Tag: Police

കസ്റ്റഡി കേന്ദ്രത്തിലേക്കു കൊണ്ട് പോകും വഴി പൊലീസ് ജീപ്പില്‍ നിന്നും ചാടി ; ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ചു
Information

കസ്റ്റഡി കേന്ദ്രത്തിലേക്കു കൊണ്ട് പോകും വഴി പൊലീസ് ജീപ്പില്‍ നിന്നും ചാടി ; ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ചു

തൃശൂര്‍: കസ്റ്റഡി കേന്ദ്രത്തിലേക്കു കൊണ്ട് പോകും വഴി പൊലീസ് ജീപ്പില്‍ നിന്ന് ചാടി ഗുരുതര പരുക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (30) ആണു മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോളാണ് സനു പൊലീസ് വണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. തലയിടിച്ച് വീണ സനുവിനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നഗരത്തില്‍ മദ്യലഹരിയില്‍ ബഹളംവച്ച് കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈസ്റ്റ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂരിലെ ജില്ലാ പൊലീസ് കസ്റ്റഡി കേന്ദ്രത്തിലേക്കു പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ അശ്വനി ആശുപത്രി ജംഗ്ഷനില്‍വച്ചു വാഹനത്തില്‍നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയ...
Crime

താനൂരില്‍ വന്‍ കഞ്ചാവ് വേട്ട

താനൂര്‍: ട്രെയിന്‍ മാര്‍ഗം വില്‍പ്പനക്ക് എത്തിച്ച കഞ്ചാവുമായി രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍ രാവിലെ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ മെയിലില്‍ വില്‍പ്പനക്ക് എത്തിച്ച 6 കിലോയോളം കഞ്ചാവുമായാണ് 2 പേരെ പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ സ്വദേശി സോമന്‍ സാന്ദ്രാ, വക്കാട് സ്വദേശി ഫഹദ് എന്നിവരാണ് പിടിയിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഫഹദിനൊപ്പം കഞ്ചാവ് വാങ്ങാന്‍ എത്തിയ ആളാണ് ഓടി രക്ഷപ്പെട്ടത്. സോമന്‍ സാന്ദ്രായാണ് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ചത്. ഓടി രക്ഷപ്പെട്ടയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. പിടികൂടിയ കഞ്ചാവ് പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ജിനേഷിന്റെ സാനിധ്യത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് താനൂര്‍ ഡിവൈഎസ്പി ബെന്നി, എസ് ഐ കൃഷ്ണലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത്, ലിബിന്‍, ...
Crime, Information

കുപ്രസിദ്ധ മോഷ്ടാവ് വാട്ടര്‍ മീറ്റര്‍ കബീര്‍ കോട്ടക്കല്‍ പൊലീസിന്റെ പിടിയില്‍

കോട്ടക്കല്‍: എടരിക്കോട് കടയുടെ പൂട്ട് പൊളിച്ച് പണവും മറ്റും കവര്‍ന്ന സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് കോട്ടക്കല്‍ പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി മേലേത്ത് വീട്ടില്‍ അബ്ദുല്‍ കബീര്‍ (50)എന്ന വാട്ടര്‍ മീറ്റര്‍ കബീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പതിനഞ്ചോളം മോഷണ കേസില്‍ ഉള്‍പ്പെട്ട ആളാണ് പ്രതി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. എടരിക്കോട് എം എം വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി പണവും മറ്റും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി. എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ അശ്വത്തിന്റെ നേതൃത്വത്തില്‍ കോട്ടക്കല്‍ പോലീസ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് പ്രതിയെ പിടികൂടിയത്. രാത്രികാലങ്ങളില്...
Crime

500 ഗ്രാം മയക്കുമരുന്നുമായി 3 മലപ്പുറം സ്വദേശികൾ പിടിയിൽ

മഞ്ചേരിയിൽ ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട മലപ്പുറം എക്സൈസ് ഇന്റലിജിൻസ് വിഭാഗവുംഎക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്കോഡും മഞ്ചേരിയിൽ വച്ച് നടത്തിയ പരിശോധനയിൽ 500 ഗ്രാം എംഡിഎംഎ യുമായി മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ പിടികൂടി. മലപ്പുറം കോണോംപാറ പുതുശ്ശേരി വീട്ടിൽ റിയാസ് ( 31 ), മലപ്പുറം പട്ടർക്കടവ് പഴങ്കരക്കുഴിയിൽ നിഷാന്ത്(23), പട്ടർക്കടവ് മൂന്നൂക്കാരൻ വീട്ടിൽ സിറാജുദ്ദീൻ(28)എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചKL14 S 1110 നമ്പർ മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപിലുള്ള ഇവരുടെ സുഹൃത്തായ മുഹമ്മദ് സാബിഖ്എന്നയാളാണ് ഇവർക്ക് മയക്കുമരുന്ന് അയച്ച് നൽകുന്നത് എന്നാണ് പ്രതികൾ നൽകിയ മൊഴി .എക്‌സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്.പി കെ, ഷിജുമോൻ. ടി,പ്രിവന്റീവ് ഓഫീസർമാരായ പ്രദീപ്കുമാർ കെ,ഷിബുശങ്കർ. കെ, സന്തോഷ്‌. ടി,സിവിൽ എക്സൈസ് ഓഫീസർ...
Information

