Tag: Munniyur

മുന്നിയൂരിൽ വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

മുന്നിയൂരിൽ വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : മുന്നിയൂരിൽ വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി കല്ലാക്കൻ മുഹമ്മദിന്റെ ഭാര്യ ആയിഷ ബീവി (68) ആണ് മരിച്ചത്. വീട്ടിലെ ഡൈനിങ് ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി.
Crime

വ്യാജ ഒപ്പിട്ട് പണം തട്ടി; മുന്നിയൂരിൽ കുടുംബശ്രീ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: ചെക്കിൽ വ്യാജ ഒപ്പിട്ട് ബാങ്കിൽനിന്നും പണം തട്ടി എന്ന പരാതിയിൽ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്‌തു.മൂന്നിയൂർ തനിമ കുടുംബശ്രീ പ്രസിഡന്റ് പുല്ലിത്തൊടി ഹബീബയുടെ പരാതിയിൽസെക്രട്ടറി പി.കെ.സുമൈറ (34)യെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്‌തത്.ചേളാരി ഗ്രാമീൺ ബാങ്കിലെ കുടുംബശ്രീ അകൗണ്ടിൽനിന്നും ഇരുപത്തയ്യായിരം രൂപ നഷ്ടപ്പെട്ടതായി പ്രസിഡന്റ് ഹബീബ തിരൂരങ്ങാടി പൊലിസിൽ പരാതി നൽകിയിരുന്നു. താനറിയാതെ തന്റെ ഒപ്പ് വ്യാജമായി ഇട്ട് ബാങ്കിൽനിന്നും പണം തട്ടി എന്നാണ് പരാതി.അൻപതിനായിരം രൂപയുടെ ലോണിനുവേണ്ടി ബാങ്കിനെ സമീപിച്ചപ്പോഴാണ് അകൗണ്ടിൽ പണമില്ലെന്ന് അറിയുന്നത്.അകൗണ്ട് പരിശോധിച്ചപ്പോൾ മെയ് 25ന് ഇരുപത്തയ്യായിരം രൂപ വിൻവലിച്ചതായുംചെക്ക് ബുക്ക് പരിശോധിച്ചപ്പോൾ മൂന്ന് ലീഫുകൾ നഷ്ടപ്പെട്ടതായും കാണപ്പെട്ടു.ഇതോടെയാണ് ഹബീബ പൊലിസിൽ പരാതിനൽകിയത്. നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നെങ്കിലും ഇവർ കുറ്റം സമ്മതിച്ചിരു...
Crime

വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുന്നിയൂർ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : വിവാഹ വാഗ്‌ദാനം നൽകി 4 വർഷത്തിലേറെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മുന്നിയൂർ സ്വദേശി പിടിയിൽ. മുന്നിയൂർ ബീരാൻപടി ചെമ്പൻ അബ്ദുസ്സമദ് (35) ആണ് പിടിയിലായത്. കണ്ണൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. 2019 മുതൽ ഇതു വരെ വിവിധ സ്ഥലങ്ങളിൽ താമസിപ്പിച്ച് യുവതിയുടെ സമ്മതമില്ലാതെ ബലാൽസംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു....
Accident

പുല്ലരിയാൻ പോയയാൾക്ക് പാമ്പുകടിയേറ്റു

തിരൂരങ്ങാടി : പുല്ലരിയാൻ പോയയാൾക്ക് പാമ്പ് കടിയേറ്റു പരിക്ക്. കൊടിഞ്ഞി തിരുത്തി സ്വദേശി കുന്നത്തേരി മുസ്തഫ (50) ക്കാണ് പാമ്പ് കടിയേറ്റത്. ഇന്ന് പുല്ലരിയാൻ വേണ്ടി പോയതായിരുന്നു. ഇതിനിടെയാണ് പാമ്പുകടിയേറ്റത്. അണലി ആണെന്നാണ് സംശയം. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് ആന്റി വെനം നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Local news

