Tag: Police

തിരൂരങ്ങാടി നഗരസഭയിൽ മോഷണം, ചാരിറ്റി ബോക്‌സുകൾ പൊളിച്ചു പണം കവര്‍ന്നു
Local news

തിരൂരങ്ങാടി നഗരസഭയിൽ മോഷണം, ചാരിറ്റി ബോക്‌സുകൾ പൊളിച്ചു പണം കവര്‍ന്നു

തിരൂരങ്ങാടി നഗരസഭയിലെ ചാരിറ്റി ബോക്‌സ് പൊളിച്ചു പണം കവര്‍ന്നു. കരുണ പാലിയേറ്റീവ്, പരിരക്ഷ, പാലിയേറ്റീവ് എന്നിവയുടെ 3 ചാരിറ്റി ബോക്‌സുകളിലെ പണമാണ് മോഷ്ടിക്കപ്പെട്ടത്. ഫ്രണ്ട് ഓഫിസിന് മുന്‍പില്‍ സ്ഥാപിച്ചതായിരുന്നു 3 പെട്ടികളും. കഴിഞ്ഞ ദിവസം രാവിലെ ഓഫീസ് ശുചീകരണത്തിനെത്തിയ തൊഴിലാളിയാണ് മുകള്‍ നിലയിലെ അസി.എന്‍ജിനീയറുടെ ഓഫിസിന് മുന്‍പില്‍ പൊട്ടിച്ച നിലയില്‍ ബോക്‌സുകള്‍ കണ്ടത്. ഏതാനും ചില്ലറ നാണയങ്ങള്‍ ഒഴികെ ബാക്കിയെല്ലാം മോഷ്ടിച്ച ശേഷം പെട്ടി ഇവിടെ ഉപേക്ഷിച്ചതായിരുന്നു. വാര്‍ത്തകള്‍ വാട്‌സാപ്പില്‍ ലഭിക്കാന്‍ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 എപ്പോഴാണ് മോഷ്ടിച്ചതെന്ന് വ്യക്തമല്ല. രാത്രിയില്‍ സുരക്ഷാ ജീവനക്കാരനുണ്ട്. രാത്രിയിലാണോ പകലാണോ മോഷണം എന്ന് വ്യക്തമല്ല. ഓഫിസിന്റെ പൂട്ടുകള്‍ പൊളിക്കുകയോ മറ്റോ ചെയ്തിട്ടില്ല. രാവിലെ 7 മണിക്ക് ശുചീകരണ തൊഴിലാളികള്‍ എത്താറുണ്ട്. 9 ന് ശേഷമാ...
Crime

എ ടി എമ്മിൽ നിറയ്ക്കാൻ ഏൽപ്പിച്ച 1.50 കോടി രൂപ തട്ടി, പഞ്ചായത്തംഗം ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

മലപ്പുറം: എ ടി എമ്മുകളിൽ പണം നിറക്കാൻ ഏജൻസി ഏൽപ്പിച്ച 1.59 കോടി രൂപ അടക്കാതെ തട്ടിയെടുത്ത 4 പേർ അറസ്റ്റിൽ. ജില്ലയിലെ State Bank India, ICICI, IDBI, South Indian Bank, AXIS, CANARA, Bank of India, Bank of Barodaഎന്നീ ബാങ്കുകളുടെ എ.ടി.എമ്മുകളിൽ പണം നിറക്കുന്നതിന് കരാറെടുത്ത ഏജന്ഴസിയായ CMS Info systems എന്ന ഏജന്‍സിയുടെ ജീവനക്കാരായ വേങ്ങര ഊരകം നെടുംപറമ്പ് നല്ലാട്ടുതൊടി ഷിബു (31), മഞ്ചേരി മുള്ളമ്പാറ താമരപ്പറമ്പില്‍ മഹിത് (34), കാവനൂര്‍ ഇരുവെട്ടി കൃഷ്ണ കൃപയില്‍ കൃഷ്ണരാജ് (28), കോട്ടയ്ക്കല്‍ ചേങ്ങോട്ടൂര്‍ മങ്കടത്തുംപറമ്പ് ശശിധരന്‍ (32) എന്നിവരാണ് പിടിയിലായത്. ഷിബു ഊരകം പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറും മുസ്ലീംലീഗ് പ്രാദേശിക നേതാവുമാണ്.ഏജന്‍സിയില്‍ നിന്ന് എടിഎമ്മുകളില്‍ പണം നിറക്കുന്നതിനായി ഇന്‍ഡക്‌സും വൗച്ചറും കൈപ്പറ്റിയ ശേഷം എടിഎമ്മുകളില്‍ നിറക്കാതെ തട്ടിപ്പ് നടത്തിയതായി സ്ഥാപനം പരാതി നല്‍ക...
Breaking news, Malappuram