അയല്‍വാസിയായ 17 കാരന് സ്‌കൂട്ടറോടിക്കാന്‍ നല്‍കി ; മഞ്ചേരി യുവാവിന് 30250 രൂപ പിഴ

മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത അയല്‍വാസിക്ക് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിന് യുവാവിന് 30250 രൂപ പിഴയും തടവ് ശിക്ഷയും. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വെള്ളയൂര്‍ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീന്‍ (40)ന് പിഴയും കോടതി പിരിയും വരെ തടവു ശിക്ഷയും വിധിച്ചത്. മജിസ്ട്രേറ്റ് എം എ അഷ്റഫാണ് ശിക്ഷ വിധിച്ചത്. 2022 നവംബര്‍ 12നാണ് കേസിന്നാസ്പദമായ സംഭവം. കാളികാവ് എസ്.ഐയായിരുന്ന ടി.കെ ജയപ്രകാശും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്‌കൂട്ടറില്‍ വണ്ടൂരില്‍ നിന്ന് കാളികാവിലേക്ക് പോകുകയായിരുന്ന പതിനേഴുകാരന്‍ പിടിയിലാകുന്നത്. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടിയെ സിവില്‍ പൊലീസ് ഓഫീസര്‍ക്കൊപ്പം വീട്ടിലെത്തിച്ചു. പൊലീസ് ഇന്‍സ്പെക്ടര്‍ വേലായുധന്‍ പൂശാലി അന്വേഷിച്ച കേസ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം. നീതു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് അയക്കുകയായിരുന്നു. ...
Crime

മദ്രസ വിദ്യാർഥിനിക്ക് ഉടുമുണ്ട് പൊക്കികാണിച്ച യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി : മദ്റസ വിദ്യാർത്ഥിക്ക് ബൈക്കിലെത്തിയ യുവാവ് ഉടു മുണ്ട് പൊക്കി കാണിച്ചു കൊടുത്ത സംഭവത്തിൽ പോക്സോ കേസിൽ ൽ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു . ചിറമംഗലം നെടുവയിലെ പുതിയ നാലകത്ത് അലവി ക്കുട്ടി (37) നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/LwDGrQVAOuNDWoWqQPMNEE ...
Crime

യുവതിയെ ഭർതൃ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

നിലമ്പൂർ : യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുള്ളതായി യുവതിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തു. മമ്പാട് പൊങ്ങല്ലൂരിലെ പൊയിലിൽ ശമീറിന്റെ ഭാര്യ സുൽഫത്തിനെ (24) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂക്കോട്ടുമണ്ണ മുതങ്ങയിൽ മുഹമ്മദലി - റസിയ ദമ്പതികളുടെ മകളാണ്. ഇന്ന് രാവിലെ 4 മണിയോടെയാണ് സുൽഫത്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. യുവതിയും, ഭർത്താവും തമ്മിൽ തർക്കമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നെന്നും സ്ഥിരമായതിനാൽ ആദ്യം കാര്യമാക്കിയില്ലെന്നും അയൽവാസികൾ പറയുന്നു. സുൽഫത്ത്തൂങ്ങിമരിക്കുകായയിരുന്നെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിലുറച്ചുനിൽക്കുകയാണ് കുടുംബം. അസ്വാഭാവിക മരണത്തിന് കേസെട...
Other

ദൈവത്തെ കണ്ടിട്ടുണ്ടോ ? … ഞാന്‍ കണ്ടു.. ഒന്നല്ല നാലു ദൈവങ്ങളെ ; പരപ്പനങ്ങാടി സ്റ്റേഷന്‍ സി പി ഒ ഷൈലേഷ് മൊറയൂരിന്റെ കുറിപ്പ് വൈറല്‍

ദൈവ വിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകും. ചില സന്ദര്‍ഭങ്ങളില്‍ ചിലയാളുകള്‍ ദൈവ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നൊക്കെ പറയാറുണ്ട്. അത്തരത്തില്‍ തന്റെ സ്വന്തം അനുഭവ വെളിച്ചത്തില്‍ 4 ദൈവത്തെ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്ന പരപ്പനങ്ങാടി സ്റ്റേഷന്‍ സിപിഒ ഷൈലേഷ് മൊറയൂരിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചൊവ്വാഴ്ച വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ട്രെയിന്‍ തട്ടി മരിച്ച, ദേവിവിലാസം സ്‌കൂളിന് സമീപത്തെ വളയനാട്ടുതറയില്‍ സുരേഷിന്റെ മകള്‍ സുനുഷ (17)യുടെ ബോഡി കലക്ട് ചെയ്യാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പരപ്പനങ്ങാടി എസ് ജയദേവനും സിപിഒ ഷൈലേഷും ചൊവ്വാഴ്ച നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് ഇവര്‍ക്ക് വള്ളിക്കുന്ന് റെയില്‍വേ ട്രാക്കില്‍ ആരോ മരണപ്പെട്ടു കിടക്കുന്നതായി റെയില്‍വേ സ്റ്റേഷ...
Breaking news, Crime

ഭർത്താവിനെ കൊന്ന കേസിൽ പ്രതിയായ യുവതി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കുള്ളിൽ വേങ്ങരയിൽ പിടിയിലായി