വെളിമുക്ക് ബാങ്കിന്റെ എ ടി എം കൗണ്ടർ ഉദ്‌ഘാടനം ചെയ്തു

മുന്നിയൂർ : വെളിമുക്ക് സർവീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിച്ച ATM കൗണ്ടർ ഉദ്ഘാടനം തിരുരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ടി സാജിത നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് കുന്നുമ്മൽ അബ്ദുൽ അസിസ് ആധ്യക്ഷത വഹിച്ചു.ബാങ്കിന്റെ പുതിയ ATM കാർഡ് വിതരണം ഉദ്ഘാടനം മൂന്നിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ എം സുഹറാബി നിർവഹിച്ചു.തിരുരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാർ പ്രഭാഷ്, പഞ്ചായത്ത്‌ വികസന സമിതി ആദ്യക്ഷ സി പി സുബൈദ, ബ്ലോക്ക്‌ മെമ്പർമാരായ ജാഫർ, സി ടി അയ്യപ്പൻ, ബാങ്ക് ഭരണസമിതി അംഗങ്ങളായ ഒ പി അസീസ്, വി അബ്ദുൽ ജലീൽ, സുന്ദരൻ, സലാം ടി കെ, രാജീവ്‌ സി കെ, ബക്കർ അലുങ്ങൽ, സുലൈഖ, ബിന്ദു, സംബന്ധിച്ചു. സെക്രട്ടറി വി കെ സുബൈദ സ്വാഗതവും വൈസ് പ്രസിഡന്റ് എം അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു....
Local news

വെളിമുക്ക് സർവീസ് സഹകരണ ബാങ്ക് എ.ടി.എം കൗണ്ടര്‍ ആരംഭിക്കുന്നു

തിരൂരങ്ങാടി: വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ ഉദ്ഘാടനം ബുധനാഴ്ച (ജൂലൈ 26) നടക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കുന്നുമ്മല്‍ അസീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 26-ന് മൂന്ന് മണിക്ക് വെളിമുക്ക് ബാങ്ക് കെട്ടിടത്തില്‍ നടക്കുന്ന എ.ടി.എം കൗണ്ടറിന്റെ ഉദ്ഘാടനം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിദ നിര്‍വ്വഹിക്കും. എ.ടി.എം കാര്‍ഡ് വിതരണോദ്ഘാടനം ചടങ്ങില്‍ മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹ്‌റാബിയും നിര്‍വ്വഹിക്കും.നൂറ് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ബാങ്ക് നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 1922-ല്‍ ആരംഭിച്ച വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ ഇത് വരെ 23000-ലേറെ ഗുണഭോക്താക്കളുണ്ട്. കാര്‍ഷിക മേഖലയിലും വിദ്യഭ്യാസ മേഖലയിലും നിരവധി സഹായ പദ്ധതികള്‍ നടത്തി വരുന്ന ഈ ബാങ്ക് കോവിഡ്, കൊറോണ, വെള്ളപ്പൊക്ക സമയങ്ങളിലെല്ലാം ...
Crime

മുന്നിയൂർ പടിക്കൽ വീട്ടിൽ കവർച്ച; 12 പവൻ കവർന്നു

തിരൂരങ്ങാടി : മുന്നിയൂർ പടിക്കൽ വീട്ടിൽ കവർച്ച. പടിക്കൽ ഉറുമി ബസാറിലെ ചെനാത്ത് ഹംസയുടെ വീട്ടിലാണ് കവർച്ച നടന്നത്. 15 ന് മകൾ വീട്ടിലെത്തിയിരുന്നു. 17 ന് ആശുപത്രിയിൽ പോയിരുന്ന ഇവർ രാത്രി 11.30 നാണ് തിരിച്ചു വന്നത്. പുലർച്ചെ 4.30 ന് ഹംസ പ്രഭാത നമസ്കാരത്തിനായി ഉണർന്നപ്പോൾ വാതിൽ തുറന്ന നിലയിൽ കണ്ടു. അടക്കാൻ മറന്നതാകുമെന്ന് കരുതി ഇദ്ദേഹം വാതിൽ അടച്ച ശേഷം പുറത്തു പോയി. പിന്നീട് നോക്കിയപ്പോൾ ആണ് മോഷണ വിവരം അറിഞ്ഞത്. ഉറങ്ങിക്കിടന്ന മകളുടെ ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും ഉൾപ്പെടെ കവർന്നിരുന്നു. 12 പവൻ നഷ്ടപ്പെട്ടതായി ഹംസ തിരൂരങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു....
Accident

മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട യുവാവ് മരിച്ചു

മുന്നിയൂർ : മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. വെളിമുക്ക് ആലുങ്ങൽ സ്വദേശി ചക്കുങ്ങൽ വീട്ടിൽ പരിയകത്ത് സലീമിന്റെ മകൻ അജ്മൽ അലി (21) യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. അണക്കെട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ചേളാരി യിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന യുവാവ് ഇന്ന് അല്പം മുമ്പാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാതാവ് : ജമീല. സഹോദരൻ: അൻഷിഫ്....
Accident

മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട് യുവാവിന് ഗുരുതര പരിക്ക്

മുന്നിയൂർ : മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട് യുവാവിന് ഗുരുതര പരിക്ക്. വെളിമുക്ക് ആലുങ്ങൽ സ്വദേശി ചക്കുങ്ങൽ വീട്ടിൽ പരിയകത്ത് സലീമിന്റെ മകൻ അജ്മൽ അലി (21) ക്കാണ് പരിക്ക്. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. അണക്കെട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ചേളാരി യിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ ഐ സി യുവിൽ ആണ്....
Other

