Tag: Police

80 ലക്ഷം കവർച്ച ചെയ്ത സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ
Crime

80 ലക്ഷം കവർച്ച ചെയ്ത സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ

മലപ്പുറം: 26.11.21 തിയ്യതി മലപ്പുറം കോഡൂരിൽ 80 ലക്ഷം കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കവർച്ചക്കുള്ള പ്ലാൻ തയ്യാറാക്കി ക്വട്ടേഷൻ സംഘങ്ങളെ ഏർപ്പാടു ചെയ്ത കണ്ണൂർ സ്വദേശി, നായികർണ്ണാണ്ടു കണ്ടി വീട്ടിൽ മൊയ്തീൻ മകൻ മുബാറക് (27)മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കണ്ണൂരിൽ നിന്ന് അറെസ്റ്റ്‌ ചെയ്തത് സംഭവത്തിന്‌ ശേഷം മൊബൈൽ ഫോൺ ഓഫാക്കി പ്രതി കണ്ണൂരിലെ വാടക ക്വാർടേഴ്സിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു.പ്രതിക്ക് ഒല്ലൂർ, വളപട്ടണം, കാസർഗോഡ് , ഇരിക്കൂർ, മയിൽ എന്നി സ്റ്റേഷനുകളിലായി വധശ്രെമം ഉൾപ്പെടെ ആറോളം കേസ് നിലവിലുണ്ട്, കാസർഗോഡ് മൂന്നരക്കോടി കവർച്ച ചെയ്ത കേസിൽ പോലീസ് വാറന്റ് നോട്ടീസ് പുറപ്പെടുവിച്ച ആളാണ് മുബാറക്ക്. എസ്.ഐ ഗിരീഷ് M , പോലീസ് ഉദ്യോഗസ്ഥരായ ദിനേഷ് ഇരുപ്പക്കണ്ടൻ , R . ഷഹേഷ്, സിറാജ്. കെ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ്‌ ചെയ്തു...
Politics

ബാങ്ക് കളക്ഷൻ ഏജന്റ് തട്ടിപ്പ് നടത്തി മുങ്ങിയ സംഭവം: ഡിവൈഎഫ്ഐ മാർച്ച് നടത്തി

തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് കക്കാട് ശാഖയിലെ കളക്ഷന്‍ ഏജന്‍റ് നിക്ഷേപകരുടെ പണം തട്ടി മുങ്ങിയതില്‍ പ്രതിഷേധിച്ച് ഡിവെെഎഫ്ഐ തിരൂരങ്ങാടി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കക്കാട് ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കക്കാട് ടൗണിൽ വെച്ച് പോലീസ് തടഞ്ഞു. ചെറുകിട വ്യാപാരികളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദിനവും പിരിച്ചെടുക്കുന്ന പണവുമായാണ് മുസ്ലിം യൂത്ത് ലീഗ് വെെസ് പ്രസിഡന്‍റ് പി.കെ സര്‍ഫാസ് മുങ്ങിയത്.തട്ടിപ്പ് അറിഞ്ഞിട്ടും ഇതിനെതിരെ ചെറുവിരല്‍ അനക്കാതെ ഭരണസമതി തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നതായി ഡിവെെഎഫ്ഐ ആരേപിച്ചു. പ്രതിഷേധ മാർച്ച് സിപിഐഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.രാമദാസ് ഉല്‍ഘാടനം ചെയ്തു.പി ജാബിര്‍ അധ്യക്ഷത വഹിച്ചു.സി ഇബ്രാഹീം കുട്ടി, കമറു കക്കാട്,കെ പി ബബീഷ്, ഇ പി മനോജ്, വി ഹംസ ,എംപി ഇസ്മയില്‍,കബീര്‍ കൊടിമരം എന്നിവർ സംസാരിച്ചു. ...
Other

ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി: ബാങ്ക് കളക്ഷൻ ഏജന്റായ യുവാവിനെ കാണാനില്ലെന്ന് പരാതി. കക്കാട് സ്വദേശിയായ പങ്ങിണിക്കാടൻ സൈതലവിയുടെ മകൻ സർഫാസിനെ (41) യാണ് കാണാതായത്. തിരൂരങ്ങാടി സർവ്വീസ് സഹകരണ ബാങ്ക് കക്കാട് ബ്രാഞ്ചിലെ കളക്ഷൻ ഏജന്റാണ്. മുൻസിപ്പൽ യൂത്ത് ലീഗ് ഭാരവാഹിയും പൊതു പ്രവർത്തകനുമാണ്. ബന്ധുക്കൾ തിരൂരങ്ങാടി പോലീസിൽ പരാതി നൽകി. ...
Accident

താനൂർ മേൽപാലത്തിൽ ലോറി ഇടിച്ചു അപകടം

താനൂർ: ദേവദാർ മേൽപാലത്തിൽ ലോറി ഇടിച്ചു അപകടം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ഇന്റര്ലോക്ക് കട്ടയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. കൈവരിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണെന്നാണ് കരുതുന്നത്. ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു. ഡ്രൈവർ ജേക്കബിന് നിസാര പരിക്കേറ്റു. പോലീസ്, പോലീസ് വളണ്ടിയർമാർ, ടി ഡി ആർ എഫ് , സന്നദ്ധ പ്രവർത്തകരും ചേർന്നു രക്ഷാപ്രവർത്തനം നടത്തി. ...
Other

