Wednesday, September 23

Tag: Model

പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മലയാളിയായ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം ; പരസ്യ ഏജന്റ് പിടിയില്‍
Kerala

പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മലയാളിയായ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം ; പരസ്യ ഏജന്റ് പിടിയില്‍

ചെന്നൈ : പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം മലയാളിയായ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരസ്യ ഏജന്റ് സിദ്ധാര്‍ഥ് പിടിയില്‍. എറണാകുളം സ്വദേശിയായ യുവതി ചെന്നൈ റോയപ്പേട്ട പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇംഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തിയശേഷം സിദ്ധാര്‍ഥ് കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. മുറിയില്‍നിന്ന് ഇറങ്ങിയോടിയ യുവതി ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്....
വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; ഷിയാസ് കരീം അറസ്റ്റില്‍
Kerala, Other

വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; ഷിയാസ് കരീം അറസ്റ്റില്‍

ചെന്നൈ: വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ഷിയാസ് കരീം പിടിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് സിനിമാ, റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാല്‍ ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് ചന്തേര പൊലീസിനെ ചെന്നൈ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം ചെന്നൈയില്‍ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിവിവാഹബന്ധം വേര്‍പിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാദ്ഗാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകു...
മലപ്പുറം സ്വദേശിനിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: ലോഡ്ജ് പൂട്ടി, പ്രതികൾ മുങ്ങി
Crime

മലപ്പുറം സ്വദേശിനിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: ലോഡ്ജ് പൂട്ടി, പ്രതികൾ മുങ്ങി

കൊച്ചി: ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പ്രതികൾ ഒളിവിൽ. കേസിലെ പ്രതികളായ അജ്മൽ, ഷമീർ എന്നിവരും കാക്കനാട് ഇടച്ചിറയിലെ ലോഡ്ജിന്റെ ഉടമയായ സ്ത്രീയുമാണ് ഒളിവിൽപോയത്. ലോഡ്ജ് ഉടമയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. ഇതേ തുടർന്ന് ലോഡ്ജിൽ പരിശോധന നടത്തിയ പോലീസ് ഇത് സീൽ ചെയ്തു. മലപ്പുറം സ്വദേശിനിയായ 27 കാരിയെയാണ് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തത്. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായത്. കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. ആലപ്പുഴ സ്വദേശി സലിംകുമാർ (33) ആണ് പിടിയിലായത്. യുവതി കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോൾ മുൻ പരിചയക്കാരനായ സലിംകുമാർ ഇടച്ചിറയിലെ ലോഡ്ജിൽ താമസം ശരിയാക്കി നൽകുകയായിരുന്നു. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്ന...