ഇടിമിന്നലേറ്റ് ഉപകരണങ്ങൾ നശിച്ചു, വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു

തിരൂരങ്ങാടി: ഇടി മിന്നലേറ്റ് വീട്ടിലെ ഉപകരണങ്ങൾ പൂർണമായി നശിച്ചു. വീടിന്റെ ചുമരിന് വിള്ളലുമുണ്ടായി. മുന്നിയൂർ പടിക്കൽ കെ.വി.സാലിമിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. പുറത്ത് എർത്ത് കമ്പിയിൽ ഇടി മിന്നലേറ്റ് വീട്ടിലെ എല്ലാ സ്വിച്ച് ബോർഡുകളും തകരുകയും ഉപകരണങ്ങൾ കേടുവരികയും ചെയ്തു. വാഷിങ് മെഷീൻ തവിടുപൊടിയായി. ഫാനുകൾ പൂർണമായി കേടുവന്നു. അടുക്കളയിലെ പാത്രങ്ങളും താഴെ വീണു.വീട്ടിൽ ഈ സമയം ആളുകളുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു....
Crime

ഓട്ടോ മോഷ്ടിക്കാൻ ശ്രമം; വീട്ടുകാർ ഉണർന്നപ്പോൾ ഓടി രക്ഷപ്പെട്ടു

മുന്നിയൂർ : വീട്ടിൽ നിർത്തിയിട്ട ഓട്ടോ രാത്രി മോഷ്ടിക്കാൻ ശ്രമം. വീട്ടുകാർ ഉണർന്നപ്പോൾ ശ്രമം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. മുന്നിയൂർ പാറക്കടവിൽ ആണ് സംഭവം. കുന്നത്തെരി ഫൈസലിന്റെ ഓട്ടോയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ഓട്ടോയുടെ കേബിൾ പൊട്ടിച്ചിരുന്നു. മറ്റൊരു വസ്തു പൊട്ടിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണരുകയായിരുന്നു. വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. രാത്രി 1.45 നും 2.30 നും ഇടയിൽ വെച്ചാണ് സംഭവം. പോലീസിൽ പരാതി നൽകി....
Accident

മുന്നിയൂർ പാറക്കടവിൽ രണ്ടര വയസ്സുകാരൻ പുഴയിൽ വീണു മരിച്ചു

തിരൂരങ്ങാടി : മുന്നിയൂർ പാറക്കടവിൽ രണ്ടര വയസ്സുകാരൻ പുഴയിൽ വീണു മരിച്ചു. പാറക്കടവ് പാങ്ങട്ട് കുണ്ടിൽ ഫഹദ് ബൈറൂഫിന്റെ മകൻ ഫൈസി മുഹമ്മദ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ന് ആണ് സംഭവം. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലാണ് വീണത്. അയൽ വാസികൾ രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ....
Obituary

കളിയാട്ട ഉത്സവത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി : കോഴിക്കളിയാട്ടത്തിനിടെ പൊയ് കുതിര സംഘത്തോടൊപ്പമെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പെരുവള്ളൂർ കാടപ്പടി ഇല്ലത്ത്മാട് കെ കെ പടി സ്വദേശി കോഴിക്കനി വീട്ടിൽ കുഞ്ഞിക്കാരി മകൻ മണികണ്ഠൻ (39) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30 ന് മുന്നിയൂർ മുട്ടിച്ചിറയിൽ വെച്ചാണ് സംഭവം. പെരുവള്ളൂർ പൗര സമിതിയുടെ പൊയ് കുതിര സംഘത്തോടൊപ്പം വന്നതായിരുന്നു. വാഹന ത്തിൽ തലപ്പാറ വലിയ പറമ്പിൽ എത്തിയ സംഘം ഭക്ഷണം കഴിച്ച ശേഷമാണ് കാവിലേക്ക് പുറപ്പെട്ടത്. മുട്ടിച്ചിറയിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ, ശ്രീ ജിഷ. മക്കൾ: കീർത്തന, കൗശിക്....
Accident

തേങ്ങ ഇടുന്നതിനിടെ തലയിൽ വീണ് മെമ്പർക്ക് പരിക്ക്, പരിഭ്രമിച്ച് തേങ്ങയിടുന്നയാൾ തെങ്ങിൽ നിന്നും വീണു