ജുമുഅ പ്രഭാഷണത്തിന് നിയന്ത്രണം; ഇൻസ്പെക്ടർക്കെതിരെ നടപടി

പ്രവാചക നിന്ദയിൽ പ്രതിഷേധം കത്തിനിൽക്കെ ജുമുഅ പ്രഭാഷണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ കണ്ണൂർ മയ്യിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്കെതിരെ നടപടി. പോലീസ് നടപടി സംസ്ഥാനത്ത് വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ. ഇദ്ദേഹത്തെ ചുമതലകളിൽ നിന്ന് മാറ്റി. സർക്കാർ നയത്തിന് വിരുദ്ധമായ നടപടി ആണെന്നും എൽ ഡി എഫ് സർക്കാരിന്റെ നയത്തിന് വിരുദ്ധവുമാണ്. ഡി ജി പി ഇദ്ദേഹത്തെ ചുമതലകളിൽ നിന്ന് മാറ്റി, പകരം നിയമനം നൽകിയിട്ടില്ല. ഇതേ കുറിച്ചു മുഖ്യമന്ത്രി യുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്: കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ് എച്ച് ഒ നൽകിയ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടു. അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്...
Malappuram, Other

തവനൂർ സെൻട്രൽ പ്രിസൺ ആൻ്റ് കറക്ഷൻ ഹോം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ശിക്ഷാകാലയളവ് തിരുത്തൽ പ്രക്രിയക്കുള്ളതാകണം: മുഖ്യമന്ത്രി പിണറായി വിജയൻ തടവിൽ കഴിയുന്നവരെ സ്ഥിരം കുറ്റവാളികളായി നിലനിർത്തുന്നതിന് പകരം ശിക്ഷാകാലയളവ് തിരുത്തൽ പ്രക്രിയക്കുള്ളതാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തവനൂർ സെൻട്രൽ പ്രിസൺ ആൻ്റ് കറക്ഷൻ ഹോം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് പൊതുസമൂഹത്തിൽ മാന്യമായ തൊഴിൽ ചെയ്ത് ജീവിക്കാൻ സാധിക്കണം. ഇക്കാര്യത്തിൽ ജയിൽ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തണം. മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്നതിനായി പരമ്പരാഗത തൊഴിൽ മേഖലയിലെന്ന പോലെ ആധുനിക സാങ്കേതിക മേഖലകളിലും തൊഴിൽ പരിശീലനം തടവുകാർക്ക് നൽകും. മനുഷ്യത്വപരമായ സമീപനം ജയിലുകളിൽ ഉറപ്പാക്കണമെന്നും തടവുകാരുടെ ക്ഷേമത്തിനായുള്ള പ്രിസണേഴ്സ് വെൽഫയർ ഫണ്ട് ഉടൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെൻട്രൽ ജയിൽ തുടങ്ങുകയാണെങ്കിലും ആരും ഇങ്ങോട്ട് വരാതിരിക്...
Kerala

മലപ്പുറത്ത് മുഖ്യമന്ത്രിക്ക് അസാധാരണ സുരക്ഷ സംവിധാനങ്ങൾ; പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിച്ചു

സ്വർണ്ണക്കടത്ത്, കറൻസി കടത്ത് ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കൊരുക്കുന്നത് അസാധാരണമായ സുരക്ഷാ ക്രമീകരണങ്ങൾ. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത പൊതു പരിപാടികളുണ്ടായിരുന്ന കോട്ടയത്തും കൊച്ചിയിലും സാധാരണക്കാരെ മണിക്കൂറുകളോളം ബൂദ്ധിമുട്ടിലാക്കി കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഇതിനിടയിലും പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധവും കരിങ്കൊടിയുമുണ്ടായി. ഈ സാഹചര്യത്തിൽ അതിലേറെ സുരക്ഷയാണ് ഇന്ന് മുഖ്യമന്ത്രിക്ക് രണ്ട് പരിപാടികളുള്ള മലപ്പുറത്ത് ഒരുക്കിയിട്ടുള്ളത്. മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി നേരിട്ട് സുരക്ഷക്ക് മേൽനോട്ടം വഹിക്കും. മുഴുവൻ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാർക്കാണ് ചുമതല ...
Crime

