മനുഷ്യാവകാശ ധ്വംസനങ്ങൾ അധികരിക്കുന്നു ; എൻ.എഫ്.പി.ആർ
തിരൂരങ്ങാടി:കേരളത്തിൽ ഈ അടുത്ത കാലത്തായി മനുഷ്യാവകാശ ധ്വംസനങ്ങൾ വർധിക്കുന്നത് ഉൽകൺഠയുണ്ടാക്കുന്നതാണെന്നും ഇത് നിസാരമായി കാണരുതെന്നും ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കൺവെൺഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുമ്പോൾ അധികൃതർ കണ്ടില്ലെന്ന് നടിക്കരുതെന്നും ഇത്തരം ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കൺവെൺഷൻ ആവശ്യപ്പെട്ടു.ചെമ്മാട് നടന്ന താലൂക്ക് കൺവെൺഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡണ്ട് എം.സി.അറഫാത്ത് പാറപ്പുറം അദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാ പ്രസിഡണ്ട് അബ്ദുറഹീം പൂക്കത്ത്, ജനറൽ സെക്രട്ടറി മുസ്ഥഫ ഹാജി പുത്തൻ തെരു, ഉമ്മു സമീറ തേഞ്ഞിപ്പലം, സുലൈഖ സലാം, അഷ്റഫ് മനരിക്കൽ , വി.പി.ചെറീദ്, സി.എം.കെ.മുഹമ്മദ്, വി.പി. ബാവ, മജീദ് വി.പി, കൊല്ലഞ്ചേരി അഹമ്മദ് കോയ , അലവിക്കുട്ടി പെര...