Friday, January 2

Tag: Malappuram

കൊടിഞ്ഞി വിറ്റാട്ടിൽ ബീരാൻകുട്ടി ഹാജി അന്തരിച്ചു
Obituary

കൊടിഞ്ഞി വിറ്റാട്ടിൽ ബീരാൻകുട്ടി ഹാജി അന്തരിച്ചു

കൊടിഞ്ഞി : അൽഅമീൻ നഗർ സ്വദേശി വിറ്റാട്ടിൽ ബീരാൻ ഹാജി അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കൊടിഞ്ഞി പള്ളിയിൽ. മകൾ, ഹസ്സൻ, സലാം മാസ്റ്റർ (പി എം ഇ എസ് എ എം യു പി സ്കൂൾ പാലത്തിങ്ങൽ), മിശാൽ.
Other

കോണ്ഗ്രസ് ചെമ്മാട്ട് പലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി

തിരൂരങ്ങാടി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തിൽ ചെമ്മാട് വെച്ച് "മാനിഷാദാ" പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ സദസ്സ് നടത്തി. ഡി സി സി ജനറൽ സെക്രട്ടറി പി.കെ ഹൈദ്രോസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് മുൻസിപ്പൽ പ്രസിഡൻ്റ് പാറക്കൽ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹൻ വെന്നിയൂർ അധ്യക്ഷത വഹിച്ചു. ഖാദർ പന്തക്കൻ, അറക്കൽ കൃഷ്ണൻ , എം.എൻ ഹുസൈൻ , നാസർ കെ. തെന്നല , പി.കെ.എം. ബാവ, കെ.പി.സി. രാജീവ്ബാബു , കല്ലുപറമ്പൻ അബ്ദുൽ മജീദ് ഹാജി , പി.കെ. അബ്ദുൽ അസീസ്, കെ.എം. സെയ്താലി ,സലീം ചുള്ളിപ്പാറ, എൻ.വി. മൂസക്കുട്ടി, മുഹമ്മദ് കോയ , ലത്തീഫ് പരപ്പനങ്ങാടി, ഹാരീസ് തടത്തിൽ, കുഞ്ഞി മരയ്ക്കാർ , ഷാജു കാട്ടകത്ത് , രാമചന്ദ്രൻ .വി , നൗഫൽ ഏറിയാടൻ, നവാസ്. ഇ.കെ , ബാലഗോപാലൻ , ഭരതൻ കെ.എം , യു.വി. സുരേന്ദ്രൻ , വിജീഷ് തയ്യിൽ , അലിബാബ ചെമ്പ , സി.വി ഹനീഫ , സി.പി സുഹ്റാബി ...
Accident

വേങ്ങര പറമ്പിൽപടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്

വേങ്ങര : മലപ്പുറം- കൂരിയാട് റോഡിൽ വേങ്ങര പറമ്പിൽ പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. 2 പേർക്ക് ഗുരുതര പരിക്ക്. ഷഹബാസ് (20), പതിനാറുങ്ങൽ സ്വദേശി അബൂബക്കർ (25), പറമ്പിൽ പീടിക സ്വദേശി ഷിമ്മാസ് (17), വള്ളിക്കുന്ന് സ്വദേശി അനസ് (22) എന്നിവർക്കാണ് പരിക്ക്. ഷഹബാസ്, അനസ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ രാത്രി 2.30 ന് ആണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം 4 പേരെയും കോട്ടക്കൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു....
Crime

കോഴിക്കോട് 10 വയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, നാട്ടുകാരുടെ അവസരോചിത ഇടപെടലില്‍ പ്രതി പിടിയില്‍

കോഴിക്കോട്: പയ്യാനക്കലിൽ പത്തു വയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, നാട്ടുകാരുടെ സമയോചിത ഇടപെടലില്‍ പ്രതി പിടിയില്‍. മോഷ്ടിച്ച കാറിലാണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്. കാസർകോട് സ്വദേശി സിനാൻ അലി യൂസുഫ് ( 33) ആണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്. മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറിലേക്ക് കയറാന്‍ തയ്യാറാകാതിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് കയറ്റുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ഇയാളെ പിടികൂടി പൊലീസിനെ അറിയിക്കുകയായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു....
Other

ഹജ്ജ് – 2026: വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 3791 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം : 2026 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 1 മുതൽ 3791 വരെയുള്ള വർക്ക് ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ 2025 ഒക്ടോബർ 11-നകം ആദ്യ ഗഡു ഒരാൾക്ക് 1,52,300/- അടവാക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും, നോമിനിയും ഒപ്പിടണം), പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് & ഫിറ്റ്നസ് സർട്ടി...
Accident

വലിയപറമ്പ് അരീത്തോട് കാർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു, മരണം മൂന്നായി

