Tag: Psmo college tirurangadi

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു
Accident, Breaking news

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി : ചന്തപ്പടിയിൽ സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളജ് വിദ്യാർത്ഥി മരിച്ചു. കോളേജ് യൂണിയൻ എഡിറ്ററും യൂണിറ്റ് എം എസ് എഫ് ജനറൽ സെക്രട്ടറി യും ആയ, കോട്ടക്കൽ അരീച്ചോൾ സ്വദേശി കൈതവളപ്പിൽ അയ്യൂബിന്റെ മകൻ സാദിഖ് (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി എടശേരി അബ്ദുൽ ബഷീറിന്റെ മകൻ അബ്ദുൽ ബാസിത്ത് (20) ന് പരിക്കേറ്റു. ഇയാളെ കോട്ടക്കൽ മിംസിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 ആണ് അപകടം. തിരൂരങ്ങാടി ഒ യു പി സ്കൂളിന്റെ ബസും വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറും ആണ് അപകടത്തിൽ പെട്ടത്. ഇരുവരും ഗുരുതരമായി പരിക്കേറ്റ സാദിഖിനെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മാതാവ്, റംല. ...
Local news, Other

പിഎസ്എംഒ കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : പിഎസ്എംഒ കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം പ്രൗഢമാക്കി. തിരൂരങ്ങാടി പിഎസ്എംഒ കോളേജ് യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞയോടെ കൂടി ആരംഭിച്ച പരിപാടിക്ക് യൂണിയൻ ജനറൽ സെക്രട്ടറി മറുവ മജീദ് സ്വാഗതം അർപ്പിച്ച് സംസാരിച്ചു. യൂണിയൻ ചെയർമാൻ അർഷദ് ഷാന്റെ അധ്യക്ഷതയിലാണ് പരിപാടി നടന്നത്. ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് യൂണിയൻ അഡ്വൈസറുമായ ബാസിം എംപി പ്രിൻസിപ്പൽ അഡ്രസ് കർമ്മം നിർവഹിച്ചു എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു കാലിക്കറ്റ് യൂണിവേഴ്സിറ്റി സെ നറ്റ്‌ മെമ്പർ റുമൈസ റഫീഖ് മുഖ്യപ്രഭാഷണം നടത്തി തുടർന്ന് പി എസ് എം ഓ കോളേജ് സ്ഥാപക നേതാവായ എം കെ ഹാജി അനുസ്മരണ പ്രഭാഷണം ജില്ലാ പഞ്ചായത്ത് മെമ്പർ ആയ ടി കെ എം ബഷീർ നിർവഹിച്ചു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സി എച്ച് മഹ് മൂദ് ഹാജി ഐക്യുഎസ് സി കോഡിനേറ്റർ അനീഷ് എം എച...
Local news, Other

വൈദേശികതയുമായുള്ള സമന്വയമാണ് സംസ്കാരങ്ങളെ സമ്പന്നമാക്കുന്നത് : ഡോ. എൻസെങ് ഹോ

തിരൂരങ്ങാടി: ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള സംസ്കാരങ്ങളുടെ ദേശാന്തര ഗമനങ്ങൾ ചലിച്ചുകൊണ്ടിരിക്കുന്ന വൈദേശികരുടെ സാന്നിധ്യവും അവയുമായുള്ള പ്രാദേശിയതയുടെ സമന്വയവും കൊണ്ട് ആ ദേശങ്ങളെ പരസ്പരം സമ്പന്നമാക്കുകയാണ് ചെയ്തത്. വിദേശികൾ എന്നൊരു വിഭാഗത്തെ ഉൾകൊണ്ടുകൊണ്ടല്ലാതെ ഒരു സമൂഹത്തിനും അവരുടെ വിഭവ-ശേഷീ പൂർണ്ണത ആർജ്ജിക്കുവാൻ കഴിയുകയില്ല എന്ന് അമേരിക്കയിലെ ഡൂക്ക് യൂണിവേഴ്സിറ്റിയിലെ കൾച്ചറൽ ആന്ത്രോപോളജി വിഭാഗം പ്രൊഫെസ്സർ ഡോ. എങ്സെങ് ഹോ അഭിപ്രായപ്പെട്ടു. തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് നടത്തിയ ദ്വിദിന അന്തർദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ 4, 5 തിയ്യതികളിലായി 'സംസ്കാരങ്ങളുടെ നാല്കവല: ഡായസ്പോറ, ദേശാന്തര പ്രവാഹം, വിജ്ഞാനത്തിന്റെ ദ്രവത്വം എന്നിവയെ അടയാളപ്പെടുത്തൽ' എന്ന വിഷയത്തിൽ നടത്തിയ സ...
Local news, Other

