Tag: nannambra panchayath

നന്നമ്പ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു; സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
Local news

നന്നമ്പ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു; സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

നന്നമ്പ്ര: പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു എന്നാരോപിച്ച് നന്നമ്പ്ര പഞ്ചായത്ത് യുഡിഫ് ഭരണസമിതിക്കെതിരെ സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. താനൂർ ഏരിയ കമ്മറ്റി അംഗം കെ.ടി. ശശി ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതി വേഗത്തിലാക്കാനോ തകർന്ന റോഡുകൾ നന്നാക്കാനോ പഞ്ചായത്തോ എം എൽ എ യോ ഇടപെട്ടില്ലെന്നു അദ്ദേഹം ആരോപിച്ചു. ഇതേ പദ്ധതി മറ്റു പഞ്ചായത്തുകളിൽ നന്നായി നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഇവിടത്തെ ഭരണ പരാജയം സർക്കാരിന്റെ മേൽ ആരോപിച്ചു രക്ഷപ്പെടാനാണ് പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോക്കൽ സെക്രട്ടറി കെ.ഗോപാലൻ അധ്യക്ഷനായി.പഞ്ചായത്തംഗം പി പി ഷാഹുൽഹമീദ്, കെ പി കെ തങ്ങൾ എന്നിവർ സംസാരിച്ചു. കെ ബാലൻ സ്വാഗതവും കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.പിഎംഎസ്ടി കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് ...
Other

നന്നമ്പ്ര കുടിവെള്ള പദ്ധതി സർക്കാർ അട്ടിമറിക്കുന്നു; മുസ്ലിം ലീഗ് വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ സമരം നടത്തി

മലപ്പുറം: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നന്നമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് സമരം നടത്തി. ജലജീവന്‍ മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന 96 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഇത് വരെയും മുപ്പത് ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനാലാണ് പ്രവൃത്തി നടത്താതതെന്നാണ് കരാറുകാരന്‍ പറയുന്നത്. ബില്ലുകള്‍ ഒന്നും പാസ്സാക്കാതെ പെന്റിംഗില്‍ തുടരുകയാണ്. പണം ലഭിക്കുന്ന മുറക്ക് പണി ആരംഭിക്കാമെന്നാണ് അവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി പണം അനുവദിക്കണമെന്നും പദ്ധതിക്കായി കീറിയ റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.രാവിലെ പത്ത് മണിക്ക് മലപ്പുറം എം.എസ്.പിക്ക് സമീപത്തുള്ള മലപ്പുറം വാട്ടര...
Local news

ജനകീയ മുന്നണി നന്നമ്പ്ര പഞ്ചായത്തിലേക്ക് മാർച്ച് നടത്തി

നന്നമ്പ്ര : ലീഗ് നേതൃത്വത്തിൽ ഉള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ പുതുതായി രൂപീകരിച്ച ജനകീയ വികസന മുന്നണിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് ഭരണ സമിതിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ എന്ന മുദ്രാവാക്യവുമായാണ് മാർച്ച് നടത്തിയത്. കുണ്ടൂർ വടക്കേ അങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ്ണ അഡ്വ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സി പി എം ലോക്കൽ സെക്രട്ടറി കെ.ഗോപാലൻ ആധ്യക്ഷം വഹിച്ചു. ജനകീയ മുന്നണി കൺവീനർ കെ.പി.കെ.തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മോഹനൻ നന്നംബ്ര, പ്രസാദ് കാവുങ്ങൽ, പഞ്ചായത്ത് അംഗം പി.പി.ശാഹുൽ ഹമീദ്, എം.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മുന്നണി ചെയർമാൻ പി.കെ.മുഹമ്മദ് കുട്ടി, കെ.ബാലൻ, ഇല്യാസ് കുണ്ടൂർ, മാളിയാട്ട് റസാഖ് ഹാജി, എ. പി.ബാവ കൊടിഞ്ഞി, ഹസ്സൻ മറ്റത്ത്, വി.കെ.ഹംസ, മുഹമ്മദ് കുട്ടി തുടങ...
Local news

വാർഡിനോട് അവഗണനയെന്ന്; പ്രതിപക്ഷ അംഗം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് നടത്തി

നന്നമ്പ്ര: പഞ്ചായത്ത് പതിനഞ്ചാം വാർഡിനോടുള്ള യുഡിഎഫ് ഭരണസമിതിയുടെ അവഗണനയിലും, പഞ്ചായത്ത് ഭരണസമിതിയുടെ ഭരണ സ്തംഭനത്തിനുമെതിരെ പ്രതിപക്ഷ അംഗത്തിന്റെ പ്രതിഷേധം. ചൊവ്വാഴ്ച നടന്ന ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയാണ് സിപിഎം അംഗം പി പി ഷാഹുൽ ഹമീദ് പ്രതിഷേധിച്ചത്. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.നന്നമ്പ്ര പഞ്ചായത്തിലെ പകുതിയിലേറെ അങ്കണവാടികൾക്കും സ്വന്തമായി ഭൂമിയോ കെട്ടിടമോ ഒരുക്കാൻ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും, പതിനഞ്ചാം വാർഡിലെ അങ്കണവാടിക്കായി മൂന്ന് സെന്റ് ഭൂമി ഏറ്റെടുത്ത് നൽകിയിട്ടും അതിന് മതിയായ ഫണ്ടനുവദിക്കാൻ ഭരണസമിതി തയ്യാറായില്ലെന്നും പി ഷാഹുൽ ഹമീദ് പറഞ്ഞു. അങ്കണവാടികൾക്ക് കെട്ടിടം നിർമിക്കാൻ ഫണ്ട് നിലനിൽക്കെ വകമാറ്റി ചെലവഴിക്കുകയാണ് ഭരണ സമിതി ചെയ്യുന്നതെന്ന് പി പി ഷാഹുൽ ഹമീദ് ആരോപിച്ചു.14, 17 , 18 വാർഡിലെ കുട്ടികൾക്ക് കൂടി ഉപകരപ്പെടുന്നതാണ് ഈ അംഗ...
Other

