Tag: Moonniyur

മുന്നിയൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
Accident

മുന്നിയൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി: ചെമ്മാട് - തലപ്പാറ റൂട്ടിൽ മുട്ടിച്ചിറയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം . ബസ്സിന് പിറകിൽ മറ്റൊരു ബസ്സ് ഇടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായാണ് അറിയുന്നത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. ...
Information

മൂന്നിയൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

തിരൂരങ്ങാടി : മൂന്നിയൂരില്‍ പാറക്കാവില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. മൂന്നിയൂര്‍ പാറക്കാവ് സ്വദേശി ഓട്ടോ ഡ്രൈവറായ ജയനെതിരെയാണ് കുട്ടിയുടെ ബന്ധുക്കള്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂള്‍ അധികാരികള്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട ശേഷം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഢനവിവരം പുറത്തു പറഞ്ഞത്. തുടര്‍ന്ന് തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി ജയന്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു. ...
Information

ചുഴലി യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് പ്രതിഭകളെ ആദരിച്ചു

മൂന്നിയൂർ: എസ്.എസ്. എൽ.സി, പ്ലസ്‌ടു പരീക്ഷകളിലും സമസ്ത പൊതുരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ ചുഴലി യൂണിറ്റ് എസ്. കെ.എസ്.എസ്.എഫ് ആദരിച്ചു.മഹല്ല് ഖതീബ് ത്വൽഹത്ത് ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ബാപ്പു ഹാജി, ട്രഷറർ മുഹമ്മദ്‌ ഹാജി, അസീസ് കുന്നുമ്മൽ എസ്.കെ. എസ്.എഫ്. യൂണിറ്റ് പ്രസിഡന്റ്‌ അമീർ സുഹൈൽ, സെക്രട്ടറി ആശിഖ് കുന്നുമ്മൽ,ട്രഷറർ റിസ് വാൻ,ഹാരിസ്, കെ.കെ.മജീദ്,റിഷാദ് അഹമ്മദ്‌, ലത്തീഫ് മുസ്‌ലിയാർ, മുഹമ്മദ്‌ മുസ്‌ലിയാർ,ശാഫി വാഫി സ്വാദിഖ്,മുസ്തഫ വാഫി,ആഷിഖ്,ജുനൈദ്, അസീൽ എന്നിവർ സംബന്ധിച്ചു ...
Education, Information

പ്ലസ് വണ്‍ സീറ്റ് ക്ഷാമം ; എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

തിരൂരങ്ങാടി: പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കാറായിട്ടും മലബാര്‍ ജില്ലകളിലെ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി മൂന്നിയൂര്‍ പാറക്കടവില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം നിഷേധിക്കുന്നതിനെതിരെ വിവിധ സമരപരിപാടികളാണ് എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. സുഹൈല്‍ പാറക്കടവ്, ഷഫീഖ് പുളിക്കല്‍, അന്‍സാര്‍ ചുക്കാന്‍, നൗഷാദ് കൂമണ്ണ, അയിക്കര ലത്തീഫ്, ഹാഫിസ് ഇരുമ്പുചോല, മുഹ്യിദ്ധീന്‍ ചാന്ത്, സല്‍മാന്‍ ജുനൈദ്, സമീര്‍ എം സി, അദ്‌നാന്‍ ഹുദവി, റഹൂഫ് ബാഖവി, ഫൈസല്‍ ഫൈസി, റഫീഖ് കടുവള്ളൂര്‍, ഇര്‍ഫാന്‍ മുട്ടിച്ചിറ, സൈതലവി എന്നിവര്‍ നേതൃത്വം നല്‍കി. ...
Feature, Information

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൂന്നിയൂർ സർക്കിൾ എസ് വൈ എസിനു കീഴിൽ തൈ നടൽ ഉൽഘടനം ചെയ്തു

