Saturday, August 30

Tag: Malappuram

കെ എസ് ആർ ടി സി ബസിൽ ബൈക്കിടിച്ചു അപകടം; പരിക്കേറ്റയാളും മരിച്ചു
Accident

കെ എസ് ആർ ടി സി ബസിൽ ബൈക്കിടിച്ചു അപകടം; പരിക്കേറ്റയാളും മരിച്ചു

എടപ്പാൾ: ചങ്ങരംകുളത്ത് ബൈക്ക് കെഎസ്‌ആര്‍ടിസി ബസിലിടിചുണ്ടായ അപകടത്തിൽ പരിക്കേറ്റയാളും മരിച്ചു. ഇതോടെ മരണം രണ്ടായി. ഒതളൂര്‍ തെക്കത്ത് വളപ്പില്‍ സുനിയുടെ മകന്‍ അശ്വിന്‍(18), സഹയാത്രികനായ സുഹൃത്ത് ഒതളൂര്‍ സ്വദേശി പടിഞ്ഞാറ്റുമുറിയില്‍ സുനിലിന്റെ മകന്‍ അഭിരാം (20) എന്നിവരാണ് മരിച്ചത്. അശ്വിൻ അപകടം ഉണ്ടായ ഉടനെയും അഭിരാം ഇന്ന് വൈകീട്ടുമാണ് മരിച്ചത്.സംസ്ഥാന പാതയില്‍ മാന്തടത്ത് ഇന്നലെ രാത്രിയാണ് അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് വന്നിരുന്ന അശ്വിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെഎസ്‌ആര്‍ടിസി ബസ്സിന്റെ സൈഡില്‍ ഇടിച്ച്‌ മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിന്‍ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന അഭിരാം ഇന്ന് വൈകീട്ടോടെയാണ് മരിച്ചത്....
Education

‘നാക്’ സംഘത്തെ വരവേൽക്കാൻ ഒരുങ്ങി പി എസ് എം ഒ കോളേജ്

നാക് പിയർ ടീം വിസിറ്റ് 23,24 തിയ്യതികളിൽ തിരൂരങ്ങാടി: പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തി സ്ഥാപനത്തിന്റെ മൂല്യനിർണയം നടത്തുന്നതിനു വേണ്ടി യു ജി സി നാക്കിന്റെ മൂന്നംഗ പിയർ ടീം 23, 24 (ഇന്നും നാളെയും) തിയ്യതികളിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ സന്ദർശനം നടത്തുന്നു. മൂല്യനിർണയത്തിന്റെ മൂന്നാം ഘട്ടത്തിലേക്കാണ് കോളേജ് പ്രവേശിക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe നിലവിൽ കോളേജിന് നാകിന്റെ എ ഗ്രേഡാണ് ഉള്ളത്.തിരൂരങ്ങാടി യതീംഖാനക്ക് കീഴിൽ 1968 ലാണ് ജൂനിയർ കോളേജായി കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ പി.എസ്.എം.ഒ ആരംഭിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി നിലവിൽ വന്നതോടെ അതേ വർഷം തന്നെ കോളേജിന്റെ അഫിലിയേഷൻ അതിനു കീഴിലേക്ക് മാറി. 1970 ൽ സ്ഥാപനം ഒരു ഫസ്റ്റ് ഗ്രേഡ് കോളേജായും 1972 ൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജായും ഉയർത്തപ്പെട്ടു. നിലവി...
Crime

സ്വർണം തേച്ചുപിടിപ്പിച്ച വസ്ത്രങ്ങളുമായി യുവാവ് കരിപ്പൂരിൽ പിടിയിൽ

കരിപ്പൂർ: സ്വർണം തേച്ചുപിടിപ്പിച്ച പാന്റ്സും ടീഷർട്ടും അടിവസ്ത്രവും ധരിച്ചെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. ഷാർജയിൽനിന്നെത്തിയ നാദാപുരം സ്വദേശി എ. ഹാരിസ് ആണു പിടിയിലായത്. 3 വസ്ത്രങ്ങളുടെയും തൂക്കം 1.573 കിലോഗ്രാം ഉണ്ടെന്നും ഇവ കത്തിച്ചു സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. യാത്രക്കാരൻ ധരിച്ചെത്തിയ വസ്ത്രങ്ങളുടെ ഉള്ളിലായിരുന്നു സ്വർണം തേച്ചുപിടിപ്പിച്ചിരുന്നത്.  ഒറ്റനോട്ടത്തിൽ കാണാതിരിക്കാനായി പുറമേ മറ്റൊരു തുണി തുന്നിപ്പിടിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം, സ്വർണം തേച്ച പാന്റ്സ് ധരിച്ചെത്തിയ തലശ്ശേരി മാമംകുന്ന് സ്വദേശി കെ.ഇസ്സുദ്ദീ (46)നെ‍ പൊലീസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിനകത്തെ പരിശോധനകളിൽ പിടിക്കപ്പെടാതെ പുറത്തെത്തിയ ഇയാളെ കരിപ്പൂർ പൊലീസാണു കുടുക്കിയത്. പാന്റ്സ് കത്തിച്ച്, ഏകദേശം 50 ലക്ഷ...
Local news

പി.എസ്.എം.ഒ കോളേജിന് മുഖ്യമന്ത്രിയുടെ പുരസ്കാരം

തിരൂരങ്ങാടി: സായുധ സേനാ പതാക ദിനാചരണവുമായി ബന്ധപ്പെട്ടു മികച്ച രീതിയിൽ ധനസമാഹരണം നടത്തിയ സംസ്ഥാനത്തെ കോളേജിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിന്. 1,90,524 രൂപയാണ് സായുധസേനാ പതാക ദിനാചരണത്തിന്റെ ഭാഗമായി കോളേജിലെ എൻ.സി.സി വോളണ്ടിയർമാർ സമാഹരിച്ചത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സർക്കാരിന്റെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പുരസ്‌കാരം പി. എസ്. എം. ഓ. കോളേജിന് വേണ്ടി അസ്സോസിയേറ്റ് എൻ. സി. സി. ഓഫീസർ ലെഫ്റ്റനെന്റ് ഡോ. നിസാമുദ്ദീൻ കുന്നത്ത് ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി ഈ പുരസ്കാരം കോളേജ് നേടിയിരുന്നു....
Sports

