Tag: Peruvalloor

ഫുള്‍ ബ്രൈറ്റ് ‘കലോപ്‌സിയ’ ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു
Local news, Other

ഫുള്‍ ബ്രൈറ്റ് ‘കലോപ്‌സിയ’ ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു

പെരുവള്ളൂര്‍: പെരുവള്ളൂര്‍ ഫുള്‍ ബ്രൈറ്റ് അല്‍ബിര്‍ സ്ഥാപനങ്ങളില്‍ നടത്തിയ ആര്‍ട്‌സ് ഫസ്റ്റ് 'കലോപ്‌സിയ' ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പരിപാടികളോടെ സമാപിച്ചു. ഫിയാസ് കലാപരിപാടികളുടെ ഉദ്ഘാടനം പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കലാം മാസ്റ്റര്‍ നിര്‍വഹിച്ചു. ഡോ. ജാബിര്‍ ഹുദവി അധ്യക്ഷനായി. ചടങ്ങില്‍ ഹാഷിം ഹുദവി, ജാഫര്‍ ഫൈസി, അബ്ദുല്‍ സലാം മൗലവി, മുഹമ്മദ് റഹീസ്, സവാദ് ഹുദവി, സഹല്‍ മാസ്റ്റര്‍, അഫ്‌സല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫുള്‍ ബ്രൈറ്റ് കലാ മാമാങ്കത്തിന് സമാപനമായി ബുര്‍ദ, വട്ടപ്പാട്ട്, ദഫ് തുടങ്ങിയ പരിപാടികള്‍ അരങ്ങേറി ...
Local news, Other

പെരുവള്ളൂര്‍ സി എച്ച് സി കെട്ടിട നിര്‍മാണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണം ; ആര്‍ ജെ ഡി

പെരുവള്ളൂര്‍ :ദിനേന അഞ്ഞൂറിലധികം രോഗികള്‍ പരിശോധനക്കെത്തുന്ന പെരുവള്ളൂര്‍ സി എച്ച് സിയില്‍ ബദല്‍ സംവിധാനമൊരുക്കാതെ നിലവിലെ പഴയതും പുതിയതുമായ ചില കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയത് മൂലം പ്രവര്‍ത്തനം അവതാളത്തിലായതിനാല്‍ പുതിയ കെട്ടിടങ്ങളുടെയും ഐസൊലേഷന്‍ ബ്ലോക്കിന്റെയും നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) പെരുവള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കിടത്തി ചികിത്സ ലഭ്യമാക്കാനെന്നു പറഞ്ഞു ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സി എച്ച് സി യെ വര്‍ഷങ്ങള്‍ക്കു മുമ്പ് കുടുംബാരോഗ്യ കേന്ദ്രമായി തരം താഴ്ത്തിയിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അതിനുള്ള തസ്തിക സൃഷ്ടിക്കാതിരുന്നതിനാല്‍ ഈ ആരോഗ്യ കേന്ദ്രം വീണ്ടും സി എച്ച് സി ആയി അറിയപ്പെടുകയായിരുന്നു. നിലവിലെ കെട്ടിടങ്ങള്‍ ദീര്‍ഘ വീക്ഷണമില്ലാതെ പൊളിച്ചു മാറ്റിയതിനാല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കു...
Local news

