Tag: marijuana

തീപ്പെട്ടിയുണ്ടോ ചേട്ടാ…. കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ ചോദിക്കാനെത്തിയത് എക്‌സൈസ് ഓഫീസില്‍ : പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ പിടിയില്‍
Kerala

തീപ്പെട്ടിയുണ്ടോ ചേട്ടാ…. കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ ചോദിക്കാനെത്തിയത് എക്‌സൈസ് ഓഫീസില്‍ : പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ പിടിയില്‍

അടിമാലി : കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ ചോദിച്ച് എക്‌സൈസ് ഓഫീസിലെത്തിയ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് സഹിതം എക്‌സൈസിന്റെ പിടിയില്‍. തൃശ്ശൂരില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നത് കണ്ട് വര്‍ക്ക് ഷോപ്പാണെന്ന് കരുതി ഇടുക്കി അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് തീ ചോദിച്ച് കയറിച്ചെന്നത്. യൂണിഫോമിട്ടവരെ കണ്ടതോടെ കുട്ടികള്‍ തിരിഞ്ഞോടിയെങ്കിലും പിടികൂടുകയായിരുന്നു. ഇവരില്‍ ഒരാളില്‍ നിന്ന് 5 ഗ്രാം കഞ്ചാവും രണ്ടാമത്തെയാളില്‍ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. 2 പേര്‍ക്കെതിരെയും കേസെടുത്തു. ശേഷം രണ്ട് പേരെയും അധ്യാപകര്‍ക്കൊപ്പം വിട്ടയച്ചു. കേസിന്റെ വിശദാംശങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ...
Malappuram

ലോറിയില്‍ കടത്താന്‍ ശ്രമിച്ച 230 കിലോ കഞ്ചാവുമായി പിടിയിലായ പ്രതികള്‍ക്ക് 30 വര്‍ഷം തടവും പിഴയും ശിക്ഷ

തിരൂര്‍ : 230 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതികള്‍ക്ക് 30 വര്‍ഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പാലക്കാട് ആലത്തൂര്‍ സ്വദേശി പാലതൊടി മനോഹരന്‍ (35), തൃശൂര്‍ ആളൂര്‍ പൊരുന്നാള്‍ക്കുന്ന് സ്വദേശി ആത്തി പാലത്തില്‍ ദിനേശ് (40) എന്നിവരെയാണ് മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജ് എംപി ജയരാജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം വീതം അധിക തടവും ശിക്ഷ വിധിച്ചു. 2021 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ 11.50 ന് ചമ്രവട്ടം പാലത്തിന് സമീപം വെച്ചാണ് വില്പനക്കായി ലോറിയില്‍ കടത്തി കൊണ്ടുവരുകയായിരുന്ന 230 കിലോഗ്രാം കഞ്ചാവ് തിരൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന അബ്ദുല്‍ ജലീല്‍ കറുത്തേടത്ത് ബന്തവസ്സില്ലെടുത്തു പ്രതികളെ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത തിയതി മുതല്‍ ഈ പ്രതികള്‍ ജാമ്യം ലഭിക്കാതെ വിയ്യൂര്‍ സെന്റര്‍ ജയ...
Malappuram, Other

ബസില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി തിരൂര്‍ സ്വദേശി പിടിയില്‍

വയനാട് : മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ 16.155 കിലോ കഞ്ചാവുമായി തിരൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. തിരൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് ആണ് എക്‌സൈസ് പരിശോധനയില്‍ പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേക്കുള്ള ബസില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി. അബ്ദുള്‍ സലീം, രജിത്ത് പി.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത്ത് പി.വി, സുധീഷ് വി എന്നിവര്‍ ഉണ്ടായിരുന്നു. ...
Malappuram

വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി ; ഗൃഹനാഥന്‍ അറസ്റ്റില്‍

മലപ്പുറം: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഗൃഹനാഥന്‍ അറസ്റ്റില്‍. മലപ്പുറം വഴിക്കടവിലാണ് സംഭവം. വഴിക്കടവ് പുന്നക്കല്‍ സ്വദേശി ഷൗക്കത്തലിയെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷൗക്കത്തലിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കഞ്ചാവ് ചെടികള്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഷൗക്കത്തലിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ കഞ്ചാവ് ചെടികള്‍ ഇയാള്‍ നട്ടുവളര്‍ത്തിയതാണ് എന്ന് ഇയാള്‍ സമ്മതിച്ചു. ഷൗക്കത്തലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവ് ചെടികളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ...
Kerala, Other