സ്വന്തം വീട്ടിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ

കോഴിക്കോട്: പട്ടാപ്പകല്‍ നടന്ന മോഷണക്കേസിലെ പ്രതിയുമായി എത്തിയപ്പോൾ അമ്പരന്ന് വീട്ടുകാർ. പെരുവയൽ ഗ്രാമ പഞ്ചായത്തിലെ പരിയങ്ങാട് തടയിൽ പുനത്തിൽ പ്രകാശന്‍റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് മകനായ സിനീഷാണെന്ന് തെളിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കുറ്റം സമ്മതിച്ച പ്രതിയെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.കടബാധ്യത മൂലം ബുദ്ധിമുട്ടിലായിരുന്ന സനീഷ്, അച്ഛൻ കരുതിവെച്ചിരുന്ന 50,000 രൂപ അലമാര തകർത്ത് മോഷ്ടിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് അലമാരയിൽനിന്നും 30,000 രൂപ എടുത്ത് ഇയാൾ വാഹനത്തിന്‍റെ കടം വീട്ടിയിരുന്നു. അത് അച്ഛൻ മനസ്സിലാക്കിയില്ലെന്ന് അറിഞ്ഞ്, മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീണ്ടും മോഷണം നടത്തുകയായിരുന്നു. ഭാര്യയെ അവരുടെ വീട്ടിലാക്കി തിരികെ വന്ന ശേഷമായിരുന്നു മോഷണം.പുറത്തുനിന്നുള്ള കള്ളന്മാരാണ് കൃത്യം ചെയ്തതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്‍റേതിനേക്കാൾ വലിയ ഷൂ ധരിക്കുകയും ...
Crime

ഭക്ഷ്യ വിഷബാധ ആരോപിച്ച് ഹോട്ടലിൽ നിന്ന് പണം തട്ടൽ; അഞ്ച് പേർ പിടിയിൽ

വേങ്ങര: ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച്‌ പണം തട്ടുന്ന സംഘം വേങ്ങരയില്‍ പിടിയില്‍.ഹോട്ടലില്‍നിന്ന് ചിക്കന്‍ ബ്രോസ്റ്റ് അടക്കം കഴിച്ച ശേഷം പഴകിയ രുചിയുണ്ടെന്ന് ആരോപിച്ച്‌ പരാതി നല്‍കാതിരിക്കാന്‍ 40,000 രൂപ ആവശ്യപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വേങ്ങര കണ്ണമംഗലം പൂച്ചോലമാട് പുതുപറമ്ബില്‍ വീട്ടില്‍ ഇബ്രാഹിം (33), സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ (29), വേങ്ങര ഗാന്ധിക്കുന്ന് മണ്ണില്‍ വീട്ടില്‍ സുധീഷ് (23), ഗാന്ധിക്കുന്ന് താട്ടയില്‍ വീട്ടില്‍ ജാസിം (21), പൂച്ചോലമാട് പുതുപ്പറമ്ബില്‍ വീട്ടില്‍ റുമീസ് (23) എന്നിവരാണ് അറസ്റ്റിലായത്. മേയ് 29ന് വൈകീട്ട് ഫ്രെഡോ കേക്ക് ആന്‍ഡ് കഫേയില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പഴകിയ ഭക്ഷണമാണെന്നാരോപിച്ച്‌ പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഏപ്രില്‍ 30ന് സമാന രീതിയില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് മന്തി ഹൗസ് എന്ന സ്ഥാപനത്ത...
Other

പങ്കാളികളായ യുവതികൾക്ക് ഒന്നിച്ചു ജീവിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: ലെസ്ബിയന്‍ പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക്‌ ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ടു.പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന ലെസ്ബിയന്‍ പ്രണയിനിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവിലിട്ടിരിക്കുകയാണെന്ന് കാണിച്ച്‌ ആലുവ സ്വദേശിനിയായ ആദില നസ്‌റിനാണ് പരാതി നല്‍കിയത്. ഹര്‍ജിയെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച്‌ ഒന്നിച്ച്‌ ജീവിക്കാന്‍ അനുവദിക്കണമെന്നും ആദില നസ്‌റിന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തനിക്കൊപ്പം താമസിക്കാന്‍ താല്‍പര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാര്‍ തടവില്‍ വെച്ചിരിക്കുകയാണെന്ന് ആദിലയുടെ പരാതിലുണ്ടായിരുന്നു. ...
Breaking news

യുവാവിനെതിരെ താനൂര്‍ പൊലീസിന്റെ മൂന്നാം മുറ പ്രയോഗമെന്ന് പരാതി

തിരൂരങ്ങാടി: യുവാവിനെ താനൂര്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. നന്നമ്പ്ര പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റും തെയ്യാല വെങ്ങാട്ടമ്പലം കോളനി സ്വദേശിയുമായ ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന്‍ മുഹമ്മദ് തന്‍വീറിനെ (23)യാണ് താനൂര്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. പൊലീസ് അക്രമം പുറത്ത് പറഞ്ഞാല്‍ കള്ളക്കേസില്‍ അകത്തിടുമെന്ന ഭീഷണിപ്പെടുത്തിയതായും യുവാവ്. ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് തൻവീർ പറയുന്നതിങ്ങനെ: ഒഴൂരിലെ മണലിപ്പുഴയിലൂടെ ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്യുകയായിരുന്ന തന്‍വീറിനെ പൊലീസ് കൈകാണിച്ചു. വണ്ടി നിര്‍ത്തി 1000 രൂപ പിഴ അടക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. കയ്യില്‍ 250 രൂപയെ ഒള്ളൂവെന്ന് അറിയിച്ചപ്പോള്‍ 500 രൂപ അടക്കാന്‍ പറഞ്ഞു. കാര്‍ഡിലാണ് ക്യാഷെന്ന് അറിയിച്ചതോടെ കള്ളം പറയുന്നോ എന്ന് പറഞ്ഞ് പൊലീസ് തെറിവി...
Accident, Crime