തിരൂരങ്ങാടി : ദേശീയപാതയിൽ വലിയ പറമ്പ് അരീത്തോട് ലോറിക്ക് പിറകിൽ കാറിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം മൂന്നായി. വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പങ്ങിണിക്കാടൻ ഉസ്മാൻ എന്നവരുടെ മകൻ ഫഹദ് മൊയ്‌ദീൻ മുസ്‌ലിയാർ (25) ആണ് മരിച്ചത്. അപകടത്തിൽ പൊന്മുണ്ടം വൈലത്തൂർ വലിയ പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെ മകൻ ഉസ്മാനുൽ ജസീൽ (24), താനൂർ ചീരാൻ കടപ്പുറം സ്വദേശി മുസ്ലിയാരകത്ത് മാമുക്കോയ യുടെ മകൻ വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (24) എന്നിവർ അപകട ദിവസം തന്നെ മരിച്ചിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ👇 join ചെയ്യുകhttps://chat.whatsapp.com/GcGXv3Yy8BnHPrIaDJFhKQ?mode=ems_copy_tമൂവരും തലക്കടത്തൂർ ജുമുഅത്ത് പള്ളി ദർസ് വിദ്യാർത്ഥികളാണ്. ഈ കഴിഞ്ഞ 26 ന് വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. ഇവർ ഉൾപ്പെടെ 5 ദർസ് വിദ്യാർഥികൾ കോഴിക്കോട് ഭാഗത്തേക്ക് പരിപാടിയിൽ പങ്കെടുക്...
Education

റാങ്കിൻ തിളക്കവുമായി കുണ്ടൂർ പിഎംഎസ്ടി കോളേജ്; എം എസ് സി സൈക്കോളജിയിൽ ഫഹ്മിദക്ക് ഒന്നാം റാങ്ക്

കുണ്ടൂർ: കാലിക്കറ്റ് സർവകലാശാല എം എസ് സി സൈക്കോളജി പരീക്ഷയിൽ പി. എം.എസ്.ടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ. ഫഹ്മിത.സി ക്ക് ഒന്നാം റാങ്ക്. കരിങ്കപ്പാറ ചെമ്മിലി മുഹമ്മദ്കുട്ടി - ഫസീല ദമ്പതികളുടെ മകളും പൊന്മുണ്ടം മൂത്തേടത് മുഹമ്മദ് ഫൈറൂസിന്റെ ഭാര്യയുമാണ്. പി എം എസ് ടി കോളേജിന് മുമ്പും റാങ്ക് ലഭിച്ചിട്ടുണ്ട്. ബി എസ് സി സൈക്കോളജി യുടെ ആദ്യ ബാച്ചിൽ പി. ഷഹന ഷിറിന് ഒന്നാം റാങ്ക് ലഭിച്ചിരുന്നു. 2019 ബി എസ് സി സൈക്കോളജിയിൽ തന്നെ ഷംല, ഷംന എന്നിവർക്ക് നാലാം റാങ്കും 2023 ൽ എം എസ് സി സൈക്കോളജിയിൽ എൻ. നസ്രുദ്ധീന് ആറാം റാങ്കും നേടിയിരുന്നു. 2015 ൽ കുണ്ടൂർ മർകസ് കമ്മിറ്റിക്ക് കീഴിൽ ആരംഭിച്ചതാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ (പി എം എസ് ടി) ആർട്‌സ് ആൻഡ് സയൻസ് കോളേജ്. 118 വിദ്യാർഥികളുമായി ആരംഭിച്ച കോളേജിൽ ഇപ്പോൾ ആയിരത്തിലേറെ വിദ്യാർഥികൾ ഉണ്ട്. പി എസ് എം ഒ കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്ന മേജർ ...
Politics

വിദ്യാർത്ഥി ഹൃദയങ്ങൾ കീഴടക്കി എം.എസ്.എഫ് ‘ക്യാമ്പസ് കാരവൻ’ വേങ്ങരയിൽ

മലപ്പുറം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളുടെ മുന്നോടിയായി 'സർഗ വസന്ത കലാലയം,സമരോൽസുക വിദ്യാർത്ഥിത്വം' എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ക്യാമ്പസ് കാരവൻ' അഞ്ചു നാൾ പിന്നിട്ടു. ഒക്ടോബർ 7 വരെയാണ് ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പര്യടനം നടത്തുന്നത്. വേങ്ങര മലബാർ കോളേജിൽ 5-ാം ദിവസം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ അസ് ലു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പി.പി.ടി.എം കോളേജ് ചേറൂരിൽ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി എ ജവാദ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രേസ് വാലി കോളേജ് മരവട്ടത്ത് അഹമ്മദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കോട്ടക്കൽ ഫാറൂഖ് കോളേജിൽ നടന്ന സമാപനം ടെക്ഫെഡ് സംസ്ഥാന ചെയർമാൻ ജലീൽ കാടാമ്പുഴ ഉദ്ഘാടനം നിർവഹിച്ചു. ജാഥാ ക്യാപ്റ്റൻ കബീർ മുതുപറമ്പ്, വൈസ് ക്യാപ്റ്റൻ ഷിബി മക്കരപ്പറമ്പ്, കോഡിനേറ്റർമാരായ സിപി ഹാരിസ്, കെഎം ഇസ്മായിൽ, ഷഹാന ശർത്തു,ജാഥ അംഗങ്ങളായ മബ്‌റൂ...
Politics