കുണ്ടൂരിൽ നിർമിച്ച വീടിന്റെ താക്കോൽദാനം എംഎൽഎമാരായ കെ.പി.എ.മജീദ്, ചാണ്ടി ഉമ്മൻ എന്നിവർ നിർവഹിച്ചു

നന്നമ്പ്ര: പഞ്ചായത്ത്‌ 9-വാർഡിൽ കിഡ്നി രോഗിയായ കുണ്ടൂർ തൊട്ടിയിൽ ശശിക്കും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന് ചാലക്കുടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലോകാലിയ ഫൗണ്ടേഷൻ വീട് നിർമ്മിച്ചു നൽകി. കെ.പി.എ. മജീദ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ എം എൽ എ, കെ.പി.എ. മജീദ് എം എൽ എ, ഫിലോകാലിയ ഡയറക്ടർമാരായ മാരിയോ ജോസഫ്, ജിജി മാരിയോ എന്നിവർ ചേർന്ന് താക്കോൽ ദാനം നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി നന്നമ്പ്രപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. റഹിയാനത്ത്, വൈസ് പ്രസിഡൻറ് എൻ.വി.മൂസക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുമിത്ര ചന്ദ്രൻ, മെമ്പർമാരായ ടി.കുഞ്ഞി മുഹമ്മദ്, ഊർപ്പായി സൈതലവി, കെ.ധന, ധന്യാദാസ്, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഊർപ്പായി മുസ്തഫ, കോ ണ്ഗ്രെസ് നിയുക്ത മണ്ഡലം പ്രസിഡന്റ് ലത്തീഫ് കൊടിഞ്ഞി, എം.സി.കുഞ്ഞുട്ടി, കെ.രവി നായർ എന്നിവർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ , സാമൂഹ്യ...
Other

നന്നമ്പ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് കൊടിഞ്ഞിയിൽ മന്ത്രി നിർവഹിക്കും

നന്നമ്പ്ര : പഞ്ചായത്തിലെ ചിരകാല സ്വപ്നമായിരുന്ന ശുദ്ധജല പദ്ധതി നിർമാണത്തിനു ഇന്ന് തുടക്കമാകുന്നു. പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 98 കോടി രൂപ ചെലവിൽ ജലജിവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കൊടിഞ്ഞി ചുള്ളിക്കുന്നിൽ രാവിലെ 11.30ന് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കും. കെ.പി.എ.മജീദ് എംഎൽഎ ആധ്യക്ഷ്യം വഹിക്കും. ഇ.ടി.മുഹമ്മദ് ബഷീർ എംപി, മുൻ എംഎൽഎ പി.കെ.അബ്ദുറബ്ബ് തുട ങ്ങിയവർ പങ്കെടുക്കും. ഏറ്റവും കൂടുതൽ ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന പഞ്ചായത്താണ് നന്നംബ്ര. ജലനിധി ഉൾപ്പെടെ വിവിധ പദ്ധതികൾ നടപ്പാക്കിയെങ്കിലും വിജയിച്ചില്ല. ജലസ്രോതസ് ഇല്ലാത്തതാണ് തടസ്സമായത്. പിന്നീട് വിവിധ ഭരണസമിതികൾ ശ്രമം നടത്തിയിരുന്നെങ്കികും വിവിധ കാരണ ങ്ങളാൽ മുടങ്ങി. പഞ്ചായത്ത് രൂപീകരിച്ച കാലം മുതൽ ഭരണം നടത്തുന്ന മുസ്ലിം ലീഗിനെതിരെ പൊതുജ...
Malappuram

ഏകീകൃത സിവിൽകോഡ് സവർണ്ണാധിപത്യം അടിച്ചേൽപിക്കാനുള്ള ആർഎസ്എസ് ഗൂഢ നീക്കം: റസാഖ് പാലേരി