മഹിളാ കോൺഗ്രസ് ഭാരവാഹികൾ സ്ഥാനമേറ്റു

ചേളാരി :പെരുവള്ളൂർ ബ്ലോക്ക് മഹിളാ കോൺഗ്രസിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചേളാരി ഇന്ദിരാജിമെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ വച്ച് നടന്നു, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പെരുവള്ളൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുംബ്ലോക്കിലെ വിവിധ മണ്ഡലം ഭാരവാഹികളുമാണ് സത്യപ്രതിജ്ഞ ചൊല്ലിസ്ഥാനമേറ്റത്, ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻറ് പി. കെ. ഖൈറുന്നിസ അധ്യക്ഷത വഹിച്ചു ,ജില്ലാ വൈസ് പ്രസിഡണ്ട് ഷക്കീല താനൂർ ഉദ്ഘാടനം നിർവഹിച്ചു , കെ .ടി . വത്സല പള്ളിക്കൽ, ഷാ ബിലഷാ, ഗഫൂർ പളളിക്കൽ , പി.പി.സുലൈഖ.പി. വി. അഷ്റഫ് എന്ന ബിച്ചു., എം.പി. മുഹമ്മദ് കുട്ടി. ഷൗക്കത്ത്മുള്ളുങ്ങൽ ,പങ്ങൻ , മൊയ്തീൻ മൂന്നിയൂർ. എ.വി. അക്ബറലി . മുസ്ഥഫ വാക്കത്തൊടിക , നൗഷാദ് തിരുത്തുമ്മൽ , ജാസ്മിൻ മുനീർ , വിമല, സൗദ ത്ത് . തങ്ക വേണുഗോപാൽ, എന്നിവർ സംസാരിച്ചു. ...
Accident

ദേശീയപാത വലിയപറമ്പിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് പെരുവള്ളൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : ദേശീയപാത തലപ്പാറ വലിയപറമ്പിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പെരുവള്ളൂർ സ്വദേശി മരിച്ചു. പെരുവള്ളൂർ ഒളകര ചുള്ളിയാലപ്പുറായ അതിപറമ്പത്ത് സുബ്രഹ്മണ്യൻ (67) ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. വലിയ പറമ്പ് അടിപ്പാതയിലൂടെ പുകയൂർ റോഡിലേക്ക് കയറുമ്പോൾ കോഴിക്കോട് ഭാഗത്ത്‌നിന്നും കോട്ടയത്തേക്ക് പോകുന്ന ബസ് ഇടിക്കുകയായിരുന്നു. ഉടനെ എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ, സരോജിനി. മക്കൾ: സുഭീഷ്‌, സുജിത. മരുമക്കൾ : ശ്രീകാന്ത് കൂറിയാട്, ശിഷിത ...
Accident

സ്കൂൾ വിട്ടു വരുന്നതിനിടെ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ച നിലയിൽ

പെരുവള്ളൂർ : സ്കൂൾ വിദ്യാർത്ഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറമ്പിൽ പീടിക കൊല്ലംചിന നമ്പംകുന്നത്ത് അയ്യൂബിന്റെ മകൻ മുഹമ്മദ്‌ നിഹാൽ (15) ആണ് മരണപ്പെട്ടത്. കൊല്ലഞ്ചിന വെട്ടുത്തോടുള്ള കുളത്തിൽ മുങ്ങി മരിച്ച നിലയിലാണ് കണ്ടത്. പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. സ്കൂൾ വിട്ടു വരുന്നതിനിടെ തെന്നി വീണതാണെന്നാണ് കരുതുന്നത്. പരിസരത്ത് ബാഗും ചെരിപ്പും കണ്ടപ്പോൾ തിരച്ചിൽ നടത്തിയതായിരുന്നു. അപ്പോഴാണ് മൃതദേഹം ലഭിച്ചത്. കുട്ടി ഇത് വഴിയാണ് സ്കൂൾ വിട്ടു വരുന്നത്. മൃതദേഹം തിരൂരങ്ങാടി ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു ...
Kerala, Local news, Malappuram

പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സ്‌കൂളിന് തിലാല്‍ ഗ്രൂപ്പിന്റെ സമഗ്ര കുടിവെള്ള പദ്ധതി സമര്‍പ്പിച്ചു