40 കിലോ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

തിരുവനന്തപുരം: കാറില്‍ കടത്തി കൊണ്ടുവന്ന 40 കിലോ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് എക്‌സൈസിന്റെ പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറിയായ കാട്ടാക്കട പൂവച്ചല്‍ സ്വദേശി ഷൈജു മാലിക്ക് (33) ആണ് പിടിയിലായത്. ബുധന്‍ രാത്രി ഏഴോടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്ത് നിന്നും ഗോവ രജിസ്‌ട്രേഷനിലുള്ള കാറില്‍ നാല്‍പത് കിലോയിലേറെ കഞ്ചാവുമായി പോകുമ്പോഴാണ് ബാലരാമപുരം ജങ്ഷന് സമീപത്ത് വച്ച് കഞ്ചാവ് പിടികൂടിയത്. ദിവസങ്ങളായി ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എംബിഎക്കാരനായ ഷൈജു വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവ് വില്‍ക്കുന്നതായി എക്‌സൈസ് പറയുന്നു. ബാലരാമപുരത്ത് വില്‍പനക്ക് കൊണ്ടുവരവേയാണ് കഞ്ചാവ് പിടികൂടിയത്. ബാലരാമപുരത്തും സമീപ പ്രദേശങ്ങളിലുമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. ആന്ധ്ര പ്രദേശില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സി...
Kerala

കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലി തര്‍ക്കം ; 4 പേര്‍ അറസ്റ്റില്‍, എംഡിഎംഎയും പിടികൂടി

കൊച്ചി: പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് വാങ്ങിയ കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 4 പേര്‍ അറസ്റ്റില്‍. കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട് സ്വദേശികളായ അനസ്, അബുതാഹിര്‍, ഹരിപ്പാട് സ്വദേശികളായ അതുല്‍ദേവ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് രണ്ട് കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി. കഴിഞ്ഞ ദിവസം മണ്ണാര്‍കാടുള്ള സംഘം ഹരിപ്പാടുള്ള സംഘത്തിന് 2 കിലോ കഞ്ചാവ് 60,000 രൂപയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ കഞ്ചാവിന് ഗുണനിലവാരമില്ലെന്നും പണം തിരികെ നല്‍കണമെന്നും ഹരിപ്പാടുള്ളവര്‍ ആവശ്യപ്പെട്ടു. ഇതു പ്രകാരം കൊച്ചിയിലെ മെട്രോ പില്ലറിനു സമീപം സംഘം കഞ്ചാവ് കൊണ്ടുവയ്ക്കുകയും മണ്ണാര്‍കാടു നിന്നുള്ളവര്‍ കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ പണം തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തേത്തുടര്‍ന്ന് മണ്ണാര്‍കാട് സംഘത്തെ ഹരിപ്പാട് സംഘം കാറ...
Local news, Other

കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍

തിരൂരങ്ങാടി : കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍ പെരുവള്ളൂര്‍ കൊല്ലംചിന ഭാഗത്തുനിന്നും 1.100 കിലോഗ്രാം കഞ്ചാവുമായി പെരുവള്ളൂര്‍ ദുര്‍ഗാപുരം സ്വദേശി സുധീഷ് എടപ്പരുത്തി (36) യെ ആണ് തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയും പെരുവള്ളൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് , പുതുവത്സര ആഘോഷങ്ങള്‍ക്കായുള്ള ലഹരി മരുന്ന് ഈ ഭാഗങ്ങളില്‍ സൂക്ഷിക്കുന്നതായി ഉള്ള രഹസ്യവിരത്തിന്മേലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഇയാളുടെ വീടിന് സമീപമുള്ള പറമ്പുകളില്‍ ചെറിയ പൊതികളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ശക്തമായ പരിശോധന തുടരുമെന്നും കൂടുതല്‍ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്...
Malappuram, Other

വിദ്യാര്‍ഥികള്‍ക്കായി വില്‍ക്കാന്‍ സൂക്ഷിച്ച കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

മലപ്പുറം : വിദ്യാര്‍ഥികള്‍ക്കായി വില്‍ക്കാന്‍ സൂക്ഷിച്ച 2 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി മലപ്പുറം എക്‌സൈസിന്റെ പിടിയില്‍. വെസ്റ്റ് ബംഗാള്‍ സൗത്ത് 24 പാര്‍ഗാനസ് സ്വാദേശിയായ സ്വപന്‍ ദാസ് എന്നയാളെയാണ് മക്കരപ്പറമ്പ് വടക്കാങ്ങര റോഡില്‍ കെ എസ് ഇ ബിക്ക് സമീപമുള്ള ബംഗാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്സില്‍ നിന്ന് പിടികൂടിയത്. മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ. മുഹമ്മദ് അബ്ദുല്‍ സലീംമും പാര്‍ട്ടിയുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ അബ്ദുല്‍ വഹാബ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഞ്ജിത്ത്. എന്‍, സഫീറലി. പി, നൗഫല്‍ പഴേടത്ത്, സൈഫുദ്ധീന്‍. വി ടി ഡ്രൈവര്‍ മുഹമ്മദ് നിസാര്‍ എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു ...
Kerala, Other

