്‍ സംഭവിച്ച നാശത്തിന് നഷ്ടപരിഹാരമായി 1,48,50,000 രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. അങ്ങാടിപ്പുറം ഓരാടം പാലത്ത് പ്രവര്‍ത്തിച്ചിരുന്ന സായിറാബാത്ത് കണ്‍സെപ്റ്റ് ഉടമ, ബജാജ് അലൈന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. 2019 ആഗസ്റ്റ് എട്ടിന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്ഥാപനം പൂര്‍ണ്ണമായും മുങ്ങിപ്പോയ സാഹചര്യത്തിലാണ് ഉടമ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചത്. നാല് കോടി എണ്‍പത്തിയഞ്ച് ലക്ഷം രൂപക്കാണ് സാഥാപനം ഇന്‍ഷൂര്‍ ചെയ്തിരുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്ഥാപനത്തിലെ മുഴുവന്‍ സാധനങ്ങളും ഉപയോഗശൂന്യമാവുകയും വ്യാപാര സംബന്ധമായ എല്ലാ രേഖകളും പൂര്‍ണ്ണമായും നശിച്ചുപോവുകയും ചെയ്തു. വെള്ളപ്പൊക്കത്തില്‍ വന്ന നാശനഷ്ടങ്ങളെല്ലാം യഥാസമയം ബാങ്ക്, ഇന്‍ഷുറന്‍സ്, റവന്യൂ അധികാരികളെ അറിയിച്ചിരുന്നു. ഇന്‍ഷൂ...
Malappuram

ക്ലീന്‍ കേരള : കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് നീക്കിയത് 5520 കിലോ മാലിന്യം

മലപ്പുറം : ജില്ലയിലെ കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി എടപ്പാള്‍ റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും 5520 കിലോഗ്രാം അജൈവ മാലിന്യം നീക്കം ചെയ്തു. ക്ലീന്‍ കേരള കമ്പനിയും കെ എസ് ആര്‍ ടി സി യും ചേര്‍ന്നാണ് മാലിന്യം നീക്കുന്നത്. അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ക്ലീന്‍ കേരള. മാലിന്യ കൈമാറ്റത്തിന്റെ ഫ്ളാഗ് ഓഫ് എടപ്പാള്‍ ഡിപ്പോയിലെ വര്‍ക്‌സ് മാനേജര്‍ ഇന്‍ ചാര്‍ജ് വി.കെ സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. കെ എസ് ആര്‍ ടി സി സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ജാന്‍സി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഡിപ്പോ എഞ്ചിനീയര്‍ ബി .ശ്യാം കൃഷ്ണന്‍, സൂപ്രണ്ട് എം .ബിന്ദു, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ റിജു ഡിപ്പോയിലെ മറ്റ് ജീവനക്കാര്‍, ക്ലീന്‍ കേരള ജില്ലാ മാനേജര്‍ പി.എസ് വരുണ്‍ ശങ്കര്‍, സെക്ടര്‍ കോ-ഓര്‍...
Other

പകർച്ചവ്യാധി നിയന്ത്രണം: പൊതുജനാരോഗ്യ നിയമം കർശനമാക്കും, : ഡി.എം.ഒ

മലപ്പുറം : പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി രോഗ പകർച്ചക്ക് സാഹചര്യം സുഷ്ടിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക.നിയമം നടപ്പാക്കുന്നതിൽ ആരോഗ്യ പ്രവർത്തകരെ പ്രാപ്തരാക്കുന്നതിനുള്ള സമഗ്ര പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. പൊതുജനാരോഗ്യ നിയമം കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ ഫീൽഡ് ജീവനക്കാർ ശ്രദ്ധ പുലർത്തണമെന്നും ഡി.എം.ഒ പറഞ്ഞു. മലപ്പുറം സൂര്യാ റീജൻസി ഹാളിൽ നടന്ന പരിപാടിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് സി.കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.പി.എം ഡോ.ടി.എൻ. അനൂപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, ഡെപ്യൂട്ടി എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി.എം. ഫസൽ എന്നിവർ സംസാരിച്ചു. പൊതു ജനാരോഗ്യ വിഭാഗം ടെക്‌നിക്കൽ അസിസ്റ്റന്റുമാരായ എം. ഷാഹുൽ ഹമീദ്, വി.വി. ദിനേശ് എന്നിവർ പരിശീലനത്തിന് നേതൃത്വ...
Accident

തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് യുവതി മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

പെരിന്തല്‍മണ്ണ : തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് അപകടം. യുവതി മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ഹരിദാസിന്റെ മകള്‍ ശ്രീനന്ദ (20) ആണ് മരിച്ചത്. തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടം, കെഎസ്ആര്‍ടിസി ബസ്സും ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി മറിഞ്ഞു, കെഎസ്ആര്‍ടിസി ബസിനും കേടുപാടുകള്‍ സംഭവിച്ചു. ബസ്സില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ആരുടേയും പരിക്ക് ഗുരുതരമല്ല...
Malappuram

മൊബൈലില്‍ റേഞ്ചും ഇല്ല, ഇന്റര്‍നെറ്റിന് വേഗതയുമില്ല ; നിയമ പോരാട്ടത്തിനൊടുവില്‍ സ്വകാര്യ ടെലികോം കമ്പനിക്കെതിരെ വിജയം നേടി മലപ്പുറം സ്വദേശി

മലപ്പുറം: മൊബൈലില്‍ റേഞ്ച് ഇല്ലാത്തതും ഇന്റര്‍നെറ്റ് വേഗതയില്ലാത്തതും പല തവണ പരാതി പറഞ്ഞിട്ടും പല തവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ പരിഹാരം കണ്ടില്ല, ഒടുവില്‍ സ്വകാര്യ ടെലികോം കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചിരിക്കുകയാണ് മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി മുര്‍ഷിദ്. വാഗ്ദാനം ചെയ്ത ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ടെലികോം കമ്പനി 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവ്. പരാതിക്കാരന്‍ വര്‍ഷങ്ങളായി ജിയോ സിം കാര്‍ഡാണ് ഉപയോഗിക്കുന്നത്. കമ്പനി വാഗ്ദാന പ്രകാരം 5ജി ലഭിക്കുമെന്നാണെങ്കിലും ഇന്റര്‍നെറ്റ് വേഗതയില്ലാത്തത് കാരണം യൂട്യുബര്‍ കൂടിയായ മുര്‍ഷിദിന് യൂട്യുബിലും മറ്റു സമൂഹ്യമാധ്യമങ്ങളിലും വീഡിയോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് പ്രയാസം നേരിട്ടിരുന്നു. കമ്പനിയുടെ ഇന്റര്‍നെറ്റ് സേവനം തൃപ്തികരമല്ലെന്നു കാണിച്ചു കഴിഞ്ഞ വര്‍...
Malappuram

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സ്ത്രീധനം കുറഞ്ഞ് പോയെന്ന് ഉപദ്രവം, കുട്ടിയായപ്പോള്‍ അപമാനിക്കലും ; ഒടുവില്‍ മൊബൈല്‍ ഫോണിലൂടെ തലാഖ് ചൊല്ലിയെന്ന് യുവതി ; കേസെടുത്ത് പൊലീസ്

മലപ്പുറം : ഭര്‍ത്താവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും ഫോണിലൂടെ തലാഖ് ചൊല്ലിയെന്നും പരാതിയുമായി യുവതി രംഗത്ത്. മലപ്പുറം നടുവട്ടം സ്വദേശിയായി 21 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. എടക്കുളം സ്വദേശി ഷാഹുല്‍ ഹമീദിനെതിരെ ഭാര്യ കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞതോടെ സ്വര്‍ണാഭരണം കുറഞ്ഞ് പോയി എന്നടക്കം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് മാനസികമായും ശാരീരികമായും ഉപദ്രവം തുടങ്ങിയെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ കല്‍പകഞ്ചേരി പൊലീസ് ഷാഹുല്‍ ഹമീദിനെതിരെ കേസെടുത്തു. മൂന്ന് വര്‍ഷം മുമ്പാണ് യുവതിയും ഷാഹുല്‍ ഹമീദും തമ്മിലുള്ള വിവാഹം നടന്നത്. ഒരു വര്‍ഷം കഴിഞ്ഞതോടെ സ്വര്‍ണാഭരണം കുറവാണെന്നതടക്കം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് മാനസികവും ശാരീരികയുമായ ഉപദ്രവം തുടങ്ങി. കുട്ടിയായതോടെ അപമാനിക്കലും തുടങ്ങി. വിദേശത്തു ജോലിയിലിരിക്കെ മൊബൈല്‍ഫോണിലും അപമാനവും അവഹേളനവും തുടര്‍ന്നു...
Malappuram

ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകൾ ജില്ലയിൽ കർശനമാക്കി

മലപ്പുറം : നാട്ടാന പരിപാലന ചട്ട പ്രകാരം ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകൾ ജില്ലയിൽ കർശനമാക്കി. മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന പ്രതിമാസ ജില്ലാതല അവലോകന യോഗത്തിലാണ് കർശന തീരുമാനങ്ങൾ കൈക്കൊണ്ടത്. പ്രധാന നിർദ്ദേശങ്ങൾ ▪️ഉത്സവങ്ങളിൽ എഴുന്നള്ളിപ്പിക്കുന്ന ആനയുടെ/ആനകളുടെ അരികിൽ പ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ നാസിക് ഡോൾ, ഡാംമ്പോള ഉയർന്ന അളവിൽ ലൈറ്റും ശബ്ദവുമുള്ള ഡി ജെ എന്നിവ അവയ്ക്ക് പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ ഇനി മുതൽ നിരോധിച്ചു. ▪️ആന എഴുന്നള്ളിപ്പ് സമയങ്ങളിൽ കാണികളുടെ ആവശ്യാർത്ഥം, ആനകൾ സ്വയം തല പൊക്കുന്ന സാഹചര്യമൊഴിച്ച് ആന പാപ്പാന്മാർ ആനയ്ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കും വിധം തല ഉയർത്തി പിടിപ്പിച്ച് ആനയെ പീഡിപ്പിക്കുന്നത് തടയാൻ കർശന നിർദ്ദേശം നൽകി. ▪️ അഞ്ചും അഞ്ചിന് മേൽ ...
Malappuram

രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനം കത്തിച്ച കേസില്‍ പ്രതി പിടിയില്‍ ; പൊലീസിനെ വട്ടം ചുറ്റിക്കാന്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസും ചാറ്റും

മലപ്പുറം: കൊളത്തൂര്‍ കുരുവമ്പലത്ത് രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി പോര്‍ച്ചില്‍ നിര്‍ത്തിയിട്ട മഹീന്ദ്ര ഥാര്‍ ജീപ്പ് പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. മുക്കം മേലാത്തുവരിക്കര്‍ വീട്ടില്‍ അബ്ദുള്‍ ജലാല്‍(46) നെയാണ് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മുക്കത്തുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ പിടികൂടിയത്. മൂര്‍ക്കന്‍ ചോലയില്‍ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇക്കഴിഞ്ഞ ഏഴിന് രാത്രി പ്രതി പെട്രോളൊഴിച്ച് കത്തിച്ചത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് രാത്രി 12 മണിയോടെ കുരുവമ്പലത്തുള്ള വീട്ടില്‍ ബൈക്കിലെത്തിയ അബ്ദുള്‍ ജലാല്‍ ജീപ്പ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കൃത്യം നടത്തി ഒളിവില്‍ പോയ ഇയാള്‍ പൊലീസിനെ കബളിപ്പിക്കാന്‍ വിവിധ സ്ഥലങ്ങളിലായി ഉണ്ടെന്ന് കാണിച്ച് വാട്‌സ് ആപ് സ്റ്റാറ്റസുകളും മെസേജുകളും സുഹൃത്തുക്കള്‍ക്കും മറ്റും അയക്കാറുണ്ടായിരുന്നു. തുട...
error: Content is protected !!