വടംവലി മൽസരത്തിൽ മികച്ച വിജയവുമായി എ ആർ നഗറിലെ പെൺകുട്ടികൾ

തിരൂരങ്ങാടി: കേരള സംസ്ഥാന വടംവലി അസ്സോസ്സിയേഷൻ സംഘടിപ്പിച്ച സംസ്ഥാന തല വടംവലി മൽസരത്തിൽ മിന്നും വിജയവുമായി എ ആർ നഗർ ഹയർ സെക്കൻഡറി സ്കൂൾ ടീം. ഇക്കഴിഞ്ഞ 13, 14, തിയ്യതികളിലായി കാസർകോഡ് കുണ്ടംകുഴി സ്ക്കൂളിൽ വെച്ച് നടന്ന മൽസരത്തിൽ അണ്ടർ 15 വിഭാഗത്തിൽ രണ്ടാം സ്ഥാനം സ്കൂൾ ടീമിനാണ്. അണ്ടർ 13 വിഭാഗത്തിൽ നാലാം സ്ഥാനം ലഭിച്ചു. അണ്ടർ 17 വിഭാഗം ക്വാർട്ടർ ഫൈനലിലും എത്തി. മൂന്ന് വിഭാഗത്തിലും പെൺകുട്ടികളുടെ ടീമാണ് സ്കൂളിന് വേണ്ടി മത്സരിച്ചിരുന്നത്. സ്കൂൾ ടീമിൽ നിന്നുള്ള 4 പേർക്ക് സംസ്ഥാന ടീമിൽ ഇടം ലഭിച്ചു. സ്ക്കൂളിൽ നിന്ന് അനന്യ.കെ, ജിതു നദാസ്.എ.പി, ഫാത്തിമ മിൻഹ, ഫാത്തിമ സഹല എന്നീ വിദ്യാർത്ഥികൾക്ക് സെലക്ഷനും ലഭിച്ചത്. പാലക്കാട് വെച്ച് നടക്കുന്ന പത്ത് ദിവസത്തെ ക്യാമ്പിന് ശേഷം മൽസരത്തിൽ പങ്കെടുക്കാനായി ഇവർ മഹാരാഷ്ട്രയിലേക്ക് തിരിക്കും. സ്ക്കൂളിലെ കായികാധ്യാപികയായ ജ്യോതിർമയി ടീച്ചറാണ് കുട്ടികൾക്ക്...
Crime

ബേക്കറിയിൽ മോഷണം; പ്രതി 24 മണിക്കൂറിനുള്ളിൽ പിടിയിൽ

താനൂരിൽ ബേക്കറിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. താനാളൂർ പകരയിൽ അധികാരത്തു അഹമ്മദ്‌ എന്നയാളുടെ ഉടമസ്ഥതയിലുള്ള അസ്‌ലം സ്റ്റോർ എന്ന ബേക്കറിയിൽ മോഷണം നടത്തിയ പ്രതിയെയാണ് താനൂർ പോലീസ് 24 മണിക്കൂറിനുള്ളിൽ പിടികൂടിയത്. താനൂർ ജ്യോതി കോളനിയിൽ കുറ്റിക്കാട്ടിൽ അഹമ്മദ്‌ അസ്‌ലം (24) എന്ന ആളെയാണ് താനൂർ എസ് ഐ ആർ. ബി.കൃഷ്ണലാലും സംഘവും പിടികൂടി അറസ്റ്റ് ചെയ്തത്. ഈ മാസം 16 ന് രാത്രി 12മണിക്കും പുലർച്ചെ 1.30നും ഇടയ്ക്കു കടയുടെ ഗ്രിൽ തകർത്തു അകത്തു കയറി മോഷണം നടത്തിയത്. നിരവധി cctv കൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തുകയായിരുന്നു. നമ്പർ വ്യകതമല്ലെങ്കിലും അന്വേഷണ സംഘം 100 കണക്കിന് ഓട്ടോകൾ പരിശോധന നടത്തി മികച്ച അന്വേഷണത്തിലൂടെ ആണ് പ്രതിയെ പിടികൂടിയത്. ഓട്ടോ ഡ്രൈവർ ആയ പ്രതി രാത്രി മുഖം മറച്ചു കടയുടെ ഗ്രിൽ തകർത്തു അകത്തു കയറി 35000 രൂപ വിലവരുന്ന ബേക്കറി സാധനങ്ങളും ചോക്‌ളേറ്റുകളും മോഷണം നടത്ത...
Obituary

വായനയെ സ്നേഹിച്ച ബാപ്പുട്ടി ഹാജി അന്തരിച്ചു

തിരൂരങ്ങാടി : പുസ്തകങ്ങളെ സ്നേഹിച്ച തിരൂരങ്ങാടി യിലെ വലിയാട്ട് മൊയ്‌ദീൻ കുട്ടി എന്ന ബാപ്പുട്ടി ഹാജി (87) അന്തരിച്ചു. വായനയും കൃഷിയുമായി കഴിഞ്ഞിരുന്ന അദ്ദേഹം വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരിച്ചത്. കബറടക്കം വ്യാഴാഴ്ച രാവിലെ 8.30 ന് തിരൂരങ്ങാടി മേലേച്ചിന പള്ളിയിൽ. വായനയെ ജീവനെ പോലെ സ്നേഹിച്ച വ്യക്തിയായിരുന്നു ബാപ്പുട്ടി ഹാജി. അപൂർവമായത് ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള ആയിരത്തിലേറെ പുസ്തകങ്ങൾ ഇദ്യേഹത്തിന്റെ ശേഖരത്തിലുണ്ട്. മഹാഭാരതം, ഭാഗവതം ഉൾപ്പെടെ വിവിധ മത ഗ്രന്ധങ്ങൾ, ശാസ്ത്രം, ടെക്‌നോളജി, ആത്മകഥ, നോവൽ, ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ലണ്ടനിൽ നിന്ന് വരുത്തിയ പുസ്തകങ്ങൾ വരെ ഇവിടെയുണ്ട്. വിദേശത്ത് ജോലി ആവശ്യർതം പോയപ്പോഴും പുസ്തക വായന ഉണ്ടായിരുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പൊന്നപ്പോൾ 227 കിലോ പുസ്തകവുമായാണ് ഇദ്ദേഹം വന്നത്. പുസ്തകങ്ങൾ സൂക്ഷിയ്ക്കാ...
Malappuram