തിരൂരങ്ങാടി : വീട്ടിലെ പറമ്പിൽ തേങ്ങയിടുന്നതിനിടെ തേങ്ങ തലയിൽ വീണ് പഞ്ചായത്ത് മെമ്പർക്കും ഇത് കണ്ട് പരിഭ്രമിച്ച് തേങ്ങയിടുന്നയാൾ തെങ്ങിൽ നിന്നും വീണും പരിക്കേറ്റു. മൂന്നിയൂർ പഞ്ചായത്ത് 6 –ാം വാർഡ് അംഗം പടിക്കൽ സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ സഫീറിനും (25), ഇതുകണ്ട് പേടിച്ച്, തേങ്ങയിടാൻ കയറിയ വെളിമുക്ക് പാലക്കൽ സ്വദേശി പാറായി കോഴിപറമ്പത്ത് നൗഷാദ് (38) തെങ്ങിൽനിന്നു വീണും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കൽ കോളജിലും സഫീർ കോഴിക്കോട് സ്വകാര്യാശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ രാവിലെ 7.30 ന് ആണ് സംഭവം. സഫീറിന്റെ വീട്ടിൽ വെച്ചാണ് സംഭവം. തേങ്ങ ഇടുന്നതിനിടെ അത് വഴി വന്ന സഫീറിന്റെ തലയിലേക്ക് തേങ്ങ വീഴുകയായിരുന്നു. സംഭവം കണ്ട് പരിഭ്രമിച്ച നൗഷാദ് തെങ്ങിന് മുകളിൽ നിന്ന് താഴേക്കു വീഴുകയായിരുന്നു. ഇരുവരെയും ചേളാരി ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം റഫർ ചെയ്തു. മുന്നിയൂർ പഞ്ചാ...
Malappuram

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട് നേർച്ചക്ക് ഭക്തി നിർഭരമായ തുടക്കം

തിരുരങ്ങാടി : ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശൂഹദാക്കളുടെ 187-ാമത് ആണ്ടു നേർച്ചക്ക് തുടക്കമായി. ശുഹദാക്കളുടെ മഖ്ബറ പരിസരത്ത് നടന്ന ചടങ്ങിൽ മഹല്ല് നേതാക്കളും നാട്ടുകാരുമടക്കമുള്ള വിശ്വാസികളുടെ സാന്നിധ്യത്തിൽ സയ്യിദ് സലീം ഐദീദ് തങ്ങൾ പതാക ഉയർത്തി. മഹല്ല് മുദരിസ് ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾ മഖാം സിയാറത്ത് നടത്തി.ഭാരവാഹികളായ പൂക്കാടൻ മുസ്തഫ, കൈതകത്ത് അലവി ഹാജി, ഹനീഫ ആ ച്ചാട്ടിൽ, ഹനീഫ മൂന്നിയൂർ, , എറമ്പൻ സൈതലവി, പി.പി.മുഹമ്മത് മൻസൂർ ഫൈസി നേതൃത്വം നൽകി. മുന്നു ദിവസം നീണ്ടു നിൽക്കുന്ന നേർച്ചയുടെ ഔപചാരിക ഉൽഘാടനം സയ്യിദ് ഫക്രുദ്ധീൻ ഹസനി തങ്ങൾ നിർവ്വഹിച്ചു. എളവട്ടശ്ശേരി മുഹമ്മത് എന്ന വല്ലാവ അധ്യക്ഷത വഹിച്ചു.അബ്ദുൽ ജലീൽ റഹ്മാനി വാണിയന്നൂർ, മുഖ്യ പ്രഭാഷണം നടത്തി. കെ.ബാവ ഫൈസി, പി.എം മൊയ്തീൻ കുട്ടി മുസ്ല്യാർ ,എം എ ഖാദർ, മുഹമ്മതലി മാസ്റ്റർ പുളിക്കൽ, സുലൈമാൻ ഫൈസി കൂമണ്ണ, മുജീബ് റഹ്മാൻ ലത്തീഫി, ഷഫീഖ് ബ...
Crime, Information

എടവണ്ണയിലെ യുവാവിന്റെ കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍; കൊലയ്ക്ക് കാരണം വ്യക്തി വിരോധമെന്ന് പൊലീസ്

മലപ്പുറം: എടവണ്ണ ചെമ്പന്‍ കുത്ത് മലയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. എടവണ്ണ ലഹരി മരുന്ന് കേസിലെ പ്രതി റിഥാന്‍ ബേസിലിനെയാണ് കഴിഞ്ഞ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. റിഥാന്റെ സുഹൃത്ത് എടവണ്ണ മുണ്ടെങ്ങര സ്വദേശി ഷാന്‍ മുഹമ്മദാണ് പിടിയിലായത്. വ്യക്തി വൈരാഗ്യം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിനിടെ റിഥാന്റെ ശരീരത്തില്‍ നിന്നും ഒരു വെടിയുണ്ട കണ്ടെടുത്തിരുന്നു. തലയില്‍ ചെവിക്ക് മേലെയും നെഞ്ചിന് തൊട്ടു താഴെയായി വയറിലുമാണ് വെടിയേറ്റത്. കേസില്‍ റിഥാനുമായി ബന്ധപ്പെട്ട 20 ലധികം പേരെ പോലീസ് ചോദ്യം ചെയ്തതിന് ശേഷം ആണ് ഷാനിലേക്ക് അന്വേഷണം എത്തിയത്. റിഥാനെ വെടിവെച്ച് കൊന്നതെന്ന് പ്രതി സമ്മതിക്കുകയും, വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് വീട്ടിലുണ്ടെന്നും സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി കൃത്യം ചെയ്യാന്‍...
Crime

