Tag: Ponnani

ഭാഗ്യത്തിന്റെ കടലാസുമായി മണികണ്ഠനും സുന്ദരിയും വീണ്ടും വരും മുച്ചക്ര സ്‌കൂട്ടറില്‍
Feature

ഭാഗ്യത്തിന്റെ കടലാസുമായി മണികണ്ഠനും സുന്ദരിയും വീണ്ടും വരും മുച്ചക്ര സ്‌കൂട്ടറില്‍

പൊന്നാനി : പൊന്നാനിയിലെ ഭാഗ്യാന്വേഷികള്‍ക്ക് മുന്നില്‍ ഭാഗ്യത്തിന്റെ കടലാസുമായി മണികണ്ഠനും സുന്ദരിയും ഇനിയും സ്‌കൂട്ടറിലെത്തും. ഭാഗ്യം വിറ്റ് ജീവിക്കുന്ന മാറഞ്ചേരി മുക്കാല സ്വദേശി മണികണ്ഠനും ഭാര്യ സുന്ദരിയും നിര്‍ഭാഗ്യത്തിന്റെ ചുഴിയിലായിരുന്നു ഏതാനും നാളുകള്‍. ഭിന്നശേഷിക്കാരനായ മണികണ്ഠന്‍ ലോട്ടറി വില്‍പ്പന നടത്തിയാണ് ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. ഭര്‍ത്താവിന് സഹായമായി ഭാര്യ സുന്ദരിയും എപ്പോഴും കൂടെ കാണും. അടുത്തിടെ ഇവരുടെ മുച്ചക്ര സ്‌കൂട്ടര്‍ നന്നാക്കാനാവാത്ത വിധം തകരാറിലായതാണ് ഇവരുടെ ഉപജീവനമാര്‍ഗത്തിന് വിലങ്ങു തടിയായി മാറിയത്. പുതിയ സ്‌കൂട്ടര്‍ ലഭിക്കാന്‍ പലയിടങ്ങളിലും കയറിയിറങ്ങിയെങ്കിലും നേരത്തെ സ്‌കൂട്ടര്‍ ലഭിച്ച കാരണത്താല്‍ പരിഗണിച്ചില്ല. ഇതിനെ തുടര്‍ന്നാണ് പൊന്നാനിയിലെ താലൂക്ക്തല അദാലത്തില്‍ ആവശ്യവുമായി മണികണ്ഠനും ഭാര്യയും മന്ത്രി വി. അബ്ദുറഹിമാന് മുന്നിലെത്തുന്നത്. ഇവര...
Education

അറിവും അവബോധവും പകർന്ന് വനിതാ ശിശു വികസന വകുപ്പ് സ്റ്റാൾ

പൊന്നാനി : സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് സജ്ജീകരിച്ച ജില്ലാതല പ്രദർശന വിപണന മേളയിൽ വനിതകൾക്കും കുട്ടികൾക്കുമായുള്ള സേവനങ്ങളും പദ്ധതികളും വിശദീകരിച്ച് വനിതാ ശിശു വികസന സംരക്ഷണ വകുപ്പിന്റെ സ്റ്റാൾ. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിൽ പ്രതികരിക്കാൻ സഹായിക്കുന്ന നിയമവശങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. സ്ത്രീകളുടെ തൊഴിൽ അവകാശങ്ങൾ, അവയുടെ നിയമപരിരക്ഷ, പോരായ്മകൾ, തുടങ്ങിയവയെ കുറിച്ച് സ്റ്റാളിൽ ഐ.സി.ഡി.എസ് പ്രതിനിധികൾ വിശദീകരിച്ചു നൽകുന്നു. പി.എം.എം.വി.വൈ, മാതൃവന്ദനയോജന, മംഗല്യ സ്‌കീം, പടവുകൾ, വനിത ഗൃഹനാഥയായുള്ള കുടുംബത്തിനുള്ള ധനസഹായം, ശിഖ, ന്യൂട്രീഷൻ മിഷന്റെ ഭാഗമായുള്ള ന്യൂട്രീഷൻ ക്ലിനിക്, അനീമിയ ക്ലിനിക്, പൊൻവാക്ക് മുതലായ സേവനങ്ങളെ കുറിച്ച് സ്റ്റാളിൽ എത്തുന്നവർക്ക് വിശദീകരിച്ചു നൽകുന്നുണ്...
Information

സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികം: ‘എന്റെ കേരളം’ പ്രദര്‍ശന- വിപണന മേളയ്ക്ക് പൊന്നാനിയില്‍ തുടക്കമായി

പൊന്നാനി : സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന- വിപണന- സേവന മേളയ്ക്ക് പൊന്നാനി എ.വി സ്‌കൂള്‍ മൈതാനത്ത് ലളിതമായ ചടങ്ങുകളോടെ തുടക്കമായി. താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മൗനപ്രാര്‍ത്ഥനയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. പി. നന്ദകുമാര്‍ എം.എല്‍.എ എക്സിബിഷന്‍ പവലിയന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.ചടങ്ങില്‍ പൊന്നാനി നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍, ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈര്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, പൊന്നാനി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രജീഷ് ഊപ്പാല, നഗരസഭാ കൗണ്‍സിലര്‍ ശ്രീകല ചന്ദ്രന്‍, പെരുമ്പടപ്പ് ഗ്രാമ...
Health,, Information