സ്കൂൾ ഘോഷയാത്രയിൽ സവർക്കറെ തിരുകിക്കയറ്റിയെന്ന് ആക്ഷേപം; പ്രതിഷേധ മാർച്ച്

മലപ്പുറം: സ്വാതന്ത്ര്യ ദിന ഘോഷയാത്രയിൽ സവർക്കറെ തിരുകിക്കയറ്റിയെന്ന് ആരോപിച്ച് പ്രതിഷേധം. കൊണ്ടോട്ടി കീഴുപറമ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി (ജി വി എച്ച് എസ്) സ്കൂളില്‍ നടന്ന കുട്ടികളുടെ സ്വാതന്ത്ര്യ ദിന ഘോഷയാത്രയുമായി ബന്ധപ്പെട്ടാണ് വിവാദം. വിഡി സവർക്കറെ ഘോഷയാത്രയിൽ തിരുകി കയറ്റാൻ ശ്രമം നടന്നെന്ന് ആരോപിച്ച് യൂത്ത് ലീഗിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി. ഘോഷയാത്രയുടെ ചുമതലയുണ്ടായിരുന്ന അധ്യാപകരോട് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചു. സ്വാതന്ത്ര്യ ദിനത്തിന് സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് ഘോഷയാത്ര നടത്തിയത്. 75 സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷമായിരുന്നു റാലിയില്‍ അവതരിപ്പിച്ചത്. നേരത്തെ തീരുമാനിച്ച വേഷങ്ങളായിരുന്നു ഇവ. ഇതിലേക്ക് മുൻകൂട്ടി തീരുമാനിക്കാതെ സവർക്കറുടെ വേഷം കൂടി തിരുകി കയറ്റിയെന്നാണ് പരാതി. റ...
Local news

നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽ സമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം

തിരൂരങ്ങാടി നഗരസഭയിൽ മുപ്പത്തിഏഴാം ഡിവിഷനിലെ വെഞ്ചാലിയിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽ (എം സി എഫ്‌ ) സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിൽ മതിൽ ചാടിക്കടന്ന് തരംതിരിച്ച് കയറ്റുമതിക്കായി മാറ്റി വെച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും റിജെക്ട് വേസ്റ്റുകളുടെ യും ചാക്കുകളും കവറുകളും ആയുധങ്ങൾ ഉപയോഗിച്ച് വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശെഖരിക്കുന്ന അജൈവ മാലിന്യങ്ങൾ പ്ലാന്റിൽ എത്തിച്ചു തരം തിരിച്ച് കയറ്റിക്കൊണ്ട് പോകുന്നതിനായി അടുക്കി വെച്ച പ്ലാസ്റ്റിക് ചാക്കുകൾ കത്തി,ബ്ലേഡ് പോലെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ദിവസങ്ങളായി ഇത് തുടരുന്നത് മൂലം ഹരിത കർമ്മ സേന പ്രവർത്തകർക്ക് ജോലി ചെയ്യാൻ സാധിക്കാതെയും ചെയ്ത ജോലികൾ വീണ്ടും വീണ്ടും ചെയ്യേണ്ടി വരുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കുറ്റവാളിക...
Malappuram

ഹർ ഘർ തിരംഗ: മലപ്പുറത്ത് 830 ചേർന്ന് നിർമ്മിച്ച് നൽകിയത് രണ്ട് ലക്ഷത്തിലധികം ദേശീയ പതാകകൾ

മലപ്പുറം കുടുംബശ്രീക്ക് അഭിമാന നിമിഷം. ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ നിർമിച്ച് വിതരണം ചെയ്തത് രണ്ട് ലക്ഷത്തിലധികം ദേശീയ പതാകകൾ. രജ്യമെങ്ങും 75- സ്വാതന്ത്യദിനം അതിഗംഭീരമായി ആഘോഷിക്കുമ്പോൾ ജില്ലയിലെ പതാക നിർമാണത്തിൽ പങ്കാളികളാവാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് 830 ഓളം വരുന്ന കുടുംബശ്രീ പ്രവർത്തകർ. രാജ്യത്ത് ആദ്യമായി ഇത്തരത്തിൽ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാർ പതാക നിർമാണത്തിന്റെ ചുക്കാൻ പിടിക്കാൻ ഓരോ ജില്ലകളിലെയും കുടുംബശ്രീ മിഷനുകളെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് കേവലം 15 ദിവസങ്ങൾക്കുള്ളിലാണ് ജില്ലയിലെ 94 യൂണിറ്റുകളിൽ നിന്നുള്ള 830 ഓളം കുടുംബശ്രീ പ്രവർത്തകരുടെ രാപകലില്ലാത്ത അധ്വാനത്തിലൂടെ ജില്ലയിലെ എല്ലായിടങ്ങളിലും ദേശീയ പതാകകളെത്തിച്ചത്. ജില്ലയിൽ കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്ന തുണിസഞ്ചി നിർമാണ യൂണിറ്റുകൾക്കാണ് പതാക നിർമാണത്തിന് ചുമതല ന...
Local news

