Tag: Police case

കൈവെട്ട് പരാമർശം: ലീഗ് പ്രവർത്തകന്റെ പരാതിയിൽ എസ്കെ എസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തു
Breaking news, Malappuram

കൈവെട്ട് പരാമർശം: ലീഗ് പ്രവർത്തകന്റെ പരാതിയിൽ എസ്കെ എസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തു

മലപ്പുറം : പ്രസംഗത്തിലെ വിവാദ പരാമർശത്തിന്റെ പേരിൽ സമസ്ത വിദ്യാർത്ഥി വിഭാഗം നേതാവിനെതിരെ ലീഗ് പ്രവർത്തകന്റെ പരാതിയിൽ പോലീസ് കേസെടുത്തു. തിരൂരങ്ങാടി മുന്നിയൂർ കളത്തിങ്ങൾപാറ സ്വദേശിയും പൊതു പ്രവർത്തകനുമായ അഷ്റഫ് കളത്തിങ്ങൾപാറ എന്ന കൊളത്തിങ്ങൾ അശ്രഫിന്റെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 11 ന് രാത്രി മലപ്പുറത്ത് നടന്ന പരിപാടിയിലാണ് വിവാദ പ്രസംഗം നടത്തിയത്. Skssf മുപ്പത്തഞ്ചാം വാർഷിക ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ സമാപന സമ്മേളനത്തിലാണ് പ്രമേയ പ്രഭാഷകനായ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായ സത്താർ പന്തല്ലൂർ വിവാദ പരാമർശം നടത്തിയത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളെയും പണ്ഡിതന്മാരെയും ഉസ്താദുമാരെയും സാധാത്തീങ്ങളെയും പ്രയാസപ്പെടുത്താനും വെറുപ്പിക്കാനും പ്രഹരമേൽപ്പിക്കാനും ആര് വന്നാലും ആ കൈകൾ വെട്ടാൻ എസ് കെ എസ് എസ് എഫ് പ്രവർത്തകന്മാർ ഉണ്ടാകുമെന്നായിരുന്നു പ്രസംഗം. ഇ...
Other

നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ്; യുവാവിനെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട് : നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്. നിപ്പ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫെയ്സ്‌ബുക് പോസ്റ്റ്. സംഭവം വിവാദമായ ഉടനെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പോസ്റ്റിനെതിരെ പരാതി ഉയർന്നിരുന്നു. ...
Feature

കൊട്ടാരക്കരയിൽ യുവ ഡോക്ടറെ അക്രമിയിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ച സഹപ്രവർത്തകൻ തിരൂരങ്ങാടി സ്വദേശി

സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം തിരൂരങ്ങാടി : കൊട്ടാരക്കര ആശുപത്രിയിൽ യുവ ഡോക്ടറെ അക്രമി കുത്തിക്കൊല്ലുമ്പോൾ പോലീസ് ഉൾപ്പെടെ മറ്റുള്ളവരെല്ലാം സ്വയ രക്ഷക്കായി ഓടിമാറിയപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ ഡോക്ടറെ രക്ഷപ്പെടുത്താൻ നോക്കിയ ഒരു ഡോക്ടർ ഉണ്ട്, ഷിബിൻ മുഹമ്മദ്. സാമൂഹിക മാധ്യമങ്ങളിൽ മുഴുവൻ അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ്. പ്രമുഖർ ഉൾപ്പെടെ അഭിനനന്ദിച്ച് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. തെന്നല സ്വദേശി ബിസിനസുകാരനായ കോണ്ഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് കെ.വി. ഇസ്മയിൽ ഹാജിയുടെയും കൊടിഞ്ഞി തിരുത്തി സ്വദേശി മാളിയാട്ട് ശംസാദ് ബീഗത്തിന്റെയും മകനാണ് ഈ ധീരൻ. അസീസിയ മെഡിക്കൽ കോളേജിൽ എം ബി ബി എസ് വിദ്യാർത്ഥിയായ ഷിബിൻ കൊട്ടാരക്കര ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയാണ്. ഇതിനിടയിലാണ് സംഭവം. പോലീസ്, സെക്യൂരിറ്റി ഉൾപ്പെടെ അഞ്ചോളം പുരുഷന്മാർ സംഭവ സമയത്ത് ഉണ്ടായിരുന്നു. അതിനിടയിലാണ് ഈ ക്രൂരകൃത്യം നടന്നത്. മ...
Crime

ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനിക്ക് പീഡനം; പരപ്പനങ്ങാടിയിൽ എത്തിയത് കാമുകനെ തേടി

സംഭവത്തിൽ കൂടുതൽ പ്രതികൾപരപ്പനങ്ങാടി: ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട കാമുകനെ തേടിയെത്തിയ ഭിന്നശേഷിക്കാരിയായ ബിരുദ വിദ്യാർത്ഥിനി (19) പരപ്പനങ്ങാടിയിൽ കൂട്ടബലാൽസംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ പ്രതികളെന്ന് പോലീസ്. സംഭവത്തിൽ പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാരായ താനൂർ പരിയാപുരം രണ്ടാം വാർഡിലെ പള്ളിക്കൽ പ്രജീഷ്, പരപ്പനങ്ങാടി കെട്ടുങ്ങൽ കടപ്പുറം ആലിക്കാനകത്ത് സഹീർ , ബാർബർ ജോലി ചെയ്യുന്ന പുത്തരിക്കൽ തയ്യിൽ വീട്ടിൽ മുനീർ എന്നിവരെ പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തു.ഡിസംബർ 21 ബുധനാഴ്ച വൈകിട്ടാണ് യുവതി കാമുകനെ തേടി പരപ്പനങ്ങാടിയിലെത്തിയത്. കണ്ണൂർ, കാസർകോട് ഭാഗത്തുള്ള കാമുകൻ അനസ് പരപ്പനങ്ങാടിയിലെത്തി പെൺകുട്ടിയുടെ കാലിനുള്ള സ്വാധീന കുറവു കണ്ട് ഭാര്യയും കുട്ടികളുമുണ്ടെന്ന് പറഞ്ഞ് ട്രെയിൻ കയറി പോവുകയായിരുന്നുവത്രെ. കാമുകൻ കൈയൊഴിഞ്ഞതോടെ രക്ഷകരായി പ്രജീഷും മുനീറുമെത്തുകയായിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്...
Crime

വീട് വിട്ടിറങ്ങിയ 16 കാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിൽ പൂട്ടിയിട്ട മമ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട്: വീട്ടുകാരോട് പിണങ്ങി വീട്ടിൽ നിന്നിറങ്ങി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിൽക്കവെ മധ്യവയസ്കൻ സഹായവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ലോഡ്ജിൽ പൂട്ടിയിട്ട വിദ്യാർഥിനിയെ പൊലീസ് മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി മമ്പുറം സ്വദേശി നെച്ചിക്കാട്ട് ഉസ്മാനെ (53) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 വീട്ടുകാരോട് പിണങ്ങിയ കോഴിക്കോട് സ്വദേശിനിയായ പതിനാറുകാരി റെയിൽവേ സ്റ്റേഷനിലെത്തുകയും എങ്ങോട്ടുപോകണ​മെന്നറിയാതെ ചുറ്റിത്തിരിയുകയുമായിരുന്നു. ഉസ്മാൻ, കുട്ടിയെ ആശ്വസിപ്പിക്കുകയും സഹായവാഗ്ദാനം നൽകി കൂടെ കൂട്ടുകയുമായിരുന്നു. പിന്നീട് പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ചു. പിതാവും മകളുമാണെന്ന് പരിചയപ്പെടുത്തിയാണ് റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിൽ മുറിയെടുത്തത്. പുറത്തുപോയപ്പോൾ കുട്ടിയെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു...
Other