കോഴിക്കോട് : കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. 8.45 ഓടെ വേങ്ങര ബസ്സ്റ്റാൻഡിൽ നിന്നാണ് പൂനം ദേവിയെ പിടികൂടിയത്. ഇവരെ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറും. രാവിലെ 7.30 ന് ഇവർ കോഴിക്കോട് നിന്ന് വേങ്ങരയ്ക്ക് ബസ്സ് കയറി. വേങ്ങര സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ ഇവരെ പൊലീസ് പിടികൂറ്റുകയായിരുന്നു. പൂനം ദേവിയെ തിരിച്ചറിഞ്ഞ ആളുകൾ ബസിൽ ഉള്ള വിവരം പൊലീസിന് വിവരം കൈമാറുകയായിരുന്നു. വേങ്ങരയിൽ വച്ച് ഭർത്താവ് സഞ്ചിത് പസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പിടികൂടിയത്. പുലർച്ചെ 12.15ഓടെയാണ് പൂനം പുറത്തു കടന്നത്. ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെ ആണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബീഹാർ വൈശാലി ജില്ലാ സ്വദേശിയാണ് പൂനം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/FEZB8dQxw...
Obituary

മകൻ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത് അറിഞ്ഞ മാതാവ് കുഴഞ്ഞു വീണു മരിച്ചു

പാലക്കാട് : മകൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച വിവരം അറിഞ്ഞയുടന്‍ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടിയിൽ പാറമടയിലെ വീടിനോട് ചേർന്നുള്ള മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടിൽ വീണാണ് കോടങ്ങാട്ടിൽ അനീഷ് ബാബു (38) മുങ്ങി മരിച്ചത്.  ഈ വിവരമറിഞ്ഞ ഉടനെ മാതാവ് തിരുണ്ടി ആമിന (58) കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് അറിയിച്ചു ...
Crime

കല്യാണ വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന ‘മണവാളൻ ഷാജഹാൻ പിടിയിൽ

കൽപകഞ്ചേരി : കടുങ്ങാത്ത് കുണ്ടിലെ വിവാഹ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ താനാളൂർ സ്വദേശി ഷാജഹാൻ എന്ന മണവാളൻ ഷാജഹാനാണ് പിടിയിലായത്. 8 ലക്ഷം രൂപയും 15 പവൻ സ്വർണ്ണാഭരണവുമാണ് പ്രതി കവർന്നത്. ആന്ധ്രയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നല്ലചെരു എന്ന ഒളിസങ്കേതത്തിൽ നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച്ച നടന്ന സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ കുടുക്കിയത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 50 ഓളം കളവുകേസുകളിൽ ഷാജഹാൻ പ്രതിയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി ഷാജഹാൻ ആണെന്ന് ഉറപ്പിച്ചതിനെ തുടർന്നാണ് ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. ഒക്ടോബർ 10-ന് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതി പുറത്തിറങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ അന്തർ സംസ്ഥാനബന്ധങ്ങളെ കുറിച്ച് സൂചന ലഭിച്ചിര...
Crime

വസ്ത്രത്തിൽ മിശ്രിത രൂപത്തിൽ സ്വർണം തേച്ചു പിടിപ്പിച്ച് കടത്താൻ ശ്രമിച്ച 57കാരി കരിപ്പൂരിൽ പിടിയിൽ

കരിപ്പൂർ: സ്വർണമിശ്രിതം വസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ തേച്ചു കടത്താൻ ശ്രമിച്ച 57 കാരി കരിപ്പൂരിൽ കസ്റ്റംസ് പിടിയിൽ. നിലമ്പൂര്‍ സ്വദേശിനി ഫാത്തിമ ആണ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. 49.42 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.വ്യാഴാഴ്ച രാവിലെ ആണ് ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ഫാത്തിമ കരിപ്പൂരിൽ ഇറങ്ങിയത്. https://youtu.be/C6LJiToMlVc വീഡിയോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം വസ്ത്രത്തിൽ മുഴുവൻ പേസ്റ്റ് രൂപത്തിൽ തേച്ചു പിടിപ്പിച്ചിരുന്നു ഫാത്തിമ. ഇവരുടെ അടിവസ്ത്രത്തിനുള്ളിൽ വരെ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം തേച്ച് പിടിപ്പിച്ചിരുന്നു. ആകെ 2.121 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇത് വേർതിരിച്ച് എടുത്തപ്പോൾ 939 ഗ്രാം 24 കാരറ്റ് സ്വർണം ആണ് ലഭിച്ചത്. ഇതിന് പുറമെ 29 ഗ്രാം തൂക്കമുള്ള ഒരു സ്വർണ മോതിരവും ഇവരിൽ നിന്നും കണ്ടെടുത്ത...
Crime

ഷാരോണിന്റെ മരണം കൊലപാതകം; കാമുകി കഷായത്തിൽ വിഷം കലർത്തി നൽകി

പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ 22കാരി ​ഗ്രീഷ്മ തന്നെയാണ് കുറ്റം സമ്മതിച്ചത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നുമാണ് ​ഗ്രീഷ്മ പൊലീസിനോട് വെളിപ്പെടുത്തിയത്. പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതകത്തില്‍ കുറ്റംസമ്മതിച്ച ഗ്രീഷ്മയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നു. വിഷം സംഘടിപ്പിച്ചതിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഷാരോണിന്‍റെ അച്ഛന്‍ ആരോപിക്കുന്നു. ഷാരോണിനെ കൊന്നതാണെന്ന് പെണ്‍കുട്ടി ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് ഷാരോണ്‍ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായ...
Crime