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പ്രതി വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പ്രതി അപകടത്തില്‍പ്പെട്ട് മരിച്ചു. മലപ്പുറം കല്പകഞ്ചേരി സ്വദേശി ഇർഫാൻ (22) ആണ് മരിച്ചത്. ജില്ലയിലെ വിവിധ മോഷണക്കേസുകളിൽ പ്രതിയായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് പോകുംവഴി കോട്ടക്കലിന് അടുത്ത് വെച്ചാണ് വാഹനാപകടത്തില്‍പ്പെടുന്നത്. ഉടന്‍ തന്നെ ഇയാളെ കോട്ടയ്ക്കലില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വാര്‍ഡ് മൂന്നിലെ ശുചിമുറിയിലെ ഭിത്തി തുരന്നാണ് ഇയാള്‍ രക്ഷപ്പെടുന്നത്. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ ഒരു ബൈക്ക് മോഷ്ടിച്ച ശേഷം അതില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടാകുന്നത്. ...
Other

എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ളവികസനമെന്ന് മന്ത്രി റിയാസ്

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു എളമരം കടവ് പാലം ഉദ്ഘാടനം സംബന്ധിച്ചുള്ള വിവാദം അനാവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എല്ലാവരെയും സംയോജിപ്പിച്ച് കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്നത്. നിശ്ചയദാർഢ്യത്തോടെയുള്ള മുന്നേറ്റമാണ് സർക്കാറിനെ മുന്നോട്ട് നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേന്ദ്ര റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് (സി.ആര്‍.ഐ.എഫ്) നിന്നുമാണ് പാലത്തിന് തുക അനുവദിച്ചത്. സി.ആര്‍.ഐ.എഫില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് തുക വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാറാണ്. 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ് ഈ ഫണ്ട് ലഭിക്കുന്ന സാഹചര്യമുണ്ടായത്. ഇതില്‍ 104 പദ്ധതികള്‍ പൂര്‍ത്തികരിക്കുകയും 2143.54 കോടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി ചെലവഴിക്ക...
Other

യുവതി കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: യുവതി കുളിക്കുന്നത് ഒളിഞ്ഞു നോക്കുകയും വീഡിയോ പകർത്താൻ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിയൂര്‍ പാറേക്കാവ് സ്വദേശി കാഞ്ഞീരക്കോട്ട ഫൈറൂസ് (26) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്ത് പറമ്പിൽ താമസിക്കുന്ന 32-കാരിയുടെ പരാതിയെ തുടര്‍ന്നാണ് ഫൈറൂസിനെ ശനിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്‌ച ഉച്ചക്കായിരുന്നു കേസിനാസ്പദമായ സംഭവം. കുളിമുറിയില്‍ കുളിക്കാനായി കയറിയ സമയത്ത് എയര്‍ ഫാന്‍ ഹോളിലൂടെ ഫൈറൂസ് ഒളിഞ്ഞു നോക്കുകയും കുളിക്കുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതും കണ്ടുവെന്നും, ഉടനെ ഭര്‍ത്താവിനെ വിവരം അറിയിച്ചതായും ഇവർ പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന ഇന്നല...
Other

അധ്യാപകനെതിരായ ലൈംഗികാരോപണം: വനിത കമ്മീഷന്‍ അധ്യക്ഷ സ്‌കൂള്‍ സന്ദര്‍ശിച്ചു

മെഗാ അദാലത്തില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കി അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തില്‍ വിശദാംശങ്ങള്‍ തേടി കേരള വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂള്‍ സന്ദര്‍ശിച്ചു. വനിത കമ്മീഷന്‍ അംഗം ഇ.എം രാധയ്‌ക്കൊപ്പം സ്‌കൂള്‍ സന്ദര്‍ശിച്ച പി സതീദേവി പ്രധാനധ്യാപികയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടുമെന്നും പോലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും തുടര്‍ നടപടിയെന്നും വനിത കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് പോക്‌സോ കേസെടുത്തിട്ടുണ്ട്. അധ്യാപകന്‍ നിലവില്‍ റിമാന്‍ഡിലാണ്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കേരള വനിത കമ്മീഷന്‍ സംഘടിപ്പിച്ച മെഗാ അദാലത്തിന് ശേഷമായിരുന്നു സ്‌കൂള്‍ സന്ദര്‍ശനം. 34 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കുകയായിരുന്നു. 24 കേസുകള്‍ അടുത്ത അദാ...
Other