തിരൂരങ്ങാടി: ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വംശീയ സവർണാധിപത്യം അടിച്ചേൽപിക്കാനുള്ള ആർ.എസ്.എസ് ശ്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. സംസ്ഥാന നേതാക്കളുടെ വാർഡ്‌ തല സന്ദർശങ്ങളുടെ ഭാഗമായി നന്നമ്പ്ര പഞ്ചായത്ത് 18-ാം വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങളായ മതേതരത്വവും ബഹുസ്വരതയും നിലനിൽക്കണമെങ്കിൽ വൈവിധ്യങ്ങളെ അംഗീകരിക്കണം. രാജ്യത്ത് നിലവിൽ വ്യത്യസ്ത സിവിൽ കോഡുകൾ പിന്തുടരുന്ന നൂറ് കണക്കിന് ജനവിഭാഗങ്ങളുണ്ട്. ഇതൊക്കെ ഇല്ലാതാക്കി വർണ്ണാശ്രമ വ്യവസ്ഥയ്ക്ക് കീഴിലേക്ക് രാജ്യത്തെ കൊണ്ടുവരാനുള്ള നീക്കം മതേതര സമൂഹം അനുവദിക്കില്ല. 2014 ൽ ബി.ജെ.പി ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ നിര ഐക്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഏകീകൃത സിവിൽകോഡ് മുന്നോട്ട് വെയ്ക്...
Local news

ചീർപ്പിങ്ങൽ ഇമ്പിച്ചിബാവ റോഡ് ഞായറാഴ്ച നാടിന് സമർപ്പിക്കും

കൊടിഞ്ഞി: കാളംതുരുത്തി ചീർപ്പിങ്ങൽ നിലാംകുണ്ട് ഭാഗത്ത് താമസിക്കുന്ന ആളുകളുടെ ചിരകാല സ്വപ്നമായിരുന്ന ഗതാഗത സൗകര്യമുള്ള റോഡ് എന്നത് പൂവണിയുന്നു . ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി യാഥാർത്ഥ്യമായ റോഡ് സഖാവ് ഇ കെ ഇമ്പിച്ചിബാവ റോഡ് എന്ന നാമധേയത്തിൽ ഏഴാം തീയതി വൈകുന്നേരം നാലുമണിക്ക് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്യും. ...
Information

മുസാഅദ റിലീഫ് സെല്ലിന് കീഴില്‍ നന്നമ്പ്ര പഞ്ചായത്ത് റിയാദ് കെ.എം.സി.സി കമ്മിറ്റി റമസാന്‍ റിലീഫ് വിതരണം ചെയ്തു

കനിവ് തേടുന്നവര്‍ക്ക് മുന്നില്‍ വറ്റാത്ത നീരുറവയായി കഴിഞ്ഞ ആറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റിയാദ് കെ.എം.സി.സി നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി റമസാന്‍ റിലീഫ് വിതരണം ചെയ്തു. കല്ലത്താണിയില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട രോഗികള്‍, വിധവകള്‍, വീട് നിര്‍മാണത്തിന് പ്രയാസം അനുഭവിക്കുന്നവര്‍, യത്തീം കുട്ടികള്‍, അങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രയാസമനുഭവിക്കുന്നവരെ സഹായി ക്കാന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസാഅദ റിലീഫ് സെല്ലിന് രൂപം നല്‍കുകയും അതിന്റെ കീഴില്‍ കൂടിയാണ് ഈ റിലീഫ് വിതരണം നടന്നത്. ചടങ്ങില്‍ പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ നിന്നായി തിരഞ്ഞെടുത്ത 148 രോഗികള്‍ക്കുള്ള ധനസഹായം അതത് വാര്‍ഡ് മുസ്ലിംലീഗ് കമ്മിറ്റികള്‍ക്ക് കൈ മാറി. ഏകദേശം ഏഴ് ലക്ഷത്തോളം രൂപയാണ് കൈമാറിയത്. വര്‍ഷത്തില്‍ 12 ലക്ഷത്തില...
Other

നന്നമ്പ്ര ലൈഫ് വിവാദം; പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടെന്ന് സിപിഎം

നന്നമ്പ്ര :അനാഥരായ മൂന്ന് പെൺകുട്ടികൾക്ക് ലൈഫ് ഭവനപദ്ധതിയിൽ വീട് അനുവദിക്കാതിരുന്നത് നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടന്ന് സിപിഎം നന്നമ്പ്ര ലോക്കൽ കമ്മിറ്റി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.കേരളത്തിൽ ഒരു പഞ്ചായത്തിലും സർക്കാർ നേരിട്ട് ലൈഫ് ഭവനപദ്ധതിക്കുള്ള ലിസ്റ്റ് തയ്യാറാക്കിയിട്ടില്ല. ലൈഫ് ഭവനപദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരം പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും പരിശോധന നടത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യലിസ്റ്റിൽ പെടാത്ത കുടുംബങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ബ്ലോക്കിലും, കലക്ടറേറ്റിലും പരാതി നൽകാൻ സർക്കാർ അവസരം നൽകിയിരുന്നു.മാത്രമല്ല ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യകുടുംബങ്ങളുടെ പട്ടിക തയ്യാറാക്കാൻ പഞ്ചായത്തുകളോട് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇത് തയ്യാറാക്കേണ്ടത് പഞ്ചായത്തംഗവും, ഗ്രാമസഭയുമാണ്.ഇത്രയും അവസരങ്ങൾ ഉണ്ട...
Local news