പി എസ് എം ഒ കോളേജ് അധ്യാപകർക്ക് യൂണിവേഴ്സിറ്റി ഓഫ് കേലെനിയയുടെ കോൺഫറൻസിലേക്ക് ക്ഷണം

തിരൂരങ്ങാടി : പി എസ് എം ഒ കോളേജ് അധ്യാപകർക്ക് യൂണിവേഴ്സിറ്റി ഓഫ് കേലെനിയയുടെ കോൺഫറൻസിലേക്ക് ക്ഷണം. ശ്രീലങ്കയിലെ കേലെനിയ യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിലേക്ക് പ്രബന്ധം അവതരിപ്പിക്കാൻ പി എസ് എം ഒ കോളേജ് അധ്യാപകരായ ഡോ. ഷിബിനു എസ്, മുഹമ്മദ് ഹസീബ് എൻ എന്നിവർക്കാണ് ക്ഷണം ലഭിച്ചത്. മലബാറിൽ നിന്നുള്ള കുടിയേറ്റവും, പ്രവാസി ജീവിതവും ഇന്ന് കാണുന്ന കേരളത്തെ എങ്ങനെ വാർത്ത എടുത്തു എന്നതും, കേരളത്തിന്റെ വികസന മാതൃകയിൽ സ്ത്രീകളുടെ സ്വാധീനവും, മാപ്പിള സാഹിത്യം പ്രവാസ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും ,ഇന്ത്യൻ മഹാസമുദ്ര പശ്ചാത്തലത്തിൽ മാപ്പിളപ്പാട്ടിന്റെയും, മാപ്പിള കലകളുടെയും സഞ്ചാരവും പ്രബന്ധത്തിൽ ചർച്ച ചെയ്യും. ഡിസംബർ 4 മുതൽ 9 വരെ നടക്കുന്ന സമ്മേളനത്തിലേക്കാണ് ഗവേഷകർക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ശബ്ദം, സംഗീതം, ന്യൂനപക്ഷം എന്ന വിഷയത്തിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. തദ്...
Local news, Other

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ; പിഎസ്എംഒ കോളേജില്‍ ചരിത്രം ആവര്‍ത്തിച്ച് എംഎസ്എഫ്

തിരൂരങ്ങാടി : കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്രം ആവര്‍ത്തിച്ച് പിഎസ്എംഒ കോളേജില്‍ എംഎസ്എഫ്. 22 സീറ്റില്‍ 22 ഉം എംഎസ്എഫ് സ്വന്തമാക്കി. ചെയര്‍മാന്‍ അര്‍ഷദ് ഷാന്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ മര്‍സൂക്ക മെഹ്ജാബിന്‍, ജോയ്ന്റ് സെക്രട്ടറി ഷബ്‌ന ഷറിന്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി മുഹമ്മദ് ഷബീര്‍ പികെ, ജനറല്‍ ക്യാപ്റ്റന്‍ അഷ്മില്‍, യുയുസി മൊഹമ്മദ് ഫവാസ് കെ, അര്‍ഷാഹ് ടിപി, മൂന്നാം വര്‍ഷ ഡിസി റെപ് മൊഹമ്മദ് ഷബീബ്, രണ്ടാം വര്‍ഷ ഡിസി റെപ് മൊഹമ്മദ് ഷാമില്‍, ഒന്നാം വര്‍ഷ ഡിസി റെപ് മൊഹമ്മദ് ഇഷാല്‍ ...
Crime

വില്പനക്കിടെ ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ കക്കാട് വെച്ച് പിടിയിലായി