മുട്ടിച്ചിറയിൽ നടന്ന പരിപാടിയിൽ യുവ കർഷകനായ ശ്രീനു മുട്ടിച്ചിറ തൈ നടലിനു നേതൃത്വം നൽകി. സർക്കിൾ നേതാക്കളായ ഇസ്ഹാഖ് സഖാഫി കളിയാട്ടമുക്ക്, അസ്‌ലം ചിനക്കൽ, ഷാഫി കളിയാട്ടമുക്ക് തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിൽ മൂന്നിയൂർ സർക്കിളിലെ മുഴുവൻ പ്രവർത്തകരും വീടുകളിൽ തൈ നടുമെന്ന് ഭാരവാഹികൾ അറിയിച്ചു ...
Information

മഴവില്‍ ഫെസ്റ്റിവല്‍ ഫന്റാസിയ ജില്ലാ ഉദ്ഘാടനം മൂന്നിയൂരില്‍ നടന്നു

തിരൂരങ്ങാടി: അവധിക്കാലത്തു യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന മഴവില്‍ സംഘം ഫെസ്റ്റിവല്‍ ഫന്റാസിയ ജില്ലാ ഉദ്ഘാടനം മൂന്നിയൂര്‍ യു എച് നഗറില്‍ നടന്നു. ഫന്റാസിയ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്‍ അബ്ദുല്ല സഖാഫി നിര്‍വഹിച്ചു. പഠനം, ആസ്വാദനം എന്നിവയാടങ്ങുന്ന സെഷനുകളാണ് ക്യാമ്പില്‍ നടക്കുക. മൂല്യബോധവും പ്രചോദനവും അടങ്ങുന്ന വീഡിയോ പ്രദര്‍ശിപ്പിക്കും. ജില്ലയിലെ 859 യൂണിറ്റുകളിലും ഫെസ്റ്റിവല്‍ ഫന്റാസിയ നടക്കും. വ്യത്യസത രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഹസന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാലിം സഖാഫി, എക്‌സിക്യൂട്ടീവ് അംഗം സിറാജ് സഖാഫി, സംസാരിച്ചു. ...
Culture, Information

കളിയാട്ട മഹോത്സവത്തിനുള്ള പൊയ്ക്കുതിര സംഘങ്ങള്‍ ഇന്ന് മുതല്‍ ഇറങ്ങും ; അറിയാം ചരിത്രവും, വിശേഷങ്ങളും

മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്ന മൂന്നിയൂര്‍ കളിയാട്ടക്കാവ് കളിയാട്ട മഹോത്സവത്തിനുള്ള പൊയ്ക്കുതിര സംഘങ്ങള്‍ ഇന്ന് മുതല്‍ ഇറങ്ങും. കുരുത്തോല, മുള, വാഴനാര്, എന്നിവയ്ക്കൊപ്പം വെള്ള, കറുപ്പ്, ചുവപ്പ് തുണികള്‍ ഉപയോഗിച്ച് പൊയ്ക്കുതിര കെട്ടി പെരുമലയന്‍ എല്ലാ ദിവസവും ദേവിക്കു മുമ്പില്‍ കാണിക്കുന്നു. ഇതിനുള്ള വാദ്യം പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന പഴഞ്ചെണ്ടകളാണ്. ഇടവത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് കളിയാട്ട മഹോത്സവത്തിന് കാപ്പൊലിച്ചത്. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തന്‍ ക്ലാരിയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ചടങ്ങു നടന്നത്. കളിയാട്ടം നടത്തുന്നതിനുള്ള അനുവാദം ചോദിച്ച മൂത്തവൈദ്യര്‍ക്ക് ക്ഷേത്രകാരണവര്‍ വിളിവെള്ളി കൃഷ്ണന്‍കുട്ടി നായര്‍ ഉത്സവത്തിനുള്ള അനുവാദം നല്‍കി. നൂറുകണക്കിനാളുകളാണ് കാപ്പൊലിക്കല്‍ച്ചടങ്ങിന് സാക്ഷിയായത്. കളിയാട്ടം മതസൗഹാര്‍ദവും സാഹോദര്യവും വ...
Culture, Information