ഹോംനഴ്‌സ് പഠിച്ച കള്ളി; കൂടുതൽ വീടുകളിൽ മോഷണം നടത്തി

തിരൂരങ്ങാടി : ജോലിക്ക് നിന്ന് വീടുകളിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ ഹോം നഴ്സുമായി തെളിവെടുപ്പ് നടത്തി. ഗൂഡല്ലൂർ പുറംമണവയൽ സ്വദേശി കൊടക്കാടൻ അസ്മാബിയെ (34) ആണ് ഗൂഡല്ലൂരിലും മറ്റും കൊണ്ടുപോയി തെളിവെടുപ്പു നടത്തിയത്. ഇവർ കൂടുതൽ വീടുകളിൽ മോഷണം നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. കൊടിഞ്ഞി, മൂന്നിയൂർ പടിക്കൽ എന്നിവിടങ്ങളിലെ വീടുകളിലാണ് മോഷണം നടത്തിയിരുന്നത്. ഇവിടെ നിന്ന് മോഷ്ടിച്ച സ്വർണാഭാരണങ്ങളിൽ ഭൂരിഭാഗവും കണ്ടെടുക്കുകയും ചെയ്തു.കൊടിഞ്ഞികോറ്റത്ത് മൂലക്കൽ കൊടിയേങ്ങൽ റഫീഖിന്റെ വീട്ടിലാണ് യുവതി പ്രസവ ശുശ്രൂഷ ക്ക് നിന്നിരുന്നത്. ഇവിടെ നിന്ന് 14 പവൻ സ്വർണവും മൊബൈൽ ഫോണും മോഷ്ടിച്ചിരുന്നു. ഈ കേസിലാണ് ഇവർ അറസ്റ്റിലായത്. ഈ കേസിൽ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മുന്നിയൂർ പടിക്കൽ പി.കെ.കുഞ്ഞിമുഹമ്മദിന്റെ വീട്ടിൽ മോഷണം നട ത്തിയ വിവരം യുവതി വെളിപ്പെടുത്തിയത്.ജനുവരി മുതൽ ഫെബ...
Crime

മുന്നിയൂരിൽ അനധികൃത മണൽകടത്ത് പിടികൂടി

മൂന്നിയൂർ പാറക്കടവ് കിഴക്കൻ തോടിന് സമീപം അനധികൃതമായി കൂട്ടിയിട്ട രണ്ട് ലോഡ് മണൽ റവന്യൂ വകുപ്പ് അധികൃതർ പിടികൂടി.പാറക്കടവ് ഓട് നിർമ്മാണ കമ്പനിക്ക് സമീപം കുറ്റിക്കാട് ചേലക്കൽ കടവിലാണ് അനധികൃത മണൽ കൂട്ടിയിട്ടിരുന്നത്.കടലുണ്ടി പുഴയിൽ പാറക്കടവ് ഭാഗത്ത് നിന്നും മണലെടുത്ത് ആളൊഴിഞ്ഞ ഭാഗമായ ഇവിടെനിന്ന് മണൽ കയറ്റിപോവുന്നുണ്ടെന്ന് കടലൂണ്ടിപുഴ സംരക്ഷണ സമിതിയും നാട്ടുകാരും ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃത മണൽ കണ്ടെത്തിയത്.കലക്ടറുടെ നിർദേശത്തെ തുടർന്ന് മൂന്നിയൂർ വില്ലേജ് ഓഫീസർ സൽമ വർഗീസ്,സ്പെഷൽ വില്ലേജ് ഓഫീസർ വേണുഗോപാൽ എന്നിവരാണ് മണൽ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മണൽ വാർഡ് മെമ്പർ ശംസുദ്ധീൻ മണമമലിന്റെ സാന്നിധ്യത്തിൽ റവന്യൂ അധികൃതർ വെള്ളത്തിലേക്ക് തന്നെ നിക്ഷേപിച്ചു. അധികൃതർ എത്താൻ വൈകിയതിനാൽ മണലെടുപ്പിന് ഉപയോഗിക്കുന്ന തോണികൾ കടവിൽ നിന്നും മണലെടുക്കുന്നവർ മാറ്റിയതിനാ...
Malappuram