തിരൂരങ്ങാടി : കൂരിയാട് നിന്നും ഒരു കിലോയിലധികം കഞ്ചാവുമായി താമരശേരി താലൂക്ക് പുതുപ്പാടി വില്ലേജ് കാരക്കുന്ന് സ്വദേശിയും ഇപ്പോൾ തിരൂരങ്ങാടി മുൻസിപാലിറ്റിയുടെ കക്കാടുള്ള അംഗൻവാടിയുടെ തൊട്ടടുത്ത മുറിയിൽ താമസക്കാരതുമായ സജി എന്ന തോമസ് കുര്യൻ ( 49) പിടിയിലായി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.മധുസൂദനൻ പിള്ളയും പാർടിയും കക്കാട് വെച്ച് കഞ്ചാവ് വിൽപനക്കിടെയാണ് പിടികൂടിയത്. തിരൂരങ്ങാടി PSM0 കോളേജിനടത്തുവെച്ച് ലഭിച്ച രഹസ്യവിവരത്തിൻമേൽ നടത്തിയ പരിശോധനയിലാണ് ഇയാൾ എക്സൈസിന്റെ വലയിലായത്. കക്കാടുള്ള കൂടുതൽ പേർ കഞ്ചാവ് വിൽപനക്കാരായുണ്ടെന്നും കൂടുതൽ പേരെ വരും ദിവസങ്ങളിൽ പിടികൂടാനാകുമെന്നും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ജ്യോതിഷ്ചന്ദ്, പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, യൂസഫ്, ദിദിൻ, വനിത ഓഫീസർ രോഹിണികൃഷ്ണ, എക്സൈസ് ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്ത...
Information

പി എസ് എം ഒ കോളേജ് കൗൺസിലിംഗ് സെല്ലും അലുംനി അസോസിയേഷനും സംയുക്തമായി കോളേജിലെ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

തിരുരങ്ങാടി : പി എസ് എം ഒ കോളേജ് കൗൺസിലിംഗ് സെല്ലും അലുംനി അസോസിയേഷനും സംയുക്തമായി കോളേജിലെ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ കെ അസീസ് ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ പ്രമുഖ മനഃശാസ്ത്ര വിദക്ത രശ്മി ശ്രീധർ മുഖ്യ പ്രഭാഷണം നടത്തി. അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ടി ഷാജു, ട്രെഷറർ അബ്ദുൽ അമർ കൗൺസിലിങ് സെൽ കോർഡിനേറ്റർമാരായ ഡോ മുസ്തഫാനന്ദ്, എം സലീന,സ്റ്റുഡന്റ് കോർഡിനേറ്റേഴ്സായ ആദിൽ,ഫെബിന,ഉമ്മുഹാനിയ,സഫ,അക്ഷയ് എം ,അൻസില എന്നിവർ സംസാരിച്ചു. ...
Crime

തിരൂരങ്ങാടി പിഎസ്എംഒ കോളേജിന് സമീപം മയക്കുമരുന്ന് കച്ചവടം; 2 പേർ പിടിയിൽ

തിരൂരങ്ങാടി : PSMO കോളജിന് മുൻവശം വാടക മുറിയിൽ വെച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുകയായിരുന്ന രണ്ട് യുവാക്കളെ പരപ്പനങ്ങാടി എക്സൈസ് പിടികൂടി. അവരിൽ നിന്നും 16 ഗ്രാം മെതാംഫിറ്റമിൻ പിടികൂടി. തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി വില്ലേജിൽ മമ്പുറം വെട്ടത്ത് ദേശത്ത് ഇരണിക്കൽ വീട്ടിൽ സിദ്ദീഖ് മകൻ ചിക്കു എന്ന ഹാഷിഖ്, തിരൂരങ്ങാടി താലൂക്കിൽ അരിയല്ലൂർ വില്ലേജിൽ കൊടക്കാട് ദേശത്ത് വാണിയം പറമ്പത്ത് വീട്ടിൽ ബഷീർ മകൻ സാനു എന്ന ഇഹ്സാനുൽ ബഷീർ എന്നിവരെയാണ് ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കു ശേഷം എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർമാരായ ബിജു, അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, ജയകൃഷ്ണൻ, രാകേഷ്, ജിനരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രോഹിണി കൃഷ്ണൻ, ലിഷ, സില്ല, ഡ്രൈവർ വിനോദ് കുമാർ എന്നിവരാണുണ്ടായിരുന്നത്. ...
Local news