നന്നമ്പ്ര പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

കേരളോത്സവത്തിന് കൊടിയേറി.നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ഇന്ന് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരത്തോട് കൂടി തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് റൈഹാനത്ത് ടീച്ചർ പി കെ ഉദ്ഘാടനം ചെയ്‌തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബാപ്പുട്ടി സി , ചെയർപേഴ്സൺ ഷമീന വി കെ , സുമിത്ര ചന്ദ്രൻ, മെമ്പർമാരായ മുഹമ്മദ് കുട്ടി നടുത്തൊടി , മുസ്തഫ നടുത്തൊടി , കുഞ്ഞിമുഹമ്മദ് , സിദ്ധീഖ് ഉള്ളക്കൻ , ഉമ്മു ഹബീബ , തസ്‌ലീന ഷാജി, യൂത്ത് കോർഡിനേറ്റർ ഹകീം , മറ്റു ക്ലബ് പ്രതിനിധികളും നാട്ടുകാരും സന്നിഹിതരായിരുന്നു. മറ്റു മത്സരങ്ങൾ വിവിധ സ്ഥലങ്ങളിൽ വിവിധ ദിവസങ്ങളിൽ നടക്കും. 20 ന് സമാപിക്കും. ...
Other

നന്നമ്പ്ര മൃഗാശുപത്രി മറ്റൊരു പ്രദേശത്തേക്ക് മാറ്റാൻ നീക്കം, പ്രതിഷേധവുമായി നാട്ടുകാർ

നന്നമ്പ്ര: കൊടിഞ്ഞി പാലാപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന നന്നമ്പ്ര വെറ്റിനറി ഡിസ്‌പെന്‍സറിയാണ് മറ്റൊരു പ്രദേശത്തേക്ക് മാറ്റുന്നത്. 25 വര്‍ഷമായി സ്ഥാപനം ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിക്കുന്നതിനെ തുടര്‍ന്നാണ് ഇവിടെ നിന്ന് സ്ഥാപനം മാറ്റുന്നത്. എന്നാല്‍ സ്ഥാപനം രണ്ടര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കൊടിഞ്ഞിയില്‍ നിന്നും ചെറുമുക്ക് പ്രദേശത്തേക്ക് മാറ്റാനാണ് തീരുമാനം. പുതിയ സ്ഥലത്തും വാടക കെട്ടിടത്തിലേക്കാണ് മാറുന്നത്. https://youtu.be/OZKEEg7haMk കൊടിഞ്ഞിയില്‍ തന്നെ അനുയോജ്യമായ സ്ഥലവും കെട്ടിടങ്ങളും ഉണ്ടായിരിക്കെ മറ്റു പ്രദേശത്തേക്ക് സ്ഥാപനം മാറ്റുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. https://youtu.be/OZKEEg7haMk നന്നമ്പ്ര പഞ്ചായത്തിലെ 8 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്നതാണ് കൊടിഞ്ഞി പ്രദേശം. ഒട്ടേറെ ക്ഷീരകര്‍ഷകരും ഇവിടെയുണ്ട്. ചെമ്മാട്...
Local news

നന്നമ്പ്ര ആറാം വാർഡ് ഗ്രാമകേന്ദ്രം നാടിന് സമർപ്പിച്ചു

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ അരീക്കാട്ട് സൗദ മരക്കാരുട്ടി യുടെ ഗ്രാമ കേന്ദ്രം ഓഫീസ് തിരൂരങ്ങാടി നിയോജക മണ്ഡലം എംഎൽഎ കെ പി എ മജീദ് നാടിന് സമർപ്പിച്ചു. വാർഡിലെ ജനങ്ങളുടെ പൊതു ആവശ്യങ്ങൾക്ക് ഓഫീസ് സജ്ജമാണ്. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടാകുന്ന ജനങ്ങൾക്ക് ഏറെ ആശ്വാസകരമാണ് ഇത്തരത്തിലുള്ള ഓഫീസുകൾ എന്നും ആറാം വാർഡ് മെമ്പറുടെ ഈ ഓഫീസ് മറ്റു വാർഡ് മെമ്പർമാർക്ക് മാതൃകയാണെന്നും കെ പി എ മജീദ് എംഎൽഎ പറഞ്ഞുചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ റഹിയാനത്ത് അധ്യക്ഷതവഹിച്ചുവാർഡ് മെമ്പർമാരായ സൈദലവി ഊർപ്പായി കുഞ്ഞുമുഹമ്മദ് ഹാജി തച്ചറക്കൽ, സിദ്ദീഖ് ഒള്ളക്കൻ,വി പി മുസ്തഫ , വി പി മജീദ് ഹാജി, അബ്ബാസ് നീലങ്ങത്ത്, എ മൊയ്തീൻ സാഹിബ്, വിപി ഖാദർ ഹാജി, റഹിം കെ കെ, സി പി റസാഖ് , എൻ ടി ഇസ്മയിൽ, ഹാരിസ് കുന്നത്തിൽ, കെ സി ഫവാസ്, കെ ടി ബാദുഷ, കെ വി ഇഹ്സാസ് തുടങ്ങിയവർ പങ്കെടുത്ത...
Local news

ഡോക്ടർമാർ അവധിയിൽ: മുസ്ലിം ലീഗ് ആശുപത്രിയിലേക്ക് മാർച്ച് നടത്തി

നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ആശുപത്രി കവാടത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ച് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്്‌ലിംലീഗ് വൈസ് പ്രസിഡന്റ് ഊര്‍പ്പായി മുസ്തഫ അധ്യക്ഷനായിരുന്നു.നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുക, ജിവനക്കാരുടെ കുറവ് പരിഹരിക്കുക, ഇടത് സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നി ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. നാല് ഡോക്ടര്‍മാരുണ്ടായിരുന്ന നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇപ്പോള്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. വൈകീട്ട് ആറ് മണി വരെ പ്രവര്‍ത്തിക്കേണ്ട അശുപത്രിയുടെ പ്രവര്‍ത്തനം ഡോക്ടര്‍മാരില്ലാത്ത...
Other