കേരളത്തിൻ്റെ വികസനത്തിന് എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

കുമ്മൻതൊടുപാലം പാലം നാടിന് സമർപ്പിച്ചു മുന്നിയൂർ: കേരളത്തിൻ്റെ വികസനത്തിന് വേണ്ടി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 2026 ഓടു കൂടി പൊതുമരാമത്ത് വകുപ്പിന് കീഴിലെ 50 ശതമാനം റോഡുകളും ബിഎം ആൻഡ് ബിസി റോഡുകളാക്കി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ കുമ്മൻതൊടുപാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിക്കൽ - പെരുവള്ളൂർ റോഡിൽ കുമ്മൻതോടിന് കുറുകെ നിലവിലുണ്ടായിരുന്ന 50 വർഷത്തോളം പഴക്കമുള്ള ഒറ്റവരിപ്പാലമാണ് പുനർ നിർമ്മിച്ചത്. മൂന്നിയൂർ, പെരുവള്ളൂർ എന്നീ രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം അഞ്ചരകോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ചടങ്ങിൽ പി അബ്ദുൽ ഹമീദ് എം. എൽ. എ അധ്യക്ഷത വഹിച്ചു. ഉത്തര മേഖല സൂപ്രണ്ടിങ് എൻജിനീയർ പി.കെ മിനി സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് എൻജിനീയർ ...
Local news

വെളിമുക്ക് സ്കൂളിലെ അധ്യാപകർക്ക് യാത്രയയപ്പ് നൽകി

വെളിമുക്ക് : മൂന്ന് പതിറ്റാണ്ടിലധികം വെളിമുക്കിന്റെ വെളിച്ചമായി സേവനമനുഷ്ടിച്ച അധ്യാപകര്‍ക്ക് പി.ടി.എ യാത്രയയപ്പ് സംഘടിപ്പിച്ചു. വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളിലെ പ്രധാനാധ്യാപകന്‍ കെ.പി സിറാജുല്‍ മുനീര്‍, സീനിയര്‍ അധ്യാപിക കെ.റോസമ്മ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. പേരേമ്പ്ര മൂരിക്കുത്തി സ്വദേശിയായ കെ.പി സിറാജുല്‍ മുനീര്‍ 1992 മുതലാണ് സര്‍വ്വീസില്‍ കയറിയത്. കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ കെ.റോസമ്മ 1987 മുതല്‍ വെളിമുക്കിലെ കുരുന്നുകള്‍ക്ക് വിദ്യനുകര്‍ന്ന് വരുന്നു. പി.ടി.എ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകരെ ഉപഹാര സമര്‍പ്പണം നടത്തി ആദരിച്ചു. രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സിന് ഷാനവാസ് പറവന്നൂര്‍ നേതൃത്വം നല്‍കി. പി.ടി.എ പ്രസിഡന്റ് താഹിര്‍ കൂഫ അധ്യക്ഷനായി. ജനപ്രധിനിധിക...
Accident

മുന്നിയൂരിൽ അപകടം; ബൈക്ക് യാത്രക്കാരനായ പ്ലസ് റ്റു വിദ്യാർഥി മരിച്ചു

തിരൂരങ്ങാടി : മുന്നിയൂർ പാറക്കടവിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു പ്ലസ് റ്റു വിദ്യാർഥി മരിച്ചു. പാറക്കടവ് നാലകത്ത് അബ്ദുൽ അസീസിന്റെ മകൻ മാസിൻ (18) ആണ് മരിച്ചത്. മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഇന്ന് വൈകുന്നേരം 3 നാണ് അപകടം.
Gulf, Obituary

മുന്നിയൂർ സ്വദേശി സൗദിയിൽ നിര്യാതനായി

തിരൂരങ്ങാടി : മൂന്നിയൂർ കളിയാട്ടമുക്ക് പടിഞ്ഞാറെ പീടിയേക്കൽ ഉമ്മർ ഹാജിയുടെ മകൻ അബ്ദുർറസാഖ് ഹാജി (57) സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ജിദ്ദയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ജിസാനിൻ പോയി തിരിച്ചു വരുമ്പോൾ അൽ ഐത്തിൽ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഐ സി എഫ്. ഖുവൈസ സെക്ടർ മീഡിയ & പബ്ളിക്കേഷൻ സെകട്ടറിയാണ്. കളിയാട്ടമുക്ക് മസ്ജിദ് സ്വഹാബാ , നശ്റുൽ ഉലൂം സുന്നിമദ്രസ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ് എന്നിവയുടെ സഹകാരിയും ആയിരുന്നു. ഭാര്യ: ഖദീജ.മക്കൾ :അബ്ദുൽ ഗഫൂർ (സൗദി ), ഡോ : ശഫീഖ് മുസ്ലിയാർ [എസ്എസ്എഫ് തേഞ്ഞിപ്പലം ഡിവിഷൻ സെക്രട്ടറി ], ഫാത്തിമ നൂറ. മരുമക്കൾ : നസ്രുദീൻ , ശാന ശഹ്ബാന , സൽവാ ശാക്കിറ. കബറടക്കം ജിദ്ദയിൽ നടക്കും....
Crime