മൂന്നിയൂര്‍ കളിയാട്ട മഹോത്സവം ; നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊലീസ്

തിരൂരങ്ങാടി : വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂര്‍ കളിയാട്ടക്കാവിലെ കളിയാട്ട ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തിരൂരങ്ങാടി പോലീസ്. പൊയ്ക്കുതിര സംഘങ്ങള്‍ രാത്രി എട്ടുമണിക്കുള്ളില്‍ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം പൂര്‍ത്തിയാക്കണം. പൊയ്ക്കുതിര സംഘങ്ങള്‍ ക്ഷേത്രത്തിലെത്തുന്നത് പൂര്‍ത്തിയായതിനു ശേഷമുള്ള ആചാരച്ചടങ്ങുകള്‍ നടത്തുന്നതിന് സൗകര്യപ്രദമായ രീതിയില്‍ സംഘങ്ങള്‍ ക്ഷേത്രത്തിലെത്തി മടങ്ങണം. ഡി.ജെ. സൗണ്ട് സിസ്റ്റമടക്കമുള്ള ഉയര്‍ന്ന ശബ്ദമുള്ള ഉപകരണങ്ങള്‍ പൊയ്ക്കുതിര സംഘങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശ നമായി നിരോധിച്ചിട്ടുണ്ട്. വാഹനങ്ങളിലെത്തുന്ന സംഘങ്ങള്‍ ദേശീയപാതയിലെ വെളിമുക്കിനു സമീപവും കൊളപ്പുറത്തിനു സമീപവും നിര്‍ത്തി കാല്‍നടയായി ക്ഷേത്രത്തിലെത്തണം. തടസ്സമാകുന്ന രൂപത്തില്‍ റോഡിലേക്ക് ഇറക്കി വെച്ചുള്ള തെരുവുകച്ചവടങ്ങള്‍ എവിടെയും അനുവദിക്കില്ല. പൊയ്ക്കുതിര ...
Information

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നിയൂര്‍ സ്വദേശി പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നിയൂര്‍ സ്വദേശി പിടിയില്‍. ജിദ്ദയില്‍ എത്തിയ മൂന്നിയൂര്‍ സ്വദേശിയായ പതിയില്‍ വിജേഷില്‍ നിന്നുമാണ് 1165 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസ് പിടികൂടിയത്. കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്ത ഒരു ലക്ഷം രൂപയ്ക്കു വേണ്ടിയാണ് കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് വിജേഷ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ഇന്നലെ ജിദ്ദയില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ പതിയില്‍ വിജേഷില്‍ (33) നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 65 ലക്ഷം രൂപ വില മതിക്കുന്ന 1165 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി കൂടിയത്. വിജേഷ് തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സുലുകളില്‍നിന്നും ആണ് കസ്റ്റംസ് ഈ ...
Information

കേരള സര്‍ക്കാര്‍ നയത്തിനെതിരെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി

തിരൂരങ്ങാടി : കെട്ടിട നിര്‍മ്മാണത്തിന്റെ അപേക്ഷ ഫീസും പെര്‍മിറ്റ് ഫീസും കുത്തനെ കൂട്ടിയ കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. ജനങ്ങളുടെ മേല്‍ നികുതിഭാരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ പകല്‍കൊള്ളക്ക് നേതൃത്വം കൊടുക്കുകയാണെന്നും ഇടതു സര്‍ക്കാര്‍ നികുതി വര്‍ധനവും കെട്ടിട-ലൈസന്‍സ് ഫീസ് വര്‍ധനവും നടത്തി ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും മാത്രമല്ല ഇരുപത് ഇരട്ടിയോളം വര്‍ധനവ് വരുത്തി ജനത്തിന്റെ പണം കൊള്ളയടിക്കുവാന്‍ ശ്രമിക്കുകയാണെന്നും യു.ഡി.എഫ് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ നികുതി, നിര്‍മ്മാണ ഫീസ്, അപേക്ഷ ഫീസ്, ലൈസന്‍സ് ഫീസ് എന്നീ വര്‍ധനവുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രമേയത്തിലൂടെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേ സമയം ഇത് സാധാരണക്കാരന്റെ പ്രശ്നമായിട...
Crime, Information