യുവതിയെ വീട്ടിൽ കഴുത്തറത്തു കൊന്നു, പ്രണയപ്പകയെന്ന് സംശയം

കണ്ണൂർ: പാനൂരിൽ സ്വന്തം വീട്ടിനകത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയെന്ന് വിവരം. ശ്യാംജിത് എന്ന് പേരായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യെ വീടിനകത്ത് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത് മരണം നടന്ന കുടുംബവീട്ടിൽ നിന്ന് രാവിലെ കുളിക്കാനും വസ്ത്രം മാറാനുമായി വീട്ടിലേക്ക് പോയതായിരുന്നു വിഷ്ണുപ്രിയ. മകൾ തിരിച്ചെത്താൻ വൈകിയതോടെ തിരഞ്ഞുപോയ അമ്മയാണ് മരിച്ച് കിടക്കുന്ന വിഷ്ണുപ്രിയയെ കണ്ടെത്തിയത്. ബന്ധുക്കളും അയൽക്കാരുമെല്ലാം തറവാട്ട് വീട്ടിലായിരുന്നതിനാൽ കൊലപാതകം ആരും അറിഞ്ഞിരുന്നില്ലെന്നാണ് നിഗമനം. സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് വിഷ്ണുപ്രിയയുടെ ഫോൺ കോളുകൾ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ശ്യാംജിതിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രണയം നിര...
Crime

ഫേസ്ബുക്ക് സുഹൃത്തിനെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ഇൻസ്റ്റാഗ്രാം സുഹൃത്തിനെ പീഡിപ്പിച്ചതിന് പിടിയിൽ

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വീണ്ടും ഇതേ കുറ്റത്തിന് പിടിയിലായി. കായംകുളം കാര്‍ത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ലാലു കൃഷ്ണന്‍(23) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EnrhjOupC4cG3vRSrokuXd ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നാലുമാസം റിമാന്‍ഡിലായിരുന്നു ഇയാള്‍.പതിനേഴുകാരിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് അതേ കുറ്റംചെയ്തതിനാണ് വീണ്ടും അറസ്റ്റിലായത്. ഒക്ടോബര്‍ 11ന് രാവിലെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായെന്ന് അമ്മ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ വീട്ടില്‍നിന്ന് പെണ്‍കുട്...
Crime

പ്രണയം നിരസിച്ചു; യുവതിയെ തീവണ്ടിക്കു മുന്നിലേക്ക് തള്ളിയിട്ട് കൊന്നു

ചെന്നൈ: ആദമ്പാക്കത്തെ മാണിക്കത്തിന്റെയും പോലീസ് കോൺസ്റ്റബിൾ രാമലക്ഷ്മിയുടെയും മകൾ സത്യ(19)യെയാണ് പ്രണയ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു കൊന്നത്. ടി നഗറിലെ സ്വകാര്യകോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിനിയായ സത്യ കോളേജിൽ പോകാനായി തീവണ്ടിക്ക് കാത്തിരിക്കയായിരുന്നു. അവിടേക്ക് പ്രണയാഭ്യർഥനയുമായി ശല്യംചെയ്യുന്ന ആദമ്പാക്കത്തെ സതീഷ് (23) എത്തുകയായിരുന്നു.പ്രണയാഭ്യർഥന നിരസിച്ചതിനെച്ചൊല്ലി ഇരുവരും തർക്കമായി. തുടർന്ന് സബർബൻ തീവണ്ടി സെയ്‌ന്റ്‌ തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലേക്കെത്തുമ്പോൾ സത്യയെ സതീഷ് തള്ളിയിടുകയായിരുന്നു. സതീഷിനെ റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. മൂന്നാഴ്ച മുമ്പ് സതീഷ് തന്നെ പ്രണയാഭ്യർത്ഥനയുമായി ശല്യപ്പെടുത്തുന്നുണ്ടെന്ന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു. സ...
Crime

നരബലി നടത്തിയ ഭഗവൽ സിംഗ് ഫേസ്‌ബുക്കിൽ ‘പുരോഗമന വാദി യായ’ കവി; സ്ത്രീകളെ എത്തിച്ചത് നീലച്ചിത്രത്തിൽ അഭിനയികനെന്ന പേരിൽ