4 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

തൃശൂര്‍ : 4 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ മരത്താക്കരയില്‍ നിന്നും ബൈക്കില്‍ കടത്തുകയായിരുന്ന 1.25 കിലോഗ്രാം കഞ്ചാവുമായി തൃശൂര്‍ സ്വദേശികളായ ആഷിഷ്, വൈശാഖ് എന്നിവരെയാണ് അദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുത്തൂര്‍ കുറുപ്പുംപടി സ്വദേശിയായ വിനുവിനെ 2.75 കിലോഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു. എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗമായ ചാവക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഹരീഷ് സി.യു, തൃശൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അഷറഫ് എന്നിവരും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ കിഷോര്‍, പ്രിവന്റീവ് ഓഫീസര്‍ ടി.ജി മോഹനന്‍, കൃഷ്ണപ്രസാദ് എം.കെ, ശിവന്‍ എന്‍.യു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിശാല്‍ പി.വി, സനീഷ് കുമാര്‍ ടി.എസ്, സിജൊമോന്‍, ഡ്ര...
Local news, Other

കുന്നുംപുറത്ത് വീണ്ടും കഞ്ചാവ് വേട്ട; ആറര കിലോ കഞ്ചാവുമായി ഒരാൾ പിടിയില്‍, മറ്റൊരാൾ ഓടിരക്ഷപ്പെട്ടു

എ ആർ നഗർ: കുന്നുംപുറത്ത് ആറരക്കിലോ കഞ്ചാവു സൂക്ഷിച്ചതിന് യുവാവ് പിടിയില്‍. ഒരാള്‍ ഓടിരക്ഷപ്പെട്ടു. കുന്നുംപുറം അത്തോളി വീട്ടില്‍ സലീം(45)നെയാണ് മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്തെ കുടുംബരോഗ്യ കേന്ദ്രത്തിനു എതിര്‍ വശത്തെ കെട്ടിടത്തിന്റെ പിൻവശത്ത് നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കേസില്‍ കുന്നുംപുറം അത്തോളി വീട്ടില്‍ സലിമിനെ ഒന്നാം പ്രതിയായും സംഭവ സ്ഥലത്ത് നിന്നോടിപോയ പള്ളിക്കല്‍ കൂനോള്‍മാട് തള്ളശ്ശേരി അബ്ദു റഹ്‌മാനെ രണ്ടാം പ്രതിയാക്കിയും കേസ് രജിസ്റ്റര്‍ ചെയ്തു. മലപ്പുറം എക്സൈസ് എന്‍ഫോസ്മെന്റ് & ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും, എക്സൈസ് ഇന്റലിജിന്‍സ് വിഭാഗവും, ഉത്തരമേഖല സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഒ.മുഹമ്മദ് അബ്ദുല്‍ സലീം, ടി ഷിജുമോന്‍, മുഹമ്മദ് ...
Local news, Other

കണ്ണമംഗലത്ത് 4.6 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍ ; പിടിയിലായത് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന പ്രധാനികളില്‍ ഒരാള്‍

വേങ്ങര : കണ്ണമംഗലത്ത് 4.6 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. തിരൂരങ്ങാടി എക്‌സൈസ് നടത്തിയ പരിശോധനയില്‍ കണ്ണമംഗലം എടക്കാപറമ്പ് സ്വദേശി അത്തംപുറം വീട്ടില്‍ അബ്ദു റഹീമാണ് പിടിയിലായത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്‌സൈസ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പിടികൂടുന്ന രണ്ടാമത്തെ വലിയ കേസാണിത്. താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനികളില്‍ ഒരാളാണ് പിടിയിലായ അബ്ദുല്‍ റഹീം. ഇയാള്‍ മുമ്പും പലതവണ ജില്ലയിലേക്ക് കോയമ്പത്തൂരില്‍ നിന്നും തേനിയില്‍ നിന്നും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇയാളുടെ കൂട്ടാളികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും ടിയാന്മാര്‍ ഉടന്‍ പിടിയിലാകുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌...
Kerala, Other

