ഏഴാം ക്ലാസ്സു മുതല്‍ ലഹരി ഉപയോഗിക്കുന്നു, കണ്ണിയില്‍ അകപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി ലഹരി സംഘത്തിന്റെ വലയില്‍ അകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ലഹരി സംഘത്തിന്റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ഒമ്പതാംക്ലാസ്സുകാരിയെ എം.ഡി.എം.എ കാരിയറായി ഉപയോഗിച്ചുവെന്ന വിവരമാണ് പുറത്തു വരുന്നത്. മൂന്നുവര്‍ഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെണ്‍കുട്ടി. ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടവരാണ് ലഹരി വില്‍പ്പനയുടെ കണ്ണിയായി കുട്ടിയെ മാറ്റിയത്. ലഹരിക്കച്ചവടത്തിന്റെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തിയിരുന്നു. ഏഴാം ക്ലാസ്സു മുതല്‍ ലഹരി ഉപയോഗിക്കുന്നു പെണ്‍കുട്ടിയുടെ കൈകളില്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ഭാഗമായുണ്ടായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈനിലും മെഡിക്കല്‍ കോളജ് എ.സി.പിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ അന്വേഷണം തുടങ്ങിയെന്ന് എ.സി.പി പറഞ്ഞു. പെണ്‍ക...