ഓപ്പറേഷനിടെ കത്രിക മറന്നു വെച്ച സംഭവം: പ്രതികാര നടപടിയുമായി ഡോക്ടർമാർ

കോഴിക്കോട്∙ യുവതിയുടെ ശരീരത്തില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. പന്തീരാങ്കാവ് മലയിൽക്കുളങ്ങര ഹർഷിനയും ഭര്‍ത്താവ് അഷ്റഫും ബന്ധുവും ഡോക്ടർമാരുമായി സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടതിനെതിരെയാണ് ഡോക്ടര്‍മാര്‍ രംഗത്തെത്തിയത്. ഡോക്ടര്‍മാരുടെ പരാതി മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ട് പൊലീസിന് കൈമാറി. അനുമതിയില്ലാതെ വിഡിയോ ചിത്രീകരിച്ചു, ചാനലുകള്‍ക്ക് നല്‍കി തുടങ്ങിയ പരാതികളാണ് ഡോക്ടർമാർ ഉന്നയിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലിന് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് അഷ്റഫിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കത്രിക മറന്നുവെച്ചതില്‍ ആശുപത്രിയുടെ അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ഹര്‍ഷിനയോട് ആവശ്യപ്പെട്ടെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചിട്ട...
Other

ലെസ്ബിയൻ പ്രണയം: ആദിലയുടെ പിതാവിനെ അറസ്റ്റ് ചെയ്തു

കൊച്ചി: ലെസ്ബിയന്‍ പ്രണയിനിയെ വീട്ടുകാര്‍ തട്ടികൊണ്ടുപോയെന്ന പരാതി ഉന്നയിച്ച ആ​ദി​ല ന​സ്റി​ന്‍റെ പി​താ​വി​നെ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്തു.ത​ന്നെ മ​ര്‍​ദി​ച്ചെ​ന്ന ആ​ദി​ല​യു​ടെ പ​രാ​തി​യി​ലാ​ണ് നടപടി. പിതാവായ മു​പ്പ​ത്ത​ടം സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ലി​യെയാണ് ബി​നാ​നി​പു​രം പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. ഇയാളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. ത​ന്‍റെ പ​ങ്കാ​ളി​യാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ഫാ​ത്തി​മ നൂ​റ​യെ ബ​ന്ധു​ക്ക​ള്‍ തട്ടികൊണ്ടുപോയെന്നാരോപിച്ച്‌ ആ​ദി​ല​ പൊ​ലീ​സില്‍ പ​രാ​തി​ നല്‍കിയിരുന്നു. പൊ​ലീ​സ് ന​ട​പ​ടി എ​ടു​ക്കാത്തതിനെ തുടര്‍ന്ന് ആ​ദി​ല കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയായിരുന്നു. ഹര്‍ജിയെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക്‌ ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ടു.സൗദി അറേബ്യയിലെ സ്കൂള്‍ പഠന...
Politics

മുഖ്യമന്ത്രിക്കെതിരെ പരാമർശം: കെ. സുധാകരനെതിരെ പോലീസ് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കേസെടുത്ത് പൊലീസ്. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി. വിവാദ പരാമർശം പിൻവലിച്ച കെ സുധാകരന്റെ രാഷ്ട്രീയ മര്യാദ തിരിച്ചും കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ ഇതിന് സിപിഐഎം തയാറല്ല എന്നതിന്റെ സൂചനയാണ് നിലവിലെ കേസ് നടപടി. ‘ചങ്ങലപൊട്ടിയ നായ’ എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമർശം. ഇതിന് പിന്നാലെ മന്ത്രി വീണാ ജോർജ്, പി രാജീവ് എന്നിവർ രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ കെ സുധാകരൻ പരാമർശം പിൻവലിക്കുകയും ചെയ്തു. ‘മുഖ്യമന്ത്രി പിണറായി വിജയൻ എന്തെല്ലാം പദങ്ങളാണ് മലയാളത്തിന് നൽകിയിട്ടുള്ളത്? കുലംകുത്തി, നികൃഷ്ടജീവി, മുതലായ പ്രയോഗങ്ങളെല്ലാം മലയാളത്തിന് മുഖ്യമന്ത്രി നൽകിയ സംഭാവനയാണ്. ഇങ്ങനെയുള്ള മുഖ...
Other