മാർച്ച് തടയാൻ പൊലീസില്ല, സമരക്കാർ താലൂക് ഓഫീസിനുള്ളിൽ കയറി

തിരൂരങ്ങാടി: വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിടുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ തിരൂരങ്ങാടി താലൂക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് തടയാൻ ആവശ്യത്തിന് പൊലീസില്ലാത്തതിനാൽ പ്രവർത്തകർ ഒന്നടങ്കം ഓഫീസിനുള്ളിലേക്ക് കയറി. ഇന്ന് രാവിലെയാണ് സംഭവം. തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലത്തിലെ പ്രവർത്തകർ ആണ് മാർച്ചിൽ ഉണ്ടായിരുന്നത്. 5 പൊലീസുകാർ ആണ് തടയാൻ ഉണ്ടായിരുന്നത്. പോലീസിനെ തള്ളിമാറ്റി പ്രവർത്തകർ ഒഫിസിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ഇവിടെയിരുന്ന് മുദ്രാവാക്യം വിളിച്ചു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു. സംഭവമെല്ലാം കഴിഞ്ഞാണ് സി ഐ, എസ് ഐ എന്നിവരെത്തിയത്. ധർണ പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മാര്ച്ച് അലങ്കോലപ്പെടുത്താൻ പോലീസ് മനപ്പൂർവ്വം ശ്രമിച്ചതായി ലീഗ് നേതാക്കൾ ആരോപിച്ചു. ...
Crime, Malappuram

യുവതിയും കുഞ്ഞും തീ കൊളുത്തി മരിച്ച സംഭവം:ഭർതൃ മാതാവും ഭർതൃ സഹോദരി പുത്രിയും അറസ്റ്റിൽ

തവനൂർ: അയങ്കലത്ത് യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്തൃമാതാവിനെയും അവരുടെ മകളുടെ മകളെയും പോലീസ് അറസ്റ്റുചെയ്തു. അയങ്കലം വടക്കത്തുവളപ്പിൽ ഫാത്തിമ (50), ഫാത്തിമ സഹല (18) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. ഫാത്തിമയുടെ മകൻ ബസ്ബസത്തിന്റെ ഭാര്യ സുഹൈല നസ്‌റിൻ (19), എട്ടുമാസം പ്രായമായ മകൾ ഫാത്തിമ സഹറ എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഗാർഹികപീഡന നിരോധനനിയമം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പൊന്നാനി തഹസിൽദാർ സുരേഷിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ പരിശോധിച്ചു. മലപ്പുറത്തുനിന്നുള്ള ഫൊറൻസിക് വിദഗ്ധരും വിരലടയാളവിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഒന്നരവർഷം മുൻപാണ് ബസ്ബസത...
Crime, Malappuram

ചോക്ലേറ്റ് വ്യാപാരത്തിൻ്റെ മറവിൽ കുഴൽപ്പണം കടത്ത്, തിരൂരങ്ങാടി സ്വദേശികൾ പോലീസിൻ്റെ പിടിയിൽ

തിരൂരങ്ങാടി: തിരൂരങ്ങാടി, വേങ്ങര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആഡംബര വാഹനങ്ങളിൽ ചോക്ലേറ്റ് വ്യാപാരം നടത്തുന്നതിൻ്റെ മറവിൽ കുഴൽ പണം കടത്തുന്ന സംഘത്തിലെ 2 പേർ പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടൻ ഫഹദ് (44), പൂങ്ങാടൻ മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (40) എന്നിവരാണ് പിടിയിലായത്. ഇത്തരത്തിൽ വൻതോതിൽ കുഴൽപ്പണം കടത്തുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് അവർകൾക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായതെന്ന് പോലീസ് പറഞ്ഞു. ചെമ്മാട് വെച്ച് 3128000 രൂപയുമായി പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ ദാസ്, തിരൂരങ്ങാടി എസ് ഐ പ്രിയൻ, എസ് ഐ മോഹൻദാസ്, താനൂർ DySP മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ രൂപീകരിച്ച 5 അംഗ സംഘാങ്ങളായ വിബിൻ, സബറുദ്ദീൻ, ആൽബിൻ, അഭിമന്യു, ജിനീഷ് എന്നിവർ ചേർന്ന് പിടികൂടി. ഇത്തരത്തിൽ കൂടുതൽ ആളുകൾ തിരൂരങ്ങാടിയും വേ...
Crime