വാര്‍ഡ്തല ആരോഗ്യ കേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്

പൊന്നാനി : വാര്‍ഡ്തല ആരോഗ്യ കേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്.പൊന്നാനി മാതൃ ശിശു ആശുപത്രിയിലെ മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റിന്റെയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി . സംസ്ഥാനത്തെ 451 സബ് സെന്ററുകളെയാണ് തദ്ദേശ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളുടെ ജനകീയ ആരോഗ്യ കേന്ദ്രമായി മാറ്റുക. ഇവിടെ ഹെല്‍ത്ത് ക്ലബ്ബ്, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. ഒരു പ്രദേശത്തിന്റെ ആരോഗ്യ കാര്യങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയെന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാട്. അതത് ജനകീയ കേന്ദ്രങ്ങള്‍ ഇത്തരം ജനകീയ ആരോഗ്യ പരിപാലന ഇടങ്ങളായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പ്രസവ സമയത്തും, തുടര്‍ന്നും അമ്മക്കൊപ്പം മറ്റൊരു കെയര്‍ ടേക്കറെക്കൂടി അനുവദിക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച സഖി പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപി...
Information

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വരവറിയിച്ച് പ്രദര്‍ശന വാഹനവും ഫ്‌ലാഷ് മോബും

പൊന്നാനി : എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ പ്രദര്‍ശന വാഹന, ഫ്‌ലാഷ് മോബ് സംഘം പ്രയാണം ആരംഭിച്ചു. പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് വീണാ ജോര്‍ജ്ജ് പ്രയാണം ഫ്‌ലാഗ് ഓഫ് ചെയ്തു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പ്രദര്‍ശന വാഹന, ഫ്‌ലാഷ് മോബ് പ്രയാണം സംഘടിപ്പിക്കുന്നത് . അണ്‍നോണ്‍ ക്രു സ്റ്റുഡിയോ ഫോര്‍ ആര്‍ട്ടിസ്റ്റിന്റെ നേതൃത്വത്തില്‍ പത്തോളം പേരടങ്ങുന്ന സംഘമാണ് മേളയുടെ പ്രചരണാര്‍ത്ഥം ഫ്‌ലാഷ് മോബ് അവതരിപ്പിക്കുന്നത്. തുടര്‍ന്ന് എല്‍.ഇ.ഡി വാള്‍ പ്രദര്‍ശനവും നടക്കും. ആദ്യ ദിനം പൊന്നാനിയിലെ വിവിധ യിടങ്ങളില്‍ പ്രയാണം നടത്തിയ .സംഘം രണ്ടാം ദിനം തിരൂര്‍, താനൂര്‍ മേഖലയില്‍ പ്രകടനം നടത്തി. തിരൂര്‍ ബസ് സ്റ്റാന്റ്, പടിഞ്ഞാറെക്കര ബീച്ച് പാര്‍ക്ക്, ഉണ്യാല്...
Information

പൊന്ന് വിളയും പൊന്നാനി വളം ; ജൈവവള യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പൊന്നാനി : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാര്‍ഷിക പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന 'പൊന്ന് വിളയും പൊന്നാനി വളം' എന്ന പദ്ധതിയുടെ ഉദ്ഘാടനം ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ നിര്‍വഹിച്ചു. നടുവട്ടം ക്ഷീരസംഘത്തിന്റെ സഹകരണത്തോടെയാണ് 'ജൈവാമൃതം' എന്ന പേരില്‍ നടുവട്ടം കരുവാട്ട്മന എസ്റ്റേറ്റ് പരിസരത്ത് ജൈവവള നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചത്. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് പുറമെ ചാണകത്തില്‍ നിന്നും അധിക വരുമാനം ലഭ്യമാക്കുക, മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുന്ന രാസവളങ്ങള്‍ക്ക് പകരം പ്രാദേശികമായി ജൈവവളം ലഭ്യമാക്കുക എന്നീ ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുല്‍ മജീദ് കഴുങ്കില്‍, അസ്ലം തിരുത്തി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.പി. മോഹന്‍ദാസ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ ദിലീ...
Feature, Information

മാലിന്യമുക്ത നഗരസഭ ; ബയോബിന്‍ വിതരണം ചെയ്തു

പൊന്നാനി : മാലിന്യമുക്ത നഗരസഭയുടെ ഭാഗമായി പൊന്നാനി നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ബായോബിന്നുകള്‍ വിതരണം ചെയ്തു. നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം. നഗരസഭാ ഓഫീസില്‍ നടന്ന വിതരണോദ്ഘാടനം അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നായി 955 പേര്‍ക്കാണ് ബിന്‍ നല്‍കുന്നത്. 3080 രൂപ വില വരുന്ന ബയോബിന്നിന് പത്ത് ശതമാനം തുകയാണ് ഗുണഭോക്തൃ വിഹിതമായി ഈടാക്കുന്നത്. ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥന്‍, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീനാ സുദേശന്‍, കൗണ്‍സിലര്‍മാരായ പി.വി അബ്ദുള്‍ ലത്തീഫ്, അശോകന്‍, കെ.വി ബാബു, ഷാഫി, അഡ്വ. ബിന്‍സി ഭാസ്‌കര്‍, ബീവി, ഷഹീറാബി, ക്ലീന്‍ സിറ്റി മാനേജര്‍ സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ...
Information