തിരുവല്ല: കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലിയിലെ പ്രധാന പ്രതികളിൽ ഒരാളായ ഭഗവൽ സിംഗ്, നാട്ടുകാർക്ക് തിരുമ്മൽ ചികിത്സകൻ, പുരോഗമനവാദി, ഫെയ്സ്ബുക്കിൽ ഹെക്കു കവി, സിപിഎം പ്രവർത്തകൻ… അങ്ങിനെ നീളുന്നു ഭഗവൽ സിംഗിന്റെ വിശേഷണങ്ങൾ. ആദ്യ ഭാര്യ വേർപിരിഞ്ഞ ശേഷം രണ്ടാം ഭാര്യ ലൈലയുമൊത്ത് തിരുവല്ലയിൽ അയൽവാസികൾക്ക് ഒരു പരാതിയുമില്ലാത്ത ജീവിതം. പഞ്ചായത്ത് നിർമ്മിച്ചു നൽകിയ കെട്ടിടത്തിലെ തിരുമ്മൽ കേന്ദ്രമായിരുന്നു വൈദ്യന്റെ വരുമാന മാർഗ്ഗം. കേരളം ഇതുവരെ കേട്ടിട്ടില്ലാത്തത്ര ക്രൂരമായ നരബലിയുടെ ചുരുളുകൾ അഴിഞ്ഞതോടെ വൈദ്യനെ പതിറ്റാണ്ടുകളായി നേരിട്ടറിയുന്ന നാട്ടുകാർ അമ്പരന്നിരിക്കുകയാണ്. നരബലിയുടെ തുടക്കം ഫെയ്സ്ബുക്കിലൂടെയായിരുന്നു. ഫെയ്സ്ബുക്കിൽ ഹെക്കു കവിതകളിലൂടെ സജീവമായിരുന്ന വൈദ്യന് ശ്രീദേവിയെന്ന അക്കൗണ്ടിൽ നിന്ന് ആദ്യം സൗഹൃദാഭ്യർത്ഥന വരുന്നു. നിരന്തര ചാറ്റുകളിലൂടെ ആ സൗഹൃദം ശക്തമാകുന്നു. എന്നാൽ ഈ ശ്രീദേവ...
Other

ക്ഷേത്ര പൂജാരി പർദ ധരിച്ച് നഗരത്തിൽ; നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടിയിൽ പർദ ധരിച്ച് നടന്ന യുവാവിനെ പൊലീസ് പിടികൂടി. കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. https://youtu.be/Yo51EUiZOhg വീഡിയോ ഇന്നലെ രാവിലെയാണ് സംഭവം. കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് യുവാവ് പർദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KxXgJ9XIQxtGw0B10pYGeE ചിക്കൻ പോക്‌സ് വന്നതിനാലാണ് പർദ്ദ ധരിച്ചതെന്നാണ് ജിഷ്ണു പൊലീനോട് പറഞ്ഞത്. കുറ്റകൃത്യങ്ങൾ ഒന്നും ചെയ്യാത്തതിനാൽ ജിഷ്ണുവിനെ വിട്ടയച്ചതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു. കല്പറ്റ സ്വദേശിയായ ജിഷ്ണു നമ്പൂതിരി ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്യുകയാണ്. ...
Other

പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന കമ്മിറ്റി ഓഫീസ് പോലീസ് സീൽ ചെയ്തു

കോഴിക്കോട് ചക്കുംകടവിലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ് പൊലീസ് സീല്‍ ചെയ്തു. ചക്കുംകടവില്‍ വാടകവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പിഎഫ്‌ഐ ഓഫീസ് ആണ് സീല്‍ ചെയ്തത്. പന്നിയങ്കര പൊലീസ് എത്തി നോട്ടീസ് പതിപ്പിച്ചാണ് കെട്ടിടം സീല്‍ ചെയ്തത്. ഫാറൂഖ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. നിരോധനത്തിന് പിന്നാലെ പിഎഫ്‌ഐയുടെ സംസ്ഥാനത്തെ ഓഫീസുകള്‍ പൊലീസ് പൂട്ടുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്ടെയും നടപടി. കാസര്‍ഗോഡ് പെരുമ്പളയിലെയും പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടി സീല്‍ ചെയ്തു. റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ എന്‍.ഐ.എ സംഘമാണ് ഓഫീസ് സീല്‍ ചെയ്തത്. സ്ഥലത്ത് നിരോധിത സംഘടനയിലെ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായില്ലെങ്കില്‍ പോലും കാസര്‍ഗോഡ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പന്തളത്തും, പ...
Crime

നന്നമ്പ്ര വെള്ളിയാമ്പുറം ക്ഷേത്രത്തിൽ മോഷണം

നന്നമ്പ്ര: വെള്ളിയാമ്പുറം ഭഗവതി ക്ഷേത്രത്തിൽ മോഷണം. 2 ഭണ്ഡാരങ്ങൾ കുത്തി തുറന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെ വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. റോഡരികിലും ക്ഷേത്രത്തിന് സമീപത്തുമുള്ള ഭണ്ഡാരങ്ങൾ പൊളിച്ച നിലയിലാണ്. റോഡരികിലെ ഭണ്ഡാരത്തിൽ 2000 രൂപയോളം ബാക്കി ഉണ്ടായിരുന്നു. യാത്രക്കാർ ആരെങ്കിലും വരുന്നത് കണ്ടപ്പോൾ ഉപേക്ഷിച്ചതാകുമെന്ന് കരുതുന്നു. കമ്പിയും വടിയും സമീപത്ത് നിന്ന് കണ്ടെടുത്തു. പോലീസ്, ഫോറൻസിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തി. https://youtu.be/OCMleZ_3hOk ...
Crime