മുന്നിയൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; കടത്തിയത് തേപ്പു പെട്ടി ഉള്‍പ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ച് ; ആറു പേര്‍ പിടിയില്‍

തിരൂരങ്ങാടി : മുന്നിയൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. ദുബൈയില്‍ നിന്ന് പാര്‍സലായി കടത്തിയ 6.300 കിലോ സ്വര്‍ണ്ണം ഡി ആര്‍ ഐ പിടികൂടി. തേപ്പു പെട്ടി ഉള്‍പ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയത്. സംഭവത്തിൽ ആറു പേരെ പിടികൂടി. പോസ്റ്റ് ഓഫീസ് വഴി കടത്തിയ സ്വര്‍ണ്ണമാണ് പിടികൂടിയത്. മുന്നിയൂരിലെ മൂന്ന് അഡ്രസുകളിലേക്കായിട്ടാണ് ഈ സ്വര്‍ണം അയച്ചത്. കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞാണ് സ്വര്‍ണം പോസ്റ്റ് ഓഫീസിലെത്തിയത്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സംശയം. പിടികൂടിയവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. സംഭവത്തിൽ ആറു പേരെ ഡിആർഐ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷിഹാബ്, കുന്നമംഗലം സ്വദേശി ജസീൽ, മൂന്നിയൂർ സ്വദേശി ആസ്യ, മലപ്പുറം സ്വദേശി യാസിർ, റനീഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാർസലുകളിൽ നിന...
Information

മൂന്നിയൂരില്‍ വീട്ടിനുള്ളില്‍ യുവാവ് തൂങ്ങി മരിച്ച നിലയിൽ

മുന്നിയൂർ: മൂന്നിയൂരില്‍ വീട്ടിനുള്ളില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്ത് പറമ്പിലെ ഉള്ളേരി നാരായണന്റെ മകന്‍ വിഷ്ണു എന്ന ഉണ്ണിയാണ്(27) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. മൃതദേഹം തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. മാതാവ് വിജയ. രണ്ട് സഹോദരങ്ങള്‍ ഉണ്ട്. ...
Information

നൂതന ആശയങ്ങളുമായി മൂന്നിയൂരില്‍ ബജറ്റ് അവതരണം

മൂന്നിയൂര്‍ : ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തെ കരട് ബജറ്റ് അവതരിപ്പിച്ചു. 42.54 കോടി വരവും 33.56 കോടി ചിലവും 8.98 കോടി മിച്ചവും പ്രതീക്ഷിക്കുന്ന കരട് ബജറ്റ് അവതരണം വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ നിര്‍വ്വഹിച്ചു. പാര്‍പ്പിടം 4 കോടി, കൃഷി 1.5 കോടി, ആസ്ഥി വികസനം 2.5 കോടി, ആരോഗ്യം 1.5 കോടി, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം 1.5 കോടി, സാമൂഹ്യക്ഷേമം 1 കോടി, വിദ്യാഭ്യാസം 50 ലക്ഷം എന്നിങ്ങനെ വിഭാവനം ചെയ്തു. അറുപത് വയസ്സിന് മുകളില്‍ പ്രായമായവരെ ലക്ഷ്യം വെച്ച് നീതന ആശയങ്ങളായ മൊബൈല്‍ ഡിസ്‌പെന്‍സറി, ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സംടൈം അറ്റ് എയര്‍, ഫുട്‌ബോള്‍ ഗ്രാമം, കായിക സാക്ഷരത എന്നിവ പുതിയ പദ്ധതികളായി നടപ്പിലാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.പി സുബൈദ, പി.പി മുനീര്‍ മാസ്റ്റര്‍, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ ശംസുദ്ധീന്‍...
Information