കരുത്ത് വിളിച്ചോതി എം.എസ്.എഫ് ക്യാമ്പസ് കാരവൺ

മലപ്പുറം: 'സർഗ വസന്ത കലാലയം സമരോത്സുക വിദ്യാർത്ഥിത്വം' എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ കമ്പസുകളിൽ സംഘടിപ്പിക്കുന്ന 'ക്യാമ്പസ് കാരവൻ' മൂന്നാം ദിനം പുളിക്കൽ മദീനത്തുൽ ഉലൂം കോളേജിൽ നിന്ന് തുടങ്ങിമഞ്ചേരി യൂണിറ്റി വിമൻസ് കോളേജിൽ സമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലെയും വർദ്ധിച്ചു വരുന്ന വിദ്യാർത്ഥി പങ്കാളിത്തം ജാഥയുടെ സ്വീകാര്യത വിദ്യാർത്ഥികളിൽ പ്രകടമാക്കുന്നതായിരുന്നു. ക്യാമ്പസുകളിലെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ ഇടപെടലുകൾ ഓരോ ക്യാമ്പസിലെയും എം.എസ്.എഫിൻ്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. ഏകാധിപത്യത്തിൻ്റെ അരാഷ്ട്രീയ ആൾകൂട്ടമായ എസ്.എഫ്.ഐ ക്യാമ്പസുകളിൽ അക്രമ അഴിച്ചു വിട്ട് വിദ്യാർത്ഥികളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനെതിരെ വിദ്യാർത്ഥികൾ പ്രതികരിക്കുന്ന കാഴ്ചയാണ് ക്യാമ്പസ് കാരവനിലൂടെ കാണുന്നത്.ജാഥ ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ക...
Information

തദ്ദേശ തെരഞ്ഞെടുപ്പ്: ഒക്ടോബര്‍ 14 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം, പ്രവാസികള്‍ക്കും വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാം

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ഒരു വാര്‍ഡിലെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്കോ മറ്റൊരു വാര്‍ഡിലേക്കോ മാറുന്നതിനുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാന്‍ ഒക്ടോബര്‍ 14 വരെ അവസരമുണ്ട്. സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും നല്‍കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം അതാത് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധപ്പെടുത്തണം. മരണപ്പെട്ടവ...
Other

മുന്നിയൂരിൽ മുട്ടക്കോഴികളെ വിതരണം ചെയ്തു

മൂന്നിയൂർ : ഗ്രാമ പഞ്ചായത്ത്‌ ജനകീയസുത്രണം 2025-26 അടുക്കള മുറ്റത്തെ മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി 1265 ഗുണഭോക്താക്കൾക്കുള്ള മുട്ട കോഴി വിതരണത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം മൂന്നിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ എം സുഹറാബി നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി പി സുബൈദ, വെറ്റിനറി സർജൻ ഡോ ഷിജിൻ, ലൈവ്സ്റ്റോക് ഇൻസ്‌പെക്ടർ മാരായ അരുൺ, പ്രതിഭ, അറ്റന്റൻറ് അജിത് എന്നിവർ പങ്കെടുത്തു. ഓരോ ഗുണഭോക്താവിനും 5 മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണംചെയ്തു....
Crime

ഭാര്യ കൂടെ താമസിക്കുന്നില്ല; ഭാര്യാ പിതാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച മരുമകൻ അറസ്റ്റിൽ

ഊർങ്ങാട്ടിരി : ഭാര്യ തന്റെ വീട്ടില്‍ താമസിക്കാത്തതിന് കാരണം ഭാര്യാ പിതാവെന്ന് സംശയിച്ച്, കാറിടിപ്പിച്ച്‌ ഭാര്യ പിതാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം. സംഭവത്തിൽ മരുമകൻ അറസ്റ്റില്‍. അരീക്കോട് ഊർങ്ങാട്ടിരി മൈത്ര സ്വദേശി അബ്ദുള്‍ സമദ് നെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച വൈകിട്ട് 3.45ഓടെ കൂറ്റമ്ബാറ രാമംക്കുത്ത് റോഡില്‍ ചേനാംപാറയിലാണ് സംഭവം. ബൈക്കില്‍ വരുകയായിരുന്ന അബ്ദുള്ളയെ മുൻ വിരോധം വെച്ച്‌ അബ്ദുള്‍ സമദ് കാർ ഇടിപ്പിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ച്‌ വീണ അബ്ദുള്ളയെ വീണ്ടും ഇടിപ്പിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. ഭാര്യ തന്റെ വീട്ടില്‍ താമസിക്കാത്തതിനു കാരണം പിതാവായ അബ്ദുള്ളയാണ് എന്ന ധാരണയാണ് അബ്ദുള്‍ സമദിൻ്റെ വിരോധത്തിനു കാരണം...
Politics