കക്കാട് കടകളിൽ മോഷണം

തിരൂരങ്ങാടി: കക്കാട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കക്കാട് ചെറുമുക്ക് റോഡിലുള്ള ന്യൂ വി പി സ്റ്റോർ, ഒയാസിസ് ഹോട്ടൽ എന്നീ കടകളിലാണ് മോഷണം നടന്നത്. രണ്ട് കടകളിലും പൂട്ട് പൊട്ടിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. ഇന്ന് പുലർച്ചെ 2 30 ആയിരുന്നു മോഷണം. രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. കടയിലുള്ള സിസിടിവി യിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മൂന്ന് പേരാണ് മോഷ്ടിക്കാൻ കടയിൽ കടന്നത്. ഹോട്ടലിൽ നിന്ന് ചെറിയ തുകയാണ് നഷ്ടപ്പെട്ടത്. തിരൂരങ്ങാടി പോലീസ് പരാതി നൽകി. cctv footage ...
Other

ഐ.ആർ ബറ്റാലിയൻ, സായുധ പൊലീസ് സംയുക്ത പാസിങ് ഔട്ട് പരേഡ് പൂർത്തിയായി

പാണ്ടിക്കാട് കൊളപ്പറമ്പ് ഐ.അർ.ബി ക്യാമ്പിൽ നടന്ന ഇന്ത്യാ റിസർവ് ബറ്റാലിയൻ, സായുധ പൊലീസ് സംയുക്ത പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു. മയക്കുമരുന്നിൽ നിന്നും മറ്റു ലഹരിപദാർത്ഥങ്ങളിൽ നിന്നും നാടിനെയും ഭാവി തലമുറയെയും സംരക്ഷിക്കാനുള്ള നീക്കമാണ് ഒക്ടോബർ രണ്ട് ഗാന്ധിജയന്തിദിനത്തിൽ കേരളത്തിൽ ആരംഭിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു പറഞ്ഞു. മയക്കുമരുന്ന് വലിയ രീതിയിൽ നാട്ടിൽ വ്യാപിക്കുന്നുണ്ട്. യുവതയെ ഇരയാക്കാനുള്ള വലിയ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് തടയിടാനായി പൊലീസും എക്സൈസ് ഡിപ്പാർട്ട്മെന്റും അതിന്റേതായ പ്രത്യേക ചുമതലകൾ നിർവഹിക്കേണ്ടതുണ്ടെന്നും അക്കാര്യത്തിൽ പൊലീസ് സേന വളരെ ഫലപ്രദമായ നീക്കങ്ങൾ കൈകൊണ്ട് കഴിഞ്ഞുവെന്നും കേരളത്തിലെ ഓരോ പ്രദേശത്തെയും മയക്കുമരുന്...
Other

ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമസ്ഥനെത്തി

മുന്നിയൂർ: റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ കണ്ടെത്തി. വെളിമുക്ക് കൂഫ റോഡിൽ 9 മാസമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെയാണ് കണ്ടെത്തിയത്. തിരൂരങ്ങാടി നരിക്കോട്ട് മേച്ചേരി അബ്ദുല്ലക്കുട്ടിയുടേതാണ് വണ്ടി. ഇയാൾ വെളിമുക്ക് കാട്ടുവച്ചിറ ക്ഷേത്രത്തിലെ ഉത്സവം കാണാൻ വന്നപ്പോൾ നിർത്തിയിട്ടതായിരുന്നത്രെ. തിരിച്ചു വന്നപ്പോൾ വണ്ടി കണ്ടില്ല. പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും നിരവധി തവണ സ്റ്റേഷനിൽ അന്വേഷിച്ചു പോകുകയും ചെയ്‌തെങ്കിലും വിവരം ലഭിച്ചില്ല. ബൈക്ക് ഉപേക്ഷിച്ചു കിടന്ന വിവരം നാട്ടുകാരും പോലീസിൽ അറിയിച്ചിരുന്നു. എന്നാൽ പോലീസും ഇക്കാര്യം അറിയിച്ചില്ല. സംഭവം പ്രദേശത്തുകാർ അറിയിച്ചതിനെ തുടർന്ന് 'തിരൂരങ്ങാടി റ്റുഡ'യിൽ വാർത്ത നൽകിയതിനെ തുടർന്നാണ് ഉടമ വിവരം അറിഞ്ഞത്. തുടർന്ന് ഇയാൾ നാട്ടുകാരനായ കൊട്ട റഷീദുമായി ബന്ധപ്പെടുകയായിരുന്നു. ഉത്സവ സ്ഥലത്തു നിന്നും ആരെങ്കിലും കൊണ...
Other