നന്നമ്പ്ര കുടിവെള്ള പദ്ധതി 2024-ല്‍ കമ്മീഷന്‍ ചെയ്യാനാകും: കെ.പി.എ മജീദ്

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതി 2024-ല്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നന്നമ്പ്രയില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. നന്നമ്പ്രയിലെ എട്ടായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നതിന് 96.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനായുള്ള ടെണ്ടര്‍ പ്രവൃത്തികളിലേക്ക് കടക്കുകയാണ്. പേപ്പര്‍ വര്‍ക്കുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ശ്രമമെന്നും അതിന് എല്ലാവരും സഹകരിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ പറഞ്ഞു.ബാക്കിക്കയത്ത് സ്ഥാപിക്കുന്ന എട്ട് മീറ്റര്‍ വ്യാസത്തിലുള്ള കിണറില്‍ നിന്നും ചുള്ളിക്കുന്നില്‍ സ്ഥാപിക്കുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ വെള്ളമെത്തിക്കാനാണ...
Local news

കാത്തിരിപ്പിനൊടുവിൽ നന്നമ്പ്ര കുടിവെള്ള പദ്ധതിക്ക് അംഗീകാരമായി

96.8 കോടി രൂപയുടെ അംഗീകാരം തിരൂരങ്ങാടി: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതിക്ക് അംഗീകാരമായി. നന്നമ്പ്ര പഞ്ചായത്തിലെ എട്ടായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് മുഴുവന്‍ വെള്ളമെത്തിക്കുന്ന പദ്ധതിക്കായി 96.8 കോടി രൂപയുടെ അംഗീകാരമാണ് ഇന്നലെ ചേര്‍ന്ന സ്റ്റേറ്റ് വാട്ടര്‍ സപ്ലൈസ് ആന്‍ഡ് സാനിറ്ററി മിഷന്‍ യോഗം അംഗീകാരം നല്‍കിയത്. കഴിഞ്ഞ രണ്ട് തവണ ചേര്‍ന്ന യോഗവും പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നില്ല. കെ.പി.എ മജീദ് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.ജല സ്ത്രോസോ വാട്ടര്‍ അതോറിറ്റി കണക്ഷനോ ഇല്ലാത്ത നന്നമ്പ്ര പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതിക്കായി ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു. പദ്ധതിക്കായി നന്നമ്പ്ര പഞ്ചായത്ത് 52 സെന്റ് സ്ഥലം കൊടിഞ്ഞി ചു്ള്ളിക്കുന്നില്‍ കണ്ടെത്തിയിരുന്നു. കടലുണ്ടി പുഴയിലെ ബാക്കിക്കയത്ത് പമ്പ് ഹൗസ് സ്ഥാപിച്ച് അവ...
Local news

ഓവർസിയറുട നിയമനം: നന്നമ്പ്രയിൽ ലീഗും കോണ്ഗ്രെസും ഇടയുന്നു

നന്നംബ്ര: തൊഴിലുറപ്പ് പദ്ധതിയിൽ താൽക്കാലിക ഓവർസീയരെ നിയമിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയിൽ ഭിന്നത. എം എസ് എഫ് മണ്ഡലം നേതാവിന് നിയമനം നൽകുന്നതിനെതിരെ കോൺഗ്രസ് അംഗങ്ങൾ യോഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. സി പി എമ്മും ബി ജെ പി യും കോണ്ഗ്രെസിനൊപ്പം വിയോജിപ്പ് പ്രകടിപ്പിച്ചു. അതേ സമയം മുസ്ലിം ലീഗ് തീരുമാനത്തെ വെൽഫെയർ പാർട്ടി അംഗവും സ്വതന്ത്ര അംഗവും പിന്തുണച്ചു. തീരുമാനത്തിൽ പ്രതി ഷേധിച്ച് സി പി എം അംഗം പി പി ശാഹുൽ ഹമീദ് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. അക്രെഡിറ്റ് ഓവർസീയരെ നിയമിക്കാൻ ഏതാനും ദിവസം മുമ്പ് ഇന്റർവ്യൂ കഴിഞ്ഞിരുന്നു. അതിൽ നിയമനം അംഗീകരിക്കാൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് തർക്കം ഉണ്ടായത്. ഇന്റർവ്യൂ വില എം എസ് എഫ് നേതാവായ കൊടിഞ്ഞി സ്വദേശിക്ക് 106 മാർക്ക് ലഭിച്ചു. വെള്ളിയാമ്പുറം സ്വദേശിനിയായ യുവതിക്ക് 105 മാർക്കും മറ്റൊരു യുവതി...
Local news