മലബാർ കോളജിൽ വാഗൺ ട്രാജഡി ഫ്രീഡം വാൾ നിർമിച്ചു

വേങ്ങര: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മലബാർ കോളജ്‌ ഓഫ്‌ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫ്രീഡം വാൾ നിർമിച്ചു. കോളജ് വിദ്യാർത്ഥികളുടെ ഇരുപത് മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിലൂടെയാണ് 1921 ലെ വാഗൺ ട്രാജഡി പ്രമേയമാക്കിക്കൊണ്ടുള്ള ഫ്രീഡം വാൾ നിർമിച്ചത്.  ഊരകം പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ ചിത്രം അനാച്ഛാദനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ബിശാറ എം, മാനേജർ സി ടി മുനീർ, അധ്യാപകരായ ഫിറോസ് കെ സി, ഷഫീഖ് കെ പി, നമീർ എം, ഫൈസൽ ടി, വിദ്യാർത്ഥികളായ നിഖിൽ ദാസ്, പ്രബിൻ, ബിപിൻ ദാസ്, അബ്റാർ പി ടി നന്ദകുമാർ, സഹല എ, നവാൽ യാസ്മിൻ, മർവ അബ്ബാസ്, റാനിയ കെ സി, ജിയാദ്, സൽമാൻ, മുസമ്മിൽ, ഉമ്മു സൽമ, ഷഹാന, മുബഷിറ, നിദ ഫെബി, മിഥ്യ മനോജ്‌കുമാർ, അമ്പിളി, നൗഫ് ബിൻത് നാസർ, റിഫ ഹനാൻ എന്നിവർ നേതൃത്വം നൽകി....
Malappuram

സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു

ഭരണഘടനാ മൂല്യങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണം: മന്ത്രി അബ്ദുറഹിമാന്‍ ഭരണഘടന വിഭാവനം ചെയ്ത മൂല്യങ്ങളെ എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണമെന്ന് കായിക, ഹജ്ജ്, വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യസമരത്തില്‍ ദേശാഭിമാനികള്‍ ഉയര്‍ത്തിയ മൂല്യങ്ങളും അവ ഉള്‍ച്ചേര്‍ന്ന ഭരണഘടനാ തത്വങ്ങളും എത്രത്തോളം ഫലവത്താക്കാന്‍ നമുക്കു കഴിഞ്ഞു എന്ന് പരിശോധിക്കുമ്പോഴാണ് സ്വാതന്ത്രദിനാഘോഷം അര്‍ത്ഥപൂര്‍ണമാവുന്നത്. ഏറ്റവും താഴേക്കിടയിലുള്ള പൗരനില്‍ പോലും, 'സര്‍ക്കാര്‍ ഒപ്പമുണ്ട്' എന്ന തോന്നല്‍ ജനിപ്പിക്കുന്നതാകണം സ്വതന്ത്ര രാഷ്ട്രസങ്കല്പം. ജാതിക്കും മതത്തിനും ഭാഷയ്ക്കും അപ്പുറം ജനാധിപത്യബോധത്തോടൊയും സ്വാതന്ത്ര്യദാഹത്തോടെയും ജനങ്ങള്‍ ഒത്തുചേര്‍ന്ന് നേടി തന്നത...
Other

ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് മേജര്‍ ജനറല്‍ നാരായണന്‍ സന്ദര്‍ശിച്ചു

ലഡാക്കില്‍ വാഹനാപകടത്തില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് മേജര്‍ ജനറല്‍ നാരായണന്‍ സന്ദര്‍ശിച്ചു.  വീട്ടില്‍ എത്തിയ അദ്ദേഹം കുടുംബാംഗങ്ങളോട് ക്ഷേമ വിവരങ്ങള്‍ ചോദിച്ചറിയുകയും എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് അറിയിച്ചു. ഭാര്യയുടെ ജോലിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കി. ഷൈജലിന്റെ വിയോഗത്തില്‍  അദ്ദേഹം ദു:ഖം രേഖപ്പെടുത്തി.നഗരസഭ ചെയര്‍മാന്‍  എ. ഉസ്മാന്‍ മോമോന്റോ നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍  ഷഹര്‍ബാനു  അധ്യക്ഷയായി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ മുസ്തഫ, സീനത്ത് അലിവാപ്പു, നിസാര്‍ അഹമദ്, കൗണ്‍സിലര്‍മാരായ അസീസ്, കാര്‍ത്തികേയന്‍, ജയദേവന്‍, റസാക്ക്, നസീമ, ജുബൈരിയ്യ, മാരിയ,ഫൗസിയ, മജുഷ, ഷാഹിദ, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നഗരസഭയിലെ വിമുക്ത ഭടന്മാരെ ആദരിച്ചു....
Other

‘മാസി’ന്റെ കൈപിടിച്ച് അഞ്ച് യുവതികൾ കൂടി സുമംഗലികളായി

കണ്ണമംഗലം : 5 യുവതികൾ കൂടി പുതുജീവിതത്തിലേക്ക്. സാക്ഷികളായി 3500 പേരും. കണ്ണമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക റിലീഫ് സെല്ലി’ ന്റെ (മാസ്) മൂന്നാമത് സമൂഹവിവാഹവും ചെറുശ്ശാലി മൂസഹാജി അനുസ്മരണവും എടക്കാപ്പറമ്പ് ജസീറ ഓഡിറ്റോറിയത്തിലാണ് നടന്നത്. ഓരോരുത്തർക്കും പത്തുപവന്റെ സ്വർണ്ണാഭരണങ്ങളും വധൂവരന്മാർക്കുള്ള വിവാഹവസ്ത്രങ്ങളും നൽകിയാണ് ഇവരെ കൂട്ടായ്മ പുതുജീവിതത്തിലേക്ക് യാത്രയാക്കിയത്. 3,500 പേർക്കായിരുന്നു സദ്യ. ഇതിനുമുൻപ് മാസ് 14 പേരുടെ വിവാഹം ഇങ്ങനെ നടത്തിയിട്ടുണ്ട്. നിക്കാഹിന് എൻ. അബ്ദുള്ളക്കുട്ടി മുസ്‌ലിയാരും കല്യാണത്തിന് എളമ്പിലക്കാട്ട് ആനന്ദ് നമ്പൂതിരിയും കാർമികത്വം വഹിച്ചു. പൊതുചടങ്ങ് കൈരളി ടി.എം.ടി. ഉടമ പഹലിഷ കള്ളിയത്ത് ഉദ്ഘാടനംചെയ്തു. വി.പി. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. പി. സുരേന്ദ്രൻ, കെ.സി. അബ്ദുറഹിമാൻ, കെ.പി.സി.സി. അംഗം പി.എ. ചെറീത്, കെ.പി. അബ്ദു...
Local news