പിഎസ്എംഒ കോളേജ് എൻ.എസ്.എസ് ക്യാമ്പ് “ചുട്ടി “ന് തുടക്കമായി

താനൂർ : ഡിസംബർ 26 മുതൽ 2023ജനുവരി 01 വരെ താനൂർ ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന തിരുരങ്ങാടി പി. എസ്. എം. കോളേജ്സപ്തദിന സഹവാസ ക്യാമ്പ് 'ചുട്ടിനു' തുടക്കമായി. ക്യാമ്പിന്റെ ഭാഗമായിതാനാളൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധവാർഡുകൾ കേന്ദ്രികരിച്ചു പരിപാടികൾ സംഘടിപ്പിക്കും.ക്യാമ്പിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം വി. കെ. എം ഷാഫി നിർവഹിച്ചു.താനാളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എം. മല്ലിക അധ്യക്ഷം വഹിച്ചു.കോളേജ് മാനേജർ എം. കെ. ബാവ പതാക ഉയർത്തി. പ്രിൻസിപ്പൽ ഡോ :കെ. അസിസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ. വി. ലൈജു, ഷബ്‌ന ആഷിക്, ഡോ :വി. പി ഷബീർ, ബാലകൃഷ്ണൻ ചുള്ളിയത്ത്, വി. പി. അബ്ദുറഹിമാൻ, പി. ബിന്ദു, മുജീബ് താനാളൂർ, ഡോ :അലി അക്ഷദ്,ഡോ :മുനവ്വർ അസീം, ടി. മുമിസ്, പി. ടി. അർഷാദ് ഷാൻ എന്നിവർ സംസാരിച്ചു. ...
university

കാലിക്കറ്റിലെ മൂന്ന് സസ്യശാസ്ത്ര ഗവേഷകര്‍ക്ക് വിദേശ ഫെലോഷിപ്പ്

അതീവസംരക്ഷണ പ്രാധന്യമര്‍ഹിക്കുന്ന സസ്യജനുസ്സുകളെക്കുറിച്ചു പഠിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി ഗവേഷകര്‍ക്ക് വിദേശ ഫെലോഷിപ്പ്. കോഴിക്കോട് സ്വദേശികളായ എം.കെ. അഖില്‍, ഡോ. എ.പി. ജനീഷ, പത്തനംതിട്ട സ്വദേശി എസ്. അലന്‍ തോമസ് എന്നിവര്‍ക്കാണ് ഗവേഷണ സഹായം. യു.എസ്.എ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെസ്‌നേരിയഡ് സൊസൈറ്റി നല്‍കുന്ന എല്‍വിന്‍ മക്‌ഡൊണാള്‍ഡ് എന്‍ഡോവ്മെന്റ് ഫണ്ടിനായാണ് ജനീഷയും അഖിലും തിരഞ്ഞെടുക്കപ്പെട്ടത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H7KUl0xztBxBxGV1eY3dqx ബോട്ടണി പഠനവകുപ്പിലെ പ്രൊഫസറായ ഡോ. സന്തോഷ് നമ്പിയുടെ കീഴിലാണ് ഇവരുടെ ഗവേഷണം. ദക്ഷിണേന്ത്യയിലെ ജസ്‌നേറിയസിയെ സസ്യകുടുംബത്തെക്കുറിച്ച് ഗവേഷണം പൂര്‍ത്തിയാക്കിയ ജനീഷ നിലവില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ ബോട്ടണി വിഭാഗം അസി. പ്രൊഫസറാണ്. ഇന്ത്യയിലെ 'എസ്‌കിനാന്തസ്' ജനുസ്സിനെ കേന്ദ്രീകരിച്ചാണ് ...
Education

‘നാക്’ സംഘത്തെ വരവേൽക്കാൻ ഒരുങ്ങി പി എസ് എം ഒ കോളേജ്

നാക് പിയർ ടീം വിസിറ്റ് 23,24 തിയ്യതികളിൽ തിരൂരങ്ങാടി: പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തി സ്ഥാപനത്തിന്റെ മൂല്യനിർണയം നടത്തുന്നതിനു വേണ്ടി യു ജി സി നാക്കിന്റെ മൂന്നംഗ പിയർ ടീം 23, 24 (ഇന്നും നാളെയും) തിയ്യതികളിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ സന്ദർശനം നടത്തുന്നു. മൂല്യനിർണയത്തിന്റെ മൂന്നാം ഘട്ടത്തിലേക്കാണ് കോളേജ് പ്രവേശിക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe നിലവിൽ കോളേജിന് നാകിന്റെ എ ഗ്രേഡാണ് ഉള്ളത്.തിരൂരങ്ങാടി യതീംഖാനക്ക് കീഴിൽ 1968 ലാണ് ജൂനിയർ കോളേജായി കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ പി.എസ്.എം.ഒ ആരംഭിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി നിലവിൽ വന്നതോടെ അതേ വർഷം തന്നെ കോളേജിന്റെ അഫിലിയേഷൻ അതിനു കീഴിലേക്ക് മാറി. 1970 ൽ സ്ഥാപനം ഒരു ഫസ്റ്റ് ഗ്രേഡ് കോളേജായും 1972 ൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജായും ഉയർത്തപ്പെട്ടു. നിലവ...
Education