കൃഷിക്കും ഭവന നിർമാണത്തിനും മുൻഗണന നൽകി നന്നമ്പ്ര പഞ്ചായത്ത് ബജറ്റ്

നന്ന മ്പ്ര. 21.76 കോടി രൂപ വരവും 19.60 കോടി രൂപ ചെലവും 2.15 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എൻ.വി. മൂസക്കുട്ടി അവതരിപ്പിച്ചു.കൃഷിക്കും ഭവന നിർമാണത്തിനും മുൻഗണന നൽകി കൊണ്ടുള്ളതാണ് ബജറ്റ്. ഉൽപാദനം മേഖലയിൽ 1.13 കോടി രൂപയും സേവന മേഖലയിൽ 3.79 കോടി രൂപയും പശ്‌ചാത്തല മേഖലയിൽ 75 ലക്ഷം രൂപയും നീക്കി വച്ചു. ഭവന നിർമാണത്തിന് 1.10 കോടി രൂപയും കൃഷിക്ക് 86 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് 43 ലക്ഷവും വനിതാ പരിപാടിക്ക് 26 ലക്ഷവും വകയിരുത്തിയിട്ടുണ്ട് യോഗത്തിൽ പ്രസിഡന്റ് പി.കെ റഹിയാനത്ത് ആധ്യക്ഷ്യം വഹിച്ചു. സ്ഥിരംസമിതിഅധ്യക്ഷനായ സി.ബാപ്പുട്ടി, പി.സുചിത്ര, വി.കെ.ശമീന. സെക്രട്ടറി ബിസ്‌ലി ബിന്ദു അംഗങ്ങളായ, എൻ മുസ്തഫ, എൻ മുഹമ്മദ് കുട്ടി, ഊർപ്പായി മുസ്തഫ, സി.എം.ബാലൻ, സൗദ, സിദ്ധീഖ്, എ. റൈഹാനത്ത്, കുഞ്ഞിമുഹമ്മദ്, ധന, ധന്യ, എം.പി ശ...
Local news

നന്നമ്പ്ര ആശുപത്രി കെട്ടിടത്തിലെ ‘വിവാദ’ പേര് മായ്ച്ചു

നന്നമ്പ്ര കുടുംബരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ പ്രവാസി സംഘടനയുടെ പേര് എഴുതിയത് സംബന്ധിച്ച വിവാദത്തിന് പരിസമാപ്തി. കെട്ടിടത്തിലെ പേര് ആശുപത്രി അധികൃതർ മായ്ച്ചു കളഞ്ഞു. ആശുപത്രിക്ക് കിടത്തി ചികിത്സ ആരംഭിക്കുന്നതിന് വേണ്ടി 40 വർഷം മുമ്പ് പ്രവാസികളുടെ സഹായത്തോടെ നിർമിച്ച കെട്ടിടത്തിലാണ് ഒന്നര വർഷം മുമ്പ് 'ഡോനേറ്റഡ് ബൈ, കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി' എന്ന് എഴുതിയത്. എന്നാൽ ഇതിനെതിരെ ഡി സി സി ജനറൽ സെക്രട്ടറി യും തിരൂരങ്ങാടി നിയോജക മണ്ഡലം ചെയർമാനും പ്രദേശത്തുകരൻ കൂടിയായ കെ പി കെ തങ്ങൾ പരസ്യമായി രംഗത്തു വന്നു. യു ഡി എഫിൽ ഇത് വിഷയമായതോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം പേര് മായ്ക്കാൻ ധാരണയായത്രേ. എന്നാൽ ഇതിന് ശേഷവും നടപടി ഇല്ലാതായതോടെ വീണ്ടും പരാതികൾ നൽകി. വിവരാവകാശ പ്രകാരം അപേക്ഷ നല്കിയപ്പോഴും പേര് എഴുതാൻ തീരുമാനിച്ചത് സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ അനധികൃത മായി കയ്യേറ...
Local news

പത്മശ്രീ കെ വി റാബിയക്ക് നന്നമ്പ്ര പഞ്ചായത്തിന്റെ ആദരം

പത്മശ്രീ ലഭിച്ച കെ വി റാബിയയെ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൈഹാനത്ത് പി കെ മൊമെന്റോ നൽകി. വൈസ് പ്രസിഡന്റ് എൻ വി മൂസക്കുട്ടി,  ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. ബാപ്പുട്ടി , വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീന വി കെ , മെമ്പർമാരായ സൈദലവി ഊർപ്പായി , നടുത്തൊടി മുഹമ്മദ് കുട്ടി , സിദ്ധീഖ് ഒള്ളക്കൻ , തസ്‌ലീന പാലക്കാട്ട് , എന്നിവർ പങ്കെടുത്തു . ...
Local news

തിരൂരങ്ങാടി മണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ക്കായി 122.88 കോടി രൂപയുടെ അനുമതി

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ 122.88 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.പി.എ മജീദ്‌ എം.എല്‍.എ അറിയിച്ചു. തിരൂരങ്ങാടി നിയോജകമണ്ഡലം കുടിവെള്ള സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സമര്‍പ്പിച്ച പ്രോപോസലുകളുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്. എടരിക്കോട് പഞ്ചായത്ത് സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്ക് 77 കോടി രൂപയും, പരപ്പനങ്ങാടി നഗരസഭയില്‍ കുടിവെള്ള പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തികള്‍ക്ക് 18 കോടി രൂപയും, തിരൂരങ്ങാടി നഗരസഭയില്‍ കുടിവെള്ള പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തികള്‍ക്ക് 13 കോടി രൂപയും, തെന്നല പഞ്ചായത്ത് ജലനിധി പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തികള്‍ക്കായി 14.88 കോടി രൂപയും ആണ് അനുവദിച്ച് ഉത്തരവായിട്ടുള്ളത്. എടരിക്കോട് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്ക് ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ നിന്നും, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകള്‍ക്ക് അമൃത് പദ്ധതിയ...
Local news