അമിത തിരക്കും വാഹനാപകടങ്ങളും ; പൊന്നാനി നിളയോര പാതയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും

പൊന്നാനി നിളയോര പാതയില്‍ അടിയന്തര നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ പി.നന്ദകുമാര്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായി. ഹാര്‍ബര്‍ പാലം തുറന്ന് കൊടുത്താല്‍ ഉണ്ടായേക്കാവുന്ന അമിത തിരക്ക് കൂടി മുന്നില്‍ കണ്ടാണ് നിയന്ത്രണം. കൂടാതെ അടുത്തിടെ നിരവധി പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെടുന്നത്. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് എം.എല്‍.എ നഗരസഭാ ട്രാഫിക് ക്രമീകരണ സമിതി യോഗം വിളിച്ചുചേര്‍ത്തത്. യാത്രാ വാഹനങ്ങളല്ലാത്ത മുഴുവന്‍ ചരക്ക് വാഹനങ്ങള്‍ക്കും നിളയോര പാതയില്‍ പ്രവേശനം നിരോധിക്കാന്‍ യോഗത്തില്‍ ധാരണയായി. ഇതിന്റെ ഭാഗമായി അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കൂടാതെ ഇടവിട്ട് സ്പീഡ് ബ്രേക്കറുകളും ഡിവൈഡറുകളും സ്ഥാപിക്കും. വാഹനങ്ങള്‍ക്ക് നിളയോര പാതയില്‍ സ്പീഡ് ലിമിറ്റ് നിശ്ചയിച്ച് പ്രദര്‍ശിപ്പിക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്യും. പെരുന്നാളടക്കമുള്ള വിശേഷ ദിവസങ്ങളില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണ...
Information

പൊന്നാനി നിളയോര പാത, ഹാര്‍ബര്‍ പാലം ഉദ്ഘാടനം ; സ്വാഗത സംഘം രൂപീകരിച്ചു

പൊന്നാനി : പൊന്നാനി നിളയോര പാതയുടെയും ഹാര്‍ബര്‍ പാലത്തിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് എ.വി ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്വാഗത സംഘം രൂപീകരണ യോഗം ചേര്‍ന്നു. പി. നന്ദകുമാര്‍ എം.എല്‍.എ രക്ഷാധികാരിയും നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം ചെയര്‍മാനായും റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറെ കണ്‍വീനറായും തിരെഞ്ഞെടുത്തു. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം, ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥന്‍, കെ.ആര്‍.എഫ്.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ലിയ, റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മനീഷ, യു.എല്‍.സി.സി പ്രതിനിധി അമീന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. ഏപ്രില്‍ 25ന് വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് പൊന്നാനി നിളയോരപാതയുടെയും ഹാര്‍ബര്‍ പാലത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പി. ന...
Information

മന്ത്രിസഭാ വാര്‍ഷികം: ജില്ലാതല ആഘോഷങ്ങള്‍ക്ക് വേദിയാകാന്‍ ഒരുങ്ങി പൊന്നാനി

ഒരാഴ്ച നീളുന്ന സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് വേദിയാകാന്‍ ഒരുങ്ങി പൊന്നാനി എ.വി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. കായിക - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ സംഘാടക സമിതി യോഗം പുരോഗതി വിലയിരുത്തി. പൊന്നാനി എ.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെയ് 4 മുതല്‍ 10 വരെയായി നടക്കുന്ന എന്റെ കേരളം മെഗാ മേളയോടനുബന്ധിച്ച് ഒരുക്കേണ്ട പ്രദര്‍ശന - വിവണന സ്റ്റാളുകള്‍, ഭക്ഷ്യ മേള, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. 'യുവതയുടെ കേരളം' എന്നതാണ് ഇക്കുറി മേളയുടെ പ്രധാന തീം. ഒപ്പം 'കേരളം ഒന്നാമത് എന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒരു ഉപതീമും ഉണ്ടായിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് വിവിധ സര്‍ക്...
Information

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടി : ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരാഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നു

പൊന്നാനി : ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നു. ഏപ്രില്‍ 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി കേന്ദ്രം ഉദ്ഘാടനം ചെയ്യും. സെന്റര്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പി.നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. നിരവധി രോഗികള്‍ ആശ്രയിക്കുന്ന പൊന്നാനി ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ കൂടി ഭാഗമായാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രിയിലെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. നിലവില്‍ സ്ഥലപരിമിതിയുള്ള കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സ്ഥലസൗകര്യം ഒരുക്കുന്ന തരത്തിലാണ് ക്രമീകരണ പ്രവൃത്തികള്‍ നടത്തിയത്. ആശുപത്രി ലാബ്, ഫാര്‍മസി, പ്രവേശന കവാടം എന്നിവ ക്രമീകരിച്ചു. നാഷണല്‍ ഹെല്‍...
Information