ലോക ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ പിഎസ്എംഒ കോളേജിന് തിളക്കം

തിരൂരങ്ങാടി: ലോക ശാസ്ത്രജ്ഞരുടെ ഗവേഷണ മികവിന്റെ സൂചികയായ എ ഡി സൈന്റിഫിക് ഇന്ഡക്സിൽ പി എസ് എം ഒ കോളേജിലെ നാല് അധ്യാപകർ ഇടം നേടി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HdOpZIKxW2I5GHdWyoBoe1 ഡോ. അബ്ദുൽ കരീം തോട്ടോളിൽ (ഫിസിക്സ്), ഡോ മുജീബ് റഹ്മാൻ (സുവോളജി), ഡോ മുഹമ്മദ് ശരീഫ് (സുവോളജി), മുഹമ്മദ് റാഷിദ് (ഫിസിക്സ്) എന്നിവരാണ് പി എസ് എം ഒ കോളേജിൽ നിന്നും ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ അധ്യാപകർ. 2022 ജൂലൈ വരെ ഉള്ള പ്രശസ്ത അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരങ്ങളിലെ പ്രബന്ധങ്ങൾ, അവയ്ക്കു ലഭിക്കുന്ന സ്വീകാര്യത എന്നിവ മാനദണ്ഡമായി എച്ച് ഇൻഡക്സ്, ഐടെൻ ഇൻഡക്സ് എന്നിവയാണ് റാങ്കിങ്ങിന്റെ അടിസ്ഥാനം.    ...
Other

തിരൂരങ്ങാടിക്ക് സമഗ്ര വിദ്യാഭ്യാസ പാക്കേജുമായി കെ.പി.എ. മജീദ് എംഎൽഎ

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്ര വിദ്യഭ്യാസ പാക്കേജ് പ്രഖ്യാപിച്ച് കെ.പി.എ മജീദ് എം.എല്‍.എ. കെ.ജി ക്ലാസ് മുതല്‍ ഉന്നത വിദ്യഭ്യാസം വരെയുള്ള വിവിധ തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അടുത്ത അഞ്ച് വര്‍ഷത്തെ പദ്ധതികളാണ് ഇന്ന പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ പ്രഖ്യാപിച്ചത്. സമഗ്ര വിദ്യഭ്യാസ പാക്കേജിന് ഉയരെ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.വിവിധ മല്‍സര പരീക്ഷകള്‍, സ്‌കൂളുകളുടെ ഉയര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ പരിശീലനങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെ പരിശീലനം, മത്സര പരീക്ഷകളുടെ പരിശീലനം, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ട്രെയിനിങ്, വിദ്യാര്‍ത്ഥികളുടെ ഉപരിപഠന മേഖലകളെ കുറിച്ച് കൃത്യമായ അവബോധം നല്‍കാന്‍ കഴിയുന്ന കരിയര്‍ ഗൈഡന്‍സ്, തീരദേശ പ്രദേശങ്ങളിലെ വിധ്യാര്‍ഥികളുടെ ഉന്നമനത്ത...
Other

തിരൂരങ്ങാടി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപനം ഇന്ന്

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി എം.എല്‍.എ നടപ്പിലാക്കുന്ന വിദ്യഭ്യാസ പ്രൊജക്ടിന്റെ പ്രഖ്യാപനം ശനിയാഴ്ച്ച (22.07.2022) നടക്കുമെന്ന് കെ.പി.എ മജീദ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒന്‍പത് മണിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിലാണ് പ്രഖ്യാപനം നടത്തുക. അഞ്ച് വര്‍ഷത്തേ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചാണ് പ്രഖ്യാപനം നടത്തുന്നത്. നാളെ പി.എസ്.എം.ഓ കോളേജില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് ക്ലാസ്സെടുക്കും. പത്മശ്രീ കെ.വി റാബിയയും ചടങ്ങില്‍ സംബന്ധിക്കും. മണ്ഡലത്തിലെ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളിലെ മുഴുവന്‍ എ പ്ലസുകാരെും ചടങ്ങില്‍ ആദരിക്കുന്നുണ്ട്.സമഗ്ര വിദ്യഭ്യാസ പാക്കേജിന് ഉയരെ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. വിവിധ മല്‍സര പരീക്ഷകള്‍, സ്‌കൂളുകളുടെ ഉയര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം, വിദ്യാര്...
Accident

