Tag: P.Abdul Hameed Master MLA

“വർണ്ണക്കൂടാരം” കുട്ടികൾക്കായി തുറന്ന് കൊടുത്തു.
Education

“വർണ്ണക്കൂടാരം” കുട്ടികൾക്കായി തുറന്ന് കൊടുത്തു.

GMUP സ്കൂൾ പാറക്കടവ് 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച മാതൃകാ പ്രീ - പ്രൈമറി "വർണ്ണക്കൂടാരം" ബഹുമാനപ്പെട്ട വള്ളിക്കുന്ന് നിയോജക മണ്ഡലം എം എൽ എ ശ്രീ പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉത്ഘാടനം ചെയ്‌തു. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി NM സുഹറബി പരിപാടിയിൽ അധ്യക്ഷയായിരുന്നു. ശാസ്ത്രീയമായ പ്രീ സ്കൂൾ വിദ്യാഭ്യാസം പ്രാദേശിക പ്രസക്തവും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്ക് പ്രാധാന്യവും നൽകുന്നതാണെന്ന് MLA അഭിപ്രായപ്പെട്ടു. മൂന്നിയൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ഹനീഫ ആചാട്ടിൽ, PP അബുദുൽ മുനീർ മാസ്റ്റർ ( വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), ശ്രീമതി CP സുബൈദ ( വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ), ശ്രീ കല്ലൻ ഹുസൈൻ ( വാർഡ് member), ശ്രീ മണമ്മൽ ശംസുദ്ധീൻ ( വാർഡ് മെമ്പർ ) BPC ശ്രീ സുരേന്ദ്രൻ MV, ശ്രീ NM അൻവർ സാദത്ത് ( SMC ചെയർമാൻ ), എന്നിവർ സംസാരിച്ചു. DPO ശ്രീ സുരേഷ് കോളശേരി പദ...
Information

പെരുവള്ളൂരില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പെരുവള്ളൂര്‍: പെരുവള്ളൂരില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തിക്ക് തുടക്കമായി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കലാമസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ ടി സാജിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്ക വേണുഗോപാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഞ്ചാലന്‍ ഹംസ ഹാജി, യൂ പി മുഹമ്മദ്, മെമ്പര്‍മാരായ ബഷീര്‍ അരീക്കാട്, സൈദ് പി കെ, സൈതലവി ടി പി, താഹിറ കരീം, ആയിഷ ഫൈസല്‍, തിരൂരങ്ങാടി ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റംല പി കെ, സി സി ഫൗസിയ , ജല്‍ ജീവന്‍ മിഷന്‍ സ്റ്റാഫ് ശരണ്യ,ആസൂത്രണ സമിതി ഉപദ്ധ്യക്ഷന്‍ കാവുങ്ങല്‍ ഇസ്മായില്‍, ഇരുമ്പന്‍ സൈതലവി,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികളും, പ്രദേശത്തെ നാട്ടുകാരും പങ്കെടുത്തു. ...
Other

അമ്പായത്തിങ്ങൽ അബൂബക്കർ അനുസ്മരണം സംഘടിപ്പിച്ചു

ചേളാരി : ദീർഘകാലം എസ് ടി യു വിന്റെ ജില്ലാ സംസ്ഥാന ഭാരവാഹിയായും കർഷക തൊഴിലാളികളുടെ ക്ഷേമനിധി പ്രവർത്തനങ്ങളിലും തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത ഈയിടെ വിട പറഞ്ഞ അമ്പായത്തിങ്ങൽ അബൂബക്കർ അനുസ്മരണ ചടങ്ങ് വള്ളിക്കുന്ന് നിയോജക മണ്ഡലം എസ് ടി യു കമ്മറ്റി ചേളാരിയിൽ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ മുസ്ലിം ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ചടങ്ങ് ഉൽഘാടനം ചെയ്തു. ബാവ ചേലാമ്പ്ര അധ്യക്ഷത വഹിച്ചു. എസ് ടി യു സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് എം റഹ്മത്തുള്ള അനുസ്മരണ പ്രഭാഷണം നടത്തി. എസ് ടി യു ദേശീയ സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ, വിപി അബ്ദുൽ ഹമീദ് മാസ്റ്റർ, എം സൈതലവി പടിക്കൽ, സറീന ഹസീബ്, കെ പി മുഹമ്മദ് മാസ്റ്റർ, വി പി ഫാറൂഖ്, കെ.ടി. സാജിത, അമീർ കെ പി, വി കെ സുബൈദ, എം എ അസീസ്, സുബൈദ ടീച്ചർ, കുട്ടശ്ശേരി ഷരീഫ, എൻ എം സുഹ്റാബി എന്നിവർ സംസാരിച്ചു , അജ്നാ...
Health,