ചെമ്മാട് വഴി ടോറസ് ടിപ്പർ ലോറികൾ നിരോധിച്ചു

തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ട്രാഫിക് പരിഷ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു മുനിസിപ്പല്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. ചെമ്മാട് ടൗണിലെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായി ചെമ്മാട് വഴി പരപ്പനങ്ങാടി, താനൂര്‍ ഭാഗങ്ങളിലേക്ക് ഹെവിടോറസ്ടിപ്പര്‍ ലോറികള്‍ പോകുന്നത് നിരോധിക്കാന്‍ തീരുമാനിച്ചു. ടോറസ് ലോറികൾ ചേളാരി- ചെട്ടിപ്പടി വഴി പോകണം. ചെമ്മാട്ടെ ഇടുങ്ങിയ റോഡിലൂടെ ഹെവിടോറസ്ടിപ്പര്‍ ലോറികള്‍ കൂട്ടത്തോടെ കടന്നുവരുന്നത് ഏറെ കുരുക്കുണ്ടാക്കുന്നുണ്ട്. സമീപകാലത്ത് ഇതിലൂടെ ഹെവിടോറസ്ടിപ്പര്‍ ലോറികള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്റ് തുറന്നതോടെ ചെമ്മാട്ടെ ഗതാഗതകുരുക്കിനു ഏറെ ആശ്വാസം പകര്‍ന്നതായി യോഗം വിലയിരുത്തി. ചെമ്മാട് ജംഗ്ഷനില്‍ കൊടിഞ്ഞിറോഡിലേക്ക് ബസ്സുകള്‍ കയറ്റി നിര്‍ത്തുന്നത് കര്‍ശനമായി നിരോധിക്കും. ഇവിടെ നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിക്കും. ഇവ...
Crime

വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം: റിട്ട അധ്യാപകനെ കസ്റ്റഡിയിൽ എടുത്തു

മലപ്പുറം: പോക്സോ കേസിൽ മലപ്പുറം സെന്റ് ജമ്മാസ്  സ്കൂളിലെ റിട്ട. അധ്യാപകൻ കെ വി ശശികുമാർ പൊലീസ് കസ്റ്റഡിയിൽ. പീഡനക്കേസിൽ  പ്രതിയായതോടെ ഒളിവിലായിരുന്നു മലപ്പുറത്തെ മുൻ നഗരാസഭാംഗം കൂടിയായ കെ വി ശശികുമാർ. മലപ്പുറത്തെ സ്കൂളിൽ അധ്യാപകനായിരിക്കെ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് സിപിഎം നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയ‍‍ർന്നത്. 50ലധികം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയിരിക്കുന്നത്.ആറാം ക്ലാസുകാരിയിരിക്കെ തന്‍റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായി കാണിച്ച്  പെൺകുട്ടി നൽകിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഇയാൾ ഇതേ തരത്തിൽ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയ്ക്കിടെയാണ് ശശികുമാർ ഒളിവിൽ പോയത്. ഫോൺ ഓഫ് ചെയ്ത നിലയിലാണെന്നും കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് വിശദീകരണം. എന്നാൽ ഇയാൾക്ക് ഭരണത്...
Local news

ചെമ്മാട് ബസ് സ്റ്റാൻഡ് ഉദ്‌ഘാടനം ഇന്ന്, ടൗണിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് (കൊണ്ടാണത്ത്) ഇന്ന് (വ്യാഴം) വൈകു 4.30ന് കെ.പിഎ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പുതിയ സ്റ്റാൻഡ്. മുമ്പുണ്ടായിരുന്നത് പോലെ ഇത്തവണയും സ്വകാര്യ ബസ് സ്റ്റാൻഡ് തന്നെയാണ്. ഇതൊടൊപ്പം ചെമ്മാട് ടൗണില്‍ ട്രാഫിക് പരിഷ്‌കാരവും നിലവില്‍ വരും. സിവില്‍ സ്റ്റേഷന്‍ റോഡില്‍ പൂര്‍ണമായും വണ്‍വേയാക്കും. റോഡരികില്‍ ബൈക്കുകള്‍ ഉള്‍പ്പെടെ പാര്‍ക്കിംഗ് അനുവദിക്കില്ല. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കണം. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ താലൂക്ക് ആസ്പത്രി റോഡിലൂടെ കടന്ന് സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കണം. സ്റ്റാന്റില്‍ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ മമ...
Local news