ആൺകുട്ടികളെ ഉപയോഗിച്ച് ‘ഹണി ട്രാപ്പ്’; നിലമ്പൂരിൽ 2 പേർ പിടിയിൽ

നിലമ്പൂർ: ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ് നടത്തുന്ന രണ്ട് പേർ നിലമ്പൂർ പോലീസിന്റെ പിടിയിൽ. നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ, മമ്പാട്  ടാണ സ്വദേശി എരഞ്ഞിക്കൽ ഷമീർ  എന്നിവരെയാണ് നിലമ്പൂർ  സി ഐ ടി എസ്  ബിനു  അറസ്റ്റ് ചെയ്തത്. പ്രത്യേകം പരിശീലിപ്പിച്ച കൗമാരക്കാരെയും യുവാക്കളെയും സംഘത്തിൽ കൂട്ടുന്നത് ജംഷീറാണ്.  തുടർന്ന് സാമ്പത്തിക ശേഷിയുള്ള സമൂഹത്തിലെ സ്വീകാര്യതയുള്ളവരെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കു വിളിച്ചു വരുത്തി പ്രത്യേകം പരിശീലിപ്പിച്ച ആൺകുട്ടികളെ കൂടെ നിർത്തി വിഡിയോയും ഫോട്ടോയും എടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടുന്നത്. ഈ സംഘം കെണിയിൽപ്പെടുത്തി മർദിച്ച് ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടി എടുത്ത സംഭവത്തിലെ ഇരയായ ഒരു മധ്യവയസ്‌കൻ  നിലമ്പൂർ പോലിസ് ഇൻസ്‌പെക്ടർ ടി എസ് ബിനുവിന്  നൽകിയ പരാതിയില...
Local news

തിരൂരിൽ നിങ്ങളെ നിരീക്ഷിക്കാൻ ക്യാമറ, നിയമ ലംഘകരും സാമൂഹ്യ ദ്രോഹികളും കുടുങ്ങും

തിരൂർ: മോഷ്ടാക്കളും പിടിച്ചുപറിക്കാരും നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരും മറ്റ് സാമൂഹികവിരുദ്ധരും തിരൂരിലെത്തിയാൽ കുടുങ്ങും. നഗരത്തിൽ രണ്ടിടത്തായി നിരീക്ഷണക്യാമറ വ്യാഴാഴ്ച രാവിലെ കൺതുറക്കും. തിരക്കേറിയ സെൻട്രൽ ജങ്ഷൻ, താഴേപ്പാലം എന്നിവിടങ്ങളിൽ രണ്ടുവീതം സി.സി.ടി.വി. ക്യാമറകളാണ് സ്ഥാപിച്ചത്. ദൃശ്യങ്ങൾ തത്സമയം പോലീസ് സ്റ്റേഷനിലെ സ്ക്രീനിൽ തെളിയും. ക്യാമറ സ്ഥാപിക്കാൻ തീരുമാനമെടുത്തുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം നീളുകയായിരുന്നു. താമസിയാതെ നഗരത്തിലെ ആറു ജങ്ഷനുകളിലായി 15 ക്യാമറകൾ കൂടി സ്ഥാപിക്കും. നഗരത്തിൽ സി.സി.ടി.വി. ക്യാമറകളില്ലാത്തതിനാൽ മോഷ്ടാക്കളുടെ ശല്യം പെരുകിയിരുന്നു. വാഹനമോഷ്ടാക്കളെ പോലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തിരൂർ നഗരസഭയും മാജിക്ക് ക്രിയേഷൻസ് എന്ന കമ്പനിയും തിരൂർ പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്‌. വ്യാഴാഴ്ച രാവിലെ 11-ന് തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ ഉദ്ഘാടനം ...
Crime, Malappuram

‘സുഖമില്ലാതെ കിടപ്പിലാണ്, എടുത്ത പണം ഉടൻ തിരിച്ചു തരും. എനിക്ക് നിന്നെയും നിനക്ക് എന്നെയും അറിയും.’…