മരം മുറിച്ചു തള്ളിയത് പക്ഷികൾക്ക് രക്ഷപ്പെടാൻ പോലും അവസരം നൽകാതെ

തിരൂരങ്ങാടി : ഹൈവേ വികസനത്തിന് പക്ഷികളെ കൊന്നൊടുക്കിയ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകം. എ ആർ നഗർ വികെ പടിയിലാണ് മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. നൂറുകണക്കിന് പക്ഷികൾ വസിക്കുന്ന പുളിമരം അപ്രതീക്ഷിതമായി മുറിച്ചു മാറ്റിയപ്പോൾ ജീവൻ നഷ്ടമായത് ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെ നൂറോളം പക്ഷികൾക്കാണ്. ജീവന് വേണ്ടി പിടയുന്ന കാഴ്ച്ച ആരുടെയും ഉള്ളുലക്കുന്നതായിരുന്നു. വ്യാഴാഴ്ച 11.40 നാണ് മരം മുറിച്ചത്. മെഷീൻ ഉപയോഗിച്ചു അടിഭാഗം മുറിച്ച ശേഷം മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചു മറിച്ചിടുകയായിരുന്നു. മരത്തോടൊപ്പം തള്ളപ്പക്ഷികളും ചെറിയ കുഞ്ഞുങ്ങളും ഉൾപ്പെടെ നിലത്തേക്ക് വീണു പിടഞ്ഞു ചത്തു. മരം വീഴുന്നതിനിടെ പാറിപ്പോയ പക്ഷികൾ മാത്രമാണ് രക്ഷപ്പെട്ടത്. മുറിക്കുന്നതിന് മുമ്പ് മരം കുലുക്കുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ പക്ഷികൾക്ക് രക്ഷപ്പെടാൻ അവസരം ഉണ്ടാകുമായിരുന്നു. അല്ലെങ്കിൽ, കൊമ്പുകൾ മുറിച്ച...
Other

തിരൂരങ്ങാടി സിഐക്ക് സ്ഥലം മാറ്റം

തിരൂരങ്ങാടി : രാഷ്ട്രീയക്കാരുമായി ഉടക്കിയിരുന്ന തിരൂരങ്ങാടി സ്റ്റേഷൻ ഹൗസിങ് ഓഫീസർക്ക് ഒടുവിൽ സ്ഥലം മാറ്റം. തിരൂരങ്ങാടി എസ് എച്ച് ഒ സന്ദീപ് കുമാറിനാണ് സ്ഥലം മാറ്റം. ഫറോക്ക് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പകരം ഇവിടത്തെ എസ് എച്ച് ഒ ബാലചന്ദ്രനെ തിരൂരങ്ങാടി യിലേക്കും മാറ്റി. രാഷ്ട്രീയക്കാരുമായി ഒത്തു പോകാതിരുന്ന സി ഐയെ സ്ഥലം മാറ്റാൻ ഭരണ മുന്നണിയും പ്രതിപക്ഷ പാർട്ടിയും ഉൾപ്പെടെ എല്ലാ പാർട്ടിക്കാരും പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. രാഷ്ട്രീയക്കാർക്ക് ഒരു പരിഗണനയും നൽകാതിരുന്നതിനാൽ എല്ലാ പാർട്ടിക്കാരും ഇയാളെ മാറ്റാൻ എല്ലാ വിധ ശ്രമങ്ങളും നടത്തിയിരുന്നു. രാഷ്ട്രീയ പാർട്ടി നേതാക്കളെ പരിഗണിക്കാതിരുന്ന ഇദ്യേഹം ആരുടെ സ്വാധീനത്തിനും സമ്മർധത്തിനും വഴങ്ങിയിരുന്നില്ല. പി എസ് സി നിയമന വിഷയവുമായി ബന്ധപ്പെട്ട് തെന്നലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തിയിരുന്ന സമസ...
Other

കഞ്ചാവ് കേസിൽ നിരപരാധിയെ ഉൾപ്പെടുത്തി സി.ഐ. പീഡിപ്പിച്ചെന്ന് ബന്ധുക്കൾ

പരപ്പനങ്ങാടി : കഞ്ചാവ് കേസിൽ ഉപയോഗിക്കുന്നവരുടെ കൂട്ടത്തിൽ പടം ഉൾപ്പെടുത്തി മത്സ്യ വ്യാപാരിയായ യുവാവിനെ പൊലീസ് അന്യായമായി പീഡിപ്പിക്കുകയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി മത്സ്യ വ്യാപാരിയും കുടുംബവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ ദിവസം പരപ്പനങ്ങാടി മത്സ്യ മാർക്കറ്റിൽ വെച്ചാണ് മത്സ്യ വ്യാപാരിയായ പി.പി. ഷാഹുലിനെ പരപ്പനങ്ങാടി സി. ഐ ഹണി കെ ദാസ് പൊലീസ് സ്റ്റേഷനിലേക്ക് മാർക്കറ്റിൽ ഇരിക്കുകയായിരുന്ന മറ്റുള്ളവരോടൊപ്പം നിർബന്ധിച്ച് കൂട്ടി കൊണ്ടുപോയതെന്ന് ഇവർ പറഞ്ഞു. അര മണിക്കൂറിനകം സ്റ്റേഷനിൽ നിന്ന് പോകാൻ അനുവദിച്ചെങ്കിലും പിന്നീട് കഞ്ചാവ് ഉപയോഗിച്ചയാളായി കള്ള കേസിൽ ഉൾപ്പെടുത്തുകയും മാധ്യമങ്ങൾക്ക് ഫോട്ടോയും പേരും നൽകി അപമാനിക്കുകയുമാണുണ്ടായതെന്നും ഷാഹുലിന്റെ ബന്ധുക്കൾ പറയുന്നു. കഞ്ചാവ് കേസിൽ പെട്ടവരുടെ കൂട്ടത്തിൽ ഷാഹുലിന്റെ പടം കണ്ട് വാർത്ത വരുന്നതിന് മുമ്പെ ചില മാധ്യമ പ...
Accident