വർണാഭമായി ആനപ്പടി ഗവ: എൽപി സ്കൂളിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

പരപ്പനങ്ങാടി: സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷാഘോഷത്തോടനുബന്ധിച്ച് ചെട്ടിപ്പടി -ആനപ്പടി ഗവ: എൽ പി സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം വേറിട്ടതായി. പതാക ഉയർത്തലിന് ശേഷം പിടിഎ പ്രസിഡണ്ട് കോലാക്കൽ ജാഫർ അദ്ധ്യക്ഷനായി.  സ്വാതന്ത്ര്യ സമര സ്മരണ സദസിൽ റിട്ട: ഹെഡ്മാസ്റ്റർ എൻ പി അബു മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ കെ പി റംല, പ്രധാന അദ്ധ്യാപിക സി ഗീത, മാനസ്, പി ടി എ അംഗങ്ങളായ സജി പോത്തഞ്ചേരി , അബ്ദുൾ നാസർ, ബാലകൃഷ്ണൻ എ.വി. തുടങ്ങിയവർ സംസാരിച്ചു. വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനശാലാ തലത്തിലും നഗരസഭാ തലത്തിലും ശ്രദ്ധേയ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി. തുടർന്ന് ചെട്ടിപ്പടി റെയിൽവേ ഗേറ്റ് വരെ  വർണാഭമായി കുട്ടികളുടെ ഘോഷയാത്രയും നടന്നു. ഭാരതാംബയായും സ്വാതന്ത്ര്യസമര സേനാനികളുടെ വേഷങ്ങളണിഞ്ഞും കുരുന്നുകൾ ഘോഷയാത്രയിൽ അണിനിരന്നു. ...
Gulf, Obituary

കൊളപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

ഏ.ആർ.നഗർ: കൊളപ്പുറം നോർത്ത് സ്വദേശി തൊട്ടിയിൽ അബൂബക്കർ മകൻ അഷ്റഫ് (43) സൗദിയിൽ ശറഫിയ്യയിൽ അന്തരിച്ചു. ഞായറാഴ്ച രാവിലെ സുലൈമാനിയയിലെ മലബാർ ഹോട്ടലിൽ ജോലിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ഷറഫിയ്യ അൽറയ്യാൻ ഹോസ്പിറ്റൽ എത്തിച്ചു എങ്കിലും മരിക്കുകയായിരുന്നു. മാതാവ് ഫാത്തിമ. ഭാര്യ കോഴിക്കോട് തിരുത്തിയാട് സ്വദേശി സൗദ. മക്കൾ : അഫീഫ് അഷ്‌റഫ്‌, അൽഫിയാ അഷ്‌റഫ്‌ സഹോദരങ്ങൾ. ജമീലമുസ്തഫ മലപ്പുറം, അബ്ദുൽ അസീസ് ജിദ്ദ, മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റയ്ൻ). മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും. ...
Malappuram

പി ഡി പി ഇന്ന് അർദ്ധരാത്രി പൗര സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കും

പിഡിപി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 14 പൗര സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കും. "സ്വാതന്ത്ര്യം കിട്ടിയെ തിരൂ... മഅദനിയും ഭാരതീയനാണ്..." എന്ന മുദ്രാവാക്യം ഉയർത്തി ജില്ലയിലെ 5 കേന്ദ്രങ്ങളിലാണ് അർദ്ധ രാത്രിയിൽ പ്രതിഞ്ജ എടുക്കുന്നത്. മലപ്പുറം, കൊളപ്പുറം, ചമ്രവട്ടം ജംക്ഷൻ, എടപ്പാൾ, പുത്തനത്താണി എന്നിവിടങ്ങളിലാണ് പരിപാടി നടക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HjIezOzQ5qlHzkErrCmArF കൊളപ്പുറം സംയുക്ത മേഖലാ കമ്മിറ്റിയുടെ കീഴിൽ കൊളപ്പുറത്ത് ഇന്ന് വൈകിട്ട് 6 30ന് പതാക ഉയർത്തി സ്വാതന്ത്ര്യവും ഇന്ത്യൻ പൗരൻ നേരിടുന്ന പാര തന്ത്രവും എന്ന വിഷയത്തിൽ മത രാഷ്ട്രീയ സാംസ്കാരിക നേതാക്കളെ സംഘടിപ്പിച്ച സംഗമം സംഘടിപ്പിക്കുമെന്ന് പിഡിപി മണ്ഡലം നേതാക്കളായ സക്കീർ പരപ്പനങ്ങാടി, കെ ഇ കോയ വരപ്പാറ, മൻസൂർ യാറത്തും പടി എന്നിവർ അറിയിച്ചു...
Other