പെരുവള്ളൂര്‍: പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 'തിലാല്‍' ഗ്രൂപ്പ് നല്‍കുന്ന സമഗ്ര കുടിവെള്ള പദ്ധതി സമര്‍പ്പിച്ചു. 'തിലാല്‍' ഗ്രൂപ്പ് എം.ഡിയും വ്യവസായ പ്രമുഖനുമായ അബ്ദുസ്സലാം ചൊക്ലി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എ.പി.മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്‌ക്കൂള്‍ എസ്.എം.സി ചെയര്‍മാനുമായ കെ.അബ്ദുല്‍ കലാം മാസ്റ്റര്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്ക വേണുഗോപാല്‍,പ്രിന്‍സിപ്പാള്‍ എം.പി.ദിനീഷ് കുമാര്‍,വൈസ് പ്രിന്‍സിപ്പാള്‍ എം.ഗീത,സ്റ്റാഫ് സെക്രട്ടറിമാരായ കെ.ദിപുകുമാര്‍,അന്‍വര്‍ ഷമീം, പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ.മുജീബു റഹ്‌മാന്‍,മെംബര്‍മാരായ ഷാജി ചുള്ളിയാലപ്പുറായ,പി.സി.ബീരാന്‍ കുട്ടി,എം.ഷൈസി സംബന്ധിച്ചു. ...
Education, Kerala, Local news, Malappuram

വിജയസ്പര്‍ശം പദ്ധതിക്ക് ഒളകര ജി എല്‍ പി സ്‌കൂളില്‍ തുടക്കമായി

പെരുവള്ളൂര്‍ : ഒളകര ജി.എല്‍.പി.സ്‌കൂളില്‍ വിജയഭേരി വിജയസ്പര്‍ശം പദ്ധതിക്ക് തുടക്കമായി. പഠനത്തില്‍ പിന്നോക്കമുള്ള കുട്ടികളെ കണ്ടെത്തി മുഖ്യ ധാരയിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് വിജയസ്പര്‍ശം. സ്‌കൂള്‍ തല ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ തസ്ലീന സലാം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും മലപ്പുറം ജില്ലാഭരണകൂടവും സംയുക്തമായാണ് 'വിജയസ്പര്‍ശം' നടപ്പിലാക്കുന്നത്. 'വിജയഭേരി' ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയവരാണ് മലപ്പുറം ജില്ലയിലെ പൊതുസമൂഹം എന്നും. ഇന്ന് മലപ്പുറം പൊതുവിദ്യാഭ്യാസ രംഗത്ത് ഉന്നതിയിലെത്തിയത് അതിന്റെ പ്രതിഫലനമാണെന്നും പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദ് അഭിപ്രായപ്പെട്ടു. എസ് എം സി ചെയര്‍മാന്‍ കെ എം പ്രതീപ് കുമാര്‍, എം പി ടി എ പ്രസിഡണ്ട് സൗമ്യ, കുട്ടന്‍ മാസ്റ്റര്‍, സോമരാജ് പാലക്കല്‍, മുഹമ്മദ് നബീല്‍ പി, എന്നിവര്‍ സം...
Malappuram

സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം: നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പെരുവള്ളൂരിലെ കുടുംബങ്ങൾക്ക് പട്ടയം

പെരുവള്ളൂർ : 40 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ അഞ്ച് കുടുംബങ്ങളുടെ സ്വപ്നം പൂവണിഞ്ഞു. ഇനി ഇവർക്ക് സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം. തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ വില്ലേജിലെ തളപ്പിൽ കോളനിയിലെ ചന്ദ്രൻ, റിയാസ്, ലാലു, സാജൻ, നാസർ എന്നിവരുടെ കുടുംബങ്ങൾക്കാണ് ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചത്. വർഷങ്ങൾക്ക് മുമ്പായിരുന്നു പട്ടയത്തിനായുള്ള അപേക്ഷ സമർപ്പിച്ചത്. സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും മാറിവരുന്ന സർക്കാർ കാരണം യാതൊരു ഫലവും കണ്ടില്ല. ഒടുവിൽ മച്ചിങ്ങലിൽ നടന്ന പട്ടയമേളയിൽ റവന്യൂ മന്ത്രി കെ രാജന്റെ കൈയ്യിൽ നിന്നും പട്ടയം ഏറ്റുവാങ്ങിയപ്പോൾ ഇവരുടെ മനസ്സ് ആഗ്രഹസഫലീകരണത്താൽ നിറഞ്ഞിരുന്നു. നാല് സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പട്ടയമെന്ന സ്വപ്നം യാഥാർത്ഥ്യമായതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു. സ്വന്തമായുള്ള ഭൂമിയിൽ വീട് നിർമിക്കണം. പട്ടയമില്ലാതിരുന്നത് മുമ്പ് ചി...
Information