കാണാതായ അധ്യാപകനെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

എ ആർ നഗർ : കാണാതായ റിട്ട: അധ്യാപകനെ ആളൊഴിഞ്ഞ പറമ്പിലെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്‍.നഗറില്‍ താമസിക്കുന്ന എറണാകുളം പുത്തന്‍കുരിശ് എ.പി. മത്തായി (65) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ 10 ന് വൈകുന്നേരം വീട്ടിൽ നിന്ന് പോയതായിരുന്നു. പിന്നീട് കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വെള്ളിയാഴ്‌ച സി സി ടി വി പരിശോധിച്ചതിൽ ഇദ്ദേഹം നടന്നു പോകുന്നത് കണ്ടതിനാൽ കുട്ടിശ്ശേരി ചിന ഭാഗത്ത് വയലിൽ പോലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ ആണ് ആളൊഴിഞ്ഞ പറമ്പിലെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടത്. തിരൂരങ്ങാടി പോലീസും തേഞ്ഞിപലം പോലീസും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മഞ്ചേരി മെഡിക്കല്‍കോളേജില്‍നിന്നും പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്‌കാരം എറണാകുളം പുത്...
Other

കാഴ്ച പരിമിതിയുള്ള സ്ത്രീയുടെ പരാതിയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടിയെടുത്തില്ലെന്ന് കാണിച്ച് കാഴ്ചപരിമിതിയുള്ള ചാത്തങ്ങോട്ടുപുറം സ്വദേശിനി നല്‍കിയ പരാതിയില്‍ ജില്ലാ പൊലീസ് മേധാവി മുഖേന ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് ഹാജരാവാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് അടുത്ത അദാലത്തില്‍ നേരിട്ട് ഹാജരാവാന്‍ എസ്.എച്ച്.ഒയ്ക്ക് നിര്‍ദേശം നല്‍കിയത്. പരാതിക്കാരി വീട്ടിൽ ഒറ്റയ്ക്കുള്ള സമയം ഒരു വ്യക്തി ശല്യപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുന്നുവെന്നാണ് പൊലീസിന് നൽകിയ പരാതിയിലുള്ളത്.  എന്നാൽ പരാതി സംബന്ധിച് വണ്ടൂര്‍ പൊലീസ് വിവിധ വകുപ്പുകള്‍ ചേര്‍ത്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കാണിച്ചാണ് കമ്മീഷന് പരാതിക്കാരി പരാതി നൽകിയത്. വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അദാലത്തില്‍ 55 പരാതികളാണ് പരിഗണിച്ചത്. 16 പരാതികള്‍ ...
Crime

കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ടിക്റ്റോക് താരം അറസ്റ്റിൽ

കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ ടിക്റ്റോക് താരം അറസ്റ്റിൽ. ചിറയിന്‍കീഴ് വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ കൃഷ്ണക്ഷേത്രത്തിന് സമീപം വിനീതിനെയാണ് (25) തമ്ബാനൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. പരവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ തമ്ബാനൂരിലെ ലോഡ്ജിലെത്തിച്ച്‌ കഴിഞ്ഞമാസം പീഡിപ്പിച്ച കേസിലാണ് നടപടി. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയവയിലൂടെ പിന്തുടര്‍ന്ന് സൗഹൃദം ഉറപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്നും സമാനമായ വേറെയും കേസുകളെക്കുറിച്ച്‌ വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു. തനിക്ക് പുതിയ കാര്‍ വാങ്ങുന്നതിനായി ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ക്ഷണിച്ചത്. തിരുവനന്തപുരത്തെത്തിയപ്പോള്‍ ഫ്രഷ് ആവാമെന്നു പറഞ്ഞ് ലോഡ്ജില്‍ മുറിയെടുത്ത ശേഷമായിരുന്നു പീഡനം. പെണ്‍കുട്ടി സുഹൃത്തുക്കളോട് വിവരം പറഞ്ഞതോടെയാണ് പൊലീസില്‍ പരാതിയെത്തിയത്. പ്രത...
Other

വിദ്യാർഥിനി ബസ്സിൽ നിന്ന് തെറിച്ചുവീണ സംഭവം; നിമിഷങ്ങൾക്കകം നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ശ്രീലക്ഷ്മി (17) ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ നിമിഷങ്ങൾക്കകം കർശന നടപടിയെടുത്ത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഹംദി (HAMDI) എന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് കർശന നടപടി എടുത്തത്. അപകടം നടന്ന ഉടൻ തന്നെ തിരൂരങ്ങാടി ജോയിന്റ് ആർടിഒ എംപി അബ്ദുൽ സുബൈറിന്റെ നിർദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കർ, എ എം വി ഐ മാരായ ടി മുസ്തജാബ് , എസ് ജി ജെസി എന്നിവരുടെ നേതൃത്വത്തിൽ അപകട സ്ഥലം സന്ദർശിക്കുകയും, ചെമ്മാട് വെച്ച് ബസ് പരിശോധിക്കുകയും അപകടം വരുത്തുന്ന രീതിയിൽ ബസ് മുന്നോട്ടെടുത്തതിനും , ഡ്രൈവറുടെയും കണ്ടക്ടറുടെയും വീഴ്ചയ്ക്കെതിരെയും, ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് ശുപാർശ ചെയ്തതായും പെ...
error: Content is protected !!