കുത്തുപറമ്പ് സമരപോരാളി പുഷ്പന്റെ ഒന്നാം രക്തസാക്ഷി ദിനത്തിൽ അനുസ്മരണങ്ങൾ നടത്തി

മലപ്പുറം : കുത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന്റെ ഒന്നാം രക്തസാക്ഷി ദിനത്തിൽ ജില്ലയിലെ 16 കേന്ദ്രങ്ങളിൽ പ്രകടനങ്ങളും അനുസ്മരണ പ്രഭാഷണങ്ങളും നടന്നു.ജില്ലാ പ്രസിഡണ്ട് പി. ഷബീർ അരീക്കോടും മഞ്ചേരിയിൽ ജില്ലാ ട്രഷറർ പി. മുനീറും സംസ്ഥാന കമ്മിറ്റി അംഗം കെ.പി അനീഷും പങ്കെടുത്തു.ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ അബ്ദുള്ളാ നവാസ് മലപ്പുറത്തും, സിപിഐഎം വേങ്ങര ഏരിയ സെക്രട്ടറി കെ. ടി അലവിക്കുട്ടി വേങ്ങരയിലും, സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി. സത്യൻ എടപ്പാളും അനുസ്മരണ പ്രഭാഷണം നടത്തി. തിരൂരിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഗിരീഷും, പെരിന്തൽമണ്ണയിൽ പെരിന്തൽമണ്ണയിൽ എസ്എഫ്ഐ മുൻ കേന്ദ്രകമ്മിറ്റി അംഗം ഇ. അഫ്സലും, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എൻ.എം ഷഫീഖ് നിലമ്പൂരിലും, ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജിനേഷ് തിരൂരങ്ങാടിയിലും, വള്ളിക്കുന്നിൽ ഡിവൈഎഫ്ഐ...
Job

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വിവിധ ജോലി ഒഴിവുകൾ

എജ്യുക്കേഷൻ പഠനവകുപ്പിൽ അധ്യാപക നിയമനം കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിലെ 2025 - 26 അധ്യയന വർഷത്തേ എം.എഡ്. പ്രോഗ്രാമിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ഒക്ടോബർ ഏഴിന് നടക്കും. ഇംഗ്ലീഷ്, അറബി, ഉറുദു, കോമേഴ്‌സ്, മാത്തമാറ്റിക്സ് എന്നീ എജ്യുക്കേഷൻ വിഷയങ്ങളിലാണ് ഒഴിവുകൾ. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 0494 2407251. വിശദമായവി ജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ . ചെതലയം ഐ.ടി.എസ്.ആറിൽ അധ്യാപക നിയമനം വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ (ഐ.ടി.എസ്.ആർ.) 2025 - 26 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ( മാനേജ്മെന്റ് ) നിയമനത്തിന്...
Obituary

കൊടിഞ്ഞി കുടുക്കേങ്ങൾ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

തിരൂരങ്ങാടി:കൊടിഞ്ഞി എരുകുളം കുറുൽ റോഡ് സ്വദേശി കുടുക്കേങ്ങൽ കുഞ്ഞുമുഹമ്മദ് (88) അന്തരിച്ചു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നുഭാര്യ: പരേതയായ നഫീസമക്കൾ:മൊയ്തീൻകുട്ടി,നാസർ , ഹംസ,സിദ്ദീഖ്,ഷാഹുൽഹമീദ്, ഫാത്തിമ.മരുമക്കൾ: സെയ്തലവി(ചെമ്മാട്), മൈമൂനത്ത്,സൈനബ,ഫൗസിയ , അസ്മാബി, ഷെരീഫ.
Obituary

കളിയാട്ടമുക്ക് പടിഞ്ഞാറൻ കുന്നത്ത് മംഗലശ്ശേരി അപ്പായി അന്തരിച്ചു

തിരൂരങ്ങാടി : മൂന്നിയൂർ കളിയാട്ടമുക്ക് ടൗൺ കോൺഗ്രസ്സ് മുൻ പ്രസിഡന്റ് പടിഞ്ഞാറൻ കുന്നത്ത് മംഗലശ്ശേരി അപ്പായി (75) നിര്യാതനായി.ഭാര്യ: ശാന്ത,മക്കൾ : പ്രസന്ന, അനിൽകുമാർ, അഭിലാഷ്, മരുമക്കൾ : ശ്രീധരൻ ചിറക്കൽ (തൃക്കുളം), ഷിജി, റിൻഷ. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.
Information

ആറുവരിപ്പാതയിൽ ക്യാമറ പ്രവർത്തിച്ചു തുടങ്ങി. വേഗത മാത്രമല്ല, ഗതാഗത നിയമങ്ങൾ നിരീക്ഷിക്കാനും പ്രത്യേകം ക്യാമറകൾ

വളാഞ്ചേരി : പുതിയ ആറുവരിപ്പാത റോഡ് പണി പൂർത്തിയായില്ലെങ്കിലും ദേശീയപാത 66-ല്‍ സജ്ജീകരിച്ച സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ടോള്‍പിരിവ് ആരംഭിക്കുന്നതോടെ ക്യാമറക്കണ്ണില്‍പ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങും.അടുത്തമാസം അവസാനത്തോടെ വട്ടപ്പാറയില്‍ ടോള്‍പിരിവ് ആരംഭിക്കാനാണ് പദ്ധതി. മലപ്പുറം ജില്ലയിലെ രണ്ടു റീച്ചുകളിലായി 116 ക്യാമറകളാണ് സജ്ജീകരിച്ചിട്ടുള്ളത്. വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയും ഇടിമുഴിക്കല്‍ മുതല്‍ വളാഞ്ചേരി വരെയും 58 വീതം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ അറുപതോളം 360 ഡിഗ്രി ക്യാമറകളാണ്. വളാഞ്ചേരി-കാപ്പിരിക്കാട് വരെ 29 ക്യാമറകള്‍ ചുറ്റുംതിരിഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന 360 ഡിഗ്രി ക്യാമറകളാണ്. ഒരോ ഒരുകിലോമീറ്ററിലും ക്യാമറകളുണ്ടാകും. കൂടാതെ ജങ്ഷനുകളിലും എന്‍ട്രി, എക്സിറ്റ് പോയിന്റുകളിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. വെട്ടിച്ചിറയിലും കു...
Accident