വയോജന സൗഹൃദ നഗരസഭയുടെ ഭാഗമായി കട്ടില്‍ വിതരണം ചെയ്തു

പൊന്നാനി : വയോജന സൗഹൃദ നഗരസഭയുടെ ഭാഗമായി പൊന്നാനി നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം കട്ടിലുകള്‍ വിതരണം ചെയ്തു. പൊന്നാനി നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം. നഗരസഭാ ഓഫീസില്‍ നടന്ന വിതരണോദ്ഘാടനം അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നുമായി 60 വയസ് കഴിഞ്ഞ 255 പേര്‍ക്കാണ് സൗജന്യമായി കട്ടില്‍ നല്‍കുന്നത്. 11,09,250 രൂപയാണ് നഗരസഭ പദ്ധതിക്കായി നീക്കിവെച്ചത്. കേരള സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡാണ് കട്ടിലുകള്‍ നിര്‍മിച്ച് നല്‍കുന്നത്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷീനാ സുദേശന്‍, ഒ.ഒ ഷംസു, കൗണ്‍സിലര്‍മാരായ കെ.ഗിരീഷ് കുമാര്‍, മഞ്ചേരി ഇക്ബാല്‍, സി.വി സുധ, ബീവി, കെ.വി ബാബു, ഷാഫി, ഷാലി പ്രദീപ്, കെ.രാധാകൃഷ്ണന്‍, നഗരസഭാ സെക്രട്ടറി എസ്. സജി റൂന്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ പി.പി മോ...
Feature, Information

ഇനി നിളയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം ; പൊന്നാനി ഹാര്‍ബര്‍ പാലം ഉദ്ഘാടനം 25ന്

പൊന്നാനി : ടൂറിസം, ഗതാഗത രംഗങ്ങളില്‍ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി ഹാര്‍ബര്‍ പാലം (കര്‍മ പാലം) ഏപ്രില്‍ 25ന് വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നിളയോര പാതയെയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ 330 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. പാലം തുറക്കുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുന്നതിനൊപ്പം നിളയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാനും സാധ്യമാകും. 12 മീറ്ററോളം വീതിയുള്ള പാലത്തില്‍ രണ്ട് മീറ്റര്‍ വീതിയിലുള്ള കൈവരിയോടുകൂടിയ നടപ്പാതയുമുണ്ട്. ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും സമീപ റോഡു...
Information

പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് പൊന്നാനി മാതൃക

പൊന്നാനി: പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് പുതിയ മാതൃകയുമായി പൊന്നാനി നഗരസഭ. അടുക്കള തോട്ടമൊരുക്കാന്‍ മണ്‍ചട്ടിയില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. പൊന്നാനി നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതി പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഈശ്വരമംഗലത്തുള്ള നഗരസഭാ മുനിസിപ്പല്‍ നഴ്സറിയില്‍ നടന്ന വിതരണോദ്ഘാടനം നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. 15 മണ്‍ചട്ടികളിലുള്ള പച്ചക്കറി തൈകള്‍, ആവശ്യമായ ജൈവ വളം എന്നിവയടങ്ങുന്ന യൂണിറ്റാണ് വിതരണം ചെയ്യുന്നത്. 15 മണ്‍ചട്ടികള്‍ക്ക് പുറമെ വെണ്ട, മുളക്, തക്കാളി, വഴുതന തുടങ്ങിയവയുടെ തൈകളും യൂണിറ്റില്‍ ഉള്‍പ്പെടും. നഗരസഭയിലെ വിവിധ വാര്‍ഡുകളിലായി 900 കുടുംബങ്ങള്‍ക്ക് വിതരണത്തിനായി 13.5 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. 1500 രൂപ വിലവരുന്ന ഒരു യൂണിറ്റിന് 375 രൂപയാണ് ഗുണഭോക്തൃവിഹിതം. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ...
Health,, Information

ഭക്ഷ്യ ഉത്പാദന വിതരണ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന ; പോരായ്മകള്‍ കണ്ടെത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കി

പൊന്നാനി : പൊന്നാനി നഗരസഭാ ആരോഗ്യ വിഭാഗവും പൊന്നാനി ഫുഡ് സേഫ്റ്റി വിഭാഗവും സംയുക്തമായി പൊന്നാനി നഗരസഭാ പരിധിയിലെ ഹോട്ടലുകള്‍, ഇറച്ചിക്കടകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ഉപ്പിലിട്ട ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ പോരായ്മകള്‍ കണ്ടെത്തിയ സഫ ഹോട്ടല്‍, നിളയോരപാതയിലുള്ള ഉപ്പിലിട്ട ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നല്‍കി. മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. വൃത്തിഹീനവും ശുദ്ധിയില്ലാത്തതുമായ വെള്ളമുപയോഗിച്ചുള്ള സോഡ, കുലുക്കി സര്‍ബത്ത് മുതലായവയുടെ വില്‍പ്പന നഗരസഭാ പരിധിയില്‍ നിരോധിച്ചു. പൊന്നാനി നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ പി.വി സുബ്രഹ്‌മണ്യന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ വിനീത, നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ...
Feature, Information

‘പുനര്‍ഗേഹം’ ഖര-ദ്രവ്യ സംസ്‌കരണ പ്ലാന്റ്; നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു

പൊന്നാനി ഹാര്‍ബറിലെ പുനര്‍ഗേഹം ഭവന സമുച്ചയത്തിലെ ഖര-ദ്രവ്യ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ പ്രധാന ടാങ്കിന്റെ നിര്‍മ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 1.57 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി ഒരുങ്ങുന്നത്. മല്‍സ്യ തൊഴിലാളി കുടുംബങ്ങള്‍ക്കായി പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 128 ഫ്‌ലാറ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറിയിരുന്നെങ്കിലും മലിനജലം കൃത്യമായി ഒഴുകി പോകാനും മാലിന്യം സംസ്‌കരിക്കാനും സൗകര്യമുണ്ടായിരുന്നില്ല. സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഫിഷറീസ് ഫ്‌ലാറ്റിലെ താമസക്കാരായ മല്‍സ്യതൊഴിലാളികളുടെ പ്രധാന പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും. ഫ്‌ലാറ്റിലെ ടാങ്കുകളിലെ ഖര-ദ്രവ്യ മലിനജലം വിവിധ ഘട്ടങ്ങളിലൂടെ പ്രത്യേക ടാങ്കിലേക്ക് മാറ്റി ശുദ്ധീകരിച്ച് പുനരുപയോഗിക്കാവുന്ന തരത്തിലാണ് നിര്‍മാണം. എം.ബി.ബി...
Culture, Information

മത്സ്യഗ്രാമമാകാന്‍ ഒരുങ്ങി പൊന്നാനി: തീരദേശ വികസനത്തിന് 24.44 കോടിയുടെ അനുമതി

ജില്ലയിലെ പ്രധാന മത്സ്യബന്ധന പ്രദേശമായ പൊന്നാനിയില്‍ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുന്നു. 24.44 കോടിയുടെ മീന്‍പ്പിടുത്ത തുറമുഖ വികസനത്തിനാണ് പൊന്നാനിയില്‍ അനുമതിയായത്. ഏഴു കോടിയുടെ മത്സ്യ ഗ്രാമം പദ്ധതി, 18.7 കോടിയുടെ ഹാര്‍ബര്‍ വികസനം, അഴിമുഖത്തെ മണല്‍ത്തിട്ടകള്‍ നിക്കം ചെയ്ത് ആഴം കൂട്ടുന്നതിന് 6.37 കോടി എന്നിവക്കാണ് തുക അനുവദിച്ചത്. പൊന്നാനി എം.ഇ.എസ് കോളജിന് പിറകുവശത്തെ സ്ഥലത്താണ് മത്സ്യഗ്രാമമൊരുക്കുക. മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി കളിസ്ഥലം, വയോധികരുടെ ആരോഗ്യസംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനുമായി പാര്‍ക്ക്, വിശ്രമ സ്ഥലവും ഓഡിറ്റോറിയവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. വിശദമായ പദ്ധതി തയ്യാറാക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.പി. നന്ദകുമാര്‍ എം.എല്‍.എയുടെ ഇട...
Information, Politics

സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം; ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള മെയ് 4 മുതല്‍ പൊന്നാനിയില്‍

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'എന്റെ കേരളം - മെഗാ പ്രദര്‍ശന വിപണന മേള' മെയ് 4 മുതല്‍ 10 വരെ പൊന്നാനി എ.വി ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കും. മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നൂറോളം സ്റ്റാളുകളും 100 ലധികം വിപണന സ്റ്റാളുകളും സജ്ജീകരിക്കും. ഏഴ് ദിവസങ്ങളിലും സെമിനാറുകള്‍, ചര്‍ച്ചാ വേദികള്‍, സാംസ്‌കാരിക- കലാ പരിപാടികള്‍ തുടങ്ങിയവയും നടക്കും. ആഘോഷ പരിപാടികളുടെ ആലോചനാ യോഗവും ജില്ലാതല സംഘാടക സമിതി രൂപീകരണവും കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്നു. യുവതയുടെ കേരളം' എന്നതാണ് ഇക്കുറി മേളയുടെ പ്രധാന തീം. ഒപ്പം 'കേരളം ഒന്നാമത് എന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒരു ഉപതീമും...
Information

മലപ്പുറത്ത് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവും യുവതിയും പിടിയില്‍

മലപ്പുറം : പൊന്നാനിയില്‍ 4 സെന്റ് ഭൂമിയും അതില്‍ വീടും സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതിയും യുവാവും അറസ്റ്റില്‍. പൊന്നാനി സ്വദേശികളായ സക്കീന, അബ്ദുള്‍സലിം എന്നിവരെയാണ് പൊന്നാനി സി ഐ അറസ്റ്റ് ചെയ്തത്. ഇരുപത് ലക്ഷം രൂപയാണ് ഇവര്‍ പലരില്‍ നിന്നായി തട്ടിയെടുത്തത്. പൊന്നാനി തീരപ്രദേശം കേന്ദ്രീകരിച്ചായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്. 4 സെന്റ് ഭൂമിയും അതില്‍ വീടും സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്നും ഭൂമിയുടെ രജിസ്ട്രേഷന്‍ ഫീസ് 7500 രൂപ മാത്രം അടച്ചാല്‍ മതിയെന്നുമായിരുന്നു പ്രതികള്‍ വാഗ്ദാനം ചെയ്തിരുന്നത്. തുടര്‍ന്ന് പാവപ്പെട്ട നിരവധി പേര്‍ ഇവര്‍ക്ക് 7500 രൂപ നല്‍കി. സക്കീനയാണ് തുക വാങ്ങിയിരുന്നത്. ഈ തുക അബ്ദുള്‍ സലാമിന് ഏല്‍പ്പിച്ചു. വീടും സ്ഥലവും കിട്ടാതായതതോടെ നടത്തിയ അന്വേഷണത്തിലാണ് ഇത് തട്ടിപ്പാണെന്ന് വ്യക്തമായത്. ...
Accident