മതവിദ്വേഷ പ്രസംഗം: പി സി ജോർജിനെതിരെ വീണ്ടും കേസെടുത്തു

പി സി ജോർജിനെതിരെ വീണ്ടും കേസ്. വെണ്ണലയിൽ നടത്തിയ മതവിദ്വേഷ പ്രസംഗത്തിലാണ് വിണ്ടും കേസെടുത്തത്. പാലാരിവട്ടം പൊലീസ് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തു. 153 A 295 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വെണ്ണലയിൽ പിസി ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. ഈ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പൊലീസ് സ്വമേധയാ കേസെടുത്തത്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി ജോർജിനെ തിരുവനന്തപുരം ഫോർട്ട് പൊലീസ്അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് തിരുവനന്തപുരം എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പിസി ജോർജിന് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു. പി.സി.ജോർജ്ജിന് ജാമ്യം അനുവദിച്ച ജുഡീഷ്യൽ ഫാസ്റ്റ് കൽസ് മജിസ്‌ട്രേറ്റ് കോടതി കർശന ജാമ്യ വ്യവസ്ഥകൾ വച്ചിരുന്നു.ഏതെങ്കിലും വേദികളിൽ അത് ലംഘിക്കപ്പെടുന്നോയെന്നും പൊലീ...
Crime

സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റ്: നാല് പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ പരത്തുന്ന പോസ്റ്റിട്ട നാലുപേര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ, ടൗണ്‍ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാലക്കാട്ടെ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ...
Calicut

അതിഥിയായെത്തി ആറ് പവൻ കവർന്ന ‘ക്ലാസ് മേറ്റ്’ അറസ്റ്റിൽ

കുറ്റ്യാടി: സഹപാഠിയുടെ വീട്ടിൽ അതിഥിയായെത്തി സ്വർണാഭരണം കവർന്ന കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി തളീക്കര കാഞ്ഞിരോളിയിലെ തട്ടാർകണ്ടി ഷമീനയുടെ വീട്ടിൽ നിന്ന് ആറ് പവൻ കവർന്ന കേസിൽ നടുപ്പൊയിൽ കളത്തിൽ ബുഷ്റയെയാണ് (40) തൊട്ടിൽപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റ്യാടി ഗവ. ഹൈസ്കൂളിൽ പഠിച്ച പരിചയത്തിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് ഓട്ടോയിൽ ബുഷ്റ വീട്ടിൽ വന്നത്. ക്ലാസിന്‍റെ വാട്സാപ്​ ഗ്രൂപ്പിൽ ഇരുവരും ചാറ്റ് ചെയ്യാറുണ്ടത്രെ. വീട്ടുകാരി അതിഥിക്കായി അടുക്കളയിൽ ചായയുണ്ടാക്കുന്ന സമയം ബുഷ്റ അലമാരിയിൽ സൂക്ഷിച്ച അഞ്ചര പവന്‍റെ മാലയും അര പവൻ മോതിരവും മോഷ്ടിച്ചെന്നാണ് കേസ്. അതേ ഓട്ടോയിൽ തന്നെയാണ് തിരിച്ചു പോയത്. ആഭരണം നഷ്ടപ്പെട്ട വിവരം രാത്രിയാണ് അറിയുന്നത്. തൊട്ടിൽപ്പാലം എസ്.ഐ സജിയും സംഘവും യുവതിയെയും ഡ്രൈവറെയും ചോദ്യം ചെയ്തെങ്കിലും നിഷേധിച്ചു. എന്നാൽ തിരിച്ചു പോകുമ്പോൾ തളീക്കര ഭാഗത്ത് യുവ...
Malappuram

സമസ്ത നേതാവ് സമദ് പൂക്കോട്ടൂർ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു

തിരൂരങ്ങാടി: സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തു. തെന്നല പഞ്ചായത്ത് മുസ്്ലിം കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ പൊതുയോഗത്തില്‍ കോവിഡ് നിയമം ലംഘിച്ച് 200 പേര്‍ പങ്കെടുത്തതിനും മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും പൊതു സമ്മേളനത്തിന് പ്രത്യേകമായും അനുമതി ലഭിച്ച പരിപാടിക്കാണ് ഉച്ചഭാഷിണിയും കോവിഡ് മാനദണ്ഡവും പറഞ്ഞ് തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, ഷരീഫ് വടക്കയില്‍, ടി.വി മൊയ്തീന്‍, പി.കെ റസാഖ്, സിദ്ധീഖ് ഫൈസി ഷേക്ക്, സിദ്ധീഖ് ഫൈസി വാളക്കുളം, ബാവ ഹാജി, മജീദ്, ഹംസ ചീരങ്ങന്‍, പി.കെ ഷാനവാസ്, ഹംസ വെന്നിയൂര്‍ എന്നിവര്‍ക്കെതിരെ കെ.ഇ.ഡി ആക്ട് 4(2)(ഇ), 4(2)(ജെ), 3(ഇ), കെ.പി ആക്ട് 211 77ബി, 121 വകുപ്പുകള്‍ പ്രകാരമാണ്...
Crime

കുറ്റിപ്പുറത്ത് 63 ലക്ഷത്തിന്റെ കുഴൽപ്പണം പിടിച്ചു; വേങ്ങര സ്വദേശികൾ അറസ്റ്റിൽ

കുറ്റിപ്പുറം: കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത 63 ലക്ഷം രൂപ പോലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റുചെയ്തു. വേങ്ങര സ്വദേശികളായ എടക്കൻവീട് ചണ്ണയിൽ സഹീർ (26), ചേറൂർ ഉത്തൻകാര്യപ്പുറത്ത് ഷെമീർ (24) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്‌ച രാവിലെ 10-ന് കുറ്റിപ്പുറം മിനിപമ്പയിൽവെച്ചാണ് കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുഴൽപ്പണവുമായി പോയ കാർ പിന്തുടർന്ന് പിടിച്ചത്. രഹസ്യ സന്ദേശത്തെത്തുടർന്ന് തിരൂർ ഡിവൈ.എസ്.പി. ബെന്നിയുടെ നിർദേശത്തെത്തുടർന്നായിരുന്നു ഇത്. വേങ്ങരയിൽനിന്ന് തൃശ്ശൂരിലേക്ക് വിതരണത്തിന് കൊണ്ടുപോകുകയായിരുന്നു പിടിച്ചെടുത്ത പണം. പ്രതികൾ രണ്ടുപേരും മുൻപ്‌ ഗൾഫിലായിരുന്നു. അവിടെവെച്ച് മൊബൈൽകട നടത്തുന്ന മലപ്പുറത്തുകാരനായ സി.കെ.എം. എന്നയാളെ പരിചയപ്പെട്ടു. നാട്ടിലെത്തിയശേഷം ഇയാളുടെ നിർദേശാനുസരണം കുഴൽപ്പണം വിതരണം ചെയ്തെന്നാണ് ഇരുവരും പറയു...
Crime

പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ബൈക്ക് ഓടിച്ചു, രക്ഷിതാക്കൾക്കെതിരെ കേസ് എടുത്തു

തിരൂരങ്ങാടി: പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ബൈക്ക് ഓടിച്ച കേസിൽ 4 വിദ്യാർഥികളെ തിരൂരങ്ങാടി പോലീസ് പിടികൂടി. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് എതിരെയും ആർ സി ഉടമകൾക്കെതിരെയും കേസ് എടുത്തതായി തിരൂരങ്ങാടി പോലീസ് പറഞ്ഞു. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾ ഇരു ചക്ര വാഹനവുമായി വരുന്നത് വർധിച്ചിരിക്കുകയാണ്. മത്സര ഓട്ടം നടത്തുന്നതും പതിവാണ്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതേ തുടർന്നാണ് പോലീസ് പരിശോധന കര്ശനമാക്കിയത്. ...
Crime

