Tag: Saudi

സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Gulf

സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി കാവുവട്ടം മലമേല്‍ത്തൊടി സ്വദേശി, പരേതനായ കുന്നത്തുപറമ്പില്‍ മുഹമ്മദിന്റെ മകന്‍ യൂസുഫ് (56) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി റിയാദിലുണ്ടായിരുന്ന ഇദ്ദേഹം പാചകക്കാരനായാണ് ജോലി ചെയ്തിരുന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൂന്ന് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയിവന്നത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും. അതിനാവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഷബീര്‍ കളത്തില്‍, ജാഫര്‍ വീമ്പൂര്‍ എന്നിവര്‍ രംഗത്തുണ്ട്. മാതാവ് ഖദീജ, ഭാര്യ മൈമൂന, മക്കള്‍ മുഹമ്മദ് ജാഫര്‍, ജംഷീറ, ജസീറ. മരുമക്കള്‍ കുളങ്ങര റജുല, മച്ചുപറമ്പിന്‍ നൗഷാദ്, കാണിത്തൊ...
സൗദിയില്‍ വാഹനാപകടം ; മലയാളികളടക്കം 15 പേര്‍ മരിച്ചു
Local news

സൗദിയില്‍ വാഹനാപകടം ; മലയാളികളടക്കം 15 പേര്‍ മരിച്ചു

സൗദി ജിസാനിലെ അറാംകോ റിഫൈനറി റോഡില്‍ തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്ന ബസില്‍ ട്രക്ക് ഇടിച്ചുകയറി മലയാളികളടക്കം 15 പേര്‍ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) യാണ് മരണപ്പെട്ട മലയാളി. കൊല്ലം ചക്രപാണി റോഡില്‍ നന്ദാവന്‍ കോളനിയിലെ പ്രസാദ് മാധവന്‍ പിള്ളയുടെയും രാധ പ്രസാദ് പിള്ളയുടെയും മകനാണ് വിഷ്ണുപ്രസാദ്. മരിച്ചവരില്‍ ഒമ്പതു പേര്‍ ഇന്ത്യക്കാരാണ്. മൂന്ന് നേപ്പാള്‍ സ്വദേശികളും 3 ഘാന സ്വദേശികളും ഇതില്‍ ഉള്‍പ്പെടുന്നു. ബിഹാര്‍, ആന്ധ്രപ്രദേശ്, തെലങ്കാന സ്വദേശികളെ മാത്രമാണ് തിരിച്ചറിഞ്ഞത്. പരുക്കേറ്റ 11 പേരില്‍ 9 പേരുടെ നില ഗുരുതരമാണ്. ഇവരില്‍ 2 പേര്‍ ഇന്ത്യക്കാരാണ്. ജുബൈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസിഐസി സര്‍വീസസ് എന്ന കമ്പനിയിലെ 26 ജീവനക്കാര്‍ സഞ്ചരിച്ച മിനി വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് വര്‍ഷമായി കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു ...
Gulf, Local news

അവധി കഴിഞ്ഞ് പോയിട്ട് ഒരാഴ്ച ; മൂന്നിയൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയില്‍ മരണപ്പെട്ടു

തിരൂരങ്ങാടി : ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്നിയൂര്‍ സ്വദേശി സൗദിയില്‍ മരണപ്പെട്ടു. മൂന്നിയൂര്‍ മുട്ടിച്ചിറ സ്വദശി കാളങ്ങാടന്‍ മമ്മാലിയുടെ മകന്‍ കാളങ്ങാടന്‍ ഹനീഫ ( 58 ) ആണ് മരിച്ചത്. സൗദിയിലെ അഫല്‍ ബാത്ത് എന്ന സ്ഥലത്ത് വെച്ച് ആണ് സംഭവം. നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് ഇക്കഴിഞ്ഞ ജനുവരി 2 നാണ് സൗദിയിലേക്ക് തിരിച്ച് പോയത്. ഭാര്യ മറിയം. മക്കള്‍: മുഹമ്മദ് റഹീസ്, സ്ഹ്‌റ, സഹല, അസ്‌നത്ത്. മരുമക്കള്‍: മുഹമ്മദ് കോയ, അജ്മല്‍ , തന്‍സീഹ. നടപടി ക്രമങ്ങള്‍ക്ക് ശേഷം സൗദിയില്‍ തന്നെ മറവ് ചെയ്യും....
National

കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയടക്കം 5 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി

ജിദ്ദ : കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയടക്കം 5 പേരുടെ വധശിക്ഷ സൗദി നടപ്പാക്കി. കൊടുവള്ളി സ്വദേശി സമീര്‍ വേളാട്ടുകുഴിയെ കൊലപ്പെടുത്തിയ കേസില്‍ തൃശൂര്‍ എറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദീഖ്, സൗദി പൗരന്‍മാരായ ജാഫര്‍ ബിന്‍ സാദിഖ് ബിന്‍ ഖാമിസ് അല്‍ ഹാജി, ഹുസൈന്‍ ബിന്‍ ബാകിര്‍ ബിന്‍ ഹുസൈന്‍ അല്‍ അവാദ്, ഇദ്രിസ് ബിന്‍ ഹുസൈന്‍ ബിന്‍ അഹമ്മദ് അല്‍ സമീല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹാജി അല്‍ മുസ്‌ലിമി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. കൊലപാതകത്തിനു പുറമെ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. അതിനാല്‍, മരിച്ചയാളുടെ കുടുംബം മാപ്പു നല്‍കിയാലും ശിക്ഷയില്‍ ഇളവിനുള്ള സാധ്യതയില്ലായിരുന്നു. ശരീഅത്ത് നിയമ പ്രകാരം നിരാലംബനും നിരായുധനും നിഷ്‌കളങ്കരുമായവരെ കൊല്ലുന്നതിനു മാപ്പില്ലെന്നു വിധിന്യായത്തില്‍ കോടതി വിശദീകരിച്ചു. 2016 ജൂലൈ 6നു ചെറിയ പെരുന്നാള്‍ ദിനം ജുബൈലിലെ വര്‍ക്...
Accident

സൗദിയില്‍ വാഹനാപകടത്തില്‍ വേങ്ങര സ്വദേശിക്ക് ദാരുണാന്ത്യം

വേങ്ങര : സൗദിയില്‍ വാഹനാപകടത്തില്‍ വേങ്ങര സ്വദേശി മരണപ്പെട്ടു. വലിയോറ ചെനക്കല്‍ സ്‌കൂള്‍ റോഡ് സ്വദേശി കല്ലന്‍ ഉനൈസ് ആണ് മരിച്ചത്. സൗദി ബുറൈദില്‍ വച്ചുണ്ടായ വാഹനപകടത്തിലാണ് ഉനൈസ് മരണപ്പെട്ടത്. 13-ാം വാര്‍ഡ് മുസ്ലിം ലീഗ് ജോയിന്‍ സെക്രട്ടറി കല്ലന്‍ ഹുസൈന്‍ കുട്ടി (ആപ്പ) യുടെ മകനാണ് ഉനൈസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്....
Malappuram

സൗദിയില്‍ മൂന്നാം തവണയും ഇഖാമ പുതുക്കാന്‍ വൈകിയ മലപ്പുറം സ്വദേശിയെ നാടുകടത്തി

സൗദിയില്‍ താമസരേഖയായ ഇഖാമ പുതുക്കാന്‍ വൈകിയ മലപ്പുറം സ്വദേശിയെ പൊലീസ് പിടികൂടി നാടുകടത്തി. ഇഖാമ പുതുക്കുന്നതില്‍ മൂന്ന് തവണ കാലവിളംബം വരുത്തിയാല്‍ നാടുകടത്തും എന്ന അടുത്ത കാലത്ത് നിലവില്‍ വന്ന നിയമ പ്രകാരമാണ് മലപ്പുറം എടക്കര സ്വദേശിയെ നാട് കടത്തിയത്. നേരത്തെ രണ്ട് പ്രാവശ്യം ഇദ്ദേഹത്തിന്റ ഇഖാമ പുതുക്കാന്‍ വൈകിയിരുന്നു. ആ രണ്ടു സമയങ്ങളിലും ഫൈന്‍ അടച്ചാണ് ഇദ്ദേഹം ഇഖാമ പുതുക്കിയിരുന്നത്. സമാനമായി മൂന്നാം തവണയും ഫൈന്‍ അടച്ച് പുതുക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ കഴിയവേ, സാധനങ്ങള്‍ വാങ്ങാനായി ഖമീസ് മുശൈത്ത് ടൗണില്‍ എത്തിയപ്പോള്‍ നടന്ന പരിശോധനയില്‍ പിടിക്കപ്പെടുകയായിരുന്നു. യുവാവിനോട് പതിവ് പരിശോധനയുടെ ഭാഗമായി പോലീസ് ഇഖാമ ആവശ്യപ്പെടുകയും തുടര്‍ന്ന് ഇഖാമ പരിശോധിച്ച ഉദ്യോഗസ്ഥര്‍ മുമ്പ് രണ്ട് തവണ കാലാവധി കഴിഞ്ഞിട്ടാണ് പുതുക്കിയതെന്നും മൂന്നാം തവണയും കാലാവധി കഴിഞ്ഞിരിക്കുകയാണെന്നും മനസിലാ...
Other