പെരുവള്ളൂരില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പെരുവള്ളൂര്‍: പെരുവള്ളൂരില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തിക്ക് തുടക്കമായി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കലാമസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ ടി സാജിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്ക വേണുഗോപാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഞ്ചാലന്‍ ഹംസ ഹാജി, യൂ പി മുഹമ്മദ്, മെമ്പര്‍മാരായ ബഷീര്‍ അരീക്കാട്, സൈദ് പി കെ, സൈതലവി ടി പി, താഹിറ കരീം, ആയിഷ ഫൈസല്‍, തിരൂരങ്ങാടി ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റംല പി കെ, സി സി ഫൗസിയ , ജല്‍ ജീവന്‍ മിഷന്‍ സ്റ്റാഫ് ശരണ്യ,ആസൂത്രണ സമിതി ഉപദ്ധ്യക്ഷന്‍ കാവുങ്ങല്‍ ഇസ്മായില്‍, ഇരുമ്പന്‍ സൈതലവി,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികളും, പ്രദേശത്തെ നാട്ടുകാരും പങ്കെടുത്തു. ...
Malappuram

കേരളത്തിൻ്റെ വികസനത്തിന് എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

കുമ്മൻതൊടുപാലം പാലം നാടിന് സമർപ്പിച്ചു മുന്നിയൂർ: കേരളത്തിൻ്റെ വികസനത്തിന് വേണ്ടി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 2026 ഓടു കൂടി പൊതുമരാമത്ത് വകുപ്പിന് കീഴിലെ 50 ശതമാനം റോഡുകളും ബിഎം ആൻഡ് ബിസി റോഡുകളാക്കി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ കുമ്മൻതൊടുപാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിക്കൽ - പെരുവള്ളൂർ റോഡിൽ കുമ്മൻതോടിന് കുറുകെ നിലവിലുണ്ടായിരുന്ന 50 വർഷത്തോളം പഴക്കമുള്ള ഒറ്റവരിപ്പാലമാണ് പുനർ നിർമ്മിച്ചത്. മൂന്നിയൂർ, പെരുവള്ളൂർ എന്നീ രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം അഞ്ചരകോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ചടങ്ങിൽ പി അബ്ദുൽ ഹമീദ് എം. എൽ. എ അധ്യക്ഷത വഹിച്ചു. ഉത്തര മേഖല സൂപ്രണ്ടിങ് എൻജിനീയർ പി.കെ മിനി സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് എൻജിനീയർ...
Education, Feature, Information

അവധിക്കാലങ്ങള്‍ സുരക്ഷിതമാക്കാം ; സുരക്ഷ പാഠങ്ങള്‍ ഹൃദ്യമാക്കി ഒളകരയിലെ കുരുന്നുകള്‍