ചെമ്മാട്ടെ പുതിയ ബസ് സ്റ്റാൻഡിന് ആർ ടി എ യുടെ അനുമതി, ഉദ്‌ഘാടനം ഉടൻ

ചെമ്മാട് നഗരത്തിലെ ഗതാഗത കുരുക്കിനു പരിഹാരമായി ചെമ്മാട് പുതിയ ബസ്സ്റ്റാന്റിനു ആര്‍.ടി.എയുടെ അനുമതിയായി. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പുതിയ സ്റ്റാൻഡ്. ടൗണിലെ ഗതാഗത കുരുക്കിനു പരിഹാരമാകുന്നതാണ് പുതിയ ബസ്സ്റ്റാന്റ്. ബ്ലോക്ക് റോഡില്‍ സ്വകാര്യ ഉടമസ്ഥതിയിലുള്ള കൊണ്ടാണത്ത് ബസ്സ്റ്റാന്റില്‍ മതിയായ സൗകര്യങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ടിഎ തീരുമാനം ഉടന്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കെ.പിഎ മജീദ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍ എന്നിവര്‍ മലപ്പുറത്ത് ജില്ലാ കലക്ടറെയും ആ.ര്‍.ടിഒയെയും കണ്ട് ആവശ്യപ്പെട്ടിരുന്നു. ഒന്നര വർഷത്തിലേറെയായി ആർ ടി എ യോഗം നടക്കാതിരുന്നതാണ് സ്റ്റാൻ്റിൻ്റെ അനുമതി വൈകാൻ ഇടയാക്കിയത്. രണ്ട് മാസം മുമ്പ് നടന്ന ആ.ര്‍ടി.എ യോഗത്തില്‍ ബസ്സ്റ്റാന്റ് അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നു. കലക്ടറുടെ അധ്യക്ഷത...
Crime

കുപ്രസിദ്ധ മോഷ്ടാവ് ഹാരിസ് ചാണ്ടി പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ 

നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ചാണ്ടി, കടുക്ക ഷാജി എന്നീ പേരുകളിൽ അറിയപ്പെടുന്ന പരപ്പനങ്ങാടി പുതിയ കടപ്പുറം സ്വദേശി നരിക്കോടൻ ഹാരിസ് എന്നയാളെ  താനൂർ ഡി.വൈ.എസ്.പി  മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം സാഹസികമായി പിടികൂടി. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ ലിമിറ്റിലെ പാലത്തിങ്ങൽ എന്ന സ്ഥലത്തുനിന്നും  പൾസർ ബൈക്ക് മോഷ്ടിച്ചതും അമ്പാടി നഗർ  എന്ന സ്ഥലത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ 15000 രൂപ വിലയുള്ള മൊബൈൽഫോണും, പണവും മോഷണം നടത്തിയതിനും പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു.  തുടർന്ന്  പ്രതിക്കായി നിരവധി സ്ഥലങ്ങളിലെ CCTV പരിശോധിച്ചും നിരവധിയാളുകളെ കണ്ട് ചോദ്യം ചെയ്തും അന്വേഷണം  നടത്തി വരവെ മോഷണം നടത്തിയ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ സി.ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘങ്ങളായ സലേഷ്.കെ, സബറുദ്...
Other

വാഹന പരിശോധനക്കിടെ വനിത എസ്‌ഐ യെ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടി

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ വനിതാ എസ്.ഐ.യെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ എസ്.ഐ. പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. പൂവാട്ടുപറമ്പ് പുറക്കാവ് മീത്തൽ ഷെറിലിനെയാണ് (35) മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 7.45-ഓടെ വെള്ളിപറമ്പ് ആറാംമൈലിനുസമീപമാണ് സംഭവം. വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിൽ വന്ന ഷെറിൽ എസ്.ഐ.യോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കവേ എസ്.ഐ.യും സംഘവും ജീപ്പിൽ ഷെറിലിനെ പിന്തുടർന്നു. ഒരുകിലോമീറ്ററോളം ബൈക്കിനെ പിന്തുടർന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ...
Crime

37കാരി 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന്; കേസെടുത്തു

കൊച്ചി: 37കാരിയായ വീട്ടമ്മ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. കൊച്ചി പുത്തൻവേലിക്കര സ്വദേശിനിക്കെതിരെയാണ് കുട്ടിയും വീട്ടുകാരും പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഭർതൃമതിയായ വീട്ടമ്മ കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിക്കുന്നതായി കുട്ടിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ വീട്ടിൽ കളിക്കാനായി എത്തുമ്പോഴാണ് ആളില്ലാതിരുന്ന സമയങ്ങളിലെല്ലാം തന്നെ പീഡനത്തിന് ഇരയാക്കിയതെന്നാണ് കുട്ടി പറയുന്നത്. ആദ്യ കുർബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താൻ നേരിട്ടത് ലൈംഗിക പീഡനമാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയിൽ നിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്. പൊലീസ് കേസെടുത്തതിനെ തുടർന്ന് വീട്ടമ്മ ഒളിവിലാണ്. ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും റിപ്പോർട്ടുണ്ട്. ...
Other

നിയന്ത്രണം ഇന്ന് അർധരാത്രി മുതൽ, യാത്രകൾക്ക് സത്യവാങ്മൂലം വേണം

സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം. ഇല്ലെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കെഎസ്ആര്‍ടിസിയും അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നടത്തൂ. ഹോട്ടലുകളും അവശ്യവിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളും രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം.  ∙ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിലുള്‍പ്പെട്ടതുമായ കേന്ദ്ര–സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം–ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ല. മാധ്യമസ്ഥാപനങ്ങൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസ്സമില്ല. തുറന്ന് പ്രവര്‍ത്ത...
Malappuram

എസ് എഫ് ഐ പ്രവർത്തകരും അധ്യാപകരും തമ്മിൽ സംഘർഷം: പ്രധാനാധ്യാപിക ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