സിപിഎം പരാതി, നന്നമ്പ്ര പഞ്ചായത്തിൽ പെര്ഫോമെൻസ് വിഭാഗം പരിശോധന നടത്തി

നന്നംബ്ര പഞ്ചായത്തിൽ കുടുംബരോഗ്യ കേന്ദ്രത്തിൽ പ്രവാസി സംഘടനയുടെ പേര് എഴുതിയത് സംബന്ധിച്ചും , പഞ്ചായത്തിന്റെ വാഹനം മാലിന്യ കേന്ദ്രത്തിൽ സൂക്ഷിച്ചത് സംബന്ധിച്ചും അന്വേഷിക്കാൻ സംസ്ഥാന പെർഫോമൻസ് വിഭാഗം ഉദ്യോഗസ്ഥർ എത്തി.സിപി എം നന്നമ്പ്ര ലോക്കല്‍ കമ്മിറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ ഡൊണേറ്റഡ് ബൈ യുഎഇ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി എന്ന പേര് അനധികൃതമായി എഴുതിയതി എന്ന് ആരോപിച്ചാണ് സിപിഎം പരാതി നാൾകിയത്. സംസ്ഥാന പെര്‍ഫോമന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും അന്വേഷണ സംഘം എത്തി പഞ്ചായത്ത് രേഖകള്‍ പരിശോധിച്ചു. പരാതിക്കാരായ സിപിഐ എം നേതൃത്വത്തിന്‍റെ വാദവും തെളിവുകളും കേട്ടു. യേശു വസ്തുതകള്‍ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി നടപടികള്‍ കെെകൊള്ളുമെന്ന് അന്വേഷണ സംഘം ഉറപ്പ് നല്‍കി. ആശുപത്രിയും പാലാ പാർക്കി...
Other

സി ഡി എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നന്നമ്പ്രയിൽ ലീഗിന് തോൽവി,വിവാദം

ഇന്നലെ നടന്ന കുടുംബശ്രീ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലീഗ് നിർദേശിച്ച സ്ഥാനാർഥിക്ക് കനത്ത തോൽവി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച നന്നംബ്ര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന തേറാമ്പിൽ ആസിയയാണ് പരാജയപ്പെട്ടത്. ഇവർക്കെതിരെ മത്സരിച്ച കൈതക്കാട്ടിൽ ഷൈനി 16 വോട്ട് നേടി വിജയിച്ചു. ആസിയക്ക് 5 വോട്ട് മാത്രമാണ് ലഭിച്ചത്. എ ഡി എസ് തിരഞ്ഞെടുപ്പിൽ ലീഗിന് ഭൂരിപക്ഷം ലഭിച്ചിട്ടും സി ഡി എസ് തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഉണ്ടായത് ലീഗ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. കോണ്ഗ്രസ്, എൽ ഡി എഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് ഷൈനി തിരഞ്ഞെടുക്കപ്പെട്ടത്. ലീഗിലെ ഒരു വിഭാഗവും സഹായിച്ചു എന്നാണ് അറിയുന്നത്. കുടുംബശ്രീയിലൂടെ പൊതുപ്രവർത്തന രംഗത്ത് വന്ന ആസിയ മുമ്പ് ഒന്നിലേറെ തവണ സി ഡി എസ് പ്രസിഡന്റ് ആയിട്ടുണ്ട്. 3 തവണ പഞ്ചായത്ത് അംഗമായിരുന്ന ഇവർ കഴിഞ്ഞ തവണ പഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡന്റ് ആയിരുന്നു. വനിത ലീഗ്. ഭാരവാഹി കൂടി...
Local news

നന്നമ്പ്ര പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം മാലിന്യ കൂമ്പാരത്തിനിടയിൽ ഉപേക്ഷിച്ച നിലയിൽ

നന്നമ്പ്ര പഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള വാഹനം മാലിന്യം കൊണ്ട് മൂടിയ നിലയിൽ. നന്നമ്പ്ര പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിരുന്ന കെഎൽ 55 ബി 3013 രജിസ്ട്രേഷൻ നമ്പറിലുള്ള മഹീന്ദ്ര ബാെലേറോ വാഹനമാണ് കൊടിഞ്ഞി ചെറുപ്പറയിലെ മാലിന്യ കേന്ദ്രത്തിൽ കണ്ടെത്തിയത്.ബുധനാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പഞ്ചായത്ത് ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനായി പഞ്ചായത്ത് വാടകക്ക് എടുത്ത താൽക്കാലിക ഷെഡ്ഡിൽ ടാർപോളിൻ മൂടിയ നിലയിലാണ് വാഹനം ഉണ്ടായിരുന്നത്.പഞ്ചായത്ത് ആവശ്യങ്ങൾക്കായി പുതിയ വാഹനം വാങ്ങിയതോടെ നന്നമ്പ്ര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറുന്നു എന്ന് സർക്കാറിൽ റിപ്പോർട്ട് നൽകിയതിനുശേഷം കൊടിഞ്ഞിയിലെ കുടുംബാരോഗ്യകേന്ദ്രത്തിന് മുമ്പിൽ നിർത്തിയിരിക്കുകയായിരുന്നു. എന്നാൽ കാലപ്പഴക്കം വന്ന വാഹനം ഏറ്റെടുക്കാൻ ആരോഗ്യ വകുപ്പ് തയ്യാറായില്ല. ഉപയോഗിക്കാ...
Malappuram, Other

യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ സി പി എമ്മിൽ ചേർന്നു

നന്നമ്പ്ര: യൂത്ത് ലീഗ് സംസ്ഥാന കൗണ്സില് അംഗം വെള്ളിയാമ്പുറം സ്വദേശി ജാഫർ പനയത്തിൽ മുസ്ലിം ലീഗ് വിട്ട് സി പി എമ്മിൽ ചേർന്നു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ്, ജില്ലാ കൗണ്സില് അംഗം, നന്നംബ്ര പഞ്ചായത്ത് യൂത്ത് ലീഗ്, ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വെള്ളിയാമ്പുറം ബാഫഖി യൂത്ത് സെന്റർ ഭരവാഹിയും ആയിരുന്നു. ഇന്ന് താനൂർ ഏരിയ സി പി എം സമ്മേളനത്തിൽ. വെച്ച് കേന്ദ്ര കമ്മിറ്റി അംഗം പി കെ സൈനബ രക്തഹാരം അണിയിച്ചു സ്വീകരിച്ചു. ജില്ല സെക്രെട്ടറിയേറ്റ് അംഗങ്ങളായ ഇ ജയൻ, വേലായുധൻ വള്ളിക്കുന്ന്, ഏരിയ സെക്രട്ടറി വി. അബ്ദുറസാഖ് തുടങ്ങിയവർ പ്രസംഗിച്ചു. നന്നംബ്ര മേഖലയിൽ യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ജാഫർ ആയിരുന്നു. ജാഫർ പാർട്ടി വിട്ടത് ലീഗിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. അതേ സമയം, ആഗ്രഹിച്ച സ്ഥാനം ലഭിക്കാത്തത...
Local news

ഒഐസിസി ദമാം യൂത്ത് വിങ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

ഒ.ഐ.സി.സി യൂത്ത് വിംങ് ദമാം മലപ്പുറം ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ നന്നമ്പ്ര മണ്ഡലം പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർ ധന്യാദാസ്, ദമാം ഒ.ഐ.സി.സി യൂത്ത് വിംങ് മലപ്പുറം ജില്ല പ്രസിഡൻ്റ് ഷാഹിദ് കൊടിയേങ്ങൽ, ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല സെക്രട്ടറി വി.കെ അഷ്റഫ്, ഡി.കെ.ടി.എഫ് നന്നമ്പ്ര മണ്ഡലം പ്രസിഡൻ്റ് ദാസൻ കൈതക്കാട്ടിൽ, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സിദ്ധീഖ് തെയ്യാല തുടങ്ങിയവർ സംബന്ധിച്ചു.  ...
Local news

നന്നമ്പ്ര പിഎച്ച്‌സിക്ക് നിര്‍മിച്ച കെട്ടിടത്തില്‍ കെഎംആര്‍സിയുടെ പേര് എഴുതിയത് സംബന്ധിച്ച്‌ വീണ്ടും ലീഗ് – കോണ്‍ഗ്രസ് പോര്.

കൊടിഞ്ഞിയിലെ നന്നമ്പ്ര പിഎച്ച്‌സിക്ക് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കിടത്തി ചികിത്സയ്ക്കായി കെട്ടിടമുണ്ടാക്കിയിരുന്നു. സിറ്റിസണ്‍ വാര്‍ഡ് എന്ന പേരില്‍ നിര്‍മിച്ചത് കൊടിഞ്ഞിയിലെ യുഎഇയിലെ പ്രവാസികളുടെ കൂട്ടായ്മയായ കൊടിഞ്ഞി മുസ്ലിം റിലീഫ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു. പത്ത് ബെഡുള്ള കെട്ടിടമുണ്ടാക്കിയെങ്കിലും കിടത്തി ചികിത്സ ആരംഭിച്ചില്ല. ഒന്നിലേറെ തവണ കിടത്തി ചികിത്സയുടെ ഉദ്ഘാടനവും നടത്തിയിരുന്നു.കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് പഴയ കെട്ടിടത്തില്‍ സ്‌പോണ്‍സേര്‍ഡ് ബൈ - കൊടിഞ്ഞി മുസ്ലിം റിലീഫ് സെല്‍ എന്ന് എഴുതിയത് പുതിയ വിവാഗത്തിന് കാരണമായി. പേര് മായിക്കണമെന്ന് ആവശ്യപ്പെട്ട് ,യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്ക് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കി. കെഎംആര്‍സിയുടെ ഫണ്ട് കൊണ്ട് മാത്രമല്ല കെട്ടിടം നിര്‍മിച്ചതെന്നും മറ്റുള്ളവരുടെ ഫണ്ടും ഉണ്ടായിരുന്നു എന്നും അത് കൊണ്ട് ഈ പേര് എഴുതാന്‍ പാടില്ല എന്നുമ...
error: Content is protected !!