മന്ത്രവാദ ചികിത്സക്കിടെ യുവതിയെ പീഡിപ്പിച്ച മുന്നിയൂരിലെ സിദ്ധൻ പിടിയിൽ

മന്ത്രവാദത്തിന്‍റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മുന്നിയൂർ പാറേക്കാവ് ശാന്തി നഗർ സ്വദേശി സുബ്രഹ്മണ്യൻ എന്ന ബാബു (43) വിനെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. പാരമ്പര്യ ചികിത്സയും മന്ത്രവാദവും വശമുണ്ടെന്നവകാശപ്പെട്ടാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ചികിത്സയ്ക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം അതിക്രമം നടത്തുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പമെത്തിയ 27 കാരിയെയാണ് ചികിത്സയുടെ ഭാഗമെന്ന നിലയിൽ പീഡിപ്പിച്ചത്. തുടർന്ന് യുവതി പരാതി നൽകുകയായിരുന്നു....
Other

വെളിമുക്കിൽ 5 പേർക്ക് തെരുവ് നായയുടെ കടിയേറ്റു

മുന്നിയൂർ : വെളിമുക്കിൽ 3 വയസ്സുകാരനും വയോധികരും ഉൾപ്പെടെ 5 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വെളിമുക്ക് പാലക്കൽ തോട്ടശ്ശേരി ആഷിഖ് 32, തോട്ടശ്ശേരി ഹവ്വാ ഉമ്മ 70, ചാച്ചുണ്ണി പണിക്കർ 74, കാട്ടുവച്ചിറ അമ്പലത്തിന് സമീപം ബാലേരി രതീഷിന്റെ മകൻ ആഗ്നേയ് 3, കാട്ടിലാക്കൽ ഗോപിദാസ് 65 എന്നിവർക്കാണ് കടിയേറ്റത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HhznY5Ojl9v3HWEFbmd3yU പാലക്കലിൽ ഉച്ചയ്ക്കും കാട്ടുവച്ചിറയിൽ വൈകീട്ടുമായിരുന്നു നായയുടെ പരാക്രമം. എല്ലാവർക്കും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി...
Accident, Breaking news

പടിക്കൽ ബൈക്കിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി: ദേശീയപാതയിൽ പടിക്കൽ ബൈക്കിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. പടിക്കൽ സ്വദേശി പരേതനായ ചക്കാല കുഞ്ഞീന്റെ മകൻ അബ്ദുൽ അസീസ് (50) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6.30 നാണ് അപകടം. കോഹിനൂർ ഓഡിറ്റോറിയത്തിന് മുമ്പിൽ വെച്ചാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.
Accident

വെളിമുക്കിൽ കാർ ഡിവൈഡറിൽ ഇടിച്ചു അപകടം; 4 പേർക്ക് പരിക്ക്

തിരൂരങ്ങാടി : കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. ദേശീയപത 66 വെളിമുക്ക് പാലക്കൽ ഇന്ന് രാവിലെ 8:40 ഓടെ ആണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ദേശീയപാതയിൽ പ്രവർത്തിwർ വർക്ക് നടക്കുന്നതിന്റെ ഭാഗമായി നിർമിച്ച താൽക്കാലിക ഡിവൈഡറിൽ ഇടിച്ച് ആണ് അപകടം പുത്തനത്താണി പട്ടർ നടക്കാവ് സ്വദേശി റിയാസ് അദ്ദേഹത്തിന്റെ ഭാര്യ ജുമൈലത്ത്, രണ്ട് കുട്ടികൾ എന്നിവർക്കാണ് പരിക്ക് അപകട വിവരം അറിഞ്ഞെത്തിയ വെളിമുക്ക് ഗ്രീൻ വിഷൻ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ ചേളാരി സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു...
Accident

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി : ബൈക്കപകടത്തിൽപരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേളാരി ചേറക്കോട് പരേതനായ തച്ചേടത്ത് മറ്റോളി അപ്പുക്കുട്ടൻ്റെ മകൻ ഷാജി (45) ആണ് മരിച്ചത്. ഡിസംബർ 12 ന് രാത്രി ചേറക്കോട് വെച്ച് ബൈക്കുകൾ ഇടിച്ചാണ് അപകടം. പരിക്കേറ്റ ഷാജി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച മരിച്ചു. അമ്മ: പരേതയായ ലീല.ഭാര്യ: ഷിജി. മകൻ: തേജ്യൽ.സഹോദരങ്ങൾ: സുനിൽകുമാർ, അനിത. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും....
Crime