സാന്ത്വനം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഹമീദ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : വെളിമുക്ക് കൂഫ ഇഹ് യാഉദ്ധീൻ ഹയർസെക്കൻഡറി മദ്റസ സിൽവർ ജൂബിലിയോടനുബന്ധിച്ച് SYS സാന്ത്വനം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. SYSതേഞ്ഞിപ്പലം സോൺ സെക്രട്ടറി ശരീഫ് മാസ്റ്റർ വെളിമുക്ക് വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആചാട്ടിൽ. സി എം കെ മൊയ്തീൻകുട്ടി എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ കണ്ണ്, പല്ല്, യൂനാനി എന്നീ മേഖലയിലെ മൂന്ന് ഹോസ്പിറ്റലുകൾ പങ്കെടുത്തു. ഇരുന്നൂറോളം രോഗികൾ സൗജന്യ ചികിത്സ ഉപയോഗപെടുത്തി. .രോഗികൾക്ക് ആവശ്യമായ സൗജന്യ മരുന്നും കണ്ണടയും വിതരണം ചെയ്യുകയും തുടർ ചികിത്സ സൗകര്യം ഒരുക്കുകയും ചെയ്തു ...
Job

വള്ളിക്കുന്നില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി

വള്ളിക്കുന്ന് മണ്ഡലത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലത്തില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി. പ്രഥമ ക്യാമ്പ് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗ, തീരദേശ ഉദ്യോഗാര്‍ത്ഥികള്‍ക്കായും മറ്റു ഉദ്യോഗാര്‍ത്ഥികള്‍ക്കുമായാണ് ഏകദിന രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. കൊണ്ടോട്ടി ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.കെ അജിത, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം. സുലൈമാന്‍, എ.പിയൂഷ്, നസീമ യൂനുസ്,എന്നിവര്‍ പങ്കെടുത്തു. മണ്ഡലത്തിലെ മറ്റു...
Other

എം എൽ എ ഹമീദ് മാസ്റ്ററുടെ ഇടപെടൽ, ഷഫീഖ് ഇന്ത്യൻ ടീമിന് ഇറാനിൽ കളിക്കും

ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വെസ്റ്റ് ഏഷ്യൻ ആംപ്യട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ ഷഫീഖ് പാണക്കാടന് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രച്ചെലവ് പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മാർച്ച് 5 മുതൽ ഇറാനിലെ കിഷ് ദ്വീപിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിന് 1.60 ലക്ഷം രൂപ യാത്രാ ചെലവുവരും. ഷഫീഖിന്റെ കട ദേശീയപാതാ വികസനത്തിൽ പൊളിച്ചുമാറ്റിയതോടെ വരുമാനമില്ലാത്ത അവസ്ഥയിലാണ്. ഇതിനിടെയാണ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തന്റെ സ്വപ്നമായിരുന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ചെലവു കണ്ടെത്താൻ ഷഫീഖ് പ്രയാസപ്പെടുന്നതു ശ്രദ്ധയിൽപെട്ട പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് യാത്രയ്ക്ക് ആവശ്യമായ പണം ലഭിച്ചു. എംഎൽഎക്കു പുറമേ, ജീവകാരുണ്യ പ്രവർത്തകനായ കാടപ്പടിയിലെ ചൊക്ലി അബ്ദുസ്സലാം ഹാജി, ഷഫീഖിന്റെ സുഹൃത്തുക്കളായ റഫീഖ് ചോനാരി, ഷാജി കാടപ്പടി...
Local news

ഡോക്ടറേറ്റ് നേടിയ ജൂലിയയെ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

മുന്നിയൂർ:കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ: എ പി.ജൂലിയയെ മൂന്നിയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് മുസ് ലിം ലീഗ് കമ്മിറ്റി ആദരിച്ചു. പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ഉപഹാരം നൽകി. പടിക്കൽ സ്വദേശി റിട്ട.പ്രൊഫസർ അബ്ദുവിന്റെ മകളും മണ്ണാർക്കാട് എം ഇ എസ് കോളേജിൽ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ആണ് ജൂലിയ. ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം.ബഷീർ, എം.സൈതലവി, പി കെ അബ്ദുറഹിമാൻ, ഇസ്മായിൽ കളത്തിങ്ങൽ, സി കെ.മുസ്തഫ, പി കെ.ഷെബീർ മാസ്റ്റർ, കുട്ടശ്ശേരി ശെരീഫ, എം എം.ജംഷീന, പി പി മുനീറ, പുവ്വാട്ടിൽ ജംഷീന, അസിസ് വള്ളിക്കോത്ത്, കെ.സാദിഖ്, കെ ടി റഹീം, സിവി.മുഹമ്മദാജി, പി.അസ്ക്കർ, ഐക്കര ബഷീർ, എന്നിവർ സംസാരിച്ചു. ...
Gulf, Kerala, Malappuram

കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ധാരണ

248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കും കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന്  ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട്  അതോറിറ്റിക്ക് കൈമാറാന്‍ ധാരണയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.  എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട്  ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍  ധാരണയായത്. കോഴിക്കോട് എയര്‍പോര്‍ട്ടിന് രണ്ടാമാതൊരു ടെര്‍മിനല്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്താനുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യം  യോഗം തള്ളിക്കളയുകയും പകരം നിലവിലുള്ള റണ്‍വേയുടെ വികസനമാണ് പ്രായോഗികമെന്ന്  വിലയിരുത്തുകയും ചെയ്തതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.  248.75 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഇതിനായി ഏറ്റെടുക്കുക. 96.5 ഏക്കര്‍ ഭൂമി റണ്‍വേക്കും 137 ഏക്കര്‍ ഭൂമി ടെര്‍മിനലിനും 15.25 ഏക്കര്‍ ഭൂമി കാര്‍ പാര്‍ക്കിങിനുമായാണ് ആവശ്യമുള്ള...
error: Content is protected !!