കാറും ബൈക്കും. കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്

തിരൂരങ്ങാടി: പി എസ് എം ഒ കോളേജിന് സമീപം തൂക്കുമരം ഇറക്കത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മൂന്നിയൂർ ആലിൻ ചുവട് നരിക്കോട്ട് മേച്ചേരി സൈതലവിയുടെ മകൻ മുഹമ്മദ് ഫാരിസി (21) ന് ആണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം. ചെമ്മാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും കക്കാട് ഭാഗത്തേക്ക് പോകുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ഫാരിസിനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...
Education

പിഎസ്എംഒ കോളജിൽ നിന്ന് ക്യാമ്പസ് റേഡിയോ സംപ്രേഷണം തുടങ്ങി

ക്യാമ്പസ്‌ റേഡിയോ "ഹലോ സൗദാബാദ് " സംപ്രേഷണത്തിന് തുടക്കം കുറിച്ചു* തിരുരങ്ങാടി : പി. എസ്. എം. ഒ. കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ ക്യാമ്പസ് റേഡിയോക്ക് തുടക്കം കുറിച്ചു. "ഹലോ സൗദാബാദ്" എന്ന പേരിലാണ് റേഡിയോ. ഓൾ ഇന്ത്യ റേഡിയോ മുൻ അവതാരകൻ ആർ.കനകാംബരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൾ Dr. അസീസ് ലോഗോ പ്രകാശനം ചെയ്തു. പ്രോഗ്രാം ഓഫീസർ Dr. ഷബീർ അധ്യക്ഷസ്ഥാനം വഹിച്ചു. പുതു തലമുറയിൽ കാലഹരണപ്പെട്ടു പോയ റേഡിയോ ആസ്വാദനം തിരികെ കൊണ്ട് വരണമെന്നും,അത് നിലനിർത്തി കൊണ്ട് പോകണമെന്നും പ്രിൻസിപ്പൽ  ഓർമ്മിപ്പിച്ചു. അഥിതിയായി എത്തിയ 'ആർ കെ മാമൻ' റേഡിയോ സംപ്രേഷണത്തിന്റെ വ്യത്യസ്ത തലങ്ങളെ വിദ്യാർത്ഥികളുമായി പങ്കു വെക്കുകയും ചെയ്തു. മുൻ NSS പ്രോഗ്രാം ഓഫീസർമാരായ സുബൈർ, റംല, Dr.ഷിബിനു എന്നിവർ സംബന്ധിച്ചു. NSS സെക്രട്ടറി മർസൂക മെഹജ്ബിൻ നന്ദി അറിയിച്ചു.  ...
Other

കമാല്‍ പാഷ; കാലത്തിന് മുന്‍പേ സഞ്ചരിച്ച അതുല്ല്യ വ്യക്തിത്വം-കെ.ടി. ജലീല്‍ എം എൽ എ

തിരൂരങ്ങാടി: പ്രമുഖ ചരിത്രകാരനും, പിഎസ്എംഒ കോളേജ് ചരിത്ര വിഭാഗം മുന്‍ മേധാവിയുമായിരുന്ന ഡോ. മുസ്തഫ കമാല്‍ പാഷയെ സഹപ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും അനുസ്മരിച്ചു. പിഎസ്എംഒ കോളേജ് ചരിത്ര വിഭാഗം കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനമാണ് കമാല്‍ പാഷയുടെ ശിഷ്യഗണങ്ങളുടെയും, സഹപ്രവര്‍ത്തകരുടെയും അനുസ്മരണ വേദിയായി മാറിയത്. ചടങ്ങിന്റെ ഉദ്ഘാടനവും, കമാല്‍ പാഷ അനുസ്മരണ പ്രഭാഷണവും ഡോ. കെ.ടി. ജലീല്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പുതിയ കാലത്തിനും, തലമുറയ്ക്കും ഉള്‍ക്കൊള്ളാന്‍ നിരവധി മാതൃകാപരമായ പാഠങ്ങള്‍ അവശേഷിപ്പിച്ചാണ് ഡോ. മുസ്തഫ കമാല്‍ പാഷ വിടപറഞ്ഞിരിക്കുന്നതെന്ന് ഡോ. കെടി.ജലീല്‍ എംഎല്‍എ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴും, സഹപ്രവര്‍ത്തകനായിരുന്നപ്പോഴും ആ അതുല്ല്യമായ വ്യക്തിപ്രഭാവത്തെ അടുത്തറിഞ്ഞിട്ടുണ്ട്. കമാല്‍ പാഷയുടെ ജിവിത സന്ദേശം എല്ലാവര്‍ക്കും വഴിവിളക്കായി നി...
Local news