ലെവി ഇളവ് നീട്ടി മന്ത്രി സഭാ തീരുമാനം ; പ്രവാസികള്‍ക്ക് ആശ്വാസം

റിയാദ് : സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ലെവി ഇളവ് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി മന്ത്രി സഭാ തീരുമാനം. ഈ ഫെബ്രുവരി 25 ന് ഇളവ് കാലാവധി അവസാനിക്കാനിരിക്കേയാണ് തീരുമാനം. ഇത് പതിനായിരക്കണക്കിനു പ്രവാസികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ലെവി ഇളവ് പരിധി അവസാനിക്കാനിരിക്കേ അധികൃതര്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി ഇളവ് പരിധി നീട്ടിയിരുന്നു. ഒന്‍പതോ അതില്‍ കുറവോ ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളിലെ നിശ്ചിത എണ്ണം വിദേശികള്‍ക്ക് സഊദി തൊഴിലുടമ പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരനായിരിക്കണം എന്ന നിബന്ധനയോടെയാണ് ലെവി ഇളവ് അനുവദിച്ചു കൊണ്ടിരിക്കുന്നത്. സ്ഥാപനത്തിലെ ഒന്‍പത് പേരില്‍ സഊദി തൊഴിലുടമക്ക് പുറമെ മറ്റൊരു സൗദി തൊഴിലാളി കൂടി ഉണ്ടെങ്കില്‍ 4 വിദേശികള്‍ക്കും സൗദി തൊഴിലുടമ മാത്രമാണ് സ്വദേശിയായുള്ളതെങ്കില്‍ 2 വിദേശികള്‍ക്കും ആണ് ലെവി ഇളവ് അനുവദിക്കുക. ...
Crime, Other

ജോലി നിരസിച്ചതിൽ വൈരാഗ്യം, സൗദിയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം : ജോലി നിരസിച്ചതിൽ വൈരാഗ്യം. സൗദിയിൽ ബംഗാളിയുടെ കുത്തേറ്റ് മണ്ണാർക്കാട്ടുകാരൻ കൊല്ലപ്പെട്ടു. പുല്ലശ്ശേരി കൂമ്പാറ ചേരിക്കപാടം സെയ്‌ദിൻ്റെ മകൻ അബ്‌ദുൽ മജീദ് (47)ആണ് കൊല്ലപ്പെട്ടത്. രണ്ടുപേരെ പിടികൂടി. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു. സൗദി അബഹ ജിസാനിൽ ചൊവ്വാഴ്ച‌ രാത്രിയോടെയാണ് സംഭവം. ഇവിടെ വ്യാപാരം നടത്തുന്ന മജീദിന്റെ മുൻജീവനക്കാരിലൊരാളായ ബംഗാൾ സ്വദേശി വീണ്ടും ജോലി അഭ്യർത്ഥിച്ച് എത്തുകയായിരുന്നു. ഇവർ തമ്മിൽ സൗഹൃദ സംഭാഷണം നടന്നെങ്കിലും നിലവിൽ ജോലി ഒഴിവില്ലെന്ന് പറഞ്ഞ് മജീദ് നിരസിച്ചു. ഇതിലെ വൈരാഗ്യം മൂലം ബംഗാളി സുഹൃത്തുക്കളായ രണ്ടുപേരെയും കൂട്ടി മജീദിനെ അപായപ്പെടുത്തുകയായിരുന്നു. ഇതിൽ രണ്ടുപേരെ സൗദി പോലീസ് പിടികൂടിയിട്ടുണ്ട്. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു. മജീദിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമ നടപടികളുമായുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.ഭാര്യയും രണ്ടു മക്...
Information

സൗദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ സർട്ടിഫിക്കറ്റുകൾ കോൺസുലേറ്റ് അറ്റസ്റ്റ് ചെയ്യേണ്ടതില്ല, പ്രവാസികൾക്ക് ആശ്വാസം

റിയാദ് : സൗദി അറേബ്യയിലേക്ക് പ്രൊഫഷണൽ വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സൗദി കോൺസുലേറ്റ് സുതാര്യമാക്കി. ഇന്ത്യൻവിദേശകാര്യമന്ത്രാലയം സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തിയാൽ സൗദി എംബസിയോ കോൺസുലേറ്റോ അറ്റസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് മുംബൈ സൗദി കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്. ഇന്നലെയാണ് ഇത് സംബന്ധിച്ച് അംഗീകൃത ഏജൻസികൾക്ക് സർക്കുലർ ലഭിച്ചത്.ഇതുവരെ പ്രൊഫഷണൽ വിസയിൽ വരുന്നവർക്ക് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാൻ കൂടുതൽ സമയമെടുത്തിരുന്നു. പലപ്പോഴും നാലോ അഞ്ചോ മാസം വരെയാണ് അറ്റസ്റ്റേഷന്എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തണം. ശേഷമാണ് സൗദി കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ.നിശ്ചിത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അതത്യൂണിവേഴ്സിറ്റികളിലേക്ക് കോൺസുലേറ്റ് വെരിഫിക്കേഷന് അയക്കും. ഇതാണ് കാലതാമസത്തിന് കാര...
error: Content is protected !!