മകനോടൊപ്പം ബൈക്കിൽ പോയ വീട്ടമ്മ കാറിടിച്ചു മരിച്ചു

പൊന്നാനി: ബിയ്യത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഈശ്വരമംഗലം കുമ്പളത്ത് പടി കല്ലൂർ സുലോചനയാണ് (67) മരിച്ചത്. ഇന്ന് രാവിലെ 10 മണിക്കാണ് അപകടം.
Malappuram

ഭിന്നശേഷിക്കാര്‍ക്ക് ജില്ലാപഞ്ചായത്ത് പവര്‍ ഇലക്ട്രിക്ക് വീല്‍ ചെയര്‍ നൽകുന്നു; 7 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 75 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് പവര്‍ ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ വിതരണം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നു. ഇതിന്റെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നന് ജില്ലയിലെ 7 കേന്ദ്രങ്ങളില്‍  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി അഞ്ച് മുതല്‍ 12 വരെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതലാണ് ക്യാമ്പ്.തിയതി, സ്ഥലം,  ബ്ലോക്കുകള്‍ എന്നീ ക്രമത്തില്‍ ജനുവരി അഞ്ച്, മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പെരിന്തല്‍മണ്ണ, മങ്കട ബ്ലോക്കുകള്‍. ആറിന് മൂത്തേടം പഞ്ചായത്ത്, നിലമ്പൂര്‍ ബ്ലോക്ക്. ഏഴിന് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, അരീക്കോട് ബ്ലോക്ക്. ഒമ്പതിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, വേങ്ങര, തിരൂരങ്ങാടി, താനൂര്‍ ബ്ലോക്കുകള്‍. ജനുവരി 10 കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, പൊന്നാനി, പെരുമ്പടപ്പ്, തിരൂര്‍, കുറ്റിപ്പുറം ബ്ലോക്...
Malappuram

തീരദേശത്തെ ആദ്യ ഡോക്ടറായി സുൽഫത്ത്

പൊന്നാനി : തീരദേശത്തെ ആദ്യ ഡോക്ടറായി സുൽഫത്ത്. അഭിമാന നിമിഷമാണിത്. തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്നുള്ള ആദ്യ ഡോക്ടറായി സുൽഫത്ത് മാറി. പക്ഷേ, സുൽഫത്തിന്റെ സന്തോഷത്തിനടിസ്ഥാനം ഇതുമാത്രമല്ല. തന്നെപ്പോലുള്ള നിർധന കുടുംബത്തിലെ കുട്ടികൾക്ക് പഠനവഴിയൊരുക്കാൻ താൻ നിമിത്തമായി എന്നതുകൂടിയാണ്. അഞ്ചുവർഷം മുൻപ് എം.ബി.ബി.എസ്. ഫീസിളവ് സംബന്ധിച്ച നിർണായകമായ തീരുമാനത്തിന് വഴിയൊരുക്കിയ സുൽഫത്ത്, ഇപ്പോൾ ഡോക്ടർ പഠനം പൂർത്തിയാക്കിയിരിക്കയാണ്. പൊന്നാനി ഏഴുകുടിക്കൽ ലത്തീഫിന്റെയും ലൈലയുടെയും മകളാണ് സുൽഫത്ത്. 2017-ൽ മെഡിക്കൽ എൻട്രൻസ് കടമ്പ കടന്ന അവർക്ക് പ്രവേശനം ലഭിച്ചത് സ്വാശ്രയ കോളേജായ കൊല്ലത്തെ ട്രാവൻകൂർ മെഡിക്കൽ കോളേജിൽ. മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ചെങ്കിലും 11 ലക്ഷം രൂപ വാർഷികഫീസ് അടുത്ത കടമ്പയായി. മുൻ സ്പീക്കറും പൊന്നാനി എം.എൽ.എ.യുമായ പി. ശ്രീരാമകൃഷ്ണനെ കുടുംബം സമീപിക്കുന്നത് അതോടെയാണ്. ...
Malappuram

ബിയ്യം ജലോത്സവം: ജലരാജാവായി കായൽ കുതിര

പൊന്നാനി ബിയ്യം കായലിന്റെ ഓള പരപ്പുകൾക്ക് നിറച്ചാർത്ത് നൽകി ആവേശകരമായി നടന്ന ബിയ്യം കായൽ ജലോത്സവത്തിൽ ഇനിയുള്ള ഒരു വർഷം മേജർ, മൈനർ വിഭാഗങ്ങളിൽ കായൽ കുതിര കിരീടം അലങ്കരിക്കും. മൈനർ വിഭാഗത്തിൽ യുവരാജയെയും വജ്രയെയും തോൽപിച്ചാണ് കായൽ കുതിര കപ്പ് നേടിയത്. രണ്ടാം സ്ഥാനം യുവരാജയ്ക്ക് ലഭിച്ചു. അവിട്ടം നാളിൽ ജല വീരന്മാരുടെ മാസ്മരിക പ്രകടനം കാണാൻ തടിച്ചുകൂടിയ പുരുഷാരങ്ങളെ സാക്ഷിനിർത്തിയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മേജർ വിഭാഗത്തിലും മൈനർ വിഭാഗത്തിലും കായൽ കുതിര വിജയിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ലിങ്കിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/KdLMpwHbga454naxMq6D0V മേജർ വിഭാഗത്തിൽ പറക്കും കുതിരയെയും കെട്ടുകൊമ്പനെയും തോൽപിച്ചാണ് കായൽ കുതിര വിജയകിരീടം ചൂടിയത്. രണ്ടാം സ്ഥാനം കെട്ടുകൊമ്പനായിരുന്നു. കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ജലോത്സവം ഉദ്ഘാടനം ചെയ്ത...
Malappuram