കഞ്ചാവ് കേസില്‍ വീട്ടമ്മയെ വീട് വളഞ്ഞ് പിടികൂടി എക്‌സൈസ്

കാസര്‍ഗോഡ് : കഞ്ചാവ് കേസില്‍ വീട്ടമ്മ എക്സൈസിന്റെ പിടിയില്‍. നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ കാസര്‍ഗോഡ് അട്ക്കയിലെ താമസക്കാരിയായ സുഹ്‌റാ ബീവിയെയാണ് താമസ സ്ഥലത്ത് നിന്നും എക്‌സൈസ് പിടികൂടിയത്. ഇവര്‍ നേരത്തെയും കഞ്ചാവ് കേസില്‍ പ്രതിയാണ്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം വീട് റെയ്ഡ് ചെയ്ത് നാല് മാസം മുമ്പാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് എത്തുന്നതിന് തൊട്ട് മുമ്പ് വീട്ടില്‍ നിന്ന് രക്ഷപ്പെട്ട സുഹ്‌റാ ബീവി ഒളിവിലായിരുന്നു. ഇവര്‍ വീട്ടില്‍ എത്തിയതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ഇവരുടെ കൈവശം പിടികൂടുന്ന സമയത്തും 30 ഗ്രാം കഞ്ചാവുണ്ടായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് യുവതിയെ പിടികൂടിയത്. യുവതിയും ഇവരുടെ ഭര്‍ത്താവും ചേര്‍ന്നാണ് പ്രദേശത്ത് കഞ്ചാവ്...
Kerala, Local news, Malappuram, Other

താനൂരില്‍ പുഴയോരത്ത് ഉണക്കാനിട്ട കഞ്ചാവ് കണ്ടെത്തി, കണ്ടത് കുളിക്കാന്‍ എത്തിയ കുട്ടികള്‍

താനൂര്‍ : താനൂരില്‍ പുഴയോരത്ത് ഉണക്കാനിട്ട കഞ്ചാവ് കണ്ടെത്തി. ഒട്ടുംപുറം പുഴയോരത്താണ് ഉണക്കാനിട്ട നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. 740 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. പുഴയില്‍ കുളിക്കാന്‍ എത്തിയ കുട്ടികളാണ് കഞ്ചാവ് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് പുഴ കേന്ദ്രീകരിച്ച് എം.ഡി.എം.എ. പോലുള്ള മയക്കുമരുന്നും മദ്യവും തോണികളില്‍ എത്തിക്കുന്നതായി നേരത്തേയും പരാതിയുണ്ടായിരുന്നു. ...
Kerala, Local news, Malappuram, Other

തേഞ്ഞിപ്പലത്ത് ഒരു കിലോയിലധികം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

തിരൂരങ്ങാടി : തേഞ്ഞിപ്പലത്ത് ഒരു കിലോയിലധികം കഞ്ചാവുമായി മധ്യവയസ്‌കന്‍ തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍. തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പുറം സ്വദേശി കീപിടീരി വീട്ടില്‍ അലവിക്കുട്ടിയുടെ മകന്‍ സമദ് (52) ആണ് പിടിയിലായത്. 1.100 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ വീട്ടില്‍ നിന്നും എക്‌സൈസ് കണ്ടെടുത്തത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മധുസൂദനന്‍ പിള്ളക്ക് സ്റ്റേറ്റ് കമ്മീഷണര്‍ സ്‌കോട് നല്‍കിയ രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ തേഞ്ഞിപ്പലം ചെനക്കലങ്ങാടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. . ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പരിശോധന നടത്തി വരുന്നതിനിടയിലാണ് ഇയാള്‍ വീട്ടില്‍ നിന്നും പിടിയിലാകുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമായ പരിശോധന തുടരുന്നതാണെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കമ്മീഷണര്‍ സ്‌കോട് അ...
Kerala

കഞ്ചാവ് കിട്ടാതെ ക്ഷാമം വരുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ വീടിന് മുകളില്‍ മണ്‍കലത്തില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ 19-കാരന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം ഇരവിപുരത്ത് വീടിന് മുകളില്‍ മണ്‍കലത്തില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ കേസില്‍ 19-കാരന്‍ പിടിയില്‍. ഇരവിപുരം ആക്കോലില്‍ വീട്ടില്‍ അനന്തുവാണ് എക്‌സൈസിന്റെ പിടിയിലായത്. അനന്തു സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നു. കഞ്ചാവ് കിട്ടാതെ ക്ഷാമം വരുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാണ് നട്ടുവളര്‍ത്തിയതെന്നാണ് അനന്തു പറഞ്ഞത്. രണ്ട് മാസത്തോളം വളര്‍ച്ചയെത്തിയതായിരുന്നു ചെടി. മണ്‍കലത്തില്‍ മണ്ണ് നിറച്ച് കഞ്ചാവിന്റെ അരികള്‍ ഇട്ട് ചെടികള്‍ വളര്‍ത്തിയെടുക്കുകയായിരുന്നു എന്നാണ് യുവാവ് നല്‍കിയിരിക്കുന്ന മൊഴിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ...
error: Content is protected !!