മോഷണം നടന്ന വീട്ടിൽ 2 പേജുള്ള കത്തിൽ മോഷ്ടാവിന്റെ ക്ഷമാപണം. ചങ്ങരംകുളം- മോഷണം നടന്ന വീട്ടിൽ രണ്ട് പേജില്‍ ക്ഷമാപണ കുറിപ്പ് എഴുതി വെച്ച്‌ അലമാരയില്‍ നിന്നും പണം കവര്‍ന്നു. കാളാച്ചാല്‍ കാട്ടിപ്പാടം കൊട്ടിലിങ്ങല്‍ ഷംസീറിന്‍റെ വീട്ടില്‍ നിന്നാണ് 67,000 രൂപ മോഷണം പോയത്. മോഷ്ടാവ് എഴുതിയ ക്ഷമാപണ കത്ത് വീടിന് മുന്നില്‍നിന്നാണ് കിട്ടിയത് കത്തിൽ കുറിച്ചിതിങ്ങനെ… “ഷംസീർ.. എന്നെ രക്ഷിക്കണം. ഞാൻ നിന്റെ വീട്ടിൽ നിന്ന് കുറച്ച് പൈസ എടുത്തിട്ടുണ്ട്. ഞാൻ ആരാണെന്ന് പറയുന്നില്ല.. നിനക്ക് എന്നെ അറിയാം. നിനക്ക് എന്നെ മനസിലാവരുത്. ഞാൻ നിന്റെ വീടിന് അടുത്തുള്ള ആളാണ്. പേര് പറയുന്നില്ല. ഞാന്‍ അലമാരയില്‍ നിന്നും എടുത്ത 67000 രൂപ ഉടന്‍ തിരിച്ചു തരും. കുറച്ചു സമയം തരണം. മറ്റാരേയും അറിയിക്കരുത്. താല്‍കാലിക ബുദ്ധിമുട്ടു കാരണമാണ്. സുഖമില്ലാത്ത കാരണം ആശുപത്രിയിൽ പോവാൻ ആണ് പൈസ എടുത്തത്..” ടിപ്പര്‍ ലോറി തൊഴിലാളിയായ ഷംസീ...
Crime

ചെമ്മാട് മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ പ്രതി 16 വർഷത്തിന് ശേഷം പിടിയിൽ

തിരൂരങ്ങാടി- ചെമ്മാട് ബസ് സ്റ്റാൻഡിലെ അൽ നജ മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിലായി. കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളം കക്കാട്ടുമ്മൽ മുജീബ് റഹ്മാൻ (38) ആണ് പിടിയിലായത്. 2005 നവംബർ മസത്തിലായിരുന്നു മോഷണം. മൊബൈലും പണവും കവർന്നിരുന്നു. ഇയാൾ വേറെയും മോഷണ കേസിൽ പ്രതിയാണ്. ഇന്നലെ എസ് ഐ ജയപ്രകാശ്, സി പി ഒ ബിബിൻ എന്നിവർ അറസ്റ്റ് ചെയ്തു. എ എസ് ഐ രഞ്ജിത്താണ് കേസ് അന്വേഷിക്കുന്നത്. ...
Breaking news, Malappuram

ഗൃഹനാഥനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് നാട്ടുകാർ.

എആർ നഗർ. കുന്നുംപുറം വലിയ പീടിക പാലമടത്തിൽ ചെമ്പന്തൊടിക അബ്ദുൽ കലാമിനെ (55) യാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. കാസർകോട് വ്യാപാരി ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. കയ്യിൽ മുറിവേറ്റ പാടുണ്ട്. വീട്ടിൽ ഇന്നലെ ആരുമില്ലായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംശയത്തെ തുടർന്ന് ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തുന്നുണ്ട്. ഇന്നലെ രാത്രി സ്കൂട്ടറിൽ ഇദ്ദേഹം വരുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞെന്നു പോലീസ് പറഞ്ഞു. നേരത്തെ പ്രവാസി ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പുതപ്പും വസ്ത്രങ്ങളും ദൂരെ സ്ഥലത്തു നിന്നാണ് ലഭിച്ചത്. മാത്രമല്ല, ഇദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്നും സ്കൂട്ടറിന്റെ ചാവി ലഭിച്ചെങ്കിലും വണ്ടി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദുരൂഹതയുള്ളതായി നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ...
Breaking news, Crime