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പരാതിയുമായി കുടുംബം

വിവാഹം കഴിഞ്ഞിട്ട് 10 മാസം, ഭർത്താവ് ഒഴികെയുള്ളവരിൽ നിന്ന് മാനസിക പീഡനം പാലക്കാട് : പത്തിരിപ്പാല മങ്കര മാങ്കുറുശ്ശിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്​ദുറഹിമാൻ-കമറുലൈല ദമ്പതികളുടെ മകളും മാങ്കുറുശ്ശി കക്കാട് അത്താണിപറമ്പിൽ മുജീബി​െൻറ ഭാര്യയുമായ നഫ്​ലയാണ് (19) മരിച്ചത്​. വ്യാഴാഴ്ച രാത്രി 8.30നാണ് മുജീബിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവസമയം മുജീബ് സ്ഥലത്തുണ്ടായിരുന്നില്ല. ഇയാൾ എത്തി നഫ്‌ലയെ പലതവണ വിളിച്ചിട്ടും വിളി കേൾക്കാത്തതിനെ തുടർന്ന് കിടപ്പുമുറിയിലെ വാതിൽ പൊളിച്ച് തുറന്നപ്പോഴാണ് സംഭവം കണ്ടത്. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. നഫ്​ലയുടെ സഹോദരൻ നഫ്സലി​െൻറ മൊഴിയിൽ മങ്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആർ.ഡി...
Crime, Other

സ്ത്രീയെ വളർത്തു നായ്ക്കൾ കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഉടമയ്ക്ക് ജാമ്യം, സ്ത്രീയെ രക്ഷിച്ച നാട്ടുകാർക്കെതിരെ കേസ്

കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ ഫൗസിയ എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നായ്ക്കളുടെ ഉടമയ്ക്ക് പോലീസ് ജാമ്യം അനുവദിച്ചു. സംഭവത്തിൽ ഇന്നലെ തന്നെ നായകളുടെ ഉടമയായ റോഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. തന്നെ മർദിച്ചുവെന്ന റോഷന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഇരുപത് പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. നായ്ക്കളുടെ ആക്രമണത്തിൽ കൈക്കും മുഖത്തും പരിക്കേറ്റ ഫൗസിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അമ്പായത്തോട് മദ്രസയിൽ പഠിക്കുന്ന 7 വയസ്സുകാരനായ ഏക മകൻ റിസ്‍വാനെ കൂട്ടികൊണ്ടു പോകാനായാണ് ഫൗസിയ ഞായറാഴ്ച രാവിലെ എട്ടേമുക്കാലോടെ മദ്രസയ്ക്കു മുന്നിൽ നിന്നത്. താമരശേരി അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റിലെ റോഷൻ അഴിച്ചുവിട്ട നായകളാണ് ഫൗസിയയെ ആക്രമിച്ചത്.  നായ കുരച്ചു ചാടുമ്പ...
Crime

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് വയോധികയെ കിണറ്റിൽ തള്ളിയിട്ടു കൊല്ലാൻ ശ്രമം; വീട്ടമ്മ അറസ്റ്റിൽ

പെരിന്തൽമണ്ണ: കടമായി വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിന്റെ വിരോധത്തിൽ വയോധികയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 44-കാരി അറസ്റ്റിൽ. എരവിമംഗലം വീട്ടിക്കൽത്തൊടി പ്രമീള(44)യെയാണ് പെരിന്തൽമണ്ണ എസ്.ഐ. സി.കെ. നൗഷാദ് അറസ്റ്റുചെയ്തത്. എരവിമംഗലം പോത്തുകാട്ടിൽ മറിയംബീവി(62)യെയാണ് കിണറ്റിൽ തള്ളിയിട്ടത്. ശനിയാഴ്ച രാവിലെ ഏഴരയോടെ എരവിമംഗലം മുത്തനാപറമ്പിലാണ് സംഭവം. ഇവരെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വീടു നന്നാക്കുന്നതിനും മറ്റുമായി ഒന്നരലക്ഷം രൂപയോളം മറിയം ബീവിയിൽനിന്ന് പ്രമീള കടംവാങ്ങിയിരുന്നു. പണം തിരികെ ചോദിക്കുമ്പോൾ നൽകാമെന്നു പറഞ്ഞു നീട്ടിക്കൊണ്ടുപോയി. ശനിയാഴ്ച രാവിലെ പ്രമീളയ്ക്ക് പണം തരാനുള്ള ഒരാൾ വരുമെന്നും മുത്തനാപറമ്പിലേക്ക് വരുവാനും മറിയംബീവിയോട് ആവശ്യപ്പെട്ടു. തുടർന്ന് പണം നൽകുന്നയാൾ കിണറിനടുത്തുണ്ടെന്ന് പറഞ്ഞ് അങ്ങോട്ടെത്തിച്ചു. കിണറിനട...
Crime