കോഹിനൂറിൽ കാർ അപകടം, ഫറോക്ക് പെരുമുഖം സ്വദേശിയായ കുട്ടി മരിച്ചു

തേഞ്ഞിപ്പലം : യൂണിവേഴ്‌സിറ്റി കോഹിനൂറിൽ കാർ അപകടം, ഒരു കുട്ടി മരിച്ചു. ഫറോക്ക് പെരുമുഖം നെല്ലൂർ റോഡ് സ്വദേശി കെ ഇർഷാദ് - നുസ്രത്ത് എന്നിവരുടെ മകൻ ഇഹ്‌സാൻ (12) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മാതാവ് നുസ്രത്ത് (38), ഹംദ ഫാത്തിമ (10), അമൻ (9), ഫറോക്ക് പേട്ട സ്വദേശികളായ മുഹമ്മദ് അഹ്ദഫ് (20), ഐസാം (7) എന്നിവർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/GcGXv3Yy8BnHPrIaDJFhKQ?mode=ems_copy_t നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടം. കോഹിനൂറിൽ ലോറികൾ നിർത്തിയിടുന്ന യാർഡിന് സമീപത്താണ് അപകടം. ലോറിയിൽ ഇടിച്ച കാർ ഡിവൈഡറില ഇടിച്ചാണ് നിന്നത്. അപകടത്തിൽ ഇഹ്‌സാൻ തൽക്ഷണം മരിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. കോഹിനൂർ ഭാഗത്ത് ബന്ധുവീട്ടിലേക്ക് വന്നതാണ് എന്നാണ് അറിയുന്നത്....
Accident

കോഹിനൂറിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കുട്ടി മരിച്ചു, 3 പേർക്ക് പരിക്ക്

തേഞ്ഞിപ്പലം : യൂണിവേഴ്‌സിറ്റി കോഹിനൂറിൽ കാർ അപകടം, ഒരു കുട്ടി മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടം. ഒരു കുട്ടി തൽക്ഷണം മരിച്ചു. ആണ്കുട്ടിയാണ് മരിച്ചത്. 2 കുട്ടികൾ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ലോറികൾ നിർത്തിയിടുന്ന സ്ഥലത്തിന് സമീപമാണ് അപകടം. കഴിഞ്ഞ ദിവസം വലിയ പറമ്പ് അരീത്തോട് നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 2 ദർസ് വിദ്യാർ ഥി കൾ മരിച്ചിരുന്നു....
Job

ന്യൂറോ ടെക്നീഷ്യന്‍ നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ന്യൂറോ ടെക്നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 30ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ള 45 വയസ്സ് തികയാത്തവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ഹാജരാകണം. ഫോണ്‍: 0483-2766037, 2766425....
Local news

വർഷങ്ങളായി ഓഫീസിൽ കയറിയിറങ്ങിയവർക്ക് പരിഹാരമായി തിരൂരങ്ങാടി നഗരസഭ ഫയൽ അദാലത്ത്

തിരൂരങ്ങാടി : വർഷത്തോളായി നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി ഓഫീസ് കയറിയിറങ്ങേണ്ടി വന്നവർക്ക് നഗരസഭയിൽ നടത്തിയ ഫയൽ അദാലത്ത് ആശ്വാസമായി. മിഷന്‍ 40 യുടെ ഭാഗമായി നഗരസഭയിലെ തീര്‍പ്പാകാതെ കിടന്ന ഫയലുകളില്‍ തീരുമാനം കൈക്കൊള്ളുന്നതിനായി നഗരസഭ സംഘടിപ്പിച്ച ഫയല്‍ അദാലത്തിലൂടെ ലഭിച്ച 86 ഫയലുകളില്‍ 77 ഫയലുകള്‍ തീര്‍പ്പാക്കി. 9 ഫയലുകള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി തീരുമാനിക്കുന്നതിനായി മാറ്റി വെക്കുകയുണ്ടായി. ഈ ഫയലുകളിലും ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കും.86 ഫയലുകളില്‍ 67 ഫയലുകളും ഒക്യുപെന്‍സിയുമായി ബന്ധപ്പെട്ടതായിരുന്നു. ഇതില്‍ തന്നെ 48 ഫയലുകള്‍ പി.എം.എ.വൈ-യില്‍ ഉള്‍പ്പെട്ടതുമായിരുന്നു. പല കാരണങ്ങളാല്‍ നഗരസഭയില്‍ നിന്ന് അനുമതി നല്‍കാന്‍ സാധിക്കാതെ വന്ന 5 വര്‍ഷത്തോളം പഴക്കമുള്ള ഫയലുകളും അദാലത്തില്‍ പരിഗണിക്കുകയുണ്ടായി. ഓഫീസിൽ നിരന്തരം കയറി ഇറങ്ങി മടുത്തവർക്ക് ആശ്വാസമായി ഫയൽ അദാലത്ത് പുതുതായി ചുമതല ഏറ...
Other

മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : കേരള മാപ്പിള കലാ അക്കാദമിമാനവികതകൊരു ഇശൽ സ്പർശംഎന്ന ശീർഷകത്തിൽ ഒന്നര മാസ കാലമായി നടന്നമെമ്പർഷിപ്പ് ക്യാമ്പയിൻ സമാപിച്ചു. തിരുരങ്ങാടി ചാപ്റ്റർ സംഗമം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് എ കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. മനരിക്കൽ അഷ്‌റഫ്‌ അധ്യക്ഷം വഹിച്ചു. വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും യോഗത്തിൽ അവതരിപ്പിച്ചു. ഇബ്രാഹിം ചെമ്മാട്, സഹീദ് ഗ്രാമ്പു കെ പി. നസീമ ടീച്ചർ. സു ഹ് റ കൊളപ്പുറം ചെമ്പ വഹീദ .പി കെ. റയ്‌ഹാനത്ത്, സീനത്ത് പുളികലകത്ത്, ആരിഫ വലിയാട്ട്, .കബീർ കക്കാട്, സി പി. സിദ്ധീഖ്, അഷ്‌റഫ്‌ ചെട്ടിപ്പടി, ഫൈസൽ ചെമ്മാട് എന്നിവർപ്രസംഗിച്ചു. സി പി. നസ്രുള്ള, പികെ. നിസാർ ബാബു, അഷ്‌റഫ്‌ ഓനാരി, നുഹ ഖാസിം, എം വി റഷീദ് എന്നിവർ ചേർന്നു ഗാനവിരുന്നൊരുക്കി.ഭാരവാഹികൾ പ്രസിഡന്റ് . അഷ്‌റഫ്‌ മനരിക്കൽ, ജനറൽ സെക്രട്ടറി, ഫിറോസ് ഖാൻ പരപ്പനങ്ങാടി, ട്രഷറർ യു. ഇസ്സു ഇസ്മായി...
Obituary

സംസ്ഥാന ജംഇയ്യത്തുൽ ഉലമാ സീനിയർ സെക്രട്ടറി സി.കെ.മുഹമ്മദ് അസ്ഗർ മൗലവി അന്തരിച്ചു

പെരിന്തൽമണ്ണ : കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ സീനിയർ സെക്രട്ടറിയും സംസ്ഥാന മതവിദ്യാഭ്യാസ ബോർഡ് പ്രസിഡൻ്റുമായ സി.കെ മുഹമ്മദ് അസ്ഗർ മൗലവി ( 88 ) അന്തരിച്ചു. പെരിന്തൽമണ്ണ വേങ്ങൂർ സ്വദേശിയാണ്.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽചികിത്സയിലായിരുന്നു.ബാഖവി പഠനകാലത്ത് കാന്തപുരം എ.പി അബൂബക്കർമുസ് ലിയാരുടെ സഹപാഠിയായിരുന്നു.ആറ് പതിറ്റാണ്ടിലധികമായി ചെറുകര ജുമാമസ്ജിദിൽ മുദരിസായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.സംസ്ഥാന ജം ഇയ്യത്തുൽ ഉലമാ നാല്പതംഗ മുശവറയിലെ മുതിർന്ന പ്രതിനിധിയാണ്.ജന്മനാടായ വേങ്ങൂരിലെ മഹല്ല് പ്രസിഡന്റ്, ചെറുകരഎം.ഐ.സി പ്രസിഡന്റ് , ചെറുകര മഹല്ല് മുതവല്ലി എന്നീ സ്ഥാനങ്ങളുംകൂടെ വഹിച്ചിരുന്നു,നൂറുകണക്കിന് പണ്ഡിത ശിഷ്യരുള്ള ഉസ്താദിനെ ഗ്രാൻഡ് മുദരിസ്"പട്ടം നൽകി മുമ്പ് ആദരിച്ചിരുന്നു.ഞായറാഴ്ച രാവിലെ 9 മണിക്ക് ചെറുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽഖബറടക്കും...
Malappuram

ജില്ലയില്‍ ജൈവമാലിന്യ സംസ്‌കരണത്തിന് പദ്ധതി ഒരുങ്ങുന്നു: ആദ്യഘട്ടത്തില്‍ തിരൂരങ്ങാടി ഉൾപ്പെടെ അഞ്ച് തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പിലാക്കും

തിരൂരങ്ങാടി :മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ അജൈവമാലിന്യങ്ങളോടൊപ്പം തന്നെ ജൈവ മാലിന്യ സംസ്‌കരണം ആരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറായി. പ്രാരംഭ പദ്ധതിയായി ജില്ലയിലെ അഞ്ച് തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതിന് ജില്ലാതല മാലിന്യമുക്ത നവകേരളം ക്യാംപയിന്‍ സെക്രട്ടറിയേറ്റ് അവലോകനയോഗത്തില്‍ തീരുമാനമായി. ആദ്യഘട്ടമെന്ന നിലയില്‍ പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി നഗരസഭകളിലും തിരുവാലി, പുറത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലുമായി പദ്ധതി നടപ്പിലാക്കും. ജനുവരിയോടെ ജില്ലയിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പരമാവധി ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും അതിന് കഴിയാത്തത് ശേഖരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ...
Crime