ഇരട്ടക്കുട്ടികളുടെ സ്വാതന്ത്ര്യദിന വിളംബര റാലി ശ്രദ്ധേയമായി

ഏ.ആർ നഗർ: രാജ്യം വജ്രജൂബിലി ആഘോഷ നിറവിൽ തിളങ്ങുമ്പോൾ ഏ ആർ നഗർ ഇരുമ്പുചോല എ.യു.പി സ്കൂളിലെ ഇരട്ട കുട്ടികളുടെ നേതൃത്വത്തിൽ നടന്ന വിളംബര റാലി ശ്രദ്ധേയമായി. സ്കൂളിലെ കൗതുക കാഴ്ച്ചയായ ഇരുപത് ജോഡി ഇരട്ടകൾ അണിനിരന്ന റാലിയാണ് വേറിട്ട കാഴ്ച്ചയായത്. ഒന്നാം ക്ലാസിലെ പി.പി ദാനിഷ, മുഹമ്മദ് ദിൽവിഷ്, രണ്ടാം ക്ലാസിലെ സി. നിഹാൽ, സി.നിഹാല, മൂന്നാം ക്ലാസുകാരായ വി.ടിഷാദിൽ, വി.ടി ഷാഹിൽ, പി.ശിഫ, പി.ശി ഫാൻ, നാലാം ക്ലാസിലെ കെ. നുഹ് മാൻ, കെ. നിഹ് മ, എം.കെ മുഹമ്മദ് സിനാൻ, എം.കെ മുഹമ്മദ് ഹനാൻ, അഞ്ചാം ക്ലാസിലെ എം.ശിഫാസ്, എം.ശിജാസ്, കെ.എസ് ഇവാന, കെ.എസ് ഇശാന, ഇ.വി ശാമിൽ, ഇ.വിശഹൽ, പി.നബഹ, പി നശ് റഹ, സി.എച്ച് അഫ്റ റിൻസിയ, അഫ്റ റിസ്മിയ, റൈഫ ശമ്പിൻ, റൈഹ ഫബിൻ, എം വി റജ, എം വി നജ, പി.ആയിശ, പി. ആദില, ആറാം ക്ലാസിലെ ടി ഹന്ന, ടി അഫ്‌ലഹ്, ടി. റസാൻ, ടി റസിലാൻ, വി.എസ് സിദ്റത്തുൽ മുൻതഹ, വി.എസ് സിബ്ഹത്തുൽ മുസ് ലിഹ, ഏഴാം ക്ലാസിലെ പി.ട...
Malappuram

താലൂക്ക് ആശുപത്രിയിൽ ഐ സി എഫ് നിർമിച്ച ഓക്സിജൻ പ്ലാന്റ് സമർപ്പിച്ചു

മലപ്പുറം  താലൂക്ക് ഹെഡ് ക്വാർട്ടർ ആശുപത്രിക്ക് വേണ്ടി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) നിർമ്മിച്ച ഓക്സിജൻ പ്ലാൻ്റിൻ്റെ സമർപ്പണ കർമ്മം സംസ്ഥാന കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. കേരള മുസ് ലിം ജമാഅത്ത് പ്രസി. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സ്വിച്ച് ഓൺ ചെയ്തു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സേവനം ചെയ്യുന്നതിന് പരിശീലനം നേടിയ  200 എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാരുടെ സമർപ്പണം കേരള മുസ് ലിം ജമാഅത്ത് ജന. സെക്ര. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നിർവ്വഹിച്ചു.പ്രോജക്റ്റ് കോ- ഓഡിനേറ്റർ എഞ്ചി.അബ്ദുൽ ഹമീദ് ചാവക്കാട് റിപ്പോർട്ട് അവതരിപ്പിച്ചു.മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി, സമസ്ത.നേതാക്കളായ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട് അബ്ദു റഹ്മാൻ സഖാഫി, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സാരഥികളായ വണ്ടൂർ അബ്ദുറഹ്...
National

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാക ഉയർത്തുന്നത് സംബന്ധിച്ചുള്ള മാർഗ നിർദേശങ്ങൾ

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇത്തവണ രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യദിനാഘോഷം വളരെ വിപുലമായാണ്  രാജ്യം മുഴുവന്‍ ആഘോഷിക്കുന്നത്. 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്റെ ഭാഗമായി ഇത്തവണ രാജ്യമൊട്ടാകെ ഓഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള മൂന്ന് ദിവസങ്ങളിലായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വനം ചെയ്തിട്ടുണ്ട്. ഇതിനായി സംസ്ഥാന- ജില്ലാതലങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിനാല്‍  ഓരോരുത്തരും ദേശീയ പതാക കൈകാര്യം ചെയ്യുമ്പോള്‍ ഫ്‌ളാഗ് കോഡില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. പതാകയെ ഏറ്റവും ആദരവോടെയും ബഹുമാനത്തോടെയുമാണ് പ്രദര്‍ശിപ്പിക്കേണ്ടത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Go3ceoDoV3TJcJYoDh51RA...
Crime

ഫുട്ബോൾ ടൂർണമെന്റിലെ തർക്കം; ഒരു സംഘം ക്ലബ്ബ് ഓഫീസിൽ കയറി അക്രമം നടത്തി

നന്നമ്പ്ര: ഫുട്‌ബോൾ ടൂര്ണമെന്റിനിടയിലെ തർക്കത്തെ തുടർന്ന് ഒരു സംഘം ക്ലബ് ഓഫീസിൽ കയറി യുവാവിനെ മർദ്ദിച്ചതായി പരാതി. കുണ്ടൂർ ടൌൺ ടീം ക്ലബ്ബ് ഓഫീസിൽ കയറിയാണ് അക്രമം നടത്തിയത്. ഓഫീസിലുണ്ടാ യിരുന്ന ക്ലബ് പ്രവർത്തകനെ മർദിക്കുകയും ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IaZnYZJu71N95A64AFiVCL കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഫുട്ബാൾ ടൂർണമെന്റിന്റെ തുടർചയാണ് അക്രമ സംഭവങ്ങൾ. വ്യാഴാഴ്‌ച ചെമ്മാട് ടർഫിൽ ടൌൺ ടീം കുണ്ടൂരും ശിൽപ പയ്യോളിയും തമ്മിലുള്ള മത്സരം ഉണ്ടായിരുന്നു. അധിക സമയം അനുവദിക്കാതെ കളി നിർത്തിയതുമായി ബന്ധപ്പെട്ട് കളിക്കാരും റഫറിയുമായി തർക്കമുണ്ടായിരുന്നു. ഈ വിഷയത്തിൽ കരിപറമ്ബ് ഭാഗത്തെ ക്ലബ്ബ് പ്രവർത്തകർ ഇടപെടുകയും തർക്കം രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായ 2 ദിവസം മുമ്പ് രാത്രി 9.30 ന് കരിപറമ്പിൽ നിന്നുള്ള പത്തിലേറെ വരുന്ന സംഘം ബൈക്കുകളിലെത്തി കുണ്ടൂരിൽ ക്ലബ്...
Other