പെരുവള്ളൂര്‍ : തിരൂരങ്ങാടി ആര്‍.ടി.ഒ യുടെ സഹകരണത്തോടെ ഒളകര ജി.എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ബ്രേവ് സുരക്ഷാ ക്ലബ്ബിന് കീഴില്‍ അവബോധം നല്‍കി. വിദ്യാലയങ്ങള്‍ അടക്കുന്ന സാഹചര്യത്തില്‍ മക്കളോടൊത്ത് വിരുന്ന് പോക്ക് സാധാരണയാണ്. ഇങ്ങനെയുള്ള യാത്രകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് പതിവായതോടെ ചെറിയ അശ്രദ്ധകള്‍ മൂലം സംഭവിക്കുന്ന ഇത്തരം അപകടങ്ങളില്‍ നിന്നും സുരക്ഷ ഉറപ്പ് വരുത്താനാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. നിരവധി ഉത്‌ബോധന ബോര്‍ഡുകളാണ് പ്രദര്‍ശിപ്പിച്ചത്. റോഡ് സുരക്ഷക്കു പുറമെ, ജലത്തില്‍ മുങ്ങിത്താഴല്‍, തീ അപകടങ്ങള്‍, വൈദ്യുതി ആഘാതം തുടങ്ങിയ ചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, പ്രധാന അധ്യാപകന്‍ കെ.ശശികുമാര്‍, പ്രദീപ് കുമാര്‍, ഇബ്രാഹീം മൂഴിക്കല്‍, സോമരാജ് പാലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ...
Malappuram

കാത്തിരിപ്പിന് വിരാമം; പെരുവള്ളൂരിൽ 72 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു

പെരുവള്ളൂരിലെ പുതിയ വില്ലേജ് ഓഫീസ് നിര്‍മാണത്തിന്50 ലക്ഷം രൂപ നല്‍കും: മന്ത്രി കെ.രാജന്‍ പെരുവള്ളൂരിലെ പുതിയ വില്ലേജ്  ഓഫീസ് നിര്‍മാണത്തിന് 50 ലക്ഷം രൂപ റവന്യൂ വകുപ്പ് നല്‍കുമെന്നും കെട്ടിടത്തിന്റെ നിര്‍മാണം ജനുവരിയില്‍ തന്നെ തുടങ്ങി നാലോ അഞ്ചോ മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ശ്രമം നടത്തുമെന്നും റവന്യൂ - ഭവന നിര്‍മാണ വകുപ്പ് മന്ത്രി  കെ.രാജന്‍ അറിയിച്ചു. തിരൂരങ്ങാടി താലൂക്ക്, പെരുവള്ളൂര്‍ വില്ലേജിലെ പട്ടയമേളയുടെ ഉദ്ഘാടനം  പറമ്പില്‍ പീടിക ജി.എല്‍.പി സ്‌കൂളില്‍  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭൂമിയില്ലാത്ത എല്ലാ മനുഷ്യര്‍ക്കും ഏതെങ്കിലും വിധത്തില്‍ ഭൂമി ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനുവരി 2023 മുതല്‍ നാല് മേഖലകളിലായി നാലു ഡെപ്യൂട്ടി  കലക്ടര്‍മാരെ നിയമിച്ച് ഭൂമി പ്രശ്‌നങ്ങള്‍ കൃത്യതയോടെ കൈകാര്യം ചെയ്യും. ഇതുവഴി അന്യാധീനപ്പെട്ട 2000ത്ത...
Accident

പെരുവള്ളൂരിൽ ഓട്ടോ മറിഞ്ഞു അഞ്ച് പേർക്ക് പരിക്ക് | Peruvalloor accident

പെരുവള്ളൂർ : ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു 5 പേർക്ക് പരിക്ക്. പറമ്പിൽ പീടിക കൊടശേരിപൊറ്റ -കൊല്ലംചിന റോഡിൽ സ്ഥിരം അപകടങ്ങൾ നടക്കുന്ന ചാനത്ത് മാട് ഇറക്കത്തിൽ ആണ് അപകടം. ഇന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു..പരിക്കേറ്റവരെ  കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു Eng summary: Five injured in Peruvalloor accident. ...
Accident

ഫുട്‌ബോൾ മത്സരം കാണാൻ പോകുന്നതിനിടെ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു

പെരുവള്ളൂർ : ഉങ്ങുങ്ങലിൽ ലോകക്കപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു. നജാത്ത് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി മാവൂർ സ്വദേശി നാദിർ (17) ആണ് മരിച്ചത്. ഇന്നലെ അർദ്ധ രാത്രി ആണ് ദാരുണമായ അപകടം ഉണ്ടായത്. സ്കൂളിന് സമീപത്തെ ചാലിപ്പാടത്തുള്ള കിണറിലാണ് കുട്ടി വീണത്. മീഞ്ചന്തയിൽ നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. TDRF വളണ്ടീയർമാരായ ഫസൽ റഹ്മാൻ കാടപ്പടി, ഹസീബ് പുളിയം പറമ്പ്, ഷബീബ് എന്നിവരും പ്രദേശത്തെ യുവാക്കളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നജാത്ത് സ്കൂളിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിയാണ്. തേഞ്ഞിപ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ...
Other

ഇടിമിന്നലേറ്റ് കാറിന്റെ ചില്ല് പൊട്ടിത്തെറിച്ചു; 20 ഓളം വീടുകളിൽ നാശനഷ്ടം

പെരുവള്ളൂർ: കാക്കത്തടത്ത് ഇടിമിന്നലിൽ വൻ നാശ നഷ്ടം.വീട്ട് മുറ്റത്ത് നിർത്തിയിട്ട കാറിന്റെ ചില്ല് പൊട്ടിത്തെറിച്ചു. വരിച്ചാലിൽ വാസുവിന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൊലേനൊ കാറിന്റെ പിറകിലെ ചില്ലാണ് പൊട്ടിതെറിച്ചത്. സമീപത്തുള്ള തെങ്ങിന് തീപിടിച്ചു തെങ്ങിന്റെ തല മുറിഞ്ഞ് വീണു. വാസുവിന്റെ വീട്ടിലെ വൈദ്യുതി മീറ്റർ ബോർഡും പൊട്ടിത്തെറിച്ചു. സർവീസ് വയറും കത്തി. വരിച്ചാലിൽ ശശിയുടെ വീട്ടിലെ ടി.വി, ചൊക്ലി അലവി കുട്ടി, പി.സി നാസർ എന്നിവരുടെ വീട്ടിലെ ഇൻവെർട്ടർ, വരിച്ചാലിൽ അഷ്റഫിന്റെ കടയിലെ ഫ്രിഡ്ജ് തുടങ്ങി വരിച്ചാലിൽ ഇരുപതോളം വീടുകളിലാണ് നാശനഷ്ടമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അത്യുഗ്ര ശബ്ദത്തോടെ തീഗോളം പ്രത്യക്ഷപ്പെട്ടതായി അപകടത്തിനിരയായ വീട്ടുകാർ പറഞ്ഞു. ഇരുപതോളം വീടുകളിൽ വീട്ടുപകരണങ്ങൾ കത്തി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ...
Obituary

അടുക്കളയിലെ വെള്ളത്തിൽ തെന്നി വീണു നാല് വയസ്സുകാരൻ മരിച്ചു

പെരുവള്ളൂർ: വീടിനകത്ത് കാൽ തെന്നി വീണ് പരിക്കേറ്റ നാല് വയസ്സുകാരൻ മരിച്ചു. പെരുവള്ളൂർ പറമ്പിൽ പീടിക കൊടുശ്ശേരിപൊറ്റ കരുവാന്തടത്തിൽ കുഴിമ്പാടൻ സലാമിന്റെ മകൻ മുഹമ്മദ് റയ്യാൻ ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ അടുക്കളയിലെ വെള്ളത്തിൽ ചവിട്ടി തെന്നിവീണാണ് പരിക്കേറ്റതെന്ന് വീട്ടുകാർ പറഞ്ഞു. തലക്ക് സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സൗദിയിലുള്ള പിതാവ് നാട്ടിലെത്തിയശേഷം ഞായറാഴ്ച രാത്രി കൊടശ്ശേരിപ്പൊറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.മാതാവ്: റുബീന സഹോ ദരങ്ങൾ: റിൻഷ, ആയിഷ, ഇഷൽ.  ...
Local news