11വയസ്സുകാരി മന്ത്രവാദ ചികിത്സയിൽ മരിച്ച സംഭവം: വെള്ളം ജപിച്ച് ഊതിയ ഉസ്താദും പിതാവും അറസ്റ്റില്‍

കണ്ണൂർ: സിറ്റി നാലുവയലിലെ 11 വയസ്സുകാരി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് പിതാവും ഉസ്താദും അറസ്റ്റിൽ. നാലുവയൽ ഹിദായത്ത് വീട്ടിൽ സത്താർ, പള്ളിയിലെ ഉസ്താദായ ഉവൈസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. പനി ബാധിച്ച ഫാത്തിമയ്ക്ക് വ്യാജ ചികിത്സ നൽകിയതിനും വൈദ്യസഹായം നിഷേധിച്ചതിനുമാണ് പിതാവിനെയും ഉസ്താദിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. പനി ബാധിച്ചപ്പോൾ ജപിച്ച് ഊതിയ വെള്ളം നൽകിയതായി ഉസ്താദും കുട്ടിയുടെ പിതാവും മൊഴി നൽകിയിട്ടുണ്ട്. അതേസമയം, പെൺകുട്ടിക്ക് മറ്റുരീതിയിലുള്ള ശാരീരിക ഉപദ്രവം നേരിടേണ്ടിവന്നിട്ടില്ലെന്നും മന്ത്രവാദം നടത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ചയാണ് കണ്ണൂർ സിറ്റി നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിൽ സത്താറിന്റെ മകൾ എം.എ. ഫാത്തിമ പനി ബാധി...
Local news

AIYF നന്നമ്പ്ര വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി

തിരൂരങ്ങാടി: പൊതു ജന സൗകര്യാർത്ഥം വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുക, സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കുക, വില്ലേജ് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുക, അശാസ്ത്രീയ കെട്ടിട നിർമ്മാണത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വില്ലേജിലെ ഏജന്റ് വൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എ.ഐ.വൈ.എഫ് നന്നമ്പ്ര മേഖലാ കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. തിരൂരങ്ങാടി തഹസിൽദാർക്ക് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാതിരുന്നതിനാലാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചതെന്ന് എ.ഐ.വൈ.എഫ് നേതാക്കൾ പറഞ്ഞു തെയ്യാല പെട്രോൾ പമ്പ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് വില്ലേജ് ഓഫീസ് കോംബൗണ്ടിൽ പോലീസ് തടഞ്ഞു. വില്ലേജ് ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടി റവന്യൂ വകുപ്പ് അനുവദിച്ച 25 ലക്ഷം ...
Crime, Local news

പുളിക്കൽ അയ്യപ്പൻ കാവിൽ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ചു, പണം കവർന്നു.

പുളിക്കൽ: അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് പണംമോഷ്ടിച്ചു. പണം എത്രയാണ് നഷ്ടപ്പെട്ടതെന്ന് കണക്കാക്കാൻ പട്ടിയിട്ടിട്ടില്ല. ഞായറാഴ്ച രാവിലെ ദർശനത്തിനെത്തിയ ഭക്തൻ കാണിക്കയർപ്പിക്കാനായി നോക്കിയപ്പോൾ കാണിക്കവഞ്ചി പൊളിച്ചനിലയിൽ കാണുകയായിരുന്നു. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിനുള്ളിലും ഉപദേവ പ്രതിഷ്ഠകൾക്കുമുൻപിലും സ്ഥാപിച്ച മറ്റു കാണിക്കവഞ്ചികളും കുത്തിപ്പൊളിച്ചതായും പണംനഷ്ടപ്പെട്ടതായും കണ്ടെത്തി. ആയുധങ്ങൾ ഉപയോഗിച്ച് ക്ഷേത്രം ഓഫീസിന്റെ വാതിൽ കുത്തിത്തുറക്കാനുള്ള ശ്രമവും നടന്നു. നേരത്തേ രണ്ടുതവണ ഇവിടെ മോഷണം നടന്നിട്ടുണ്ട്. ക്ഷേത്രക്കമ്മിറ്റി കൊണ്ടോട്ടി പോലീസിൽ പരാതി നൽകി. ക്ഷേത്രക്കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. മലപ്പുറത്തുനിന്ന് വിരലടയാള വിദ്ധഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്...
Local news