31 വർഷത്തിന് ശേഷം പൂർവവിദ്യാർത്ഥി സംഗമത്തിൽ പരിചയം പുതുക്കിയ പൂർവ വിദ്യാർത്ഥി അധ്യാപികയുടെ 21 പവനും 27 ലക്ഷവും തട്ടിയെടുത്തു

പരപ്പനങ്ങാടി : 31 വർഷത്തിനുശേഷം നടന്ന പൂർവവിദ്യാർഥി സംഗമത്തിനെത്തി പരിചയം പുതുക്കിയയാൾ അധ്യാപികയുടെ 21 പവൻ സ്വർണ്ണവും 27.5 ലക്ഷം രൂപയും തട്ടി മുങ്ങി. ഒളിച്ചു താമസിക്കുകയായിരുന്ന ശിഷ്യനെയും ഭാര്യയെയും കർണാടക യിൽ നിന്ന് പൊക്കി പോലീസ്. ചെറിയമുണ്ടം തലക്കടത്തൂർ സ്വദേശി നീലിയത്ത് വേർക്കൽ ഫിറോസ് (51), ഭാര്യ റംലത്ത് എന്ന മാളു (45) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരും സംഘവും പിടികൂടിയത്. 1988-90 കാലത്ത് തലക്കടത്തൂർ സ്കൂളിൽ തന്നെ പഠിപ്പിച്ച പരപ്പനങ്ങാടി നെടുവ സ്വദേശിയായ അധ്യാപികയെയാണ് തട്ടിപ്പി നിരയാക്കിയത്. പൂർവവിദ്യാർഥി സംഗമത്തിൽ പരിചയം പുതുക്കിയശേഷം ഇയാൾ അധ്യാപികയുടെ സ്നേഹം പിടിച്ചു പറ്റി. നിരന്തരം വീട്ടിൽ സന്ദർശനം നടത്തി സൗഹൃദം നിലനിർത്തി. പിന്നീട് ഭാര്യയുമൊത്ത് അധ്യാപികയുടെ വീട്ടിലെത്തി സ്വർണ വുമായി ബന്ധപ്പെട്ടുള്ള ബിസിനസ് തുടങ്ങുന്നതിനായി പണം ആവശ്യപ്പെട്ടു...
Accident

പേരക്കുട്ടിയെ നഴ്സിംഗ് കോളേജിൽ ചേർത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച വാഹനം മരത്തിൽ ഇടിച്ച് സ്‌ത്രീ മരിച്ചു

വണ്ടൂർ : പേരക്കുട്ടിയെ മൈസൂരിൽ നഴ്സിംഗ് കോളേജിൽ ചേർത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. വീട്ടിലെത്താൻ ഒന്നര കിലോമീറ്റർ മാത്രം ദൂരം ബാക്കിയുള്ളപ്പോഴാണ് അപകടം ഉണ്ടായത്. കൂരാട് പാലത്തിന് സമീപം രാത്രി 1.45 നാണ് അപകടം. പേരക്കുട്ടിയെ മൈസൂരുവിൽ നഴ്സിങ് കോളേജിൽ ആക്കി മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിക്കുകയായിരുന്നു. കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരിക്കേറ്റു. കുഞ്ഞിമുഹമ്മദ് ,(65), മകൾ ത്വാഹിറ (40), ത്വാഹിറയുടെ മക്കളായ അർഷാദ് (12), അസ്മൽ (12), ഷിഫ്ന ഷെറിൻ (7) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരും പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ....
Accident

ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് 2 വിദ്യാർഥികൾ മരിച്ചു

അരീക്കോട്: ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് 2 വിദ്യാർഥികൾ മരിച്ചു. അരീക്കോട് ഊർങ്ങാട്ടിരി ചുളാട്ടിപ്പാറ ചൂളാട്ടിയിൽ വീട്ടിൽ കരിക്കാടംപൊയിൽ മുഹമ്മദിൻ്റെ മകൻ മുഹമ്മദ് ഷാനിദ് (21), ചൂളാട്ടിപ്പാറ കാറ്റാടിപ്പൊയിൽ പുന്നത്ത് ചെറുകാംപുറത്ത് സുധർമൻ്റെ മകൻ സൂരജ് (23) എന്നിവരാണ് മരിച്ചത്. 26-9-25 ന് രാത്രി ഒൻപതിന് ഊർങ്ങാട്ടിരി പഞ്ചായത്തിലെ പന്നിയാർമല ഇറക്കത്തിലാണ് അപകടം. വൈകുന്നേരം ക്കക്കാടംപൊയിൽ ഭാഗത്തേക്ക് പോയതായിരുന്നു ഇരുവരും. വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഷാനിദിൻ്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഹക്കീം, മുനവിർ. സുരജിൻ്റെ മാതാവ്: രമ്യ. സഹോദരി: അർച്ചന....
Accident