മൂന്നിയൂർ ഹയർ സെക്കന്ററി സ്കൂൾ പൂർവ്വവിദ്യാർത്ഥി മഹാ സംഗമം ഡിസംബർ 18 ന്

മൂന്നിയൂർ :മൂന്നിയൂർ ഹയർ സെ ക്കന്ററി സ്ക്കൂളിൽ നിന്ന് 1976 മു തൽ 2022 വരെ ഉള്ള കാലയള വിൽ പഠിച്ച വിദ്യാർഥികളും അവ രുടെ കുടും ബവും ഒന്നിക്കുന്ന മ ഹാ സംഗമം ഡിസംബർ 18ന് മൂ ന്നിയൂർ ആലി ൻ ചുവട് കെ എ ൽ എം സ്പോർട്സ് അക്കാദമിയിൽ വെച്ച് നടത്തുന്നു. കൂടാതെ ഈ സമയത്ത് സ്ക്കൂളിൽ പഠനം നട ത്തിയ മുഴു വൻ അധ്യാപകരും പരിപാടിയിൽ പങ്കെടുക്കുന്നു. മൂന്നിയൂർ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ 1976-ലാണ് പ്രവർ ത്തനംആരംഭിച്ചത്.തൊട്ടടുത്ത ,തിരൂരങ്ങാടി,ചെമ്മാട് ,പെരുവള്ളൂർ,ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങ ളിലെ ഇരുപതിനായിരത്തിൽ നായിരത്തിൽപരം പൂർവ്വ വിദ്യാർത്ഥികളാണ് ഈ കാ ലയളവിൽ മൂന്നിയൂർ ഹയർ സെ ക്കന്ററിയിൽ നിന്ന് പഠനം പൂർത്തീ കരിച്ചത്. സംഗമത്തിൽ വ്യത്യസ്ത സമയങ്ങളിലായി 3000 മുതൽ 5000 വരെ പൂർവ്വ വിദ്യാർത്ഥികളും 200 മുൻ കാല അദ്ധ്യാപകരും പ ങ്കെടുക്കും. ഇതിനായ് ബാച്ച് അടി സ്ഥാനത്തി ൽ മുൻകൂട്ടി രജിസ് ട്രേഷൻ നടപടി കൾ നടന്നു വരുന്നു....
Health,

മൂന്നിയൂരിൽ ഹോട്ടലുകളിലും, ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

മുന്നിയൂർ : ഷിഗല്ല രോഗം ബാധിച്ച് ഒരു കുട്ടി മരണപ്പെട്ടതിനെ തുടർന്ന് ഷിഗല്ലോസിസ് രോഗത്തിന്റെ ഉറവിടംകണ്ടു പിടിക്കുന്നതിന്റെ ഭാഗമായി മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെആലിഞ്ചുവട് പ്രദേശത്ത് നെടുവാ ഹെൽത്ത്‌ ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിലിന്റെയും, ഹെൽത്ത്‌ സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെയും നേതൃത്വത്തിൽഹെൽത്ത് ഇൻസ്പെക്ടർമാരായ സവിത.എം, അരുൺ.എം.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായഅജിത.എം, ജലീൽ. എം. എന്നിവർ നടത്തിയ കട പരിശോധനയിൽ മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെ ആലിൻചുവട്ടിൽ പ്രവർത്തിക്കുന്ന സഹല ഹോട്ടൽ,സന ബേക്കറി,അബ്ദുറഹ്മാന്റെ ഫ്രൂട്സ് സ്റ്റാൾ -ബേക്കറി എന്നിവ പരിശോധിച്ചതിൽ ആരോഗ്യകരമല്ലാത്ത സാഹചര്യം കണ്ടെത്തുകയും രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുവാൻ ആവശ്യമായ കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ഫ്രൂട്ട് സ്റ്റാളിൽ ആഹാര സാധനങ്ങളോടൊപ്പം കണ്ടെത്തിയ ലക്ഷ്മണരേഖ (കൂറ ചോക്ക്), കൊതുക് തിരി മുതലായവ ആഹാര സാ...
error: Content is protected !!