200 കിലോ കഞ്ചാവുമായി യുവതിയുൾപ്പെടെ 3 പേർ പിടിയിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ 22 കാരിയും സംഘവും പിടിയിൽ. ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന 200 കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ അങ്കമാലി കറുകുറ്റി ദേശീയപാതയിൽ നിന്നും രണ്ട് കാറുകളിലായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ് (41) പൊക്കൽ സ്വദേശി ഫൈസൽ (35) തിരുവനന്തപുരം ശംഖുമുഖം സ്വദേശിനി വർഷ (22) എന്നിവരെയാണ് പിടിയിലായത്. രണ്ട് കിലോ വീതമടങ്ങുന്ന പ്രത്യേക ബാഗുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ആന്ധ്രയിൽ നിന്നും 2000 മുതൽ 3000 രൂപക്കാണ് കഞ്ചാവ് ഇവർ വാങ്ങിയിരുന്നത്. അത് കേരളത്തിലെത്തിച്ച് 20,000 മുതൽ 30,000 രൂപക്ക് വരെയാണ് വില്പന നട...
Crime

ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ; യുവ വനിത ഡോക്ടറുടെ 45 പവനുമായി ഉസ്താദ് മുങ്ങി

കോഴിക്കോട്: ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദ് യുവ വനിതാ ഡോക്ടറുടെ 45 പവൻ തട്ടി മുങ്ങിയതായി പരാതി. ഡോക്ടർക്കും കുടുംബത്തിനും ‘ഐശ്വര്യ ചികിത്സ’ നടത്തിയ ഉസ്താദിനെതിരെ  ഫറോക്ക് പൊലീസ് കേസെടുത്തു. ഫറോക്ക് സ്വദേശിനി ഡോക്ടറുടെ പരാതിയിൽ മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ സഹായികളായ രണ്ടുപേർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.  തട്ടിപ്പ് നടത്തിയവരുടെ പൂർണ വിവരങ്ങൾ പരാതിക്കാരിക്ക്  അറിയാത്തതിനാൽ ഇവരെ കണ്ടെത്താനായിട്ടില്ല. ഡോക്ടർ നൽകിയ മൊബൈൽ നമ്പർ  കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.  പ്രതികൾ ഉടൻ പിടിയിലാവുമെന്നും പൊലീസ് പറയുന്നു. അതേസമയം  ഉസ്താദും കൂട്ടരും ഒളിവിൽ പോയതായും സൂചനയുണ്ട്. ചികിത്സക്ക് സ്ഥിരമായി ക്ലിനിക്കിൽ വന്നയാളാണ് ഡോക്ടർക്കും കുടുംബത്തിനും ഐശ്വര്യവും സമ്പദ് സമൃദ്ധിയും സമാധാനവും ലഭിക്കാനായി  മന്ത്രവാദം നടത്താൻ പ്രേരണ...
Crime

5 പേർ ചേർന്ന് പീഡിപ്പിച്ചെന്നത് വിദ്യാർത്ഥിനിയുടെ കെട്ടുകഥ, സ്കൂളിൽ പോകാനുള്ള മടിയാണ് കഥയുണ്ടാക്കാൻ കാരണം

എടത്വാ: സ്‌കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ്ടു വിദ്യാർഥിനിയുടെ പരാതി സ്‌കൂളിൽ പോകാനുള്ള മടികാരണം പറഞ്ഞതാണെന്നു സൂചന. നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗത്തിലൂടെ പെൺകുട്ടി മൊബൈൽ ഗെയ്‌മുകൾക്ക് അടിമയായിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ക്ലാസ് തുടങ്ങുന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഇനി സ്‌കൂളിൽ പോകുന്നില്ലെന്നു കുട്ടി വീട്ടിൽ പറഞ്ഞു. എന്നാൽ, മൊബൈൽ തിരികെ നൽകി സ്‌കൂളിലേക്കു പോകണമെന്നു വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. രണ്ടുവർഷമായി കുട്ടിയുടെ കൈയിൽ എപ്പോഴും മൊബൈൽ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈൽ ഒപ്പം കാണും. സ്‌കൂൾ തുറന്നതോടെ മൊബൈൽ കൈയിൽനിന്നു പോകുമെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്നാണു കരുതുന്നത്. ഇതു വലിയ മാനസിക ആഘാതത്തിനു കാരണമായിട്ടുണ്ടാകാം. ഇതിൻറെ ഫലമായി പീഡനകഥ കുട്ടി മെനഞ്ഞതെന്നാണു കരുതുന്നത്. സ്കൂൾ തുറന്ന ദിവസം വീട്ടിലേക്കു മടങ്...
Kerala