സംഘർഷത്തിൽ എസ് എഫ് ഐ നേതാവിന്റെ കയ്യൊടിഞ്ഞു ഇടുക്കിയിൽ എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് സംസ്ഥാനവ്യാപകമായി നടത്തിയ പഠിപ്പുമുടക്കുസമരവുമായി ബന്ധപ്പെട്ട് പൂക്കൊളത്തൂർ സി.എച്ച്.എം. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകരും പുറത്തുനിന്നെത്തിയ എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ സംഘർഷം. പ്രഥമാധ്യാപികയടക്കം ആറുപേർക്ക് പരിക്കേറ്റു. പ്രഥമാധ്യാപിക എ. ജയശ്രീ (55), അധ്യാപകൻ പി.സി. അബ്ദുൽ ജലീൽ (44), സ്കൂൾ ജീവനക്കാരൻ കെ.സി. സുബ്രഹ്മണ്യൻ (37), എസ്.എഫ്.ഐ. മഞ്ചേരി ഏരിയാ സെക്രട്ടറി നിധിൻ കണ്ണാടിയിൽ (24), പ്രസിഡൻറ്്‌ വി. അഭിജിത്ത് (24), സി. മുഹമ്മദ് റാഫി (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11-ഓടെയാണ് സംഘർഷമുണ്ടായത്. ഇടുക്കിയിൽ എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്ച എസ്.എഫ്.ഐ. ആഹ്വാനം...
Crime, Local news

യൂത്ത്‌ലീഗ് നേതാവിന് നേരെ ലഹരി മാഫിയ ആക്രമണം, ഒരാള്‍ കസ്റ്റഡിയില്‍

തിരൂരങ്ങാടി: മുസ്ലിം യൂത്ത്‌ലീഗ് നേതാവിന് നേരെ ലഹരി മാഫിയയുടെ ആക്രമണമെന്ന് പരാതി. തിരൂരങ്ങാടി മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് സി.എച്ച് അബൂബക്കര്‍ സിദ്ധീഖിന് നേരെയാണ് ആക്രമണം നടത്തിയത്. സ്‌കൂള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ലഹരി എത്തിക്കുന്ന സംഘത്തെ കുറിച്ച് എക്‌സൈസിന് വിവരം നല്‍കിയത് സിദ്ധീഖാണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പറയുന്നു.തിരൂരങ്ങാടി വെള്ളിലക്കാട് റോഡില്‍ തിങ്കളാഴ്ച വൈകീട്ട് നാല് മണിക്കാണ് സംഭവം. തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി റോഡിലൂടെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന അബൂബക്കര്‍ സിദ്ധീഖിനെ എറിഞ്ഞു വീഴ്ത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും ആഞ്ഞടിക്കുകയും ചെയ്തതായും കല്ല് കൊണ്ട് നെഞ്ചത്ത് കുത്തി പരിക്കേല്‍പ്പിച്ചതായും അബൂബക്കര്‍ സിദ്ധീഖ് പറഞ്ഞു.ആക്രമണത്തില്‍ നെഞ്ചിന് പരിക്കേറ്റ സിദ്ധീഖിന്റെ കീശയിലുണ്ടായ...
Other

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കി; പോലീസുകാരന് സസ്‌പെന്‍ഷന്‍

ഇടുക്കി: എസ്ഡിപിഐ പ്രവർത്തകർക്ക് പോലീസ് ഡാറ്റാബേസിൽ നിന്നും വിവരങ്ങൾ ചോർത്തി നൽകിയതിന് പോലീസുകാരന് സസ്പെൻഷൻ. ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന അനസ് പി.കെയ്ക്കെതിരെയാണ് നടപടി. പോലീസ് ഡാറ്റാബേസിൽ നിന്നും ഇയാൾ ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി നൽകിയെന്നാണ് വിവരം. വളരെ യാദൃശ്ചികമായിട്ടാണ് അനസിലേക്ക് അന്വേഷണമെത്തുന്നത്. തൊടുപുഴയിൽ ഒരു കെഎസ്ആർടിസി ബസ് ഡ്രൈവറെ എസ്ഡിപിഐ പ്രവർത്തകർ ബസിൽ നിന്ന് വലിച്ചിറക്കി മർദിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ ഇട്ടതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു ആക്രമണത്തിന് പിന്നിൽ. സംഭവവുമായി ബന്ധപ്പെട്ട് ആറോളം എസ്ഡിപിഐ പ്രവർത്തരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തിരുന്നു. ഇവരിൽ ഒരാളുടെ മൊബൈലിൽ നിന്നാണ് ഇതേപ്പറ്റിയുള്ള സൂചനകൾ പോലീസിന് ലഭിക്കുന്നത്. ഇയാളുമായി അനസ് എന്ന പോല...
Crime

വാളയാർ പെൺകുട്ടികളുടെ മരണം ആത്മഹത്യ തന്നെയെന്ന് സിബിഐ യും, കുറ്റപത്രം സമർപ്പിച്ചു