മികച്ച സംവിധായകനായ മുസ്തഫയെ ആദരിച്ചു

തേഞ്ഞിപ്പലം: മികച്ച നവാഗതസംവിധായകനുള്ള സംസ്ഥാന അവാർഡ്നേടിയ മുഹമ്മദ്മുസ്തഫ കേരളത്തിൽ നിന്നാദ്യമായ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻറെ അതി ഉത്കൃഷ്ട സേവാപതക് നേടിയ സത്യനാഥൻ മനാട്ട് എന്നിവരെ തേഞ്ഞിപ്പലത്തെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ വോയ്സ്ഓഫ് തേഞ്ഞിപ്പലം ആദരിച്ചു. പ്രശസ്ത സിനി ആർട്ടിസ്റ്റ് വിനോദ്കോവൂർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങൾ നല്കി. പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോൻ മുഖ്യാഥിതി ആയിരുന്നു. അഡ്വ.കെ.ടി.വിനോദ്കുമാർ അധ്യക്ഷതവഹിച്ച ചടങ്ങിന്സരജീഷ് ചേളാരി സ്വാഗതം പറയുകയും എം.എം. ബഷീർ നന്ദിരേഖപ്പെടുത്തുകയും ചെയ്തു.മിമിക്രികലാകാരനായ ബിജേഷ് ചേളാരി , സംസ്ഥാന അമച്വർ ബോക്സിംഗ് താരങ്ങളായഗംഗാപ്രമോദ്, സിദ്ധാർത്ഥ് രാജേഷ്, അർഷാദ്, രാഹുൽ, സിദ്ധാർത്ഥ്.എന്നിവരെയും ഹോട്ടൽ ലേ കാഞ്ചീസ്, കോഹിനൂരിൽ വച്ചു നടന്ന ചടങ്ങിൽ ആദരിച്ചു. ...
Malappuram

ബായാർ തങ്ങളെന്ന വ്യാജേന ചികിത്സയുടെ പേരിൽ അര കോടി രൂപ തട്ടിയ യുവാവ് പിടിയിൽ

കോട്ടയ്ക്കൽ: വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആത്മീയ ചികിത്സക്ക് സുഹൃത്തിൽനിന്ന് പലപ്പോഴായി 55 ലക്ഷം തട്ടിയെന്ന പരാതിയിൽ യുവാവിനെ അറസ്റ്റുചെയ്തു. തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിനു സമീപത്തെ അരീക്കൻപാറയിൽ മർഷൂക്ക് (35) ആണ് പിടിയിലായത്. ഇന്ത്യനൂരിലെ മുളഞ്ഞിപ്പുലാൻ വീട്ടിൽ അർഷാക്ക് (26) ആണ് പരാതിക്കാരൻ. ഇരുവരും സുഹൃത്തുക്കളായിരുന്നു. അർഷാക്കിന്റെ വീട്ടിലെ ചില പ്രശ്‌നങ്ങൾ പരിഹരിക്കാനും ബിസിനസിൽ അഭിവൃദ്ധിയുണ്ടാക്കാനും സഹായം വാഗ്‌ദാനംചെയ്ത് മർഷൂക്ക് എത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രസിദ്ധ ആത്മീയ ചികിത്സകനായ കാടാമ്പുഴയിലെ ബായാർ തങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കാമെന്നും മർഷൂക്ക് പറഞ്ഞിരുന്നു. ബായാർ തങ്ങളാണെന്നു പറഞ്ഞ് ഫോണിലൂടെ സംസാരിച്ചും വാട്‌സാപ്പിൽ ചാറ്റ്ചെയ്തും പലപ്പോഴായി 55 ലക്ഷം രൂപയോളം വാങ്ങി വഞ്ചിച്ചുവെന്നാണ് അർഷാക്കിന്റെ പരാതി. കോടതിയിൽ ഹാജരാക്കിയ മർഷൂക്കിനെ റിമാൻഡ്ചെയ്ത് മഞ്ചേരി...
Breaking news, Malappuram

