Tag: Rto

ഏജന്റുമാരുടെ താല്‍പ്പര്യത്തിനായി ഓഫീസിലെ സ്ഥിരം ഉദ്യോഗസ്ഥനെ ഫിറ്റ്‌നസ് പരിശോധനയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ട് മാസങ്ങള്‍, മറ്റ് ഓഫീസുകളില്‍ നിന്നും വരുന്ന ഉദ്യോഗസ്ഥര്‍ ഏജന്റുമാരുടെ സൗകര്യാര്‍ത്ഥം വാഹനം പരിശോധിക്കുന്നുവെന്ന് ആരോപണം
Local news

ഏജന്റുമാരുടെ താല്‍പ്പര്യത്തിനായി ഓഫീസിലെ സ്ഥിരം ഉദ്യോഗസ്ഥനെ ഫിറ്റ്‌നസ് പരിശോധനയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ട് മാസങ്ങള്‍, മറ്റ് ഓഫീസുകളില്‍ നിന്നും വരുന്ന ഉദ്യോഗസ്ഥര്‍ ഏജന്റുമാരുടെ സൗകര്യാര്‍ത്ഥം വാഹനം പരിശോധിക്കുന്നുവെന്ന് ആരോപണം

തിരൂരങ്ങാടി : തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസിന് കീഴില്‍ ഫിറ്റ്‌നസ് പരിശോധനയില്‍ നിന്ന് ഓഫീസിലെ സ്ഥിരം ഉദ്യോഗസ്ഥനും സത്യസന്ധനുമായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ മാസങ്ങളായി ഫിറ്റ്‌നസ് പരിരോധനയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതായി ആരോപണം. മൂന്ന് വര്‍ഷത്തോളമായി തിരൂരങ്ങാടി ഓഫീസില്‍ സ്ഥിരം ഉദ്യോഗസ്ഥനായ എ എം വി ഐ യെ ആണ് ഫിറ്റ്‌നസ് പരിശോധനയില്‍ നിന്നും സ്വകാര്യ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കലില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി സ്‌ക്വാഡില്‍ നിന്നും മറ്റ് ഓഫീസുകളില്‍ നിന്നും ദിവസങ്ങള്‍ക്ക് വേണ്ടി വരുന്ന ഉദ്യോഗസ്ഥരാണ് ഏജന്റുമാരുടെ സൗകര്യാര്‍ത്ഥം ഫിറ്റ്‌നസ് ഗൗണ്ടില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നത്. ചില പ്രത്യേക ഏജന്റുമാരുടെ താല്‍പ്പര്യര്‍ത്ഥമാണ് പരിചയസംബന്നനായ ഈ ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്തിയത് എന്നാണ് ആരോപണം. നിലവില്‍ നാല് എ എം വി ഐമാ...
Other

കലാലയങ്ങളിലെ നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പിന്റെ പൂട്ട്

കോട്ടക്കൽ: സ്കൂൾ അടയ്ക്കാറായതോടെ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തുന്ന വിദ്യാർത്ഥികളെ പൂട്ടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. തിരുന്നാവായ നവാമുകുന്ദ ഹയർസെക്കൻ്ററി സ്കൂളിലെ വാഹന അഭ്യാസത്തിനിടെ അഞ്ച് വാഹന ഉടമകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് കേസ്സെടുത്തു. കഴിഞ്ഞ ദിവസം തിരുന്നാവായ നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പ്ലസ് ടു വിദ്യാർത്ഥികളുടെ സെന്റ് ഓഫ് പരിപാടിക്ക്കാണ് അനുവാദമില്ലാതെ സ്കൂൾ കോമ്പൗണ്ടിൽ കയറ്റി അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. ആഡംബര കാറുകൾ ആയ ഓടി എ ഫോർ, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര താർ എന്നീ വാഹനങ്ങളിൽ ആണ് അഭ്യാസപ്രകടനങ്ങൾ നടത്തിയത് കൂട്ടത്തിൽ അനധികൃതമായി രൂപമാറ്റം വരുത്തിയ മഹീന്ദ്ര ജീപ്പിനെതിരെയും നടപടി സ്വീകരിച്ചു 38,000 രൂപ പിഴ ഈടാക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തിയ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയും സ്വീകരിച്ചു സ്...
Local news, Other

തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്ത സംഭവം ; എഎംവിഐക്ക് സസ്‌പെന്‍ഷന്‍