പൊതിച്ചോറ് വിതരണത്തിനിടെ ഡി വൈ എഫ് ഐ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി : താലൂക് ആശുപത്രിയിൽ ഡി വൈ എഫ് ഐ പൊതിച്ചോറ് വിതരണത്തിനിടെ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം. പൊതിച്ചോറ് വിതരണത്തിനുള്ള വാഹനം പാർക്ക് ചെയ്തതിനെ തുടർന്നാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ഹൗസിങ് ഓഫീസർ സന്ദീപും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. ബ്ലോക്ക് ഡി വൈ എഫ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 271 ദിവസമായി താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് പൊതിച്ചോറ് നൽകുന്നുണ്ട്. ഉച്ചയ്ക്ക് ഗേറ്റിന് സമീപത്ത് വെച്ചാണ് ചോറ് വിതരണം ചെയ്യുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ചോറ് നൽകുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 5 ന് ചോറ് വിതരണം ചെയ്യുന്നതിനിടെയാണ് തർക്കമുണ്ടായത്. ഗേറ്റിന് സമീപം വാഹനം നിർത്തി വിതരണം ചെയ്യുന്നതിനിടെ ആൾകൂട്ടമുണ്ടായിരുന്നു. ഇത് കണ്ട് എത്തിയ സിഐ ഡി വൈ എഫ് ഐ പ്രവർത്തരോട് ഇക്കാര്യം ചോദിച്ചതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. സി ഐ അസഭ്യം പറഞ്ഞതായി ഡി വൈ ...
Sports

ആയിരങ്ങൾക്ക് ആവേശം പകർന്ന് കുതിരയോട്ട മത്സരം, ഫൈനൽ ഇന്ന്

ജില്ലയിൽ ആദ്യമായി നടക്കുന്ന മത്സരം കാണാൻ ആയിരങ്ങൾ പെരുവള്ളൂർ കാടപ്പടി ചാലിപ്പാടം സ്റ്റേഡിയത്തിലെ ട്രാക്കിൽ മികച്ച വേഗംതേടി കുതിരകളുടെ കുതിപ്പ്. ഇന്ത്യ ഹോഴ്സ് റൈസിങ് ചാമ്പ്യൻപ്പിലെ കുതിരയോട്ടമത്സരം ആയിരക്കണക്കിന് കാണികൾക്ക് ആവേശമായി. ജില്ലാ ഹോഴ്സ് റൈഡേഴ്സും കെ.സി.എം. കാടപ്പടിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിനാണ് ശനിയാഴ്ച തുടക്കമായത്. രാത്രി പത്തുമണിവരെ നീണ്ട മത്സരത്തിൽ ആദ്യ റൗണ്ടിലെ ഭൂരിഭാഗവും പൂർത്തിയായി. നൂറോളം കുതിരകളാണ് മാറ്റുരയ്ക്കുന്നത്. പോണി, തറോബ്രീഡ്, ഇന്ത്യൻ ബ്രീഡ് എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. കേരളത്തിനു പുറമെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള ഇരുപതോളം കുതിരകൾ മത്സരത്തിലുണ്ട്. പെരുവള്ളൂരിലെ അഞ്ച് ടീമുകളും മാറ്റുരയ്ക്കുന്നു. 200 കാണികൾക്ക് 600 മീറ്ററിലുള്ള ട്രാക്കിലെ ആവേശംകാണാൻ സംഘാടകർ സൗകര്യമൊരുക്കിയിട്ടുണ്ട്. അവസാന ദിവസമായ ഞായറ...
error: Content is protected !!