കോളജ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമം, പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കൊണ്ടോട്ടി കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. വീട്ടില്‍ നിന്ന് കോളജിലേക്ക് പോകാന്‍ കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ പകല്‍ 12.45-ഓടെയാണ് സംഭവം. 21-കാരിയെ അക്രമി വയലിലേക്ക് വലിച്ചുകൊണ്ടുപോയി. കുതറി രക്ഷപ്പെട്ട വിദ്യാര്‍ഥിനി തൊട്ടടുത്ത വീട്ടില്‍ അഭയം തേടി. ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്നയാള്‍ വിദ്യാര്‍ഥിനിയെ കീഴ്പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു പിടിച്ചുവലിച്ചു. കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പ്പിച്ചു. ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരങ്ങളിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.പ്രതിയെന്ന...
Kerala

കണ്ണൂരിൽ സ്കൂൾ ശുചീകരണത്തിനിടെ ബോംബ് ലഭിച്ചു.

സ്‌കൂളില്‍നിന്ന് കണ്ടെത്തിയ ബോംബുകള്‍      കണ്ണൂർ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ ശുചീകരിക്കുന്നതിനിടെ നാടൻ ബോംബുകൾ കിട്ടി. ആറളം ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് നാടൻബോംബുകൾ കണ്ടെത്തിയത്. ശുചീകരണത്തിനിടെ പെൺകുട്ടികളുടെ ശൗചാലയത്തിൽനിന്നാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസും ബോംബ് സ്ക്വാഡും ചേർന്ന് ബോംബുകൾ നിർവീര്യമാക്കി. ക്ലാസുകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി സ്കൂൾ വൃത്തിയാക്കുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. തുടർന്ന് അധികൃതർ ആറളം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കണ്ണൂരിൽനിന്നുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി. കണ്ടെത്തിയ ബോംബുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നാണ് പോലീസ് പറയുന്നത്. സ്കൂൾ പരിസരത്തും സമീപപ്രദേശങ്ങളിലും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വിശദമായ പരിശോധന നടത്തി. ...
Malappuram

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട തിരൂരങ്ങാടി സ്വദേശി ആയ കാമുകനെ തേടി കാസർകോട് സ്വദേശിനി എത്തി. കാമുകന് ഭാര്യയും 3 മക്കളും.

ഭർതൃമതിയായിരുന്ന യുവതി വിവാഹ മോചനം നേടിയാണ് വന്നത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയാണ് കാസര്‍കോട് സ്വദേശിനി തിരൂരങ്ങാടിയിലെത്തിയത്. പന്താരങ്ങാടി സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായിരുന്നു. ഭര്‍തൃമതിയായ യുവതി ഇതിനിടെ വിവാഹ മോചനം നേടി. യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി തിരൂരങ്ങാടിയില്‍ വരികയായിരുന്നു. യുവാവിന് ഭാര്യയും 3 മക്കളുമുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കളും പിന്നാലെ എത്തി. യുവതിയെ പിന്തിരിപ്പിച്ച് പിന്നാലെ കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടിലാണ്. സാമ്പത്തിക ശേഷിയുള്ള യുവതിയില്‍ നിന്നും യുവാവ് ബിസിനസിനെന്ന പേരില്‍ പണം വാങ്ങിയതായും ബന്ധുക്കള്‍ പറയുന്നു.യുവതിയെ ഒടുവില്‍ പൊലീസ് മഹിള മന്ദിരത്തിലാക്കിയിരിക്കുകയാണ്. യുവാവ് വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതായും അറിയുന്നു. ...
Local news

കൊളപ്പുറത്ത് സാനിറ്ററി കടയിൽ മോഷണം, മോഷ്ടാവിന്റ ദൃശ്യം സി സി ടി വിയിൽ

എ.ആർ നഗർ: കൊളപ്പുറത്ത് കാടേങ്ങൽ സാനിറ്ററി ഹൗസ്സിലാണ് മോഷണം നടന്നത്. പിൻവശത്തെ വാതിലുകൾ കമ്പിപ്പാര ഉപയോഗിച്ച് തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. വാട്ടർ ടാപ്പ്, കോപ്പർ, ഫാൻ എന്നിവ കവർന്നിട്ടുണ്ട്. മോഷണം നടന്നത് അറിയാതിരിക്കാൻ പെട്ടി അവിടെ തന്നെ വെച്ചിരിക്കുകയാണ്. സി സി ടി വി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. കാടേങ്ങൽ അബ്ദുല്ഖാദരിന്റേത് ആണ് കട. ...
error: Content is protected !!