പാലക്കാട്: വാളയാർ കേസിൽ പോലീസ് അന്വേഷണം ശരിവെച്ച് സിബിഐയുടെ കുറ്റപത്രം. പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. 13 ഉം ഒൻപതും വയസ്സ് പ്രായമുള്ള പെൺകുട്ടികളുടെ ആത്മഹത്യയിൽ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചത്. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ മൂന്ന് കുറ്റപത്രങ്ങളാണുള്ളത്. ഈ കേസിൽ നാല് പ്രതികളാണുള്ളത്. ചെറിയ മധു, വലിയ മധു, ഷിബു, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ നാല് പ്രതികളാണ് സിബിഐ കുറ്റപത്രത്തിലുമുള്ളത്. എന്നാൽ പോലീസ് കണ്ടെത്തിയ പ്രതികൾ തന്നെയാണെങ്കിലും സാക്ഷികൾ കൂടുതലുണ്ട്. രണ്ട് പെൺകുട്ടികളുടേയും മരണം ആത്മഹത്യ തന്നെയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. പക്ഷേ ആത്മഹത്യയിലേക്ക് നയിച്ചത് പീഡനം ഉൾപ്പെടെയുള്ള കാര്യങ്ങളാണെന്നും കുറ്റപത്രത്തിൽ പറയുന്നു. 13 ഉം ഒൻപതും വയസ്സ് പ്രായമുള്ള പെൺകു...
Malappuram

അമിത ശബ്ദമുള്ള ഹോൺ ഉപയോഗിക്കുന്നതിനെതിരെ നടപടി, ഇന്നലെ മാത്രം 4.26 ലക്ഷം രൂപ പിഴ ചുമത്തി

തിരൂരങ്ങാടി : മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരംജില്ലയിലെ വാഹനങ്ങളിൽ അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോൺ , എയർ ഹോൺ എന്നിവയുടെ ഉപയോഗം തടയുന്നതിനായും നിയമപരം അല്ലാതെ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നതി നെതിരായും പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തി.ബസ് സ്റ്റാൻഡുകൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന. ഇന്നലെ നടത്തിയ പരിശോധനയിൽ ഹോൺ സംബന്ധിച്ച് 364 കേസുകളും നിയമവിരുദ്ധമായി റജിസ്ട്രേഷൻ പ്രദർശിപ്പിച്ചതിന്714 കേസുകളും രജിസ്റ്റർ ചെയ്തുഇരു വകുപ്പുകളും കൂടി4,26,250 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ...
Breaking news

ആലപ്പുഴയില്‍ വീണ്ടും കൊലപാതകം. ബിജെപി നേതാവിനെ വെട്ടിക്കൊന്നു; അക്രമം എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവ് വേട്ടേറ്റ് മരിച്ചു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിജെപി പ്രവർത്തകന്റെ കൊലപാതകവും നടന്നത്. കൊല്ലപ്പെട്ട രഞ്ജിത്ത് ഞായറാഴ്ച പുലർച്ചയോടെയാണ് സംഭവം. ഒരുസംഘം ആക്രമികൾ വീട്ടിൽകയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൂടിയാണ് രഞ്ജിത്. ആലപ്പുഴയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെന്നാണ് സൂചന. കൊല്ലപ്പെട്ട ഷാൻ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാൽപ്പതോളം...
Education

കുണ്ടൂർ കോളേജിൽ റാഗിംങ്‌ വിരുദ്ധ അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് റാഗിംഗ് വിരുദ്ധ കമ്മറ്റി, ഐ.ക്യൂ.എ.സി , തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി എന്നിവ സംയുക്തമായി രണ്ടാംവർഷ ബിരുദ വിദ്യാർഥികൾക്കായി റാഗിംങ്‌ വിരുദ്ധ അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ വച്ചു നടന്ന ക്ലാസ്സ്‌ താനൂർ സി .ഐ .ജീവൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജെ.സി .ഐ ട്രെയിനർ അഡ്വക്കേറ്റ് സി.കെ. സിദ്ദിഖ് വിദ്യാർഥികൾക്കായി റാഗിംങ്‌ വിരുദ്ധ അവബോധന ക്ലാസ്സ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ.ഇബ്രാഹിം അധ്യക്ഷനായിരുന്ന ചടങ്ങിൽ, ആന്റി റാഗിംങ് കമ്മിറ്റി കോഡിനേറ്റർ മുരളീധരൻ ആർ .കെ, മർകസ് സെക്രട്ടറി എൻ പി ആലിഹാജി, സൈക്കോളജി വിഭാഗം മേധാവി ഡോ കൃഷ്ണകുമാർ, കൊമേഴ്സ് വിഭാഗം മേധാവി ഡോ മുസ്തഫ, ഇംഗ്ലീഷ് വിഭാഗം മേധാവി സജിനി എൻ കെ, സോഷ്യോളജി വിഭാഗം മേധാവി നെജുമുനിസ, ആന്റി റാഗിംങ് കമ്മിറ്റി മെമ്പർ അദ്നാൻ അബ്ദുൽഹഖ് എന്നിവർ സംസാരിച്ചു. ...
error: Content is protected !!