കൊണ്ടോട്ടിയിൽ നിന്ന് കല്യാണത്തിന് പോകുന്ന കുടുംബം ബെംഗളൂരുവിൽ അപകടത്തിൽ പെട്ടു യുവാവ് മരിച്ചു

ബെംഗളൂരു : കൊണ്ടോട്ടിയിൽ നിന്ന് ആന്ധ്രയിലേക്ക് കല്യാണത്തിന് പോകുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു, 3 പേർക്ക് പരിക്കേറ്റു. ഒരാൾക്ക് ഗുരുതര പരിക്ക്. വേങ്ങര കണ്ണമംഗലം കരുവാങ്കല്ല് തോട്ടശ്ശേരിയറ ചെങ്ങാനി കാരാട്ടാലുങ്ങൽ ശാരത്ത് മെഹബൂബ് - സീനത്ത് എന്നിവരുടെ മകൻ ഉവൈസ് (21) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന കൊണ്ടോട്ടി അരിമ്പ്ര സ്വദേശി താളക്കണ്ടി മൂത്തേടത്ത് ഹസ്സൻ (51) , ഭാര്യ ഖദീജ (43), മകൻ ഹബീബ് റഹ്മാൻ (21) എന്നിവർക്ക് പരിക്കേറ്റു. വണ്ടിയിലുണ്ടായിരുന്ന ഹസ്സന്റെ മകളും അവരുടെ 2 കുട്ടികളും ചെറിയ പരിക്കോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 3 മണിക്ക് ആയിരുന്നു അപകടം. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഡിവൈഡറിൽ ഇടിച്ചാണ് അപകടം എന്നാണ് കരുതുന്നത്. തിരൂരങ്ങാടി ടുഡേ. ഹബീബ് റഹ്മാൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്. ഉവൈസ് മുമ്പിലെ സീറ്റിൽ ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹസ്സൻ ആസ്റ്റർ ...
Accident

അമ്മൂമ്മ ഗേറ്റ് അടക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് ഒന്നരവയസ്സുകാരൻ മരിച്ചു

ആലപ്പുഴ : തള്ളിനീക്കുന്ന ഗേറ്റ്, അമ്മൂമ്മ അടയ്ക്കുന്നതിനിടെ ദേഹത്തു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു.അഖില്‍ മണിയൻ- അശ്വതി ദമ്ബതിമാരുടെ മകൻ ഋദവാണ് മരിച്ചത്. അശ്വതിയുടെ വീടായ പഴവീട് തെക്കേ അത്തിത്തറ വീട്ടില്‍ 22-നു രാവിലെ 11-നായിരുന്നു അപകടം. അഖില്‍ മണിയന്റെ വീട് വൈക്കം ടിവി പുരത്താണ്. അശ്വതിക്കു പനിക്കുന്നതിനാല്‍ അച്ഛനുമമ്മയും 22-നു രാവിലെ വൈക്കത്തു പോയിരുന്നു. അശ്വതിയെയും കുഞ്ഞിനെയും കൂട്ടി അവർ രാവിലെ പതിനൊന്നോടെ കാറില്‍ ആലപ്പുഴയിലെ വീട്ടിലെത്തി. ഇവിടെയെത്തി മിനിറ്റുകള്‍ക്കകമായിരുന്നു അപകടം.കാറില്‍ നിന്നിറങ്ങിയ അശ്വതിയും അച്ഛൻ പ്രസാദും വീട്ടിലേക്കു കയറി. ഋദവ് റോ‍ഡിലിറങ്ങാതിരിക്കാൻ അശ്വതിയുടെ അമ്മ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചു. പിന്നില്‍ ഋദവ് നില്‍ക്കുന്നത് അവർ കണ്ടില്ല. അടയ്ക്കുന്നതിനിടെ ഗേറ്റ്, അതുറപ്പിച്ച റെയിലില്‍നിന്ന് തെന്നിമറിഞ്ഞ് അവരുടെയും ഋദവിന്റെയും ദേഹത...
Obituary

ചെമ്മാട് ഗൾഫ് മണി എക്സ്ചേഞ്ച് ഉടമ മുന്നിയൂർ മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു

മുന്നിയൂർ : പാറക്കാവ് സ്വദേശിയും ചെമ്മാട് ഗൾഫ് മണി എക്സ്ചേഞ്ച് ഉടമയും ആയ ചെമ്പൻ മുഹമ്മദ് കുട്ടി എന്ന കൂറാജി (74) അന്തരിച്ചു. പാറക്കാവ് ജുമാമസ്ജിദ് മുൻ ജനറൽ സെക്രട്ടറി യും മദ്രസ കമ്മിറ്റി അംഗവുമാണ്. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 ന് മുന്നിയൂർ ചെനക്കൽ സുന്നി ജുമാ മസ്ജിദിൽ. ഭാര്യമാർ, നഫീസ, ആയിഷ.മക്കൾ: മൈമൂനത്ത്, അസ്മാബി, ഫാത്തിമ, ഖദീജ, സാജിദ,ഹസീന, മുജീബ്, നിസാർ, ഫൈസൽ, അഷ്റഫ്, ഹനീഫ, മുഹമ്മദ് യാസീൻ, അൻഷിഫ്...
error: Content is protected !!