തിരൂരങ്ങാടി : ജോയിന്റ് ആര്‍.ടി ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്ത സംഭവത്തില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. എ എം വി ഐ പി ബോണിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ആര്‍.ടി ഓഫീസില്‍ ജോലി ചെയ്യുന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. താനൂര്‍ സ്വദേശി സുജീഷ് കുമാറാണ് 13 വര്‍ഷം വ്യാജമായി ഇവിടെ ജോലി ചെയ്തത്. സബ് ആര്‍. ഓഫീസില്‍ ഉദ്യോഗസ്ഥന്‍മാരുടെ കമ്പ്യൂട്ടറില്‍ അവരുടെ ലോഗിന്‍ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ചാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഏജന്റുമാരുടെ ബിനാമിയായാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏജന്റുമാരും ഉദ്യോഗസ്ഥന്‍മാരും ചേര്‍ന്നാണ് ഇയാള്‍ ശമ്പളം നല്‍കിയിരുന്നത്. ...
Feature, Information

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി ; 5 വാഹനങ്ങളിൽ പോരായ്മ കണ്ടെത്തി

പൊന്നാനി : പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി. പൊന്നാനി ഹാർബർ ഗ്രൗണ്ടിലാണ് പൊന്നാനി സബ് ആർ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന നടത്തിയത്. 70ഓളം വാഹനങ്ങൾ പരിശോധിച്ചു. വാഹനത്തിന്റെ ടയർ, വൈപ്പർ, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, സ്‌കൂൾ ബസിന്റെ വിൻഡോ ഷട്ടർ, ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ്, ഇൻഡിക്കേറ്റർ, വാഹനത്തിന്റെ നികുതി, ഇൻഷുറൻസ് തുടങ്ങിയ രേഖകളും പരിശോധിച്ചു. വാഹനങ്ങൾ ഓടിച്ച് കാര്യക്ഷമതയും ഉറപ്പാക്കി. വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധന പൂർത്തിയാക്കിയ സ്‌കൂൾ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ 'ചെക്ക്ഡ് ഒക്കെ സ്റ്റിക്കർ' പതിച്ച് കൊടുത്തു. തകരാർ കണ്ടെത്തിയ അഞ്ച് വാ...
Feature, Information

സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു ; 15 ബസുകളില്‍ അപാകത കണ്ടെത്തി

പെരിന്തല്‍മണ്ണ : വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ സ്‌കൂള്‍ തുറക്കും മുമ്പെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പെരിന്തല്‍മണ്ണ സബ് ആര്‍ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തറയില്‍ ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ചു. വാഹനത്തിന്റെ രേഖകള്‍, ടയര്‍, വൈപ്പര്‍, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോര്‍, ബ്രേക്ക്, ബോഡി, ബസുകളുടെ വിന്‍ഡോ ഷട്ടര്‍, വാഹനത്തിന്റെ ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഓരോ സ്‌കൂള്‍ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ തന്നെ ഓടിച്ചുനോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുകയും വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങള്‍ വരെ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യദിവസം പരിശോധനയ്ക്കായി 75 വാഹനങ്ങളാണ് എത്തി...
Other

വിദ്യാർഥിനി ബസ്സിൽ നിന്ന് തെറിച്ചുവീണ സംഭവം; നിമിഷങ്ങൾക്കകം നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ശ്രീലക്ഷ്മി (17) ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ നിമിഷങ്ങൾക്കകം കർശന നടപടിയെടുത്ത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഹംദി (HAMDI) എന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് കർശന നടപടി എടുത്തത്. അപകടം നടന്ന ഉടൻ തന്നെ തിരൂരങ്ങാടി ജോയിന്റ് ആർടിഒ എംപി അബ്ദുൽ സുബൈറിന്റെ നിർദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കർ, എ എം വി ഐ മാരായ ടി മുസ്തജാബ് , എസ് ജി ജെസി എന്നിവരുടെ നേതൃത്വത്തിൽ അപകട സ്ഥലം സന്ദർശിക്കുകയും, ചെമ്മാട് വെച്ച് ബസ് പരിശോധിക്കുകയും അപകടം വരുത്തുന്ന രീതിയിൽ ബസ് മുന്നോട്ടെടുത്തതിനും , ഡ്രൈവറുടെയും കണ്ടക്ടറുടെയും വീഴ്ചയ്ക്കെതിരെയും, ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് ശുപാർശ ചെയ്തതായും പെ...
Other

വിദ്യാർത്ഥികൾക്ക് അംഗീകൃത കണ്‍സഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധം. കാർഡ് നിർമിക്കേണ്ടത് ഇങ്ങനെ

യാത്രക്ക് അംഗീകൃത കണ്‍സഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധംഅറിയാം കണ്‍സഷന്‍ കാര്‍ഡിനെ ബസുടമകളും വിദ്യാര്‍ഥികളും തമ്മില്‍ എക്കാലത്തും നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് കണ്‍സഷന്‍ കാര്‍ഡ്. എല്ലാ കാര്‍ഡുകളുപയോഗിച്ചും വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദമില്ലെന്നതാണ് വാസ്തവം. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഒപ്പിട്ട് നല്‍കിയ കാര്‍ഡുകളുപയോഗിച്ചാല്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ആനുകൂല്യം ലഭിക്കുക. ഇത്തരം കാര്‍ഡുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ സ്ഥാപന മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു. കണ്‍സഷന്‍ കാര്‍ഡുകള്‍ രൂപപ്പെടുത്തേണ്ടത് അതത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണെങ്കിലും ഇതിന്റെ രൂപ മാതൃകയടങ്ങിയ സോഫ്റ്റ്വെയറുള്ള സിഡികള്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ ലഭിക്കും. എങ്ങനെ നിര്‍മിക്കാം കണ്‍സഷന്‍ കാര്‍ഡുകള്‍-റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ...
Education

വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര: ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കും

ജില്ലയിലെ സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ ബസ് യാത്രയ്ക്കായി ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ തന്നെ ഉപയോഗിക്കുന്നത് ഉറപ്പാക്കാന്‍ സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാനം. നിലവില്‍ അധ്യയനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ് 31 വരെ ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിന് സമയം അനുവദിച്ചു. കോഴ്‌സുകളില്‍ പുതുതായി പ്രവേശനം നേടുന്നവര്‍ക്ക് തുടര്‍ന്നും ആര്‍.ടി.ഒ കണ്‍സഷന്‍ കാര്‍ഡുകള്‍ അനുവദിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം യാത്രാ ആനുകൂല്യം ഉറപ്പാക്കണമെന്നും കണ്‍സഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയണമെന്നുമുള്ള ബസ് ഉടമകളുടെയും ബസ് തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. പ്രാദേശികമായുള്ള പ്രശ്‌നങ്ങള്‍ അതത് പോലീസ് സ്റ്റേഷനുകളില്‍ യോഗം ചേര്‍ന്ന് പരിഹരിക്കും.എ.ഡി.എം എന്‍.എം മെഹ്‌റലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ്...
Local news

അപകട സാധ്യത: പയനിങ്ങൽ ജംഗ്ഷനിലെ ട്രാഫിക് സർക്കിൾ പൊളിച്ചു മാറ്റാൻ നിർദേശം

പരപ്പനങ്ങാടി - പയനിങ്ങൽ ജംഗ്ഷനിൽ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന നിലയിൽ സ്ഥാപിച്ച ട്രാഫിക് സർക്കിൾ ശാസ്ത്രീയമായ രീതിയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡവലപ്പ്മെൻറ് ഫോറം (പി.ഡി.എഫ്) മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതി യിൽ ട്രാഫിക് സിഗ്നൽ പൊളിച്ചു മാറ്റണമെന്ന് ജോയൻ്റ് ആർ.ടി.ഒ കമ്മീഷന് മറുപടി നൽകി. നാടുകാണി - പരപ്പനങ്ങാടി പാതയുടെ ഭാഗമായി റോഡ് നവീകരണ സമയത്ത് ട്രാഫിക് സിഗ്നൽ മാറ്റാതെ റോഡ് ടാറിങ്ങ് നടത്തിയതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രസ്തുതസിഗ്നൽ ശാസ്ത്രീയവും ആധുനികവുമായ രീതിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.എഫിൻ്റെ നേതൃത്വത്തിൽ പ്രതീകാത്മക മൃതദേഹ സമരവും നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് തിരുവനന്തപുരത്ത് കമ്മീഷൻ്റെ ഓഫീസിൽ നേരിട്ടെത്തി പരപ്പനങ്ങാടി നഗരസഭ സെക്രട്ടറി , പി.ഡബ്ല്യു.ഡി അസ്സിസ്റ്റൻ്റ് എഞ്ചിനീയർ, ആർ.ടി.ഒ. എന്നിവരെ എതിർകക്ഷികളാക്കി പി.ഡി.എഫ്. പരാതി...
Malappuram

വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കരുത്, പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും

ജില്ലയില്‍ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രവൃത്തി ദിവസങ്ങളില്‍  ബസുകളില്‍ കയറുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്‍സെഷന്‍ നല്‍കണമെന്ന് മലപ്പുറം ആര്‍ടിഒ വി.എ സഹദേവന്‍ അറിയിച്ചു. വിദ്യാര്‍ഥി യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സ്റ്റുഡന്‍സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കുന്ന തരത്തില്‍ ബസ്ജീവനക്കാരുടെ ഭാഗത്ത് നിന്ന് പ്രവര്‍ത്തികളുണ്ടായാല്‍ നടപടിയെടുക്കും. ബസ് ജീവനക്കാര്‍ യാതൊരു കാരണവശാലും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുകയോ ബസില്‍ കയറ്റാതിരിക്കുകയോ ചെയ്യരുത്. പരാതികള്‍ ഒഴിവാക്കാന്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് മഫ്തികളില്‍ ചെക്കിങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ബസുടമകള്‍ക്കും കുട്ടികള്‍ക്കും ബസിലെ യാത്രയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെടാം. ഏതു...
error: Content is protected !!