പി എസ് എം ഒ കോളേജിൽ പരിസ്ഥിതി-വന്യജീവി ഫോട്ടോ എക്സിബിഷനും ബോധവൽക്കരണവും നടത്തി

തിരൂരങ്ങാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി.എസ്.എം.ഒ കോളേജിൽ പരിസ്ഥിതി-വന്യജീവി ഫോട്ടോ എക്സിബിഷനും ബോധവൽക്കരണവും നടത്തി.പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി കോളേജ് പ്രിൻസിപ്പാൾ ഡോ. കെ അസീസ് ഉദ്ഘാടനം ചെയ്തു.പി.എസ്.എം.ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും വന്യജീവി ഫോട്ടോഗ്രാഫറുമായ പി. കബീറലിയുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.എക്സിബിഷൻ്റെ ഭാഗമായി നടത്തിയ ബോധവൽക്കരണ പരിപാടിയിൽ പി. കബീറലി വിദ്യാർത്ഥികളുമായി സംവദിച്ചു. ഭൂമിത്ര സേന ക്ലബ് സ്റ്റുഡൻ്റ് കോർഡിനേറ്ററായ ആയിശ നദ അദ്ധ്യക്ഷം വഹിച്ചു. വിദ്യാർത്ഥികളായ ജയസൂര്യ, ജന എന്നിവർ സ്വാഗതവും നന്ദിയും അറിയിച്ചു. ...
Education

അസാപ്പിന്റെ നേതൃത്വത്തിൽ പി എസ് എം ഒ കോളേജിൽ ശില്പശാല സംഘടിപ്പിച്ചു

മലപ്പുറം ജില്ലയിലെ സർക്കാർ - എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്രധാന അധ്യാപകർക്കായി ആസാപ് കേരളയും കേരള പ്രിൻസിപ്പൽ കൗൺസിലും സംയുക്തമായി തിരൂരങ്ങാടി പി എസ് എം ഓ കോളേജിൽ വച്ച് ശിൽപശാല സംഘടിപ്പിച്ചു. കേരള സർക്കാറിന്റെ നൈപുണ്യ ബോധവൽക്കരണ ക്യാമ്പയിൻ ആയ കെ സ്കിൽ -ന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാഠ്യവിഷയങ്ങൾക്കൊപ്പം തൊഴിലധിഷ്ഠിതമായ നൈപുണ്യ കോഴ്സുകൾ നൽകേണ്ടതിന്റെ ആവശ്യകതയും അതുവഴി വിദ്യാർത്ഥികളുടെ തൊഴിൽക്ഷമത ഉയർത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശിൽപ്പശാലയിൽ വിശദമായി ചർച്ച ചെയ്തു. അസാപ് കേരള മേധാവി ഡോ.ഉഷ ടൈറ്റസ് ശില്പശാല ഉദ്ഘാടനം ചെയ്തു. കേരള പ്രിൻസിപ്പൽ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ യു. സൈതലവി അധ്യക്ഷത വഹിച്ചു. പി എസ് എം ഒ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ. അസീസ് സ്വാഗതവും പറഞ്ഞ ചടങ്ങിൽ കേരള പ്രൈവറ്റ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോക്...
Education

ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ്‌സ് അവാർഡ്, മലപ്പുറത്തിന് അഭിമാനമായി നദയും മസ്‌നയും

കുണ്ടൂർ പി എം എസ് ടി കോളേജിന് ഇരട്ട നേട്ടം തിരൂരങ്ങാടി: ചീഫ് മിനിസ്റ്റേഴ്സ് സ്‌റ്റുഡൻറ് സ് എക്സലൻസ് അവാർഡിന് കുണ്ടൂർ പി.എം.എസ്. ടി. കോളേജിലെ ബി.എ. ഇംഗ്ലീഷ് 2018 - 2021ബാച്ചിലെ വിദ്യാർത്ഥിനികളായ നദ മേലേ വീട്ടിൽ, ഫാത്തിമ മസ്ന. കെ.പി. എന്നിവർ അർഹരായി. കേരള സർക്കാരിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസവകുപ്പ് , വിവിധ സർവ്വകലാശാലകൾക്കു കീഴിലുള്ള കോളേജുകളിൽ നിന്ന് ബിരുദ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന പുരസ്ക്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണു ലഭിച്ചത്‌. മലപ്പുറം ജില്ലയിലെ 50ൽ പരം സ്വാശ്രയ കോളേജുകൾക്കിടയിൽ നിന്നാണ് പി.എം. സ്.ടി. കോളേജിന് ഈ നേട്ടം സ്വന്തമാക്കാനായത്. കോളേജിന്റെ അക്കാദമിക് നിലവാരത്തിന്റെ മികവു കൂടിയാണ് ഇത്. പി.എം.എസ്. ടി. കോളേജിന് ഈ ഇരട്ട നേട്ടം സമ്മാനിച്ച നദയെയും മസ്നയെയും കോളേജ് പ്രിൻസിപ്പൽ പ്രൊഫ: കെ.ഇബ്രാഹിം, മാനേജ്മെന്റo ഗങ്ങൾ, അധ്യാപകർ...
Other