കാഴ്ച പരിമിതിയുള്ള സ്ത്രീയുടെ പരാതിയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടിയെടുത്തില്ലെന്ന് കാണിച്ച് കാഴ്ചപരിമിതിയുള്ള ചാത്തങ്ങോട്ടുപുറം സ്വദേശിനി നല്‍കിയ പരാതിയില്‍ ജില്ലാ പൊലീസ് മേധാവി മുഖേന ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് ഹാജരാവാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് അടുത്ത അദാലത്തില്‍ നേരിട്ട് ഹാജരാവാന്‍ എസ്.എച്ച്.ഒയ്ക്ക് നിര്‍ദേശം നല്‍കിയത്. പരാതിക്കാരി വീട്ടിൽ ഒറ്റയ്ക്കുള്ള സമയം ഒരു വ്യക്തി ശല്യപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുന്നുവെന്നാണ് പൊലീസിന് നൽകിയ പരാതിയിലുള്ളത്.  എന്നാൽ പരാതി സംബന്ധിച് വണ്ടൂര്‍ പൊലീസ് വിവിധ വകുപ്പുകള്‍ ചേര്‍ത്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കാണിച്ചാണ് കമ്മീഷന് പരാതിക്കാരി പരാതി നൽകിയത്. വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അദാലത്തില്‍ 55 പരാതികളാണ് പരിഗണിച്ചത്. 16 പരാതികള്‍ ത...
Malappuram

മാധ്യമ സ്വാതന്ത്ര്യവും സ്വതന്ത്ര മാധ്യമങ്ങളും ജനാധിപത്യത്തെ കരുത്തുറ്റതാക്കുന്നു :എസ്എസ്എഫ് മീഡിയ സെമിനാർ

ചെമ്മാട്: ജനാധിപത്യം ദുർബലപ്പെടുമ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ പറഞ്ഞു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സാഹിത്യോത്സവിനോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ രാജ്യം നിരന്തരം പിറകിൽ പോകുന്നുവെന്നതിനർത്ഥം ഇന്ത്യയിൽ ജനാധിപത്യം വലിയ വെല്ലുവിളി നേരിടുന്നുവെന്നത് കൂടിയാണ്. സമാന്തര മാധ്യമങ്ങൾ ന്യൂ മീഡിയ എന്നീ സാധ്യതകൾ ഉപയോഗിച്ച് മാധ്യമ അസ്വാതന്ത്ര്യത്തെ മറികടക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സർവ്വകലാശാല പബ്ലിക്ക് റിലേഷൻ ഓഫീസർ സി കെ ഷിജിത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു ജില്ലാ ജില്ലാ...
Local news

പൊതിച്ചോറ് വിതരണത്തിനിടെ ഡി വൈ എഫ് ഐ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി : താലൂക് ആശുപത്രിയിൽ ഡി വൈ എഫ് ഐ പൊതിച്ചോറ് വിതരണത്തിനിടെ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം. പൊതിച്ചോറ് വിതരണത്തിനുള്ള വാഹനം പാർക്ക് ചെയ്തതിനെ തുടർന്നാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ഹൗസിങ് ഓഫീസർ സന്ദീപും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. ബ്ലോക്ക് ഡി വൈ എഫ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 271 ദിവസമായി താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് പൊതിച്ചോറ് നൽകുന്നുണ്ട്. ഉച്ചയ്ക്ക് ഗേറ്റിന് സമീപത്ത് വെച്ചാണ് ചോറ് വിതരണം ചെയ്യുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ചോറ് നൽകുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 5 ന് ചോറ് വിതരണം ചെയ്യുന്നതിനിടെയാണ് തർക്കമുണ്ടായത്. ഗേറ്റിന് സമീപം വാഹനം നിർത്തി വിതരണം ചെയ്യുന്നതിനിടെ ആൾകൂട്ടമുണ്ടായിരുന്നു. ഇത് കണ്ട് എത്തിയ സിഐ ഡി വൈ എഫ് ഐ പ്രവർത്തരോട് ഇക്കാര്യം ചോദിച്ചതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. സി ഐ അസഭ്യം പറഞ്ഞതായി ഡി വൈ എ...
Crime

തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി

ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്സൈസ് ഇ​ന്റലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർ.പി.എഫും ചേര്‍ന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ അഞ്ച് കിലോ 100 ഗ്രാം കഞ്ചാവ് പിടികൂടി. ചെന്നൈ മംഗലാപുരം മെയിൽ എക്സ്പ്രസിൽ വന്ന പശ്ചിമബംഗാൾ ബർദര്‍മാൻ സ്വദേശി എസ്. കെ സെയ്ഫുദ്ദീൻ (23) എന്നയാളി‍ൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഓണത്തോടനുബന്ധിച്ച് അതിഥി തൊഴിലാളികൾ കഞ്ചാവ് കടത്തിക്കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് മലപ്പുറം എക്സൈസ് ഇ​ന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചില്ലറ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നത് എന്ന് പ്രതി പൊലീസിനോടു പറഞ്ഞു. തിരൂർ എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്, സി.ഇ.ഒമാരായ വി.പി പ്രമോദ്, അബിൻ രാജ്, മലപ്പുറം എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ വി.ആര്‍ രാജേഷ് കുമാർ, ...
Crime

നേർച്ചക്കിടെ പോലീസുകാരന്റെ പോക്കറ്റടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