പൊന്നാനിയിൽ പുതിയ ബസ്സ്റ്റാൻഡ് കം ഷോപ്പിങ് മാൾ ഒരുങ്ങുന്നു 

പൊന്നാനിയിൽ പുതിയ ബസ്സ്റ്റാൻഡ് കം ഷോപ്പിങ് മാൾ വരുന്നു. നഗരസഭയുടെ 2022-23 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ബസ്സ്റ്റാന്റ് കം ഷോപ്പിങ് മാളിന്റെ കരട് ഡീറ്റയിൽഡ് പ്രോജക്ട് റിപോർട്ടിന്റെ പ്രദർശനവും പരിശോധയും നടത്തി. പൊന്നാനി നഗരസഭ പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതി എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ബസ്സ്റ്റാൻഡ് , ആധുനിക ഷോപ്പിങ് മാൾ, മത്സ്യ - മാംസ മാർക്കറ്റുകൾ, കൺവെൻഷൻ സെന്റർ, മൾട്ടി പ്ലക്സ് തീയറ്ററുകൾ എന്നിവ അടങ്ങുന്ന വിശാലമായ പദ്ധതിയുടെ ഡി.പി.ആറാണ് തയ്യാറാക്കിയത്. പൊന്നാനി ചമ്രവട്ടം ജംങ്ഷനിൽ പുതിയ ഹൈവേയിൽ നിർദിഷ്ട ഫ്ലൈഓവറിനോട് ചേർന്നാണ് പദ്ധതി നിർദേശം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെയ് തൂസ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഡി.പി.ആർ തയ്യാറാക്കിയിട്ടുള്ളത്. തയ്യാറാക്കിയ ഡി.പി.ആർ കൗൺസിൽ യോഗത്തിൽ ഓൺലൈനായി പ്രദർശിപ്പിച്ചു. തുടർന്ന് കരട് ഡി.പി.ആറിൻ മേൽ ചർച്ച നടത്തി. വിശദമായ അന്തിമ ...
Other

ചെറുമീന്‍പിടിത്തം: 40 ടണ്‍ മത്സ്യം പിടികൂടി നശിപ്പിച്ചു

വളർച്ചയെത്താത്ത മീനുകളെ പിടികൂടുന്നതിനെതിരേ നടപടി ശക്തമാക്കി ഫിഷറീസ് വകുപ്പ്. പൊന്നാനി, താനൂര്‍ ഹാര്‍ബറുകളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂരിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 40 ടണ്ണിലേറേ മത്സ്യം പിടികൂടി നശിപ്പിച്ചു. വിപണിയില്‍ കുഞ്ഞന്‍മീനുകള്‍ സുലഭമായി കാണാന്‍ തുടങ്ങിയതോടെയാണ് ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കിയത്. ചെറുമീനുങ്ങളെ പിടികൂടുന്നത് കടലിലെ മത്സ്യ സമ്പത്തിന്റെ നാശത്തിന് വഴിയൊരുക്കുമെന്നതിനാല്‍ കഴിഞ്ഞദിവസം മുതല്‍ അധികൃതര്‍ പരിശോധന വ്യാപകമാക്കിയിരുന്നു. പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങള്‍ക്കെതിരേ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും മീന്‍കുഞ്ഞുങ്ങളെ പിടികൂടുന്നത് തുടര്‍ന്നതോടെയാണ് രാത്രികാല പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ പരിശോധന ബുധനാഴ്ച പുലര്‍ച്ചെവരെ നീണ്ടു. 1000-ലേറേ പെട്ടി മീനുകളാണ് പ...
Other

അനധികൃത മത്സ്യബന്ധനം: തോണികൾ പിടിച്ചെടുത്തു

അനധികൃത മത്സ്യബന്ധനം നടത്തിയതിന്പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി. നിരോധിത മത്സ്യങ്ങള്‍ പിടികൂടിയതിനാണ് വള്ളങ്ങള്‍ പിടിച്ചെടുത്തത്. പൊന്നാനിയിൽ അൽ അമീൻ വള്ളവും താനൂരിൽ അൽജാരിയ, അൽ മൈന വള്ളവുമാണ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി. അനിതയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.മത്സ്യ സമ്പത്തിന്റെ നാശത്തിന് വഴിയൊരുക്കുന്ന ചെറു മത്സ്യങ്ങളെ പിടികൂടുന്നത് വ്യാപകമായതോടെ ചെറുമീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും ഫിഷറീസ് വകുപ്പ് കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. നിയമാനുസൃതമായ കുറഞ്ഞ വലിപ്പത്തില്‍ താഴെയുള്ള മത്സ്യങ്ങള്‍ വിപണിയില്‍ സുലഭമായി കഴിഞ്ഞ ദിവസം കാണപ്പെട്ടതാണ് മുന്നറിയിപ്പിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും കാരണമായത്. തുടർന്ന് ജില്ലയിൽ നടത്തിയ കർശന പരിശോധനയിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വള്ളത്തിലെ ചെറുമീനുകളെ തിരികെ കടലില്‍ കൊണ്ടുപോയി തള്ളി.എക്സ്റ...
Accident