പിഎസ്എംഒ കോളേജിൽ പക്ഷി സർവേ നടത്തി, 52 ഇനം കണ്ടെത്തി

തിരൂരങ്ങാടി: ബേർഡ് കൗണ്ട് ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ നടത്തിക്കൊണ്ടിരിക്കുന്ന ഗ്രേറ്റ് ബാക്ക്-യാർഡ് ബേർഡ് കൗണ്ടിൻ്റെ ഭാഗമായി ക്യാമ്പസുകളിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പസ് ബേർഡ് കൗണ്ട് പി.എസ്.എം.ഒ കോളേജിൽ പൂർത്തിയായി.മലപ്പുറം ബേർഡ് അറ്റ്ലസും പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേനയും സംയുക്തമായി സംഘടിപ്പിച്ച "ക്യാമ്പസ് പക്ഷി സർവ്വേ" കോളേജ് പ്രിൻസിപ്പാൾ ഡോ. കെ അസീസ് ഉദ്ഘാടനം ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JagfBeCN4LgJ79L3XzBwRV പ്രശസ്ത പക്ഷി നിരീക്ഷകരായ നജീബ് പുളിക്കൽ, ഉമ്മർ മാളിയേക്കൽ, പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ് ഫാക്കൽറ്റി ഇൻ ചാർജ് പി.കബീറലി എന്നിവർ സർവ്വേക്ക് നേതൃത്വം നൽകി.ഹിമാലയത്തിൽ നിന്ന് വിരുന്നെത്തുന്നഇന്ത്യൻ പാരഡൈസ് ഫ്ലൈ കേച്ചർ എന്ന ദേശാടനപ്പക്ഷിയടക്കം 52 ഇനം പക്ഷികളെ ക്യാമ്പസിലെ സർവ്വേയിൽ കണ്ടെത്തി. ...
Other

ഇന്റർനാഷണൽ ഡേ ഫോർ വിമൻസ് ആൻഡ് ഗേൾസ് ഇൻ സയൻസ് സഘടിപ്പിച്ചു

തിരുരങ്ങാടി: ഇന്റർനാഷണൽ ഡേ  ഫോർ വിമൻസ് ആൻഡ് ഗേൾസ് ഇൻ സയൻസ്  എന്ന ദിനത്തോട് അനുബന്ധിച്ചു പി എസ് എം ഓ കോളേജ് എൻ എസ് എസ് യൂണിറ്റ്  വിദ്യാർത്ഥികൾക് വേണ്ടി ഇന്ററക്റ്റീവ് സെക്ഷൻ  സംഘടിപ്പിച്ചു. എൻ എസ് എസ് വളണ്ടിയർ  അർഷഹ് ടിപി സ്വാഗത പ്രസംഗം നിർവഹിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ dr. ഷബീർ  സാർ  പരിപാടിയുടെ അധ്യക്ഷo  വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ അസീസ് സാർ പരിപാടി ഉദ്ഘാടനം ചെയ്തു.  മുഖ്യ അതിഥി  ആയി  എത്തിയ WOS-A FELLOWSHIP AWARD HOLDER,FATHIMA SHIRIN SHANA  വിദ്യാർത്ഥികളുമായി സംവദിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/BqYP4yQsVu43ACOjYeoPrT പ്രിൻസിപ്പൽ മെമ്മോന്റോ നൽകി  ആദരിച്ചു. സ്ത്രീ സാനിധ്യം എല്ലാ മേഖലയിലും ഉയർന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സയൻസ് റിസർച്ച് മേഖലകളിലേക്കും  അതിനപ്പുറത്തെക്കുമുള്ള സ്ത്രീ മുന്നേറ്റത്തിനെ കുറിച്ചും,അവസരങ്ങളെ  കുറിച്ചും ...
error: Content is protected !!