തിരൂരങ്ങാടി : നേർച്ചക്കിടെ പൊലീസു കാരന്റെ പോക്കറ്റടിക്കാൻ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി. മമ്പുറം നേർച്ചയുടെ സമാപനത്തിന് മഫ്തിയിലുണ്ടായിരുന്ന താനൂർ സ്റ്റേഷനിലെ സിപിഒ എം.പി.സബറുദ്ദീന്റെ പോക്കറ്റടിക്കാൻ ശ്രമിച്ച തച്ചിങ്ങനാടത്തെ കരുവൻതിരുത്തി വീട്ടിൽ ആബിദ് കോയ (47) ആണ് പിടിക്കപ്പെട്ടത്. നേർച്ചയുടെ അന്നദാനത്തിന് പതിനായിരക്കണക്കിന് ആളുകളാണ് എത്തിയിരുന്നത്. തിരക്ക് മുതലെടുത്ത് പോക്കറ്റടിക്കും മറ്റും സാധ്യതയുള്ളതിനാൽ ഡിവൈഎസ്പിയുടെ പ്രത്യേക നിർദേശ പ്രകാരം മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. ഇതി നിടെയാണ് പൊലീസ് ആണ് ന്നറിയാതെ മോഷ്ടാവ് സബറുദ്ദീന്റെ പിന്നാലെ കൂടിയത്. ഒരുപാടുനേരം തന്നെ പിന്തുട രുകയും ചേർന്നുനിൽക്കുക യും ചെയ്യുന്നത് ശ്രദ്ധയിൽപെട്ട സബറുദ്ദീൻ ആൾക്കൂട്ടത്തിൽ അറിയാത്ത മട്ടിൽ നിന്നു. മോഷ്ടാവ് ബ്ലേഡ് ഉപയോഗിച്ച് പാന്റ്സിന്റെ പിന്നിലെ പോക്കറ്റ് കീറാൻ തുടങ്ങിയപ്പോഴാണ് കയ്യോടെ പിടികൂടിയത്. തിര...
Crime

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച വയോധികർ ഉൾപ്പെടെ 3 പേർ പിടിയിൽ

കോട്ടക്കൽ: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികർ ഉൾപ്പെടെ മൂന്നുപേർ കോട്ടക്കൽ പോലീസിന്റെ പിടിയിൽ. കോട്ടക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32) എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ കെ.എസ്. പ്രിയൻ എന്നിവർ അറസ്റ്റ് ചെയ്തത്. 2020, 22 കാലഘട്ടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ ഇവർക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്. സ്കൂളിൽ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് വിവരം ലഭിച്ച ചൈൽഡ്ലൈൻ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തായത്. മൂന്നു വ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജറാക്കി....
Crime

ബിസിനസുകാരൻ ചമഞ്ഞു തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ

കുടുംബ സമ്മേതം ആഡംബരക്കാറിലെത്തി മോഷണം നടത്തുന്ന പ്രതി ഒടുവിൽ പൊലീസിന്റ പിടിയിലായി. പാലക്കാട് മണ്ണാർക്കാട് കണ്ഡമംഗലം സ്വദേശി കുഞ്ഞ് മുഹമ്മദ്ദ് [ 31 ] നെയാണ് മൂന്നാർ പൊലീസ് നടത്തിയ രഹസ്യനീക്കത്തിലൂടെ പിടികൂടിയത്. കഴിഞ്ഞ നവംബർ മാസത്തിലാണ് കേസിന് അസ്പദമായ സംഭവം നടക്കുന്നത്. മൂന്നാറിൽ മൊബൈൽ കച്ചവടം നടത്തുന്ന മൊബൈൽ ബേസ് എന്ന സ്ഥാപനത്തിൽ ആഡംബരക്കാറിലെത്തിയ പ്രതി കുഞ്ഞ് മുഹമ്മദ്, പള്ളിവാസൽ മൂലക്കായിൽ സ്വകാര്യ റിസോർട്ട് 16 കോടി രൂപയ്ക്ക് വാങ്ങാൻ പോകുകയാണെന്ന് സ്വയം പരിചയപ്പെടുത്തി. റിസോട്ടിലെ നിലവിലെ മാനേജറും ഇയാൾക്കൊപ്പമുണ്ടായിരുന്നു. വ്യാപാരിക്ക് പരിചയമുള്ള ആളായിരുന്നു മാനേജർ. തുടർന്ന് തന്റെ കൈയ്യിലെ രണ്ട് ആപ്പിൾ ഫോണിന് 159000 രൂപ വില പറഞ്ഞ് ഉറപ്പിച്ചു. തുടർന്ന് 129000 രൂപയുടെ സാംസങ്ങ് ഫോൺ കുഞ്ഞ് മുഹമ്മദ്ദ് വാങ്ങി. പക്ഷേ പണം നൽകിയില്ല. പകരം ഫോൺ മുറിയിലുണ്ടെന്നും അത് കൊടുത്തുവിടുമ്പോൾ 30000 രൂ...
Obituary

വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപം ബിലായിപ്പടിയിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആലപ്പുഴ സ്വദേശിയാണ്. രാവിലെ ഓഫീസിൽ എത്താത്തതിനെ തുടർന്ന് മെബൈലിൽ ബന്ധപ്പെട്ടെങ്കിലും എടുക്കാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയ ജീവനക്കാരാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മലപ്പുറം പൊലീസ് സ്ഥലത്ത് എത്തി....
Malappuram

ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി

മലപ്പുറം : കാർഷിക മേഖലയിലും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും പ്രാദേശിക സാമ്പത്തിക വികസനത്തിനും മുൻഗണന നൽകുന്ന 215 കോടി രൂപയുടെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.     നെൽകൃഷി ഉൾപ്പെടെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ വിള വർദ്ധനവും ഉൾപ്പാദന വർദ്ധനവും ലക്ഷ്യം വെച്ചു കൊണ്ട ഉല്‍പാദന മേഖലക്കായി 22,58,84,887,  രൂപയും     സേവന മേഖലക്കായി 87,63,48,938, അടിസ്ഥാന സൗകര്യ വികസനത്തിനായി 31,69,34,817 രൂപയും  സ്പിൽ ഓവർ പദ്ധതികളും ഉൾപ്പെടെ ആകെ 1204 പ്രൊജക്ടുകള്‍ക്കായി 215,53,66,271 രൂപയുടെ പദ്ധതികൾക്കാണ്  ജില്ലാ ആ സമിതി ആംഗീകാരം നൽകിയത്.      വനിതകളുടെ ക്ഷേമത്തിനും വികസനത്തിനുമായി  75,69000, ബാല സൗഹൃദ ജില്ലാ പദ്ധതികൾക്കായി 64, 33000, വയോജനങ്ങൾക്കായി 1,49,00000, ഭിന്ന ശേഷി സൗഹൃദ ജില്ലക്കായി 1,13,00000, പാലിയേറ്റിവ് പദ്ധതികൾക്കായി ...
error: Content is protected !!