കാർ നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു

പൊന്നാനി : കാർ പുഴയിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു. തിരൂർ വാണിയന്നൂർ സ്വദേശി മേടപ്പറമ്പിൽ അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് ഹാരിസ് (21) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. പൊന്നാനി കർമ്മ റോഡിന് സമീപം ചമ്രവട്ടം കടവിലാണ് അപകടം. കാർ നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. ...
Other

ആംബുലൻസ് നാടിന് സമർപ്പിച്ച് അഷ്റഫ് കൂട്ടായ്മ

സാമൂഹ്യ ക്ഷേമ ജീവകാരുണ്യ രംഗത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തി പ്രശംസ നേടിയ പേരിന്റെ പേരിൽ സംഘടിച്ച അഷ്റഫ് കൂട്ടായ്മ പൊന്നാനി മണ്ഡലം കമ്മറ്റിയുടെ കീഴിൽ അത്യാധുനിക സജ്ജീകരണങ്ങളോട് കൂടി തയ്യാറാക്കിയ ആംബുലൻസ് വാഹനം നാടിന് സമർപ്പിച്ചു. പൊന്നാനി എരമംഗംലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഷ്റഫ് കൂട്ടായ്മ സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ ഉൽഘാടനം ചെയ്തു.ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ആംബുലൻസ് നാടിന് സമർപ്പിച്ചു.ജില്ലാ പ്രസിഡണ്ട് അഷ്റഫ് പുറത്താട്ട് അദ്ധ്യക്ഷ്യം വഹിച്ചു.പി.ടി.അജയ്മോഹൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബിനീഷ മുസ്ഥഫ, നൗഷാദ് കല്ലാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ സുബൈർ,രാജൻ,ശ്രീജ രാമചന്ദ്രൻ,അഷ്റഫ് വാഴയൂർ,മനരിക്കൽ അഷ്റഫ്, താണിക്കൽ അഷ്റഫ്, അഷ്റഫ് കഞ്ഞിപ്പുര, അഷ്റഫ് സഖാഫി, അഷ്റഫ് ഐ.പി.,മവ്വൽ അഷ്റഫ്, അഷ്റഫ് ചാവക്കാട്, അഷ്റഫ് പുതുപ്പാടി പ്രസംഗിച്ചു. അഷ്റഫ് അൽഅമീൻ സ്വാഗതം ...
Gulf

അവധി കഴിഞ്ഞ് മടങ്ങിയെത്തിയ മലയാളിയെ ജിദ്ധയിൽ മരിച്ചനിലയിൽ കണ്ടെത്തി

ഒരു മാസം മുമ്പ് സഊദിയിലേക്ക് മടങ്ങിയെത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പിൽ മുനമ്പത്തകത്ത് പരേതനായ ഹംസ മകൻ സുബൈർ (55) നെയാണ് മക്കയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് അനുമാനം. 25 വർഷത്തോളമായി മക്കയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നു അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ഭാര്യ: മുംതാസ് കോഴിക്കോട്. മക്കൾ: മഅസൂം (അബുദാബി), മിർസ, മുബാരിസ (ഇരുവരും ദുബൈ), മുഹിസ് (വിദ്യാർഥി). സഹോദരങ്ങൾ: ജമാൽ (ദുബൈ), അബ്ദുൽ വാഹിദ് റിയാദ് (പി.സി.ഡബ്ല്യു.എഫ് സഊദി നാഷനൽ കമ്മിറ്റി പ്രവർത്തക സമിതി അംഗം). ...
Malappuram

വീട്ടിൽനിന്ന് സ്ഫോടക വസ്തുക്കളുമായി യുവാവ് പിടിയിൽ

പെരുമ്പടപ്പ് കുണ്ടുച്ചിറയിലെ വീട്ടിൽനിന്ന് സ്ഫോടക വസ്തുവുമായി വീട്ടുടമ അറസ്റ്റിൽ. പാലപ്പെട്ടി കുണ്ടുച്ചിറ വഴങ്ങിൽ ഗണേശനെ (30) ആണ് ജലറ്റിൻ സ്റ്റിക്, ഡിറ്റനേറ്റർ എന്നിവയുമായി പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പടപ്പ് സിഐ പി.എം.വിമോദും സംഘവും വീട് പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഗണേശൻഇടുക്കിയിൽനിന്നാണ് ഇവ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. കൊല്ലം എഴുകോൺ സ്വദേശിയായ ഗണേശൻ 9  വർഷം മുൻപാണ് കുണ്ടുച്ചിറയിലെ ഭാര്യ വീട്ടിലെത്തിയത്. മത്സ്യം പിടിക്കുന്നതിനാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതെന്നാണു പ്രതി പൊലീസിനു നൽകിയ മൊഴി. ...
error: Content is protected !!