“ഹരിത” നേതാക്കൾക്കെതിരായ അശ്ളീല പരാമർശം: എംഎസ്എഫ്‌ പ്രസിഡന്റ് പി.കെ.നവാസിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു.

മലപ്പുറം ജില്ല ജനറൽ സെക്രെട്ടറി വി.എ. വഹാബിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി കോഴിക്കോട്: പി.കെ. നവാസ് ഉള്‍പ്പെടെയുള്ള എം.എസ്.എഫ് നേതാക്കള്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. നവാസ് സ്ത്രീകളെ അപമാനിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്.എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. അബ്ദുല്‍ വഹാബിനെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി. നവാസിനൊപ്പം ഇയാള്‍ക്കെതിരെയും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇയാളുടെ പേരില്ല. നവാസ് സ്ത്രീകളെ അപമാനിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്. ആകെ 18 സാക്ഷികളാണ് കേസിലുള്ളത്.ഐ.പി.സി 354 എ, ഐ.പി.സി 509, എന്നീ കുറ്റങ്ങളാണ് നവാസിനെതിരെ ചുമത്തിയിരി...
Breaking news, Crime

ബാലനെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

പരപ്പനങ്ങാടി : ചെട്ടിപ്പടി സ്വദേശിയായ കുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുകയും അശ്ളീല വീഡിയോകൾ കാണിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ചെട്ടിപ്പടി വാകയിൽ ഷിനോജ് (43) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. 2020 ൽ സ്കൂൾ വിദ്യാർത്ഥിയെ ഉപദ്രവിച്ച കാര്യത്തിനും മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ചതിനും കുട്ടിയുടെ അമ്മ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഒക്ടോബർ 19 ന് രജിസ്റ്റർ ചെയ്ത കേസിലേക്കാണ് പ്രതിയെ പരപ്പനങ്ങാടി CI ഹണി കെ.ദാസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കൂട്ടു മൂച്ചി ഭാഗത്ത് നിന്നുമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പരപ്പനങ്ങാടി അഡീ. എസ് ഐ സുരേഷ് കുമാർ, പോലീസുകാരായ ആൽബിൻ , ജിനേഷ് , സമ്മാസ് , ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. ...
Kerala

നാർക്കോട്ടിക് ജിഹാദ് പരാമർശം; പാലാബിഷപ്പിനെതിരെ കേസെടുത്തു

നാർക്കോട്ടിക് ജിഹാദ് പരാമാർശത്തിൽ പാലാബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസ് എടുത്തു. കുറുവിലങ്ങാട് പൊലീസാണ് പാലാ മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരം കേസ് എടുത്തത്. കുറുവിലങ്ങാട് പള്ളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്. മതസ്പർധ വളർത്തുന്നത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് മൗലവി, അഡ്വ. കെ എൻ പ്രശാന്ത്, അഡ്വ. സി പി അജ്മൽ എന്നിവർ നൽകിയ ഹർജിയിലാണ് കുറവിലങ്ങാട് പൊലിസിനോട് അന്വേഷണം നടത്തി റിപോർട്ട് സമർപ്പിക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. സപ്തംബർ 24നാണ് ഇതുസംബന്ധിച്ച് അബ്ദുൽ അസീസ് മൗലവി കേസെടുക്കണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ, പൊലിസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് എസ്പിക്കും പരാതി നൽകിയിരുന്നു. സെപ്റ്റംബർ 8നാണ് കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന...
error: Content is protected !!