യുവതിയെ പീഡിപ്പിച്ച യുവാവ് വിദേശത്ത് നിന്ന് വരുന്നതിനിടെ വിമാന താവളത്തിൽ വെച്ച് പിടിയിൽ

തിരൂരങ്ങാടി : യുവതിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് നിന്നെത്തിയ യുവാവിനെ എയർ പോർട്ടിൽ വെച്ച് പോലീസ് പിടികൂടി. മുന്നിയൂർ ആലിൻ ചുവട് സ്വദേശി പട്ടാണി വീട്ടിൽ ചോനാരി സഫ്‌വാൻ (26) ആണ് പിടിയിലായത്. നേരത്തെ സൗഹൃദമുണ്ടായിരുന്ന യുവതിയയാണ് പീഡിപ്പിച്ചത്. സൗഹൃദം അവസാനിപ്പിച്ച് സഫ്‌വാൻ ചെന്നൈയിൽ പോയിരുന്നു. എന്നാൽ ഇതിനെ തുടർന്ന് യുവതി വീട് വിട്ടിറങ്ങി. വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവതിയെ കണ്ടെത്തിയിരുന്നു. യുവതി പൊലീസിന് നൽകിയ മൊഴിയിൽ മുമ്പ് യുവതിയെ പീഡിപ്പിച്ച കാര്യവും പറഞ്ഞിരുന്നു. ഇതേ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനിടെ ഇയാൾ വിദേശത്തേക്ക് പോയി. കഴിഞ്ഞ ദിവസം തിരിച്ചു വരുന്നതിനിടെയാണ് പ്രതി വലയിലായത്. തിരൂരങ്ങാടി പോലീസ് എയർപേര്ട്ടിലെത്തി പിടികൂടുകയായിരുന്നു....
Accident

മുന്നിയൂർ ആലിൻ ചുവട് സ്കൂട്ടറുകൾ കൂട്ടിയിടിച്ചു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

തിരൂരങ്ങാടി: മൂന്നിയൂർ ആലിൻ ചുവട് ഇറക്കത്തിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചു അപകടം ഒരു കുട്ടി ഉൾപ്പെടെ 3 പേർക്ക് ഗുരുതര പരിക്ക് പരിക്കേറ്റു. ആലിൻ ചുവട് അരീക്കാട്ട് പറമ്പ് മദാരി അസീസ് 45, ബന്ധുക്കളായ മുഹമ്മദ് ജിംഷാദ് (18), 4 വയസ്സുള്ള കുട്ടി എന്നിവർക്ക് പരിക്കേറ്റു. https://youtu.be/k8Mp168unCI മൂന്ന് പെരേയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കൂടുതൽ ചകിത്സക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റു രണ്ടു പേരെ കോട്ടക്കൽ മിംസിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 4:10ന് ആലിൻ ചുവട് കൗമിലെ ഇറക്കത്തിൽ ആണ് അപകടം....
Health,

ഷിഗെല്ല ബാധിച്ചു മരണം; ജില്ലാ മെഡിക്കൽ സംഘം പരിശോധനക്കെത്തി

തിരൂരങ്ങാടി : ഷിഗെല്ല ബാധിച്ച് കുട്ടി മരിച്ച സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ സംഘം പരിശോധനക്കെത്തി. കൊടിഞ്ഞി ദുബായ് പീടിക സ്വദേശിനി കുന്നത്ത് ഫഹദിന്റെ മകൾ ഫാത്തിമ രഹയാണ് ശനിയാഴ്‌ച രാവിലെ മരിച്ചത്. ഷിഗെല്ല ബാധിച്ചതെന്ന് കരുതുന്ന കുട്ടിയുടെ മാതാവിന്റെ വീടായ മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പിലെ വീട്ടിലാണ് ജില്ലാ സർവൈലൻസ് ഓഫിസർ ഡോ. സുബിൻ, ജില്ലാ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ. നവ്യ, ജില്ലാ എപ്പിസമിയോളജിസ്റ്റ് കിരൺരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയത്. മരിച്ച കുട്ടിക്ക് എങ്ങനെ രോഗം പിടിപെട്ടു എന്നതിനെ കുറിച്ച്അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സംഘമെത്തിയത്. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ചോദിച്ചറി ഈ വീട്ടിലെ മറ്റൊരു കുട്ടിക്ക് അസുഖമുണ്ടായിരുന്നു. വീട്ടിലെ 7 പേരുടെ മലം പരിശോധന യ്ക്കായി മെഡിക്കൽ കോളജിലെക്ക് അയച്ചിട്ടുണ്ട്. വെള്ളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്....
error: Content is protected !!